oceana live Broadcasting

ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ഹാഗിബിസ് ചുഴലിക്കാറ്റ് ; മരണം 66 ആയി

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 66 ആയി. ഫുകുഷിമ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണമടഞ്ഞത്.
ഇരുനൂറിലേറെ പേര്‍ക്കാണ് കാലവര്‍ഷക്കെടുതിയില്‍ പരിക്കേറ്റത്.ചുഴലിക്കാറ്റിലും പ്രളയത്തിലും നിരവധി വീടുകളാണ് തകര്‍ന്നത്. 22000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 1,000 സെനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.
ദുരിതബാധിത മേഖലയില്‍ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കം കാരണം റഗ്ബി ലോകകപ്പിലെ നിരവധി മത്സരങ്ങള്‍ റദ്ദാക്കി.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹാഗിബിസ് ആദ്യം വീശിയടിച്ചത്. മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

ടോക്കിയോ : ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 66 ആയി. ഫുകുഷിമ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണമടഞ്ഞത്. ഇരുനൂറിലേറെ പേര്‍ക്കാണ് കാലവര്‍ഷക്കെടുതിയില്‍ പരിക്കേറ്റത്.ചുഴലിക്കാറ്റിലും പ്രളയത്തിലും നിരവധി വീടുകളാണ് തകര്‍ന്നത്. 22000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 1,000 സെനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. ദുരിതബാധിത മേഖലയില്‍ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കം കാരണം റഗ്ബി ലോകകപ്പിലെ നിരവധി മത്സരങ്ങള്‍ റദ്ദാക്കി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹാഗിബിസ് ആദ്യം വീശിയടിച്ചത്. മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

Read more

കട്ടപ്പന സ്വദേശി ജോസ് എബ്രാഹം ഓഫ് റോഡ് ഡ്രൈവിങില്‍ താരം.

മെൽബൺ ∙ ഫോർ വീലർ ഡ്രൈവിങിലൂടെ ഓഫ് റോഡിൽ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് മലയാളിയായ ജോസ് എബ്രഹാം വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. 2006–ൽ യുകെയിൽ നിന്നും മെൽബണിലേക്ക് കുടിയേറിയ പ്രാഡോ ജോസ് എന്നറിയപ്പെടുന്ന കട്ടപ്പന സ്വദേശി ജോസ് എബ്രാഹാമിന് ഓഫ് റോഡ്
ഡ്രൈവിങ് ഒരു പാഷൻ ആണ് മെൽബണിൽ വന്നതിനുശേഷം മലയാളികൾക്കിടയിൽ ആദ്യം പ്രാഡോ, ഫോർ വീലർ വാങ്ങിച്ച് ഓഫ് റോഡ് ട്രൈവിങിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തി. ആദ്യകാലങ്ങളിൽ ഈ ലേഖകനും ജോസിനോടൊപ്പം അദ്ദേഹത്തിന്റെ യാത്രകളിൽ പങ്കുചേർന്നിരുന്നു.
ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച മെൽബണിൽ നിന്നും നാലു മണിക്കൂർ യാത്ര ചെയ്തു എത്തിചേർന്ന കൂനാവാര ലേക്ക് റിസോർട്ടിൽ നടന്ന മൂന്നു ദിവസത്തെ ക്യാംപിനോട് അനുബന്ധിച്ച് മണിക്കൂറുകൾ മലമടക്കുകളിലൂടെ നടത്തിയ ഓഫ് റോഡ് യാത്ര ഒരു പുതിയ അനുഭവമായിരുന്നു. ഏകദേശം പതിനഞ്ചോളം ഫോർ വീൽ വാഹനങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ ഓഫ് റോഡ് ഡ്രൈവിങ്ങിൽ ജോസിനോടൊപ്പം അമ്പതിൽപ്പരം അംഗങ്ങൾ യാത്രികരായി.
ജോസ് എബ്രഹാം ക്യാപ്റ്റനും ഡ്രൈവിങ് രംഗത്ത് ഇന്ത്യയിലും യുകെയിലും മെൽബണിലും പുത്തൻമാനങ്ങൾ നൽകിയ സഹോദരങ്ങളായ ജോസഫ് തച്ചേടനും തോമസ് തച്ചേടനും വൈസ് ക്യാപ്റ്റന്മാരും ആയിരുന്നു. കിലോ മീറ്ററോളം മലമടക്കുകളിലൂടെ ഡ്രൈവ് ചെയ്തു സുരക്ഷിതമായി കൂനാവാര ക്യാംപിൽ എത്തിച്ചേർന്ന ജോസ് എബ്രഹാമിനെ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം അഭിനന്ദിച്ചു.
2006 മുതൽ മെൽബണിൽ സ്ഥിര താമസമാക്കിയ ജോസ് എബ്രഹാം ഭാര്യ സ്മിതയോടും മൂന്നു മക്കളോടൊപ്പം കുടുംബമായി കഴിയുന്നു. ഇനിയും ഇതുപോലുള്ള ദീർഘദൂര ഓഫ് റോഡ് യാത്രകൾ നടത്തി മികവ് തെളിയിക്കാൻ തയാറാവുകയാണു ജോസ് എബ്രഹാം.

