oceana live Broadcasting

മാവേലിയുടെയും, പൂക്കളത്തിന്റെയും ഓണക്കളികളുടെയും ഓർമ്മകൾ പുതുക്കി പൊന്നോണം 2017

മെൽബൺ സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷ്യന്റെ പൊന്നോണം 2017 ഒരുപാട് നല്ല ഓർമ്മകൾ പുതുക്കി അവസ്മരണീയമായി സമാപിച്ചു. സെപ്റ്റംബർ 2 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ രാവിലെ 9.30 ന് യുവജനങ്ങളുടെ നേതൃത്വത്തിൽ പൂക്കളമിട്ട് പരിപാടികൾ ആരംഭിച്ചു. പിന്നീട് വിവിധതരം ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും കലാവിരുന്നും വടംവലിയും ഒക്കെയായി തങ്ങളുടെ കുട്ടിക്കാല ഓർമ്മകൾ അയവിറക്കുവാനും തങ്ങളുടെ നല്ല ഓർമ്മകൾ തങ്ങളുടെ കുട്ടികൾക്ക് പറന്നു നൽകുവാനും സാധിച്ചു.

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും, കലാവിരുന്നും പരിപാടികൾക്ക് കൊഴുപ്പേകി. കലാപരിപാടികൾക്ക് ശേഷം നടന്ന മുണ്ടുതറയിൽ ജോസഫ് & ജിജി മെമ്മോറിയൽ വടംവലി മത്സരത്തിൽ നസ്ര്ത് കൂടാരയോഗം ജേതാക്കളയി. രണ്ടാം സമ്മാനമായ ബേബി മുരിയാന്മ്യാലിൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും കാൽവരി, സെഹിയോൻ കൂടാരയോഗങ്ങൾ കരസ്ഥമാക്കി. 
Read more

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ "പൊന്നോണം 2017 "

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "പൊന്നോണം 2017 " എന്ന പേരില്‍ ശനിയാഴ്ച(02.09.2017) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലെയ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു.ആഘോഷങ്ങളുടെ ഭാഗമായി ഓണക്കളികളും വടംവലി മത്സരവും ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.

മെല്‍ബണ്‍ ബൈബിള്‍ കലോത്സവം 2017 പരിസമാപിച്ചു

മെല്‍ബണ്‍: സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സെന്‍്റ് പീറ്റഴേ്സ് ചര്‍ച് ക്ലെയ്റ്റണില്‍ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2017 വര്‍ണ്ണാഭമായി പരിസമാപിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷവും നടത്തപ്പെട്ട ബൈബിള്‍ ആസ്പദമായ മത്സരങ്ങള്‍ ചാപ്ളിയ്ന്‍ ഫാ.തോമസ് കുമ്പുക്കല്‍ ഉത്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സണ്‍ഡേ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയില്‍ വളരെയധികം ഉത്സാഹത്തോടെ പങ്കടെുത്തു. ബൈബിള്‍ ക്വിസ്, സോളോ, ബൈബിള്‍ സ്റ്റോറി, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, പുരാതന പാട്ടുമത്സരം, ബൈബിള്‍ സ്കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ വിവിധതരം മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.മതാധ്യാപകരുടെ കോര്‍ഡിനേറ്റേഴ്സായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍, മറ്റു മതാധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read more

2018 കെ സി സി ഓ ഓഷ്യാന ക്നാനായ കൺവെൻഷൻ ലോക പ്രശസ്തമായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ:-

