india

ഗോത്രവര്‍ഗ്ഗ മേഖലയില്‍ സഹായ ഹസ്തമൊരുക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്)

Tiju Kannampally  ,  2018-08-06 05:41:23amm

ഗോത്രവര്‍ഗ്ഗ മേഖലയില്‍ സഹായ ഹസ്തമൊരുക്കി
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്)
കോട്ടയം: വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഗോത്രവര്‍ഗ്ഗ മേഖലയില്‍ സഹായ ഹസ്തമൊരുക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ എസ്.എച്ച് മൗണ്ട് നക്ഷത്ര സൗഹൃദവേദിയുടെ സഹകരണത്തോടെ കരി പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകളും സാനിറ്ററി കിറ്റുകളും വിതരണം ചെയ്തു. അരി, പഞ്ചസാര, ചെറുപയര്‍, തേയിലപൊടി, സാനിറ്ററി ഐറ്റംസ് എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രളയക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, നക്ഷത്ര സൗഹൃദവേദി പ്രസിഡന്റ് സണ്ണി ചാക്കോ മഠത്തില്‍പ്പറമ്പില്‍, സെക്രട്ടറി സൈമണ്‍ ജോയി മാലേപ്പറമ്പില്‍, പരുഷ സ്വാശ്രയസംഘം ഫൊറോനാ പ്രസിഡന്റ് തങ്കച്ചന്‍ വാലയില്‍, സാമൂഹ്യ പ്രവര്‍ത്തക മേഴ്‌സി സ്റ്റീഫന്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായ ഹസ്തമൊരുക്കിയത്. 

Latest

Copyrights@2016.