america

കെ സി സി എൻ എ അറ്റ്ലാന്റ കൺവെൻഷൻ ഘോഷ യാത്ര ഇക്കുറി പൊടി പൊടിക്കും

Saju Kannampally  ,  2018-07-20 04:51:04amm

 

അറ്റ്ലാന്റ : കെ സി സി എൻ എ അറ്റ്ലാന്റ കൺവെൻഷൻ ഘോഷയാത്ര ഇക്കുറി പൊടിപൊടിക്കും. വ്യത്യസ്തമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഘോഷയാത്ര അംഗസംഘടനകൾക്ക് ആവേശം പകരുന്ന തരത്തിൽ ആയിരിക്കുമെന്ന് കൺവെൻഷൻ ഘോഷയാത്ര കമ്മറ്റി ചെയര്മാൻ സാജു കണ്ണമ്പള്ളി അറിയിച്ചു. കൺവെൻഷൻ ദിവസങ്ങളിലെ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്റ്റാർട്ടിങ് പോയിന്റിൽ ഒരുക്കങ്ങൾ ആരംഭിക്കും.

ഏറ്റവും മുൻപിലായി കെ സി സി എൻ എ ബാനറും വിശിഷ്ടാതിഥികളും കെ സി സി എൻ എ ഭാരവാഹികളും കൺവെൻഷൻ കമ്മറ്റി ഭാരവാഹികളും തുടർന്ന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അസ്സോസിയേഷനുകൾ കൺവെൻഷൻ പങ്കാളിത്ത്വം അനുസരിച്ചു അണിനിരക്കും ഏറ്റവും ഒടുവിൽ ആതിഥേയരായ അറ്റ്ലാന്റാ യൂണിറ്റായിരിക്കും അണിചേരുന്നത് . താലപ്പൊലികളാലും , ചെണ്ടമേളങ്ങളാലും , വ്യത്യസ്തമായ വേഷവിതാനങ്ങളാലും, മാർഗം കളി , പരിചമുട്ടുകളി , മുത്തുകുടകളാലും ഘോഷയാത്ര വർണ്ണാഭമാക്കാൻ എല്ലാ യൂണിറ്റുകളില്ലെയും ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭ്യർത്ഥിച്ചു.

 

ഘോഷയാത്രയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന യൂണിറ്റുകൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് എന്ന് കൺവെൻഷൻ ചെയർമാൻ സൈമൺ ഇല്ലിക്കാട്ടിൽ അറിയിച്ചു. 50 അംഗങ്ങളിൽ കൂടുതൽ ആളുകളെ പങ്കുടിപ്പിക്കുന്ന യൂണിറ്റുകൾ ഒരു കാറ്റഗറിയും 50 താഴെ മാത്രം അംഗങ്ങൾ പണ്ടെടുക്കുന്ന യൂണിറ്റുകൾക്ക് പ്രേത്യകം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

 

കെ സി സി എൻ എ ഭാരവാഹികൾ കൺവെൻഷൻ കമ്മറ്റി , ജോഹാൻ തച്ചേട്ട് , ജിജു കുളങ്ങായിൽ, കുഞ്ഞുമോൾ വടക്കേടം തുടങ്ങിയവർ ഘോഷയാത്രയുടെ ക്രമീകരണ ങ്ങൾക്ക് നേതൃത്വം നൽകും .

 

റിപ്പോർട്ട് : എബ്രഹാം പുതിയിടത്തുശ്ശേരി



Latest

Copyrights@2016.