america

ചിക്കാഗോ സെ.മേരീസിൽ ചാരിറ്റി ഫണ്ട് കൈമാറി.

Tiju Kannampally  ,  2018-07-31 10:27:34pmm സ്റ്റീഫൻ ചൊള്ളബേൽ

 

ചിക്കാഗോ സെ.മേരീസിൽ ചാരിറ്റി ഫണ്ട് കൈമാറി.
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിൽ കഴിഞ്ഞ നോമ്പു കാലയളവിൽ
സമാഹരിച്ച ചാരിറ്റി ഫണ്ട് സെ. ജോസഫ് കോൺഗ്രിഗേഷൻ മദർ ജനറാൽ സിസ്റ്റർ
സൗമ്യക്ക് കൈമാറി. അംഗവൈകല്യ പരിരക്ഷാ കേന്ദ്രം, വയോജന മന്ദിരം,
ബുദ്ധിമാന്ദ്യ പരിരക്ഷാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല
വഹിക്കുന്ന സിസ്റ്റർ സൗമ്യ അമേരിക്കൻ സന്ദർശനാർത്ഥം ഷിക്കാഗോയിൽ
എത്തിയ വേളയിലാണ് ഫണ്ട് കൈമാറൽ ചടങ്ങിന് വേദിയൊരുക്കിയത്. ജൂലൈ 29
ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ മുഖ്യകാർമികത്വത്തിൽ
അർപ്പിച്ച വി.ബലിക്ക് ശേഷം കൂടിയ യോഗത്തിൽ വച്ച് ഇടവക വികാരി വെരി.
റവ.ഫാ.തോമസ് മുളവനാൽ ചെക്ക് സിസ്റ്ററിന് കൈമാറി. അകമഴിഞ്ഞ
സംഭാവനകളുമായി ഇടവകാംഗങ്ങൾ, വിൻസൻറ് ഡിപോൾ സൊസൈറ്റി, യുവജന ഗ്രൂപ്പ്
അംഗങ്ങൾ, ഈ വർഷത്തെ ആദ്യ കുർബാന സ്വീകരണ ഗ്രൂപ്പിലെ കുട്ടികൾ, തുടങ്ങി
നിരവധി പേരുടെ സഹകരണം ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിന് ഏറെ സഹായകമായി.
ചടങ്ങിന്റെ സമാപനത്തിൽ സിസ്റ്റർ സൗമ്യ നടത്തിയ മറുപടിപ്രസംഗത്തിൽ
തന്നെ ഏൽപ്പിച്ച തുക മുഴുവനും കോട്ടയം ഗാന്ധിനഗറിൽ സ്ഥിതിചെയ്യുന്ന
കാൻസർ ബാധിതരെയും എയ്ഡ്സ് രോഗികളെയും ശുശ്രൂഷിക്കുന്ന സെൻറ് ജോസഫ്
ഹോസ്പീസ് സ്ഥാപനത്തിലേക്കും, കൈപ്പുഴ, കിടങ്ങൂർ ചെറ്റപ്പാലം തുടങ്ങിയ
സ്ഥലങ്ങളിലുളള അംഗവൈകല്യ പരിരക്ഷ കേന്ദ്രത്തിലേക്കും;
നീഴൂർ,ഏറ്റുമാനൂർ എന്നിവിടങ്ങളിലുള്ള ബുദ്ധിമാന്ദ്യപരിരക്ഷ
കേന്ദ്രങ്ങളിലേക്കും,ഫണ്ട് കൈമാറുമെന്ന് അറിയിച്ചു. ഇടവക ജനങ്ങളുടെ
ഔദാര്യ മനസ്സിനും സ്നേഹപൂർവമായ സ്വീകരണത്തിനും സിസ്റ്റർ നന്ദി പറഞ്ഞു.
ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ അന്ന് നടന്ന ചടങ്ങിനു വേണ്ട
ക്രമീകരണവും നേതൃത്വവും നൽകി. സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിൽ കഴിഞ്ഞ നോമ്പു കാലയളവിൽ സമാഹരിച്ച ചാരിറ്റി ഫണ്ട് സെ. ജോസഫ് കോൺഗ്രിഗേഷൻ മദർ ജനറാൽ സിസ്റ്റർ സൗമ്യക്ക് കൈമാറി. അംഗവൈകല്യ പരിരക്ഷാ കേന്ദ്രം, വയോജന മന്ദിരം, ബുദ്ധിമാന്ദ്യ പരിരക്ഷാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന സിസ്റ്റർ സൗമ്യ അമേരിക്കൻ സന്ദർശനാർത്ഥം ഷിക്കാഗോയിൽ എത്തിയ വേളയിലാണ് ഫണ്ട് കൈമാറൽ ചടങ്ങിന് വേദിയൊരുക്കിയത്. ജൂലൈ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വി.ബലിക്ക് ശേഷം കൂടിയ യോഗത്തിൽ വച്ച് ഇടവക വികാരി വെരി. റവ.ഫാ.തോമസ് മുളവനാൽ ചെക്ക് സിസ്റ്ററിന് കൈമാറി. അകമഴിഞ്ഞ സംഭാവനകളുമായി ഇടവകാംഗങ്ങൾ, വിൻസൻറ് ഡിപോൾ സൊസൈറ്റി, യുവജന ഗ്രൂപ്പ്അംഗങ്ങൾ, ഈ വർഷത്തെ ആദ്യ കുർബാന സ്വീകരണ ഗ്രൂപ്പിലെ കുട്ടികൾ, തുടങ്ങി നിരവധി പേരുടെ സഹകരണം ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിന് ഏറെ സഹായകമായി. ചടങ്ങിന്റെ സമാപനത്തിൽ സിസ്റ്റർ സൗമ്യ നടത്തിയ മറുപടിപ്രസംഗത്തിൽ തന്നെ ഏൽപ്പിച്ച തുക മുഴുവനും കോട്ടയം ഗാന്ധിനഗറിൽ സ്ഥിതിചെയ്യുന്ന കാൻസർ ബാധിതരെയും എയ്ഡ്സ് രോഗികളെയും ശുശ്രൂഷിക്കുന്ന സെൻറ് ജോസഫ്ഹോസ്പീസ് സ്ഥാപനത്തിലേക്കും, കൈപ്പുഴ, കിടങ്ങൂർ ചെറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലുളള അംഗവൈകല്യ പരിരക്ഷ കേന്ദ്രത്തിലേക്കും;നീഴൂർ,ഏറ്റുമാനൂർ എന്നിവിടങ്ങളിലുള്ള ബുദ്ധിമാന്ദ്യപരിരക്ഷ കേന്ദ്രങ്ങളിലേക്കും,ഫണ്ട് കൈമാറുമെന്ന് അറിയിച്ചു. ഇടവക ജനങ്ങളുടെ ഔദാര്യ മനസ്സിനും സ്നേഹപൂർവമായ സ്വീകരണത്തിനും സിസ്റ്റർ നന്ദി പറഞ്ഞു.ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ അന്ന് നടന്ന ചടങ്ങിനു വേണ്ട ക്രമീകരണവും നേതൃത്വവും നൽകി. 

 



Latest

Copyrights@2016.