oceana live Broadcasting

ഓഷിയാന പൈതൃകം2018 ന്റെ വിജയത്തിന് പ്രാർത്ഥനയും ആയി ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ (Diaspora in Charge)

ഓഷിയാന: ഓഷിയാന പൈതൃകം2018 ന്റെ വിജയത്തിന് പ്രാർത്ഥനയും ആയി ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ. കേരളത്തിന് വെളിയിൽ താമസിക്കുന്ന ക്നാനായക്കാരുടെ(diaspora) അജപാലനകർമ്മങ്ങൾ ക്രമീകരിക്കുവാൻ കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ മാത്യു മൂലക്കാട്ട് നേരിട്ട് നിയമിച്ച ബഹുമാനപ്പെട്ട വണ്ടൻകുഴിയിൽ ചാക്കോച്ചൻ അച്ഛൻ(spiritual advisor dkcc ) പൈതൃകം2018 നായുള്ള പ്രാർത്ഥന  ഒരുക്കി സമർപ്പിക്കുന്നു. ഇന്നുമുതൽ ഓഷിയാനയിലെ എല്ലാ ക്നാനായ കുടുംബങ്ങളും തങ്ങളുടെ കുടുംബപ്രാർത്ഥനയോടൊപ്പം പൈതൃകം 2018 ന്റെ വിജയത്തിനായുള്ള ഈ പ്രാർത്ഥനയും ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിച്ചു.

Read more

മെൽബൺ ക്നാനായ മിഷനിൽ തിരുന്നാളും മാർ കുരിയൻ വയലുങ്കലിന് സ്വീകരണവും നൽകി

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന് സ്വീകരണവും.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ അഞ്ചാമത് തിരുന്നാൾ പ്രൗഢ ഗംഭീരമായി 2017 ഒക്ടോബർ 1 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

സെപ്റ്റംബർ 24 നു ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കലും, മുൻ ചാപ്ലയിനും സെന്റ് പീറ്റേഴ്സ് ചർച് വികാരിയുമായ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടുകയും തുടർന്ന് ഒക്ടോബർ ഒന്നാം തിയതി ഞായറാഴ്ച ആഘോ ഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ക്നാനായക്കാരുടെ അഭിമാനവും പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക നുൺഷിയോയുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാദർ ജേക്കബ് MST, ഫാദർ ജോസി കിഴക്കേത്തലക്കൽ എന്നിവരോടൊപ്പം നാട്ടിൽ നിന്ന് വന്ന ഫാദർ ഫിൽമോൻ കളത്ര, ഫാദർ ബിനു പാലപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി.

തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങൾ കുടകളേന്തിയും അണിനിരന്നു. പ്രെസുദേന്തിമാരുടെ നേതൃത്വത്തിൽ മാതാവിന്റെയും യൗസേപ്പിതാവിൻറെയും തിരുസ്വരൂപങ്ങൾ എടുക്കുകയും ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും നാസിക്‌ഡോളും പ്രദക്ഷണത്തിനു വർണപ്പകിട്ടേകി.

തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ കുടുംബങ്ങളുടെ പ്രെസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. പള്ളിമുറ്റത്ത് നടത്തപ്പെട്ട കെ.സി.വൈ.എൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പിന്നീട്, സെന്റ് പീറ്റേഴ്സ് ചർച് ഹാളിൽ വെച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. നാട്ടിൽ നിന്ന് വന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയും മിഷ്യനിലെ മെംബേർസ് അവതരിപ്പിച്ച വിവിധ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും തിരുന്നാളിന് മാറ്റു കൂട്ടി. തദവസരത്തിൽ, ഓഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹയായ ഹന്നാ ജിജോ മാറികവീട്ടിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിവന്ദ്യ പിതാവ് മാർ കുരിയൻ വയലുങ്കൽ അനുമോദിച്ചു. സ്നേഹ വിരുന്നോടു കൂടി തിരുന്നാളിന് തിരശീല വീണു.

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും മിഷന്റെ ചാപ്ലിൻ റവ. ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 22 കുടുംബങ്ങൾ ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

Read more

"പൈതൃകം 2018" ന്യൂസിലാൻഡ് രെജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ഗോൾഡ് കോസ്റ്റിൽ വച്ച് നടക്കുന്ന KCCOയുടെ നാലാമത് കൺവൻഷൻ "പൈതൃകം18" ന്റെ ന്യൂസിലൻഡിലെ 🇳🇿 പ്രഥമ ടിക്കറ്റ് വില്പന KCCOട്രഷറർ
ബെഞ്ചമിൻ മേച്ചേരിൽ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ന്യൂസിലൻഡിന്റെ സെക്രട്ടറി ഡോൺ പതുപ്ലാക്കിളിനു നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജു പാറയിൽ പൈതൃകം നുഎല്ലാവിധ ആശംസകളും നേർന്നു
KCANZ ഭാരവാഹികൾ സാബിമോൻ. മിലൻ, ബിജോമോൻ ചേന്നാട്ടു, ജോൺ തോമസ്,മിൽസൺ മാത്യു , ജോബിറ്റ്, എബിൻ ഉൾപ്പെടെ നിരവധി ആളുകൾ സന്നിഹിതരായിരുന്നു

Read more

വയലുങ്കൽ പിതാവിന് മെൽബണിൽ ഊഷ്മള സ്വീകരണം

ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന് മെൽബൺ എയർപോർട്ടിൽ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി. 

ഒക്ടോബർ ഒന്ന് ഞായറാഴ്ച നടക്കപ്പെടുന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ മുഖ്യകാർമ്മികനായ അദ്ദേഹം 2016 ൽ പാപുവ ന്യൂ ഗുനിയായുടെ അപ്പസ്തോലിക ന്യൂൺഷിയോ ആയതിന് ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. അദ്ദേഹത്തിന്റെ സാന്നിധ്യം മെൽബണിലെ പരിശുദ്ധ അമ്മയുടെ  തിരുന്നാൾ കൂടുതൽ അനുഗ്രഹദായകമാകാൻ തീർച്ചയായും സഹായിക്കും എന്ന് പ്രെസുദേന്തിമാർ അറിയിച്ചു.

ഒക്ടോബർ ഒന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് തുടങ്ങുന്ന തിരുന്നാൾ കർമ്മങ്ങളിലേക്ക് മെൽബണിലെ എല്ലാ വിശ്വാസികളെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു എന്ന് തിരുന്നാൾ കമ്മറ്റി അറിയിച്ചു.
Read more

യു.കെ ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം തെരഞ്ഞെടുപ്പ് 14 ന്‌

ബര്‍മിംഗ്ഹാം; യു.കെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ നേത്യത്വത്തില്‍ രൂപീക്യതമാകുന്ന വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14 ന് തെരഞ്ഞെടുക്കും. ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 ന് യു.കെ. കെ.സി.എ യുടെ നാഷണല്‍ കൗണ്‍സിലും വിമന്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും.
വിമന്‍സ് ഫോറം തെരഞ്ഞെടുപ്പ് 14 ന്‌

ബര്‍മിംഗ്ഹാം; യു.കെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ നേത്യത്വത്തില്‍ രൂപീക്യതമാകുന്ന വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14 ന് തെരഞ്ഞെടുക്കും. ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 ന് യു.കെ. കെ.സി.എ യുടെ നാഷണല്‍ കൗണ്‍സിലും വിമന്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും.

