india

യുവജനദിനം അഗതികളോട് ഒത്ത് ആഘോഷിച്ച് കരിങ്കുന്നം KCYL

Tiju Kannampally  ,  2018-07-12 10:03:20pmm

യുവജനദിനം അഗതികളോട് ഒത്ത് ആഘോഷിച്ച് കരിങ്കുന്നം KCYL*
കരിങ്കുന്നം: KCYL കരിങ്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ യുവജനദിനാഘോഷം നടത്തി. യുവജന ദിനാഘോഷത്തിന്റെ ഭാഗമായി KCYL അംഗങ്ങൾ വി.കുർബാനയ്ക്ക് കാഴ്ചവെപ്പ് നടത്തുകയും നേതൃത്വം കൊടുക്കുകയും ക്യാൻസർ രോഗികൾക്കായുള്ള സെൻറ് ജോസഫ്സ് ഹോം സന്ദർശിക്കുകയും ചെയ്തു. യുവജന ദിനാഘോഷത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് ശേഷം 10, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 16 വിദ്യാർത്ഥികളെ ആദരിക്കുകയും വികാരിയും യൂണിറ്റ് ചാപ്ലയിനുമായ റവ.ഫാ.ഡോ.തോമസ് ആദോപ്പിള്ളിൽ പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡണ്ട് ശ്രീ.സ്റ്റെബിൻ കാവനാൽ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് മീറ്റിംഗ് കൂടുകയും മധുരപലഹാരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കായുള്ള സെൻറ്.ജോസഫ്സ് ഹോം സന്ദർശിക്കുകയും ഇടവകാംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും പണവും നൽകുകയും ചെയ്തു. ക്യാൻസർ രോഗികളോടൊത്തുള്ള യുവജന ദിനാഘോഷം എല്ലാ യുവജനങ്ങൾക്കും വ്യത്യസ്ഥ അനുഭവമായിരുന്നു. യുവജന ദിനാഘോഷത്തിന്റെ എല്ലാ പരിപാടികൾക്കും പ്രാർത്ഥന-സാമ്പത്തിക സഹായം നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.റവ.ഫാ.ഡോ.തോമസ് ആദോപ്പിള്ളിൽ, ഫാ.ജോസഫ് വെള്ളാപ്പള്ളിക്കൂഴിയിൽ, സി.ഡാലിയ SVM, ശ്രീ.ബാബു ചൊള്ളാനി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്കു നേതൃത്വം കൊടുത്തു

Latest

Copyrights@2016.