ഓഷ്യാന ക്നാനായ സമൂഹം  മറ്റൊരു സുവർണ മുഹൂർത്തത്തിനു സാക്ഷിയാകുവാൻ ലോക പ്രശസ്തമായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ട് ഒരുങ്ങുന്നു.2018 ഒക്ടോബർ മാസം 5 ,6 ,7 തീയതികളിൽ ഓഷ്യാനയിലെ മുഴുവൻ ക്നാനായ യൂണിറ്റുകളിലെയും കുടുംബങ്ങൾ ഒത്തുചേരുന്ന നാലാമത് ക്നാനായ കൺവെൻഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയാണ് പൈതൃകം 2018 ഏറ്റെടുത്ത് നടത്തുന്നത്. കൺവെൻഷൻ നടത്തിപ്പിനായുള്ള 101  അംഗ സ്വാഗത സംഘം  സെപ്തംബര് 2 നു തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളായിലുള്ള ക്നാനായ വൈദികർ, മത മേലധ്യക്ഷന്മാർ,ലോകത്തിലെ വിവിധ ക്നാനായ സംഘടനകളുടെ നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കൺവെൺഷനിൽ പങ്കെടുക്കും.ആദ്യമായാണ് സീ വേൾഡ് പോലെയുള്ള നക്ഷത്ര സൗകര്യമുള്ള സ്ഥലത്ത് കെ സി സി ഓ കൺവെൻഷൻ നടത്തുന്നത്. കൺവെൻഷന്റെ വിജയത്തിനായി സഹകരിക്കണമെന്നും പ്രാർത്ഥിക്കണമെന്നും കൺവെൻഷൻ ചെയർമാൻ ബി കെ സി സി പ്രസിഡന്റ് ശ്രീ ടിജോ പ്രാലേൽ ഓഷ്യാന ക്നാനായ സമൂഹത്തോട് അഭ്യർഥിച്ചു.

കുന്നശേരി പിതാവിന്റെ അനുസ്മരണം അവസ്മരണിയമായി

മെൽബൺ∙ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ മെൽബണിലെ അനുസ്മരണം അവസ്മരണിയമായി. മെൽബണിലെ വാൻട്രിനാ സെന്റ് ലൂക്ക്സ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പിസിനും ഫാ. ജെയിംസ് അരിച്ചിറ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഫാ. ജെയിംസ് അരിച്ചിറ ഉദ്ഘാടനം ചെയ്തു. തിങ്ങി നിറഞ്ഞ ക്നാനായ കുടുംബാംഗങ്ങളെ ജോസഫ് തച്ചേടൻ തന്റെ പ്രൗഡഗംഭീരമായ വാക്കുകൾ കൊണ്ട് സ്വാഗതം ആശംസിച്ചു.

kunnasseri-13

കോട്ടയം അതിരൂപതാ കെസിവൈഎല്ലിന്റെ മുൻ പ്രസിഡന്റ് ഷിനോയി മഞ്ഞാങ്കൽ മാർ കുന്നശ്ശേരി പിതാവിന്റെ ബയോഡേറ്റായും അദ്ദേഹത്തിന് കിട്ടിയ വിവിധ ബിരുദങ്ങളും സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു. തുടർന്ന് കുന്നശ്ശേരി പിതാവിന്റെ ജീവിതത്തിലെ വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ ക്രോഡീകരിച്ചുകൊണ്ട് അവതരിപ്പിച്ച വിഡിയോ ക്നാനായ മക്കൾക്ക് പുതിയ അറിവ് പകർന്നു. ഓഷ്യാന ക്നാനായ കാത്തലിക് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ ്സജി വയലുങ്കൽ, യുകെ കെസിഎയുടെ മുൻ ജനറൽ സെക്രട്ടറി റെജി പാറയ്ക്കൻ, കടുത്തുരുത്തിയുടെ പ്രതിനിധി അമേഷ് നായർ എന്നിവർ പിതാവുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്ക് വച്ചു. പിതാവിന്റെ കുടുംബാംഗങ്ങൾക്കുവേണ്ടി സൈമച്ചൻ ചാമക്കാല ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

kunnasseri-12

പിതാവിന്റെ അനുസ്മരണ ചടങ്ങുകൾ സാന്നിധ്യം കൊണ്ടും ചിട്ടയായ പ്രവർത്തനങ്ങൾകൊണ്ടും അവിസ്മരണീയമാക്കിയ ഇരുപതംഗ കമ്മിറ്റിയേയും മുഴുവൻ ക്നാനായ കുടുംബാംഗങ്ങളേയും ഫിലിപ്പ് കമ്പക്കാലുങ്കൽ, സൈമച്ചൻ ചാമക്കാല എന്നിവർ തങ്ങളുടെ നന്ദി അറിയിച്ചു.

Read more

ക്നാനായ തനിമയിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും മെൽബണിൽ ആഘോഷിച്ചു

ക്നാനായ തനിമയിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും മെൽബണിൽ ആഘോഷിച്ചു 

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ക്നാനായ തനിമയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ആഗസ്റ്റ് 5  ശനിയാഴ്ച ഉച്ചക്ക് 2  മണിക്ക് പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടി സെന്റ് പീറ്റേഴ്സ് ചർച് ക്ലെയിറ്റനിൽ ആരംഭിച്ച ആഘോഷം പുരാതനപ്പാട്ടും നടവിളി മത്സരവും കലാപരിപാടികളുമായി വൈകിട്ട് 9 മണിക്ക് അവസാനിച്ചു.