മെൽബൺ: ഫോർ വീലർ ഡ്രൈവിങിലൂടെ ഓഫ് റോഡിൽ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് മലയാളിയായ ജോസ് എബ്രഹാം വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. 2006–ൽ യുകെയിൽ നിന്നും മെൽബണിലേക്ക് കുടിയേറിയ പ്രാഡോ ജോസ് എന്നറിയപ്പെടുന്ന കട്ടപ്പന സ്വദേശി ജോസ് എബ്രാഹാമിന് ഓഫ് റോഡ് ഡ്രൈവിങ് ഒരു പാഷൻ ആണ് മെൽബണിൽ വന്നതിനുശേഷം മലയാളികൾക്കിടയിൽ ആദ്യം പ്രാഡോ, ഫോർ വീലർ വാങ്ങിച്ച് ഓഫ് റോഡ് ട്രൈവിങിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തി. ആദ്യകാലങ്ങളിൽ ഈ ലേഖകനും ജോസിനോടൊപ്പം അദ്ദേഹത്തിന്റെ യാത്രകളിൽ പങ്കുചേർന്നിരുന്നു.

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച മെൽബണിൽ നിന്നും നാലു മണിക്കൂർ യാത്ര ചെയ്തു എത്തിചേർന്ന കൂനാവാര ലേക്ക് റിസോർട്ടിൽ നടന്ന മൂന്നു ദിവസത്തെ ക്യാംപിനോട് അനുബന്ധിച്ച് മണിക്കൂറുകൾ മലമടക്കുകളിലൂടെ നടത്തിയ ഓഫ് റോഡ് യാത്ര ഒരു പുതിയ അനുഭവമായിരുന്നു. ഏകദേശം പതിനഞ്ചോളം ഫോർ വീൽ വാഹനങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ ഓഫ് റോഡ് ഡ്രൈവിങ്ങിൽ ജോസിനോടൊപ്പം അമ്പതിൽപ്പരം അംഗങ്ങൾ യാത്രികരായി.

ജോസ് എബ്രഹാം ക്യാപ്റ്റനും ഡ്രൈവിങ് രംഗത്ത് ഇന്ത്യയിലും യുകെയിലും മെൽബണിലും പുത്തൻമാനങ്ങൾ നൽകിയ സഹോദരങ്ങളായ ജോസഫ് തച്ചേടനും തോമസ് തച്ചേടനും വൈസ് ക്യാപ്റ്റന്മാരും ആയിരുന്നു. കിലോ മീറ്ററോളം മലമടക്കുകളിലൂടെ ഡ്രൈവ് ചെയ്തു സുരക്ഷിതമായി കൂനാവാര ക്യാംപിൽ എത്തിച്ചേർന്ന ജോസ് എബ്രഹാമിനെ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം അഭിനന്ദിച്ചു.2006 മുതൽ മെൽബണിൽ സ്ഥിര താമസമാക്കിയ ജോസ് എബ്രഹാം ഭാര്യ സ്മിതയോടും മൂന്നു മക്കളോടൊപ്പം കുടുംബമായി കഴിയുന്നു. ഇനിയും ഇതുപോലുള്ള ദീർഘദൂര ഓഫ് റോഡ് യാത്രകൾ നടത്തി മികവ് തെളിയിക്കാൻ തയാറാവുകയാണു ജോസ് എബ്രഹാം.

Read more

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയടക്കം അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച വത്തിയ്ക്കാനില്‍

റോം : ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച വത്തിയ്ക്കാനില്‍ നടക്കും.
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ചടങ്ങുകള്‍ക്കു മുന്നോടിയായി ശനിയാഴ്ച റോമിലെ "മരിയ മജോരേ" മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും.
ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധപദവിപ്രഖ്യാപനം നടക്കും. മറിയംത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി പോസ്റ്റ്ലേറ്റര്‍ ഫാ. ബെനഡിക്‌ട് വടക്കേക്കര സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. തിരുശേഷിപ്പ് വിശുദ്ധപദവി പ്രഖ്യാപനദിവസം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

റോം : ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച വത്തിയ്ക്കാനില്‍ നടക്കും. കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ചടങ്ങുകള്‍ക്കു മുന്നോടിയായി ശനിയാഴ്ച റോമിലെ "മരിയ മജോരേ" മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും.

ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധപദവിപ്രഖ്യാപനം നടക്കും. മറിയംത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി പോസ്റ്റ്ലേറ്റര്‍ ഫാ. ബെനഡിക്‌ട് വടക്കേക്കര സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. തിരുശേഷിപ്പ് വിശുദ്ധപദവി പ്രഖ്യാപനദിവസം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

Read more

ആസ്ട്രേലിയയില്‍ ന്യൂ സൗത്ത്‌ വെയില്‍സില്‍ വന്‍ കാട്ടുതീ

ആസ്ട്രേലിയയില്‍ ന്യൂ സൗത്ത്‌ വെയില്‍സില്‍ വന്‍ കാട്ടുതീ. ഒരു ലക്ഷം വരുന്ന വന ഭൂമിയാണ് കത്തി നശിച്ചത്. 30 ഓളം വീടുകള്‍ അഗ്നിക്കിരയായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാട്ടുതിയെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.
ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില 40 ഡിഗ്രി വരെയെത്തിയത് ജനജീവിതത്തത്തെ ബാധിച്ചിട്ടുണ്ട്.100ലേറെ അഗ്‌നിശമനസേനാംഗങ്ങള്‍ തീ കെടുത്താനുള്ള പരിശ്രമത്തിലാണ്.

