india

മടമ്പം ഫൊറോന കെ.സി.ഡബ്ല്യു.എ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-09-17 02:36:32amm

പയ്യാവൂര്‍ ടൗണ്‍: മടമ്പം ഫൊറോന കെ.സി.ഡബ്ല്യു.എയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്തി. പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫൊറോനാ ചാപ്ലയിന്‍ ഫാ. ലൂക്ക്‌ പൂത്തൃക്കയില്‍ പതാക ഉയര്‍ത്തി. തുഷാര സുജന്‍ ക്ലാസ്‌ നയിച്ചു. ഫൊറോനാ പ്രസിഡന്റ്‌ ലീലാമ്മ ഇലവുംമുറിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫാ. ലൂക്ക്‌ പൂത്തൃക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ബാബു പാറത്തോട്ടുംകരയില്‍, ജയ്‌നമ്മ മുളവേലിപ്പുറത്ത്‌, സി. ലൂസിയ എസ്‌.ജെ.സി., സുഷ ബെന്നി ചെട്ടിയാത്ത്‌, ഷേര്‍ളി ബെന്നി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ യൂണിറ്റുകളുടെ വ്യത്യസ്‌തങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. പയ്യാവൂര്‍ ടൗണ്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റ്‌ നേതൃത്വം നല്‌കി.

 

സെമിനാര്‍ സംഘടിപ്പിച്ചു

 

 



Latest

Copyrights@2016.