Read more

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിന് കൊടിയേറി

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിന് സെപ്റ്റംബർ 24 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് കൊടിയേറി. മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ പതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിച്ചു. ഇനിയുള്ള ഒരാഴ്ച പ്രത്യേക പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും ദിനങ്ങൾ ആയിരിക്കുമെന്നും എല്ലാവരും തിരുന്നാളിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മിഷന്റെ പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി മുഖ്യ കാർമ്മികനായിരുന്നു.

ഒക്ടോബർ 1 ഞായറാഴ്ചയാണ് സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷനിലെ പ്രധാന തിരുന്നാളായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ ആഘോഷിക്കുന്നത്. പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക നുൺഷിയോയും ക്നാനായക്കാരുടെ അഭിമാനവുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ ആയിരിക്കും തിരുന്നാളിന് മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യുക.

ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് ആഘോഷമായ പാട്ടു കുർബ്ബാനയോടുകൂടി തിരുന്നാൾ ദിന പരിപാടികൾ ആരംഭിക്കും. അതോടൊപ്പം തന്നെ മെൽബണിലെ കുരുന്നുകളുടെ ആദ്യ കുർബ്ബാന സ്വീകരണവും തിരുന്നാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. പിന്നീട് അടുത്ത വർഷത്തേക്കുള്ള പ്രെസുദേന്തിവാഴ്ചയും അതെ തുടർന്ന് നാട്ടിൽ നിന്ന് വരുന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ക്നാനായ മിഷനിലെ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

2013 മുതൽ സെന്റ് മേരിസ് ക്നാനായ മിഷനിൽ തുടർച്ചായി നടത്തപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുന്നാളിന് ഇക്കൊല്ലവും 22 പേരാണ് തിരുന്നാൾ പ്രെസുദേന്തിമാരായുള്ളത്.

പ്രസുദേന്തിമാർ : ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ,ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ

പ്രസ്തുത തിരുന്നാളിൽ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്‌നേഹത്തിൽ വളരുവാനും നിങ്ങളേവരേയും സ്നേഹപൂർവ്വം എല്ലാ പ്രെസുദേന്തിമാരും കൈക്കാരൻമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ക്ഷണിച്ചുകൊള്ളുന്നു.

Read more

ക്നാനായ യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥ - സിജിൻ ഒളശ്ശ

ക്നാനായ യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥ -കൈപ്പുഴ ഒറ്റക്കാട്ടിൽ ബോബി തോമസിന്റെ വിജയ ഗാഥയുമായി ക്നാനായവോയിസ്‌ പ്രീതിനിധി  സിജിൻ ഒളശ്ശ വിവരിക്കുന്നു

ഞാൻ ഇന്നലെ ഒരു സുഹൃത്തിനെ സന്ദർശ്ശിക്കാൻ അദ്ധേഹത്തിന്റെ ജോലിസ്ഥലം വരെ പോയി. കുറച്ചു നാളായി ഉള്ള ക്ഷണമായിരുന്നു. സീസൺ കഴിഞ്ഞു കാര്യമായ തിരക്കുകളൊന്നും ഇല്ലാഞ്ഞതിനാൽ ഉറ്റസുഹൃത്തായ സിജുവിനെയും കൂടെക്കൂട്ടിയാണു പോയത്‌. സ്ഥലം മാന്നാനത്തുള്ള ഒരു ഫാമായിരുന്നു. ഇതൊരു മിടുക്കനായ യുവാവിന്റെ നിശ്ചയധാർഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയകഥയാണു. കൈപ്പുഴ സ്വദേശിയായ ബോബി തോമസ്‌ ( Boby Thomas ) എന്ന ഫ്രീക്കനായ കഠിനാധ്വാനിയുടെ കഥ.

ഇന്നത്തെ ചെറുപ്പക്കാർ വിദേശജോലിക്കും നാട്ടിലാണെങ്കിലും വൈറ്റ്‌ കോളർ ജോലിക്കും ഇല്ലാത്ത കാശുമുടക്കി അറിയാത്ത ബിസിനസിലേക്കും പോകുമ്പൊ സാധ്യതകളും മനസ്സിനിഷ്ടപ്പെട്ട ജോലിചെയ്യുന്ന സംതൃപ്തിയും ചിന്തിച്ച്‌ സ്വന്തം പിതാവ്‌ കൈപ്പുഴക്കടുത്തുള്ള മാന്നാനത്ത്‌ വാങ്ങിച്ചിട്ട രണ്ടേക്കർ സ്ഥലത്ത്‌ വളർത്തുമീൻ കൃഷി ആരംഭിച്ചു ഇന്ന് വിജയകരമായി അത്‌ പരിപാലിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ബോബിയെ ആണു ഞാൻ നിങ്ങൾക്ക്‌ പരിചയപ്പെടുത്തുന്നത്‌.

ഏറ്റവും കൗതുകകരവും ഏവരും ഇഷ്ടപ്പെടുന്നതുമായ ഒരു വിനോദമാണു മീൻ പിടുത്തമെന്നത്‌. എന്നാൽ അത്‌ ഒരു ചാകരതന്നെയാണെങ്കിലോ, പിന്നെ പറയുകയും വേണ്ട. അങ്ങനെയുള്ള ഒരു ചാകരതന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ബോബിയുടെ ഫാമിൽ നടന്നത്‌" വിളവെടുപ്പ്‌" . പിടിച്ചുകൂട്ടുന്ന മീനുകളുടെ പിടച്ചിൽ കാണുമ്പൊ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും ഈ യുവാവിന്റെ മനസ്സും നിറയും . മീൻ കുളങ്ങൾക്കിടയിലുള്ള ചിറകളിൽ തെങ്ങും മാവും ഉൾപ്പെടെ വിവിധ മരങ്ങളും വച്ചിപിടിപ്പിച്ചിട്ടുണ്ട്‌. ഇതെല്ലാം ഇവർ ഈ സ്ഥലം വാങ്ങിയശേഷം വച്ചുപിടിപ്പിച്ചവയാണു. കഷ്ടപ്പെടാൻ മടിയില്ലാത്ത ഈ ചെറുപ്പക്കാരൻ തൊട്ടടുത്തുതന്നെയുള്ള ഒരു പാടം കൂടി മീൻ വളർത്തലിനായി ഇപ്പൊൾ പാട്ടത്തിനു എടുത്തിട്ടിരിക്കുകയാണു. മാന്നാനത്തുകൂടാതെ കല്ലറയിലും ഇദ്ധേഹം ഫാം നടത്തുന്നുണ്ട്‌. മുംബൈയിൽ ഇന്റീരിയൽ ഡിസൈനറായിരുന്ന ബോബി ആ ജോലി ഉപേക്ഷിച്ചാണു നാട്ടിൽ ഈ ഇഷ്ടപ്പെട്ട ബിസിനസ്‌ തിരഞ്ഞെടുത്തത്‌. ഹിന്ദി നന്നായി വശമുള്ളതിനാൽ ഹിന്ദിക്കാരായ ജോലിക്കാർക്ക്‌ നിർദ്ദേശങ്ങൾ നൽകുന്നതിനൊക്കെ വളരെ എളുപ്പമാണെന്നും നല്ല ജോലിക്കാർ ഉണ്ടെങ്കിൽ മാത്രമേ നല്ലരീതിയിൽ മുന്നോട്ട്‌ നീങ്ങാൻ കഴിയുകയുള്ളൂവെന്നും അക്കാര്യത്തിൽ ഭാഗ്യവാനും സംതൃപ്തനുമാണെന്നും ബോബി പറയുന്നു.