ആസ്ട്രേലിയയില്‍ ന്യൂ സൗത്ത്‌ വെയില്‍സില്‍ വന്‍ കാട്ടുതീ. ഒരു ലക്ഷം വരുന്ന വന ഭൂമിയാണ് കത്തി നശിച്ചത്. 30 ഓളം വീടുകള്‍ അഗ്നിക്കിരയായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാട്ടുതിയെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില 40 ഡിഗ്രി വരെയെത്തിയത് ജനജീവിതത്തത്തെ ബാധിച്ചിട്ടുണ്ട്.100ലേറെ അഗ്‌നിശമനസേനാംഗങ്ങള്‍ തീ കെടുത്താനുള്ള പരിശ്രമത്തിലാണ്.

Read more

മത്സരക്ഷമതയില്‍ അമേരിക്കയെ മറികടന്ന്‌ സിംഗപ്പൂര്‍

ഡല്‍ഹി : ലോകത്ത് മത്സരക്ഷമതയില്‍ ഏറ്റവും മുന്നിലുളള സാമ്ബത്തിക ശക്തിയായി സിംഗപ്പൂര്‍. അമേരിക്കയെ വെട്ടിച്ചാണ് സിംഗപ്പൂര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് . ലോക സാമ്ബത്തിക ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പട്ടികയില്‍ ഹോങ്കോംഗ് മൂന്നാമതും നെതര്‍ലണ്ട്സ് നാലാമതും സ്വിറ്റ്സര്‍ലാന്‍റ് അഞ്ചാമതും ഇടം നേടി .
മത്സരസ്വഭാവമുള്ള സമ്ബദ്ഘടനയുടെ ആഗോളനിരക്കില്‍ ഇന്ത്യക്ക് അറുപത്തെട്ടാം സ്ഥാനമാണ് ഇപ്പോഴുള്ളത് . നേരത്തേ 58-ാം റാങ്കായിരുന്നു . കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ 15 മത് റാങ്കും വിപണിയുടെ വലിപ്പത്തില്‍ മൂന്നാം റാങ്കും ഇന്ത്യയ്ക്കുണ്ട്.
ബ്രിക്സ് രാജ്യങ്ങളില്‍ ചൈനയാണ് ഒന്നാമത് നില്‍ക്കുന്നത് . 28-ാം റാങ്കാണ് ചൈനയ്ക്ക് റിപ്പോര്‍ട്ടില്‍ ലഭിച്ചത്.

ലോകത്ത് മത്സരക്ഷമതയില്‍ ഏറ്റവും മുന്നിലുളള സാമ്ബത്തിക ശക്തിയായി സിംഗപ്പൂര്‍. അമേരിക്കയെ വെട്ടിച്ചാണ് സിംഗപ്പൂര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് . ലോക സാമ്ബത്തിക ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പട്ടികയില്‍ ഹോങ്കോംഗ് മൂന്നാമതും നെതര്‍ലണ്ട്സ് നാലാമതും സ്വിറ്റ്സര്‍ലാന്‍റ് അഞ്ചാമതും ഇടം നേടി. മത്സരസ്വഭാവമുള്ള സമ്ബദ്ഘടനയുടെ ആഗോളനിരക്കില്‍ ഇന്ത്യക്ക് അറുപത്തെട്ടാം സ്ഥാനമാണ് ഇപ്പോഴുള്ളത് . നേരത്തേ 58-ാം റാങ്കായിരുന്നു . കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ 15 മത് റാങ്കും വിപണിയുടെ വലിപ്പത്തില്‍ മൂന്നാം റാങ്കും ഇന്ത്യയ്ക്കുണ്ട്. ബ്രിക്സ് രാജ്യങ്ങളില്‍ ചൈനയാണ് ഒന്നാമത് നില്‍ക്കുന്നത് . 28-ാം റാങ്കാണ് ചൈനയ്ക്ക് റിപ്പോര്‍ട്ടില്‍ ലഭിച്ചത്.

Read more

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു ; മുപ്പതോളം വീടുകള്‍ അഗ്‌നിക്കിരയായി

സിഡ്‌നി: ( 09.10.2019) ഓസ്‌ട്രേലിയയില്‍ വന്‍ കാട്ടുതീ പടരുന്നു. മുപ്പതോളം വീടുകള്‍ അഗ്‌നിക്കിരയായി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്മേഖലയിലാണ് സംഭവം. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി.
ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.
കാട്ടുതീയെ തുടര്‍ന്ന് മേഖലയില്‍ താപനില നാല്‍പത് ഡിഗ്രിയായി ഉയര്‍ന്നിട്ടുണ്ട്. നൂറലധികം അഗ്‌നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്ടോറിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10,000ത്തോളം ഹെക്ടര്‍ സ്ഥലം അഗ്നിക്കിരയായിരുന്നു.

സിഡ്‌നി : ഓസ്‌ട്രേലിയയില്‍ വന്‍ കാട്ടുതീ പടരുന്നു. മുപ്പതോളം വീടുകള്‍ അഗ്‌നിക്കിരയായി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്മേഖലയിലാണ് സംഭവം. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് മേഖലയില്‍ താപനില നാല്‍പത് ഡിഗ്രിയായി ഉയര്‍ന്നിട്ടുണ്ട്. നൂറലധികം അഗ്‌നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്ടോറിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10,000ത്തോളം ഹെക്ടര്‍ സ്ഥലം അഗ്നിക്കിരയായിരുന്നു.

