oceana live Broadcasting

മെല്‍ബണ്‍ ക്നാനായ മിഷനും MKCC യും സംയുക്തമായി കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു.

മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സും സംയുക്തമായി നാല് ദിവസത്തെ കപ്പല്‍ യാത്രയും ക്യാമ്പും സംഘടിപ്പിക്കുന്നു.  കുടിയേറ്റ അനുസ്മരണ യാത്ര 2016 എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദ സഞ്ചാര യാത്ര സെപ്തംബര്‍ 17, 18,19,20  തിയതികളിലാണ് സംഘടിപ്പിക്കുന്നത്. മെല്‍ബണില്‍ നിന്നും "Spirit of Tasmania" എന്നാ കപ്പലില്‍ സെപ്തംബര്‍ 17 ന് യാത്ര തുടങ്ങി രണ്ടു പകലും മൂന്നു രാത്രിയും ടാസ്മാനിയായിലെ പേരുകേട്ട Tamar valley റിസോര്‍ട്ടില്‍ താമസിച്ചു ക്നാനായ മക്കള്‍ തങ്ങളുടെ കുടിയേറ്റ അനുസ്മരണ യാത്ര മികവുറ്റതാക്കി തീര്‍ക്കുവാന്‍ ഒരുങ്ങുകയാണ്.

AD 345 ല്‍ ക്നായി തോമായുടെ നേതൃത്വത്തില്‍ 7 ഇല്ലം 72 കുടുംബത്തില്‍ നിന്ന് 400 പേരുമായി തെക്കന്‍ മെസ്സപ്പെട്ടോമിയായില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ യാത്രയെ അനുസ്മരിക്കുവാനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന് മിഷന്റെ പുതിയ ചാപ്ലെയിന്‍ ഫാ. തോമസ്‌ കൂമ്പുങ്കല്‍ അറിയിച്ചു.  മിഷന്റെ പാരീഷ് കൌണ്‍സിലും MKCC ഭാരവാഹികളും സംയുക്തമായാണ് ഈ യാത്രക്ക് നേതൃത്വം നല്‍കുന്നത്. ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള എല്ലാ ഓസ്ട്രേലിയന്‍ ക്നാനായ മക്കളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മിഷന്റെ ട്രസ്റ്റി സ്റ്റീഫന്‍ ഒക്കാട്ടും MKCCപ്രസിഡണ്ട്‌ സജി ഇല്ലിപറമ്പിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.knanayacatholicsmelbourne.org  സന്ദര്‍ശിക്കുക.

Read more

KCCO കൺവെൻഷനിൽ ഗ്രൂപ്പി വീഡിയോ മത്സരം നടത്തുന്നു.

മെൽബൺ: മെൽബണിൽ നടക്കുന്ന മൂന്നാമത് കെ സി സി ഓ കൺവെൻഷന്റെ ഭാഗമായി ഗ്രൂപ്പി വീഡിയോ മത്സരം നടത്തുന്നു. ലോകമെമ്പാടുമുള്ള ഇതു ക്നാനായ സംഘടനക്കും ഈ മത്സരത്തിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 20000 രൂപയും ട്രോഫിയും ഒന്നാം സമ്മാനമായി ലഭിക്ക്കുന്ന മത്സരത്തെപറ്റി കൂടുതൽ അറിയുവാൻ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

+61422435158 - ബെഞ്ചമിൻ മേച്ചെരിൽ
+61424352255 ഷിനോയി മഞ്ഞാക്കൽ
+61432803901 തോമസ്‌ സജീവ്‌