റെഡ്‌ ബെല്ലി, ഗിഫ്റ്റ്‌ തിലോപ്യ എന്നീ ഇനത്തിൽ പെട്ട മീനുകളാണു ബോബിയുടെ ഫാമിലുള്ളത്‌. മീൻ കൂടാതെ ചെറിയ രീതിയിൽ കോഴി, താറാവ്‌ എന്നിവയും വളർത്താൻ ആരംഭിച്ചിട്ടുണ്ട്‌.

ഞങ്ങൾ ബോബിയോടൊപ്പം നിൽക്കുമ്പോൾ തന്നെ നിരവധി ആളുകളാണൂ ഫാം സന്ദർശ്ശിക്കാനും കൃഷിരീതികളെപ്പറ്റി അറിയാനും മറ്റുമായി അവിടെയെത്തിയത്‌. അവരോടെല്ലാം വിനയത്തോടെ കൃഷിരീതികളെപ്പറ്റിയും മറ്റും ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുക്കുമ്പോ ഒരു വിജയിച്ചവന്റെ അഭിമാനം ബോബിയുടെ മുഖത്തു നമുക്ക്‌ കാണാം.

കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുയും പൂർണ്ണപിന്തുണയോടെയാണു ബോബിയുടെ ഈ വിജയക്കുതിപ്പ്‌. കൈപ്പുഴ ഒട്ടക്കാട്ടിൽ തോമസിന്റെയും ശാന്തമ്മയുടെയും മകനാണു ബോബി. ഏക സഹോദരി അനു സ്റ്റാൻലി കുടുംബമായി അമേരിക്കയിലാണു, ചിങ്ങവനം സ്വദേശിനി നിനുവാണു ഭാര്യ.

പ്രിയ സുഹൃത്ത്‌ ബോബിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം നമ്മുടെ ചെറുപ്പക്കാർക്ക്‌ കണ്ടുപഠിക്കാൻ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെ , 

Read more

KCC ബ്രിസ്ബയിൻ (KCCB) നാലു ദിന ക്യാമ്പും ഓണാഘോഷവും നടത്തി

ബ്രിസ്ബയിൻ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ പുതുക്കാൻ തനി മലയാളി തനിമയിൽ ബ്രിസ്‌ബേനിലെ ക്നാനായക്കാർ ഓണം ആഘോഷിച്ചത് വേറിട്ടൊരു അനുഭവമായി. കാലം എത്ര മാറിയാലും സാഹചര്യങ്ങൾ എത്ര മെച്ചെപ്പെട്ടാലും വന്ന വഴി മറക്കാതെ വിശ്വാസത്തിൽ അടിയുറച്ചു ക്നാനായക്കാർ തനിമയിൽ ഒരുമയിൽ സഭയോട് ചേർന്ന് അടുത്ത തലമുറയെ വാർത്തെടുക്കണമെന്ന മഹത്തായ സന്ദേശം കെസിസിബി എന്ന ക്നാനായ കൂട്ടായ്മ വിളിച്ചോതുന്നു.  

കഴിഞ്ഞ 15 വെള്ളിയാഴ്ച്ച തുടങ്ങി ഞായറാഴ്ച പര്യവസാനിച്ച ക്യാംപ്‌ , ഒരു കൺവെൻഷന്റെ എല്ലാ വിധ അരങ്ങൊട് കൂടി നാലു ഗ്രൂപ്പ് കളായി തിരിച്ചു കായിക മത്സരങ്ങളും കലാ പ്രകടനങ്ങളും മാറ്റുരച്ചു . തികച്ചും അച്ചടക്കത്തോടെ ആവേശഭരിതമായി നടന്ന മത്സരങ്ങളിൽ മാർ തറയിൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി. മാർ ചൂളപ്പറമ്പിൽ ഗ്രൂപ്പ് രണ്ടാം സ്ഥാനവും മാർ കുന്നശ്ശേരി ഗ്രൂപ്പ്, മാർ മാക്കിൽ ഗ്രൂപ്പ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വെള്ളിയാഴ്ച ഗ്രുപ്പുകൾ തിരിച്ചു വിവിധ പരിപാടികൾ നടന്നു, ശനിയാഴ്ച ക്നാനായ തനിമയിൽ പുരാതന പാട്ടു മത്സരവും, നടവിളികൾ മത്സരങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ,ക്നാനായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും എന്ന സന്ദേശം നൽകി, അദ്ധാപകനായ ജെയിംസ് മന്നത്തുമാക്കിൽ ന്റെ നേതൃത്വത്തിൽ മാതാപിതാക്കളും കൗമാരമക്കളും എന്ന വിഷയത്തിൽ നടന്ന സിംപോസിയം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. KCYL ന്റെ ഫാഷൻ ഷോ യും , അനിത ജൈമോൻ നയിച്ച quizz ഉം ഏറെ പ്രശംസ പിടിച്ചുപറ്റി. ഞായറാഴ്ച തികച്ചും തനിമയിൽ പൊന്നോണത്തിന്റെ ദിവസമായിരുന്നു.