Read more

MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മാമാങ്കം ശനിയാഴ്ച മെൽബണിൽ

MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മാമാങ്കം ശനിയാഴ്ച മെൽബണിൽ 
 മെൽബൺ റ്റീം MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മത്സരം ഒക്ടോബര് 12 ശനിയാഴ്ച  
ഉച്ചക്ക് 12 മണി മുതൽ ഡാണ്ടിനോങ് നെറ്റ്‌ ക്ലബ്ബ്‌ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. ഒന്നാം സമ്മനംIHNA IHM സ്പോൺസർ ചെയ്യുന്ന രണ്ടായിരം ഡോളറും ട്രോഫിയും രണ്ടാം സമ്മനം AAA അക്കൗണ്ടിംഗ് സ്പോൺസർ ചെയ്യുന്ന 1000 ഡോളറും ട്രോഫിയുമുൾപ്പെടെ എട്ടോളം സമ്മാനങ്ങളാണ് ടീം MKB ഒരുക്കിയിരിക്കുന്നത്. ഏറ്റവും മികച്ച കായിക താരത്തിനുള്ള ട്രോഫി നൽകുന്നത് ആഹാ സിനിമയുടെ അണിയറപ്രവർത്തകരാണ്.  ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നുമായി പതിനഞ്ചോളം ടീമുകളാണ് പ്രസ്തുത മത്സരത്തിൽ മാറ്റുരക്കുന്നത് 
IDEAL LOANZ ആണ് മത്സരത്തിന്റെ ഗ്രാന്റ് സ്പോൺസർ. വടംവലി തത്സമയസംപ്രേഷണത്തിൽ  പുത്തൻ ഉണർവേകിയ KVTV പ്രസ്തുത മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നതായിരിക്കും. മത്സരത്തിന്റെ വിജയത്തിനായി അഞ്ചോളം കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്.

ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശ്‌സ്ത്രജ്ഞന്‍

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്.ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കിയത്.
ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്. ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കിയത്.
ചൈനയുടെ 70ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെയ്ജിംഗില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ്, ഉപപ്രധാനമന്ത്രി ഹാന്‍ ഷെങ്ങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍, ഐക്യരാഷ്ട്രസഭയുടെ പള്‍സ് അംബാസഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം, രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കൃഷിശാസ്ത്രജ്ഞനാണ്.
ചൈനയിലെ വരണ്ട ഭൂമിയില്‍ എങ്ങനെ കൃഷി മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ പ്രൊഫസര്‍ സിദ്ദിഖ് ഗവേഷണം നടത്തിയിരുന്നു. ഈ പഠനം മുന്‍നിര്‍ത്തി മുമ്ബും അദ്ദേഹത്തിന് ചൈനീസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്.ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കിയത്.

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്. ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കിയത്. ചൈനയുടെ 70ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെയ്ജിംഗില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ്, ഉപപ്രധാനമന്ത്രി ഹാന്‍ ഷെങ്ങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍, ഐക്യരാഷ്ട്രസഭയുടെ പള്‍സ് അംബാസഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം, രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കൃഷിശാസ്ത്രജ്ഞനാണ്.

ചൈനയിലെ വരണ്ട ഭൂമിയില്‍ എങ്ങനെ കൃഷി മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ പ്രൊഫസര്‍ സിദ്ദിഖ് ഗവേഷണം നടത്തിയിരുന്നു. ഈ പഠനം മുന്‍നിര്‍ത്തി മുമ്ബും അദ്ദേഹത്തിന് ചൈനീസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Read more

മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുളള ഇരുപത്തിമൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപികരിച്ച മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ ഉദ്ഘാടനം വര്‍ണ്ണശബളമായ ചടങ്ങുകളോടെ നടന്നു. മെല്‍ബണിലെ തീരദേശ നഗരമായ ഫ്രാക്സ്റ്റണിലെ സെന്റ് ഫ്രാന്‍സ്സീസ് സേവ്യര്‍ ഹാളില്‍ സെപ്റ്റബര്‍ 28-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിയോട് കൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥനക്ക് ശേഷം ശ്രീ സൈമച്ചന്‍ ചാമക്കാല ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജാതി, മത രാഷ്ട്രീയത്തിന് അധിതമായി കലാ, സാംസ്‌കാരിക, ക്ഷേമ, സ്‌പോര്‍ട്‌സ് മോഖലകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിക്കണമെന്ന് സൈമച്ചന്‍ ചാമക്കാല സ്വാഗതപ്രസംഗത്തില്‍ ഉൂന്നി പറഞ്ഞു. തുടര്‍ന്ന് നാട്ടില്‍ നിന്നും അതിഥിയായി എത്തിയ ത്രേസ്യാമ്മ ചുമ്മാര്‍ വലിയപുത്തന്‍പുരയ്ക്കല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചുവടുപിടിച്ചാണ് മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിക്കുന്നതെന്ന് പരിപാടിയുടെ അവതാരകന്‍ ആയിരുന്ന ജോസഫ് തച്ചേടന്‍ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തലിന് ശേഷം മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനെകുറിച്ച് അംഗങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി അംഗങ്ങളില്‍ നിന്ന് സൈമച്ചന്‍ ചാമക്കാല, ജോസഫ് തച്ചേട്ട്, ഫിലിപ്പ് കസക്കാലുങ്കല്‍, ജയ്‌മോന്‍ പോളപ്രായില്‍, റെജി പാറയ്ക്കന്‍, നിമ്മി ജോസഫ് എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും ഫിലിപ്പ്സ്സ് കുരിക്കോട്ടിലിനെ P.R.O ആയും തിരഞ്ഞെടുത്തു. തുടര്‍ന്ന് കുട്ടികളുടേയും, മുതിര്‍ന്നവരുടേയും കലാപരിപാടികളും, ഗയിമുകളും അരങ്ങേറി. ശ്രീ.റെജി പാറയ്ക്കന്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചതിന് ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ ഉദ്ഘാടന കര്‍മ്മങ്ങള്‍ സമാപിച്ചു.

