oceana live Broadcasting

കൊറോണ ഭീതി തുടരുന്നു ; ചൈനയില്‍ മരണസംഖ്യ 700 കടന്നു

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണയില്‍ ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത് 717 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.
ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.
ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച്‌ മരിച്ചു. ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുന്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാര്‍സിനേക്കാള്‍ കൂടുതല്‍ പേരെ കൊന്നൊടുക്കിയ റെക്കോ‍ര്‍ഡ് ഇനി കൊറോണയ്ക്ക്.

ബെയ്ജിംഗ് : ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണയില്‍ ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത് 717 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.

ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച്‌ മരിച്ചു. ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുന്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാര്‍സിനേക്കാള്‍ കൂടുതല്‍ പേരെ കൊന്നൊടുക്കിയ റെക്കോ‍ര്‍ഡ് ഇനി കൊറോണയ്ക്ക്.

Read more

തുര്‍ക്കിയില്‍ മഞ്ഞിടിഞ്ഞ് 39 പേര്‍ മരിച്ചു

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്. ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കവെയാണ് ഇന്നലെ വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
ഇന്നലെ ഉണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെയാണ് 39 പേര്‍ മരിച്ചത്. ഇതില്‍ 29 രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നൂറോളം രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോള്‍ അപകടസ്ഥലത്തുള്ളതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അങ്കാറ : കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്. ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കവെയാണ് ഇന്നലെ വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെയാണ് 39 പേര്‍ മരിച്ചത്. ഇതില്‍ 29 രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നൂറോളം രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോള്‍ അപകടസ്ഥലത്തുള്ളതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read more

കൊറോണ ; ജാപ്പനീസ് ആഡംബരക്കപ്പലില്‍ 41 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു !

ബീജിങ്: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 41 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കപ്പലിലെ യാത്രക്കാരില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 3700 പേര്‍ യാത്ര ചെയ്ത കപ്പലില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് 41 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ച്‌ 636 പേരാണ് മരിച്ചത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരമാണിത്.
വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 73 മരണങ്ങളില്‍ 69 എണ്ണവും ഹുബൈയ് പ്രവശ്യയില്‍ നിന്നാണ്. ഇതുകൂടാതെ 3,143 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചത് രണ്ടുപേരാണ്. ഹോങ് കോങ്, ഫിലിപ്പീന്‍സ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ബീജിങ് : ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 41 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കപ്പലിലെ യാത്രക്കാരില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 3700 പേര്‍ യാത്ര ചെയ്ത കപ്പലില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 41 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ച്‌ 636 പേരാണ് മരിച്ചത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരമാണിത്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 73 മരണങ്ങളില്‍ 69 എണ്ണവും ഹുബൈയ് പ്രവശ്യയില്‍ നിന്നാണ്. ഇതുകൂടാതെ 3,143 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചത് രണ്ടുപേരാണ്. ഹോങ് കോങ്, ഫിലിപ്പീന്‍സ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

ആംപ്ലിഫോണിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓഡിയോളജിസ്റ് ആയി അരീക്കര പ്രിൻസ് ഫിലിപ്പിനെ തെരഞ്ഞെടുത്തു

ആംപ്ലിഫോണിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ചഓഡിയോളജിസ്റ് പ്രിൻസ് ഫിലിപ്പ് അരീക്കര 
ഗോൾഡ്‌കോസ്റ്: 38 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിയറിങ് എയ്ഡ് ഡീലറായ ആംപ്ലിഫോണിന്റെ  ഇന്ത്യയിലെ 2019 ലെ ഏറ്റവും മികച്ച ഓഡിയോളജിസ്റ് ആയി അരീക്കര ഇടവകാംഗമായ പ്രിൻസ് ഫിലിപ്പിനെ തെരഞ്ഞെടുത്തു ആംപ്ലിഫോണിന്റെ 263 ക്ലിനിക്കുകളിൽ നിന്നാണ് പ്രിൻസിനെ തിരഞ്ഞെടുത്തത്. 2017ൽ  സൗത്ത് ഇന്ത്യയിലെ മികച്ച ഓഡിയോളജിസ്റ്റും പ്രിൻസ് ആയിരുന്നു.  മാർച്ച്‌ ഇരുപതാം തീയതി ഓസ്ട്രേലിയയിലെ ഗോൾഡ്‌കോസ്റ്റിൽ വെച്ചാണ് അവാർഡ്ദാന ചടങ്ങ്.  കഴിഞ്ഞ നാല് വര്ഷമായി മംഗലാപുരത്തുള്ള ആംപ്ലിഫോമിന്റെ ക്ലിനിക്കിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയാണ്. അരീക്കര കണിയാംപറമ്പിൽ  ഫിലിപ്പ്  മോളി ദമ്പതികളുടെ മകനാണ്. പ്രിൻസ് അരീക്കരക്കു ക്നാനായവോയിസിന്റെ എല്ലാവിധ ആശംസകളും

ഗോള്‍ഡ്‌കോസ്റ്റ്‌: 38 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിയറിങ് എയ്ഡ് ഡീലറായ ആംപ്ലിഫോണിന്റെ  ഇന്ത്യയിലെ 2019 ലെ ഏറ്റവും മികച്ച ഓഡിയോളജിസ്റ് ആയി അരീക്കര ഇടവകാംഗമായ പ്രിൻസ് ഫിലിപ്പിനെ തെരഞ്ഞെടുത്തു ആംപ്ലിഫോണിന്റെ 263 ക്ലിനിക്കുകളിൽ നിന്നാണ് പ്രിൻസിനെ തിരഞ്ഞെടുത്തത്. 2017ൽ  സൗത്ത് ഇന്ത്യയിലെ മികച്ച ഓഡിയോളജിസ്റ്റും പ്രിൻസ് ആയിരുന്നു.  മാർച്ച്‌ ഇരുപതാം തീയതി ഓസ്ട്രേലിയയിലെ ഗോൾഡ്‌കോസ്റ്റിൽ വെച്ചാണ് അവാർഡ്ദാന ചടങ്ങ്.  കഴിഞ്ഞ നാല് വര്ഷമായി മംഗലാപുരത്തുള്ള ആംപ്ലിഫോമിന്റെ ക്ലിനിക്കിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയാണ്. അരീക്കര കണിയാംപറമ്പിൽ  ഫിലിപ്പ്  മോളി ദമ്പതികളുടെ മകനാണ്. പ്രിൻസ് അരീക്കരക്കു ക്നാനായവോയിസിന്റെ എല്ലാവിധ ആശംസകളും.

Read more

ജപ്പാന്‍ ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ ; കപ്പല്‍ പിടിച്ചിട്ടു

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
14 ദിവസത്തെ നിരീക്ഷണമാണ്‌ കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

യോക്കോഹാമ : ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു. 14 ദിവസത്തെ നിരീക്ഷണമാണ്‌ കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

Read more

ഒരു സഹായവും നല്‍കിയില്ല ; യുഎസിനെതിരെ രാഷ്ട്രീയ ആരോപണവുമായി ചൈന

ബെയ്ജിങ് : കൊറോണ വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന. യു എസ് ആണ് വുഹാനില്‍നിന്ന് ആദ്യം നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരികെ വിളിച്ചതും ചൈനക്കാര്‍ക്കു യുഎസിലേക്കു പ്രവേശനം വിലക്കിയതുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു. ലോകാരോഗ്യ സംഘടന യാത്രയും വ്യാപാരവും വിലക്കിയിട്ടില്ല. അപ്പോഴാണ്, യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍ പെരുമാറുന്നത് അവര്‍ പറഞ്ഞു.

ചൈനയില്‍ നിന്നെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ്. ചൈനയില്‍ നിന്നു വരുന്ന യുഎസ് പൗരന്മാരെ 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ച്‌ രോഗമില്ല എന്ന് സ്ഥിരീകരിക്കുന്നു. ഇതിനിടെ, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നു ചൈന സമ്മതിച്ചു.

