india live Broadcasting

പേരൂര്‍: സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ വോട്ടിംഗ് മിഷന്‍െറ സഹായത്തോടെ ഇലക്ക്ഷന്‍ നടത്തി.

പേരൂര്‍: സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ ജനാധിപത്യ മാതൃകയില്‍ വോട്ടിംഗ് മിഷന്‍െറ സഹായത്തോടെ ഇലക്ക്ഷന്‍ നടത്തി.കുട്ടികള്‍ വളരെ ആവേശത്തോടെ വോട്ടിംഗില്‍ സംബന്ധിച്ചു.മുനിസിപ്പല്‍ കൗണ്‍സിലര്‍ യദു കൃഷ്ണണ വോട്ടിംഗ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. മത്യൂസ് വലിയപുത്തന്‍പുരയില്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മസിട്രിസ് ജെസിമോള്‍ ടി ജോണ്‍,പി.ടി.എ പ്രസിഡന്‍റ് എം. എസ് രാജേന്ദ്രന്‍,എം.പി.ടിഎ പ്രസിഡന്‍റ് രുഗ്മണി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന ദീപശിഖാ പ്രയാണ വാഹനറാലി ഒക്ടോബര്‍ 28 ന്‌.

കൈപ്പുഴ;  കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കൈപ്പുഴ ഫൊറോന കെ.സി.വൈ.എല്‍ ഒരുക്കുന്ന ദീപശിഖാ പ്രയാണ വാഹനറാലി 28.10.2018 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കൈപ്പുഴ ഫൊറോന പളളില്‍ നിന്ന് ആരംഭിച്ച് പാലത്തുരുത്ത്, മാന്നാനം, ഏറ്റുമാനൂര്‍, കുറുമുളളൂര്‍, ചാമക്കാല, മകുടാലയം, വെച്ചൂര്‍,കല്ലറ വഴി നീണ്ടൂരില്‍ എത്തിച്ചേരും.

ഡല്‍ഹി: ദില്‍ഷാദ്‌ ഗാര്‍ഡന്‍ ക്‌നാനായ കൂടാരയോഗം സംഘടിപ്പിച്ചു.

ഡല്‍ഹി: ദില്‍ഷാദ്‌ ഗാര്‍ഡന്‍ ക്‌നാനായ കൂടാരയോഗം പ്രസിഡന്റ്‌ മനോജ്‌ മാത്യുവിന്റെയും കൂടാരയോഗ അംഗങ്ങളുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലെ നജ്‌ഫ്‌ഗട്‌ ക്‌നാനായ ഭവനില്‍ സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാനയോടുകൂടി കൂട്ടായ്‌മ ആരംഭിക്കുകയും അതിനുശേഷം പി.ജെ. ബേബിയുടെയും ലൂക്കോസ്‌ ജോസഫിന്റെയും നേതൃത്വത്തില്‍ പ്രായവ്യത്യാസമില്ലാതെ വിവിധ മത്സരങ്ങള്‍ നടത്തപ്പെടുകയും തുടര്‍ന്ന്‌ കൂടാരയോഗ അംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ഒരുമയോടെ പങ്കുവച്ചു. 

പങ്കുവച്ചു 
Read more

പ്രളയ ബാധിത മേഖലയിലെ കുട്ടികള്‍ക്കായി പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്‌തു.

കോട്ടയം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സ്‌ഫാം സംഘടനയുമായി സഹകരിച്ച്‌ പ്രളയ ബാധിത മേഖലയിലെ കുട്ടികള്‍ക്കായി പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്‌തു. ആലപ്പുഴ ജില്ലയിലെ പാണ്ടനാട്‌, കുന്നംങ്കരി, കിടങ്ങറ, കുമരംങ്കരി, വെളിയനാട്‌, തിരുവന്‍വണ്ടൂര്‍ എന്നീ സ്ഥലങ്ങളിലെ ഗവണ്‍മെന്റ്‌ എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്‌തത്‌. ബാഗ്‌, നോട്ട്‌ബുക്ക്‌, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ക്രയോണ്‍സ്‌, കളര്‍ പെന്‍സിലുകള്‍ എന്നിവയടങ്ങിയ കിറ്റുകളാണ്‌ വിതരണം ചെയ്‌തത്‌. മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ കിറ്റുകള്‍ വിതരണം ചെയ്‌തത്‌.

Read more

വെള്ളമുണ്ട സെന്‍റ്റ് അന്‍സ് സ്കൂളിലെ കുട്ടികള്‍ ദേശിയ ഷൂട്ടിംഗ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍.