വടക്കു കിഴക്കന്‍ തായ്‌വാനില്‍ പാലം തകര്‍ന്നു വീണു ; 14 പേര്‍ക്ക് പരിക്ക്

തായ്‌പേയ് : വടക്കു കിഴക്കന്‍ തായ്‌വാനില്‍ പാലം തകര്‍ന്നുവീണ് അപകടം. കിഴക്കന്‍ തായ്‌വാനിലെ പസഫിക് ഫിഷിംഗ് ഗ്രാമമായ നാന്‍ഫംഗാവോയിലാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
നിരവധി മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. പരിക്കേറ്റവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്.
ഒരു വ്യോമസേന ഹെലികോപ്റ്റര്‍, മത്സ്യബന്ധന കപ്പലുകള്‍, മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 60 ലധികം സൈനികര്‍ എന്നിവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയുന്നുണ്ട്. ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് വീശിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തകര്‍ച്ച ഉണ്ടായത്.

തായ്‌പേയ് : വടക്കു കിഴക്കന്‍ തായ്‌വാനില്‍ പാലം തകര്‍ന്നുവീണ് അപകടം. കിഴക്കന്‍ തായ്‌വാനിലെ പസഫിക് ഫിഷിംഗ് ഗ്രാമമായ നാന്‍ഫംഗാവോയിലാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. നിരവധി മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. പരിക്കേറ്റവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ഒരു വ്യോമസേന ഹെലികോപ്റ്റര്‍, മത്സ്യബന്ധന കപ്പലുകള്‍, മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 60 ലധികം സൈനികര്‍ എന്നിവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയുന്നുണ്ട്. ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് വീശിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തകര്‍ച്ച ഉണ്ടായത്.

Read more

കടലില്‍ ഒഴുകുന്നു ; വമ്പൻ മഞ്ഞുമല

സിഡ്നി: കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി മഞ്ഞുപാളിയില്‍നിന്ന് ഭീമാകാരമായ ഹിമശില അടര്‍ന്നുമാറി. ഗ്രേറ്റര്‍ ലണ്ടന്‍ നഗരത്തോളം വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള കഷണമാണ് വേര്‍പെട്ടത്.
ഡി-28 എന്നാണിതിന്റെ പേര്. യൂറോപ്യന്‍ യൂണിയന്‍ ഭൗമനിരീക്ഷണപദ്ധതി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 1636 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലുപ്പമെന്ന് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് ഡിവിഷന്‍ അറിയിച്ചു.
"പൊഴിഞ്ഞ പല്ല് " എന്നാണ് ഡി-28-ന് സംഘം നല്‍കിയ ഇരട്ടപ്പേര്. 688 അടി കനമുള്ള ഇതില്‍ 34,700 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥാവ്യതിയാനമല്ല മഞ്ഞുമല ഇടിഞ്ഞുമാറാന്‍ കാരണമെന്നാണ് സംഘത്തിന്‍റെ അഭിപ്രായം. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞ് പെട്ടെന്ന് ഉരുകിത്തീരാന്‍ സാധ്യതയുണ്ട്. മേഖലയില്‍ ഹിമാനി ഒഴുകിനടക്കുന്നത് കപ്പലുകള്‍ക്ക് ഭീഷണിയാണ്. ഇതിന്റെ ഒഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
50 വര്‍ഷത്തിനുശേഷമാണ് അമേരിയില്‍നിന്ന് ഇത്രയുംവലിയൊരു മഞ്ഞുമല വേര്‍പെടുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവുംവലിയ മൂന്നാമത്തെ മഞ്ഞുപാളിയാണ് അമേരി. 20 വര്‍ഷമായി ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് പദ്ധതി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസ്, സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫി എന്നീ സംഘങ്ങള്‍ മേഖല നിരീക്ഷിക്കുകയാണ്. ഓസ്ട്രേലിയയിലെ ഡേവിസ്, മോസോണ്‍ ഗവേഷണകേന്ദ്രങ്ങള്‍ക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്.

സിഡ്നി : കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി മഞ്ഞുപാളിയില്‍നിന്ന് ഭീമാകാരമായ ഹിമശില അടര്‍ന്നുമാറി. ഗ്രേറ്റര്‍ ലണ്ടന്‍ നഗരത്തോളം വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള കഷണമാണ് വേര്‍പെട്ടത്. ഡി-28 എന്നാണിതിന്റെ പേര്. യൂറോപ്യന്‍ യൂണിയന്‍ ഭൗമനിരീക്ഷണപദ്ധതി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 1636 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലുപ്പമെന്ന് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് ഡിവിഷന്‍ അറിയിച്ചു.

