america

ഷീജോ പഴയമ്പളളിയും പ്രീനാ വിശാഖതറയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരേവേദിയിൽ ക്നാനായ മന്നനും മങ്കയും

Saju Kannampally  ,  2018-07-28 04:41:05pmm

ഷീജോ പഴയമ്പളളിയും പ്രീനാ വിശാഖതറയും  വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരേവേദിയിൽ ക്നാനായ മന്നനും മങ്കയും  
അറ്റ്ലാന്റ : അറ്റ്ലാന്റ കൺവെൻഷനിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ക്നാനായ മങ്ക മന്നൻ പരിപാടിയിൽ ക്നാനായ മന്നൻ 2018 ആയി ഒന്നാം സ്ഥാനത്ത് എത്തിയത് സാൻഅന്റോണിയോയിൽ നിന്നും എത്തിയ ഷീജോ പഴയമ്പള്ളിയും ക്നാനായ മങ്ക 2018 ആയി ന്യൂയോർക്കിൽ നിന്നും എത്തിയ പ്രീന വിശാഖതറ യും ഒന്നാം സ്ഥാനത്ത് എത്തി. ഈ മധുരിക്കുന്ന വിജയത്തിന് പിന്നിൽ മറ്റൊരു കൗതുകം ഉണ്ട്. വിജയികളായ രണ്ടു പേരും 2000 ൽ ഡൽഹിയിൽ നടന്ന ക്നാനായ കലാമേളയിൽ കലാപ്രതിഭയും കലാതിലകവും ആയിരുന്നു. ഇരുവരും വീണ്ടു മറ്റൊരു വേദിയിൽ ഒന്നാസ്ഥാനത്ത് എത്തിയപ്പോൾ ഒരു പുത്തൻ അനുഭൂതി ആയിരുന്നു എന്ന് പ്രീനയുടെ പിതാവ് മോൻസി കുടിലിൽ അഭിപ്രായപ്പെട്ടു.
ഷീജോ കുര്യൻ പഴയംപള്ളിൽ  ഏറ്റുമാനൂർ പഴയംപള്ളിൽ കുര്യനെയും മേരിയുടെയും മൂത്ത മകനാണ് . തൊടുപുഴ മുട്ടം മുട്ടത്തുപറമ്പിൽ മാത്യുവിന്റെയും ഏലിയാമ്മയുടെയും മകൾ നിഷയാണ് ഭാര്യ . മക്കൾ -ഷാലിൻ, സച്ചിൻ.
പ്രീനവിശകന്തറ പിറവം കുടിലിൽ മോൻസി  പുഷ്പ ദമ്പതികളുടെ  മകളാണ് പ്രീനയുടെ ഭർത്താവ് ജോയൽ വിശകന്തറ തെള്ളകം സ്വദേശി അലക്സ് വിശകന്തറയുടെയും മേരി അലെക്സിന്റെയും പുത്രനാണ് . പ്രീന-ജോയൽ ദമ്പതികൾ ക്ക്ജോനഥൻ , നേഥൻ . എന്നീ രണ്ടു കുട്ടികൾ. നർത്തകിയും , ഗായികയും നടിയും കൂടിയാണ് പ്രീന. കൂടാതെ കൺവെൻഷനിൽ നടന്ന സോളോ വോക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനവും  ന്യൂയോർക്കിന്റെ കൾച്ചറൽ പരിപാടിയുടെ ഭാഗമായി നടന്ന നാടകത്തിലെ പ്രധാന കഥാപാത്രവും  പ്രീണ യായിരുന്നു 
ക്നാനായ മന്നൻ ഫസ്റ്റ് റണ്ണർ അപ്പ് ജോൺ കുസുമാലയം ( ന്യൂയോർക്ക് ), സെക്കന്റ് റണ്ണർ അപ്പ്- അലക്സ് വെള്ളാപ്പള്ളി ( നോർത്ത് കരോലിന ).
ക്നാനായ മങ്ക ഫസ്റ്റ് റണ്ണർ അപ്പ്  റ്റീന തോമസ് ( ലോസ് ഏഞ്ചൽസ് ),സെക്കന്റ് റണ്ണർ അപ്പ്  മേരി സിബിൽ (റ്റാമ്പാ ).

Latest

Copyrights@2016.