india

ചാമക്കാല സെന്റ് ജോൺസ് എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനവും ഓഗസ്റ്റ് 13ന്

Tiju Kannampally  ,  2018-08-11 12:21:40amm

ചാമക്കാല സെന്റ് ജോൺസ് എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനവും ഓഗസ്റ്റ് 13ന് നടക്കും.വൈകുന്നേരം 4.30ന് കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാർ. മാത്യു മൂലക്കാട്ടിലിന്റെ കാർമികത്വത്തിൽ ചാമക്കാല പള്ളിയിൽ വി. കുർബാനയും തുടർന്ന് 5.45 ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും മാർ.മാത്യു മൂലക്കാട്ട് വെഞ്ചിരിപ്പ് കർമം നിർവഹിക്കുന്നതുമാണ്. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചാമക്കാല സെന്റ് ജോൺസ്ഇടവക വികാരിയും മാനേജരുമായ ഫാ.ജോസ് കടവിൽച്ചിറ സ്വാഗതം ആശംസിക്കുന്ന പൊതു സമ്മേളനത്തിൽ റവ ഫാ തോമസ് എടത്തിപ്പറമ്പിൽ (കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ) അദ്യക്ഷത വഹിച്ചു സംസാരിക്കും.ശ്രി സുനു ജോർജ് (മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് (വികാരി ജനറാൾ കോട്ടയം അതിരൂപത ),ശ്രിമതി മിനി റ്റി കെ (ജില്ലാ വിദ്യഭ്യാസ ഓഫീസർ കടുത്തുരുത്തി ),ശ്രി ബിനോയ് ഇമ്മാനുവൽ (വാർഡ് മെമ്പർ മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ),ശ്രി തോമസ്കുട്ടി കൊളമ്പ്രായിൽ(വാർഡ് മെമ്പർ നീണ്ടുർ ഗ്രാമ പഞ്ചായത്ത് ),ശ്രിമതി ശ്രീലത ഇ എസ് (ഉപജില്ല വിദ്യഭ്യാസ ആഫീസർ കുറവിലങ്ങാട് ),ശ്രി പി ജി തോമസ് IAS(പൂർവ വിദ്യാർഥി ),ശ്രി രാജൻ ജേക്കബ് (പി റ്റി എ പ്രസിഡന്റ് ),ശ്രി ഇ റ്റി ജോൺ (ഇടവക പ്രധിനിധി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി അലക്സ് ലൂക്കോസ് ഏവർക്കും കൃതഞ്ജത അർപ്പിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.

 

മന്ദിരത്തിന്റെ  

 



Latest

Copyrights@2016.