ചൈനയുടെ ഭരണം നിയന്ത്രിക്കുന്ന പൊളിറ്റ്ബ്യൂറോ (പിബി) സ്ഥിരം സമിതിയാണ് ഇക്കാര്യത്തിലെ പാളിച്ചകളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി, സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയത്. അനധികൃത വന്യജീവി വ്യാപാരകേന്ദ്രങ്ങളും വില്‍പനയും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും പിബി നിര്‍ദേശിച്ചു.

വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റില്‍ നിന്നാണു രോഗം പടര്‍ന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. വൈറസ് ബാധ, രാജ്യത്തിന്റെ സാമ്ബത്തിക, സാമൂഹിക സുസ്ഥിരതയെ ബാധിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് യോഗത്തില്‍ പറഞ്ഞു

കൊറോണ വൈറസ് സംബന്ധിച്ച വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നതു തടയാന്‍ ലോകാരോഗ്യ സംഘടന. www.who.int എന്ന ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പൊതുതെറ്റിദ്ധാരണകള്‍ക്കുള്ള മറുപടി ലഭ്യമാണ്.

Read more

കെനിയയില്‍ സ്‌കൂള്‍ വിട്ടപ്പോഴുണ്ടായ തിരക്കില്‍ പെട്ട് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം

നെയ്‌റോബി: സ്‌കൂള്‍ വിട്ടപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. തലസ്ഥാനമായ നെയ്‌റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ ഇന്നലെ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്.
40 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്.
മൂന്നുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാകാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പൊലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.

നെയ്‌റോബി : സ്‌കൂള്‍ വിട്ടപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. തലസ്ഥാനമായ നെയ്‌റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ ഇന്നലെ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്. മൂന്നുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാകാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പൊലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.

Read more

കൊറോണ : ചൈനയിലെ മരണനിരക്ക് 425ലെത്തി, യുഎസ് സഹായം സ്വീകരിക്കാന്‍ സന്നദ്ധമെന്ന് ചൈന

ബെയ്ജിംഗ്: കൊറോണ വൈറസിനെതിരെ പോരാടാന്‍ യുഎസില്‍ നിന്നുള്ള സഹായം സ്വാഗതം ചെയ്ത് ചൈന. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 425 ആയതോടെയാണ് ചൈനീസ് നീക്കം. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ചവരു
ടെ എണ്ണം 20,438 ലെത്തി നില്‍ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ദിനംപ്രതി രാജ്യത്ത് മൂവായിരത്തിലധികം പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനക്ക് പുറമേയുള്ള 23 രാജ്യങ്ങളില്‍ 23 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ച എല്ലാ വിദേശ പൗരന്മ‍ാര്‍ക്കും അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയ യുഎസ് നീക്കത്തെ വിമര്‍ശിച്ച്‌ നേരത്തെ ചൈന രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. കൊറോണയെ നിയന്ത്രിക്കുന്നതിനായി ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വുഹാനില്‍‌ നിന്ന് നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരിച്ചുവിളിച്ചിരുന്നു. ഈ നടപടിയെയാണ് വിമര്‍ശിച്ചത്. ലോകാരോഗ്യ സംഘടന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പോലും ചെയ്യാത്ത സാഹചര്യത്തിലാണ് യുഎസ് നീക്കമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് യുഎസില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുള്ളത്. യുഎസില്‍ നിന്നുള്ള സഹായ വാഗ്ധാനം ചൈന സ്വീകരിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്. 2002ല്‍ 800 ഓളം പേരുടെ ജീവനെടുത്ത സാര്‍സിന് സമാനമാനമായാണ് ചൈനയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ പേരാണ് ചൈനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ചൈനയില്‍ നടപ്പിലാക്കി വരുന്നത്.

ബെയ്ജിംഗ് : കൊറോണ വൈറസിനെതിരെ പോരാടാന്‍ യുഎസില്‍ നിന്നുള്ള സഹായം സ്വാഗതം ചെയ്ത് ചൈന. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 425 ആയതോടെയാണ് ചൈനീസ് നീക്കം. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20,438 ലെത്തി നില്‍ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ദിനംപ്രതി രാജ്യത്ത് മൂവായിരത്തിലധികം പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനക്ക് പുറമേയുള്ള 23 രാജ്യങ്ങളില്‍ 23 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ച എല്ലാ വിദേശ പൗരന്മ‍ാര്‍ക്കും അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയ യുഎസ് നീക്കത്തെ വിമര്‍ശിച്ച്‌ നേരത്തെ ചൈന രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. കൊറോണയെ നിയന്ത്രിക്കുന്നതിനായി ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വുഹാനില്‍‌ നിന്ന് നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരിച്ചുവിളിച്ചിരുന്നു. ഈ നടപടിയെയാണ് വിമര്‍ശിച്ചത്. ലോകാരോഗ്യ സംഘടന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പോലും ചെയ്യാത്ത സാഹചര്യത്തിലാണ് യുഎസ് നീക്കമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് യുഎസില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുള്ളത്. യുഎസില്‍ നിന്നുള്ള സഹായ വാഗ്ധാനം ചൈന സ്വീകരിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്. 2002ല്‍ 800 ഓളം പേരുടെ ജീവനെടുത്ത സാര്‍സിന് സമാനമാനമായാണ് ചൈനയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ പേരാണ് ചൈനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ചൈനയില്‍ നടപ്പിലാക്കി വരുന്നത്.

Read more

9 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി ; ലോകത്തെ ഞെട്ടിച്ച്‌ ചൈന

ബെയ്ജിങ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി ചൈന ഒമ്ബത് ദിവസത്തെ പ്രയത്നം കൊണ്ട് നിര്‍മിച്ചത് 1000 കിടക്കകളുള്ള കൂറ്റന്‍ ആശുപത്രി. കൊറോണയുടെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലാണ് ഹുവോഷെന്‍ഷാന്‍ എന്ന ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചത്. ഞായറാഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്നതിനാല്‍ മറ്റ് രോഗികളുടെ കൂടെ കൊറോണ ബാധിതരെ ചികിത്സിക്കുന്നത് വെല്ലുവിളിയാണ്. തുടര്‍ന്നാണ്, കൊറോണ ബാധിതര്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി നിര്‍മിക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്.

ബെയ്ജിങ് : കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി ചൈന ഒമ്ബത് ദിവസത്തെ പ്രയത്നം കൊണ്ട് നിര്‍മിച്ചത് 1000 കിടക്കകളുള്ള കൂറ്റന്‍ ആശുപത്രി. കൊറോണയുടെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലാണ് ഹുവോഷെന്‍ഷാന്‍ എന്ന ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചത്. ഞായറാഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്നതിനാല്‍ മറ്റ് രോഗികളുടെ കൂടെ കൊറോണ ബാധിതരെ ചികിത്സിക്കുന്നത് വെല്ലുവിളിയാണ്. തുടര്‍ന്നാണ്, കൊറോണ ബാധിതര്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി നിര്‍മിക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആശുപത്രിയുടെ നിര്‍മാണം ജനുവരി 23നാണ് ആരംഭിച്ചത്. 1000 കിടക്കകളും 1400 ജീവനക്കാരും ആശുപത്രിയിലുണ്ടാകും. 