"പൊഴിഞ്ഞ പല്ല് " എന്നാണ് ഡി-28-ന് സംഘം നല്‍കിയ ഇരട്ടപ്പേര്. 688 അടി കനമുള്ള ഇതില്‍ 34,700 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥാവ്യതിയാനമല്ല മഞ്ഞുമല ഇടിഞ്ഞുമാറാന്‍ കാരണമെന്നാണ് സംഘത്തിന്‍റെ അഭിപ്രായം. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞ് പെട്ടെന്ന് ഉരുകിത്തീരാന്‍ സാധ്യതയുണ്ട്. മേഖലയില്‍ ഹിമാനി ഒഴുകിനടക്കുന്നത് കപ്പലുകള്‍ക്ക് ഭീഷണിയാണ്. ഇതിന്റെ ഒഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

50 വര്‍ഷത്തിനുശേഷമാണ് അമേരിയില്‍നിന്ന് ഇത്രയുംവലിയൊരു മഞ്ഞുമല വേര്‍പെടുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവുംവലിയ മൂന്നാമത്തെ മഞ്ഞുപാളിയാണ് അമേരി. 20 വര്‍ഷമായി ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് പദ്ധതി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസ്, സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫി എന്നീ സംഘങ്ങള്‍ മേഖല നിരീക്ഷിക്കുകയാണ്. ഓസ്ട്രേലിയയിലെ ഡേവിസ്, മോസോണ്‍ ഗവേഷണകേന്ദ്രങ്ങള്‍ക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്.

Read more

ഇന്തോനേഷ്യയില്‍ ഭൂചലനം

വാഷിംഗ്ടണ്‍: ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 തോത് രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയത് പ്രാദേശികസമയം 11.46ഓടെയാണ്.പ്രഭവകേന്ദ്രം സെറം ദ്വീപിന് എട്ട് കിലോമീറ്റര്‍ അകലെയാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 29.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് ഇതുവരെയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതിനെ തുടര്‍ന്ന് ഇതുവരെയും നല്‍കിയിട്ടില്ല.

ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 തോത് രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയത് പ്രാദേശികസമയം 11.46ഓടെയാണ്.പ്രഭവകേന്ദ്രം സെറം ദ്വീപിന് എട്ട് കിലോമീറ്റര്‍ അകലെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 29.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് ഇതുവരെയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതിനെ തുടര്‍ന്ന് ഇതുവരെയും നല്‍കിയിട്ടില്ല.

Read more

കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു കുട്ടികള്‍ മരിച്ചു

നെയ്‌റോബി: ( 24.09.2019) കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു കുട്ടികള്‍ മരിച്ചു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ പ്രഷ്യസ് ടാലന്റ് അക്കാദമിയിലാണ് ദാരുണസംഭവം. അപകടത്തില്‍ 57 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും കെനിയ റെഡ്‌ക്രോസ് വക്താവ് പീറ്റര്‍ അബാവോ ട്വിറ്ററില്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അധ്യയനം നടക്കുന്നതിനിടെ ക്ലാസ് മുറി പൊടുന്നനെ ഇടിഞ്ഞിവീഴുകയായിരുന്നു.
കൂടുതല്‍ കുട്ടികള്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. റെഡ്‌ക്രോസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണത്തെക്കുറിച്ച്‌ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണെന്ന് റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളിന്റെ ബാക്കി ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനായി സ്‌കൂളില്‍ പ്രത്യേക സംവിധാനമൊരുക്കിയതായും റെഡ്‌ക്രോസ് അറിയിച്ചു.

നെയ്‌റോബി : കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു കുട്ടികള്‍ മരിച്ചു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ പ്രഷ്യസ് ടാലന്റ് അക്കാദമിയിലാണ് ദാരുണസംഭവം. അപകടത്തില്‍ 57 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും കെനിയ റെഡ്‌ക്രോസ് വക്താവ് പീറ്റര്‍ അബാവോ ട്വിറ്ററില്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അധ്യയനം നടക്കുന്നതിനിടെ ക്ലാസ് മുറി പൊടുന്നനെ ഇടിഞ്ഞിവീഴുകയായിരുന്നു.

കൂടുതല്‍ കുട്ടികള്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. റെഡ്‌ക്രോസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണത്തെക്കുറിച്ച്‌ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണെന്ന് റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളിന്റെ ബാക്കി ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനായി സ്‌കൂളില്‍ പ്രത്യേക സംവിധാനമൊരുക്കിയതായും റെഡ്‌ക്രോസ് അറിയിച്ചു.

