india live Broadcasting
പൂക്കയം എസ്റ്റേറ്റ് വൈദിക മന്ദിരം വെഞ്ചരിച്ചു

രാജപുരം:പൂക്കയം എസ്റ്റേറ്റ് വൈദിക മന്ദിരം അതിരൂപതാ ആർച്ച്ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു. ചടങ്ങിൽ രാജപുരം ഫൊറോനയിലെ വൈദികർ, സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അതിരൂപതതല ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കോട്ടയം : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ 80-മാത് വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റ് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംഘടിപ്പിച്ചു. കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആതിഥ്യമരുളി ഇറഞ്ഞാല്‍ ആലപ്പാട്ട് മെഡോസ് സ്മാഷേഴ്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനകര്‍മ്മം കെ. സി. സി അതിരൂപത പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എം.എല്‍.എ. നിര്‍വഹിച്ചു. ജോസ്മോന് പുഴക്കരോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ഫില്‍മോന്‍ കളത്ര ആമുഖ സന്ദേശം നല്കി. ഷൈജി ഓട്ടപ്പള്ളി, സ്റ്റീഫന്‍ കുന്നുംപുറം, രാജു ആലപ്പാട്ട്, ജോസ് ജെ മറ്റത്തില്‍, ജെയ്മോന് ഫിലിപ്പ്, ജെയ്സണ്‍ ആലപ്പാട്ട്, ജോമോന് സി തോമസ്, ഷിബു പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ മുതിര്‍ന്ന വൈദികനും അപ്നാദേശ് മുന്‍ ചീഫ് എഡിറ്ററുമായിരുന്ന ചാഴികാട്ട് ജോസച്ചന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി 32 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇരവിമംഗലം ജേതാക്കളായി. മ്രാല, കിടങ്ങൂര്‍ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അലക്സ് ബി മാത്യു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മലബാര്‍ റീജിയണ്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മലബാര്‍ റീജിയണ്‍ നേതൃസംഗമം കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. മലബാറിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കെ.സി.സി.യുടെ 48 യൂണിറ്റുകളുടെയും ഫൊറോനകളുടെയും ഭാരവാഹികളുടെ സംഗമമാണ് കണ്ണൂരില്‍ ചേര്‍ന്നത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ കെ.സി.സി പ്രസിഡന്റ ്ബാബു കദളി മറ്റം അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തി. ജോണി കുളകാട്ടുകുഴി, സൈമണ്‍ പാഴുക്കുന്നേല്, സണ്ണി പ്ലാച്ചേരിപ്പുറത്ത്, മാത്യു പൂഴിക്കാല, സൈമണ്‍ കല്ലൂര്‍, ഫിലിപ്പ് കൊട്ടോടി, മലബാര്‍ റീജിയണ്‍ സെക്രട്ടറി പ്രൊഫ. തോമസ്, ജോയിന്റ് സെക്രട്ടറി ബെന്നി കുന്നംകുഴയ്ക്കല് എന്നിവര്‍ പ്രസംഗിച്ചു. ക്നാനായ സമുദായത്തേയും കോട്ടയം അതിരൂപതയേയും ശക്തിപ്പെടുത്തുവാന്‍ സഹായിക്കുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്കി. ഫെബ്രുവരി 22 മുതല്‍ 24 വരെ കൈപ്പുഴയില്‍ സംഘടിപ്പിക്കുന്ന ക്നാനായ കുടുംബ സംഗമത്തിലും വിവിധ മത്സരങ്ങളിലും സെമിനാറുകളിലും എല്ലാ യൂണിറ്റുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുവാന്‍ തീരുമാനമായി.
വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായ വിതരണം നടത്തി