വെള്ളമുണ്ട;2018 ഒക്ടോബര്‍ 26,27 തിയതികളില്‍ ഉത്തര്‍പ്രദേശിലെ ഗാസിയ ബാദില്‍ വച്ചു നടക്കുന്ന ദേശിയ ഷൂട്ടിംഗ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളമുണ്ട സെന്‍റ്റ് അന്‍സ് സ്കൂളിലെ 11 കുട്ടികള്‍ പങ്കെടുക്കുന്നു.മുഹമ്മദ് ഇജാസ് ആണ് ടീമിനെ നയിക്കുന്നത്"

Read more

രാജപുരം ഹോളി ഫാമിലി സ്കൂളിൽ ടാലന്റ് ലാബിന്റേയും, ജൈവ വൈവിധ്യ പാർക്കിന്റേയും ഉദ്ഘാടനം നടത്തി

രാജപുരം : രാജപുരം ഹോളി ഫാമിലി സ്കൂളിൽ ടാലന്റ് ലാബിന്റേയും, ജൈവ വൈവിധ്യ പാർക്കിന്റേയും ഉദ്ഘാടനം നടത്തി.സ്കൂൾ മാനേജർ ഫാ. ഷാജി വടക്കേതൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് ടാലന്റ് ലാബിന്റെ ഉദ്ഘാടനവും ,വാർഡ് മെമ്പർ ശ്രീ.എം .എം സൈമൺ ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു .

പയ്യാവൂർ സെന്റ് ആൻസ് സ്കൂളിൽ "എപ്പിസ്‌റ്റീം 2018" ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.

പയ്യാവൂർ: പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ "എപ്പിസ്റ്റീം 2018" ത്രിദിന ശാസ്ത്ര പ്രദർശനം കെ.സി.ജോസഫ് എ എൽ എ ഉദ്ഘാടനം ചെയ്തു. 27 ന് സമാപിക്കുന്ന ശാസ്ത്രമേളയിൽ കുട്ടികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് നിർമ്മിച്ച വിവിധ ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയും, വിവിധ തരം കരകൗശല വസ്തുക്കളുടെ പ്രദർശനവും തുടങ്ങി.ചടങ്ങിൽ വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ എസ് വി എം അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ ,വൈസ് പ്രസിഡന്റ്‌ ടി.പി.അഷ്റഫ് ,പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളി വികാരി ഫാ.ബാബു പാറത്തോട്ടുംകര, സ്കൂൾ മാനേജർ സിസ്റ്റർ ബെറ്റ്സി, പി ടി എ പ്രസിഡന്റ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. " സൈബർ ലോകവും കുട്ടികളും " എന്ന വിഷയത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സദാനന്ദൻ ക്ലാസെടുത്തു.. നാളെ (വെള്ളി) രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പയ്യാവൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണൂർ അൽസലാമാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും, പ്രമേഹരോഗ നിർണ്ണയവും നടത്തും.11 ന് നടക്കുന്ന സെമിനാറിൽ "ബഹിരാകാശ ശാസ്ത്രം " എന്ന വിഷയത്തിൽ ഐ എസ് ആർ ഒ (റിട്ട.) സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് ഡിവിഷൻ തലവൻ രാഘവൻ ക്ലാസെടുക്കും. രണ്ടിന് നടക്കുന്ന സെമിനാർ " ട്രാഫിക് സുരക്ഷാ ബോധവൽക്കരണം " എന്ന വിഷയത്തിൽ ട്രാഫിക് ട്രെയിനി എ.വി.സതീഷ് ക്ലാസെടുക്കും".തുടർന്ന് പാമ്പു വിഷം - പ്രതിരോധവും ചികിത്സയും"എന്ന വിഷയത്തിൽ വാവാ സുരേഷ് ബോധവൽക്കരണ ക്ലാസെടുക്കും. ഫയർ ആന്റ് സേഫ്റ്റി സുരക്ഷാ ബോധവൽക്കരണവും പ്രദർശനവും ഉണ്ടായിരിക്കും. 27ന് രാവിലെ 10 ന് പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിലെ ഡോ.അഞ്ജുമോഹൻ ബോധവൽക്കരണ ക്ലാസ് എടുക്കും. ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രശ്നത ചിത്രകാരൻ എബി.എൻ .ജോസഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ വിസിറ്റേഷൻ കോൺഗ്രിഗേഷൻ റീജിയണൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബി എസ് വി എം അധ്യക്ഷത വഹിക്കും. മടമ്പം ലൂർദ് മാതാ ഫൊറോന വികാരി ഫാ.ലൂക്ക് പൂതൃക്കയിൽ, സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.സി.റെജിമോൻ എന്നിവർ ആശംസകൾ നേരും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.ഈ ദിവസങ്ങളിൽ ഹ്യൂമൻ അനാട്ടമി ( പരിയാരം മെഡിക്കൽ കോളേജ്), പുരാവസ്തു പ്രദർശനം, പ്രശസ്ത ചിത്രകാരൻ തോമസ് കാളിയാനി വിരൽതുമ്പിൽ വരച്ച ചിത്രങ്ങൾ, ഔഷധസസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും (പറശ്ശിനിക്കടവ് ആയുർവേദ ആശുപത്രി ), മിൽമ ഡയറിയുടെ പ്രദർശനവും വിൽപ്പനയും ( മലയോര മിൽമ ഡയറി) ഇവയുടെ പ്രദർശനവും ഉണ്ടായിരിക്കും.ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തോംസിൻ അറിയിച്ചു.ഇന്നലെ (വ്യാഴം) നടന്ന ശാസ്ത്രമേള കാണാൻ വിവിധ സ്ക്കുളുകളിൽ നിന്നായി നൂറുകണക്കിന് " വിദ്യാർത്ഥികളും നിരവധി. നാട്ടുകാരും എത്തിയിരുന്നു കുട്ടികൾക്ക് മേള ഒരു വിസ്മയമായിരുന്നു.