കൂടാരയോഗങ്ങൾ തമ്മിൽ  നടത്തിയ മത്സരങ്ങളിൽ സോക്കർ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ പാലക്കാട്ട് ജെഫ്രി മെമ്മോറിയൽ ട്രോഫിയും $ 201 കരസ്ഥമാക്കിയത് നസ്രത് കൂടാരയോഗവും രണ്ടാം സമ്മാനമായ പാലക്കാട്ട് ജെഫ്രി മെമ്മോറിയൽ ട്രോഫിയും $101 കരസ്ഥമാക്കിയത് ബെത്‌ലഹേം കൂടാരയോഗവുമാണ്. കഴിഞ്ഞ വർഷത്തെ വിജയികളായ  കാൽവരി, സെഹിയോൻ കൂടാരയോഗങ്ങൾ വളരെയധികം വാശിയേറിയ മത്സരമാണ് ഇക്കുറിയും കാഴ്ചവെച്ചത്.

പിന്നീട് നടത്തപ്പെട്ട  അത്യന്തം വാശിയേറിയ  പത്രോസ് നിരപ്പുകാട്ടിൽ മെമ്മോറിയൽ നടവിളി മത്സരത്തിൽ ബെത്‌ലഹേം നസ്രത് കൂടാരയോഗങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും പൗവ്വത്തിൽ ജോസഫ് മെമ്മോറിയൽ പുരാതനപ്പാട്ട് മത്സരത്തിൽ നസ്രത് ബെത്‌ലഹേം കൂടാരയോഗങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 

കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കൈക്കാരന്മാരായ കുരിയൻ ചാക്കോ, ജിജോ മറികവീട്ടിൽ, സെക്രട്ടറി ബൈജു ഓണിശ്ശേരിൽ, കൂടാരയോഗ പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read more

K.C.C.O യുടെ 4മത് കണ്‍വന്‍ഷന്‍ പൈത്യകം 2018 ന് ബ്രിസ്‌ബേന്‍ ആഥിധേയമരുളും

ക്‌നാനായ കാത്തിലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ 4 ാം മത് കണ്‍വന്‍ഷന്‍ " പൈത്യകം 2018 " ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തിലിക് കമ്മ്യൂണിറ്റിയുടെ നേത്യത്വത്തില്‍ 2018 ഒക്ടോബര്‍ 4, 5, 6, 7 തീയതികളില്‍ ഓസ്‌ട്രേലിയന്‍ സഞ്ചാരിയുടെ പറുദീസയായ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ ശനിയാഴ്ച K C C O പ്രസിഡന്റ് ബേബി പാറ്റാകുടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിഗില്‍ ഐക്യകണ്‌ഠേനയാണ് B K C C യെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ അനുവാദം നല്‍കിയത്. B K C C ആദ്യമായാണ് K C C O കണ്‍വന്‍ഷന് ആധിഥേയത്വമരുളുന്നത്. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ വച്ച് നടന്ന കണ്‍വന്‍ഷനില്‍ 1200 ഓളം ക്‌നാനായ അംഗങ്ങളാണ് പങ്കെടുത്തത്. അടുത്ത കണ്‍വന്‍ഷന് 1500 ലധികം ക്‌നാനായക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് K C C O  സെക്രട്ടറി ജയിംസ് വെളിയത്ത് അറിയിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്‌നാനായ മാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞെന്ന് B K C C  പ്രസിഡന്റ് ടിജോ പ്രാലേല്‍ അറിയിച്ചു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ മെല്‍ബണിലെ അനുസ്മരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ മെല്‍ബണിലെ അനുസ്മരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
മെല്‍ബണ്‍; കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങുകള്‍ ആഗസ്റ്റ് മാസം 19 ാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വി.കുര്‍ബാനയോട് കൂടി മെല്‍ബണിലെ മുഴുവന്‍ ക്‌നാനായ കുടുംബാംഗങ്ങളുടേയും സഹകരണത്തോട് കൂടി പിതാവിന്റെ കുടുംബാംഗങ്ങള്‍ ആണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കോട്ടയം അതിരൂപതയുടെ ആത്മീയ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശരി പിതാവിനോടുളള സ്‌നേഹം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ് മെല്‍ബണിലെ ക്‌നാനായ സഹോദരി സഹോദരങ്ങള്‍ ഈ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. കോട്ടയം അതിരൂപതയെ സുവര്‍ണ്ണ കാലഘട്ടത്തിലേയ്ക്കു നയിച്ച കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങിലേയ്ക്കു മെല്‍ബണിലെ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങളായ ഫിലിപ്പ് കമ്പക്കാലുകുലും, സൈമച്ചന്‍ ചാമക്കാലയും അറിയിച്ചു.