കോട്ടയം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ച്് പ്രളയബാധിതര്‍ക്കായി വരുമാന സംരംഭക പദ്ധതികള്‍ ചെയ്യുന്നതിനായുള്ള ധനസഹായ വിതരണം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിബിഎം ഇന്‍ഡ്യ ട്രസ്റ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാര്വിന് മോസസ്സ് ധനസഹായ വിതരണം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ ആനി തോമസ്, അനിമേറ്റര്‍ ഷീബ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 കുടുംബങ്ങള്‍ക്ക് ഹൈടെക് കോഴി വളര്‍ത്തല്‍ യൂണീറ്റിനും, 4 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ യൂണീറ്റിനും, 6 കുടുംബങ്ങള്‍ക്ക് താറാവ് വളര്‍ത്തല്‍ യൂണീറ്റിനും, 3 കുടുംബങ്ങള്‍ക്ക് കയര്‍ നിര്‍മ്മിക്കുന്നതിനായുള്ള റാഡിനും, 2 കുടുംബങ്ങള്‍ക്ക് മീന്‍ വളര്‍ത്തല്‍ യൂണിറ്റിനും, 2 കുടുംബങ്ങള്‍ക്ക് പെട്ടികട തുടങ്ങുന്നതിനുമായുള്ള ധനസഹായമാണ് വിതരണം ചെയ്തത്.
ഉഴവൂര്‍ വോളിബോള്‍ ഇന്ന് മുതല്‍

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഷപ്പ് തറയില്‍, സിസ്റ്റര്‍ ഗൊരേത്തി സ്മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഇന്ന് ആരംഭിക്കുന്നു.
രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരിനെ കെ. ഇ. കോളജ് മാന്നാനവും, ബി. പി. സി. കോളേജ്, പിറവം, സി. എം. എസ്. കോളേജ് കോട്ടയത്തെയും നേരിടുന്നു.
"IGNITE 2k19" Start up orientation programme ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.

പ്രിയ സുഹൃത്തുക്കളെ
ക്നാനായ യുവജനങ്ങളിലെ സംരഭക അഭിരുചിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടുകൂടി കെ സി വൈ എല്‍ അതിരൂപത സമിതി സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച. "IGNITE 2k19" Start up orientation programme ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.
ഈ പരുപാടിയില്‍ എന്റെ ഇടവകയിലെ യുവജനങ്ങള്‍ക്കൊപ്പം എനിക്കും പങ്കെടുക്കാന്‍ സാധിച്ചു.
ഒരു ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപെടുന്ന ഒരു പ്രോഗ്രാമായി മാറി എന്ന് നൂറ് ശതമാനവും നമുക്ക് പറയുവാന്‍ സാധിക്കും.
യുവവ്യവസായിയും, സംരംഭകനും എഴുത്തുകാരനുമായ ശ്രീ. ബൈജു നെടുങ്കേരി, സൈബര്‍ വിദഗ്ധനും സംരംഭകനുമായ ശ്രീ. മോജു മോഹന്‍ തുടങ്ങിയവര്‍ നയിച്ച ക്ലാസുകള്‍ ഓരോ സംരഭകനും മനസിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ആയിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത യുവ സംരഭകര്‍ക്ക് ഒരു നഷ്ടം തന്നെയാണ്.
ഇങ്ങനെ ഒരു പ്രോഗ്രാമിനെ കുറിച്ച് ആലോചിച്ച് അത് നടപ്പിലാക്കിയ KCYL അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, ജോമി കൈപ്പാറേട്ട്
(അതി.ജന.സെക്രട്ടറി), ഫാ.സന്തോഷ് മുല്ലമംഗലത്ത് (അതി.ചാപ്ലയിന്‍) മറ്റ് പാരവാഹികള്ക്കും ഹ്യദയത്തിന്റെ ഭാഷയില്‍ എല്ലാ വിധ അഭിനന്ദനങ്ങളും അശംസകളും
എന്ന്
ജിബിന്‍ വഞ്ചിയില്‍
KCYL കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ്
കടുത്തുരുത്തി വലിയപളളിയിലെ പുറത്തുനമസ്കാരവും, മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളും ഫെബ്രുവരി10 മുതല്‍ 14 വരെ

