india live Broadcasting

കണ്ണങ്കര ഇടവകാംഗം ഫിയോണ സാജുവിന്‌ എല്‍.എല്‍.എമ്മില്‍ ഒന്നാം റാങ്ക്.

കണ്ണങ്കര ഇടവകാംഗം ഫിയോണ സാജുവിന്‌ LL.M-ല്‍ ഒന്നാം റാങ്ക്
👏👏👍👍🌹Congratulations 🌹👍👍👏👏
കണ്ണങ്കര: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (Cusat) ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്‌ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌ (IPR) സ്റ്റഡീസില്‍നിന്നും LL.M -ല്‍ ഒന്നാം റാങ്കും ബെസ്റ്റ്‌ സ്റ്റുഡന്റ്‌ അവാര്‍ഡും നേടിയ ഫിയോണ സാജു. കണ്ണങ്കര ഇടവക കല്ലുപുരയ്‌ക്കല്‍ സാജു-ലൈസ ദമ്പതികളുടെ മകളാണ്‌

കണ്ണങ്കര: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (Cusat) ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്‌ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌ (IPR) സ്റ്റഡീസില്‍നിന്നും LL.M -ല്‍ ഒന്നാം റാങ്കും ബെസ്റ്റ്‌ സ്റ്റുഡന്റ്‌ അവാര്‍ഡും നേടിയ ഫിയോണ സാജു. കണ്ണങ്കര ഇടവക കല്ലുപുരയ്‌ക്കല്‍ സാജു-ലൈസ ദമ്പതികളുടെ മകളാണ്‌.

Read more

കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനം നവംബര്‍ 18 ന് കല്ലറ പഴയപളളിയില്‍ Live Telecast Available.

കോട്ടയം; 1969 നവംബര്‍ മാസം 16-ാംതീയതി അഭി.മാര്‍ തോമസ് തറയില്‍ പിതാവിനാല്‍ സ്ഥാപിതമായ കോട്ടയം അതിരൂപതയിലെ യുവജന സംഘടനയായ കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി പ്രവേശനോത്ഘാടനം 2018 നവംബര്‍ 18 ഞായറാഴ്ച കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഞായറാഴ്ച 2.30ന് കല്ലറ വി.കൊച്ചുത്രേസ്യാ കപ്പേളയില്‍ നിന്ന് 1000-ലധികം യുവജനങ്ങളെ അണിനിരത്തിയുളള സുവര്‍ണ്ണജൂബിലി ദീപശിഖാ റാലി സമ്മേളന നഗറില്‍ എത്തിച്ചേരും.തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സുവര്‍ണ്ണജൂബിലി ഉദ്ഘാടനം ചെയ്യും.തദവസരത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.സമ്മേളനത്തില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു.സമ്മേളനത്തെ തുടര്‍ന്ന് ഏവരെയും ത്രസിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം സംഘാടകര്‍ യുവജനങ്ങള്‍ക്കായി ഒരുക്കുന്നു.ജൂബിലി ഉദ്ഘാടന മാമാങ്കത്തിലേക്ക് എല്ലായുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

Read more

ലോക പ്രമേഹദിനം കാരിത്താസ്‌ ആശുപത്രിയില്‍ സമുചിതമായി ആചരിച്ചു.

തെള്ളകം: ലോക പ്രമേഹദിനം കാരിത്താസ്‌ ആശുപത്രിയില്‍ സമുചിതമായി ആചരിച്ചു. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ അദ്ധ്യക്ഷനായിരുന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്‌തു. പഴയ തലമുറയെ അപേക്ഷിച്ച്‌ മാറിവരുന്ന ജീവിത ശൈലിക്രമങ്ങള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ നമ്മുടെ രാജ്യത്ത്‌ ക്രമാതീതമായി ഉയരുന്നതിന്‌ കാരണമാകുന്നുവെന്നും, തത്‌ഫലമായി പുതിയ ഗവേഷണങ്ങളും ചികിത്സാ രീതികളും പ്രമേഹ ചികിത്സ രംഗത്ത്‌ ഉയര്‍ന്നുവരണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച്‌ ബോധവത്‌ക്കരണ ക്ലാസുകളും വാക്കത്തോണും നടത്തപ്പെട്ടു. എന്‍ഡോക്രൈനോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പോസ്റ്റര്‍ മത്സരവും നടത്തപ്പെട്ടു.

Read more

Sr.Dr.മര്‍സലീയുസിന്റെ അനുസ്മരണസമ്മേളനവും പുസ്തക പ്രകാശനവും നവംബര്‍ 16 ന്.

കിടങ്ങൂര്‍; ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായിരുന്ന സിസ്റ്റര്‍ ഡോ.മര്‍സലീയുസിന്റെ അനുസ്മരണസമ്മേളനവും പുസ്തക പ്രകാശനവും 2018 നവംബര്‍ 16 വെളളിയാഴ്ച രാവിലെ 10.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് പാരീഷ് ഹാൡ വച്ച് അനുസ്മരണസമ്മേളനം നടത്തപ്പെടുന്നു. വിസിറ്റേഷന്‍  സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ(SVM) ന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍.കടുത്തുരുത്തി (MLA) ശ്രീ മോന്‍സ് ജോസഫ് അനുസ്മരണ സന്ദേശം നല്‍കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഫാ പോള്‍, കിടങ്ങൂര്‍ പഞ്ചായത്തു പ്രസിഡന്റ്, ശ്രീ. തോമസ് നവജീവന്‍, ഫാ.ഡൊമിനിക്, പഞ്ചായത്തു മെമ്പര്‍, ഫാ.മറ്റത്തില്‍ (പാലാ ജീസ്സസ് യൂത്ത് ഡയറക്ടര്‍) എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും. 

കിടങ്ങൂര്‍; ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായിരുന്ന സിസ്റ്റര്‍ ഡോ.മര്‍സലീയുസിന്റെ അനുസ്മരണസമ്മേളനവും പുസ്തക പ്രകാശനവും 2018 നവംബര്‍ 16 വെളളിയാഴ്ച രാവിലെ 10.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് പാരീഷ്  ഹാളില്‍ വച്ച് അനുസ്മരണസമ്മേളനം നടത്തപ്പെടുന്നു. വിസിറ്റേഷന്‍  സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ(SVM) ന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ കടുത്തുരുത്തി (MLA) ശ്രീ മോന്‍സ് ജോസഫ് അനുസ്മരണ സന്ദേശം നല്‍കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഫാ പോള്‍, കിടങ്ങൂര്‍ പഞ്ചായത്തു പ്രസിഡന്റ്, ശ്രീ. തോമസ് നവജീവന്‍, ഫാ.ഡൊമിനിക്, പഞ്ചായത്തു മെമ്പര്‍, ഫാ.മറ്റത്തില്‍ (പാലാ ജീസ്സസ് യൂത്ത് ഡയറക്ടര്‍) എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.

Read more

പ്രളയ പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു.