KCCB യുടെ മറ്റു അംഗങ്ങളെല്ലാം തന്നെ അന്നേദിവസം വന്നുചേർന്നു, കുഞ്ഞുമോന്റെയും ബീനയുടെയും നേതൃത്വത്തിൽ KCYL യുവതി യുവാക്കൾ പൂക്കളം ഇട്ടു, ഒൻപതരയോട് കൂടി തുടങ്ങിയ ഓണാഘോഷ പരിപാടികൾ അവസാനിച്ചപ്പോൾ ഏറെ രാത്രിയായി. നമ്മുടെ നാട്ടിലെ തനതായ ഓണക്കളികളും വടംവലിയും ചാക്കിലോട്ടവും നാരങ്ങാ സ്പൂൺ ഓട്ടം വോളിബാളും ത്രോബാളും എന്നുവേണ്ട എല്ലാ തരം നാടൻ മത്സരങ്ങളിലും എല്ലാവരും തന്നെ പങ്കെടുത്തപ്പോൾ ഗൃഹാതുരത്തിന്റെ ഓർമ്മകൾ അയവിറക്കി . രണ്ടു മണിയോട് കൂടി വിഭവസമൃദ്ധമായ ഓണസദ്യ. KCYL വളരെ ചിട്ടയായി എല്ലാ ഓണവിഭവങ്ങളും ഇലകളിൽ വിളംബിയതിനു ശേഷം വിരുന്നിനു വിളിച്ചത് വ്യത്യസ്‌തമായ അനുഭവമായി. ഓണസദ്യക്കു ശേഷം ചെണ്ടമേളത്തിന്റെ അകംബടിയോടെ മാവേലിയുടെ എഴുന്നള്ളത്തോടുകൂടി കലാപരിപാടികൾ അരങ്ങേറി.

KCYL അരങ്ങു നിയന്ത്രിച്ച കലാവിരുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ചടുലമായ നൃത്തങ്ങളും Springfield ലെ പുരുഷന്മാരുടെ വ്യത്യസ്തമായ നൃത്തവും പുലികളിയും സംഗീത ഉപകരണങ്ങളുടെ മനോഹരമായ വായനകളും North Brisbanile സ്ത്രീകളുടെ ഫാഷൻഷോ, സ്ത്രീകളുടെ ഹാസ്യപരിപാടി, മനോഹര ഗാനങ്ങൾ KCYL Skit എന്നുവേണ്ട എല്ലാ പ്രകടനങ്ങളും മികച്ച നിലവാരം പുലർത്തി തിങ്കളാഴ്ച ഉച്ചയോട് കൂടി ക്യാംപ് പര്യവസാനിച്ചപ്പോൾ നാലുദിവസം കടന്നു പോയത് വിശ്വസിക്കാനാവാതെ അംഗങ്ങൾ പരസ്പരം പിരിഞ്ഞു. മനോഹരമായ ക്യാംപ് ന്റെ കോർഡിനേറ്റർ ആയ ജൈമോൻ മുരിയൻമ്യാലിൽ, കെസിസിബി കോർഡിനേറ്റർസ് ആയ ജെയിംസ് മന്നത്തുമാക്കിൽ,സിബി ജോൺ അഞ്ചുകുന്നത് ,സിജോ കുര്യൻ വഞ്ചിപ്പുരക്കൽ , ലിജോ ജോസഫ് കൊണ്ടാണ്ടംപടവിൽ, സൈജു സൈമൺ കാരത്തിനാട്ട് , ഷൈബി ഫിലിപ്പ് തറയിൽ, ബിന്ദു ബിനു താന്നിത്തടത്തിൽ ,മിനി രാജു വഞ്ചിപ്പുരക്കൽ എന്നിവരോടൊപ്പം KCYL ഡയറക്ടർ ത്രേസിയാമ്മ ജെയിംസ് മുണ്ടക്കൻ പറമ്പിൽ, KCYL ഭാരവാഹികളായ സിറിൽ മാത്യ വെട്ടിക്കാട്ട്,ജെറ്റ്‌സി ജെയിംസ് ,ട്രിഷ് ജൈമോൻ, ജൈസ് ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതുത്വം നൽകി

കോട്ടയം രൂപതയുടെ അൽമായ സംഘടനയായ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ ചുവടു പിടിച്ചു ഒന്നര വര്ഷം മുൻപ് രൂപം കൊണ്ട Knanaya Catholic Congress Brisbane (KCCB) തികച്ചും സഭാപരമായി വിശ്വാസത്തിൽ ഉറച്ചു നിന്നുള്ള പ്രവർത്തനങ്ങൾ ബ്രിസ്ബനിൽ നടത്തുന്നു. അതുപോലെ തന്നെ ക്നാനായ അൽമായ സംഘടനായ KCYL ഉം വളരെ ശ്ലാഘനീയമായ രീതിയിൽ തന്നെ ബ്രിസ്ബനിൽ പ്രവർത്തിക്കുന്നു.

Read more

മാർ കുരിയൻ വയലുങ്കലിന്റെ സന്ദർശനവും കന്യകാമറിയത്തിന്റെ തിരുന്നാളും - ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ആർച്ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന്റെ സന്ദർശനവും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളും - ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഒക്ടോബർ മാസം ഒന്നാം തീയതി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ വലിയ തിരുന്നാളിന് മുഖ്യ കാർമ്മികനായി എത്തുന്ന ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന്റെ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 

പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക ന്യൂൺഷിയോ (അംബാസിഡർ ടു പോപ്പ് ) ആയ അദ്ദേഹം ആർച്ബിഷപ്പ് ആയതിനുശേഷം ആദ്യമായാണ് മെൽബൺ സന്ദർശിക്കുന്നത്. 
ക്നാനായക്കാരുടെ അഭിമാനമായ അദ്ദേഹത്തിന്റെ വരവും പരിശുദ്ധ അമ്മയുടെ തിരുന്നാളും  ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെൽബണിലെ ക്നാനായ മക്കൾ. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ മെൽബണിലെ കുരുന്നുകൾ അവരുടെ ആദ്യകുർബ്ബാന സ്വീകരിക്കുന്നതിലുള്ള സന്തോഷത്തിലുംകൂടിയാണ്. 
ഇരുപത്തിരണ്ട് പ്രെസുദേന്തിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും വിവിധ കമ്മറ്റികൾ രൂപികരിച്  എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുന്നു. ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ കുരിയൻ ചാക്കോ, ജിജോ മാറികവീട്ടിൽ   എന്നിവർ ജനറൽ കൺവീനർസായ വിവിധ കമ്മറ്റികൾ ചുവടെ ചേർക്കുന്നു.

1. ലിറ്റർജി കമ്മിറ്റി 

ഷിനു മുളയിങ്കൽ, സജിമോൾ അനിൽ കളപ്പുരയിൽ, സോണിയ ജോജി പത്തുപറയിൽ, ജോയ്‌സ് തടിപ്പുഴയിൽ, ഷിജു ചേരിയിൽ

2. ഫുഡ് കമ്മറ്റി 

സജി ഇല്ലിപ്പറമ്പിൽ. സോളമൻ പാലക്കാട്ട്, സിജോ ഒലിപ്രക്കാട്ട്, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ 

3. ഡെക്കറേഷൻ കമ്മറ്റി 

ഫിലിപ്പ് കിളിയങ്കാവിൽച്ചിറ, ജോർജ് പൗവത്തിൽ, ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ,ജോയ്‌സ് കാഞ്ഞിരത്തിങ്കൽ.