ജനുവരി 23നാണ് ആശുപത്രി നിര്‍മാണം തുടങ്ങിയത്. അന്നുവരെ 26 പേരായിരുന്നു ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമ്ബോഴേക്കും മരണസംഖ്യ 361 ആയി ഉയര്‍ന്നുകഴിഞ്ഞു. 1600 കിടക്കകളുള്ള മറ്റൊരു ആശുപത്രി കൂടി അടിയന്തരമായി നിര്‍മിക്കുകയാണ് ചൈന. ലെയ്ഷെന്‍ഷാന്‍ എന്ന് പേരിട്ട ഈ ആശുപത്രി ബുധനാഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Read more

കൊറോണ വൈറസ് ; വസ്തുക്കള്‍ക്ക് ക്ഷാമം, യൂറോപ്യന്‍ യൂണിയനോട് സഹായം തേടി ചൈന

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനോട് സഹായം തേടി ചൈന. അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമത്തെ തുടര്‍ന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാനാണ് സഹായം അഭ്യര്‍ത്ഥിച്ച്‌ യൂറോപ്യന്‍ യൂണിയനെ സമീപിച്ചത്. മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കാനാണ് ആവശ്യം.
ഇന്നലെമാത്രം ചൈനയില്‍57 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണ 361 ആയി. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു.
ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ വരെ കൊറോണയില്‍ ചൈനയില്‍ 304 മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്.
ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനിടെ ആവശ്യത്തിന് മാസ്‌ക്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്.
സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്ബോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയാണ് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്.
എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ജീവന്‍ പണയം വച്ച്‌ തങ്ങള്‍ ജോലി ചെയ്യുമ്ബോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്.

ബെയ്ജിംഗ് : കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനോട് സഹായം തേടി ചൈന. അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമത്തെ തുടര്‍ന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാനാണ് സഹായം അഭ്യര്‍ത്ഥിച്ച്‌ യൂറോപ്യന്‍ യൂണിയനെ സമീപിച്ചത്. മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കാനാണ് ആവശ്യം. ഇന്നലെമാത്രം ചൈനയില്‍57 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണ 361 ആയി. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ വരെ കൊറോണയില്‍ ചൈനയില്‍ 304 മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്.

ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനിടെ ആവശ്യത്തിന് മാസ്‌ക്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്ബോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയാണ് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ജീവന്‍ പണയം വച്ച്‌ തങ്ങള്‍ ജോലി ചെയ്യുമ്ബോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്.

Read more

കാട്ടുതീ പടരുന്നു : കാന്‍ബറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാ​​​ന്‍​​​ബ​​​റ: കാ​​​ട്ടു​​​തീ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ന്‍​​​ബ​​​റ​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​റി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ കാ​​​ട്ടു​​​തീ​​​യി​​​ല്‍ 33 പേ​​​ര്‍​​​ക്കാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​ത്.​​​നൂ​​​റു​​​കോ​​​ടി മൃ​​​ഗ​​​ങ്ങ​​​ള്‍ ച​​​ത്തു.​​​മൊ​​​ത്തം 2,500 വീ​​​ടു​​​ക​​​ള്‍ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.11 കോ​​​ടി​​​യി​​​ലേ​​​റെ സ്ഥ​​​ലം ക​​​ത്തി​​​ന​​​ശി​​​ച്ചു.
40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്‌ അഗ്നിശമനസേനാംഗങ്ങള്‍ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നുവെന്ന് ആന്‍ഡ്രൂ ബാര്‍ പറഞ്ഞു. എന്നാല്‍ അഗ്നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കാന്‍ബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച്‌ തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാന്‍ബെറയില്‍ വ്യാപിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ്. രണ്ട് പതിറ്റാണ്ടിനിടെ കാന്‍ബെറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ കാട്ടുതീയെന്ന് അധികൃതര്‍ പറയുന്നു.

കാ​​​ന്‍​​​ബ​​​റ : കാ​​​ട്ടു​​​തീ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ന്‍​​​ബ​​​റ​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​റി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ കാ​​​ട്ടു​​​തീ​​​യി​​​ല്‍ 33 പേ​​​ര്‍​​​ക്കാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​ത്.​​​നൂ​​​റു​​​കോ​​​ടി മൃ​​​ഗ​​​ങ്ങ​​​ള്‍ ച​​​ത്തു.​​​മൊ​​​ത്തം 2,500 വീ​​​ടു​​​ക​​​ള്‍ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.11 കോ​​​ടി​​​യി​​​ലേ​​​റെ സ്ഥ​​​ലം ക​​​ത്തി​​​ന​​​ശി​​​ച്ചു. 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്‌ അഗ്നിശമനസേനാംഗങ്ങള്‍ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നുവെന്ന് ആന്‍ഡ്രൂ ബാര്‍ പറഞ്ഞു. എന്നാല്‍ അഗ്നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കാന്‍ബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച്‌ തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാന്‍ബെറയില്‍ വ്യാപിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ്. രണ്ട് പതിറ്റാണ്ടിനിടെ കാന്‍ബെറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ കാട്ടുതീയെന്ന് അധികൃതര്‍ പറയുന്നു.

Read more

കൊറോണ : ചൈനയില്‍ മരണം 259 ആയി

ബെയ്​ജിങ്​: ​കൊറോണ വൈറസ്​ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്​ച മാത്രം രോഗബാധ മൂലം ചൈനയില്‍ 45 പേരാണ്​ മരിച്ചത്​. 11,971 പേര്‍ക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്ഥിരീകരിച്ചത്​​.
കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വിവിധരാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക്​ ചൈനയിലേക്ക്​ പോകുന്നതില്‍ യാത്രവിലക്ക്​ ഏര്‍പ്പെടുത്തി. അതേസമയം, സ്​പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി.
കൊറോണ വൈറസി​​െന്‍റ പശ്​ചാത്തലത്തില്‍ 2020 ടോക്യോ ഒളിമ്ബിക്​സ്​ മാറ്റുമെന്ന വാര്‍ത്തകള്‍ ജപ്പാന്‍ തള്ളി. രോഗബാധിത അതിഗൗരവമുള്ളതാണെന്നും വ്യാപനം തടയാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാ​രോഗ്യസംഘടന ആവശ്യപ്പെട്ടു.

ബെയ്​ജിങ് ​: ​കൊറോണ വൈറസ്​ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്​ച മാത്രം രോഗബാധ മൂലം ചൈനയില്‍ 45 പേരാണ്​ മരിച്ചത്​. 11,971 പേര്‍ക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്ഥിരീകരിച്ചത്​​. കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വിവിധരാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക്​ ചൈനയിലേക്ക്​ പോകുന്നതില്‍ യാത്രവിലക്ക്​ ഏര്‍പ്പെടുത്തി. അതേസമയം, സ്​പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. കൊറോണ വൈറസി​​െന്‍റ പശ്​ചാത്തലത്തില്‍ 2020 ടോക്യോ ഒളിമ്ബിക്​സ്​ മാറ്റുമെന്ന വാര്‍ത്തകള്‍ ജപ്പാന്‍ തള്ളി. രോഗബാധിത അതിഗൗരവമുള്ളതാണെന്നും വ്യാപനം തടയാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാ​രോഗ്യസംഘടന ആവശ്യപ്പെട്ടു.

Read more

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 83 യാത്രികരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് തകര്‍ന്നു വീണത്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് അപകടം നടന്നത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
അതേസമയം, യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തില്‍ ഉണ്ടായതായാണ് വിവരം. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ 83 യാത്രികരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് തകര്‍ന്നു വീണത്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് അപകടം നടന്നത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അതേസമയം, യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തില്‍ ഉണ്ടായതായാണ് വിവരം. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

Read more

തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 57 മരണം

ബ്രസീലിയ: തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 57 പേര്‍ മരിച്ചു. മിനാസ് ജെറൈസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 48 പേരാണ് ഇവിടെ മരിച്ചത്. 110 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് മിനാസ് ജെറൈസില്‍ ഇത്ര ശക്തമായ മഴ പെയ്യുന്നത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടര്‍ന്ന് 3500 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നദികള്‍ കരകവിഞ്ഞോഴുകുകയാണ്. ദേശീയ പാതകള്‍ ഉള്‍പ്പെടെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. ഏതാനും പാലങ്ങളും ഒലിച്ചുപോയി.

ബ്രസീലിയ : തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 57 പേര്‍ മരിച്ചു. മിനാസ് ജെറൈസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 48 പേരാണ് ഇവിടെ മരിച്ചത്. 110 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് മിനാസ് ജെറൈസില്‍ ഇത്ര ശക്തമായ മഴ പെയ്യുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടര്‍ന്ന് 3500 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നദികള്‍ കരകവിഞ്ഞോഴുകുകയാണ്. ദേശീയ പാതകള്‍ ഉള്‍പ്പെടെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. ഏതാനും പാലങ്ങളും ഒലിച്ചുപോയി.

