india

ചെറുകര കെ.സി.വൈ.എൽ യൂണിറ്റിയിലെ യുവജനങ്ങൾ സന്നദ്ധ രക്തദാന (voluntary blood donation)ഗ്രൂപ്പ് രൂപീകരിച്ചു.

Tiju Kannampally  ,  2018-07-20 10:28:13pmm

സന്നദ്ധ രക്തദാനം ഏറ്റെടുത്ത് ചെറുകരയിലെ യുവജനങ്ങൾ
ചെറുകര : കോട്ടയം അതിരൂപതയിലെ യുവജനസംഘടനയായ കെ.സി.വൈ.എൽ ന്റെ ചെറുകര യൂണിറ്റിന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി " രക്തദാനം മഹാദാനം " എന്ന വാക്കുകൾ അടിസ്ഥാനമാക്കി ഒരു സന്നദ്ധ രക്തദാന (voluntary blood donation) ഗ്രൂപ്പ് രൂപീകരിച്ചിരിക്കുകയാണ്.
BLOOD BANK BUDDY എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോധികമായ ഉദ്ഘാടനം ചെറുകരയിൽ മുൻ കേരള ധനകാര്യ മന്ത്രി ശ്രീ.കെ.എം.മാണി MLA ലോഗോ പ്രകാശനം ചെയ്ത് നിർവ്വഹിച്ചു. കേരള ചീഫ് സെക്രട്ടറി ശ്രീ.ടോം ജോസ് IAS , രാജ്യസഭ അംഗം ശ്രീ . ജോസ് കെ മാണി MP, കെ.സി.വൈ.എൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇടവക തലത്തിൽ ശ്രദ്ധ നേടിയ പദ്ധതി ഫൊറോന, രൂപത തലത്തിൽ വ്യാപിപ്പിച്ച് ഒരു മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം എല്ലാവരിലേക്കും ഇതിന്റെ പ്രയോജനം എത്തിക്കുകയും രക്തം ദാനം ചെയ്യാൻ പോത്സാഹിപ്പിക്കുകയും അതോടൊപ്പം സൗജന്യമായി രക്തം സ്വീകരിക്കാനുള്ള മാർഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Latest

Copyrights@2016.