 4 .പബ്ലിസിറ്റി കമ്മറ്റി 

സോളമൻ പാലക്കാട്ട്, ബൈജു ഓണശ്ശേരിൽ, ജയ്ബി ഏലിയാസ് ഐക്കരപ്പറമ്പിൽ 

5. സൗണ്ട് & ലൈറ്റ് 

സിജു വടക്കേക്കര, ലാൻസ് വരിക്കാശ്ശേരിൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ

6. കൾച്ചറൽ കമ്മറ്റി 
ദീപ ജോ മുരിയന്മ്യാലിൽ, സിജു വടക്കേക്കര, ജോഫിൽ കോട്ടോത്ത്, ഡെൻസിൽ താന്നിമൂട്ടിൽ 

7. പ്രദക്ഷിണ കമ്മറ്റി 

സിജോ ഒലിപ്രക്കാട്ട്, സജി ഇല്ലിപ്പറമ്പിൽ, ഷിനു മുളയിങ്കൽ, സജിമോൾ അനിൽ കളപ്പുരയിൽ, സോണിയ ജോജി പത്തുപറയിൽ, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ, ഷിജു ചേരിയിൽ, ജോഫിൽ കോട്ടോത്ത്.
 
ഒക്ടോബർ ഒന്നിന് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് നടക്കുന്ന  ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹ്രദയ പൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് പ്രെസുദേന്തിമാരും  കമ്മറ്റിക്കാരും അറിയിച്ചു. പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകാൻ നാട്ടിൽ നിന്ന് വരുന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ഉണ്ടായിരിക്കും.
Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ എട്ട് നോയമ്പാചരണവും പരിശുദ്ധ കന്യക മറിയത്തിന്റെ പിറവിത്തിരുന്നാളും ആഘോഷിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുന്നാളിനോടനുബന്ധിച്ചുള്ള  എട്ട് നൊയമ്പാചരിച്ചു. സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വൈകിട്ട് 7  മുതൽ ജപമാല, ലദിഞ്, വിശുദ്ധ കുർബ്ബാന, മാതാവിന്റെ നൊവേന, പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദം എന്നിവയോടു കൂടി ഭക്തിനിർഭരമായി  എട്ടു സായാഹ്നവും മാതാവിനോടൊപ്പം ചിലവഴിക്കാൻ മെൽബണിലെ വിശ്വാസികൾക്ക് സാധിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു.

മെൽബണിലെ വൈദികരായ ഫാ. മനോജ് വി. സി, ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. അബ്രഹാം കുന്നത്തോലി, ഫാ. ജോസി കിഴക്കേത്തലക്കൽ, ഫാ. മാർട്ടിൻ, ഫാ. രാജു ജേക്കബ് എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മാതാവിന്റെ പിറവിത്തിരുന്നാൾ ദിനമായ വെള്ളിയാഴ്ച സിറോ മലബാർ രൂപത വികാർ ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി തിരുന്നാൾ കുർബ്ബാന അർപ്പിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു.

കുരിയൻ & ജിബി ചമ്പാനിയിൽ, സോളമൻ & എലിസബത്ത് പാലക്കാട്ട്, അലക്സാണ്ടർ തോമസ് നെടുംതുരുത്തിയിൽ, ജോയ്‌സ് & സിനി തടിപ്പുഴയിൽ, ഷിനു & ബെറ്റ്സി മുളയാനിക്കൽ, ലിറ്റോ & സ്റ്റെല്ല തോട്ടനാനിയിൽ, സിജോ & ജിഷ ഒലിപ്രക്കാട്ട്, സിജോ & ജെറ്റിമോൾ മൈക്കുഴിയിൽ, ബൈജു & ഷീന ഓണശ്ശേരിൽ, ജിജോ & അംബുജ മാറികവീട്ടിൽ, സിജു & ലിനി വടക്കേക്കര, സനീഷ് & സുനിത പാലക്കാട്ട്, ജോസ്‌മോൻ & ലിസ്സി കുന്നംപടവിൽ എന്നിവർ പ്രെസുദേന്തിമാരായിരുന്നു.
Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി.യില്‍ ഗുരുവന്ദനം നടത്തി.

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളില്‍ ഗുരുവന്ദനം എന്ന പേരില്‍ അധ്യാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ സാവിയോ മാത്യു സാബു അധ്യക്ഷത വഹിച്ചയോഗം സ്‌കൂള്‍ അസി.മനോജര്‍ ഫാ. ജിബിന്‍ പാറടിയില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയില്‍ അധ്യാപകദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.കെ. ബാബുവിനെ അധയാപക സമൂഹത്തിന്റെ പ്രതീകമായി ഫാ. ജിബിന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്ററിന് മെട്രീസ് ഫിലിപ്പ് സമ്മാനം നല്‍കി. അതാത് ക്‌ളാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ക്‌ളാസ് ടീച്ചര്‍മാര്‍ക്ക് സമ്മാനം നല്‍കി. അധ്യാപക ദിനത്തിന്റെ മധുരം പങ്കുവച്ചുകൊണ്ട് സ്‌കൂള്‍ ലീഡര്‍ സാവിയോ ഹെഡ്മാസ്റ്ററിന്റെ വായില്‍ ലഡു നല്‍കിയപോള്‍ മറ്റ് ടീച്ചേഴ്‌സിന് അതാത് ക്ലാസ് ലീഡേഴ്‌സും ലഡു നല്‍കി. ഹെഡ്മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. പി.റ്റി.എ. പ്രസിഡന്റ് സജി ചിരട്ടോലിക്കല്‍ സ്വാഗതവും, എം.പി.റ്റി.എ. പ്രസിഡന്റ് സന്ധ്യ സെബാസ്റ്റിയന്‍ കൃതജ്ഞതയും രേഖപെടുത്തി. കുട്ടികളും, മാതാപിതാക്കളും അപ്രതീക്ഷിതമായ ഒരുക്കിയ ഈ ഗുരുവന്ദനം അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും പുത്തന്‍ അനുഭവമൊരുക്കി.
പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, സാബു കപ്പിലുമാക്കില്‍, അജു കുഴിമുള്ളില്‍, ബെന്നി ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Read more

​BKCC ഓണവും ക്നാനായ ദിനവും കൊണ്ടാടി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഓണവും, പാരമ്പ്യാരത്തിന്റെയും പൈതൃകത്തിന്റെയും മാറ്റൊലിനിറഞ്ഞ ക്നാനായ ദിനവും വളരേ ആവേശത്തോടെ ആഘോഷിച്ചു. സിറോ മലബാർ മെൽബൺ രൂപതയുടെ, ബ്രിസ്‌ബേൻ ഇടവകകളിലെ പുരോഹിതനായ ബഹുമാനപ്പെട്ട വര്ഗീസ് വാവോലിൽ അച്ഛനും അബ്രാഹം കഴുന്നാടിയിൽ അച്ഛനും ചേർന്ന് അർപ്പിച്ച ആഘോഷപൂർവ്വമായ ദിവ്യയാബലിക്കു ശേഷം ചെണ്ടമേളത്തിന്റെയും പുലികളിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനേ വരവേറ്റ ബ്രിസ്‌ബേൻ ക്നാനായ മക്കൾ നാടവിളിയുടെയും മാർഗം കളിയുടെയും പുരാതന പാട്ടുകളുടെയും മാറ്റൊലികളാൽ ഈ ക്നാനായ ദിനവും അനുസ്മരണീയമാക്കി.

