ചെറുപുഷ്പ മിഷന് ലീഗ്,തിരുബാലസഖ്യം ചുങ്കം മേഖല പ്രവര്‍ത്തന ഉത്ഘാടനം നടത്തി
Tiju Kannampally , 2018-07-16 05:00:01amm
ചെറുപുഷ്പ മിഷന് ലീഗ്,തിരുബാലസഖ്യം ചുങ്കം മേഖല പ്രവര്‍ത്തന ഉത്ഘാടനം നടത്തി*
മ്രാല: ചെറുപുഷ്പ മിഷന് ലീഗ് ,തിരുബാലസഖ്യം ചുങ്കം മേഖല പ്രവര്‍ത്തന ഉത്ഘാടനം ജൂലൈ പതിനഞ്ചാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് മ്രാല സെന്റ്.പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ വെച്ച് ആഘോഷ പൂര്‍ണമായി നടത്തപെട്ടു.മിഷന്‍ലീഗ് പതാക ഉയര്‍ത്തി തുടങ്ങിയ യോഗത്തില്‍ ഫോറാനെ പ്രസിഡന്റ് മാത്യൂസ് ദിലീപ് അധ്യക്ഷപദം അലങ്കരിച്ചു.തുടര്‍ന്ന് ചുങ്കം ഫോറാന വികാരി ഫാദര്‍ ജോര്‍ജ് പുതുപറമ്പില്‍ ചെറുപുഷ്പ മിഷന്‍ലീഗ് , തിരുബാലസഖ്യം ചുങ്കം മേഖല 2018 -19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തിരികൊളുത്തി.തുടര്‍ന്ന് മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷത്തിന് "നൂഹ്റ 2k18-19" എന്ന പേര് നല്കി . പ്രസ്തുത യോഗത്തില്‍ ഫാദര്‍ ഫിലിപ് ആനിമൂട്ടില്‍ സ്വാഗതം ആശംസിച്ചൂ .ഒപ്പം മിഷന്‍ലീഗ് ഫോറാനെ ഡയറക്ടര്‍ ഫാദര്‍ ജീസ് ഐക്കര ആമുഖ പ്രഭാഷണം നടത്തി.
മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കൊച്ചേരില്‍ ആശംസകള്‍ അര്‍പ്പിച്ചു .ഒന്‍പതു ശാഖകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ വേദിയെ മനോഹരമാക്കി .യോഗത്തില്‍ മ്രാല ശാഖ പ്രസിഡന്റ് ജെയിംസ് നിമ്മിച്ചന്‍ ഏവര്‍കും നന്ദി അറിയിച്ചു.
പൊതുസമ്മേളനത്തിന് ശേഷം ഫോറാനെ ആദ്യത്തെ പ്രവര്‍ത്തനമായി "ലഹരിക്കെതിരെ കൈയൊപ്പ് "എന്ന പേരില്‍ ലഹരി വിമുക്ത സന്ദേശം നല്കി കൊണ്ട് യോഗത്തില്‍ പങ്കെടുത്ത എല്ലാ മിഷനറിമാരുടെയും കൈയൊപ്പ് പതിപ്പിക്കുകയും ചെയ്തു.ലഹരിക്കെതിരെ കുട്ടികള്‍ ചെയ്ത ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു . സ്നേഹവിരുന്നോടു കൂടി യോഗം അവസാനിക്കുകയും ചെയ്തു
മ്രാല: ചെറുപുഷ്പ മിഷന് ലീഗ് ,തിരുബാലസഖ്യം ചുങ്കം മേഖല പ്രവര്‍ത്തന ഉത്ഘാടനം ജൂലൈ പതിനഞ്ചാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് മ്രാല സെന്റ്.പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ വെച്ച് ആഘോഷ പൂര്‍ണമായി നടത്തപെട്ടു.മിഷന്‍ലീഗ് പതാക ഉയര്‍ത്തി തുടങ്ങിയ യോഗത്തില്‍ ഫോറാനെ പ്രസിഡന്റ് മാത്യൂസ് ദിലീപ് അധ്യക്ഷപദം അലങ്കരിച്ചു.തുടര്‍ന്ന് ചുങ്കം ഫോറാന വികാരി ഫാദര്‍ ജോര്‍ജ് പുതുപറമ്പില്‍ ചെറുപുഷ്പ മിഷന്‍ലീഗ് , തിരുബാലസഖ്യം ചുങ്കം മേഖല 2018 -19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തിരികൊളുത്തി.തുടര്‍ന്ന് മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷത്തിന് "നൂഹ്റ 2k18-19" എന്ന പേര് നല്കി . പ്രസ്തുത യോഗത്തില്‍ ഫാദര്‍ ഫിലിപ് ആനിമൂട്ടില്‍ സ്വാഗതം ആശംസിച്ചൂ .ഒപ്പം മിഷന്‍ലീഗ് ഫോറാനെ ഡയറക്ടര്‍ ഫാദര്‍ ജീസ് ഐക്കര ആമുഖ പ്രഭാഷണം നടത്തി. മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കൊച്ചേരില്‍ ആശംസകള്‍ അര്‍പ്പിച്ചു .ഒന്‍പതു ശാഖകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ വേദിയെ മനോഹരമാക്കി .യോഗത്തില്‍ മ്രാല ശാഖ പ്രസിഡന്റ് ജെയിംസ് നിമ്മിച്ചന്‍ ഏവര്‍കും നന്ദി അറിയിച്ചു.
പൊതുസമ്മേളനത്തിന് ശേഷം ഫോറനെ ആദ്യത്തെ പ്രവര്‍ത്തനമായി "ലഹരിക്കെതിരെ കൈയൊപ്പ് "എന്ന പേരില്‍ ലഹരി വിമുക്ത സന്ദേശം നല്കി കൊണ്ട് യോഗത്തില്‍ പങ്കെടുത്ത എല്ലാ മിഷനറിമാരുടെയും കൈയൊപ്പ് പതിപ്പിക്കുകയും ചെയ്തു.ലഹരിക്കെതിരെ കുട്ടികള്‍ ചെയ്ത ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു . സ്നേഹവിരുന്നോടു കൂടി യോഗം അവസാനിക്കുകയും ചെയ്തു