india live Broadcasting

ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതില്‍ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്

ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതില്‍ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ക്‌നാനായ സമുദായത്തിന്റെ തനതായ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതിലും വരുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിലും ക്‌നാനായ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ അതിരൂപതാ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന തലമുറയെ പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സഭാസ്‌നേഹത്തിലും സമുദായസ്‌നേഹത്തിലും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പത്തിലും മൂല്യബോധത്തിലും നിലനിര്‍ത്തി സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്താല്‍ മാത്രമേ ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികള്‍  അതിജീവിച്ച് മുന്നേറുവാന്‍ പുതുതലമുറ പ്രാപ്തരാകുകയുള്ളൂ. ഈ ലക്ഷ്യം സാധ്യമാക്കുകയാണ് അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുപ്രധാന പ്രവര്‍ത്തന ദൗത്യം. പൂര്‍വ്വപിതാക്കന്മാര്‍ അനുഷ്ഠിച്ചു വന്ന സ്വവംശവിവാഹനിഷ്ഠ പ്രാവര്‍ത്തികമാക്കിയ ക്‌നാനായ അമ്മമാര്‍ ഇക്കാര്യം സ്വന്തം മക്കളും  വീഴ്ച കൂടാതെ പ്രാവര്‍ത്തികമാക്കുന്നതിന് വഴിയൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയെ മാറ്റിനിര്‍ത്തിക്കൊണ്ട് സമുദായത്തെ വളര്‍ത്തിയെടുക്കാനാകില്ലാത്തതിനാല്‍ സഭയോടുള്ള പ്രതിബദ്ധതയില്‍ പുതുതലമുറയെ വളര്‍ത്തിയെടുക്കുവാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. 
  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.   കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാരിത്താസ്  മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കരിങ്കുന്നം രണ്ടാം സ്ഥാനവും കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഫൊറോന തലത്തില്‍ ഇടയ്ക്കാട്, കൈപ്പുഴ, ചുങ്കം ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നായി അറുന്നൂറോളം വനിതകള്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു.

Read more

ഇരവിമംഗലം(കക്കത്തുമല)സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ

ഇരവിമംഗലം; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2018 നവംബര്‍ 30 വെളളി മുതല്‍ ഡിസംബര്‍ 10 തിങ്കള്‍ വരെ തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കാരിസ്ഭവന്‍ ടീം ഒരുക്കുന്ന വാര്‍ഷിക ധ്യാനം-"കുടുംബനിറവ്-2018 " ഡിസംബര്‍ 4,5,6 തീയതികളില്‍ നടത്തപ്പെടുന്നു.
കക്കത്തുമല പളളിയില്‍ വരെ

ഇരവിമംഗലം; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2018 നവംബര്‍ 30 വെളളി മുതല്‍ ഡിസംബര്‍ 10 തിങ്കള്‍ വരെ തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കാരിസ്ഭവന്‍ ടീം ഒരുക്കുന്ന വാര്‍ഷിക ധ്യാനം "കുടുംബനിറവ്-2018 " ഡിസംബര്‍ 4,5,6 തീയതികളില്‍ നടത്തപ്പെടുന്നു.

Read more

2018 ലോഗോസ് ഫാമിലി ക്വിസ് സംസ്ഥാനതല മത്സരത്തില്‍ കോട്ടയം അതിരൂപതക്ക് രണ്ടാം സ്ഥാനം

