america

ടൊറൊന്റോ സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെടുന്നു

Saju Kannampally  ,  2018-07-03 11:26:52pmm

ടൊറോന്റോ :  സെന്റ് .മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും  സ്ഥൈര്യലേപനവും ജൂലൈ 8 നു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു .കാനഡ സീറോ മലബാർ എസാർക്കേറ്റു അധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ മുഖ്യ കാർമികത്ത്വത്തിൽ നടത്തപ്പെടുന്ന തിരു കർമങ്ങൾക്കു  ഇടവക വികാരി  ഫാ .പത്രോസ്‌ ചമ്പക്കരയും മറ്റു വൈദികരും സഹ കാർമികത്വം വഹിക്കുന്നതാണ് .ഇടവകയിലെ അഞ്ചു കുട്ടികൾ  ആദ്യകുർബാനയും സ്ഥൈര്യലേപനവും സ്വീകരിക്കുന്നതിനായുള്ള തിരുകർമ്മങ്ങളുടെ ഒരുക്കങ്ങൾ ട്രസ്‌റ്റിമാരായ സാബു തറപ്പേൽ , ബിജു കിഴക്കെപുറത്തു സെക്രട്ടറി സിനു മുളയാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു .



Latest

Copyrights@2016.