കടുത്തുരുത്തി; കോട്ടയം അതിരൂപതയുടെ മാതൃദൈവാലയവും നാലാം നൂറ്റാണ്ടില്‍ സ്ഥാപിതവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി വലിയപളളിയിലെ മൂന്നുനേമ്പാചരണവും, പുറത്തുനമസ്കാരവും, മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളും 2019 ഫെബ്രുവരി 10,11,12,13,14 തീയതികളില്‍ നടത്തപ്പെടുന്നു.
ദൈവദാസന് മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 105-ാം ചരമവാര്‍ഷികം ആചരിച്ചു

കോട്ടയം; ദൈവദാസന് മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ 105-ാം ചരമ വാര്‍ഷികവും ശ്രൂശ്രൂഷകളും ഇടയ്ക്കാട്ട് ഫൊറോന പളളിയില്‍ നടത്തപ്പെട്ടു. സമാപന ദിനമായ ഇന്ന് (26 ശനിയാഴ്ച) രാവിലെ 11മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്കി. വി.കുര്‍ബാനയെ തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന ശുശ്രൂഷയും ഊട്ടുനേര്‍ച്ചയും നടത്തി.
വല്ലംബ്രോസന്‍ ബെനഡിക്ടൈന്‍ ആശ്രമ ദേവലയത്തിന്റെ കൂദാശ കര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

പുതുതായി നിര്‍മ്മിച്ച മരിയമല വല്ലംബ്രോസന്‍ ബെനഡിക്ടൈന്‍ ആശ്രമ ദേവലയത്തിന്റെ കൂദാശ കര്‍മ്മം കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തുടര്ന്നുവല്ലംബ്രോസന് സഭാംഗങ്ങളായ ഡീക്കന്‍ ധനീഷ് കൊശക്കുഴിയില്, ഡീക്കന്‍ സാര്‍ഗന്‍ കാലായില്‍ എന്നിവരുടെ പൗരോഹിത്യ സ്വീകരണചടങ്ങുകളും നടന്നു. ആബട്ട് ജനറല്ജുസ്സേപ്പേ കസ്സേത്ത , പ്രിയോര്‍ ഫാ. ബിജു താഴത്തുചെരുവില്എന്നിവര് സഹകാര്‍മ്മികരായിരുന്നു. ദൈവസാന്നിധ്യം നിറഞ്ഞു തുളുമ്പുന്ന ഭവനങ്ങളാണ് ദേവാലയങ്ങളെന്നും,ദേവാലയങ്ങള്‍ സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും ശുശ്രൂഷയുടേയും ആലയങ്ങളായി മാറണമെന്നും, എളിമയുളള ശുശ്രൂഷയേക്കാള്‍ വലിയ പുണ്യപ്രവര്ത്തിയില്ലെന്നും മുഖ്യ കാര്‍മ്മികത്വം വഹിച്ച അഭിവന്ദ്യ മൂലക്കാട്ട് പിതാവ് തന്റെസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ബെനഡിക്ടൈന്‍ മൊണാസ്റ്റിക്ക് പ്രാര്‍ത്ഥനാ പാരമ്പര്യവും സംസ്ക്കാരവും കാത്തുസൂക്ഷിക്കുന്ന രീതിയിലുളള പ്രാര്ത്ഥനാസങ്കേതങ്ങളാണ്- കോറസ്സ് മദ്ബഹയ്ക്ക് ഇരുപുറവും നിര്‍മ്മിച്ചിരിക്കുന്നത്. സന്യാസികള്‍ക്ക് സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാനും ആത്മീയഗ്രന്ഥപാരായണത്തിനുമായി മനോഹരമായി രൂപകല്പ്പനചെയ്തിക്കുന്ന ഈ വിശുദ്ധസ്ഥലം ഇന്ത്യയില്‍തന്നെ ആദ്യത്തേതാണ്. ഇറ്റലിയില്‍ ഫ്ളോറന്സിനടുത്തുളള വല്ലംബ്രോസന്‍ വനഭൂമിയില്‍ 1036-ലാണ് വി. ജോണ്‍ ഗ്വില്ബേര്ട്ട്വല്ലംബ്രോസന് സഭ സ്ഥാപിച്ചത്. ബെനഡ്ക്ടൈന് നിയമാവലിയിലുംഏകാഗ്രമായ ദൈവാന്വേക്ഷണത്തിലുംജീവിത വിശുദ്ധിയിലും അടിയുറച്ചതായിരുന്നു വല്ലംബ്രോസന്‍ സന്യാസജീവിതചര്യ. 1988-ല്‍ അഭിവന്ദ്യ കുന്നശ്ശേരിപ്പിതാവിന്റെ പ്രത്യേക താത്പര്യപ്രകാരംആബട്ട് ജനറല്‍ ലൊറെന്സ്സോ റൂസ്സോതിരുഹൃദയക്കുന്നില് ഈ സഭയുടെആദ്യഭവനം സ്ഥാപിച്ചു. കടുത്തുരുത്തി മരിയമലയിലെ, സെന്റ്മേരീസ്ആശ്രമാണ് സഭയുടെ ഇന്ത്യയിലെ ആസ്ഥാനം. മരിയമല ആശ്രമത്തിനു കീഴില്‍ 34 സന്യാസിമാര്ഇറ്റലിയില് റോം, ഫ്ളോറന്‍സ്, വല്ലംബ്രോസ, ലിവോര്ണ്ണോ, പോര്ദമോണേ, പസഞ്ഞാനോ എന്നിവിടങ്ങളിലും ഇന്ത്യയില്കേരളം, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പേക്ഷിതപ്രവര്ത്തനം നടത്തുന്നു. വല്ലംബ്രോസന്‍ സഭയുടെ കീഴില്കടുത്തുരുത്തിയിലെ പ്രശസ്തമായസെന്റ്കുര്യോക്കോസ്സീനിയര് സെക്കന്‍ഡറി സ്കൂളും, മോനിപ്പളളി സെന്റ് കുര്യോക്കോസ് പബ്ളിക്ക്സ്കൂളും പ്രവര്‍ത്തിക്കുന്നു. തമിഴ്നാട്ടിലെ ഹൊസ്സൂര്‍ നാഗമംഗലം ലൂര്‍ദ്ദ്മാതാ തീര്‍ത്ഥാടനകേന്ദ്രവും ബാംഗ്ലൂര്ഗ്വില്ബര്ട്ട് ഭവനിലെ ഇറ്റാലിയന്‍ ചീസ്-മൊത്സറെല്ലാ ഫാക്ടറിയും വല്ലംബോസന് സഭയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.2016 ല്‍ മരിയമല സെന്റ്.മേരീസ് ആശ്രമംസ്വയംഭരണാവകാശമുള്ള ആശ്രമമായി ഉയര്ത്തപ്പെട്ടിരുന്നു.
വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായ വിതരണം നടത്തി