Read more

ആസ്ട്രലിയയിലേക്ക് വർക്ക് വിസ ലഭിക്കാനുള്ള നിയമങ്ങൾ കർശനമാക്കി

പെർത്ത്: ആസ്ട്രലിയയിലേക്ക് വർക്ക് വിസ ലഭിക്കാനുള്ള നിയമങ്ങൾ കർശനമാക്കി. ഇനി മുതൽ ഓസ്ട്രേലിയൻ പൌരന്മാർക്കും, സ്ഥിര താമസക്കാർക്കും ആദ്യം അവസരം നൽകിയ ശേഷം മാത്രമേ രാജ്യത്തിന് പുറത്തു നിന്നും ഉള്ളവർക്ക് അവസരം നൽകുകയുള്ളൂ. നഴ്സിംഗ് റിക്രൂട്ട്മെന്റുകൾക്കും ഈ നിയമം ബാധകമാണ്. ഈ നിയമങ്ങൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്നാണ് നിയമം കർശനമാക്കാൻ കാരണം. ആസ്ട്രേലിയക്ക് ഉള്ളിൽ നിന്നും ജോലിക്ക് ആളെ കിട്ടിയില്ല എന്ന വിവരം തൊഴിലുടമ രേഖാമൂലം, തെളിവുകൾ സഹിതം ഹാജരാക്കിയാൽ മാത്രമേ രാജ്യത്തിന് പുറത്തു നിന്നുള്ളവർക്ക് വിസ അനുവദിക്കുകയുള്ളു. വിസ നിരസിച്ചാൽ കെട്ടിവെയ്ക്കുന്ന തുകയും നഷ്ടപ്പെടും.

ആൻസാക്കൊ ലെവൽ 1, 2 വിഭാഗത്തിൽ വരുന്ന തൊഴിലുകൾക്ക് ഈ നിയമം ബാധകമല്ല. ജനറൽ മാനേജർ, കൃഷി സംരംഭകർ, ഐ.ടി. മാനേജർമാർ, ടീച്ചർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ബിസിനസ് എക്സികുട്ടിവ്കൾ തുടങ്ങിയവർക്ക് എപ്പോൾ വേണമെങ്കിലും ആസ്ട്രേലിയക്ക് വരാം. ജോബ്‌ മാർകറ്റ്‌ ടെസ്റ്റ്‌ ഇവർക്ക് ഉണ്ടാവില്ല. വർഷം 2.5 ലക്ഷം ഡോളർ ശന്പളമുള്ള വരുമാനത്തിൽ ഉയർന്ന നിലവാരമുള്ള തൊഴിലുകൾക്കും നിബന്ധന ബാധകമല്ല.

Read more

മെല്‍ബണില്‍ ക്നാനായ കത്തോലിക്കാ പോക്ഷക സംഘടനകള്‍ക്ക് നവ നേതൃത്വം

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ മിഷനോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കൊണ്ഗ്രസിന്റെ പോക്ഷക സംഘടനകള്‍ക്ക് പുതിയ നേതൃത്വം. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ്, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്‍ ലീഗ് എന്നീ സംഘടനകളുടെ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. പുതുതായി തെരെഞ്ഞെടുക്കപെട്ട ഭാരവാഹികളെ മുന്‍ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍, ചാപ്ലെയിന്‍ ഫാ. തോമസ്‌ കൂമ്പുങ്കല്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് പ്രസിഡണ്ട്‌ സജി ഇല്ലിപറമ്പില്‍ എന്നിവര്‍ അനുമോദിച്ചു.

Read more

ഫാ. തോമസ്‌ കുമ്പുങ്കൽ മെൽബൺ ക്നാനായ മിഷൻ ചാപ്ലെയിൻ.

മെൽബൺ : മെൽബണിലെ ക്നാനായ കാത്തലിക്ക് മിഷന്റെ ചപ്ലെയിനായി കോട്ടയം അതിരൂപതാ വൈദികനും മെൽബണിലെ ക്ലയിട്ടോണിലുള്ള സെന്റ്‌ പീറ്റർ ഇടവകയിൽ ഫാ. സ്റ്റീഫൻ കണ്ടാര പള്ളിയോടൊപ്പം അസിസ്റ്റന്റ്‌ വികാരിയായി സേവനം ചെയ്തു വരികയായിരുന്ന ഫാ. തോമസ്‌ കുംപുങ്കൽ നിയമിതനായി. മെൽബൺ സീറോ  മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കി. പുതുതായി നിയമിതനായ ചപ്ലെയിനെ മിഷൻ  അംഗങ്ങളും മുൻ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപള്ളിയും അനുമോദിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫാ. തോമസ്‌ രാജപുരം ഫോറോനായിലെ ഈറോഡ് ഇടവകാംഗമാണ്.

Read more

മെല്‍ബണില്‍ വേദപാഠ അധ്യാപകര്‍ക്കായി സെമിനാര്‍ നടത്തി.