Read more

പൈതൃകം 2020; രജിസ്‌ട്രേഷന്‍ 800 കവിഞ്ഞു

മെല്‍ബണ്‍ : രണ്ടാഴ്ചകൊണ്ട് 800 ൽ അധികം ആളുകൾ രെജിസ്റ്റർ ചെയ്തു ചരിത്രം സൃഷ്‌ടിച്ച പൈതൃകം 2020 യുടെ ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഒക്ടോബർ നാലിന് ടൗൺസ്വില്ലിൽ നടത്തപ്പെടും . KCCNQ വി ന്റെ പത്താം വാര്ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ച് പ്രസിഡന്റ് ഷിജു മാത്യു ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും .KCCO പ്രെസിഡന്റ്‌ സജിമോൻ വരാകുകാലയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് .ആദ്യം രജിസ്റ്റർ ചെയ്ത 150 ഫാമിലികളിൽ നിന്നാണ് നറുക്കെടുപ്പ് . നറുക്കെടുപ്പിൽ നിന്ന് ആഥിധേയരായ അഡലൈഡ് യൂണിറ്റ് അംഗങ്ങളെ ആദിത്യ മര്യാദയുടെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട് .ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഓറിയോൺ ട്രാവൽസ് നൽകുന്ന ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി ലഭിക്കും . രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് ഓറിയോൺ ട്രാവൽസ് നൽകുന്ന $ 250 സമ്മാനമായി ലഭിക്കും . പിന്നീടുള്ള പത്ത് ഭാഗ്യശാലികൾക്ക് പൈതൃകം 2020 ടീം നൽകുന്ന ഫ്രീ ഹെലികോപ്റ്റർ റൈഡ് കൂപ്പണുകൾ ലഭിക്കും . ബറോസ്സ വാലിയിലാണ് ഹെലികോപ്റ്റർ റൈഡ് .സമ്മാനങ്ങൾ കൺവൻഷൻ സമാപന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും .പൈതൃകം 2020 യുടെ രജിസ്‌ട്രേഷൻ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് പ്രവശിച്ചിരിക്കുകയാണ് .

Read more

ടാപ്പ ചുഴലിക്കാറ്റ് ഭീതി പരത്തുന്നു

ടോക്കിയോ : ജപ്പാന്റെ തെക്കുഭാഗത്ത് നാശം വിതച്ച ടാപ്പ ചുഴലിക്കാറ്റ് വടക്കു കിഴക്കന്‍ മേഖലയിലേക്കു നീങ്ങുന്നു. മണിക്കൂറില്‍ 162 കി.മീ. വേഗത്തിലാണ് കാറ്റ് വീശുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാഗസാക്കി പിന്നിട്ട ടാപ്പ, ഒകിനാവ ഉള്‍പ്പെടെയുള്ള തെക്കന്‍ നഗരങ്ങളില്‍ നാശമുണ്ടാക്കി. 21 പേര്‍ക്കു പരുക്കേറ്റു. കര, വ്യോമ ഗതാഗതം സ്തംഭിച്ചു. 400 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Read more

ഹോങ്കോങ്ങില്‍ ചൈനയ്ക്കെതിരെ നടത്തുന്ന സമരം കൂടുതല്‍ അക്രമാസക്തം

ഹോങ്കോങ്: ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ ചൈനയ്ക്കെതിരെ നടത്തുന്ന സമരം ഇന്നലെ കൂടുതല്‍ അക്രമാസക്തമായി. പ്രക്ഷോഭകര്‍ ചൈനീസ് പതാക ചവുട്ടുകയും അപമാനിക്കുകയും ചെയ്തു , സബ്‌വേ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തു, പൊതുനിരത്തില്‍ തീയിട്ടു.
അവസാനം പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരം നാലാം മാസത്തിലേക്കു കടന്നപ്പോള്‍ ഇന്നലെ പതിവുപോലെ സമാധാനപരമായാണു പ്രകടനം തുടങ്ങിയത്. എന്നാല്‍ ഷാറ്റിനില്‍ ഒരു ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച്‌ സമരക്കാര്‍ ചൈനീസ് പതാക ചവിട്ടിയാതായി പൊലീസ് പറഞ്ഞു.

ഹോങ്കോങ് : ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ ചൈനയ്ക്കെതിരെ നടത്തുന്ന സമരം ഇന്നലെ കൂടുതല്‍ അക്രമാസക്തമായി. പ്രക്ഷോഭകര്‍ ചൈനീസ് പതാക ചവുട്ടുകയും അപമാനിക്കുകയും ചെയ്തു , സബ്‌വേ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തു, പൊതുനിരത്തില്‍ തീയിട്ടു. അവസാനം പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരം നാലാം മാസത്തിലേക്കു കടന്നപ്പോള്‍ ഇന്നലെ പതിവുപോലെ സമാധാനപരമായാണു പ്രകടനം തുടങ്ങിയത്. എന്നാല്‍ ഷാറ്റിനില്‍ ഒരു ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച്‌ സമരക്കാര്‍ ചൈനീസ് പതാക ചവിട്ടിയാതായി പൊലീസ് പറഞ്ഞു.

Read more

ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ് സെപ്റ്റംബര്‍ 27 ന് ഗോള്‍വേയില്‍

ഗോള്‍വേ: ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ റവ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ (OFM കപ്പുച്ചിന്‍) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച്‌ ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച്‌ 9.30 ന് സമാപിക്കും.
ദൈവം സ്ഥാപിച്ച്‌ അനുഗ്രഹിച്ച കുടുബത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ റവ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ (OFM കപ്പുച്ചിന്‍) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച്‌ ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച്‌ 9.30 ന് സമാപിക്കും. ദൈവം സ്ഥാപിച്ച്‌ അനുഗ്രഹിച്ച കുടുബത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