2018 ലോഗോസ് ഫാമിലി ക്വിസ് സംസ്ഥാന തല മത്സരത്തില്‍ കോട്ടയം അതിരൂപതക്ക് രണ്ടാം സ്ഥാനം
കട്ടച്ചിറ: കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 2018 ലോഗോസ് ഫാമിലി ക്വിസ് സംസ്ഥാന തല മത്സരത്തില്‍ കോട്ടയം അതിരൂപതക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കട്ടച്ചിറ ഇടവക പുത്തന്‍പുരക്കല്‍ ലാല്‍സണ്‍ മാത്യുവിന്റെ കുടുംബമാണ് ഈ നേട്ടം കൈവരിച്ചത് .2016 ല്‍ മൂന്നാം സ്ഥാനവും 2017 ല്‍ രണ്ടാം സ്ഥാനവും ഇവര്‍ തന്നെ നേടിയിരുന്നു. ലാല്‍സണ്‍ മാത്യു നാമകുഴി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഫിസിക്സ് വിഭാഗം തലവനാണ്. ഭാര്യ ഉഴവൂര്‍ O,LL ഹയര്‍ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി അധ്യാപികയാണ്. പുത്രി ലീനസ് കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള 41 രൂപതകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 2018 ലോഗോസ് ഫാമിലി ക്വിസ് സംസ്ഥാന തല മത്സരത്തില്‍ കോട്ടയം അതിരൂപതക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കട്ടച്ചിറ ഇടവക പുത്തന്‍പുരക്കല്‍ ലാല്‍സണ്‍ മാത്യുവിന്റെ കുടുംബമാണ് ഈ നേട്ടം കൈവരിച്ചത് .2016 ല്‍ മൂന്നാം സ്ഥാനവും 2017 ല്‍ രണ്ടാം സ്ഥാനവും ഇവര്‍ തന്നെ നേടിയിരുന്നു. ലാല്‍സണ്‍ മാത്യു നാമകുഴി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഫിസിക്സ് വിഭാഗം തലവനാണ്. ഭാര്യ ഉഴവൂര്‍ O,LL ഹയര്‍ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി അധ്യാപികയാണ്. പുത്രി ലീനസ് കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള 41 രൂപതകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍( നവംബര്‍ 27) ചൈതന്യയില്‍

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് (നവംബര്‍ 27)  ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങളും പൊതുസമ്മേളനവും ഇന്ന് (നവംബര്‍ 27-ാം തീയതി ചൊവ്വാഴ്ച) രാവിലെ 10.30 മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെടും. കൂടാതെ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. 

മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.

തരംഗം 2k18
25.11.2018 നു ബാന്ദ്രയിലുള്ള അപ്പസ്തോലിക് കാർമൽ സ്കൂളിൽ വച്ച് മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.   രാവിലെ 9മണിക്ക് ഫാ. ജോബി മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പ്രശസ്‌ത RJ ജോസഫ് അന്നംക്കുട്ടി ജോസിന്റെ motivational talk ഉണ്ടായിരുന്നു. തുടർന്ന് കെ സി വൈ എൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. 
പ്രസിഡന്റ്‌ രൂപേഷ് 
സെക്രട്ടറി ചിത്തിര, മറ്റു ഭാരവാഹികളായ
സിറിൾ, ബെഞ്ചമിൻ, നീതു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മുംബൈ;25.11.2018 നു ബാന്ദ്രയിലുള്ള അപ്പസ്തോലിക് കാർമൽ സ്കൂളിൽ വച്ച് മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.   രാവിലെ 9മണിക്ക് ഫാ. ജോബി മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പ്രശസ്‌ത RJ ജോസഫ് അന്നംക്കുട്ടി ജോസിന്റെ motivational talk ഉണ്ടായിരുന്നു. തുടർന്ന് കെ സി വൈ എൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. പ്രസിഡന്റ്‌ രൂപേഷ്, സെക്രട്ടറി ചിത്തിര, മറ്റു ഭാരവാഹികളായ സിറിൾ,ബെഞ്ചമിൻ, നീതു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

