അന്ധബധിര പുനരധിവാസ പദ്ധതി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു
Tiju Kannampally , 2018-08-09 04:24:36amm
അന്ധബധിര പുനരധിവാസ പദ്ധതി സംസ്ഥാനതല
അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്സിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച അഡ്വക്കസി മീറ്റിംഗിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഡി.എ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ചാക്കോച്ചന് അമ്പാട്ട്, നവചൈതന്യ ഫെഡറേഷന് പ്രസിഡന്റ് തോമസ് കൊറ്റോടം, കെ.എസ്.എസ്.എസ് പേരന്റ്സ് നെറ്റ്വര്‍ക്ക് പ്രസിഡന്റ് രാജു കെ., പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ബീന ജോയ് എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ സെക്യൂരിറ്റി മിഷന് പ്രതിനിധികള്‍, അന്ധബധിര ഫെഡറേഷന് അംഗങ്ങള്‍, എസ്.എസ്.എ പ്രതിനിധികള്‍, അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ തുടങ്ങി നൂറോളം പേര് മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് സെമിനാറും നടത്തപ്പെട്ടു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്സ് സെന്ററുമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്സ് സെന്റര്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.