america

ഷിക്കാഗോ മാഞ്ഞൂർ സംഗമം പ്രൗഢഗംഭീരമായി

Tiju Kannampally  ,  2018-07-30 12:04:06amm ഷാജി പഴൂപറമ്പിൽ

മാഞ്ഞൂർ സംഗമം പ്രൗഢഗംഭീരമായി
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വർഷവും അതി ഗംഭീരമായി നടന്നു.ജൂലൈ ഇരുപത്തി എട്ടാം തീയതി ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ രാവിലെ പതിനൊന്നു മണിക്ക് പരിപാടികള്‍ക് തുടക്കം കുറിച്ചു.മജു ഓട്ടപ്പള്ളിയിൽ സ്വാഗതം ആശംസിച്ചു.
മാഞ്ഞൂർ സ്വദേശിനിയും കോട്ടയം സെയിന്റ് ജോസഫ് കോൺഗ്രിഗേഷന്റെ മദർ ജനറലും ആയ സിസ്റ്റർ സൗമ്യ പീഡതട്ടേൽ ഈ വർഷത്തെ മാഞ്ഞൂർ സംഗമം ഉദ്ഘാടനം  ചെയ്തു. യുവജനങ്ങളുടെയും, പുരുഷന്മാരുടെയും വോളിബോള്‍ മത്സരം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു.ഓട് ട മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾക്ക് ജെയിൻ മാക്കിൽ, ജോബ് മാക്കിൽ ,സോണിയ ഓട്ടപ്പള്ളിയിൽ, ജോയി തേനാകര തുടങ്ങിയവർ നേതൃത്വം നല്‍കി.സ്ത്രീ പുരുഷന്മാർക്കായി ജെയിൻ മാക്കിൽ നേതൃത്വം നൽകി നടത്തിയ  നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.രുചികരമായ ഭക്ഷണവും,അനുകൂല  കാലവസ്‌ഥയും,യുവ ജനങ്ങളുടെ പങ്കാളിത്തവും  പിക്‌നിക്കിന്  കൂടുതൽ ആവേശം പകര്‍ന്നു.കൂടാതെ കായിക മൽസര വിജയികൾക്ക് സമ്മാന ദാനവും നടത്തി. ഈ വർഷത്തെ മാഞ്ഞൂർ സംഗമത്തിന്  മജു ഓട്ടപ്പള്ളിയിൽ,കുരിയൻ പാലത്തടം,അനീഷ് കല്ലിടിക്കിൽ,ജിജി കട്ടപ്പുറം,ജോബ് മാക്കീല്‍, സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി എബിൻ പ്ലാംപറമ്പിൽ,നിതൻ ചിറക്കപ്പറമ്പിൽ,മുത്ത് കല്ലിടിക്കിൽ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്ത ഈ വർഷത്തെ മാഞ്ഞൂർ സംഗമം വൈകുന്നേരം ഏഴു  മണിയോടു കൂടി  സമാപിച്ചു.
ഷാജി പഴൂപറമ്പിൽ

Latest

Copyrights@2016.