ഉഴവൂർ ഒ.എൽ.എൽ സ്കൂളിൽ ശതാബ്ദി മെഡിക്കൽ ക്യാമ്പ് നടത്തി

ഉഴവൂർ ഒ എൽ എൽ സ്കൂളിൽ ശതാബ്ദി മെഡിക്കൽ ക്യാമ്പ് നടത്തി
ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തി. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിർലി രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സാബു മാത്യു കൊയ്ത്തറ, എച്ച് എം ജോസ് എം എടശ്ശേരി, മാനേജർ ഫാ. തോമസ് പ്രലേൽ,പി. റ്റി എ പ്രസിഡന്റ്കെ. എം. മാത്യു കൊയ്ത്തറ,കൺവീനർ വേണു പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കാരിത്താസ് ഹോസ്പിറ്റൽ , 
തെള്ളകം, M . U . M . ഹോസ്പിറ്റൽ, 
മോനിപ്പള്ളി - ഫാത്തിമ ഐ ഹോസ്പിറ്റൽ , 
പാലാ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ , ഉഴവൂർ ഹോമിയോ വിഭാഗം 
എന്നീ ഹോസ്പിറ്റലുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തി. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിർലി രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സാബു മാത്യു, എച്ച് എം ജോസ് എം എടശ്ശേരി, മാനേജർ ഫാ. തോമസ് പ്രലേൽ,പി. റ്റി എ പ്രസിഡന്റ്കെ. എം. മാത്യു കോയിത്തറ,കൺവീനർ വേണു പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Read more

കൊച്ചുമിഷനറിക്കായി ഒരുക്കിയ SIM 2K18 ( Spirit In Me) വിജയകരമായി പൂര്‍ത്തീകരിച്ചു .

കോട്ടയം :കൊച്ചുമിഷനറിമാരുടെ ആത്മീയ ഉണര്‍വും ദൈവവിളി പ്രോത്സാഹനവും ലക്ഷ്യമിട്ടു ഒരുക്കിയ SIM 2K18 ( Spirit In Me) വിജയകരമായി പൂര്‍ത്തീകരിച്ചു .തൂവാനിസ ധ്യനകേദ്രത്തിലാണ് പരിപാടി നടത്തിയത്. ഫാ റോയി കാഞ്ഞിരത്തുംമൂട്ടില്‍ ക്ളാസ് നയിച്ചു. വൈസ് ഡയറക്ടര്‍ സി.ജോയ്സി എസ്. വി .എം , അതിരൂപത പ്രസിസിഡന്‍റ് റിക്കി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചനടന്നു. ടീം ആക്ടിന്‍്റെ നേതൃത്വത്തില്‍ ആല്‍ബിന്‍ ജോണിയും , സിജിന്‍ സിറിയക്കും ചേര്‍ന്ന് ഡിബേറ്റ് നടത്തി . വടവാതൂര്‍ മേജര്‍ സെമിനാരിയും , കത്തീഡ്രല്‍ പള്ളിയും തറയില്‍ പിതാവിന്‍്റെ കബറിടവും , മൈനര്‍ സെമിനാരിയും, ചരിത്ര പ്രാധാന്യം ഏറെ ഉള്ള അര്‍ക്കദിയാക്കൊന്മാരുടെ കബറിടവും കുറവിലങ്ങാട് ഫൊറോനാ പള്ളിയും സന്ദര്‍ശിച്ചു. തൃശൂര്‍ ഡോണ്‍ ബോസ്കോ സെമിനാരിയില്‍ ചേര്‍ന്ന മിഷന്‍ വാരിയര്‍സിലെ വെളിയന്നൂര്‍ ഇടവക ജെഫിന്‍ ഇലവുങ്കലിനു ഉപഹാരം നല്‍കി ആദരിച്ചു.

മാര്‍ക്കായി
Read more

വിധവ സംഗമം "നവോമി 2018" സംഘടിപ്പിച്ചു

വിധവ സംഗമം "നവോമി 2018"
സംഘടിപ്പിച്ചു
കോട്ടയം: വിധവകള്‍ക്കും കുടുംബഭാരം പേറുന്ന സ്ത്രീകള്‍ക്കുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവോമി ഗ്രൂപ്പിലെ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് വിധവ സംഗമം "നവോമി 2018" എന്ന പേരില്‍ സംഘടിപ്പിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും റോമിലെ കോണ്‍ഫ്രന്‍സ എപ്പിസ്‌കോപ്പലെ ഇറ്റാലിയനയുടെയും സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടൊനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ സെലീനാമ്മ ജോസഫ് നേതൃത്വം നല്‍കി. കൂടാതെ വിവിധ കലാപരിപാടികളും വിധവകള്‍ക്കായുള്ള നവോമി ഗ്രൂപ്പുകളുടെ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരണവും നടത്തപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ നിന്നായുള്ള നൂറ്റമ്പതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

കെ.സി.സി പിറവം ഫൊറോനയുടെ പുതിയ ഭാരവാഹികള്‍.

