europe
ക്നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി യൂറോപ്യന്‍ ക്നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം .

കാര്‍ഡിഫ്; ആറാമത് യൂറോപ്യന്‍ ക്നാനായ സംഗമം ക്നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കുരിയാക്കോസ് മോര് സേവേരിയോസ് വലിയ മെത്രാപ്പോലീത്താ മോര് ക്ലീമ്മീസ് നഗറില്‍ വി.കുര്‍ബാന അര്‍പ്പിച്ചു.തുടർന്ന് വര്‍ണ്ണാഭമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാദർ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാദർ.സജി എബ്രഹാം സ്വാഗതം ആശംസിച്ചു. ഫാദർ ജോമോൻ പുന്നൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാൻ, ജിജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർ മനോജ് എബ്രഹാം നന്ദി പറഞ്ഞു. റാലിയിൽ യുകെയിലെ എല്ലാ പള്ളികളും ജർമനി, ഇറ്റലി, അയർലൻഡ് എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ കലാപരിപാടികൾ 2 മണിക്ക് ആരംഭിച്ചു. വൈകിട്ട് എട്ട് മണിയോടെ ചടങ്ങുകൾ സമാപിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയും ആശീർവാദവും നടന്നു. 1500ലധികം സമുദായ അംഗങ്ങൾ സംഗമത്തിൽ സംബന്ധിച്ചതായി ഭാരവാഹികൾ പറഞ്ഞു. കാർഡിഫ് സെൻറ് ജോൺസ് ഇടവക നേതൃത്വം നൽകിയ സംഗമത്തിൽ സംബന്ധിച്ച് എല്ലാവർക്കും ഇടവക വികാരി ഫാദർ. സജി എബ്രഹാം നന്ദി അറിയിച്ചു.
.