സഹനം, കഷ്ടപ്പാട്, രോഗം ഇവ മാത്രമുള്ളവരും വിശുദ്ധിയിലേക്ക് ഉയരുന്നു ഫാ : ജോഷി വല്ലാർകാട്ടിൽ

സഹനം, കഷ്ടപ്പാട്, രോഗം ഇവ മാത്രമുള്ളവരും വിശുദ്ധിയിലേക്ക് ഉയരുന്നു ഫാ : ജോഷി വല്ലാർകാട്ടിൽ🌹
അന്ധന് ദൈവത്തിന്റെ പ്രവർത്തിയിലൂടെ കാഴ്ചയും ആരോടും അത് പരമാർത്ഥതയോടെ പറയാനുള്ള ഉൾക്കാഴ്ചയും , പിന്നീട് അവനോടൊപ്പം ചേരാനുള്ള ആന്തരീക പരിണാമവും ഉണ്ടായി. 
ആരുമൂലവുമുള്ള കുറ്റമല്ല രോഗവും കഷ്ടപ്പാടും . ഇവയാൽ വലഞ്ഞ് മരിച്ചു പോയവരും വിശുദ്ധരായിട്ടുണ്ട് എന്ന് ഓർക്കുക. അന്ധതയിൽ നിന്ന് കാഴ്ചയും, ഉൾക്കാഴ്ചയും, ആന്തരീകപരണാമവും ഉണ്ടാകാൻ നമുക്കും പ്രാർത്ഥിക്കാം . കൊട്ടോടി സെന്റ് ആൻസ് പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന്റേയും, കൊന്തപ്പത്തിന്റേയും ഏഴാം ദിവസം , ദിവ്യബലി അർപ്പിച്ച് ഫാ : ജോഷി വല്ലാർകാട്ടിലിന്റെ വചന പ്രഘോഷണം

അന്ധന് ദൈവത്തിന്റെ പ്രവർത്തിയിലൂടെ കാഴ്ചയും ആരോടും അത് പരമാർത്ഥതയോടെ പറയാനുള്ള ഉൾക്കാഴ്ചയും , പിന്നീട് അവനോടൊപ്പം ചേരാനുള്ള ആന്തരീക പരിണാമവും ഉണ്ടായി. ആരുമൂലവുമുള്ള കുറ്റമല്ല രോഗവും കഷ്ടപ്പാടും . ഇവയാൽ വലഞ്ഞ് മരിച്ചു പോയവരും വിശുദ്ധരായിട്ടുണ്ട് എന്ന് ഓർക്കുക. അന്ധതയിൽ നിന്ന് കാഴ്ചയും, ഉൾക്കാഴ്ചയും, ആന്തരീകപരണാമവും ഉണ്ടാകാൻ നമുക്കും പ്രാർത്ഥിക്കാം . കൊട്ടോടി സെന്റ് ആൻസ് പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന്റേയും, കൊന്തപ്പത്തിന്റേയും ഏഴാം ദിവസം , ദിവ്യബലി അർപ്പിച്ച് ഫാ : ജോഷി വല്ലാർകാട്ടിലിന്റെ വചന പ്രഘോഷണം

Read more

രജതജൂബിലി ദമ്പതിസംഗമം നവംബര്‍ 10 ന് തൂവാനീസയില്‍

കോട്ടയം:അതിരൂപതയില്‍ 1993-യില്‍ വിവാഹിതരായി രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം നവംബര്‍ 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍3.30 വരെ കോതനല്ലൂര്‍ തൂവാനീസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. സംഗമത്തോടനുബന്ധിച്ച് കൃതജ്ഞാതബലിയും "മൂല്യാധിഷ്ഠിത ജീവിതം ഇന്നിന്റെ ആവശ്യം" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഭാഗ്യദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തപ്പെടും. സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9495080049 എന്ന നമ്പറില്‍ മുന്‍കുട്ടി  രജിസ്റ്റര്‍ ചെയ്യുക . ഫാ.ബ്രസന്‍ ഒഴുങ്ങാലില്‍ ചെയര്‍മാന്‍.