പ്രളയ പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു.
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സിബിഎമുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്കായി പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ വെളിയനാട് അമ്മനപ്പള്ളി, പൂച്ചാല്‍, കുരിശുംമൂട്, കിടങ്ങറ, കിടങ്ങറ ബസാര്‍, തച്ചേടം, കുന്നംങ്കരി, കുമരങ്കരി, പൈറ്റ്പാക്ക്, നാരകത്തറ, കൃഷ്ണപുരം, കാവാലം, രാമങ്കരി, ഏഴപ്ര, ചമ്പക്കുളം, മാമ്പഴക്കരി, പുതുക്കരി, മുട്ടാര്‍, തലവടി, കുമരംഞ്ചിറ, മിത്രക്കരി, നീലംപേരൂര്‍, ഈര, ചക്കഞ്ചംപാക്ക, ചെറുകര, തെക്കിര എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്ത്. ബക്കറ്റ്, കപ്പ്, തോര്‍ത്ത്, ഫിനോയില്‍, ഡെറ്റോള്‍, ഹാന്റ്‌വാഷ് എന്നിവയാണ് വിതരണം ചെയ്തത്. 750തോളം പ്രളയബാധിത കുടുംബങ്ങള്‍ക്കാണ്  കിറ്റുകള്‍ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് ഫീല്‍ഡ് സ്റ്റാഫ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സിബിഎമുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്കായി പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ വെളിയനാട് അമ്മനപ്പള്ളി, പൂച്ചാല്‍, കുരിശുംമൂട്, കിടങ്ങറ, കിടങ്ങറ ബസാര്‍, തച്ചേടം, കുന്നംങ്കരി, കുമരങ്കരി, പൈറ്റ്പാക്ക്, നാരകത്തറ, കൃഷ്ണപുരം, കാവാലം, രാമങ്കരി, ഏഴപ്ര, ചമ്പക്കുളം, മാമ്പഴക്കരി, പുതുക്കരി, മുട്ടാര്‍, തലവടി, കുമരംഞ്ചിറ, മിത്രക്കരി, നീലംപേരൂര്‍, ഈര, ചക്കഞ്ചംപാക്ക, ചെറുകര, തെക്കിര എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്ത്. ബക്കറ്റ്, കപ്പ്, തോര്‍ത്ത്, ഫിനോയില്‍, ഡെറ്റോള്‍, ഹാന്റ്‌വാഷ് എന്നിവയാണ് വിതരണം ചെയ്തത്. 750തോളം പ്രളയബാധിത കുടുംബങ്ങള്‍ക്കാണ്  കിറ്റുകള്‍ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് ഫീല്‍ഡ് സ്റ്റാഫ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Read more

ഉഴവൂര്‍ കോളേജില്‍ 22-ാ മത് ആള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് ക്വിസ് കോണ്‍ടെസ്റ്റും സെമിനാര്‍ പ്രസന്റേഷനും

ഉഴവൂര്‍ കോളേജില്‍
22-ാ മത് ആള്‍ കേരള ഇന്റര്‍ കോളേജിയേറ്റ്
ക്വിസ് കോണ്‍ടെസ്റ്റും സെമിനാര്‍ പ്രസന്റേഷനും
ഉഴവൂര്‍: ഉഴവൂര്‍ സെന്റ്.സ്റ്റീഫന്‍സ് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ
നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്രൊഫ. സെലിന്‍ മെമ്മോറിയല്‍ ആള്‍ കേരള ഇന്റര്‍ കോളേ
ജിയേറ്റ് ഫിസിക്‌സ് ക്വിസ് കോണ്‍ടെസ്റ്റും, സെമിനാര്‍ പ്രസന്റേഷനും ഈ മാസം 16-ാം
തിയതി, വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നു. ഓരോ കോളേജില്‍
നിന്നും ഒന്നോ രണ്ടോ ടീമുകള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ആഗ്രഹി
ക്കുന്ന ടീമുകള്‍ കോളേജു ഐ.ഡി സഹിതം 10 മണിക്ക് മുന്‍പായി കോളേജില്‍ റിപ്പോര്‍ട്ട്
ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജവ : 9496632570, 8129473653

ഉഴവൂര്‍: ഉഴവൂര്‍ സെന്റ്.സ്റ്റീഫന്‍സ് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്രൊഫ. സെലിന്‍ മെമ്മോറിയല്‍ ആള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് ഫിസിക്‌സ് ക്വിസ് കോണ്‍ടെസ്റ്റും, സെമിനാര്‍ പ്രസന്റേഷനും ഈ മാസം 16-ാം തിയതി, വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നു. ഓരോ കോളേജില്‍ നിന്നും ഒന്നോ രണ്ടോ ടീമുകള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ആഗ്രഹിക്കുന്ന ടീമുകള്‍ കോളേജു ഐ.ഡി സഹിതം 10 മണിക്ക് മുന്‍പായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്,ph : 9496632570, 8129473653

Read more

കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോനയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ പ്രഷര്‍ കുക്കര്‍ ലഭ്യമാക്കി.

പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ പ്രഷര്‍ കുക്കര്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയായി കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പടമുഖം ഫൊറോനയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ പ്രഷര്‍ കുക്കര്‍ ലഭ്യമാക്കി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ചു. വിവിധ ഫൊറോനകളിലെ കെ.സി.ഡബ്ല്യു.എ ഭാരവാഹികളുടെ ആത്മാര്‍ത്ഥമായ സഹകരണവും ഓസ്‌ട്രേലിയയിലെ കാന്‍ബറ ക്‌നാനായ കാത്തലിക അസോസിയേഷന്‍ നല്‍കിയ സഹായവുമാണ്‌ കൂടുതല്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക്‌ സഹായം വ്യാപിപ്പിക്കുവാന്‍ പ്രചോദനമായതെന്ന്‌ ചടങ്ങില്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി ജോണ്‍ അനുസ്‌മരിച്ചു.

കെ.സി.ഡബ്ല്യു.എ വിതരണം ചെയ്തു
Read more

അറുനൂറ്റിമംഗലം:സെന്‍റ് ആന്‍റണീസ് യു.പി സ്കൂളില്‍ ശിശുദിനാഘോഷവും റാലിയും നടത്തി.

അറുനൂറ്റിമംഗലം:സെന്‍റ് ആന്‍റണീസ് യു.പി സ്കൂളില്‍ ശിശുദിനാഘോഷം വിപുലമായി നടത്തി.കുട്ടികളുടെ റാലിയും മധുരപലഹാര വിതരണവും നടത്തി.

ഷവും
Read more

KCYL പെരിക്കല്ലൂർ ഫോറോന ദീപശിഖ പ്രയാണം നടത്തി

KCYL പെരിക്കല്ലൂർ ഫോറോന ദീപശിഖ പ്രയാണം നടത്തി
പെരിക്കല്ലൂർ:KCYL പെരിക്കല്ലൂർ ഫോറോന ദീപശിഖ പ്രയാണം നടത്തി.പെരിക്കല്ലൂർ ഫൊറോന പള്ളിയിൽ നിന്നും തുടങ്ങി , ക്രെസ്റ്റ് നഗർ, കാപ്പിസെറ്റ്, പയസ്സ് മൗണ്ട് , മാനന്തവാടി പാവന, പുതുശ്ശേരി, തേറ്റമല , പുളിഞ്ഞാൽ, കോട്ടത്തറ, ഏച്ചോം പള്ളിയിൽ സമാപിച്ചു. പെരിക്കല്ലൂർ യൂണിറ്റ് പ്രസിഡന്റിന് ദീപശിഖ കത്തിച്ച് നല്കി പെരിക്കല്ലൂർ ഫോറോനാ ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ചു. തുടർന്ന് കലാപരിപാടികളും ജൂബിലി മധുരമാക്കാൻ കേക്ക് ഫോറോന പ്രസിഡന്റും ചാപ്ലിയനും ഒരുമിച്ച് കട്ട് ചെയ്ത് യൂണിറ്റുകളിലേക്ക് പ്രയാണത്തിനായി പോകുകയും അതി മനോഹരമായ സമാപന സമ്മേളനം എച്ചോം ഇടവകയിൽ നടക്കുകയും ചെയ്തു. യൂണിറ്റ് ചാപ്ലിൻ ഫാ.സുനിൽ പാറക്കൽ ഉത്ഘാടവും, ഫോറോന KCYL പ്രസിഡന്റ് ക്ലിബിൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു, ഫാ.ബൈജു ആശംസ അർപ്പിക്കുകയും എച്ചോം യൂണിറ്റ് പ്രസിഡന്റ് നന്ദി പറയുകയും ചെയ്തു.