Read more

ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറുപേര്‍ക്ക് ദാരുണാന്ത്യം

ബെയ്ജിങ്: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറോളം പേര്‍ മരിച്ചു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പത്തിലധികം പേരെ കാണാതായി.
ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

ബെയ്ജിങ് : ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറോളം പേര്‍ മരിച്ചു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പത്തിലധികം പേരെ കാണാതായി. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

Read more

മെക്സിക്കോയില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിമുട്ടി ; ആറ് പേര്‍ക്ക് പരിക്ക്

മെക്സിക്കോ : കോസുവല്‍ തുറമുഖത്ത് രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് നിസ്സാര പരിക്കുകള്‍. കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതിയിലുള്ളതാണ്. അപകടത്തില്‍ കാര്‍ണിവല്‍ ഗ്ലോറിയിലെ യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ണിവല്‍ ലെജന്‍ഡ് നേരത്തെതന്നെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.
  തുറമുഖത്തേക്ക് കാര്‍ണിവല്‍ ഗ്ലോറിയെ അടുപ്പിക്കുമ്ബോഴായിരുന്നു ലെജന്‍ഡുമായി കൂട്ടിയിടിച്ചത്. കപ്പലിനുണ്ടായ നാശനഷ്ടം വിശദമായ കണക്കെടുപ്പിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളു എന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു. ഗുരുതരമായ അപകടം അല്ലായിരുന്നുവെന്നാണ് രണ്ട് കപ്പലിലെ യാത്രക്കാരും വ്യക്തമാക്കുന്നു.

മെക്സിക്കോ : കോസുവല്‍ തുറമുഖത്ത് രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് നിസ്സാര പരിക്കുകള്‍. കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതിയിലുള്ളതാണ്. അപകടത്തില്‍ കാര്‍ണിവല്‍ ഗ്ലോറിയിലെ യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ണിവല്‍ ലെജന്‍ഡ് നേരത്തെതന്നെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. തുറമുഖത്തേക്ക് കാര്‍ണിവല്‍ ഗ്ലോറിയെ അടുപ്പിക്കുമ്ബോഴായിരുന്നു ലെജന്‍ഡുമായി കൂട്ടിയിടിച്ചത്. കപ്പലിനുണ്ടായ നാശനഷ്ടം വിശദമായ കണക്കെടുപ്പിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളു എന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു. ഗുരുതരമായ അപകടം അല്ലായിരുന്നുവെന്നാണ് രണ്ട് കപ്പലിലെ യാത്രക്കാരും വ്യക്തമാക്കുന്നു.

Read more

പൂഴിക്കുന്നേൽ ജോമെറ്റ് നടത്തിയ യാത്ര രണ്ട് ഭൂഖണ്ഡങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും

രണ്ട് ഭൂഖണ്ഡങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും. എട്ട് പേർ രണ്ട് കാറുകളിലായി നടത്തിയ യാത്ര. XPDBeyond Asia നടത്തിയ കോയമ്പത്തൂർ - സെന്റ് പീറ്റേഴ്‌സ്ബർഗ് ആന്റി ക്യാൻസർ ഡ്രൈവിൽ മലയാളിയായ കോട്ടയം സംക്രാന്തി സ്വദേശി പൂഴിക്കുന്നേൽ ജോമെറ്റ് മാണിയും പങ്കുച്ചേർന്നു. യെസ്റ്റെ ചാരിറ്റിയുടെ പ്രോജക്ട് റൈറ്റിന്റെ പ്രചാരണാർത്ഥം വിദ്യാഭ്യാസം, യാത്രാ സ്വാതന്ത്ര്യം തുടങ്ങി മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ജോമറ്റ് യാത്ര ആരംഭിച്ചത്.

7travel-group

കന്യാകുമാരിയിൽ നിന്നാരംഭം

ഓഗസ്റ്റ് ഏഴിന് കോയമ്പത്തൂർ SRT ടാറ്റയിൽ നിന്നും ആരംഭിച്ച ഡ്രൈവിലേക്ക് രണ്ട് ദിവസം മുൻപ് തന്നെ ജോമറ്റ് സ്വന്തം കാറിൽ യാത്ര തിരിച്ചു. ഓഗസ്റ്റ് അഞ്ചിന് കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സാബു തോമസായിരുന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. അന്നേ ദിവസം കന്യാകുമാരിയിൽ എത്തുകയും അവിടെനിന്നു അടുത്ത ദിവസം കോയമ്പത്തൂരിലേക്ക് യാത്ര തുടരാനായിരുന്നു തീരുമാനം. അവിടെ നിന്നും XPDBeyond Asia ടീമംഗങ്ങളായ ബാക്കി ഏഴ് പേർ ഒപ്പം ചേരുകയും "പാഡ്മാൻ" എന്നറിയപ്പെടുന്ന പദ്മശ്രീ അരുണാചലം മുരുഗാനന്ദവും ഏഷ്യാഡ്‌ ഗോൾഡ് മെഡൽ നേടിയ അത്‌ലറ്റ് ഗോമതി മാരിമുത്തുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ടാറ്റാ മോട്ടേർസ് സ്പോൺസർ ചെയ്ത ടാറ്റാ ഹെക്സാ കാറുകളിലായിരുന്നു യാത്ര.

9Everest-Base-Camp-(2)

6 ദിവസം 3000 കിലോമീറ്റർ

ഹൈദരാബാദ്, നാഗ്പൂർ, പ്രയാഗരാജ്, ഗോരഖ്പൂർ എന്നീ നഗരങ്ങളിലെ ചുറ്റിയുള്ള യാത്ര. ഇന്ത്യയിലെ എട്ട് സംസ്‌ഥാനങ്ങളും മൂവായിരത്തിലധികം കിലോമീറ്ററുമാണ് ജോമറ്റ് കാറിൽ ആറു ദിവസം കൊണ്ട് സഞ്ചരിച്ചത്. ഭൂരിഭാഗവും നല്ല റോഡുകൾ ആയിരുന്നുവെങ്കിലും മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങളിലെ ഹൈവേകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ യാത്ര ദുർഘടമാക്കി. വാഹനങ്ങള്‍ തട്ടി ജീവൻപോയ മൃഗങ്ങളുടെ ശരീരങ്ങൾ നീക്കം ചെയ്യപ്പെടാതെ റോഡിൽ കിടക്കുന്നത് അപകടകരമായിരുന്നു, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികർക്ക്.

6travel

നേപ്പാൾ

2015 ലെ ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് വളരെ ബുദ്ധിമുട്ടി കരകയറാൻ ശ്രമിക്കുന്ന നേപ്പാളിനെയാണ് പിന്നീട് കണ്ടത്. മോശം സാമ്പത്തികാവസ്‌ഥ കാരണം പതുക്കെ മാത്രം അതിജീവിച്ച് തുടങ്ങിയിരിക്കുന്ന നേപ്പാളിൽ റോഡുകൾ ഭൂരിഭാഗവും താറുമാറായി കിടക്കുകയാണ്. പ്രാചീന സാംസ്കാരിക ദൃശ്യഭംഗി നിറഞ്ഞതായിരുന്നു കാഠ്മണ്ഡു, എങ്കിലും അന്തരീക്ഷമലിനീകരണം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. യാത്ര തുടര്‍ന്നു.