തയില്‍ 1993-യില്‍ ര്‍ ല്‍ കോതനല്ലൂര്‍ തൂവാനീസ പ്രാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  എന്ന നമ്പറില്‍ മുന്‍കുട്ടി ഫാ.ബ്രസന്‍ ഒഴുങ്ങാലില്‍ ചെയര്‍മാന്‍
Read more

കെ.സി.ഡബ്ല്യു.എ വെളിയനാട്‌ ഇടവകയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ പ്രഷര്‍ കുക്കര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ തുടക്കമായി.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ പ്രഷര്‍ കുക്കര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. വെളിയനാട്‌ ഇടവകയിലെ 210 കുടുംബങ്ങള്‍ക്കായണ്‌ ആദ്യഘട്ടത്തില്‍ കുക്കറുകള്‍ ലഭ്യമാക്കിയത്‌. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ മേഴ്‌സി ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജെസ്സി ചെറുപറമ്പില്‍, സെക്രട്ടറി സിന്‍സി പാറേല്‍, ജോയിന്റ്‌ സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍, ട്രഷറര്‍ ബീന മാക്കില്‍, സില്‍ജി സജി, ഷീബ ചാക്കോ, അല്‍ഫോന്‍സ ചെറിയാന്‍, ഷീല മാത്യു, ലിസി ലൂക്കോസ്‌, സൂസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വെളിയനാട്‌ ഇടവക വികാരി ഫാ. ജോബി കണ്ണാലയില്‍ കെസി.ഡബ്ല്യുഎ അതിരൂപതാ സമിതി ചെയ്‌ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു. പ്രളയ ബാധിതമായ മറ്റ്‌ ഇടവകകളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍.

Read more

KCYL ഇടക്കാട്ട് ഫൊറോനായുടെ നേതൃത്വത്തിൽ KCYL ജന്മദിനം നവംബർ 11ന് വെളിയനാട് വച്ച് ആഘോഷിക്കുന്നു

വെളിയനാട്: KCYL ഇടക്കാട്ട് ഫൊറോനായുടെ നേതൃത്വത്തിൽ KCYL ജന്മദിനം നവംബർ 11ന് വെളിയനാട് വിശുദ്ധ മിഖായേൽ ദേവാലയത്തിൽ വച്ചു ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് നടവിളി മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ മാമാങ്കം മാർഗംകളി മത്സരത്തിലൂടെ ട്രഷർ ഹൻഡ്, ക്വിസ് മത്സരം തുടങ്ങി മറ്റ് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സുവർണ്ണ ജൂബിലിയെ വരവേൽക്കുവാനും ജന്മദിനം ആഘോഷിക്കുവാനുമായി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോനായിലെ മുഴുവൻ യുവജനങ്ങളെയും വെളിയനാട് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു

വെളിയനാട്: KCYL ഇടക്കാട്ട് ഫൊറോനായുടെ നേതൃത്വത്തിൽ KCYL ജന്മദിനം നവംബർ 11ന് വെളിയനാട് വിശുദ്ധ മിഖായേൽ ദേവാലയത്തിൽ വച്ചു ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് നടവിളി മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ മാമാങ്കം മാർഗംകളി മത്സരത്തിലൂടെ ട്രഷർ ഹൻഡ്, ക്വിസ് മത്സരം തുടങ്ങി മറ്റ് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.സുവർണ്ണ ജൂബിലിയെ വരവേൽക്കുവാനും ജന്മദിനം ആഘോഷിക്കുവാനുമായി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോനായിലെ മുഴുവൻ യുവജനങ്ങളെയും വെളിയനാട് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു

Read more

ഫാ.സ്റ്റീഫൻ കുഴിപ്ലാക്കിൽ ദേവാലയ സംഗീത മത്സരത്തിൽ നീണ്ടൂർ കൊയർ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു

നീണ്ടൂർ:ഉഴവൂർ, സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ(21-10-2018) നടത്തപ്പെട്ട റവ.ഫാ.സ്റ്റീഫൻ കുഴിപ്ലാക്കിൽ മെമ്മോറിയൽ കോട്ടയം അതിരൂപത ദേവാലയ സംഗീത മത്സരത്തിൽ നീണ്ടൂർ, സെന്റ് മൈക്കിൾസ് ദേവാലയ കൊയർ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികളായ നീണ്ടൂർ കെ.സി.വൈ.എൽ അംഗങ്ങൾ ഫിലിപ്പ് സി മാത്യു ചെറുകര, ജോബിൻ ജോസ് അരീപ്പറമ്പിൽ,ബിനീത്‌ ബേബി പ്ലാമൂട്ടിൽ, ടോം സി.മത്തായി ചക്കുപുരക്കൽ,അന്ന സിറിയക് തോട്ടത്തിൽ, ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ

കട്ടച്ചിറ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ IGNITE-2K18 പ്രോഗ്രാം നടത്തി

കട്ടച്ചിറ : കട്ടച്ചിറയിലെ യുവജനങ്ങൾക്കായി KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ ‘Half Day Camp- IGNITE 2K18” നടത്തപ്പെടുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ആരംഭിച്ച പരിപാടിയിൽ ഫാദർ സൈമൺ പുല്ലാട്ട് നേതൃത്വത്തിൽ ക്നാനായ സമുദായത്തെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി. അതിനുശേഷം Team Act നേതൃത്വത്തിൽ RYTHMS OF YOUTH എന്ന പ്രോഗ്രാം നടത്തപ്പെട്ടു. ഈ പ്രോഗ്രാമിനെ നേതൃത്വം നൽകിയത് Siginmon Cyriac. തുടർന്ന് ജപമാല റാലിക്ക് ശേഷം തുടർന്ന് Camp Fire നടത്തപ്പെട്ടു.

ചെറുകര കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല ഷട്ടിൽ ടൂർണമെന്റ്, നവംബർ 9,10,11 തീയതികളിൽ

ചെറുകര കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതാതല ഷട്ടിൽ ടൂർണമെന്റ്, നവംബർ 9,10,11 തീയതികളിൽ
ചെറുകര: കെ.സി.വൈ.എൽ ചെറുകരയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് കോട്ടയം അതിരൂപതാതല ഷട്ടിൽ ടൂർണമെന്റ്, നവംബർ 9,10,11 തീയതികളിൽ , ചെറുകര സെന്റ്.മേരീസ് ഹാളിൽ വെച്ച് നടത്തുന്നു.
🌹 1 -ാം സമ്മാനം 8001 രൂപയും പൂവത്തുങ്കൽ ലിസ്സി തോമസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : പൂവത്തുങ്കൽ ഫാമിലി
🌹2 -ാം സമ്മാനം 6001 രൂപയും കുന്നത്ത് മറിയാമ്മ ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സ്പോൺസർ : ജെമോൻ എബ്രാഹം കുന്നത്ത്
🌹3 -ാം സമ്മാനം 4001 രൂപയും കളരിക്കൽ മത്തായി 6 അന്നമ്മ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : ഷിന്റോ മാത്യു കളരിക്കൽ
🌹4 -ാം സമ്മാനം 2001 രൂപയും പഞ്ചത്താനത്ത് ( ആദോപ്പള്ളിൽ ) തൊമ്മൻ മാണി 8 ഏലിക്കുട്ടി മാണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : ജോബിൻ ജോസഫ് പത്താനത്ത്
🌹5 മുതൽ 8 വരെയുള്ള സ്ഥാനക്കാർക്ക് 1001 രൂപ വീതം പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും സെസ്റ്റ് സ്മാഷർക്ക് 501 രൂപ കാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്
ഗ്രാൻഡ് സ്പോൺസർ: ലിമിൻ മാത്യു കെഴുവന്താനത്ത് & ഫാമിലി
For more details and registration, please contact :
📱 9495743591
📱8281835812 
*📱9496323023*

ചെറുകര: കെ.സി.വൈ.എൽ ചെറുകരയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് കോട്ടയം അതിരൂപതാതല ഷട്ടിൽ ടൂർണമെന്റ്, നവംബർ 9,10,11 തീയതികളിൽ , ചെറുകര സെന്റ്.മേരീസ് ഹാളിൽ വെച്ച് നടത്തുന്നു.