മെൽബൺ ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 41-)൦ ചരമദിനം ആചരിച്ചു.

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ ദിവ൦ഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 41-)൦  ചരമദിനം ഭക്ത്യാദരപൂർവ്വം ആചരിച്ചു. ജൂലൈ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് നടന്ന വിശുദ്ധ കുർബ്ബാനയിൽ  ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. 

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പിതാവിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രേസേന്റ്റേഷനും, ഒപ്പീസും, മന്ത്രയും, പാച്ചോറും സ്‌നേഹവിരുന്നും നടത്തി. തങ്ങളുടെ പ്രിയ പിതാവിനോടുള്ള സ്നേഹവും ആദരവും അറിയിക്കുവാനും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും മെൽബണിലെ എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നേരത്തെ നടത്തിയ അനുശോചന ചടങ്ങിൽ മെൽബൺ സിറോമലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, വികാർ  ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കൽ, മിഷന്റെ പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി തുടങ്ങി പത്തോളം വൈദികർ സന്നിഹിതരായിരുന്നു.
Read more

കെ.സി.വൈ.എല്‍. ഓഷ്യാന യുവജന ക്യാമ്പിന് ഉജ്ജ്വല സമാപനം

കെ.സി.വൈ.എല്‍. ഓഷ്യാന യുവജന ക്യാമ്പിന് ഉജ്ജ്വല പരിസമാപ്തി

അഡിലെയ്ഡ്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഷ്യാനയുടെയും K.A.S.A. യുടെയും നേതൃത്വത്തില്‍ നടത്തിയ ക്‌നാനായ യുവജന ക്യാമ്പ് Untiy 2017 ന് ഗംഭീര സമാപനം. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഡിലെയിഡില്‍ ഇക്കഴിഞ്ഞ 7, 8, 9 തീയതികളില്‍ ഒത്തു ചേര്‍ന്ന നൂറിലധികം വരുന്ന ക്‌നാനായ യുവജനങ്ങള്‍ക്ക് സഭാ സമുദായ സ്‌നേഹം ആവേശത്തിരകളിലാറാടിയാണ് Untiy 2017 ന് തിരശ്ശീല വീണത്. ഓഷ്യാന ക്‌നാനായ സമൂഹം വരുംകാലങ്ങളില്‍ പൂര്‍വ്വാധികം ആവേശത്തോടെ കൈപിടിച്ചു നടത്തുവാന്‍ കഴിവുതെളിയിക്കുന്ന പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന Unity 2017 ന്റെ ഉദ്ദേശലക്ഷ്യം അതേപടി സാധ്യമാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതിലുള്ള സംതൃപ്തി K.C.C.O. ഭാരവാഹികളായ ബേബി പാറ്റാകുടിലും, ജയിംസ് വെളിയത്തും K.C.Y.L.O. പ്രസിഡന്റ് ബ്ലസ് കണ്ണച്ചാപറമ്പിലും K.A.S.A. പ്രസിഡന്റ് ജോബി മള്ളിയിലും പങ്കുവച്ചു. സഭയും യുവജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ഷിബു ജേക്കബും ഓഷ്യാനയില്‍ ക്‌നാനായ സമുദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സജിമോന്‍ വരവുകാലായും ക്ലാസ്സുകള്‍ നയിച്ചു. ഫാ. ജയിംസ് അരീച്ചിറ യുവജനങ്ങളോട് സംവദിക്കുകയും കുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ക്‌നാനായ ഡാന്‍സ് നൈറ്റും വ്യത്യസ്തമായ Ice breaking ഉം Unity 2017 ന് മാറ്റു കൂട്ടി. Adeleide K.C.Y.L. ന്റെയും K.A.S.A. യുടെയും എല്ലാ അംഗങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളുമാണ് Unity 2017 നെ വിജയത്തിലെത്തിച്ചത് എന്ന് K.C.Y.L.O. സെക്രട്ടറി നീതു ബാബു തറയില്‍ പറയുകയുണ്ടായി. 2018 ല്‍ K.C.C.O. യുടെ നേതൃത്വത്തില്‍ നടക്കുന്ന 4-ാമത് കണ്‍വന്‍ഷന്‍ പൈതൃകം 18 ന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് ഏവരും പിരിഞ്ഞത്.