പലരുടെയും അനുഭവം കേട്ടും വായിച്ചും ഏറെ ദുർഘടം പിടിച്ച വഴിയായിരിക്കും ട്രാൻസ് സൈബീരിയൻ ഹൈവേ എന്ന് പ്രതീക്ഷിച്ചിരിക്കെ, അതിനെ തകിടം മറിച്ചുകൊണ്ടാണ് ടിബറ്റിലേക്ക് നീളുന്ന ഹൈവേ എത്തിയത്. ഈ യാത്രയിലെ തന്നെ ഏറ്റവും മോശം റോഡ് അതായിരുന്നു എന്നു തോന്നിപ്പോയി. മണ്ണും ചെളിയും കല്ലും നിറഞ്ഞ വഴിക്ക് ഹൈവേ എന്ന പേര് മാത്രമേയുള്ളൂ. പല വാഹനങ്ങളും കുടുങ്ങിപ്പോയ ആ വഴിയിൽ ട്രക്കുകളും 4 വീൽ ഡ്രൈവ് വാഹനങ്ങളും മാത്രമേ അധികം ബുദ്ധിമുട്ടാതെ പോകുന്നുണ്ടായിരുന്നുള്ളൂ.

160 കിലോമീറ്റർ താണ്ടാൻ രണ്ട് ദിവസം

2With-Hign-commissioner

കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ മാത്രം അകലെ ടിബറ്റ് ബോർഡറിലേക്ക് എത്താൻ രണ്ട് ദിവസമെടുത്തു. അതിൽ രണ്ടാമത്തെ ദിവസം 35 കിലോമീറ്റർ കടക്കാൻ 8 മണിക്കൂർ വരെ എടുത്തു. പലയിടങ്ങളിലും മണ്ണ് വകഞ്ഞു മാറ്റിയും കല്ലുകൾ പൊട്ടിച്ചും എടുത്തുമാറ്റിയും സ്വയം വഴിയുണ്ടാക്കി കടന്നുപോവുന്ന അവസ്‌ഥയാണ്‌ ഉണ്ടായത്. 4 വീൽ ഡ്രൈവ് അല്ലായിരുന്നിട്ടു കൂടി ടാറ്റ ഹെക്സ കാറുകളുടെ മികച്ച പെർഫോമൻസ് കൊണ്ടുമാത്രമാണ് ആ പാത കടന്നുകിട്ടിയത്.

എന്നാൽ ടിബറ്റ് ബോർഡർ മുതൽ യാത്ര പൂർണമായും മാറി. മികച്ച റോഡുകളും സൗകര്യങ്ങളുമുണ്ടെങ്കിലും അവിടെ മുതൽ ചൈനയിൽ നിന്ന് പുറത്തിറങ്ങും വരെ ഒരു ചൈനീസ് ഗൈഡിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഗൈഡ് വാങ്‌ത ബോർഡറിൽ തന്നെ കാത്തുനിന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരെയുള്ള ടിബറ്റിൽ എത്തിയപ്പോൾ വായുമർദ്ദക്കുറവുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ടിബറ്റിൽ അപ്രതീക്ഷിതമായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഉപയോഗിക്കാൻ തീരെ നിർവ്വാഹമില്ലാത്തത്ര വൃത്തിഹീനമായ പബ്ലിക്ക് ടോയ്‌ലെറ്റുകൾ ആയിരുന്നു. രാത്രിയിൽ താമസത്തിനെത്തുന്ന റൂമുകളിലെ ടോയ്‌ലെറ്റ് മാത്രമായിരുന്നു വൃത്തിയുള്ളത്. റൈറ്റ് ഹാൻഡ് ട്രാഫിക്കിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാർ ഓടിക്കുക എന്ന യാത്രയിലെ തന്നെ പ്രധാന വെല്ലുവിളി ടിബറ്റിൽ ആരംഭിക്കുകയായിരുന്നു.

പൊട്ടാല പാലസ്, ജാഖോങ് ടെമ്പിൾ, യംഡ്രോക് തടാകം, മൊണാസ്ട്രികൾ എന്നിവ കണ്ട ശേഷം എവറസ്റ്റ് ബേസ് ക്യാംപിൽ ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ സംഘമായി സന്ദർശിക്കാൻ എത്താൻ കഴിഞ്ഞതും കാലാവസ്‌ഥാ പൂർണമായും അനുകൂലമായിരുന്നതിനാൽ അവിടെ നിന്ന് എവറസ്റ്റ് കൊടുമുടി നന്നായി കാണാൻ കഴിഞ്ഞതും ഏറെ സന്തോഷമേകി. ചൈന മെയിൻലാൻഡിലേക്ക് കടക്കാൻ വാഹനങ്ങൾക്ക് ചൈനീസ് റജിസ്‌ട്രേഷൻ, നമ്പർ പ്ലേറ്റ്, ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയെല്ലാം ആവശ്യമായതിനാൽ അവയെല്ലാം ടിബറ്റിൽ നിന്ന് തയാറാക്കുകയും ചെയ്തു.

ചൈനയെന്ന വിസ്മയം

2008 ൽ ചൈന ടിബറ്റ് പൗരന്മാരുടെയെല്ലാം പാസ്പോർട്ട് റദ്ദാക്കി. യാത്രാ സ്വാതന്ത്ര്യം എന്ന മൗലികാവകാശം സംരക്ഷിക്കുവാനുള്ള സന്ദേശം പ്രചിരിപ്പിച്ചുകൊണ്ടുള്ള ഇൗ യാത്ര, യാത്രാ സ്വാതന്ത്ര്യം പാടെ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നാട്ടിലൂടെ കടന്നുപോയത് യാദൃശ്ചികമായി തോന്നി. ചൈന ലോകോത്തര റോഡുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും കൊണ്ട് വിസ്മയിപ്പിച്ച രാജ്യമാണ്. ഒരു കിലോമീറ്ററിന് ഏകദേശം അഞ്ചര രൂപ അടുത്താണ് ഹൈവേ ടോൾ തുക. എന്നാൽ ലോകോത്തര നിലവാരത്തിലാണ് റോഡുകൾ നിർമിച്ചിരിക്കുന്നത്. യാത്രയ്ക്ക് യാതൊരു വിധ തടസ്സങ്ങളോ വഴിയരികിൽ മാലിന്യങ്ങളോ അങ്ങനെയൊന്നും തന്നെയില്ല. നഗരപ്രദേശങ്ങളോട് അടുക്കുമ്പോൾ മാത്രമാണ് ട്രാഫിക് കൂടുതലായി ഉണ്ടായത്. അഞ്ചും ആറും നിലകളിലായി ഫ്‌ളൈ ഓവറായി ഹൈവേകൾ നിർമ്മിച്ചിരിക്കുന്നതും കാണാനിടയായി.

ചില നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം അനുഭവപ്പെട്ടെങ്കിലും നഗരത്തിനു പുറമെയുള്ള പ്രദേശങ്ങളിൽ ഒന്നും തന്നെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ബീജിംഗ് ഒരു മഹാനഗരം തന്നെയാണ്. നഗരത്തിൽ നമ്മുടെ റോഡുകളേക്കാൾ വീതിയിലാണ് കാൽനട യാത്രികർക്കുള്ള വാക്ക് വേകൾ പോലും. ഏതൊരു ഓഫീസുകളിലോ സ്‌ഥാപനങ്ങളിലോ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ എല്ലാ കാര്യങ്ങളും കൃത്യമായും വേഗവും സാധിച്ചുകിട്ടിയിരുന്നു ചൈനയിൽ. ചൈനയിലെ ഡ്യുപ്ലിക്കേറ്റ് എന്താണെന്നു നേരിൽ കാണുവാൻ സാധിച്ചു. ഒരുവിധം എല്ലാ കാറുകളുടെയും കാർബൺ കോപ്പി പോലുള്ള ഡ്യുപ്ലിക്കേറ്റ് കാറുകൾ ചൈനയിൽ സാധാരണമാണ്. പക്ഷേ മികച്ച ക്വാളിറ്റിയുള്ള അവ പകുതിയിൽ താഴെ വിലയ്ക്ക് ലഭ്യാമാണ് താനും. റേഞ്ച് റോവറിന്റെയും ജീപ്പിന്റേയും പോലും ഡൂപ്ലിക്കേറ്റ് കണ്ട ചൈനയിൽ ടാറ്റ ഹെക്സ കാറുകൾ കാണുവാനും അറിയുവാനും ഒരുപാട് പേർ വന്നു എന്നത് കൗതുകകരമായിരുന്നു.

