america

ക്രിസ്ത്യൻ ഹോമിലി വെബ് സൈറ്റ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2018-07-30 09:33:15pmm ബിനോയി സ്റ്റീഫൻ കിഴക്കനടി

 

ക്രിസ്ത്യൻ ഹോമിലി വെബ് സൈറ്റ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
           ഷിക്കാഗൊ: https://christianhomily.com എന്ന പേരിൽ റെവ. ഫാ. എബ്രഹാം മുത്തോലത്ത് തയ്യാറാക്കിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിച്ചു. 2015 മുതലുള്ള എല്ലാ ഞായറാഴ്ചകളിലേയും, തിരുന്നാളുകളുടേയും വചനസന്ദേശങ്ങളുടെ യു-ട്യൂബ് ലിങ്ക് ഈ വെബ് സൈറ്റിൽ ലഭ്യമാണ്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വചന പ്രഹോഷകർക്കും, വൈദികർക്കും വേണ്ടി തയ്യാറാക്കുന്ന ഹോമിലി റിസോർസസ് ഇംഗ്ലീഷിലും ലഭ്യമാണ്. ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ജൂലൈ 27 വെള്ളിയാഴ്ച വൈകുന്നേരം 7 വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷമാണ് ആഗോള ക്നാനായക്കാരുടെ തലവനും, കോട്ടയം അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ക്രിസ്ത്യൻ ഹോമിലി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. കോട്ടയം അതിരൂപതയിൽ നിന്നുള്ള റെവ. ഫാ. എബ്രഹാം മുത്തോലത്ത്, അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയിലെ, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വികാരിയായി സേവനം ചെയ്യുന്നു. മാർ മൂലക്കാട്ട് പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്റെ പ്രവർത്തനങ്ങളെ ശ്ലാഹിക്കുകയും, ഈ വെബ് സൈറ്റ് അനേകർക്ക് വളരെ പ്രയോജനകരമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ, റെവ. ഫാ. എബ്രഹാം മുത്തോലത്തിനോടൊപ്പം, റെവ. ഫാ. ചാക്കൊ ചൂരവേലിൽകുടിലിൽ, സെന്റ് ജോസഫ് കോൺഗ്രിഗേഷൻ മദർ ജനറാൾ സി. സൌമ്യാ, എക്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, ബിനോയ് കിഴക്കനടി, സണ്ണി മുത്തോലം എന്നിവരും, മറ്റ് പാരീഷ് കൌൺസിൽ അംഗങ്ങളും പങ്കെടുത്തു. മുത്തോലത്തച്ചൻ നമ്മുടെ ഫൊറോനാ സന്ദർശിക്കുകയും വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും വെബ് സൈറ്റ് ഉദ്ഘാടനം നടത്തുകയും ചെയ്ത അഭിവന്ദ്യ ബിഷപ്പ് മാർ മൂലക്കാട്ടിന് പ്രത്യേകം ക്യതജ്ഞത അർപ്പിച്ചു

ഷിക്കാഗോ : https://christianhomily.com എന്ന പേരിൽ റെവ. ഫാ. എബ്രഹാം മുത്തോലത്ത് തയ്യാറാക്കിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിച്ചു. 2015 മുതലുള്ള എല്ലാ ഞായറാഴ്ചകളിലേയും, തിരുന്നാളുകളുടേയും വചനസന്ദേശങ്ങളുടെ യു-ട്യൂബ് ലിങ്ക് ഈ വെബ് സൈറ്റിൽ ലഭ്യമാണ്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വചന പ്രഹോഷകർക്കും, വൈദികർക്കും വേണ്ടി തയ്യാറാക്കുന്ന ഹോമിലി റിസോർസസ് ഇംഗ്ലീഷിലും ലഭ്യമാണ്. ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ജൂലൈ 27 വെള്ളിയാഴ്ച വൈകുന്നേരം 7 വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷമാണ് ആഗോള ക്നാനായക്കാരുടെ തലവനും, കോട്ടയം അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ക്രിസ്ത്യൻ ഹോമിലി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. കോട്ടയം അതിരൂപതയിൽ നിന്നുള്ള റെവ. ഫാ. എബ്രഹാം മുത്തോലത്ത്, അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയിലെ, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വികാരിയായി സേവനം ചെയ്യുന്നു. മാർ മൂലക്കാട്ട് പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്റെ പ്രവർത്തനങ്ങളെ ശ്ലാഹിക്കുകയും, ഈ വെബ് സൈറ്റ് അനേകർക്ക് വളരെ പ്രയോജനകരമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ, റെവ. ഫാ. എബ്രഹാം മുത്തോലത്തിനോടൊപ്പം, റെവ. ഫാ. ചാക്കൊ ചൂരവേലിൽകുടിലിൽ, സെന്റ് ജോസഫ് കോൺഗ്രിഗേഷൻ മദർ ജനറാൾ സി. സൌമ്യാ, എക്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, ബിനോയ് കിഴക്കനടി, സണ്ണി മുത്തോലം എന്നിവരും, മറ്റ് പാരീഷ് കൌൺസിൽ അംഗങ്ങളും പങ്കെടുത്തു. മുത്തോലത്തച്ചൻ നമ്മുടെ ഫൊറോനാ സന്ദർശിക്കുകയും വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും വെബ് സൈറ്റ് ഉദ്ഘാടനം നടത്തുകയും ചെയ്ത അഭിവന്ദ്യ ബിഷപ്പ് മാർ മൂലക്കാട്ടിന് പ്രത്യേകം ക്യതജ്ഞത അർപ്പിച്ചു

 



Latest

Copyrights@2016.