Read more

" ഹോം ഫോര്‍ ദി പുവര്‍" തുക കൈമാറി.

മെല്‍ബണ്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബന്‍ന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചു നടത്തപ്പെട്ട " ഹോം ഫോര്‍ ദി പുവര്‍" പ്രൊജക്റ്റ് വിജയകരമായി പരിസമാപിച്ചു. ഇതിലൂടെ സമാഹരിച്ച തുക ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് കൈമാറി. മലബാര്‍ മേഖലയിലെ കുറഞ്ഞ സൗകര്യത്തില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം വിലമതിക്കുന്ന മൂന്ന് വീടുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ തുകയാണ് കൈമാറിയത്. മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ നല്ല മനസ്സിനെ പിതാവ് അനുമോദിക്കുകയും മിഷന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു.
തുക 

ക്‌നാനായ സമുദായത്തിന് അനുഗ്രഹീത നിമിഷങ്ങള്‍; സെന്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചരിച്ചു.

ബര്‍മിങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ  കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു.  ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കുട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ബര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കി. 

ബര്‍മിങ്ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്ക്കാരം. സെന്റ്. മൈക്കിള്‍സ് ചാപ്പ്‌ളിന്റെ വെഞ്ചെരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരക്ക് നടക്കും.
കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി സെന്റ്. മൈക്കിള്‍ ചാപ്പല്‍ വെഞ്ചെരിക്കുമ്പോള്‍ വികാര ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കുട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.
ബര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചെരിപ്പിന് ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.
ബര്‍മിങ്ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്ക്കാരം. സെന്റ്. മൈക്കിള്‍സ് ചാപ്പ്‌ളിന്റെ വെഞ്ചെരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരക്ക് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി സെന്റ്. മൈക്കിള്‍ ചാപ്പല്‍ വെഞ്ചെരിക്കുമ്പോള്‍ വികാര ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കുട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും. ബര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചെരിപ്പിന് ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.ബര്‍മിങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ  കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു.  ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കുട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ബര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കി. 
Read more

കെ.സി.വൈ.എൽ.ഓ യൂത്ത് ക്യാമ്പ് - യൂണിറ്റി 2017: ഒരുക്കങ്ങൾ പൂർത്തിയായി

അഡലൈഡ്: ക്നാനായ യുവജന സംഗമം (UNITY 2017)- ഒരുക്കങ്ങൾ പൂർത്തിയായി. ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഷ്യാനയുടെയും (കെ സി സി ഓ) ക്നാനായ കത്തോലിക്ക യൂത്ത് ലീഗ് ഓഷ്യനേയും (കെ സി വൈ എൽ ഓ) സംയുക്തമായി അണിയിച്ചൊരുക്കുന്ന, ക്നാനായ യൂവജന സംഗമം, ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയയുടെ (കാസാ) ആഥിതേയത്തിൽ, അഡ്‌ലെയ്‌ഡിയിൽ വച്ച് ജൂലൈ 7 മുതൽ 9 വരെ നടത്തപ്പെടും.

പൈതൃകം 2016 എന്ന ക്നാനായ മാമാങ്കത്തിന്റെ ചരിത്ര വിജയത്തിന് ശേഷം, കെ സി സി ഓ/കെ സി വൈ എൽ ഓ മുൻകൈയെടുത്തു നടത്തുന്ന യുവജന സംഗമത്തിന്, ഓസ്‌ട്രേലിയയുടെ നാനാഭാഗത്തുനിന്നുമുള്ള 120 ഓളം യുവജനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്നാനായ തനിമയും പൈതൃകവും വരുംതലമുറക്ക് പകർന്നുനൽകാനുള്ള കെ സി സി ഓ യുടെ പ്രവർത്തനങ്ങളെ ഓസ്‌ട്രേലിയൻ ക്നാനായ യുവത്വം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് തെളിവാണ് UNITY 2017 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്കുള്ള കുട്ടികളുടെ പങ്കാളിത്തം. ക്നാനായ യുവജനങ്ങളിലെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും, ക്നാനായ പാരമ്പര്യങ്ങളും, തനിമയും കുട്ടികൾക്ക് പകർന്നുനൽകാൻ ഉതകുന്നതുമായ വിവിധങ്ങളായ പരിപാടികളാണ് ഈ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നതെന്നു കെ സി വൈ എൽ ഓ നേതൃത്വം അറിയിച്ചു.

