india

ഇടുക്കി അണക്കെട്ട്: ഉഴവൂർ KCYLന്റെ അഭയകേന്ദ്രം തയ്യാർ.

Tiju Kannampally  ,  2018-08-09 11:50:48pmm

 

ഇടുക്കി അണക്കെട്ട് : പ്രളയ ഭീതി ഉള്ളവർക്ക് ഉഴവൂർ KCYLന്റെ അഭയകേന്ദ്രം തയ്യാർ.
ഉഴവൂർ:ഇടുക്കി അണക്കെട്ട് തുറന്നാൽ ദുരിതം അനുഭവിക്കേണ്ടി വരുന്നവർക്കായി ഉഴവൂർ KCYL ന്റെ നേതൃത്വത്തിൽ അഭയകേന്ദ്രം തയ്യാറാക്കി.ഉഴവൂർ ഇടവകക്കാർ വളരെ സന്തോഷത്തോടെയാണ് ഈ ഒരു ആശയത്തെ സ്വീകരിച്ചത്. ഉഴവൂർ യൂണിറ്റ് ചാപ്ലയിൻ ഫാ.തോമസ്‌ പ്രാലേൽ അച്ചന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ടിന്റെ അധ്യക്ഷതയിൽ നേരെത്തെ ചേർന്ന അടിയന്തിര എക്സിക്യൂട്ടീവിൽ ആണ് അഭയകേന്ദ്രം എന്ന ആശയം ഉയർന്നു വന്നതും അതിനായി ഇടവകക്കാരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാം എന്ന്‌ തീരുമാനിക്കുകയും ആയിരുന്നു. ഇടുക്കി അണക്കെട്ട് തുറന്നാൽ ഉണ്ടാകുന്ന ബുന്ധിമുട്ടുകൾ മനസ്സിലാക്കി കൊണ്ടാണ് മുൻകരുതൽ ഒരുക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾക്കായിട്ടാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി അഭയകേന്ദ്രം ഒരുക്കുന്നത്.
ജാതി മത ഭേദമെന്യേ പ്രളയ ബാധിതർ ആകുവാൻ സാധ്യത ഉള്ള ആർക്കും ഉഴവൂർ KCYL ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഈ വിവരം എല്ലായിടത്തും എത്തിക്കുവാൻ നിങ്ങൾ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.
ഉഴവൂർ KCYL ലുമായി ബന്ധപ്പെടേണ്ട നമ്പർ. Saju:+9181292 20229
Answal: +9175104 78133

ഉഴവൂർ:ഇടുക്കി അണക്കെട്ട്  ദുരിതം അനുഭവിക്കേണ്ടി വരുന്നവർക്കായി ഉഴവൂർ KCYL ന്റെ നേതൃത്വത്തിൽ അഭയകേന്ദ്രം തയ്യാറാക്കി.ഉഴവൂർ ഇടവകക്കാർ വളരെ സന്തോഷത്തോടെയാണ് ഈ ഒരു ആശയത്തെ സ്വീകരിച്ചത്. ഉഴവൂർ യൂണിറ്റ് ചാപ്ലയിൻ ഫാ.തോമസ്‌ പ്രാലേൽ അച്ചന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ടിന്റെ അധ്യക്ഷതയിൽ നേരെത്തെ ചേർന്ന അടിയന്തിര എക്സിക്യൂട്ടീവിൽ ആണ് അഭയകേന്ദ്രം എന്ന ആശയം ഉയർന്നു വന്നതും അതിനായി ഇടവകക്കാരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാം എന്ന്‌ തീരുമാനിക്കുകയും ആയിരുന്നു. ഇടുക്കി അണക്കെട്ട് തുറന്നാൽ ഉണ്ടാകുന്ന ബുന്ധിമുട്ടുകൾ മനസ്സിലാക്കി കൊണ്ടാണ് മുൻകരുതൽ ഒരുക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾക്കായിട്ടാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി അഭയകേന്ദ്രം ഒരുക്കുന്നത്.ജാതി മത ഭേദമെന്യേ പ്രളയ ബാധിതർ ആകുവാൻ സാധ്യത ഉള്ള ആർക്കും ഉഴവൂർ KCYL ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഈ വിവരം എല്ലായിടത്തും എത്തിക്കുവാൻ നിങ്ങൾ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

ഉഴവൂർ KCYL ലുമായി ബന്ധപ്പെടേണ്ട നമ്പർ. Saju:+9181292 20229 Answal: +9175104 78133

 



Latest

Copyrights@2016.