europe

മാർ ജോസഫ് പണ്ടാരശ്ശേരി യുടെ ദിവ്യബലിയോടുകൂടി പതിനേഴാമത് യുകെകെസിഎ കൺവെൻഷൻ തുടക്കം.

Saju Kannampally  ,  2018-07-04 05:08:18pmm

 

പതിനേഴാമത് യുകെകെസിഎ കൺവെൻഷനിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ ക്രമീകരണങ്ങൾ അനസ്യൂതം പുരോഗമിക്കുന്നു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ. ദിവ്യബലിയിൽ യുകെകെസിഎയുടെ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം. ഗീതങ്ങൾ ആലപിക്കും. വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുര യിലും ,ഫാദർ മാത്യു Kattangal , ഫാദർ സജി തോട്ടവും ,ഫാദർ ജസ്റ്റിൻ കാരക്കാട്ട്SDV, ഫാദർ പോൾ വെട്ടിക്കാട്ട് ആയിരിക്കും സഹകാർമികർ
ഫാദർ സാജി തോട്ടം വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കങ്ങളിൽ മേൽനോട്ടം വഹിക്കുന്നതായിരിക്കും. ലിറ്റർജി കമ്മിറ്റിയുടെ ചെയർമാൻ യുകെകെസിഎ വൈസ് പ്രസിഡണ്ട് ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരി യുടെ നേതൃത്വത്തിൽ. ജോസ് മുഖച്ചിറ ,സാജൻ പടിക്കമാലിൽ, തോമസ് പാലകൻ, ജോബി എബ്രഹാം ,Shinto കെ ജോൺ ,ജെയ് തോമസ് ,ജയൻ മുപ്രാ പള്ളിയിൽ , സജി രാമച്ചിനാട് ,ബന്നി ആശാരിപറമ്പിൽ ,ടോമി പടപുരക്കൽ എന്നിവർടൊപ്പം സെൻട്രൽ കമ്മിറ്റി യോടം ചേർന്ന് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വിശുദ്ധ ബലിയിലേക്കം തുടർന്നുള്ള കൺവെൻഷനിലേക്ക് ആദിയന്ത്യം പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

 

 



Latest

Copyrights@2016.