america

ന്യൂയോർക്കിൽ ബൈക്ക് അപകടത്തിൽ ക്നാനായ യൂവാവ് നിര്യാതനായി

Saju Kannampally  ,  2018-07-03 11:10:56pmm

അമ്മേരിക്കയിലെ ന്യൂയോർക് ലോങ്ങ് ഐലൻഡിൽ ബൈക്ക് അപകടത്തിൽ ജോസഫ് പാറതോടത്തിൽ ജേക്കബ് (23) ജൂലൈ 3 ന് നിര്യാതനായി.റാന്നി ഐത്തല പാറതോടത്തിൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സി ക്ലിഫ്ടൺ ക്നാനായ പള്ളി വികാരി ഫാ. ജോസ് പറതോടത്തിന്റെ മകനാണ് ജോസഫ്. മാതാവ് ജോളി തിരുവൻവണ്ടൂർ പുന്നാറ്റുശ്ശേരിൽ കുടുംബാംഗമാണ്.

മൃതദേഹം ജൂലൈ ആറാം തീയതി വെള്ളിയാഴ്ച്ച 5 മുതൽ 9 പി എം വരെ Moloney’s Holbrook Funeral Home ൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ജൂലൈ 7 ശനിയാഴ്ച്ച 9 മുതൽ 11 എ എം. വരെയും Funeral Home ൽ ജോസഫ് പാറതോടത്തിൽ ജേക്കബിന്റെ മൃതശരീരം വയ്ക്കുന്നതാണ്. സംസ്കാരം Lake Ronkonkoma Cemetery, Inc., 792 Hawkins Ave, Lake Grove, NY 11755, USA യിൽ നടത്തപ്പെടുന്നതാണ്.



Latest

Copyrights@2016.