1 -ാം സമ്മാനം 8001 രൂപയും പൂവത്തുങ്കൽ ലിസ്സി തോമസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : പൂവത്തുങ്കൽ ഫാമിലി

2 -ാം സമ്മാനം 6001 രൂപയും കുന്നത്ത് മറിയാമ്മ ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സ്പോൺസർ : ജെമോൻ എബ്രാഹം കുന്നത്ത്

3 -ാം സമ്മാനം 4001 രൂപയും കളരിക്കൽ മത്തായി 6 അന്നമ്മ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : ഷിന്റോ മാത്യു കളരിക്കൽ

4 -ാം സമ്മാനം 2001 രൂപയും പഞ്ചത്താനത്ത് ( ആദോപ്പള്ളിൽ ) തൊമ്മൻ മാണി 8 ഏലിക്കുട്ടി മാണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പോൺസർ : ജോബിൻ ജോസഫ് പത്താനത്ത്

5 മുതൽ 8 വരെയുള്ള സ്ഥാനക്കാർക്ക് 1001 രൂപ വീതം പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും സെസ്റ്റ് സ്മാഷർക്ക് 501 രൂപ കാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്

ഗ്രാൻഡ് സ്പോൺസർ: ലിമിൻ മാത്യു കെഴുവന്താനത്ത് & ഫാമിലി

Read more

പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിൽ സൗജന്യ ജനറൽ സർജറി രോഗ നിർണയ ക്യാമ്പ് 30ന്

പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിൽ 
സൗജന്യ ജനറൽ സർജറി രോഗ നിർണയ ക്യാമ്പ് 30ന്
പയ്യാവൂർ: സൗജന്യ ജനറൽ സർജറി രോഗ നിർണയ ക്യാമ്പ് 2018 ഒക്ടോബർ 30 ചൊവ്വാഴ്ച രാവിലെ 10.00 മുതൽ 1 മണി വരെ പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിൽ ജനറൽ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ജനറൽ സർജറി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു . ഏവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതും നേരത്തെ രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യമായി വെരിക്കോസ് വെയിൻ , ഹെർണിയ , അപ്പൻറ്റിക്സ് , പൈൽസ് , തൈറോയ്ഡ് , ശരീരത്തിലെ വിവിധതരം മുഴകൾ , സ്തനാർബുദം , ഫിഷർ എന്നിവ പരിശോധിക്കുകയും ആരോഗ്യകരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വേണ്ട വിദഗ്ധ ചികിത്സ സാധ്യമാക്കുകയും , ശസ്ത്രക്രിയ ആവശ്യമായിവരുന്ന പ്രസ്തുത ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് | ശസ്ത്രക്രിയയിലും അനുബന്ധ ലാബ് ടെസ്റ്റുകൾക്കും പ്രത്യേ ക | ഇളവ് അനുവദിക്കുകയും ചെയ്യുന്നതാണ് . - രജിസ്ട്രേഷന് നേരിട്ടോ , ഫോൺ മുഖേനയോ അറിയിക്കാവുന്നതാണ് .
രജിസ്ട്രേഷന് നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കാവുന്നതാണ്
വിളിക്കേണ്ട നമ്പർ: 
0460-2210223,
9496571737,
9495419278,

കോട്ടയം മഹിളാമന്ദിരത്തിന് കല്ലറ കെ.സി.വൈ.എൽ യൂണിറ്റിന്റെ സ്‌നേഹത്തിന്റെ വറ്റാത്ത “കിണർ”

കല്ലറ:കല്ലറ കെ.സി.വൈ.എൽ കോട്ടയത്തെ ഏക മഹിളാമന്ദിരത്തിന് വാഗ്‌ദാനം ചെയ്തിരുന്ന കിണർ പണിതു നൽകുകയും അതിന്റെ ഉദ്ഘാടനം യൂണിറ്റ് ചാപ്ലയിൻ ഫാ. സാബു മാലിത്തുരുത്തേൽ നിർവ്വഹിക്കുകയും ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളും മഹിളാമന്ദിരം സൂപ്രണ്ടും അസി. ചാപ്ലയിൻ ഫാ. മാത്യു മണലോടിയിൽ, പ്രസിഡന്റ് അഭിലാഷ് ടോമി മറ്റത്തിക്കുന്നേൽ , സെക്രട്ടറി ജോസഫ് ജെയിംസ് മാധവപ്പള്ളിൽ, വൈസ് പ്രസിഡന്റ് അനിറ്റ ടോമി നെടുംതൊട്ടിയിൽ, ജോയിന്റ് സെക്രട്ടറി ആഷിക സജി മറ്റത്തിക്കുന്നേൽ, സി. അഡ്വൈസർ സി. ജോമിഷ S.V.M, തുടങ്ങിയ നിരവധി യൂണിറ്റംഗങ്ങളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കുറുമുളളൂര്‍ ഏബ്രഹാം തോമസ് സ്വര്‍ണം നേടി.

കുറുമുളളൂര്‍; കോട്ടയം ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കുറുമുളളൂര്‍ സെന്റ്.സ്റ്റീഫന്‍ ക്‌നാനായ പളളി ഇടവകാംഗം ഏബ്രഹാം തോമസ് സ്വര്‍ണം നേടി. അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസി വിദ്യാര്‍ത്ഥിയാണ്.  