പെരിക്കല്ലൂർ:KCYL പെരിക്കല്ലൂർ ഫോറോന ദീപശിഖ പ്രയാണം നടത്തി.പെരിക്കല്ലൂർ ഫൊറോന പള്ളിയിൽ നിന്നും തുടങ്ങി , ക്രെസ്റ്റ് നഗർ, കാപ്പിസെറ്റ്, പയസ്സ് മൗണ്ട് , മാനന്തവാടി പാവന, പുതുശ്ശേരി, തേറ്റമല , പുളിഞ്ഞാൽ, കോട്ടത്തറ, ഏച്ചോം പള്ളിയിൽ സമാപിച്ചു. പെരിക്കല്ലൂർ യൂണിറ്റ് പ്രസിഡന്റിന് ദീപശിഖ കത്തിച്ച് നല്കി പെരിക്കല്ലൂർ ഫോറോനാ ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ചു. തുടർന്ന് കലാപരിപാടികളും ജൂബിലി മധുരമാക്കാൻ കേക്ക് ഫോറോന പ്രസിഡന്റും ചാപ്ലിയനും ഒരുമിച്ച് കട്ട് ചെയ്ത് യൂണിറ്റുകളിലേക്ക് പ്രയാണത്തിനായി പോകുകയും അതി മനോഹരമായ സമാപന സമ്മേളനം എച്ചോം ഇടവകയിൽ നടക്കുകയും ചെയ്തു. യൂണിറ്റ് ചാപ്ലിൻ ഫാ.സുനിൽ പാറക്കൽ ഉത്ഘാടവും, ഫോറോന KCYL പ്രസിഡന്റ് ക്ലിബിൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു, ഫാ.ബൈജു ആശംസ അർപ്പിക്കുകയും എച്ചോം യൂണിറ്റ് പ്രസിഡന്റ് നന്ദി പറയുകയും ചെയ്തു.

Read more

ആരോഗ്യ സുരക്ഷ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

ആരോഗ്യ സുരക്ഷ 
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട ആലപ്പുഴ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.   സിബിഎംന്റെയും കാത്തലിക് ഹെല്‍ത്ത് അസോ സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.  ജില്ലയിലെ പാണ്ടനാട്, തിരുവംവണ്ടൂര്‍, മുഹമ്മ, വെളിയനാട്, കുന്നംങ്കരി, നാരകത്തറ, ഈര, അമ്മനപ്പള്ളി, നീലംപേരൂര്‍, തലവടി, കുമരങ്കരി, മുട്ടാര്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പിനോട നുബന്ധിച്ച്  വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ നേതൃത്വത്തില്‍ പരിശോധനയും സൗജന്യ മരുന്നു വിതരണവും കൗണ്‍സിലിംഗ് സേവനവും  ക്രമീകരിച്ചിരുന്നു. ആയിരത്തി എഴുനൂറ്റിയമ്പതോളം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട ആലപ്പുഴ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.സിബിഎംന്റെയും കാത്തലിക് ഹെല്‍ത്ത് അസോ സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.  ജില്ലയിലെ പാണ്ടനാട്, തിരുവംവണ്ടൂര്‍, മുഹമ്മ, വെളിയനാട്, കുന്നംങ്കരി, നാരകത്തറ, ഈര, അമ്മനപ്പള്ളി, നീലംപേരൂര്‍, തലവടി, കുമരങ്കരി, മുട്ടാര്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പിനോട നുബന്ധിച്ച്  വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ നേതൃത്വത്തില്‍ പരിശോധനയും സൗജന്യ മരുന്നു വിതരണവും കൗണ്‍സിലിംഗ് സേവനവും  ക്രമീകരിച്ചിരുന്നു. ആയിരത്തി എഴുനൂറ്റിയമ്പതോളം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

Read more

കെ.സി.വൈ.എൽ സുവർണജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം നടത്തി

കെ സി വൈ ൽ സുവർണജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം നടത്തി
മടമ്പം :കെ സി വൈ ൽ സുവർണജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം നടത്തി.രാവിലെ 8.30 ന് പന്നിയാൽ സെന്റ് :ജൂഡ് ദേവാലയത്തിൽ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റലിൽ asst ഡയറക്ടർ ഫാ. ജോൺ പൂച്ചുകാട്ടിൽ ഉത്ഘാടനം ചെയ്തു അതിനുശേഷം ആരംഭിച്ച ദീപശിഖ പ്രയാണം ഫൊറോനയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.കെ സി വൈ ൽ ഫൊറോന ചാപ്ലൈൻ ഫാ.ജോഷി കൂട്ടുങ്കൽ ഫൊറോന പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ ഡയറക്ടർ ലിജോ പുന്നോടതത്, മറ്റു ഭാരവാഹികൾ നേതൃത്വം നൽകി. വൈകിട്ട് 4 മണിക്ക് മൈക്കിൾഗിരി സെന്റ്. മൈക്കിൾസ് പള്ളയിൽ വെച്ച് നടന്ന സമാപന സമേളനം മലബാർ റീജിയൻ കെ സി വൈ ൽ ചാപ്ലയിൻ ഫാ.ബിബിൻ കണ്ടോതത് ഉത്ഘാടനം ചെയ്തു മടമ്പം ഫൊറോന വികാരി ഫാ.ലൂക്ക് പുതൃകയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. റെജി പുല്ലുവെട്ടത് ഫൊറോന കെ സി സി പ്രസിഡന്റ് ശ്രീ സൈമൺ പഴകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഫൊറോന സെക്രട്ടറി നിർമൽ മൂലക്കാട്ട് നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു

മടമ്പം :കെ.സി.വൈ.എൽ സുവർണ ജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം നടത്തി.രാവിലെ 8.30 ന് പന്നിയാൽ സെന്റ് :ജൂഡ് ദേവാലയത്തിൽ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റലിൽ asst ഡയറക്ടർ ഫാ.ജോൺ പൂച്ചുകാട്ടിൽ ഉത്ഘാടനം ചെയ്തു അതിനുശേഷം ആരംഭിച്ച ദീപശിഖ പ്രയാണം ഫൊറോനയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.കെ സി വൈ ൽ ഫൊറോന ചാപ്ലൈൻ ഫാ.ജോഷി കൂട്ടുങ്കൽ ഫൊറോന പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ ഡയറക്ടർ ലിജോ പുന്നോടതത്, മറ്റു ഭാരവാഹികൾ നേതൃത്വം നൽകി. വൈകിട്ട് 4 മണിക്ക് മൈക്കിൾഗിരി സെന്റ്. മൈക്കിൾസ് പള്ളയിൽ വെച്ച് നടന്ന സമാപന സമേളനം മലബാർ റീജിയൻ കെ സി വൈ ൽ ചാപ്ലയിൻ ഫാ.ബിബിൻ കണ്ടോതത് ഉത്ഘാടനം ചെയ്തു മടമ്പം ഫൊറോന വികാരി ഫാ.ലൂക്ക് പുതൃകയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. റെജി പുല്ലുവെട്ടത് ഫൊറോന കെ സി സി പ്രസിഡന്റ് ശ്രീ സൈമൺ പഴകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഫൊറോന സെക്രട്ടറി നിർമൽ മൂലക്കാട്ട് നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

Read more

ഒന്നാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം

ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ അണിയിച്ചൊരുക്കിയ ഒന്നാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി സെവൻസ് ഫുട്ബോൾ ട്യുര്ണമെന്റിന്  ഉജ്ജ്വല സമാപനം.
11/11/2018 ഡൽഹി 
കന്നട ലോധി എസ്റ്റേറ്റ് സ്കൂൾഗ്രൗണ്ടിൽ അരങ്ങേറിയ ഫുട്ബോൾ ടൂർണമെൻറ്
 മിഷൻ കോർഡിനേറ്റർ ഫാദർ കുര്യൻ വെള്ളായ്ക്കൽ 
അസിസ്റ്റൻറ് കോർഡിനേറ്റർ ഫാദർ ജിബിൻ പാറടിയിൽ കോട്ടയം അതിരൂപത ഡയസ്പോറ ഇൻചാർജ് ഫാദർ ചാക്കോച്ചൻ 
വണ്ടൻകുഴിയിൽ എന്നിവർ ചേർന്ന് ടൂർണമെൻറ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഡൽഹി NCR മേഖലയിൽ ഉള്ള
16 പ്രവാസി മലയാളി ടിമുകൾ  പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ ടീമായ AD345 ആദ്യറൗണ്ടിൽ വിജയം നേടി പ്രതീക്ഷകൾ നൽകിയെങ്കിലും രണ്ടാംറൗണ്ടിൽ കരുത്തൻമാരായ മഞ്ഞപ്പടയോട്  തോൽവി വഴങ്ങി പുറത്തായി. അത്യന്ത്യം വാശിയേറിയ ഫൈനലിൽ കരുത്തരായ എഫ്സി യുണൈറ്റഡ് ഫോഴ്സ് വൺ  എഫ്സിയുമായി ഏറ്റുമുട്ടി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്സി യുണൈറ്റഡിനെ തറപറ്റിച്ചു ഒന്നാംസമ്മാനമായ ടോമി ആൻഡ് ഉതുപ്പ് കളപ്പുരയിൽ മെമ്മോറിയൽ ട്രോഫിയും
20,000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി. രണ്ടാം സമ്മാനമായി friends of 115 D pocket 3, Mayurvihar phase 3 നൽകുന്ന എവറോളിംഗ് ട്രോഫിയും പതിനായിരം രൂപ ക്യാഷ് അവാർഡും
എഫ് സി യുണൈറ്റഡ് കരസ്ഥമാക്കി. 
മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് ഫോഴ്സ് വൺ എഫ്സി നൽകിയപ്പോൾ മികച്ച ഗോളിക് ഗോൾഡൻ ഗ്ലൗസ് ഒക്കല കെസിവൈൽ  യൂണിറ്റ് നൽകി.
ഫാദർ ചാക്കോച്ചൻ 
വണ്ടൻകുഴിയിൽ,
മിഷൻ  പ്രസിഡൻറ് 
കെ സി ജോസഫ്, മിഷൻ സെക്രട്ടറി രാജു പറപ്പള്ളി തുടങ്ങിയവർ ചേർന്ന് സമ്മാനദാനം നൽകുകയുണ്ടായി.
ഈ അവസരത്തിൽ സൗത്ത് സോണിന്റെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ കൂപ്പൺ നറുക്കെടുപ്പും  നടത്തുകയുണ്ടായി.
ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് simon"s international ഏജൻസിയാണ്.
ഈ ടൂർണമെന്റിന്റ  കോർഡിനേറ്റർമാരായി പ്രവർത്തിച്ചത് 
ജോബി എലിതടത്തിൽ, സന്തോഷ്, ജോർജ്, സ്റ്റീഫൻ, ജോസ് കാരാമ, ലിജോ സ്റ്റീഫൻ, ബിജോമോൻ, 
ഷാൻ മാത്യു, ടോം മുത്തൂറ്റിൽ, തോമസുകുട്ടി, മാത്യു, ജയ്മോൻ, സാന്റോ, സോജി.

ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ അണിയിച്ചൊരുക്കിയ ഒന്നാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റിന്  ഉജ്ജ്വല സമാപനം.11/11/2018 ഡൽഹി കന്നട ലോധി എസ്റ്റേറ്റ് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ ഫുട്ബോൾ ടൂർണമെൻറ്മിഷൻ കോർഡിനേറ്റർ ഫാദർ കുര്യൻ വെള്ളായ്ക്കൽ,  അസിസ്റ്റൻറ് കോർഡിനേറ്റർ ഫാദർ ജിബിൻ പാറടിയിൽ, കോട്ടയം അതിരൂപത ഡയാസ്പറ ഇൻചാർജ് ഫാദർ ചാക്കോച്ചൻ വണ്ടൻകുഴിയിൽ എന്നിവർ ചേർന്ന് ടൂർണമെൻറ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഡൽഹി NCR മേഖലയിൽ ഉള്ള 16 പ്രവാസി മലയാളി ടിമുകൾ  പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ ടീമായ AD345 ആദ്യറൗണ്ടിൽ വിജയം നേടി പ്രതീക്ഷകൾ നൽകിയെങ്കിലും രണ്ടാംറൗണ്ടിൽ കരുത്തൻമാരായ മഞ്ഞപ്പടയോട്  തോൽവി വഴങ്ങി പുറത്തായി. അത്യന്ത്യം വാശിയേറിയ ഫൈനലിൽ കരുത്തരായ എഫ്സി യുണൈറ്റഡ് ഫോഴ്സ് വൺ  എഫ്സി യുമായി ഏറ്റുമുട്ടി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്സി യുണൈറ്റഡിനെ തറപറ്റിച്ചു. ഒന്നാംസമ്മാനമായ ടോമി ആൻഡ് ഉതുപ്പ് കളപ്പുരയിൽ മെമ്മോറിയൽ ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി. രണ്ടാം സമ്മാനമായി friends of 115 D pocket 3, Mayurvihar phase 3 നൽകുന്ന എവറോളിംഗ് ട്രോഫിയും പതിനായിരം രൂപ ക്യാഷ് അവാർഡും എഫ് സി യുണൈറ്റഡ് കരസ്ഥമാക്കി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് ഫോഴ്സ് വൺ എഫ്സി നൽകിയപ്പോൾ മികച്ച ഗോളിക് ഗോൾഡൻ ഗ്ലൗസ് ഒക്കല കെ.സി.വൈ.ൽ  യൂണിറ്റ് നൽകി.