ജൂലൈ 7 നു വൈകിട്ട് നടവിളിയുടെ അകമ്ബടിയോടെ സംഗമത്തിന് കൊടിയേറുമ്പോൾ, വരും നാളെകളിൽ ഓസ്‌ട്രേലിയൻ ക്നാനായ സമുദായത്തെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തരായ നമ്മുടെ യുവതിയുവാക്കളിലുള്ള നമ്മുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.കൂടുതൽ വിവരങ്ങൾക്കായി കെ സി വൈ എൽ ഓ പ്രസിഡണ്ട് ബ്ലെസ് ടി കണ്ണച്ചാംപറമ്പിൽ അഡലൈഡ് കേദ്രമായി പ്രവർത്തിക്കുന്ന കാസായുടെ പ്രസിഡണ്ട് ജോബി മള്ളിയിൽ, കെ സി സി ഓ പ്രസിഡണ്ടും കെ സി വൈ എൽ ഓ ഡയറക്ടറുമായ ബേബി പാട്ടാർകുഴിയിൽ എന്നിവരുമായി ബന്ധപ്പെടുക.

Read more

മെല്‍ബണില്‍ "വിശ്വാസ നിറവ് 2017" ത്രിദിന ക്യാമ്പ് ജൂലൈ 3ന്

മെല്‍ബണ്‍: സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ത്രിദിന ക്യാമ്പ് ‘വിശ്വാസ നിറവ് 2017’ തുടര്‍ച്ചയായ നാലാം വര്‍ഷവും നടത്തപ്പെടുന്നു. ജൂലൈ 3, 4, 5 തീയതികളിലായി സെന്‍്റ് പീറ്റഴേ്സ് ചര്‍ച്ച് ക്ലെയ്റ്റിനില്‍ വെച്ച് നടത്തപ്പെടുന്ന ക്യാമ്പ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത് നാട്ടില്‍ നിന്ന് വരുന്ന ‘ക്രിസ്റ്റീന്‍’ ടീമാണ്.

വിശ്വാസപ്രദവും വിനോദകരവുമായ വിവിധയിനം പരിപാടികളാണ് ഈ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ക്യാമ്പിന് നേതൃത്വം നല്‍കുന്ന വേദപാഠ ഹെഡ്മാസ്റ്റേഴ്സായ സിജോ ജോണ്‍, ജോര്‍ജ് പൗവ്വത്തില്‍ എന്നിവര്‍ അറിയിച്ചു. ചാപ്ളിയ്ന്‍ ഫാ.തോമസ് കുമ്പുക്കല്‍ , മതബോധാനധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുന്നു.

Read more

ബി.കെ.സി.സി കുട്ടികളുടെ ദിനം കൊണ്ടാടി.

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ക്നാനാനയാ കത്തോലിക്ക കമ്മ്യൂണിറ്റി (ബി.കെ.സി.സി) കുട്ടികളുടെ ദിനം ആവേശത്തോടെ കൊണ്ടാടി. സമുദായ സ്നേഹവും പാരമ്പര്യങ്ങളും കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ട കുട്ടികളുടെ ദിനത്തിൽ എൺപതോളം കുട്ടികൾ പങ്കെടുത്തു. ബ്രിസ്‌ബേൻ അതിരൂപതയിലെ യൂത്ത് ടെവേലോപ്മെന്റ്റ് ടീം നയിച്ച ശില്പശാലകളും ക്‌ളാസുകളും വളെരെയധികം ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്.

ബി.കെ.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളും, കളികളും സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട ഫാ. ജെയ്‌സൺ കൂട്ടകൈതയിൽ കുട്ടികൾക്ക് സന്ദേശം നൽകുകയും, സമാപന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും അതുവഴി കുട്ടികളിൽ സമുദായ സ്‌നേഹവും അറിവും പകർന്നു നൽകുക എന്നത് ബി.കെ.സി.സി യുടെ പ്രഥമപരിഗണനയാണെന്നു പ്രസിഡന്റ് ടിജോ പ്രാലേൽ അറിയിച്ചു.