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ വേദപാഠ അധ്യാപകര്‍ക്കായി സെമിനാര്‍ നടത്തി. മെല്‍ബണ്‍ നോര്‍ത്തിലെ ഫാക്വനര്‍  സെന്റ്‌ മാത്യൂസ് ദൈവാലായത്തില്‍ വച്ച് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകിട്ട് എട്ടുമണി വരെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പെര്‍ത്തില്‍ നിന്നെത്തിയ ഫാ. വര്‍ഗ്ഗീസ് വി. സി . നയിച്ച സെമിനാറില്‍ 28  അധ്യാപകര്‍ പങ്കെടുക്കുകയുണ്ടായി. ഓരോ മനുഷ്യര്‍ക്കും വിദ്യാഭ്യാസത്തിന്‌ അവസരം ഉള്ളത് പോലെ തന്നെ ഓരോ ക്രൈസ്തവനും ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെകുറിച്ചും അറിയുവാനുള്ള അവകാശം ഉണ്ട് എന്ന് ഫാ, വര്‍ഗ്ഗീസ് തന്റെ ആമുഖ ക്ലാസ്സില്‍ പറഞ്ഞു. ഓരോ മതാധ്യാപകരും ക്രിസ്തുവിനാല്‍ പ്രത്യേകം തെരെഞ്ഞെടുക്കപെട്ടവരാണെന്നും, അവര്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ക്കും ക്രിസ്തുസംബന്ധമായ പഠനങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ എല്ലാ മാതാപിതാക്കളോടും നമ്മള്‍ വന്ന വഴികള്‍ മറക്കെരുതെന്നും, തങ്ങളുടെ മക്കളെ ക്രിസ്തുവിനോടും സഭയോടും ചേര്‍ത്ത് നിര്‍ത്തി സമുദായത്തിനോടുള്ള കൂറില്‍ വളര്‍ത്തണമെന്നും ഉദ്ബോധിപ്പിച്ചു. ഏകദേശം നാല്‍പ്പതോളം മധാധ്യാപകര്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ രണ്ടു സെന്ററുകളില്‍ 150ഓളം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നു. പുതു തലമുറയെ സഭയോട് ചേര്‍ത്ത് നിര്‍ത്തി സമുദായത്തിന്റെ തണലില്‍ വളര്‍ത്തുവാന്‍ വേണ്ടി മാതാ പിതാക്കളെ സഹായിക്കുവാന്‍ വേണ്ടി മുന്നോട്ടു വന്നിരിക്കുന്ന എല്ലാ അധ്യാപകരെയും മിഷന്‍ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍ അനുമോദിക്കുകയും മിഷന്റെയും സഭയുടെയും പേരില്‍ നന്ദി പറയുകയും ചെയ്തു.


Read more

മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സിന് പുതിയ നേതൃത്വം

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ മിഷന്റെ ഭാഗമായ മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സിന് പുതിയ നേതൃത്വം. കല്ലറ ഇടവകാംഗമായ സജിമോന്‍ ഇല്ലിപറമ്പില്‍ (പ്രസിഡണ്ട്‌), കട്ടച്ചിറ ഇടവകയില്‍ നിന്നുള്ള ജോ ചാക്കോ മുറിയന്‍മാലിയില്‍ (സെക്രട്ടറി), ഏറ്റുമാനൂര്‍ ഇടവകയില്‍ നിന്നുള്ള സിജോ ചാലയില്‍ (ട്രഷറര്‍), ഉഴവൂര്‍ ഇടവകയില്‍ നിന്നുള്ള ജോജി മാത്യൂ പുതുപാറയില്‍ (വൈസ് പ്രസിഡണ്ട്‌), ഉഴവൂര്‍ ഇടവകയില്‍ നിന്നുള്ള ജോസ് മോന്‍ കുന്നംപടവില്‍ (ജോ. സെക്രട്ടറി ) എന്നിവരാണ് സംഘടനയെ നയിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുന്നതനായി എട്ടംഗ കോര്‍ഡിനേറ്റെഴ്സിനെയും തെരഞ്ഞെടുത്തു. അജി മാത്യൂ, ആന്റണി സ്റ്റീഫന്‍, ബിനോജി ജോര്‍ജ്ജ്, ജോബി ജോസഫ്, കുര്യന്‍ സി ചാക്കോ, ഫിലിപ്പ് മാത്യൂ, ഷാജന്‍ ജോര്‍ജ്ജ്, സ്റ്റീഫന്‍ തോമസ്‌ എന്നിവരാണ് കോര്‍ഡിനേറ്റെഴ്സ്. സഭയോടൊപ്പം സഭാത്മകമായി ക്നാനായ തനിമയിലും ഒരുമയിലും കത്തോലിക്കാ വിശ്വാസത്തിന്റെ നിറവിലും വളരുകയും പുതിയ തലമുറയ്ക്ക് അതേപോലെ തന്നെ വളരുവാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാനലക്‌ഷ്യം എന്ന് സംഘടനക്ക് വേണ്ടി പ്രസിഡണ്ട്‌ സജി ഇല്ലിപറമ്പില്‍ അറിയിച്ചു. പുതുതായി നിലവില്‍ വന്ന കമ്മറ്റിയെ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍ അനുമോദിച്ചു.