ഫാദർ ചാക്കോച്ചൻ വണ്ടൻകുഴിയിൽ,മിഷൻ  പ്രസിഡൻറ് കെ സി ജോസഫ്, മിഷൻ സെക്രട്ടറി രാജു പറപ്പള്ളി തുടങ്ങിയവർ ചേർന്ന് സമ്മാനദാനം നൽകുകയുണ്ടായി. ഈ അവസരത്തിൽ സൗത്ത് സോണിന്റെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ കൂപ്പൺ നറുക്കെടുപ്പും  നടത്തുകയുണ്ടായി.ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് simon"s international ഏജൻസിയാണ് .ഈ ടൂർണമെന്റിന്റ  കോർഡിനേറ്റർമാരായി പ്രവർത്തിച്ചത് ജോബി എലിതടത്തിൽ, സന്തോഷ്, ജോർജ്, സ്റ്റീഫൻ, ജോസ് കാരാമ, ലിജോ സ്റ്റീഫൻ, ബിജോമോൻ, ഷാൻ മാത്യു, ടോം മുത്തൂറ്റിൽ, തോമസുകുട്ടി, മാത്യു, ജയ്മോൻ, സാന്റോ, സോജി.

Read more

കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന ജന്മദിനാഘോഷവും,ദീപശിഖ പ്രയാണ സമാപനവും വെളിയനാട് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

*കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോനായുടെ നേതൃത്വത്തിൽ കെ.സി.വൈ.ൽ ജന്മദിനാഘോഷവും, നടവിളി മത്സരവും ദീപശിഖ പ്രയാണ സമാപനവും നവംബർ 11ന് വെളിയനാട് വിശുദ്ധ മിഖായേൽ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു*
*കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന തല ദീപശിഖ പ്രയാണം നട്ടാശ്ശേരിയും,കുമാരകവും,കണ്ണങ്കരയും, ചാരമംഗലവും പിന്നീട്ട് ഉച്ചകഴിഞ്ഞ് വെളിയനാടിന്റെ മണ്ണിൽ എത്തുകയും കിടങ്ങറയിൽ വച്ച് വെളിയനാട് യൂണിറ്റ് പ്രസിഡന്റ് ലിബിന്റെയും യൂണിറ്റ് സെക്രട്ടറി തോമസുകുട്ടിടെയും മറ്റ് യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ വാഹന റാലിയായി ദീപശിഖ പ്രയാണം പള്ളിയിൽ എത്തിച്ചേരുകയും വെളിയനാട് പള്ളി വികാരി ബഹുമാനപെട്ട മാത്യു കണ്ണാലയിൽ അച്ഛനിൽ നിന്നും വെളിയനാട് തിരുവനന്തപുരം യൂണിറ്റുകൾ ദീപശിഖ ഏറ്റുവങ്ങുകയും ചെയ്തു.*
*കെ.സി.വൈ.ൽ വെളിയനാട് യൂണിറ്റ് ഡയറക്ടർ ശ്രീ തോമസ് മാത്യു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കുകയും യൂണിറ്റ് പ്രസിഡന്റ് ലിബിൻ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും തുടർന്ന് പള്ളി മുറ്റത്ത് നടവിളി മത്സരത്തോടെ തുടങ്ങിയ ജന്മദിനാഘോഷങ്ങൾ വൈവിധ്യമാർന്ന മത്സരങ്ങളിലൂടെ മുൻപോട്ട് പോക്കുകയുണ്ടായി. പിന്നീട് ഇടക്കാട്ട് ഫൊറോന ചാപ്ലെയ്ൻ ബഹുമാനപെട്ട ജെയിംസ് പൊങ്ങാനായിൽ നിന്ന് ഓരോ യൂണിറ്റ് പ്രസിഡന്റ്മാരും ദീപശിഖയിൽ നിന്നും കത്തിച്ച ജൂബിലി തിരികൾ ഏറ്റുവാങ്ങുകയും പള്ളിക്ക് ചുറ്റും റാലിയായി ഇടക്കാട്ട് ഫിറോനായിലെ യുവജനങ്ങൾ ഒന്നുകൂടി ദീപശിഖ പ്രയാണ സമാപന സംഗമം നടത്തുകയും യുവജനങ്ങൾ ഒന്നിച്ചുകുടി നടവിളിച്ച്‌ ദീപശിഖ പ്രയാണം അവസാനിക്കുകയും ചെയ്തു. ..*
*മത്സരങ്ങളിൽ വിജയിച്ചവർക്ക് അഡ്വക്കേറ്റ് ജേക്കബ് അബ്രഹാം സമ്മാനങ്ങൾ വിതരണം ചൈയ്യുകയും തുടർന്ന് സിജിൽ ഒളശയുടെ MUSICAL ഷോയോട് കൂടി 15 ഇടവകകളിൽ നിന്ന് 300 ഓളം യുവജനങ്ങൾ പങ്കെടുത്ത ഫൊറോന ജന്മദിനാഘോഷ പരിപാടികൾ അവസാനിക്കുകയും ഉണ്ടായി.*
*നടവിളി മത്സരത്തിൽ ജോഫിൻ,അഖിൽ എന്നിവർ സ്പോണ്സർ ചെയ്ത് 3000 രൂപയും ട്രോഫിയും ചാരമംഗലം ടീം കരസ്ഥമാക്കി.ശ്രീ ജോബിൻ പുഴക്കരോട്ട് സ്പോണ്സർ ചെയ്ത രണ്ടാം സമ്മാനമായ 2000 രൂപയും ട്രോഫിയും നീറിക്കാട് ടീമും മൂന്നാം സമ്മനമായ 1000 രൂപ ക്യാഷ് പ്രൈസ് പേരൂർ ടീമും കരസ്ഥമാക്കി.*
*ട്രഷർ ഹൻഡ് മത്സരത്തിൽ യഥാക്രമം നീറിക്കാട്,ചാരമംഗലം, മള്ളൂശ്ശേരി 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ചൂണ്ടായിടിയിൽ മത്സരത്തിൽ യഥാക്രമം മള്ളൂശ്ശേരി, പേരൂർ ടീമുകൾ 1,2 സ്ഥനങ്ങൾ കരസ്ഥമാക്കി.*
*പരുപടികൾക്ക് യൂണിറ്റ് ഭാരവാഹികളായ ലിബിൻ,തോമസുകുട്ടി,അന്ന, സാം,ജാക്കി,സിസ്റ്റർ അർച്ചന,ശ്രീ തോമസ് മാത്യു, ഫാ.മാത്യു കണ്ണാലയിൽ എന്നിവരും ഇടക്കാട്ട് ഫൊറോന ഭാരവാഹികളും നേതൃത്വം നൽകി.*

കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോനതല ദീപശിഖ പ്രയാണം നട്ടാശ്ശേരിയും,കുമാരകവും ,കണ്ണങ്കരയും, ചാരമംഗലവും പിന്നീട്ട് ഉച്ചകഴിഞ്ഞ് വെളിയനാടിന്റെ മണ്ണിൽ എത്തുകയും കിടങ്ങറയിൽ വച്ച് വെളിയനാട് യൂണിറ്റ് പ്രസിഡന്റ് ലിബിന്റെയും യൂണിറ്റ് സെക്രട്ടറി തോമസുകുട്ടിടെയും മറ്റ് യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ വാഹന റാലിയായി ദീപശിഖ പ്രയാണം പള്ളിയിൽ എത്തിച്ചേരുകയും വെളിയനാട് പള്ളി വികാരി ബഹുമാനപെട്ട മാത്യു കണ്ണാലയിൽ അച്ഛനിൽ നിന്നും വെളിയനാട് തിരുവനന്തപുരം യൂണിറ്റുകൾ ദീപശിഖ ഏറ്റുവങ്ങുകയും ചെയ്തു.കെ.സി.വൈ.ൽ വെളിയനാട് യൂണിറ്റ് ഡയറക്ടർ ശ്രീ തോമസ് മാത്യു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കുകയും യൂണിറ്റ് പ്രസിഡന്റ് ലിബിൻ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും തുടർന്ന് പള്ളി മുറ്റത്ത് നടവിളി മത്സരത്തോടെ തുടങ്ങിയ ജന്മദിനാഘോഷങ്ങൾ വൈവിധ്യമാർന്ന മത്സരങ്ങളിലൂടെ മുൻപോട്ട് പോക്കുകയുണ്ടായി. പിന്നീട് ഇടക്കാട്ട് ഫൊറോന ചാപ്ലെയ്ൻ ബഹുമാനപെട്ട ജെയിംസ് പൊങ്ങാനായിൽ നിന്ന് ഓരോ യൂണിറ്റ് പ്രസിഡന്റ്മാരും ദീപശിഖയിൽ നിന്നും കത്തിച്ച ജൂബിലി തിരികൾ ഏറ്റുവാങ്ങുകയും പള്ളിക്ക് ചുറ്റും റാലിയായി ഇടക്കാട്ട് ഫിറോനായിലെ യുവജനങ്ങൾ ഒന്നുകൂടി ദീപശിഖ പ്രയാണ സമാപന സംഗമം നടത്തുകയും യുവജനങ്ങൾ ഒന്നിച്ചുകുടി നടവിളിച്ച്‌ ദീപശിഖ പ്രയാണം അവസാനിക്കുകയും ചെയ്തു.

മത്സരങ്ങളിൽ വിജയിച്ചവർക്ക് അഡ്വക്കേറ്റ് ജേക്കബ് അബ്രഹാം സമ്മാനങ്ങൾ വിതരണം ചൈയ്യുകയും തുടർന്ന് സിജിൽ ഒളശയുടെ MUSICAL ഷോയോട് കൂടി 15 ഇടവകകളിൽ നിന്ന് 300 ഓളം യുവജനങ്ങൾ പങ്കെടുത്ത ഫൊറോന ജന്മദിനാഘോഷ പരിപാടികൾ അവസാനിക്കുകയും ഉണ്ടായി.

Read more

തൂവാനിസയിൽ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു.

തൂവാനിസയിൽ രജതജൂബിലി ദമ്പതികളുടെ സംഗമം നടത്തി
കോതനല്ലൂര് : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു. 1993 ല്‍ വിവാഹിതരായി വിവാഹരജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ഉള്‍പ്പെടുത്തി കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ചാണ്‌ സംഗമം സംഘടിപ്പിച്ചത്‌. സംഗമത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ ബ്രസന്‍ ഒഴുങ്ങാലില്‍ അദ്ധ്യക്ഷത വഹിച്ചു. തൂവാനിസ പ്രാര്‍ത്ഥനാലയം ഡയറക്‌ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ഉഴവൂര്‍ പഞ്ചായത്ത്‌ മെമ്പര്‍ ഷേര്‍ളി വള്ളോംകുന്നേല്‍, ഷാജി വൈക്കത്തുപറമ്പില്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജോസ്‌ പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തോടനൂബന്ധിച്ച്‌ കൃതജ്ഞതാ ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തി. കാരിത്താസ്‌ സെന്റ്‌ തോമസ്‌ ഇടവക പോളക്കല്‍ രാജു, ജെസ്സി ദമ്പതികളെ ഭാഗ്യദമ്പതികളായി സംഗമത്തില്‍ തിരഞ്ഞെടുത്തു.

കോതനല്ലൂര്‍  : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു. 1993 ല്‍ വിവാഹിതരായി വിവാഹരജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ഉള്‍പ്പെടുത്തി കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ചാണ്‌ സംഗമം സംഘടിപ്പിച്ചത്‌. സംഗമത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ ബ്രസന്‍ ഒഴുങ്ങാലില്‍ അദ്ധ്യക്ഷത വഹിച്ചു. തൂവാനിസ പ്രാര്‍ത്ഥനാലയം ഡയറക്‌ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ഉഴവൂര്‍ പഞ്ചായത്ത്‌ മെമ്പര്‍ ഷേര്‍ളി വള്ളോംകുന്നേല്‍, ഷാജി വൈക്കത്തുപറമ്പില്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജോസ്‌ പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തോടനൂബന്ധിച്ച്‌ കൃതജ്ഞതാ ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തി. കാരിത്താസ്‌ സെന്റ്‌ തോമസ്‌ ഇടവക പോളക്കല്‍ രാജു, ജെസ്സി ദമ്പതികളെ ഭാഗ്യദമ്പതികളായി സംഗമത്തില്‍ തിരഞ്ഞെടുത്തു.

Read more

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ചാമക്കാല ശാഖ ഉൽഘാടനം ചെയ്തു

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ചാമക്കാല ശാഖ ഉൽഘാടനം ചെയ്തു
മാഞ്ഞൂർ:ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ചാമക്കാല ശാഖ ശ്രീ.ജോസ്.K.മാണി MP ഉൽഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ ശ്രീ.സ്റ്റീഫൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ശ്രീ.മോൻസ് ജോസഫ് MLA ആദ്യ നിക്ഷേപം സ്വീകരിച്ചു.ചാമക്കാല കുരിശു പള്ളി കവലയിലാണ് പുതിയ ശാഖയുടെ ഓഫീസ്.

മാഞ്ഞൂർ:ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ചാമക്കാല ശാഖ ശ്രീ.ജോസ്.K.മാണി MP ഉൽഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ ശ്രീ.സ്റ്റീഫൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ശ്രീ.മോൻസ് ജോസഫ് MLA ആദ്യ നിക്ഷേപം സ്വീകരിച്ചു.ചാമക്കാല കുരിശു പള്ളി കവലയിലാണ് പുതിയ ശാഖയുടെ ഓഫീസ്.

Read more

കെ.സി.ഡബ്ല്യു.എ ജന്മദിന വാര്‍ഷികാഘോഷവും സമ്മേളനവും നവംബര്‍ 27 ന്‌ ചൈതന്യയില്‍.

കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ കെ.സി.ഡബ്ല്യു.എ യുടെ ജന്മദിന വാര്‍ഷികാഘോഷങ്ങളും പൊതുസമ്മേളനവും നവംബര്‍ 27-ാം തീയതി ചൊവ്വാഴ്‌ച രാവിലെ 10.30 മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്ജ്‌ എക്‌സ്‌ എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ്‌ ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ്‌ പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ്‌ പ്രസിഡന്റ്‌ ജെസ്സി ചെറുപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെടും. കൂടാതെ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്‌.

ഷവും 27 ന്‌
Read more

KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിമുക്ക്തഭടൻമാരെ ആദരിച്ചു.

KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ KCYL ജന്മദിനാഘോഷവും, വിമുക്ക്ത ഭടൻമാരെ ആദരിക്കലും നടന്നു
കാരിത്താസ്:KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ KCYL ജന്മദിനാഘോഷം നടത്തി.ഇന്നലെ (നവംബർ 11) രാവിലെ വിശുദ്ധ കുർബാനയോട് കൂടി കെ.സി.വൈ.ൽ ജന്മദിനം യൂണിറ്റിൽ കൊണ്ടാടുകയുണ്ടായി.
കെ.സി.വൈ.ൽ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച് പതാക ഉയർത്തുകയും മിഠായി വിതരണം ചൈയ്യുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് 100 വർഷം പിന്നിടുമ്പോൾ ഇനി ഒരിക്കലും ഒരു യുദ്ധമുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇടവകയിൽ നിന്നും INDIAN ARMY, NEVY, AIR FORCE എന്നി മേഖലകളിൽ സ്വരാജ്യത്തിനായി സേവനം അനുഷ്ഠിച്ച ജവാന്മാരെ വിശുദ്ധ കുർബാനക്ക് ശേഷം കെ.സി.വൈ.ൽ നേതൃത്വത്തിൽ പള്ളിയിൽ വച്ച് ആദരിക്കുകയുണ്ടായി

കാരിത്താസ്:KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ KCYL ജന്മദിനാഘോഷം നടത്തി. (നവംബർ 11) രാവിലെ വിശുദ്ധ കുർബാനയോട് കൂടി കെ.സി.വൈ.ൽ ജന്മദിനം യൂണിറ്റിൽ കൊണ്ടാടുകയുണ്ടായി.കെ.സി.വൈ.ൽ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച് പതാക ഉയർത്തുകയും മിഠായി വിതരണം ചൈയ്യുകയും ചെയ്തു.ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് 100 വർഷം പിന്നിടുമ്പോൾ ഇനി ഒരിക്കലും ഒരു യുദ്ധമുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇടവകയിൽ നിന്നും INDIAN ARMY, NEVY, AIR FORCE എന്നി മേഖലകളിൽ സ്വരാജ്യത്തിനായി സേവനം അനുഷ്ഠിച്ച ജവാന്മാരെ വിശുദ്ധ കുർബാനക്ക് ശേഷം കെ.സി.വൈ.ൽ നേതൃത്വത്തിൽ പള്ളിയിൽ വച്ച് ആദരിക്കുകയുണ്ടായി.

Read more

കെ.സി.വൈ.എല്‍ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യൂ. എ യൂണിറ്റും സംയുക്തമായി "അമ്മമാരോടൊപ്പം" എന്ന പരിപാടി സംഘടിപ്പിച്ചു.

കെ.സി.വൈ.എല്‍ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യൂ.എ കാരിത്താസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച "അമ്മമാരോടൊപ്പം" എന്ന പരിപാടി  രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം കെ.സി വൈ ൽ കാരിത്താസ് യൂണിറ്റ് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു.കാരിത്താസ് ഇടവകയിലെ യുവജനങ്ങളും അമ്മമാരും ഒത്തുകൂടി യുവജനങ്ങളിൽ നിന്ന് മാതാപിതാക്കൾ എന്താണ് പ്രതിക്ഷിക്കുന്നതെന്നും, മാതാപിതാക്കളിൽ നിന്ന് യുവജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നുവെന്നും തുറന്ന ചർച്ചക്ക്  കാരിത്താസ് വേദിയായി.ഈ പരുപാടിയിലൂടെ മാതാപിതാക്കളും യുവജനങ്ങളും തമ്മിലുള്ള ഐക്യം ബലപ്പെടുത്തുന്നതിനും,സംശയങ്ങൾ ഇല്ലാതാക്കുന്നതിനും സാധിക്കുകയുണ്ടായി.ചർച്ചക്കൊടുവിൽ കെ.സി.ഡബ്ല്യൂയും കെ.സി.വൈ.ലും സംയുക്തമായി പരിപാടികൾ സംഘടിപ്പിക്കുവെന്നും ഒറ്റകെട്ടായി പ്രേവർത്ഥിക്കുവെന്നും തീരുമാനമെടുത്ത്‌ ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.

കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റിയിൽ കെ.സി.വൈ.ൽ ജന്മദിനാഘോഷവും അമ്മമാരോടൊപ്പവും നടത്തപ്പെട്ടു.*
*കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് ഇന്ന് രാവിലെ വിശുദ്ധ കുർബാനയോട് കൂടി കെ.സി.വൈ.ൽ ജന്മദിനം യൂണിറ്റിൽ കൊണ്ടാടുകയുണ്ടായി...*
*കെ.സി.വൈ.ൽ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച് പതാക ഉയർത്തുകയും മിഠായി വിതരണം ചൈയ്യുകയും ചെയ്തു.*
*ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് 100 വർഷം പിന്നിടുമ്പോൾ ഇനി ഒരിക്കലും ഒരു യുദ്ധമുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇടവകയിൽ നിന്നും INDIAN ARMY, NEVY, AIR FORCE എന്നി മേഖലകളിൽ സ്വരാജ്യത്തിനായി സേവനം അനുഷ്ഠിച്ച ജവാന്മാരെ വിശുദ്ധ കുർബാനക്ക് ശേഷം കെ.സി.വൈ.ൽ നേതൃത്വത്തിൽ പള്ളിയിൽ വച്ച് ആദരിക്കുകയുണ്ടായി.*
*കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യു കാരിത്താസ് യൂണിറ്റും സയുംക്തമായി നടത്തുന്ന അമ്മമാരോടൊപ്പം എന്ന പരുപാടിയിലൂടെ ആഘോഷങ്ങൾ മുന്നോട്ട് പോകുകയുണ്ടായി..*
*♥🤱🏻അമ്മമാരോടൊപ്പം🤱🏻♥*
*കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യൂ കാരിത്താസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച "അമ്മമാരോടൊപ്പം" എന്ന പരിപാടി ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം കെ.സി വൈ ൽ കാരിത്താസ് യൂണിറ്റ് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു.*
*കാരിത്താസ് ഇടവകയിലെ യുവജനങ്ങളും അമ്മമാരും ഒത്തുകൂടി യുവജനങ്ങളിൽ നിന്ന് മാതാപിതാക്കൾ എന്താണ് പ്രതിക്ഷിക്കുന്നതെന്നും, മാതാപിതാക്കളിൽ നിന്ന് യുവജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നുവെന്നും തുറന്ന ചർച്ചക്ക് ഇന്ന് കാരിത്താസ് വേദിയായി*
*ഈ പരുപാടിയിലൂടെ മാതാപിതാക്കളും യുവജനങ്ങളും തമ്മിലുള്ള ഐക്യം ബലപ്പെടുത്തുന്നതിനും,സംശയങ്ങൾ ഇല്ലാതാക്കുന്നതിനും സാധിക്കുകയുണ്ടായി.*
*ചർച്ചക്കൊടുവിൽ കെ.സി.ഡബ്ല്യൂയും കെ.സി.വൈ.ലും സംയുക്തമായി പരിപാടികൾ സംഘടിപ്പിക്കുവെന്നും ഒറ്റകെട്ടായി പ്രേവർത്ഥിക്കുവെന്നും തീരുമാനമെടുത്ത്‌ ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.*
Read more

ക​​ടു​​ത്തു​​രു​​ത്തി പാ​​ഴു​​ത്തു​​രു​​ത്ത് (എസ്.കെ.പി.എസ്) സ്കൂളിൽ വച്ച് നടന്ന ഇന്തോ-ശ്രീലങ്കൻ കരാട്ടെ ച​​മ്പ്യൻ​​ഷി​​പ്പ് സമാപിച്ചു.