ടിബറ്റിലെ അത്രതന്നെ ഇല്ലെങ്കിൽ പോലും വൃത്തിയില്ലാത്ത പബ്ലിക് ടോയ്‌ലെറ്റുകൾ തന്നെയായിരുന്നു ചൈനയിലെയും പ്രശ്നം. ചൈനീസ് അല്ലാതെ ഇംഗ്ലീഷിൽ ഒരു വാക്ക് പോലും അറിയാത്ത അവസ്‌ഥ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മലയാളിയെന്നതിലുള്ള അഭിമാനം കൊണ്ട് ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനാ വന്മതിലിൽ കേരളീയ വേഷത്തിൽ ഷർട്ടും മുണ്ടും ധരിച്ച് തന്നെ സന്ദർശിച്ചു.

ചൈനയിൽ നിന്ന് റഷ്യയിലേക്ക്

8travel

ചൈനയിൽ നിന്ന് റഷ്യയിലേക്ക് കൊമേർഷ്യൽ പോർട്ട് വഴിയാണ് പോകാൻ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ചൈനയിൽ നിന്ന് കാറുകൾ ട്രക്കിൽ കയറ്റി മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ചൈനയിലെ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയായെങ്കിലും റഷ്യയിലെ കസ്റ്റംസ് ക്ലിയറൻസിൽ ഒരുപാട് തടസ്സങ്ങൾ വന്നു. മൂന്നു ദിവസം യാത്ര മുടങ്ങി. മുൻപ് ലാൽ ജോസുമൊത്ത് ട്രാൻസ് സൈബീരിയൻ യാത്ര നടത്തിയ സുരേഷ് ജോസഫും ലാവോസ് മുൻ ഹൈ കമ്മീഷണറായ രവിശങ്കർ ഐസോള വഴി റഷ്യൻ അംബാസിഡർ വെങ്കടേഷ് വർമയേയും ബന്ധപ്പെട്ടു. സുരേഷ് ജോസഫ് പരിചയപ്പെടുത്തിയ ഏജന്റ് അനറ്റോളിയും വെങ്കടേഷ് വർമ വഴി വ്ലാഡിവോസ്റ്റോക്കിലെ കോൺസുലേറ്റ് ജനറൽ ശുഭവും മറ്റും സഹായിച്ച് മൂന്നാം ദിവസമാണ് വാഹനങ്ങൾ വിട്ടുകിട്ടിയത്. അത് തിരുവോണദിവസമായത് കൊണ്ട് ഓണം അന്യനാട്ടിലെങ്കിലും സന്തോഷപൂർവ്വമായിരുന്നു.

ക്രാസ്‌കിനോ എന്ന സ്‌ഥലത്താണ്‌ മൂന്ന് ദിവസം തങ്ങിയത്. കസ്റ്റംസ് ക്ലിയറൻസിനു തടസ്സങ്ങൾ നേരിട്ടുവെങ്കിലും അതിന്റെ കാര്യങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഒഫീഷ്യൽസ്, പോലീസ്, ഒരു ലോക്കൽ ട്രാവൽ ഏജൻസി തുടങ്ങിയവരൊക്കെ സഹായിച്ചു.

ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെ

വ്ലാഡിവോസ്റ്റോക്ക് മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗ് വരെ ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെയായിരുന്നു യാത്ര. റഷ്യയുടെ കിഴക്കേയറ്റത്തെയും പടിഞ്ഞാറേയറ്റത്തെയും ബന്ധിപ്പിക്കുന്ന ഫെഡറൽ ഹൈവേയുടെ ശൃംഖലയാണത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അറ്റ്ലാന്റിക് സമുദ്രതീരം മുതൽ പസിഫിക് സമുദ്രതീരം വരെ കരമാർഗ്ഗം നീണ്ടുകിടക്കുന്ന 11000 കിലോമീറ്റർ നീണ്ട ഹൈവേ. ഏറെ ദുർഘടം പിടിച്ച യാത്രയായിരിക്കും ട്രാൻസ് സൈബീരിയൻ യാത്ര എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ റോഡുകൾ ഭേദപ്പെട്ട അവസ്‌ഥയിലായിരുന്നു.

ട്രാൻസ് സൈബീരിയൻ ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും ദീർഘവും അപകടകരവുമായ ഹൈവേകളിൽ ഒന്നാണ്. യാത്ര പൂർണമായും ഏറെ ശ്രദ്ധയോടെ തന്നെ വേണ്ടിയിരുന്നു. ഒരു കുഴിയിൽ ചാടുന്നതുപോലും ഒട്ടും ചെറിയ കാര്യമായിരുന്നില്ല.

മദ്യപിച്ച് വാഹനമോടിക്കലിനും റാഷ് ഡ്രൈവിങ്ങിനും കുപ്രസിദ്ധി നേടിയിട്ടുള്ള റഷ്യൻ ഹൈവേകളിൽ പലപ്പോഴും അപകടങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെടാൻ കഴിഞ്ഞത്. റോഡു പണി നടക്കുന്ന പല സ്‌ഥലങ്ങളിലും റോഡിൽ സ്റ്റോപ്പ് സൈൻ വെച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ബ്ലോക്ക് ചെയ്ത ഒരു സ്‌ഥലത്ത്‌ ആദ്യ വാഹനം നിർത്തുകയും പിന്നിലായി വന്ന രണ്ടാമത്തെ വാഹനം സ്ലോ ചെയ്യുകയും ചെയ്യുന്നതിനിടെ പിന്നിൽ നിന്നും അതിവേഗം വന്ന ഒരു ജീപ്പ് നിർത്താനാവാതെ നിയന്ത്രണം വിട്ട് സൈൻ ബോർഡിൽ ഇടിച്ച് റോഡിൽ നിന്നും അടുത്ത കുഴിയിൽ വീണു നാലഞ്ച് കരണം മറിഞ്ഞാണ് നിന്നത്. നിയന്ത്രണം വിട്ട് പോകുന്നതിനിടയിൽ ആദ്യം പോയ കാറിന്റെ തൊട്ടരികിൽ കൂടെയായിരുന്നു ജീപ്പ് പോയി ബോർഡിൽ ഇടിച്ചത്. കാറിൽ ഇടിച്ചിരുന്നെങ്കിൽ യാത്ര തന്നെ മുടങ്ങുന്ന അവസ്‌ഥയിലേക്ക് എത്തിയിരുന്നേനെ. ജീപ്പ് യാത്രികനെ രക്ഷിക്കാനായി ഞങ്ങൾ ഓടിയെത്തി. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഫസ്റ്റ് എയിഡ് കിറ്റ് കൊണ്ട് അയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ട്രക്കുകൾക്കിടയിൽ കുടുങ്ങിപ്പോകേണ്ട പല സാഹചര്യങ്ങളും വഴിയിൽ അനുഭവപ്പെട്ടു. പലയിടങ്ങളിലും മൂടൽ മഞ്ഞ് മൂലവും റാഷ് ഡ്രൈവിങ് മൂലവും ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്ന് റോഡരികിൽ കിടക്കുന്നത് കണ്ടിരുന്നു.

യാത്ര ഭൂരിഭാഗവും വിജനപ്രദേശങ്ങളിലൂടെയും ചെറു ഗ്രാമങ്ങളിലൂടെയും ആയിരുന്നു എന്നതാണ് അവിടെ നേരിട്ട പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് അവിടങ്ങളിലെ സാമ്പത്തികാവസ്‌ഥ തീർത്തും മോശവുമാണ്. അതുകൊണ്ട് തന്നെ വസ്തുവകകൾ എന്തും ഇപ്പോഴും മോഷ്ടിക്കപ്പെടാൻ വളരെ സാധ്യതയുണ്ടെന്ന് അന്നാട്ടുകാർ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. ഹോട്ടൽ, ഫ്യുവൽ പമ്പ് എന്നിവയൊക്കെ നൂറുകണക്കിന് കിലോമീറ്ററുകളുടെ അകലത്തിൽ മാത്രമായിരുന്നു ലഭ്യമായത്.