മണക്കാടു-വടക്കുമ്മുറി ഇടവകകളില്‍ അഖണ്ഡ ജപമാല ശുശ്രൂഷ ഒക്ടോബര് 27,28 ‍തിയതികളില്‍

മണക്കാടു - വടക്കുമ്മുറി ഇടവകകളില്‍ അഖണ്ഡ ജപമാല ശുശ്രൂഷ💐💐
മണക്കാടു, വടക്കുമ്മുറി ഇടവകകളില്‍ അഖണ്ഡ ജപമാല ശുശ്രൂഷ ഒക്ടോബര് 27 , 28  ‍തിയതികളില്‍ നടക്കും. മണക്കാടു ഇടവകയില്‍,  27ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയും,  വടക്കുമ്മുറിയില്‍ 28 ാം തിയതി രാവിലെ, വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു 10. 30 am മുതല്‍ ഉച്ചതിരിഞ്ഞ് 4. 30 pm വരെയും നടക്കും. മണക്കാടു 8 pm നു വിശുദ്ധ കുര്‍ബാനയോടെയാണു ശുശ്രൂഷ അവസാനിക്കുന്നതു. ആയിരത്തിമൂന്നു മണികളുള്ള വലിയ ജപമാലയ്ക്കു ചുറ്റുമായി ആയിരന്നു കൊണ്ടാണ് ദൈവജനമൊന്നായി ജപമാലയര്‍പ്പിയ്ക്കുക. സന്തോഷം, ദുഃഖം, മഹിമ,  പ്രകാശം എന്നീ വിഭാഗങ്ങളിലെ ഇരുപതു രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് അന്‍പതു വീതം നന്മ നിറഞ്ഞ മറിയമേ ജപങ്ങളാണു ശുശ്രൂ ഷയില്‍ ദൈവജനം അര്‍പ്പിയ്ക്കുന്നതു. 
സഭ കടന്നു പോകുന്ന, ആനുകാലിക പ്രതിസന്ധികളും, പ്രകൃതി ദുരന്തങ്ങളും, സഹന നിയോഗങ്ങളും അര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുന്ന ശുശ്രൂഷകളിലേയ്ക്കു,  ഏവര്‍ക്കും സ്വാഗതം

ദുരിതബാധിത യുവജനങ്ങള്‍ക്ക് ഉണര്‍വ്വേകി പടമുഖം ഫൊറോന കെ.സി.വൈ.എല്‍

തെള്ളിത്തോട് : ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ വീടും സ്വത്തും നഷ്ടപ്പെട്ട യുവജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് നല്‍കുന്നതിനും മാനസികമായി ഉണര്‍ത്തുന്നതിനുമായി ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് പടമുഖം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് - സ്പാര്‍ക്ക് 2K18 - സംഘടിപ്പിച്ചു. 20/10/2018 ശനിയാഴ്ച തെള്ളിത്തോട് സെന്റ് ജോസഫ് ദേവലയത്തില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് പ്രളയത്തെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നിരുന്ന യുവാക്കള്‍ക്ക് ഉന്മേഷം ലഭിക്കുന്നതിനും യുവജനങ്ങള്‍ക്കിടയിലെ സൌഹൃദം പുതുക്കുന്നതിനും സഹായകരമായിത്തീര്‍ന്നു. പ്രസ്തുത ക്യാമ്പില്‍ വെച്ച് കെ.സി.വൈല്‍ സൂവര്‍ണ്ണ ജൂബിലി ദീപശിഖാ പ്രയാണത്തിന് പ‌ടമുഖം ഫൊറോന തലത്തില്‍ സ്വീകരണം നല്‍കുകയുണ്ടായി. കൂടാതെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യൂണിറ്റുകളെ ഫൊറോന സമിതി ആദരിക്കുകയും ചെയ്തു. പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 130-ല്‍ അധികം യുവജനങ്ങള്‍ ക്യാമ്പില്‍ സംബന്ധിച്ചു.
കെ.സി.വൈ.എല്‍ പടമുഖം ഫൊറോന പ്രസിഡന്റ് ശ്രീ ബോഹിത്ത് ജോണ്‍സണ്‍ നാക്കോലിക്കരയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ നോബിള്‍ ജോസഫ് സ്പാര്‍ക്ക്2K18 ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സമൂഹിക പ്രശ്നങ്ങളില്‍ യുവജനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും ആയവ പരിഹരിക്കുന്നതിന് കെ.സി.വൈ.എല്‍ പോലുള്ള സംഘടനകള്‍ പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ചാപ്ലയിന്‍ ഫാ. സനില്‍ ചിറപ്പുറത്ത്, കട്ടപ്പന പള്ളി വികാരി ഫാ. ഡൊമിനിക് മഠത്തിക്കണ്ടത്തില്‍,കെസി.വൈ.എല്‍ അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ സ്റ്റെഫി റെജി കപ്ലങ്ങാട്ട്, ഫൊറോന സെക്രട്ടറി ശ്രീ അഖില്‍ ജെയിംസ് മുളമറ്റത്തില്‍, തെള്ളിത്തോട് യൂണിറ്റ് പ്രസിഡന്റ് ശ്രീ ബെന്‍സണ്‍ ബെന്നി മണ്ണൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ടീം ആക്ട് ന്റെ നേതൃത്വത്തില്‍ നടന്ന Rythms of Youth ക്യാമ്പില്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുത്തു.