Read more

മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ മാര്‍ച്ച് 12ന്


ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മലയാളി അസോസിയേഷനും ബ്രിസ്‌ബെയ്ന്‍ സിറ്റി കൗണ്‍സിലും സംയുക്തമായി മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 12നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സ്റ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കാണു വേദി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫുഡ് സ്റ്റാളുകളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

പ്രസിഡന്റ് ജോസഫ് സേവ്യര്‍, സെക്രട്ടറി രാജേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

Read more

മെല്‍ബണില്‍ കേരളത്തില്‍നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന


മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ കേന്ദ്രമായി കേരളത്തില്‍ നിന്നുള്ള ഗവണ്‍മെന്റ് ജീവനക്കാരുടെ സംഘടനയായ ജിഇകെഎ യുടെ (Government Employees Kerala Association) ഔപചാരികമായ ഉദ്ഘാടനം ഡാന്‍ഡിനോംഗ് മുന്‍ മേയര്‍ സീന്‍ ഒ റില്ലി നിര്‍വഹിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ജിബി ഫ്രാങ്ക്‌ലിന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി വര്‍ഗീസ് (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍), ജോസ് എം. ജോര്‍ജ് (ഒഐസിസി ഓസ്‌ട്രേലിയ), തമ്പി ചെമ്മനം (ആക്ടിംഗ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ), സജി മുണ്ടയ്ക്കന്‍ (പ്രസിഡന്റ്, മൈത്രി ഓസ്‌ട്രേലിയ) എന്നിവര്‍ പ്രസംഗിച്ചു. ജെക്കയുടെ എല്ലാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.  സ്‌നേഹവിരുന്നും നടന്നു.

Read more

ഓസ്‌ട്രേലിയന്‍ മലയാളിക്ക് ജസ്റ്റീസ് ഓഫ് ദ് പീസ് പദവി


ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ജസ്റ്റീസ് ഓഫ് ദ് പീസ് പദവിക്ക് മലയാളിയായ പ്രവീണ്‍  അര്‍ഹനായി.

11 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ എന്‍ജിനിയറിംഗ് രംഗത്ത് മാനേജരായി പ്രവര്‍ത്തിച്ചുവരികയാണ് പ്രവീണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ക്യൂന്‍സ് ലാന്റ്, കൈരളി ബ്രിസ്‌ബെയ്ന്‍, ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി എന്നീ സംഘടനകളിലും ഭാരവാഹിയായിരുന്നു.

ജസ്റ്റീസ് ഓഫ് ദ് പീസ് സേവനം ഗവണ്‍മെന്റിനും പോലീസ് സര്‍വീസിനും പൊതുജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാവുന്നതാണ്.

Read more

വിമാനയാത്രയില്‍ ലാപ്പ് ടോപ്പിനും സ്്മാര്‍ട്ട്‌ഫോണിനും ഏപ്രില്‍ ഒന്നു മുതല്‍ വിലക്ക്


ബെര്‍ലിന്‍:  വിമാനയാത്രകളില്‍  ലാപ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും സമാനമായ ഇലക്‌ട്രോണിക് ഉപകരണങ്ങളും ലഗേജുകളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നുള്ള നിയമം  ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇത്തരം ഉപകരണങ്ങളിലെ ബാറ്ററിയില്‍ നിന്നും തീയുണ്ടാകാനും പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഹാന്‍ഡ്ബാഗില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഇനി മേലില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മോണ്‍ട്രിയാല്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയാണ്  ഇതുസംബന്ധിച്ച തീരുമാനം  കൈക്കൊണ്ടത്.