പിറവം: കെ.സി.സി പിറവം ഫൊറോന കമ്മിറ്റി വികാരി ഫാ. മാത്യു മണക്കാട്ടിന്‍െറ അധ്യക്ഷതയില്‍ ചാപ്ളയ്ന്‍ ഫാ.ജോബി പുച്ചൂക്കണ്ടം ഉദ്ഘാടനം ചെയ്തു. ജനുവരി 20 ന് ഉച്ചകഴിഞ്ഞ് പിറവം പള്ളിയില്‍ വച്ച് സെമിനാര്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികളായി രാജു പാണാലിക്കല്‍-പ്രസിഡന്‍റ്, ജോസ് പെരുങ്ങേലില്‍-വൈസ്പ്രസിഡന്‍റ്, എം.സി എബ്രാഹം- സെക്രട്ടറി, സാബു നിരപ്പുകാട്ടില്‍-ജോയന്‍റ് സെക്രട്ടറി, തമ്പി കാവനാല്‍-ട്രഷറര്‍, ജെയിംസ് ജോസഫ്, സജി കാവനാല്‍- അതിരൂപത പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഫൊറോനയുടെ പുതിയ ഭാരവാഹികള്‍
Read more

ഡി.എന്‍.ബി ഫാമിലി മെഡിസിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്‌.

നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സാമിനേഷന്റെ ഡി.എന്‍.ബി ഫാമിലി മെഡിസിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കും പ്രസിഡന്റ്‌സ്‌ ഗോള്‍ഡ്‌ മെഡലും നേടിയ ഡോ.റ്റീനാ ചിനു തോമസ്‌ (അസി. സര്‍ജന്‍, കുടുംബാരോഗ്യകേന്ദ്രം, ബ്രഹ്മമംഗലം). അറുനൂറ്റിമംഗലം ചുണ്ടേക്കാലായില്‍ ഡോ.അജിത്‌ ജെയിംസ്‌ ജോസിന്റെ (അസി. പ്രഫസര്‍, കെമിസ്‌ട്രി എസ്‌.ബി കോളജ്‌, ചങ്ങനാശ്ശേരി) ഭാര്യയും, കട്ടച്ചിറ ചെരുവന്‍കാലായില്‍ തോമസിന്റെയും എല്‍സിയുടെയും മകളുമാണ്‌. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ്‌ മെഡല്‍ സമ്മാനിച്ചു.

തോമസിന് റാങ്ക്‌
Read more

ബി.സി.എം കോളജ് വിദ്യാര്‍ഥിനികള്‍ മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മാണത്തിനായി നല്‍കി

കോട്ടയം: പ്രൊട്ടക്‌സ്‌ യുവര്‍ മോം ഇന്‍റര്‍നാഷണല്‍ ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയുടെയും ബി.സി.എം കോളജ് യൂണിയന്‍ നിര്‍ജ്ജരയുടെയും ആഭിമുഖ്യത്തില്‍ കോളജിലെ 30 ഓളം വിദ്യാര്‍ഥിനികള്‍ തങ്ങളുടെ മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മാണത്തിനായി നല്‍കി. സ്തനാര്‍ബുദ ചികിത്സയെകുറിച്ചുള്ള ബോധവത്കരണത്തിന്‍െറ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.

പ്രൊട്ടക്‌സ്‌
Read more

കൈപ്പുഴ ഫോറോന അൽമായ സംഘടനാ ഭാരവാഹികളുടെ നേത്യസംഗമം നവംബർ 25 ഞായറാഴ്ച കൈപ്പുഴ പാരീഷ്‌ ഹാളിൽ