സമുദായ ഐക്യവും തനിമയും പരിരക്ഷിക്കാനുറച്ച് കിടങ്ങൂർ ഫൊറോന സംഘടനാ നേതൃസംഗമം

സമുദായ ഐക്യവും തനിമയും പരിരക്ഷിക്കാനുറച്ച് 
കിടങ്ങൂർ ഫൊറോന സംഘടനാ നേതൃസംഗമം  
കിടങ്ങൂർ: ക്‌നാനായ സമുദായത്തിന്റെ പൈതൃകമായ ഐക്യവും തനിമയും പരിരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ  ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് (KCC), ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ (KCWA), ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) എന്നിവയുടെ  കിടങ്ങൂർ ഫൊറോനതല നേതൃസംഗമത്തിൽ തീരുമാനമായി. കിടങ്ങൂർ ഫൊറോനയിലെ എല്ലാ ഇടവകകളിലെയും സമുദായസംഘടനകളുടെ യൂണിറ്റ് ഭാരവാഹികളുടെയും ഫൊറോന ഭാരവാഹികളുടെയും സംയുക്ത സമ്മേളനം സംഘടനകളുടെ അതിരൂപതാ പ്രസിഡന്റുമാരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കിടങ്ങൂർ ഫൊറോന വികാരിയും വൈദിക സമർപ്പിത പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കെ.സി.സി കിടങ്ങൂർ ഫൊറോന പ്രസിഡന്റ് ഷോണി പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച  സംഗമത്തിൽ ഫൊറോന വികാരി ഫാ. മൈക്കിൾ എൻ.ഐ ആമുഖസന്ദേശം നൽകി. കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോൺ മൂലക്കാട്ട്, കെ.സി.വൈ.എൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, കെ.സി.സി കിടങ്ങൂർ ഫൊറോന സെക്രട്ടറി ജോസ് തടത്തിൽ, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജിജി ഷാജി, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് ലിബിൻ പാറയിൽ എന്നവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ചർച്ചകൾക്ക് ഫാ. തോമസ് കരിമ്പുംകാലായിൽ നേതൃത്വം നൽകി.
135 പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഇടവക വികാരിമാരുടെ അദ്ധ്യക്ഷതയിൽ ഓരോ ഇടവകയിലും മൂന്ന് സംഘടനകളുടെയും സംയുക്ത നേതൃസംഗമം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഫൊറോന വികാരിയുടെ അദ്ധ്യക്ഷതയിൽ മൂന്ന് സംഘടനകളുടെയും ഫൊറോന ഭാരവാഹികളുടെ യോഗം മൂന്ന് മാസത്തിലൊരിക്കൽ ചേരുവാനും തീരുമാനിച്ചു. സമുദായവുമായിബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ മൂന്ന് സംഘടനകളും സംയുക്തമായി അവബോധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുവാനും സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ സംയുക്തമായി സംഘടിപ്പിക്കുവാനും യോഗം നിർദ്ദേശിച്ചു. മെയ് മാസത്തിൽ ഫൊറോന തലത്തിൽ ക്‌നാനായ സംഗമം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സമുദായ അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളെ അതിജീവിക്കുന്നതിനും യഥാർത്ഥ കാര്യങ്ങൾ സമയാസമയങ്ങളിൽ അറിയിക്കുന്നതിനുമായി ഫൊറോന, യൂണിറ്റ് തല ഭാരവാഹികളെ ഉൾപ്പെടുത്തി ആശയവിനിമയ സംവിധാനമൊരുക്കുവാനും യോഗത്തിൽ തീരുമാനമായി. 
ഷോണി പുത്തൂർ (KCC President)
 ജിജി ഷാജി (KCWA Forane President)
ലിബിൻ പാറയിൽ  (KCYL Forane President) 

Copyrights@2016.