america

മോർട്ടൺഗ്രോവ് സെന്റ് മേരീസ് സമ്മർ ക്യാമ്പ് കുട്ടികളുടെ ബട്ടർഫ്‌ളൈ ദർശനം കൗതുകമായി .

Tiju Kannampally  ,  2018-07-04 11:28:28pmm

 ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ബട്ടർഫ്‌ളൈ-2018 എന്ന പേരിൽ നടന്നുവരുന്ന സമ്മർ ക്യാമ്പിലെ കുട്ടികൾ ബട്ടർഫ്‌ളൈ എക്സിബിഷൻ കാണുവാനായി നടത്തിയ ഫീൽഡ് ട്രിപ്പ് കൗതുകമുണർത്തി . ചിക്കാഗോ ബൊട്ടാണിക്കൽ ഗാർഡനിലെ എക്സിബിഷനിൽ വച്ചാണ് ബട്ടർഫ്‌ളൈ കുട്ടികൾ ചിത്രശലഭങ്ങളുമായി സല്ലാപത്തിൽ ഏർപ്പെട്ടത് . പേരുകേട്ട ബൊട്ടാണിക്കൽ ഗാർഡനിലെ അതിവിശിഷ്ടമായ സസ്യലതാതികൾ കാണുവാനും പഠിക്കുവാനും തൊട്ടറിയുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു . സ്കാവഞ്ചർ ഹണ്ടിലും കുട്ടികൾ പങ്കുചേർന്നു . തുടർന്ന് സമീപത്തുള്ള നിക്കൽ സിറ്റിയിലേക്ക് നടത്തിയ യാത്രയും ഉല്ലാസപ്രദമായി . നിക്കൽ സിറ്റിയിൽ കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടാനായി .സെന്റ് മേരീസ് സമ്മർ ക്യാമ്പിന്റെ മൂന്നാം ആഴ്ച നടത്തിയ മൂന്നാം ഫീൽഡ് ട്രിപ്പിന് സിസ്റ്റർ ജൊവാൻ , പി വി മേരിക്കുട്ടി , റോയി ചേലമലയിൽ, ബ്രദർ അങ്കിത് , ഫെലിക്സ് പൂത്തൃക്കയിൽ , റെജിമോൾ വള്ളൂർ, സൽ‍മ നെല്ലാമറ്റം എന്നിവർ നേതൃത്വം നൽകി . യൂത്ത് വോളന്റിയേഴ്സിന്റെ സേവനം ഏറെ സഹായമായി . 



Latest

Copyrights@2016.