america

കെ സി സി എൻ എ കണ്‍വെൻഷൻ മെഗൻ ജോബി മംഗലത്തേട്ട് കലാതിലകം

Saju Kannampally  ,  2018-07-28 02:55:18pmm

കെ സി സി എൻ എ കണ്‍വെൻഷൻ 2018: മെഗൻ ജോബി മംഗലത്തേട്ട്: കലാതിലകം !

അറ്റ്ലാന്റാ യിലെ സി എൻ എൻ സെന്റർ- ൽ ജൂലൈ 19-22 നടന്ന കെ സി സി എൻ എ കണ്‍വെൻഷൻ-2018 ൽ മെഗൻ ജോബി മംഗലത്തേട്ട് (10 yrs) "കലാതിലകം" ആയി തിരഞ്ഞെടുക്കപ്പെട്ടു. ലളിതഗാനം, നാടോടിനൃത്തം, ഫാൻസി ഡ്രസ്സ്, എന്നീ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനവും, പ്രസംഗം മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി “കലാതിലകം” പട്ടം കരസ്ഥമാക്കിയത്. കെ സി സി എൻ എ ക്നാനായ ലിറ്റിൽ പ്രിൻസസ് കോണ്ടെസ്റ്റ് 2018 ഫസ്റ്റ് റണ്ണർ അപ്പ് ആയും മെഗൻ തിരഞ്ഞെടുക്കപ്പെട്ടു. ഡിട്രോയിറ്റിൽ മംഗലത്തേട്ട് ജോബി & മഞ്ജു ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ്. മിഷിഗണിലെ മാഡിസൺ ഹൈറ്റ്സ് ഫോർ കോർണേഴ്‌സ് മോണ്ടിസ്സോറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.പഠനത്തോടൊപ്പം അഭിനയം, ചിത്രരചന, തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമർഥയാണ്. ഗുരു ധന്യാകുമാരി (ശ്രീമതി വാണി) യുടെ കീഴിൽ (അഭിനയാ സ്കൂൾ ഓഫ് ഡാൻസ്) 5 വർഷമായി ഭരതനാട്യം അഭ്യസിക്കുന്നു. മൂത്ത സഹോദരി ക്രിസ്റ്റീൻ 2014 ൽ ചിക്കാഗോ യിൽ നടന്ന കെ സി സി എൻ എ കണ്‍വെൻഷനിൽ കലാതിലകം ആയി വിജയിച്ചിരുന്നു. അനുജത്തി: ഹെലൻ.

കൺവെൻഷൻ ലെ അത്യന്തം വാശിയേറിയ ക്നാനായ ലിറ്റിൽ പ്രിൻസസ് കോണ്ടെസ്റ്റ് 2018 ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ടോസ്‌മി കൈതക്കത്തൊട്ടിയിൽ (ചെയർപേഴ്സൺ), സ്മിത വെട്ടുപാറപുറത്ത് (ലെയ്‌സൺ), സിമി പോട്ടൂർ, ജൂബി ഊരാളിൽ, സ്വപ്നാ നടുപ്പറമ്പിൽ (കോ ഓർഡിനേറ്റർസ്) എന്നിവർ അടങ്ങിയ കമ്മറ്റി മത്സരത്തിന് നേതൃത്വം നൽകി. ജൈക്ക് വെട്ടുപാറപുറത്ത്, രേഷ്മ കാരക്കാട്ടിൽ എന്നിവർ എം സി മാർ ആയിരുന്നു. ആർട് & ലിറ്റററി മത്സരങ്ങൾക്ക് ഷീജോ പഴയംപള്ളി (ചെയർ പേഴ്സൺ), ഐമി പെരുമണിശേരിൽ, ജോ മഴുവഞ്ചേരി, ലൂക്കോസ് മാളികയിൽ (കോ ചെയർ) എന്നിവർ അടങ്ങിയ കമ്മറ്റി നേതൃത്വം നൽകി.



Latest

Copyrights@2016.