കോട്ടയം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ച് പ്രളയബാധിതര്‍ക്കായി വരുമാന സംരംഭക പദ്ധതികള്‍ ചെയ്യുന്നതിനായുള്ള ധനസഹായ വിതരണം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിബിഎം ഇന്‍ഡ്യ ട്രസ്റ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാര്വിന് മോസസ്സ് ധനസഹായ വിതരണം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ ആനി തോമസ്, അനിമേറ്റര്‍ ഷീബ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 കുടുംബങ്ങള്‍ക്ക് ഹൈടെക് കോഴി വളര്‍ത്തല്‍ യൂണീറ്റിനും, 4 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ യൂണീറ്റിനും, 6 കുടുംബങ്ങള്‍ക്ക് താറാവ് വളര്‍ത്തല്‍ യൂണീറ്റിനും, 3 കുടുംബങ്ങള്‍ക്ക് കയര്‍ നിര്‍മ്മിക്കുന്നതിനായുള്ള റാഡിനും, 2 കുടുംബങ്ങള്‍ക്ക് മീന്‍ വളര്‍ത്തല്‍ യൂണിറ്റിനും, 2 കുടുംബങ്ങള്‍ക്ക് പെട്ടികട തുടങ്ങുന്നതിനുമായുള്ള ധനസഹായമാണ് വിതരണം ചെയ്തത്.
ബിഷപ്പ് കുന്നശ്ശേരി സ്മാരക ഓള് കേരള ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ മത്സരത്തില്‍ നിര്‍മ്മല കോളേജ് മൂവാറ്റുപുഴ വിജയികളായി.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന ബിഷപ്പ് കുന്നശ്ശേരി സ്മാരക ഓള് കേരള ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ മത്സരത്തില്‍ നിര്‍മ്മല കോളേജ് മൂവാറ്റുപുഴ വിജയികളായി. എസ്.ബി. കോളേജ് ചങ്ങനാശ്ശേരിയെ (3-1)ന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്ഥമാക്കിയത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.എം. ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു.
കെ.എസ്.എസ്.എസ് ഔഷധ ഉദ്യാനം പദ്ധതിക്ക് ചിങ്ങവനം സ്കൂളില്‍ തുടക്കമായി