ഈ റൂട്ടിലെമ്പാടും ബീഫ്, പോർക്ക് അല്ലെങ്കിൽ ഉരുളൻ കിഴങ്ങ് എന്നിവ മാത്രമായിരുന്നു ഭക്ഷണത്തിനായി കിട്ടിയിരുന്നത്. അതുകൊണ്ട് ഭക്ഷണകാര്യങ്ങളിലും ഒരുപാട് ബുദ്ധിമുട്ടുണ്ടായി.

ദിവസവും 600 മുതൽ 1100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്തിട്ടാണ് താമസിക്കാൻ സൗകര്യം ലഭിച്ചത്. ചൈനയിലെ അവസ്‌ഥ പോലെ ട്രാൻസ് സൈബീരിയൻ ഹൈവേയിലും പബ്ലിക് ടോയലെറ്റുകൾ ആയിരുന്നു ഏറ്റവും ദുരിതം. നിലത്ത് കുഴികുത്തി ഉണ്ടാക്കിയ ടോയ‌്ലെറ്റുകൾ വൃത്തിഹീനമായിരുന്നു.

5 വ്യത്യസ്ത ടൈം സോൺ കടന്നു

റഷ്യയിൽ തന്നെ അഞ്ച് വ്യത്യസ്ത ടൈം സോൺ കടന്നു യാത്ര ചെയ്തപ്പോൾ പലപ്പോഴും തണുപ്പ് പൂജ്യത്തിലും അതിനു താഴെയും എത്തി. ഞങ്ങൾ യാത്ര ചെയ്തത് ഏറ്റവും മികച്ച സമയത്തായത് കൊണ്ട് മൈനസ് 3 ഡിഗ്രിയിൽ താഴെയേ കാലാവസ്‌ഥ പോയുള്ളൂ. വർഷത്തിൽ നാല് മാസത്തിനപ്പുറത്തേക്ക് ചൂടുണ്ടാവില്ല അവിടെ. തണുപ്പുകാലത്ത് മൈനസ് മുപ്പത് മുതൽ അൻപത് വരെ തണുപ്പനുഭവപ്പെടുന്ന സ്‌ഥലങ്ങളാണത്.

ഇർകുട്സ്ക് എന്ന സ്‌ഥലത്തെ ബെയ്ക്കൽ ലേക്ക് അതിമനോഹരമായ ഒരു കാഴ്ചയിരുന്നു സമ്മാനിച്ചത്. അറുനൂറിലധികം കിലോമീറ്റർ വ്യാസമുള്ള, ലോകത്തിലെ ഏഴാമത്തെ വലിയ തടാകമാണത്. ലോകത്തിലെ തന്നെ ഏറ്റവും ആഴമുള്ളതും, ഏറ്റവുമധികം ശുദ്ധജലമുള്ളതും ഇതേ തടാകമാണ്. ഈ തടാകത്തോടനുബന്ധിച്ച് പല ടൗൺഷിപ്പുകളും നിർമിച്ചിട്ടുണ്ട്.

ഈ റൂട്ടിലാണ് ഏഷ്യൻ ഭൂഖണ്ഡം കടന്നു യൂറോപ്പിലേക്ക് പ്രവേശിച്ചത്. കടൽ കൊണ്ടല്ലാതെ കരയിൽ തന്നെ വര വരച്ച് വേർതിരിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളാണ് ഏഷ്യയും യൂറോപ്പും. മറ്റുള്ളവയെല്ലാം കടൽമാർഗം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതിർത്തി കടന്നപ്പോൾ മനസ്സിലായ കാര്യം റഷ്യയുടെ യൂറോപ്പിലെ ഭാഗം ഏറെ വികസിതവും സാമ്പത്തികപരമായി ഏറെ മുന്നിലുമാണ്, എന്നാൽ ഏഷ്യയിലെ ഭാഗങ്ങൾ നേരെ തിരിച്ചും. തന്നെയല്ല, യൂറോപ്പിലേക്ക് കടക്കുമ്പോൾ ക്രിസ്ത്യാനിറ്റി കൂടുതലായി പ്രാധാന്യം നേടി വരുന്നതും കണ്ടു. സാംസ്കാരികപരമായി തന്നെ വലിയ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.

വളരെ കൗതുകകരമായത് ഇടയ്ക്ക് പരിചയപ്പെട്ട ജിപ്സി വിഭാഗത്തിൽ പെട്ട ആളുകളുടെ അനുഭവങ്ങളാണ്. ഒരിടത്ത് വീട് കെട്ടി സ്‌ഥിരമായി താമസിക്കാതെ നാടോടികളായ ആളുകളാണവർ. അവരുടെ പൂർവ്വികരോക്കെ ഇന്ത്യയിൽ വന്നിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിലനിന്നിരുന്ന ശക്തമായ ജാതിവ്യവസ്‌ഥിതി മൂലം ഏറ്റവും താഴ്ന്ന വിഭാഗമായി മാറി പോകുമെന്ന ഭയത്താലാണ് അവർ ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോയത് എന്നാണു അറിഞ്ഞത്.

"ഓൾഡ് ബിലീവേഴ്‌സ് വില്ലേജ്" വഴി ഇടയ്ക്ക് കടന്നുപോന്നിരുന്നു. ബലമായി മത പരിവർത്തനം ചെയ്യപ്പെട്ട ഒരു വിഭാഗമാണവിടെ. എന്നിരുന്നാൽ കൂടി അവരുടെ വിശ്വസം പുരാതന രീതിയിൽ പ്രകൃതിയോട് ആയിരുന്നു. വളരെ ഭംഗിയുള്ള, തടികൊണ്ട് നിർമ്മിച്ച വീടുകളായിരുന്നു അവരുടേത്. സഞ്ചാരികളെ കണ്ടാൽ വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് സൽകരിക്കുക അവരുടെ ശീലമാണ്.

പ്രാഗിൽ ആരംഭിച്ച് നാലാഴ്ചകൾ കൊണ്ട് ഏതാണ്ട് പതിനയ്യായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, കൃത്യമായ റൂട്ടോ, റോഡ് സപ്പോർട്ടോ ഒന്നുമില്ലാതെ റഷ്യയിലെ ഉലൻ ഉടെയിൽ അവസാനിക്കുന്ന 1200 സിസി കാറുകൾ മാത്രം പങ്കെടുക്കുന്ന മംഗോൾ റാലി അവസാനിക്കുന്ന ദിവസം അതേ സ്‌ഥലത്തെ അതേ ഹോട്ടലിൽ താമസിക്കുവാൻ എത്താൻ കഴിഞ്ഞത് യാദൃശ്ചികമായി. ആ വാഹനങ്ങളും ആളുകളുമെല്ലാം തന്നെ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.

മോസ്‌കോ എത്തുന്നതിനു 2 ദിവസം മുൻപ് ഡീസൽ അടിച്ച പിന്നാലെ ഒരു വാഹനം കേടായി. ഏതാനും കിലോമീറ്ററുകൾ അകലെ കണ്ട ഒരു ട്രക്ക് വർക്‌ഷോപ്പിൽ സംസാരിച്ചപ്പോൾ അവർ ശ്രമിച്ചു നോക്കാമെന്നേറ്റു. മെക്കാനിക്കുമാരുമായി ഗൂഗിൾ ട്രാസ്‌ലേറ്റർ വഴി സംസാരിച്ചും നേപ്പാൾ, മുംബൈ, കോയമ്പത്തൂർ ടാറ്റ ഒഫീഷ്യൽസ് ഫോണിലും വിഡിയോ കോളിലും വന്ന് വിവരങ്ങൾ നൽകിയും നീണ്ട എട്ട് മണിക്കൂർ കൊണ്ട് വാഹനം നേരെയാക്കുവാൻ കഴിഞ്ഞു.