കൈപ്പുഴ ഫോറോനയിലെ വിവിധ ഇടവകകളിലെ ഓട്ടോ, ടാക്സ്സി ട്രൈവേഴ്സ് സംഗമവും,അൽമായ സംഘടനാ ഭാരവാഹികളുടെ നേത്യ സംഗമവും നാളെ കൈപ്പുഴയിൽ നടത്തുന്നു
കൈപ്പുഴ: കൈപ്പുഴ ഫോറോനയിലെ വിവിധ ഇടവകകളിലെ ഓട്ടോ, ടാക്സ്സി ട്രൈവേഴ്സ് സംഗമം 2018 നവംബർ 25 ഞായർ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5 വരെ കൈപ്പുഴ സെന്റ് ജോർജ് ഫോറോനാ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് കൈപ്പുഴ ഫോറോനായിലെ മുഴുവൻ ഓട്ടോ, ടാക്സി ട്രൈവർമാരും പ്രസ്തുത പരിപാടിയിലേക്ക് ഫൊറോന വികാരി ക്ഷണിക്കുന്നു.
കൈപ്പുഴ ഫോറോനിലെ ക്നാനായ അൽമായ സംഘടനാ ഭാരവാഹികളുടെ നേത്യ സംഗമം 2018 നവംബർ 25 ഞായർ വൈകുന്നേരം 5 മുതൽ 7വരെ കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പാരീഷ്‌ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. 
ഈ രണ്ട് പരുപാടി കളിലേയ്ക്കും അർഹരായവരെ പ്രത്യേകം ക്ഷണിക്കുന്നതായി ഫൊറോന വികാരി റവ.ഫാ. മാത്യൂ കുഴിപ്പിള്ളിൽ 
(കൈപ്പുഴ ഫൊറോനാ വികാരി) പറഞ്ഞു.

കൈപ്പുഴ ഫോറോനയിലെ ക്നാനായ അൽമായ സംഘടനാ ഭാരവാഹികളുടെ നേത്യ സംഗമം 2018 നവംബർ 25 ഞായർ വൈകുന്നേരം 5 മുതൽ 7വരെ കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ  പാരീഷ്‌ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. കൂടാതെ കൈപ്പുഴ ഫോറോനയിലെ വിവിധ ഇടവകകളിലെ ഓട്ടോ, ടാക്സ്സി ട്രൈവേഴ്സ് സംഗമവും, 2018 നവംബർ 25 ഞായർ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5 വരെ കൈപ്പുഴ സെന്റ് ജോർജ് ഫോറോനാ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. 

Read more

മാഞ്ഞൂർ മകുടാലയം പള്ളിക്ക് ഇടിമിന്നൽ ഏറ്റു

മാഞ്ഞൂർ മകുടാലയം പള്ളിക്ക് ഇടിമിന്നൽ ഏറ്റു 
മാഞ്ഞൂർ : പുരാതന ക്‌നാനായ പള്ളിയായ മാഞ്ഞൂർ മകുടാലയം പള്ളിക്ക് ഇടിമിന്നൽ ഏറ്റു സാരമായ തകർച്ചയുണ്ടായി. പുരാതനമായ വൃത്താകൃതിയിലുള്ള പള്ളിയുടെ മുകൾ ഭാഗത്തുള്ള ചില്ലുകൾ പൊട്ടി പള്ളിയുടെ ഉള്ളിലേക്ക് വിഴുകയുണ്ടായി, ഒപ്പം ഒരു വാഹനത്തിനും പരുക്ക് പറ്റി, രാത്രിയിലെ മഴയും ഇടിയുമാണ് കാരണമായത് 

മാഞ്ഞൂർ : പുരാതന ക്‌നാനായ പള്ളിയായ മാഞ്ഞൂർ മകുടാലയം പള്ളിക്ക് ഇടിമിന്നൽ ഏറ്റു സാരമായ തകർച്ചയുണ്ടായി. പുരാതനമായ വൃത്താകൃതിയിലുള്ള പള്ളിയുടെ മുകൾ ഭാഗത്തുള്ള ചില്ലുകൾ പൊട്ടി പള്ളിയുടെ ഉള്ളിലേക്ക് വിഴുകയുണ്ടായി, ഒപ്പം ഒരു വാഹനത്തിനും പരുക്ക് പറ്റി, രാത്രിയിലെ മഴയും ഇടിയുമാണ് കാരണമായത് .