Read more

കുന്നശ്ശേരി തിരുമേനിയുടെ അകാല നിര്യാണത്തിൽ KCC| UAE അനുശോചനം രേഖപ്പെടുത്തി

കോട്ടയം അതി രൂപതയുടെ  ആല്മീയ പിതാവും ക്നാനായ സമുദായത്തിന്റെ നെടും തൂണും ആയിരുന്ന കുന്നശ്ശേരി തിരുമേനിയുടെ അകാല നിര്യാണത്തിൽ മിഡ്‌ഡിലെ ഈസ്റ്റ് ക്നാനായ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. KCC UAE ചെയര്മാന് വിൻസെന്റ് വലിയവീട്ടിൽ KCCME ചെയര്മാന് ടോമി പ്രാലടി എന്നിവർ തങ്ങളുടെ യൂണിറ്റ് ഭാരവാഹികളുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖം പങ്കു വെച്ചു. ദുബായ് കുടുംബ നാഥൻ റെജി വടകര ഇന്ന് വൈകുന്നേരം അനുശോചന യോഗവും അടുത്ത ശനിയാഴ്ച ദുബായ് st mary പള്ളിയിൽ കുർബാനയും ഉണ്ടെന്നു അറിയിച്ചു. KCCME ചെയര്മാന് ടോമി പ്രാലടിയിൽ,അഡ്വൈസർ ജോപ്പൻ മണ്ണാട്ടുപറമ്പിൽ തുടങ്ങിയവർ മൃത സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും എന്ന് DKCC ജോയിന്റ് സെക്രെട്ടറിയും KCCUAE ചെയർമാനും ആയ വി സി വിൻസെന്റ് വലിയവീട്ടിൽ അറിയിച്ചു.....

Read more

ബി.കെ.സി.സി കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ബ്രിസ്‌ബേൻ: ക്നാനായ സമുദായത്തിന്റെ ആദമീയ പിതാവും കോട്ടയം രൂപതയുടെ ആദ്യത്തെ ആർച്ചുബിഷോപ്പും ആയ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി (BKCC ) യോഗം ചേര്ന്നു. ക്നാനായ സമുദായത്തിന്റെ ആധ്യാത്മീകവും സാമൂഹികവുമായ വളർച്ചക്ക് പിതാവ് നൽകിയ വലിയ സംഭാവന യോഗം അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് ഷിയൻസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ, ശ്രീ ബേബി കൊല്ലംകുടിലിൽ, കെ ടി തോമസ് കുഴിമറ്റത്തിൽ എന്നിവർ പിതാവുമൊന്നിച്ചു പ്രവർത്തിച്ചതിന്റെ ഓർമ്മകൾ പങ്ങുവച്ചു. നിറകണ്ണുകളോടെ പ്രാർത്ഥനചൊല്ലി, പാന വായിച്ചു പിരിഞ്ഞ യോഗത്തിനു ശേഷം സൈന്റ്റ് തോമസ് സിറോമലബാർ ഇടവക സമൂഹം പിതാവിന്റെ നിത്യശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിക്കുകയും ഉണ്ടായി. മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കേരള കത്തോലിക്കാ സഭക്ക് നൽകിയ വിശിഷ്ട സേവനങ്ങളെ ബഹുമാനപ്പെട്ട വികാരി വര്ഗീസ് വാവോലിൽ അച്ഛൻ കുർബാന മദ്ധ്യേ അനുസ്മരിച്ചു.

Read more

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ അനുശോചിച്ചു

മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ കുര്യന്‍ ചാക്കോ, ജിജോ മാറികവീട്ടില്‍ മെല്‍ബണ്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറന്പില്‍ എന്നിവര്‍ അനുശോചിച്ചു.

 പിതാവിന്റെ ആത്മശാന്തിക്കായി ജൂണ്‍ 16ന് (വെള്ളി) വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും നടക്കും.

