america

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഒക്ടോബറിൽ ഷിക്കാഗോയിൽ നടത്തപ്പെടുന്നു.

Tiju Kannampally  ,  2018-07-31 02:18:49amm ബിനോയി സ്റ്റീഫൻ കിഴക്കനടി

 

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഒക്ടോബറിൽ ഷിക്കാഗോയിൽ നടത്തപ്പെടുന്നു.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി
 
                         ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 19 മുതൽ 21 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ത്ര്വിദിന പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷൻ നേത്യുത്വം നൽകുന്ന ഈ കോഴ്സിൽ, വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗൽഭരായ വ്യക്തികൾ ക്ലാസ്സുകൾ നയിക്കുന്നു. അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുക്കുടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അറിയിക്കുന്നു.
 
ക്നാനായ റീജിയൺ നടത്തുന്ന ഇത്തരം പ്രീ-മാര്യേജ് കോഴ്സിലൂടെ യുവജനങ്ങൾക്ക് വിവാഹ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയും, കുടുംബജീവിതത്തിന്റെ മഹാത്മ്യത്തെപ്പറ്റിയുള്ള അറിവും ലഭിക്കുവാൻ സഹായിക്കുന്നുവെന്ന് ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് പറഞ്ഞു. പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് അവരുടെ പേരുകൾ റെജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഷിക്കാഗോ; സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 19 മുതൽ 21 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ത്ര്വിദിന പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷൻ നേത്യുത്വം നൽകുന്ന ഈ കോഴ്സിൽ, വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗൽഭരായ വ്യക്തികൾ ക്ലാസ്സുകൾ നയിക്കുന്നു. അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുക്കുടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അറിയിക്കുന്നു.

ക്നാനായ റീജിയൺ നടത്തുന്ന ഇത്തരം പ്രീ-മാര്യേജ് കോഴ്സിലൂടെ യുവജനങ്ങൾക്ക് വിവാഹ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയും, കുടുംബജീവിതത്തിന്റെ മഹാത്മ്യത്തെപ്പറ്റിയുള്ള അറിവും ലഭിക്കുവാൻ സഹായിക്കുന്നുവെന്ന് ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് പറഞ്ഞു. പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് അവരുടെ പേരുകൾ റെജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

 



Latest

Copyrights@2016.