പൈതൃകം 2018 എന്ന് നാമകരണം ചെയ്യപ്പെട്ട കൺവെൻഷൻ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്നു എന്ന വാർത്തയെ ഹര്ഷാരവങ്ങളോടും ആർപ്പുവിളികളോടും സ്വീകരിച്ച BKCC യുടെ പൊതുസമൂഹം ചരിത്രം കണ്ട ഏറ്റവും മികച്ച ക്നാനായ കൺവെൻഷൻ ആയി പൈതൃകം 2018 നെ മാറ്റുവാൻ BKCC പ്രതിജ്ഞാബന്ധരാണെന്നു ലോക ക്നാനായ സമൂഹത്തെ അറിയിക്കുകക്കൊടിയാണ് ചെയ്തത്. പൈതൃകം 2018 ന്റെ ബ്രിസ്‌ബേനിലെ ആദ്യ ബുക്കിംഗ് DKCC പ്രസിഡന്റ് ശ്രീ ബിനു തുരുത്തിയിലും BKCC ശ്രീ ടിജോ തോമസും ചേർന്നു BKCC യുടെ മുൻ പ്രെസിഡണ്ട്മാർക്കു കൊടുത്ത് ഉദ്ഘാടനം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം നടന്ന കമ്പകവലി മത്സരത്തിൽ ഗോൾഡ് കോസ്റ്റ് മാർ കുര്യാക്കോസ് കുന്നശ്ശേരിൽ ട്രോഫിയും ബ്രിസ്‌ബേൻ വെസ്റ്റ് ഫാദർ ജേക്കബ് കുറുപ്പിനകത്തു മെമ്മോറിയൽ ട്രോഫിയും കരസ്ത്തമാക്കി.

Read more

മാവേലിയുടെയും, പൂക്കളത്തിന്റെയും ഓണക്കളികളുടെയും ഓർമ്മകൾ പുതുക്കി പൊന്നോണം 2017

മെൽബൺ സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷ്യന്റെ പൊന്നോണം 2017 ഒരുപാട് നല്ല ഓർമ്മകൾ പുതുക്കി അവസ്മരണീയമായി സമാപിച്ചു. സെപ്റ്റംബർ 2 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ രാവിലെ 9.30 ന് യുവജനങ്ങളുടെ നേതൃത്വത്തിൽ പൂക്കളമിട്ട് പരിപാടികൾ ആരംഭിച്ചു. പിന്നീട് വിവിധതരം ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും കലാവിരുന്നും വടംവലിയും ഒക്കെയായി തങ്ങളുടെ കുട്ടിക്കാല ഓർമ്മകൾ അയവിറക്കുവാനും തങ്ങളുടെ നല്ല ഓർമ്മകൾ തങ്ങളുടെ കുട്ടികൾക്ക് പറന്നു നൽകുവാനും സാധിച്ചു.

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും, കലാവിരുന്നും പരിപാടികൾക്ക് കൊഴുപ്പേകി. കലാപരിപാടികൾക്ക് ശേഷം നടന്ന മുണ്ടുതറയിൽ ജോസഫ് & ജിജി മെമ്മോറിയൽ വടംവലി മത്സരത്തിൽ നസ്ര്ത് കൂടാരയോഗം ജേതാക്കളയി. രണ്ടാം സമ്മാനമായ ബേബി മുരിയാന്മ്യാലിൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും കാൽവരി, സെഹിയോൻ കൂടാരയോഗങ്ങൾ കരസ്ഥമാക്കി. 
Read more

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ "പൊന്നോണം 2017 "

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "പൊന്നോണം 2017 " എന്ന പേരില്‍ ശനിയാഴ്ച(02.09.2017) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലെയ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു.ആഘോഷങ്ങളുടെ ഭാഗമായി ഓണക്കളികളും വടംവലി മത്സരവും ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "പൊന്നോണം 2017 " എന്ന പേരില്‍ ശനിയാഴ്ച(02.09.2017) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലെയ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു.ആഘോഷങ്ങളുടെ ഭാഗമായി ഓണക്കളികളും വടംവലി മത്സരവും ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.

Read more

മെല്‍ബണ്‍ ബൈബിള്‍ കലോത്സവം 2017 പരിസമാപിച്ചു

മെല്‍ബണ്‍: സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സെന്‍്റ് പീറ്റഴേ്സ് ചര്‍ച് ക്ലെയ്റ്റണില്‍ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2017 വര്‍ണ്ണാഭമായി പരിസമാപിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷവും നടത്തപ്പെട്ട ബൈബിള്‍ ആസ്പദമായ മത്സരങ്ങള്‍ ചാപ്ളിയ്ന്‍ ഫാ.തോമസ് കുമ്പുക്കല്‍ ഉത്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സണ്‍ഡേ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയില്‍ വളരെയധികം ഉത്സാഹത്തോടെ പങ്കടെുത്തു. ബൈബിള്‍ ക്വിസ്, സോളോ, ബൈബിള്‍ സ്റ്റോറി, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, പുരാതന പാട്ടുമത്സരം, ബൈബിള്‍ സ്കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ വിവിധതരം മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.മതാധ്യാപകരുടെ കോര്‍ഡിനേറ്റേഴ്സായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍, മറ്റു മതാധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read more

2018 കെ സി സി ഓ ഓഷ്യാന ക്നാനായ കൺവെൻഷൻ ലോക പ്രശസ്തമായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ:-

ഓഷ്യാന ക്നാനായ സമൂഹം  മറ്റൊരു സുവർണ മുഹൂർത്തത്തിനു സാക്ഷിയാകുവാൻ ലോക പ്രശസ്തമായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ട് ഒരുങ്ങുന്നു.2018 ഒക്ടോബർ മാസം 5 ,6 ,7 തീയതികളിൽ ഓഷ്യാനയിലെ മുഴുവൻ ക്നാനായ യൂണിറ്റുകളിലെയും കുടുംബങ്ങൾ ഒത്തുചേരുന്ന നാലാമത് ക്നാനായ കൺവെൻഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയാണ് പൈതൃകം 2018 ഏറ്റെടുത്ത് നടത്തുന്നത്. കൺവെൻഷൻ നടത്തിപ്പിനായുള്ള 101  അംഗ സ്വാഗത സംഘം  സെപ്തംബര് 2 നു തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളായിലുള്ള ക്നാനായ വൈദികർ, മത മേലധ്യക്ഷന്മാർ,ലോകത്തിലെ വിവിധ ക്നാനായ സംഘടനകളുടെ നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കൺവെൺഷനിൽ പങ്കെടുക്കും.ആദ്യമായാണ് സീ വേൾഡ് പോലെയുള്ള നക്ഷത്ര സൗകര്യമുള്ള സ്ഥലത്ത് കെ സി സി ഓ കൺവെൻഷൻ നടത്തുന്നത്. കൺവെൻഷന്റെ വിജയത്തിനായി സഹകരിക്കണമെന്നും പ്രാർത്ഥിക്കണമെന്നും കൺവെൻഷൻ ചെയർമാൻ ബി കെ സി സി പ്രസിഡന്റ് ശ്രീ ടിജോ പ്രാലേൽ ഓഷ്യാന ക്നാനായ സമൂഹത്തോട് അഭ്യർഥിച്ചു.