കോട്ടയം: പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂളില്‍ ഔഷധ ഉദ്യാനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചിങ്ങവനം സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. തോമസ് കൈതാരം നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് സ്റ്റീഫന്‍ കെ. യു, സ്കൂള്‍ അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍, നെയ്ച്ചര്‍ ക്ലബ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ കരിനെച്ചി, മുറികൂട്ടി, രാമച്ചം, വിഷപ്പച്ച. ഇന്‍സുലിന്‍ ചെടി, ഉമ്മം, ആര്യവേപ്പ്, രക്തചന്ദനം, നെല്ലി, നീര്‍മരുത്, ആരോഗ്യ പച്ച, കര്‍പ്പൂര തുളസി, കറ്റാര്‍ വാഴ, ചിറ്റാടലോടകം, ബ്രഹ്മി, വാതം കൊല്ലി, കുടങ്ങല്‍, ആനച്ചുവടി, താന്നി, കൂവളം, ഇലഞ്ഞി, പലകപയ്യാനി, സര്‍വ്വ സുഗന്തി, ലക്ഷ്മിത്തരു, മുള്ളാത്ത, കണിക്കൊന്ന, തിപ്പലി, ഗ്രാമ്പു, അകില്, കറുവ, ഏനായകം, ഉങ്ങ്, കരിംങ്കോത, ബുഷ്പെപ്പര്‍ തുടങ്ങിയ എണ്‍പതില്‍പ്പരം ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഔഷധ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ക്നാനായ യുവതി മിസിസ് മലയാളി 2019 ആയി തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി; ഇന്‍ഫ്രെയിം മീഡിയാ ലാബ് കൊച്ചിയില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ ക്നാനായ യുവതി മിസിസ് മലയാളി 2019 ആയി തെരഞ്ഞെടുക്കപ്പെട്ടു. മസ്കറ്റില്‍ എഞ്ചിനിയറായ പുതുവേലി ഇടവക കൊടുന്നിനാംകുന്നേല്‍ ഷാജന്റെ ഭാര്യ രഞ്ജനിയാണ് വിജയിയായത്. എറണാകുളത്ത് ഐ.എല്‍.ടി.ഇ.എസ് പരിശീലകയായ രഞ്ജിനി പടമുഖം ഇടവക തേക്കിലക്കാട്ടില്‍ പരേതരായ ജോര്‍ജ്- മേരി ദമ്പതികളുടെ മകളാണ്. മക്കള്‍ സ്റ്റീവ്, ഡിയോന്‍.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ യു.ജി.സി.യുടെയും കോട്ടയം അതിരൂപതയുടെയും ധനസഹായത്തോടെ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ബിഷപ്പ് തറയില്‍ സിസ്റ്റര്‍ ഗൊരേത്തി സ്മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകളുടെയും, സുവര്‍ണ്ണജൂബിലി സ്മാരക ഇന്റര്‍ കോളേജിയേറ്റ് ഷ"ില് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് റവ. ഫാ. മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പലും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ബെന്നി കുര്യാക്കോസ്, ഉഴവൂര്‍ ഫൊറാന പള്ളി വികാരി ഫാ. തോമസ് പ്രാലേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കടുത്തുരുത്തി താഴത്തു പളളി വികാരിയെ നേരിട്ട് KSSS പ്രതിനിധികള്‍ പ്രതിക്ഷേധം അറിയിച്ചു.

കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം ഏതു അജണ്ടയുടെ ഭാഗമാക്കി താഴെ പള്ളിയെന്നു വിളിക്കുന്ന സെന്റ് മേരിസ് പള്ളിയുടെ ഭാഗമാക്കിയതെങ്കിലും, അതിനു മൗനാനുവാദം നല്കാൻ സ്വത്വബോധമുള്ള തെക്കുംഭാഗർക്ക് കഴിയില്ല.ക്നാനായസമുദായ അംഗങ്ങള്‍ വടക്കംകൂര്‍ രാജ്യവംശത്തോടു കൂറു പുലര്‍ത്തുന്നവരും രാജ്യസേവനത്തില്‍ തത്പരരും ആയിരുന്നു. തന്മൂലം ആരാധനാലയ സ്ഥാപനത്തിന് അവര്‍ മുന്നോട്ടു വന്നപ്പോള്‍ വടക്കംകൂര്‍ രാജാവില്‍ നിന്നും കരമൊഴിവായി കിട്ടിയ സ്ഥലത്താണ് കടുത്തുരുത്തിയിലെ വലിയ പള്ളി സ്ഥാപിച്ചത്. കടുത്തുരുത്തി പള്ളിക്ക് ഒരു ചരിത്രം ഉണ്ടെങ്കിൽ അത് വലിയ പള്ളിക്ക് മാത്രേമേയുള്ളു എന്ന് മനസിലാക്കാൻ അധികം ചരിത്ര പഠനവും, ഗവേഷണവും ആവശ്യമില്ല. ജനുവരി 19നു മനോരമയിൽ വന്ന സപ്പ്ലിമെന്റിലെ തമസ്കരണം ഇത് വരെ ഉയർത്തിക്കാട്ടി അതിനെതിരെ പ്രതികരിക്കാൻ അതിരൂപത ശ്രമിക്കാത്തത് തികച്ചും അപലപനീയംതന്നെയാണ്. വിശ്വാസ യോഗ്യമായ അറിവുകൾ അനുസരിച്ചു, പിതാവിന്റെ നിർദേശ പ്രകാരം കൊച്ചാദം പള്ളി അച്ചൻ കടുത്തുരുത്തി പള്ളിയുടെ ചരിത്രം പഠിച്ചതിനു ശേഷം രൂപത നേതൃത്വം എന്തെങ്കിലും നടപടികൾ കൈക്കൊള്ളും എന്ന് പ്രത്യാശിക്കാം.
ഈ സാഹചര്യത്തിൽ KSSS സെക്രട്ടറി ഷിബി പഴയംപള്ളിയുടെ നേതൃത്വത്തിൽ, KSSS പ്രവർത്തകർ കടുത്തുരുത്തി സെന്റ് മേരിസ് പള്ളി ഇടവക വികാരി ബഹുഃ ദേവസ്യ അച്ചനെ ജനുവരി 22 നു കാണുകയും, സമുദായ അംഗങ്ങളുടെ പ്രതിഷേധം രേഖാമൂലം അറിയിച്ചു. ഈ കൂടി കാഴ്ചയിൽ ഈ വിഷയത്തിൽ ക്നാനായ സമുദായത്തിന്റെ അസംതൃപ്തി അച്ചനെ നേരിട്ടറിയിച്ചു.വളരെ നിന്ദാവഹമായ പ്രതികരണങ്ങളോടെ ഈ വിഷയത്തെ സമീപിച്ച ദേവസ്യ അച്ചൻ സമീപിച്ചത് എന്ന നഗ്നസത്യം തുറന്നു പറയേണ്ട വസ്തുതയാണ്. ഒരു സമുദായത്തിന്റെ മുഴുവൻ വികാരത്തെ വൃണപ്പെടുത്താനും, അവഗണിക്കാനും ദേവസ്യ അച്ചന് അദ്ദേഹത്തിന്റെ രൂപത നേതൃത്വത്തിന്റെ വ്യക്തമായ നിർദേശവും,പിന്‍ബലവും ഉണ്ട് എന്നതും അദേഹവുമായ സംഭാഷണങ്ങളിൽ നിന്നും വ്യക്തമായി. വ്യക്തമായ തെളിവുകളോട് കൂടിയുള്ള സംഭാഷണത്തിന്റെ ഒടുവിൽ മനോരമ പത്രത്തിൽ തിരുത്തു കൊടുക്കാൻ വ്യക്തിപരമായി തയ്യാർ ആണ് എന്ന് അച്ചൻ അറിയിച്ചു. പ്രതീക്ഷിച്ചതു പോലെ അദ്ദേഹത്തിന് രൂപത നേതൃത്വത്തിന്റെ അനുവാദം തേടേണ്ടതായിട്ടുണ്ട്. ചരിത്ര നിഷേധത്തിനും, വംശീയ അധിക്ഷേപത്തിനും എതിരായി ക്നാനായ സമുദായത്തിന്റെ ആദ്യ പ്രതിഷേധ സ്വരമായി മാറാൻ KSSS നു സാധിച്ചു എന്നതിൽ ചാരിതാർഥ്യമുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള ചരിത്ര നിഷേധങ്ങൾക്കും, അധിക്ഷേപങ്ങൾക്കും നേരെ ക്നാനായക്കാർ മൗനം പാലിക്കില്ല എന്ന വ്യക്തമായ സന്ദേശം ഇതുവഴി സീറോ മലബാർ നേതൃത്വത്തിന് ഇത് വഴി ലഭിക്കും. ഈ വിഷയത്തിൽ അതിരൂപത നേതൃത്വവും, കെസിസി യും, KCYL-നോടും ചേർന്ന് പ്രവർത്തിക്കാൻ KSSS സന്നദ്ധമാണ്. സമുദായത്തിനും, സമുദായ താല്പര്യങ്ങൾക്കും വേണ്ടി
എബ്രഹാം നടുവത്ര- പ്രസിഡന്റ് -KSSS ഷിബി പഴയംപള്ളിയിൽ- സെക്രട്ടറി
അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ കടുത്തുരുത്തി ഫൊറോനയിലെ യുവജനങ്ങളോടൊപ്പം.