ഓൺലൈൻ ആയി ഹെക്സയുടെ മുഴുവൻ പ്രോഗ്രാമും ഡൗൺലോഡ് ചെയ്ത്, ഒരു ദിവസത്തെ പണികൾ എല്ലാം മാറ്റി വെച്ച്, സ്‌കാനിയ, വോൾവോ ട്രക്കുകൾ റിപ്പയർ ചെയ്യുന്ന ആ വർക്‌ഷോപ്പ് ജീവനക്കാർ കാർ റിപ്പയർ ചെയ്തതിനു എത്ര നിർബന്ധിച്ചിട്ടും ഒരു പ്രതിഫലവും വാങ്ങിയില്ല, എന്നുമാത്രമല്ല, തുടർ യാത്ര ബുദ്ധിമുട്ടാവാതിരിക്കാൻ ഒരു മെക്കാനിക്കിനെ വർക്ക്‌ഷോപ്പിൽ നിന്ന് മോസ്‌കോ വരെ കൂടെ വിടുകയും ചെയ്തു. യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവമായിരുന്നു അത്.

മോസ്‌കോയിൽ ഇന്ത്യൻ അംബാസിഡർ വെങ്കടേഷ് വർമ്മ, സെന്റ് പീറ്റേഴ്‌സ്ബർഗിൽ കോൺസുലേറ്റ് ജനറൽദീപക് മിഗ്‌ലാനി എന്നിവരുടെ ആതിഥ്യം സ്വീകരിച്ച് അവരോടും ഉദ്യോഗസ്‌ഥരോടുമൊപ്പം സമയം ചിലവിടാൻ കഴിഞ്ഞു. കൂടാതെ പല മലയാളികളും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ കണ്ടതനുസരിച്ച് ബന്ധപ്പെടുകയും നേരിട്ട് വന്നു കാണുകയും ചെയ്തു. രണ്ട് ദിവസം സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിൽ ചിലവഴിച്ച്, കാറുകൾ ഇന്ത്യയിലേക്ക് കപ്പൽമാർഗ്ഗമാണ് കയറ്റി അയച്ചത്. ടീമംഗങ്ങൾ എല്ലാവരും വിമാനമാർഗ്ഗം ഇന്ത്യയിൽ ഒക്ടോബർ 2 നു തിരിച്ചെത്തി.

Read more

ഫിലിപ്പീന്‍സില്‍ ഭൂകമ്പം ; വ്യാപക നാശം

മ​​​നി​​​ല: തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ലെ മി​ന്‍​ഡ​നാ​വോ ദ്വീ​പി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ഒ​രു ശി​ശു അ​ട​ക്കം നാ​ലു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 62 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.
ദെ​വാ​വോ ന​ഗ​ര​ത്തി​ലാ​യി​രു ന്ന ​പ്ര​സി​ഡ​ന്‍റ് ഡു​ട്ടെ​ര്‍​ട്ടേ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഡു​ട്ടേ​ര്‍​ട്ടേ​യും പ​ത്നി​യും ആ ​സ​മ​യ​ത്ത് കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്നി​യാ​ണു കാ​റോ​ടി​ച്ചി​രു​ന്ന​ത്.
ഭൂ​ക​ന്പ​മാ​പി​നി​യി​ല്‍ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​ത്തി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ണ്ടാ​യി. പ​ഡാഡ​യി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ന​ട​യി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​യ​താ​യി ക​രു​തു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​ക​ന്പ​ത്തി​നു പി​ന്നാ​ലെ സു​നാ​മി​സാ​ധ്യ​ത ഇ​ല്ലെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു.
ഒ​ക്‌​ടോ​ബ​റി​ല്‍ മൂ​ന്നു ഭൂ​ക​ന്പ​ങ്ങ​ള്‍ മി​ന​നാ​വോ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഒ​രു ഡ​സ​നി​ല​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു

മ​​​നി​​​ല : തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ലെ മി​ന്‍​ഡ​നാ​വോ ദ്വീ​പി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ഒ​രു ശി​ശു അ​ട​ക്കം നാ​ലു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 62 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ദെ​വാ​വോ ന​ഗ​ര​ത്തി​ലാ​യി​രു ന്ന ​പ്ര​സി​ഡ​ന്‍റ് ഡു​ട്ടെ​ര്‍​ട്ടേ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഡു​ട്ടേ​ര്‍​ട്ടേ​യും പ​ത്നി​യും ആ ​സ​മ​യ​ത്ത് കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്നി​യാ​ണു കാ​റോ​ടി​ച്ചി​രു​ന്ന​ത്. ഭൂ​ക​ന്പ​മാ​പി​നി​യി​ല്‍ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​ത്തി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ണ്ടാ​യി. പ​ഡാഡ​യി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ന​ട​യി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​യ​താ​യി ക​രു​തു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​ക​ന്പ​ത്തി​നു പി​ന്നാ​ലെ സു​നാ​മി​സാ​ധ്യ​ത ഇ​ല്ലെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. ഒ​ക്‌​ടോ​ബ​റി​ല്‍ മൂ​ന്നു ഭൂ​ക​ന്പ​ങ്ങ​ള്‍ മി​ന​നാ​വോ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഒ​രു ഡ​സ​നി​ല​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു

Read more

38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി

സാന്‍റിയാഗോ: 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അന്‍റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക്​ ചരക്കുമായി പോയ വിമാനമാണ്​ കാണാതായത്​.
ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്​. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു.
സി-130 ഹെര്‍കുലീസ്​ വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരില്‍ മൂന്നുപേര്‍ സിവിലയന്‍മാരാണ്​. കിങ്​ ജോര്‍ജ്​ ദ്വീപില്‍ ചിലിയുടെ സൈനിക ക്യാമ്ബായ പ്രസിഡന്‍റ്​ എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക്​ പറന്ന വിമാനമാണ്​ കാണാതായത്​.
വിമാനം കാണാതാകുന്നതിന്​ മുമ്ബ്​ യാതൊരു വിധ അപായ സിഗ്​നലും നല്‍കിയിരുന്നില്ലെന്ന്​ എയര്‍ഫോഴ്​സ്​ ജനറല്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന വിമാനം മ​റ്റെവിടെ​െയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനം കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. രണ്ട്​ എഫ്​-16 യുദ്ധവിമാനവും നാലു കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ്​ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്​.

സാന്‍റിയാഗോ : 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അന്‍റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക്​ ചരക്കുമായി പോയ വിമാനമാണ്​ കാണാതായത്​. ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്​. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. സി-130 ഹെര്‍കുലീസ്​ വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരില്‍ മൂന്നുപേര്‍ സിവിലയന്‍മാരാണ്​. കിങ്​ ജോര്‍ജ്​ ദ്വീപില്‍ ചിലിയുടെ സൈനിക ക്യാമ്ബായ പ്രസിഡന്‍റ്​ എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക്​ പറന്ന വിമാനമാണ്​ കാണാതായത്​.

വിമാനം കാണാതാകുന്നതിന്​ മുമ്ബ്​ യാതൊരു വിധ അപായ സിഗ്​നലും നല്‍കിയിരുന്നില്ലെന്ന്​ എയര്‍ഫോഴ്​സ്​ ജനറല്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന വിമാനം മ​റ്റെവിടെ​െയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനം കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. രണ്ട്​ എഫ്​-16 യുദ്ധവിമാനവും നാലു കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ്​ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്​.

Read more

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബോട്ട് മുങ്ങി 57കുടിയേറ്റക്കാര്‍ മരിച്ചു

കെയ്റോ : പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബോട്ട് മുങ്ങി 57കുടിയേറ്റക്കാര്‍ മരിച്ചെന്ന് യു.എന്‍ കുടിയേറ്റ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാംബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ പോയ 150 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സ്ഥിരമായി യൂറോപ്പിലേക്ക് കുടിയേറ്റക്കാര്‍ പോകുന്ന സമുദ്ര പാതയിലെ മൗറിത്താനിയ തീരത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്‍ചയാണ് 150 പേരുമായി ബോട്ട് ഗാംബിയയില്‍ നിന്ന് പുറപ്പെട്ടത്. 2000ല്‍ സ്‍പെയിന്‍ മേഖലയില്‍ പട്രോളിംഗ് ശക്തമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അപകടമാണിത്.

Read more

Copyrights@2016.