ക​​ടു​​ത്തു​​രു​​ത്തി പാ​​ഴു​​ത്തു​​രു​​ത്ത് സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് സ്കൂ​​യിൽ നടന്നു വരുന്ന ഇ​​ൻ​​ഡോ-​​ശ്രീ​​ല​​ങ്ക​​ൻ ക​​രാ​​ട്ടേ ച​​മ്പ്യൻ​​ഷി​​പ്പ് ഇ​​ന്ന് സമാപിക്കും
കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളും ( എസ് . കെ . പി . എസ് ) ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന ഇന്തോ - ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പ് കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളിൽ വച്ച് ശ്രീ . മോൻസ് ജോസഫ് എം . എൽ . എ ഉദ്ഘാടനം നിർവഹിച്ചു . ശ്രീലങ്കൻ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് സെൻസായി എച്ച് . എസ് ശിശിരകുമാർ മുഖ്യാതിഥിയായിരുന്നു . ഫാദർ ബിജു താഴത്തുചെരുവിൽ ഒ . എസ് . ബി അദ്ധ്യക്ഷത വഹിച്ചു . ജെ . എസ് . കെ . എ ഇന്ത്യാ ചീഫ് സെൻസായി പി . കെ ഗോപാലകൃഷ്ണൻ , കോട്ടയം ജില്ലാ പോർട്ട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സെൻസായി ജോർജ് സുനു എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീലങ്കൻ കരാട്ടെ ടീം അംഗങ്ങളെ സ്കൂൾ മാനേജർ ഫാദർ ടോമി തേർവാലക്കട്ടയിൽ ഒ . എസ് . ബി മെമെന്റോ നൽകി ആദരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാദർ അജീഷ് കുഞ്ചറക്കാട്ട് ഒ . എസ് . ബി സ്വാഗതവും , ചാമ്പ്യൻഷിപ്പ് ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ സെൻസായി വിനോദ് മാത്യു വയല കൃതജ്ഞയും അർപ്പിച്ചു . ശ്രീലങ്ക , കേരളം , തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലെ 70 ഓളം ക്ലബുകളിൽ നിന്നുമായി 500 പേർ ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തു . ഇന്ന് ബ്രൗൺ ബെൽറ്റ് , ബ്ലാക്ക് ബെൽറ്റ് വിഭാഗങ്ങളുടെ മത്സരങ്ങളും കരാട്ടെ സ്റ്റേജ് പ്രദർശനവും ഉണ്ടായിരിക്കും .

കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളും  (എസ്.കെ.പി.എസ്) ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന ഇന്തോ - ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പ് കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളിൽ വച്ച് ശ്രീ . മോൻസ് ജോസഫ് എം . എൽ . എ ഉദ്ഘാടനം നിർവഹിച്ചു . ശ്രീലങ്കൻ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് സെൻസായി എച്ച് . എസ് ശിശിരകുമാർ മുഖ്യാതിഥിയായിരുന്നു . ഫാദർ ബിജു താഴത്തുചെരുവിൽ ഒ . എസ് . ബി അദ്ധ്യക്ഷത വഹിച്ചു . ജെ . എസ് . കെ . എ ഇന്ത്യാ ചീഫ് സെൻസായി പി . കെ ഗോപാലകൃഷ്ണൻ , കോട്ടയം ജില്ലാ പോർട്ട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സെൻസായി ജോർജ് സുനു എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീലങ്കൻ കരാട്ടെ ടീം അംഗങ്ങളെ സ്കൂൾ മാനേജർ ഫാദർ ടോമി തേർവാലക്കട്ടയിൽ ഒ . എസ് . ബി മെമെന്റോ നൽകി ആദരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാദർ അജീഷ് കുഞ്ചറക്കാട്ട് ഒ . എസ് . ബി സ്വാഗതവും , ചാമ്പ്യൻഷിപ്പ് ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ സെൻസായി വിനോദ് മാത്യു വയല കൃതജ്ഞയും അർപ്പിച്ചു . ശ്രീലങ്ക , കേരളം , തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലെ 70 ഓളം ക്ലബുകളിൽ നിന്നുമായി 500 പേർ ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തു. 

Read more

വനിതകള്‍ക്കായി ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതകള്‍ക്കായി ശാസ്ത്രീയ തയ്യല്‍ തൊഴില്‍ 
പരിശീലന പരിപാടി സംഘടിപ്പിച്ചു
* 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ സൗജന്യമായി ലഭ്യമാക്കി
കോട്ടയം: സ്വയം തൊഴില്‍ പ്രോത്സാഹനത്തോടെപ്പം വരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍   ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് വനിതകള്‍ക്കായി തയ്യല്‍ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏഴ് ദിവസത്തെ വിദഗ്ദ്ധ പരിശീലനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് നടത്തപ്പെട്ടത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 20 വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനും സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഉഷാ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നായുള്ള തിരഞ്ഞെടുക്കപ്പെട്ട 20 വനിതകളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടിയുടെ ഭാഗമായി മെഷീന്‍ റിപ്പയറിംഗ്, തുണിസഞ്ചി, തുണികൊണ്ടുള്ള കരകൗശലവസ്തുക്കള്‍ എന്നിവയോടൊപ്പം ചുരിദാര്‍, ഫ്രോക്ക്, പൈജാമ, ബ്ലൗസ്, കുര്‍ത്ത, പാന്റ്‌സ്, ഷര്‍ട്ട്, മിഡി, ടോപ്പ് തുടങ്ങിയവയിലാണ് പരിശീലനം ലഭ്യമാക്കിയത്. 

കോട്ടയം:20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ സൗജന്യമായി ലഭ്യമാക്കി. സ്വയം തൊഴില്‍ പ്രോത്സാഹനത്തോടെപ്പം വരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍   ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് വനിതകള്‍ക്കായി തയ്യല്‍ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏഴ് ദിവസത്തെ വിദഗ്ദ്ധ പരിശീലനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് നടത്തപ്പെട്ടത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 20 വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനും സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഉഷാ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നായുള്ള തിരഞ്ഞെടുക്കപ്പെട്ട 20 വനിതകളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടിയുടെ ഭാഗമായി മെഷീന്‍ റിപ്പയറിംഗ്, തുണിസഞ്ചി, തുണികൊണ്ടുള്ള കരകൗശലവസ്തുക്കള്‍ എന്നിവയോടൊപ്പം ചുരിദാര്‍, ഫ്രോക്ക്, പൈജാമ, ബ്ലൗസ്, കുര്‍ത്ത, പാന്റ്‌സ്, ഷര്‍ട്ട്, മിഡി, ടോപ്പ് തുടങ്ങിയവയിലാണ് പരിശീലനം ലഭ്യമാക്കിയത്. 

Read more

Copyrights@2016.