ഓഷ്യാന ക്നാനായ സമൂഹം  മറ്റൊരു സുവർണ മുഹൂർത്തത്തിനു സാക്ഷിയാകുവാൻ ലോക പ്രശസ്തമായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ട് ഒരുങ്ങുന്നു.2018 ഒക്ടോബർ മാസം 5 ,6 ,7 തീയതികളിൽ ഓഷ്യാനയിലെ മുഴുവൻ ക്നാനായ യൂണിറ്റുകളിലെയും കുടുംബങ്ങൾ ഒത്തുചേരുന്ന നാലാമത് ക്നാനായ കൺവെൻഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയാണ് പൈതൃകം 2018 ഏറ്റെടുത്ത് നടത്തുന്നത്. കൺവെൻഷൻ നടത്തിപ്പിനായുള്ള 101  അംഗ സ്വാഗത സംഘം  സെപ്തംബര് 2 നു തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളായിലുള്ള ക്നാനായ വൈദികർ, മത മേലധ്യക്ഷന്മാർ,ലോകത്തിലെ വിവിധ ക്നാനായ സംഘടനകളുടെ നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കൺവെൺഷനിൽ പങ്കെടുക്കും.ആദ്യമായാണ് സീ വേൾഡ് പോലെയുള്ള നക്ഷത്ര സൗകര്യമുള്ള സ്ഥലത്ത് കെ സി സി ഓ കൺവെൻഷൻ നടത്തുന്നത്. കൺവെൻഷന്റെ വിജയത്തിനായി സഹകരിക്കണമെന്നും പ്രാർത്ഥിക്കണമെന്നും കൺവെൻഷൻ ചെയർമാൻ ബി കെ സി സി പ്രസിഡന്റ് ശ്രീ ടിജോ പ്രാലേൽ ഓഷ്യാന ക്നാനായ സമൂഹത്തോട് അഭ്യർഥിച്ചു.

Read more

കുന്നശേരി പിതാവിന്റെ അനുസ്മരണം അവസ്മരണിയമായി

മെൽബൺ∙ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ മെൽബണിലെ അനുസ്മരണം അവസ്മരണിയമായി. മെൽബണിലെ വാൻട്രിനാ സെന്റ് ലൂക്ക്സ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പിസിനും ഫാ. ജെയിംസ് അരിച്ചിറ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഫാ. ജെയിംസ് അരിച്ചിറ ഉദ്ഘാടനം ചെയ്തു. തിങ്ങി നിറഞ്ഞ ക്നാനായ കുടുംബാംഗങ്ങളെ ജോസഫ് തച്ചേടൻ തന്റെ പ്രൗഡഗംഭീരമായ വാക്കുകൾ കൊണ്ട് സ്വാഗതം ആശംസിച്ചു.

kunnasseri-13

കോട്ടയം അതിരൂപതാ കെസിവൈഎല്ലിന്റെ മുൻ പ്രസിഡന്റ് ഷിനോയി മഞ്ഞാങ്കൽ മാർ കുന്നശ്ശേരി പിതാവിന്റെ ബയോഡേറ്റായും അദ്ദേഹത്തിന് കിട്ടിയ വിവിധ ബിരുദങ്ങളും സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു. തുടർന്ന് കുന്നശ്ശേരി പിതാവിന്റെ ജീവിതത്തിലെ വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ ക്രോഡീകരിച്ചുകൊണ്ട് അവതരിപ്പിച്ച വിഡിയോ ക്നാനായ മക്കൾക്ക് പുതിയ അറിവ് പകർന്നു. ഓഷ്യാന ക്നാനായ കാത്തലിക് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ ്സജി വയലുങ്കൽ, യുകെ കെസിഎയുടെ മുൻ ജനറൽ സെക്രട്ടറി റെജി പാറയ്ക്കൻ, കടുത്തുരുത്തിയുടെ പ്രതിനിധി അമേഷ് നായർ എന്നിവർ പിതാവുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്ക് വച്ചു. പിതാവിന്റെ കുടുംബാംഗങ്ങൾക്കുവേണ്ടി സൈമച്ചൻ ചാമക്കാല ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

kunnasseri-12

പിതാവിന്റെ അനുസ്മരണ ചടങ്ങുകൾ സാന്നിധ്യം കൊണ്ടും ചിട്ടയായ പ്രവർത്തനങ്ങൾകൊണ്ടും അവിസ്മരണീയമാക്കിയ ഇരുപതംഗ കമ്മിറ്റിയേയും മുഴുവൻ ക്നാനായ കുടുംബാംഗങ്ങളേയും ഫിലിപ്പ് കമ്പക്കാലുങ്കൽ, സൈമച്ചൻ ചാമക്കാല എന്നിവർ തങ്ങളുടെ നന്ദി അറിയിച്ചു.


Read more

ക്നാനായ തനിമയിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും മെൽബണിൽ ആഘോഷിച്ചു

ക്നാനായ തനിമയിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും മെൽബണിൽ ആഘോഷിച്ചു 

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ക്നാനായ തനിമയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ആഗസ്റ്റ് 5  ശനിയാഴ്ച ഉച്ചക്ക് 2  മണിക്ക് പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടി സെന്റ് പീറ്റേഴ്സ് ചർച് ക്ലെയിറ്റനിൽ ആരംഭിച്ച ആഘോഷം പുരാതനപ്പാട്ടും നടവിളി മത്സരവും കലാപരിപാടികളുമായി വൈകിട്ട് 9 മണിക്ക് അവസാനിച്ചു.

കൂടാരയോഗങ്ങൾ തമ്മിൽ  നടത്തിയ മത്സരങ്ങളിൽ സോക്കർ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ പാലക്കാട്ട് ജെഫ്രി മെമ്മോറിയൽ ട്രോഫിയും $ 201 കരസ്ഥമാക്കിയത് നസ്രത് കൂടാരയോഗവും രണ്ടാം സമ്മാനമായ പാലക്കാട്ട് ജെഫ്രി മെമ്മോറിയൽ ട്രോഫിയും $101 കരസ്ഥമാക്കിയത് ബെത്‌ലഹേം കൂടാരയോഗവുമാണ്. കഴിഞ്ഞ വർഷത്തെ വിജയികളായ  കാൽവരി, സെഹിയോൻ കൂടാരയോഗങ്ങൾ വളരെയധികം വാശിയേറിയ മത്സരമാണ് ഇക്കുറിയും കാഴ്ചവെച്ചത്.

