obituarylive Broadcasting

ഫാ. മാത്യു കാക്കനാട്ട്

Tiju Kannampally  ,  2018-07-10 07:38:09amm

 

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു കാക്കനാട്ട് നിര്യാതനായി. സംസ്‌കാരം പിന്നീട്.പയ്യാവൂര്‍ കണ്ടകശേരി പള്ളി ഇടവകാംഗമാണ് .1958 ല്‍ പൗരോഹത്യം സ്വീകരിച്ചു. കൈപ്പുഴ പള്ളി അസി.വികാരിയായി അജപാലന ശുശ്രൂഷ ആര്ംഭിച്ചു. മലബാര്‍ റീജിയന്‍ എപ്പിസ്‌കോപ്പല്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. മറ്റക്കര, തേറ്റമല, മാലക്കല്ല്, മടമ്പം്, ചുങ്കം, നീണ്ടൂര്‍, പുന്നത്തുറ, കുറുമുള്ളൂര്‍, പിറവം, പേരൂര്‍, എന്നിവിടങ്ങളില്‍ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്.

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു കാക്കനാട്ട് (88) നിര്യാതനായി. സംസ്‌കാരം ജൂലൈ 13-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.മൃതദേഹം (ജൂലൈ 12) വൈകുന്നേരം അഞ്ചുമണി മുതല്‍ 9 വരെ കാരിത്താസ് വിയാനി ഹോം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 1958 ല്‍ പൗരോഹത്യം സ്വീകരിച്ചു. കൈപ്പുഴ പള്ളി അസി.വികാരിയായി അജപാലന ശുശ്രൂഷ ആര്ംഭിച്ചു. മലബാര്‍ റീജിയന്‍ എപ്പിസ്‌കോപ്പല്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. മറ്റക്കര, തേറ്റമല, മാലക്കല്ല്, മടമ്പം്, ചുങ്കം, നീണ്ടൂര്‍, പുന്നത്തുറ, കുറുമുള്ളൂര്‍, പിറവം, പേരൂര്‍, എന്നിവിടങ്ങളില്‍ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. അലക്‌സ് നഗര്‍ ഇടവകയുടെ ആദ്യകാല വികാരിയും, അലക്‌സ്‌നഗര്‍, മടമ്പം കുടിയേറ്റ മേഘലയുടെ ആദ്യാത്മികവും ഭൗതീകമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത് കാക്കനാട്ടച്ചനായിരുന്നു.വൈദീക ശുശ്രൂഷയില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള വിശ്രമ ജീവിതം നയിച്ചിരുന്നത് അലക്‌സ്‌നഗര്‍ മേഴ്‌സി ഭവനിലായിരുന്നു. പിന്നീടാണ് കോട്ടയം വൈദിക ഭവനത്തിലേക്ക് മാറിയത്.

 

 

 



Latest

Copyrights@2016.