Read more

മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം ഡിസംബര്‍ 9ന്‌

കടുത്തുരിത്തി: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മൂന്നാമത്‌ മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ ക്വിസ്‌ മത്സരം ഡിസംബര്‍ ഒന്‍പതിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളില്‍ നടക്കും.
രജിസ്‌ട്രേഷന്‍ ഫീസ്‌ 100 രൂപ. ഫോണ്‍: 9446202872, 8547930411".
മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം 9ന്‌
മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം ഡിസംബര്‍ 9ന്‌

കടുത്തുരിത്തി: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മൂന്നാമത്‌ മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ ക്വിസ്‌ മത്സരം ഡിസംബര്‍ ഒന്‍പതിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളില്‍ നടക്കും.

രജിസ്‌ട്രേഷന്‍ ഫീസ്‌ 100 രൂപ. ഫോണ്‍: 9446202872, 8547930411".

Read more

അതിരൂപതാതല ചെസ്‌ മത്സരത്തില്‍ ഫെബിന്‍ രാജു (മള്ളൂശ്ശേരി) ഒന്നാംസ്ഥാനം നേടി.

എറണാകുളം: സെന്റ്‌ കുര്യാക്കോസ്‌ ഇടവക കെ.സി.വൈ.എല്‍ യൂണിറ്റ്‌ സംഘടിപ്പിച്ച 4-ാമത്‌ അതിരൂപതാതല ചെസ്‌ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം വിസിറ്റേഷന്‍ സമൂഹം സുപ്പീരിയര്‍ സി. കരുണ നിര്‍വഹിച്ചു. വികാരി ഫാ. സിബിന്‍ കൂട്ടുക്കല്ലുങ്കേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും നിരവധിപേര്‍ പങ്കെടുത്ത മത്സരത്തില്‍ ഫെബിന്‍ രാജു (മള്ളൂശ്ശേരി) ഒന്നാംസ്ഥാനവും സ്റ്റീഫന്‍ തോമസ്‌ (മാറിക) രണ്ടാംസ്ഥാനവും ഫിലിപ്പ്‌ പി.എം. (പേരൂര്‍) മൂന്നാംസ്ഥാനവും നേടി. ഡയറക്‌ടര്‍ സജി മുല്ലശ്ശേരില്‍, പിറവം ഫൊറോന പ്രസിഡന്റ്‌ ജിറ്റോമോന്‍, യൂണിറ്റ്‌ പ്രസിഡന്റ്‌ ജിന്‍സ്‌ ജോണ്‍, സെക്രട്ടറി ജോക്‌സിന്‍ സജി എന്നിവര്‍ പ്രസംഗിച്ചു.

Read more

ഉഴവൂർ ഒ എൽ എൽ സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് നവംബർ 25 ഞായറാഴ്ച

ഉഴവൂർ ഒ എൽ എൽ സ്കൂളിൽ ശതാബ്ദി മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടത്തുന്നു
ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് 2018 നവംബർ 25ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ രണ്ടുവരെ ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്ന ആശുപത്രികൾ: 
കാരിത്താസ് ഹോസ്പിറ്റൽ , 
തെള്ളകം M . U . M . ഹോസ്പിറ്റൽ , 
മോനിപ്പള്ളി - ഫാത്തിമ ഐ ഹോസ്പിറ്റൽ , 
പാലാ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ , 
ഉഴവൂർ ഹോമിയോ വിഭാഗം
NB : മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല . പരിശോധനകൾ സൗജന്യമായിരിക്കും .

ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് 2018 നവംബർ 25ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ രണ്ടുവരെ ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തുന്നു.

NB : മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല . പരിശോധനകൾ സൗജന്യമായിരിക്കും .

Read more

കോട്ടയം: ക്രിസ്തുരാജ് കത്തീഡ്രല്‍ പ്ളാറ്റിനം ജൂബലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു.