Read more

ജോക്ക് ആന്റ് ജില്‍ സീസണ്‍ 2 ജൂണ്‍ 17 മുതല്‍ 26 വരെ


മെല്‍ബണ്‍:  ഹാര്‍ട്ട്ബീറ്റ്‌സ് ആന്‍ഡ് സഹയാസിന്റെ മൂന്നാമത്തെ പരിപാടി "ജോക്ക് ആന്‍ഡ് ജില്‍ സീസണ്‍ 2" ജൂണ്‍ 17 മുതല്‍ 26 വരെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.
കോമഡി, മ്യൂസിക്, ഡാന്‍സ് എന്നിവ കോര്‍ത്തിണക്കിയാണു ഷോ .

ചലച്ചിത്രതാരങ്ങളായ മിയ,  രജിത് മേനോന്‍, ഗിന്നസ്പക്രു, വൊഡഫോണ്‍ കോമഡി ഫെയിം നോബി, നെല്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന പരിപാടിയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് റെജി രാമപുരം, ബഡായി ബംഗ്ലാവ്‌ഷോയിലൂടെ ശ്രദ്ധേയയായ ആര്യ, ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് ജിന്‍സ് ഗോപിനാഥ്, വിപിന്‍ സേവ്യര്‍, ദുര്‍ഗ വിശ്വനാഥ്, അബാസ് , സൗണ്ട് എന്‍ജിനിയര്‍ അനില്‍, മധു പോല്‍ തുടങ്ങിയവരും മഴവില്‍ മനോരമയിലൂടെ കടന്നു വന്ന പ്രണവ് ശശിധരന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

 സംവിധാനം ശ്യാം സജിത്ത്.

Read more

ഷര്‍മിള ടാഗോറിനെ പാക്കിസ്ഥാനില്‍ തടഞ്ഞുവച്ചു


ലാഹോര്‍: ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തശേഷം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മിള ടാഗോറിനെ വാഗാ അതിര്‍ത്തി കടക്കാന്‍ പാക് അധികൃതര്‍ സമ്മതിച്ചില്ല. അവരുടെ യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ പറഞ്ഞു. ഫാക്‌സ് സന്ദേശം അയച്ച് പിന്നീട് റിപ്പോര്‍ട്ട് വരുത്തിയെങ്കിലും യാത്ര മാറ്റിവച്ച് ഷര്‍മിള ഹോട്ടലിലേക്കു മടങ്ങി. ഇന്ന് ഇന്ത്യയിലേക്കു മടങ്ങുമെന്ന് അവര്‍ അറിയിച്ചു.

ലാഹോറിലെ താമസത്തിനിടയില്‍ ഷര്‍മിള ടാഗോര്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നല്‍കിയ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Read more

മെല്‍ബണ്‍ ക്നാനായ മിഷന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു.

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്ട്രേലിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് 12 ശനിയാഴച്ച Thomastown Recreation and aquatic Centre, Thomastown ല്‍ വച്ചാണ് നടത്തപ്പെടുന്നത്. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ഭാഗമായുള്ള മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്. ഒന്നാം സമ്മാനമായി ജോസഫ് കണ്ടാരപള്ളി മെമ്മോറിയല്‍ ട്രോഫിയും & $501, രണ്ടാം സമ്മാനമായി ബേബി ലൂക്കോസ് പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും & $251, മൂന്നാംസമ്മാനമായി മറിയകുട്ടി ഒക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും  & $101 നല്‍കുന്നതായിരിക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ജോജി പുത്തെന്പുരയില്‍ ( MKCC വൈസ് പ്രസിഡണ്ട്‌ )ചെയര്‍മാനായും അജി മാത്യൂ, ബൈജു ജോസഫ് ,ജിജോ മാത്യൂ ,കുര്യന്‍ സി ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റെഴ്സ് ആയ കമ്മറ്റിപ്രവര്‍ത്തിച്ചു വരുന്നു. 
കൂടുതല്‍  വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക 

www.knanayacatholicsmelbourne.org

Read more

പ്രൌഢഗംഭീരമായി മെല്‍ബണിലെ MKWFന്റെ ഫെറിയാത്ര

മെല്‍ബണിലെ അതിപുരാതനവും പ്രസിദ്ധവുമായ “YARRA RIVER”നെ പുളകം കൊള്ളിച്ചുകൊണ്ട് ക്നാനായ കത്തോലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രലിയയുടെ പോഷക സംഘടനയായ മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര പ്രൌഢഗംഭീരമായി. വര്‍ധിച്ചുവരുന്ന ജീവിതത്തിരക്കുകള്‍ക്കിടയിലും ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഈ ഫെറിയത്രയെ അനശ്വരമാക്കുവാനായി നൂറോളം വനിതകള്‍ ഒത്തുചേര്‍ന്നത് മെല്‍ബണിലെ ക്നാനായ ഐക്യം വിളിച്ചോതുന്നതിന്റെ പ്രകടമായ തെളിവായി മാറി.

നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന അമ്മമാരുടെ സാന്നിധ്യം ഈ യാത്രയെ അനുഗ്രഹദായകമാക്കി മാറ്റി. വിഭവ സമൃദ്ധമായ ഡിന്നറിനൊപ്പം വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും യാത്രയിലുടനീളം അംഗംങ്ങള്‍ക്കായി അണിയിച്ച് ഒരുക്കിയിരുന്നു. പാട്ടുകളിലൂടെയും, നൃത്തങ്ങളിലൂടെയും, ഗെയിമുകളിലൂടെയും ഒരിക്കല്‍ക്കൂടി മെല്‍ബണിലെ ക്നാനായ വനിതകള്‍ അവരുടെ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചു.

ക്നാനായ കത്തോലിക്കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ(K.C.C.V.A)യുടെ പരിപൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കിയ ഈ ഫെറിയാത്രയില്‍ ഇത്രയധികം വനിതകളെ സംഘടിപ്പിക്കുവാന്‍ സാധിച്ചത് ഈ അസോസിയേഷന്‍റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഈ ഫെറിയാത്ര ഒരു വന്‍വിജയമാക്കി ത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സീനാ ബിജോ കാരുപ്ലാക്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം കമ്മറ്റി നന്ദി അറിയിച്ചു.

ക്നാനായ പൈതൃകവും പാരമ്പര്യവും മുറുകെപ്പിടിക്കുന്ന മെല്‍ബണിലെ മുഴുവന്‍ വനിതകളെയും ഒത്തുചേര്‍ത്തുകൊണ്ട് ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ M.K.W.F തീരുമാനിച്ചു. സെപ്റ്റംബര്‍ മാസം 16, 17, 18, 19 തീയതികളില്‍ മെല്‍ബണില്‍ നടത്തപ്പെടുന്ന K.C.C.O. കണ്‍വെന്‍ഷന്‍ “പൈതൃകം 2016”ല്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ M.K.W.F തീരുമാനിക്കുകയും പൈതൃകം 2016ന് എല്ലാവിധ വിജയാശംസകളും പൂര്‍ണ്ണപിന്തുണയും M.K.W.F പ്രഖ്യാപിച്ചു.

K.C.C.O കണ്‍വെന്‍ഷന്‍ പൈതൃകം 2016ലേക്ക് ഓഷ്യാനയിലെ  എല്ലാ കുടുംബങ്ങളേയും സ്വാഗതം ചെയ്തുകൊണ്ടാണ് മെല്‍ബണ്‍ ക്നനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര അവസാനിച്ചത്‌.

അനിത ഷിനോയ് മഞ്ഞാങ്കല്‍

ജനറല്‍ സെക്രട്ടറി     

മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം

Read more

മൂന്നാമത് കെ സി സി ഓ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 16 മുതല്‍ മെല്‍ബണില്‍

മെല്‍ബണ്‍: ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് ഒഷ്യാനയുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 മുതല്‍ 19 വരെ മെല്‍ബണില്‍ വച്ച് നടത്തപ്പെടും. വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം സീകരിച്ചിരിക്കുന്ന  കണ്‍വെന്‍ഷന്റെ പേര് പൈതൃകം 2016 എന്നാണ്. രണ്ടു വര്‍ഷങ്ങള്‍ കൂടി നടക്കുന്ന ഈ ക്നാനായ മാമാങ്കം ഓസ്ട്രേലിയ - ന്യൂസിലാന്റ് രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ ക്നാനായ കൂട്ടായ്മകൂടിയാണ്. ഇത് രണ്ടാം പ്രാവശ്യമാണ് മെല്‍ബണില്‍ കണ്‍വെന്‍ഷന്‍ എത്തുന്നത്. നിരവധി കലാ കായിക മത്സരങ്ങള്‍, സെമിനാറുകള്‍, പ്രതിനിധി സമ്മേളനങ്ങള്‍, കലാ സന്ധ്യ, കണ്‍വെന്‍ഷന്‍ റാലി തുടങ്ങി നിരവധി വര്‍ണ്ണ മനോഹരപരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.  Phillip Island Adventure Resort ല്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനായി  ബിനു തുരുത്തിയില്‍ (KCCO പ്രസിഡണ്ട്‌), സുനു ഉറവക്കുഴിയില്‍ (KCVA പ്രസിഡന്റ്‌ & കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ), തോമസ്‌ കൈപ്പുറത്ത് (KCCO വൈസ് പ്രസിഡണ്ട്‌ & കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍)  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Read more

