gulf

ഖത്തര്‍ കെ.സി.വൈ.എല്‍. നടത്തിയ കിക്ക്‌ ഓഫ്‌ 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു.

Tiju Kannampally  ,  2018-09-08 04:28:12amm

2018 ലോകകപ്പ്‌ ഫുട്‌ബോളിനോടനുബന്ധിച്ച്‌ ഖത്തര്‍ കെ.സി.വൈ.എല്‍. നടത്തിയ കിക്ക്‌ ഓഫ്‌ 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ്‌ മത്സരങ്ങള്‍ നടന്ന ഓരോ ആഴ്‌ച്ചയിലും നല്‍കിയ ഫുട്‌ബാള്‍ സംബന്ധമായ ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരം അയച്ചവരാണ്‌ സമ്മാനാര്‍ഹരായത്‌. ഖത്തറിലെ ക്‌നാനായ കത്തോലിക്കര്‍ക്കു വേണ്ടിയാണ്‌ മത്സരം സംഘടിപ്പിച്ചത്‌. ആദ്യ ആഴ്‌ച സജി ജോസഫ്‌ കൂടക്യാട്ടുമ്യാലില്‍, രണ്ടാം ആഴ്‌ച ജോസ്‌ അബ്രാഹം നിരപ്പേല്‍, മൂന്നാം ആഴ്‌ച ഷിബു മാത്യു ആനകുത്തിക്കല്‍, നാലാം ആഴ്‌ച അമല മേരി ബൈജു പുളിവേലില്‍, അഞ്ചാം ആഴ്‌ച പോള്‍ കെ. മാത്യു കുടകശ്ശേരില്‍ എന്നിവരാണ്‌ സമ്മാനാര്‍ഹരായത്‌.

Trading & Contracting WLL, Perfect point Trading & Contracting WLL എന്നീ കമ്പനികള്‍ മത്സരം സ്‌പോണ്‍സര്‍ ചെയ്‌തു.



Latest

Copyrights@2016.