കടുത്തുരുത്തി: VISTA-യുടെ അഞ്ചാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2019 ജനുവരി 20-ന് ഉച്ചകഴിഞ്ഞ് 03 മണിക്ക് കടുത്തുരുത്തി സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ വലിയ പള്ളിയിൽ വച്ച് ഫൊറോനയിലെ മുഴുവൻ വൈദികരുടെയും സിസ്റ്റർ അഡ്വൈസർമാരുടെയും 200-ഓളം യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെട്ടു .
ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കടുത്തുരുത്തി ഫൊറോനയിൽ നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്യുവാനും യുവജനങ്ങൾക്ക് അവരുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാനും അവസരം ലഭിച്ചു .
സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ വിജയകരമായി സംഘടിപ്പിച്ച കടുത്തുരുത്തി ഫൊറോന സമിതിക്കും ഫൊറോനയിലെയും മുഴുവൻ യുവജനങ്ങൾക്കും നന്ദി അറിയിച്ചുകൊള്ളുന്നു .
കെ.സി.വൈ.എൽ സുവർണ്ണജൂബിലിയുടെ ഭാഗമായി ഫൊറോനാ വികാരിമാരുടെയും, ചാപ്ലയിന്മാരുടെയും സംയുക്ത മീറ്റിംഗ് ഇന്ന് ചൈതന്യയിൽ

തെള്ളകം : കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനായി എല്ലാ ഫൊറോനാ വികാരിമാരുടെയും, കെ.സി.വൈ.എൽ ഫൊറോനാ ചാപ്ലയിന്മാരുടെയും അതിരൂപത സമിതിയുമായുള്ള സംയുക്ത മീറ്റിംഗ് ഇന്ന് (22/01/19) ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചൈതന്യ പാസ്റ്ററൽ സെന്റെറിൽ വച്ച് നടത്തപ്പെടുന്നതാണ്.
മാർ മാത്യു മൂലക്കാട്ട് സീറോ മലബാർ സഭാ ട്രൈബ്യൂണൽ ജനറൽ മോഡറേറ്റർ