Read more

ക്നാനായ യുവജന സംഗമം - ഒരുക്കങ്ങൾ പൂർത്തിയായി

ക്നാനായ യുവജന സംഗമം - ഒരുക്കങ്ങൾ പൂർത്തിയായി 
ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഷ്യാനയുടെയും (KCCO) ക്നാനായ കത്തോലിക്ക യൂത്ത് ലീഗ് ഓഷ്യനേയും (KCYLO) സംയുക്തമായി അണിയിച്ചൊരുക്കുന്ന, ക്നാനായ യൂവജന സംഗമം, ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയയുടെ ആഥിതേയത്തിൽ, അഡ്‌ലെയ്‌ഡിയിൽ വച്ച് ജൂലൈ 7 മുതൽ 9  വരെ നടത്തപ്പെടും. പൈതൃകം 2016 എന്ന ക്നാനായ മാമാങ്കത്തിന്റെ ചരിത്ര വിജയത്തിന് ശേഷം, KCCO/KCYLO മുൻകൈയെടുത്തു നടത്തുന്ന യുവജന സംഗമത്തിന്, ഓസ്‌ട്രേലിയയുടെ നാനാഭാഗത്തുനിന്നുമുള്ള 120 ഓളം യുവജനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്നാനായ തനിമയും പൈതൃകവും വരുംതലമുറക്ക് പകർന്നുനൽകാനുള്ള KCCOയുടെ പ്രവർത്തനങ്ങളെ ഓസ്‌ട്രേലിയൻ ക്നാനായ യുവത്വം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് തെളിവാണ് UNITY 2017  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്കുള്ള കുട്ടികളുടെ പങ്കാളിത്തം. ക്നാനായ യുവജനങ്ങളിലെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും, ക്നാനായ പാരമ്പര്യങ്ങളും, തനിമയും കുട്ടികൾക്ക് പകർന്നുനൽകാൻ ഉതകുന്നതുമായ വിവിധങ്ങളായ പരിപാടികളാണ് ഈ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നതെന്നു KCYLO നേതൃത്വം അറിയിച്ചു. ജൂലൈ 7 നു വൈകിട്ട് നടവിളിയുടെ അകമ്ബടിയോടെ സംഗമത്തിന് കൊടിയേറുമ്പോൾ, വരും നാളെകളിൽ ഓസ്‌ട്രേലിയൻ ക്നാനായ സമുദായത്തെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തരായ നമ്മുടെ യുവതിയുവാക്കളിലുള്ള നമ്മുടെ പ്രതീക്ഷകളും വാനോളം  ഉയരുകയാണ്

കെ.സി.സി.ബി ക്ക് നവനേതൃത്വം

 ബ്രിസ്ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്ബണ്‍ (കെ.സി.സി.ബി.) ന് നവനേതൃത്വം. ജെയിംസ് മാത്യു മണ്ണത്തുമാക്കില്‍ (കൂടല്ലൂര്‍ ഇടവക) ലിജോ ജോസഫ് കൊണ്ടാണ്ടംപടവില്‍ (അരീക്കര ഇടവക), സിജോ കുര്യന്‍ വഞ്ചിപ്പുരയ്ക്കല്‍ (അയഗോട്ട് ഇടവക), സിബി ജോണ്‍ ഫിലിപ്പ് അഞ്ചംകുന്നത്ത് (ഉഴവൂര്‍ ഇടവക), ബിന്ദു ബിനു താന്നിതടത്തില്‍ (കുറുപ്പുംതറ ഇടവക), മിനി മാത്യു വഞ്ചിപ്പുരയ്ക്കല്‍ (കല്ലറ പഴയപള്ളി ഇടവക), ഷൈബി ഫിലിപ്പ് തയ്യില്‍ (കൂടല്ലൂര്‍ ഇടവക) എന്നിവരെ കെ.സി.സി.ബി. യുടെ പുതിയ ഭാരവാഹികളായി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ക്ലീവ്‌ലാന്‍ഡില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ഏകകണ്ഠമായി തിരഞ്ഞെടുത്തു. അതോടൊപ്പം സൈജു സൈമണ്‍ കാരത്തിനാട് (ഉഴവൂര്‍ ഇടവക) അ്‌ഡൈ്വസറി മെമ്പറായിട്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ ഷാജി താഴത്ത്മുത്തുമുള്ളറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ എബ്രഹാം, ഫിലിപ്പ് ചാക്കോ,അനിതാ ജൈമോന്‍, റെജാ റെജി എന്നിവരുടെ നിര്‍ലോഭമായ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം നന്ദി പ്രകാശിപ്പിച്ചു.

Read more

Copyrights@2016.