കോട്ടയം: ക്രിസ്തുരാജ് കത്തീഡ്രല്‍ പ്ളാറ്റിനം ജൂബലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു. മാര്‍ മാത്യൂ മൂലകാട്ട് മെത്രാപ്പോലീത്ത ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലകാട്ടിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഫാ.തോമസ് ് കോട്ടുര്‍, ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ.ജെയ്മോന്‍ ചേന്നാകുഴി, ഫാ.അലക്സ് ഓലിക്കര എന്നിവര്‍ സഹകാര്‍മികരായി. ഈ വര്‍ഷത്തെ  രാജത്വ തിരുനാള്‍   നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടും. തിരുനാളിനോടനുബന്ധിച്ച്‌ എല്ലാദിവസവും വൈകുന്നേരം ആഘോഷമായ വി. കുര്‍ബ്ബാനയെ തുടര്‍ന്ന്‌ ക്രിസ്‌തുരാജ നൊവേന ഉണ്ടായിരിക്കുന്നതാണ്‌. 25-ാം തീയതി ഞായറാഴ്‌ച രാവിലെ 9.30 ന്‌ നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബ്ബാനയില്‍ ഫാ. ഫില്‍മോന്‍ കളത്തറ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിനു കാവില്‍, ഫാ. ബിനു കുന്നത്ത്‌, ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും.

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 27 ന് ചൈതന്യയില്‍

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 27 ന് ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങളും പൊതുസമ്മേളനവും നവംബര്‍ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെടും. കൂടാതെ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. 

KCYL ഉഴവൂർ - QKCA സ്‌നേഹകൂടാര ഭവനപദ്ധയിയുടെ രണ്ടാമത്തെ ഭവനം വെഞ്ചരിച്ചു.

KCYL ഉഴവൂർ - QKCA "സ്നേഹ കൂടാരം" വെഞ്ചരിച്ചു
ഉഴവൂർ : ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഉഴവൂർ KCYL ലുമായി ചേർന്ന് നിർമ്മിച്ച "സ്നേഹകൂടാരം" പദ്ധതിയിലെ രണ്ടാമത്തെ ഭവനം കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു.ഇടവക വികാരി ഫാ.തോമസ് പ്രാലേൽ, KCYL അതിരൂപത ജന.സെക്രെട്ടറിയും ഉഴവൂർ യൂണിറ്റ് പ്രെസിഡന്റുമായ ശ്രീ.ജോമി കൈപ്പാറേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സ്നേഹ കൂടാരം പദ്ധതിയിലെ മറ്റ് രണ്ടു വീടുകളുടെ പണികൾ പുരോഗമിക്കുന്നു. ഉഴവൂർ ഇടവകയിൽ എല്ലാർക്കും സുരക്ഷിതമായ ഭവനം എന്ന ലക്ഷ്യത്തോടെ ഉഴവൂർ KCYL യൂണിറ്റ് തുടക്കം കുറിച്ച ഭവന പദ്ധതിയാണ് സ്നേഹകൂടാരം ഭവന പദ്ധതി. സാജു ആൽപാറയിൽ, സ്റ്റീഫൻ വടയാർ, സീന സാബു, ആഷ്‌ലി കല്ലട, ഫാ. എബിൻ കവുന്നുംപാറയിൽ,Br. ഗ്രേയ്‌സൺ,സജോ വേലിക്കെട്ടേൽ, sr. അയോണ svm, QKCA ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

തിരുഹൃദയദാസ സന്യാസ സമൂഹത്തിന്റെ(OSH) പുതിയ സുപ്പീരിയറായി ഫാ.മുരിയന്‍ക്കോട്ടുനിരപ്പേല്‍ നിയമിതനായി

കോട്ടയം: കോട്ടയം അതിരൂപതയുടെ തിരുഹൃദയദാസ സന്യാസ സമൂഹത്തിന്റെ(OSH) പുതിയ സുപ്പീരിയറായി ഫാ.മുരിയന്‍ക്കോട്ടുനിരപ്പേല്‍ നിയമിതനായി.

ഫാ. മാത്യു കുഴിപ്പള്ളി (വികാരി ജനറല്‍), ഫാ. ഷിജു വട്ടമ്പുറത്ത്,ഫാ ജോസ് കന്നുവെട്ടില്‍,ഫാ. ജോസ് മാമ്പുഴ എന്നിവര്‍ കൗണ്‍സിലര്‍മാരായും ഇന്ന് S.H മൗണ്ട് തിരുഹൃദയ ആശ്രമത്തില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടു.

Read more

Copyrights@2016.