പിന്നീട് നടത്തപ്പെട്ട  അത്യന്തം വാശിയേറിയ  പത്രോസ് നിരപ്പുകാട്ടിൽ മെമ്മോറിയൽ നടവിളി മത്സരത്തിൽ ബെത്‌ലഹേം നസ്രത് കൂടാരയോഗങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും പൗവ്വത്തിൽ ജോസഫ് മെമ്മോറിയൽ പുരാതനപ്പാട്ട് മത്സരത്തിൽ നസ്രത് ബെത്‌ലഹേം കൂടാരയോഗങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 

കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കൈക്കാരന്മാരായ കുരിയൻ ചാക്കോ, ജിജോ മറികവീട്ടിൽ, സെക്രട്ടറി ബൈജു ഓണിശ്ശേരിൽ, കൂടാരയോഗ പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read more

K.C.C.O യുടെ 4മത് കണ്‍വന്‍ഷന്‍ പൈത്യകം 2018 ന് ബ്രിസ്‌ബേന്‍ ആഥിധേയമരുളും

ക്‌നാനായ കാത്തിലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ 4 ാം മത് കണ്‍വന്‍ഷന്‍ " പൈത്യകം 2018 " ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തിലിക് കമ്മ്യൂണിറ്റിയുടെ നേത്യത്വത്തില്‍ 2018 ഒക്ടോബര്‍ 4, 5, 6, 7 തീയതികളില്‍ ഓസ്‌ട്രേലിയന്‍ സഞ്ചാരിയുടെ പറുദീസയായ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ ശനിയാഴ്ച K C C O പ്രസിഡന്റ് ബേബി പാറ്റാകുടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിഗില്‍ ഐക്യകണ്‌ഠേനയാണ് B K C C യെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ അനുവാദം നല്‍കിയത്. B K C C ആദ്യമായാണ് K C C O കണ്‍വന്‍ഷന് ആധിഥേയത്വമരുളുന്നത്. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ വച്ച് നടന്ന കണ്‍വന്‍ഷനില്‍ 1200 ഓളം ക്‌നാനായ അംഗങ്ങളാണ് പങ്കെടുത്തത്. അടുത്ത കണ്‍വന്‍ഷന് 1500 ലധികം ക്‌നാനായക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് K C C O  സെക്രട്ടറി ജയിംസ് വെളിയത്ത് അറിയിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്‌നാനായ മാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞെന്ന് B K C C  പ്രസിഡന്റ് ടിജോ പ്രാലേല്‍ അറിയിച്ചു.
K.C.C.O യുടെ 4മത് കണ്‍വന്‍ഷന്‍ പൈത്യകം 2018 ന് ബ്രിസ്‌ബേന്‍ ആഥിധേയമരുളും 

ക്‌നാനായ കാത്തിലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ 4 ാം മത് കണ്‍വന്‍ഷന്‍ " പൈത്യകം 2018 " ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തിലിക് കമ്മ്യൂണിറ്റിയുടെ നേത്യത്വത്തില്‍ 2018 ഒക്ടോബര്‍ 4, 5, 6, 7 തീയതികളില്‍ ഓസ്‌ട്രേലിയന്‍ സഞ്ചാരിയുടെ പറുദീസയായ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ ശനിയാഴ്ച K C C O പ്രസിഡന്റ് ബേബി പാറ്റാകുടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിഗില്‍ ഐക്യകണ്‌ഠേനയാണ് B K C C യെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ അനുവാദം നല്‍കിയത്. B K C C ആദ്യമായാണ് K C C O കണ്‍വന്‍ഷന് ആധിഥേയത്വമരുളുന്നത്. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ വച്ച് നടന്ന കണ്‍വന്‍ഷനില്‍ 1200 ഓളം ക്‌നാനായ അംഗങ്ങളാണ് പങ്കെടുത്തത്. അടുത്ത കണ്‍വന്‍ഷന് 1500 ലധികം ക്‌നാനായക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് K C C O  സെക്രട്ടറി ജയിംസ് വെളിയത്ത് അറിയിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്‌നാനായ മാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞെന്ന് B K C C  പ്രസിഡന്റ് ടിജോ പ്രാലേല്‍ അറിയിച്ചു.

Read more

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ മെല്‍ബണിലെ അനുസ്മരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ മെല്‍ബണിലെ അനുസ്മരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
മെല്‍ബണ്‍; കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങുകള്‍ ആഗസ്റ്റ് മാസം 19 ാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വി.കുര്‍ബാനയോട് കൂടി മെല്‍ബണിലെ മുഴുവന്‍ ക്‌നാനായ കുടുംബാംഗങ്ങളുടേയും സഹകരണത്തോട് കൂടി പിതാവിന്റെ കുടുംബാംഗങ്ങള്‍ ആണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കോട്ടയം അതിരൂപതയുടെ ആത്മീയ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശരി പിതാവിനോടുളള സ്‌നേഹം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ് മെല്‍ബണിലെ ക്‌നാനായ സഹോദരി സഹോദരങ്ങള്‍ ഈ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. കോട്ടയം അതിരൂപതയെ സുവര്‍ണ്ണ കാലഘട്ടത്തിലേയ്ക്കു നയിച്ച കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങിലേയ്ക്കു മെല്‍ബണിലെ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങളായ ഫിലിപ്പ് കമ്പക്കാലുകുലും, സൈമച്ചന്‍ ചാമക്കാലയും അറിയിച്ചു.

മെല്‍ബണ്‍; കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങുകള്‍ ആഗസ്റ്റ് മാസം 19 ാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വി.കുര്‍ബാനയോട് കൂടി മെല്‍ബണിലെ മുഴുവന്‍ ക്‌നാനായ കുടുംബാംഗങ്ങളുടേയും സഹകരണത്തോട് കൂടി പിതാവിന്റെ കുടുംബാംഗങ്ങള്‍ ആണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കോട്ടയം അതിരൂപതയുടെ ആത്മീയ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശരി പിതാവിനോടുളള സ്‌നേഹം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ് മെല്‍ബണിലെ ക്‌നാനായ സഹോദരി സഹോദരങ്ങള്‍ ഈ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. കോട്ടയം അതിരൂപതയെ സുവര്‍ണ്ണ കാലഘട്ടത്തിലേയ്ക്കു നയിച്ച കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങിലേയ്ക്കു മെല്‍ബണിലെ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങളായ ഫിലിപ്പ് കമ്പക്കാലുകുലും, സൈമച്ചന്‍ ചാമക്കാലയും അറിയിച്ചു.

Read more

Copyrights@2016.