Read more

രാജ്യത്ത് വെടിക്കെട്ടുകള്‍ നിരോധിച്ചതായി ഹോങ്കോങ് സര്‍ക്കാര്‍

പൊതുജന സുരക്ഷയെകരുതി വെടികെട്ടുകള്‍ നിരോധിച്ചതായി ഹോങ്കോങ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 ന് ചൈനയുടെ ദേശീയദിന ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് രാജ്യത്ത് വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ ഹോങ്കോങ് തീരുമാനിച്ചത്. അതേസമയം മൂന്ന് മാസത്തിലേറെയായി ഹോങ്കോങില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സര്‍ക്കാരിനെ ഭയപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോപത്തില്‍ നൂറാം നാളില്‍ പതിനായിരക്കണക്കിന് പ്രക്ഷോപകരാണ് വിലക്ക് ലംഘിച്ച്‌ പ്രതിഷേധം നടത്തിയത്.പൊലീസ് കണ്ണീര്‍ വാതകവും,ജലപീരങ്കിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്.
പ്രതിഷേധത്തിന് കാരണമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചെങ്ങിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായ 70 വാര്‍ഷികം വരാനിരിക്കുന്ന ദിവസങ്ങളിലും പ്രക്ഷോപം ഇനിയും ശക്തിപ്പെടുമെന്നാണ് സൂചന. അതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെടിക്കെട്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ റദ്ദാക്കിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ജപ്പാനില്‍ നാശം വിതച്ച്‌ ഫാക്സൈ ചുഴലിക്കാറ്റ്

ജപ്പാനില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റുകളെ അപേക്ഷിച്ച്‌ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ പിടിയിലാണ് ടോകിയൊ. നഗരത്തില്‍ ശക്തമായ കാറ്റും നിര്‍ത്താതെയുള്ള മഴയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളപൊക്ക ഭീഷണിയും ടോക്കിയൊ നേരിടുന്നുണ്ട്. 36 മില്ല്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന ടോക്കിയോയില്‍ 130 വിമാനങ്ങളും നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. എന്നാല്‍ ഈ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഫാക്സൈ എന്ന ലോയെഷ്യന് സ്ത്രിയുടെ നാമം നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് ടോക്കിയോയുടെ കിഴക്ക് ഭാഗത്ത് 207 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിച്ചത്. ഏറ്റവും ശക്തിയായി ടോക്കിയോയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ് ഫാക്സൈ ചുഴലിക്കാറ്റ്.

മെല്‍ബണില്‍ കെ. എം മാണിസാറിന്റെ പുസ്തകം പ്രകാശനം ചെയ്തു.

മെല്‍ബണ്‍: പ്രതിഛായ ബുക്‌സ് പുറത്തിറക്കിയ അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ "അധ്വാനവര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും", "മാണിസാര്‍ സംസാരിക്കുന്നു" എന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഫ്രാങ്സ്റ്റണില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ആദ്യ പുസ്തകത്തിന്റെ പ്രകാശനം പ്രദീപ് വലിയപറമ്പില്‍ ക്‌നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫനു നല്കി പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനം സെബാസ്റ്റ്യന്‍ ജേക്കബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു പണിക്കര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
സെബാസ്റ്റ്യന്‍ ജേക്കബ്അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് വലിയ പറമ്പില്‍, സാബു പഴയാറ്റില്‍, അജേഷ് പോള്‍, ഡൊമിനിക്ക് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 23 നു നടക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണിസാറിന്റെ പിന്‍ഗാമിയായി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നുള്ളവരാകണമെന്നും പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെല്‍ബണിലും പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങള്‍ നേടുന്നതിനുവേണ്ടി ജിജോ കുഴികുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേതൃത്വത്തില്‍ ജോഷി ജോര്‍ജ് കുഴികാട്ട്, എബിന്‍ അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേല്‍, ജലേഷ് കൊട്ടാരം, റ്റോം, സജിഇല്ലി പറമ്പില്‍, റോയി കുരിശുംമൂട്ടില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് സെക്രട്ടറി തോമസ് വാതപ്പിള്ളി സ്വാഗതവും ഡേവിസ് ജോസ് നന്ദിയും പറഞ്ഞു.

മെല്‍ബണ്‍: പ്രതിഛായ ബുക്‌സ് പുറത്തിറക്കിയ അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ "അധ്വാനവര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും" "മാണിസാര്‍ സംസാരിക്കുന്നു" എന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഫ്രാങ്സ്റ്റണില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകത്തിന്റെ പ്രകാശനം പ്രദീപ് വലിയപറമ്പില്‍ ക്‌നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫനു നല്കി പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനം സെബാസ്റ്റ്യന്‍ ജേക്കബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു പണിക്കര്‍ക്ക് നല്കി പ്രകാശനം ചെയ്തു.സെബാസ്റ്റ്യന്‍ ജേക്കബ്അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് വലിയ പറമ്പില്‍, സാബു പഴയാറ്റില്‍, അജേഷ് പോള്‍, ഡൊമിനിക്ക് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെപ്റ്റംബര്‍ 23 നു നടക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണിസാറിന്റെ പിന്‍ഗാമിയായി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നുള്ളവരാകണമെന്നും പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെല്‍ബണിലും പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങള്‍ നേടുന്നതിനുവേണ്ടി ജിജോ കുഴികുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേതൃത്വത്തില്‍ ജോഷി ജോര്‍ജ് കുഴികാട്ട്, എബിന്‍ അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേല്‍, ജലേഷ് കൊട്ടാരം, റ്റോം, സജിഇല്ലി പറമ്പില്‍, റോയി കുരിശുംമൂട്ടില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് സെക്രട്ടറി തോമസ് വാതപ്പിള്ളി സ്വാഗതവും ഡേവിസ് ജോസ് നന്ദിയും പറഞ്ഞു.

Read more

Copyrights@2016.