കൊച്ചി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സുപ്പീരിയർ ട്രൈ ബ്യൂണലിന്റെ ജനറൽ മോഡറേറ്ററായി കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . ബിഷപ് മാർ റെമി ജിയൂസ് ഇഞ്ചനാനിയിൽ , ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെ ട്രൈബ്യൂണലിന്റെ ജഡ്ജിമാരായും സിനഡ് തെരഞ്ഞെടുത്തു .സഭയുടെ വിവിധ സിനഡൽ കമ്മീഷനുകളുടെ പുതിയ ചെയർമാന്മാരെയും അംഗങ്ങളെയും സിനഡ് തെരഞ്ഞെടുത്തു.
1)വിശ്വാസപരിശീലന കമ്മീഷൻ: ചെയർമാൻ-ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് .മറ്റ് അംഗങ്ങൾ: ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് , ബിഷപ് മാർ ലോറൻസ് മുക്കുഴി.
2)എക്യൂമെനിസം കമ്മീഷൻ : ചെയർമാൻ: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. മറ്റ് അംഗങ്ങൾ: ബിഷപ് മാർ തോമസ് തുരുത്തിമറ്റം , ബിഷപ് മാർ ജോസഫ് കൊടകല്ലിൽ.
3)ഇവാഞ്ചലൈസേഷൻ ആൻഡ് പാസ്റ്ററൽ കെയർ ഓഫ് മൈഗ്രന്റ്സ് കമ്മീഷൻ
ചെയർമാൻ: ബിഷപ് മാർ റാഫേൽ തട്ടിൽ. മറ്റ് അംഗങ്ങൾ: ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ , ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ.
4)ഡോക്റ്റിൻ കമ്മീഷൻ ചെയർമാൻ: ബിഷപ് മാർ ടോണി നീലങ്കാവിൽ. മറ്റ് അംഗങ്ങൾ: ബിഷപ് മാർ ജോസഫ് പാംപ്ലാനി , ബിഷപ് മാർ ജോസ് പുളിക്കൽ.
5)ക്ലർജി കമ്മീഷൻ : ചെയർമാൻ: ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മറ്റ് അംഗങ്ങൾ: ബിഷപ് മാർ തോമസ് തറയിൽ , ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ.
6)ഫാമിലി,ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ : ചെയർമാൻ: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് . മറ്റ് അംഗങ്ങൾ: ബിഷപ് മാർ ജോസ് പുളിക്കൽ , ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ .
ഡൽഹി കനാനായ കാത്തലിക് മിഷൻ സൗത്ത് സോണില്‍ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ അനുസ്മരണം

ചങ്ങനാശ്ശേരി-കോട്ടയം വികാരിയത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 105 - ചരമവാർഷിക അനുസ്മരണ ശുശ്രൂഷകളും ഡൽഹി കനാനായ കാത്തലിക് മിഷൻ സൗത്ത് സോൺ കൂടാരയോഗ കൂട്ടായ്മയും 2019 ജനുവരി 26 - തീയതി വസന്ത്കുഞ്ച് നിർമൽ ജ്യോതി കോൺവെന്റിൽ വച്ച് നടത്തപ്പെടുന്നു.
ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.

ശ്രീകണ്ഠപുരം: എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കേരളാ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റ്, പി.കെ.എം. കോളജ് ഓഫ് എജ്യുക്കേഷന്‍ മടമ്പം, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി, ചെമ്പന്തൊട്ടി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.കെ.എം. കോളജിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ എ. പത്മനാഭന്, ഇ.എം.സി റിസോഴ്സ് പേഴ്സണ്‍ ആഷിന് രാജ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെസി എന്‍.സി അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി ഹെഡ്മാസ്റ്റര് സോയി ജോസഫ്, ഫാ. ജോസ് മാണിക്കത്താഴെ, പി.പി. രാഘവന്, മേരി ജോയ്, കെ.ജെ. ചാക്കോ കൊന്നയ്ക്കല്‍, സണ്ണി തണ്ടന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രശാന്ത് മാത്യു, സരിത ചാക്കോ എന്നിവര്‍ പ്രസംഗിച്ചു
Latest