ന്യൂസിലന്‍ഡില്‍ ഭൂകമ്പം

ന്യൂസിലന്‍ഡില്‍ ഭൂകമ്പം
 വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടു. ഇവിടത്തെ കിഴുക്കാംതൂക്കായ മലയുടെ കുറെഭാഗം ഇടിഞ്ഞു കടലില്‍ വീണു. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ച് സിറ്റിയിലുണ്ടായ ഭൂകമ്പത്തില്‍ 200 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. തുര്‍ക്കിയും സൗദിയും സിറിയയില്‍ കരയാക്രമണത്തിനു തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 

 വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടു. ഇവിടത്തെ കിഴുക്കാംതൂക്കായ മലയുടെ കുറെഭാഗം ഇടിഞ്ഞു കടലില്‍ വീണു. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ച് സിറ്റിയിലുണ്ടായ ഭൂകമ്പത്തില്‍ 200 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. തുര്‍ക്കിയും സൗദിയും സിറിയയില്‍ കരയാക്രമണത്തിനു തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 

Read more

ഓസ്‌ട്രേലിയായിലും മലയാളം മറക്കാതിരിക്കാന്‍...


കാന്‍ബറ: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളിലെ പുതുതലമുറയെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുന്നതിനും കേരളീയരുടെ തനതു പാരമ്പര്യവും സംസ്‌കാരവും മനസിലാക്കി കൊടുക്കുന്നതിനുമായി  മലയാളം പഠന പരിപാടി.
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ആണ് ക്ലാസുകള്‍.
വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു ആധുനിക സാങ്കേതിക വിദ്യകളും തനതു പഠന മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പരിശീലന പരിപാടി,വിദേശ സംസ്‌കാരത്തിനും രീതികള്‍ക്കും അടിമപ്പെട്ടുപോകാതെ ഒരു പുതിയ മലയാളി തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി നടന്നു വരുന്ന പരിശീലന പരിപാടിയെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ആനിമേറ്റര്‍ വില്‍സണ്‍ തോമസ്, ഭാരവാഹികളായ ജസ്റ്റിന്‍ സി. ടോം (പ്രസിഡന്റ്), ആന്‍ലി റോസ് (വൈസ് പ്രസിഡന്റ്), ഫ്രാങ്ക്‌ലിന്‍ വില്‍സണ്‍ (സെക്രട്ടറി), നികിത തമ്പി (ജോ. സെക്രട്ടറി), പ്രിന്‍സ് സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: ഫ്രാങ്ക്‌ലിന്‍ വില്‍സണ്‍ 0451176997.

Read more

ട്രൂ കണ്‍ട്രീസ് വരുന്നു 14 ന്


ബിസ്‌ബെയിന്‍: ബ്രിസ്‌ബെയിന്‍ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം "ടു കണ്‍ട്രീസ്" ഫെബ്രുവരി 14നുതിങ്കള്‍) ബ്രിസ്‌ബെയിനില്‍ പ്രദര്‍ശിപ്പിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 12 ഡോളറും സ്റ്റുഡന്റ്‌സിന് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് ലഭ്യമല്ല. പ്രദര്‍ശനം തുടങ്ങുന്നതിനു 10 മിനിട്ട് മുമ്പുവരെ റിസര്‍വേഷന്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: റിജേഷ് 0431272252, സനല്‍ 0432418802,

Read more

രക്തദാന ക്യാമ്പ് മാര്‍ച്ച് 14 ന്മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയനടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14നു (തിങ്കള്‍) (വിക്‌ടോറിയ ലേബര്‍ ഡേ) മൗണ്ട് വേവര്‍ലി റെഡ് ക്രോസ് ഓസ്‌ട്രേലിയ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.

ഒന്നാം ഘട്ട രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാകാത്തവര്‍ക്കും പുതുതായി രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 0423404982 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read more

Copyrights@2016.