india live Broadcasting

കല്ലറ St. തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവും ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു

കല്ലറ: കല്ലറ St. തോമസ് ഹൈസ്കൂളിൽ നവാഗതരായ കുഞ്ഞോമനകളുടെ പ്രവേശനോത്സവും, പ്രതിഭകളെ ആദരിക്കലും, ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു. ഗായിക ശ്രീമതി. വൈക്കം വിജയലക്ഷ്മി പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജിബിൻ മണലോടി അധ്യക്ഷത വഹിച്ചു. ശ്രീമതി. ജമീല പ്രദീപ് പ്രവേശനോത്സവ സന്ദേശം നല്കി. ശ്രീമതി.പെണ്ണമ്മ ഫിലിപ്പ് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ശ്രീമതി സൗമ്യ അനൂപ്, അർച്ചന രവീന്ദ്രൻ, ശ്രീ.ജോയി വി. മാത്യു. ശ്രീ സലിം കുമാർ, അഡ്വ സോമി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ: R.C. വിൻസെന്റ് സ്വാഗതവും, വിഎം തോമസ് നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികളും, വൃക്ഷതൈ നടീലും നടന്നു.

Read more

പടമുഖത്തിന്റെ സ്നേഹ ഊഷ്മളത അനുഭവിച്ച് മാറിക കെ.സി.വൈ.എൽ

*പടമുഖത്തിന്റെ സ്നേഹ ഊഷ്മളത അനുഭവിച്ച് മാറിക കെ.സി.വൈ.എൽ*
കെ.സി.വൈ.എൽ മാറിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാറിക ഇടവകയിലെ യുവജനങ്ങൾ ഹൈറേഞ്ച് യാത്ര നടത്തിയതും, പടമുഖം ഇടവക സന്ദർശിച്ചതും രണ്ട് ഇടവകകളിലെയും യുവജനങ്ങൾക്ക് നവ്യാനുഭവമായി. മാറിക യൂണിറ്റിൽ നിന്നുള്ള 45 യുവജനങ്ങളാണ് കുടിയേറ്റ ഭൂമിയായ ഹൈറേഞ്ച് സന്ദർശിക്കുന്നതിനായി 30/05/2018 ൽ പടമുഖം ഇടവകയിൽ എത്തിച്ചേർന്നത്. ഹൈറേഞ്ചിന്റെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ച മാറിക കെ.സി.വൈ.എൽ അംഗങ്ങൾ വൈകുന്നേരം 6 മണിയോടുകൂടി പടമുഖം ഇടവകയിൽ എത്തിച്ചേർന്നു. തുടർന്ന് പടമുഖം, മാറിക കെ.സി.വൈ.എൽ അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും, ഗ്രൂപ്പ് ആക്റ്റിവിറ്റീസ്, ക്യാമ്പ് ഫയർ, ഒന്നിച്ചുള്ള ഭക്ഷണം തുടങ്ങിയവയിലൂടെ സൌഹൃദം സ്ഥാപിക്കുകയും ചെയ്തു. പടമുഖം ഇടവക സന്ദർശിക്കാൻ വന്ന മറിക KCYL യൂണിറ്റിനും അവിടുത്തെ വികാരി ഫാദർ വിൽ‌സൺ കുരുട്ടുപറമ്പിലിനും പടമുഖം യൂണിറ്റിന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു...

കെ.സി.വൈ.എൽ മാറിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാറിക ഇടവകയിലെ യുവജനങ്ങൾ ഹൈറേഞ്ച് യാത്ര നടത്തിയതും, പടമുഖം ഇടവക സന്ദർശിച്ചതും രണ്ട് ഇടവകകളിലെയും യുവജനങ്ങൾക്ക് നവ്യാനുഭവമായി. മാറിക യൂണിറ്റിൽ നിന്നുള്ള 45 യുവജനങ്ങളാണ് കുടിയേറ്റ ഭൂമിയായ ഹൈറേഞ്ച് സന്ദർശിക്കുന്നതിനായി 30/05/2018 ൽ പടമുഖം ഇടവകയിൽ എത്തിച്ചേർന്നത്. ഹൈറേഞ്ചിന്റെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ച മാറിക കെ.സി.വൈ.എൽ അംഗങ്ങൾ വൈകുന്നേരം 6 മണിയോടുകൂടി പടമുഖം ഇടവകയിൽ എത്തിച്ചേർന്നു. തുടർന്ന് പടമുഖം, മാറിക കെ.സി.വൈ.എൽ അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും, ഗ്രൂപ്പ് ആക്റ്റിവിറ്റീസ്, ക്യാമ്പ് ഫയർ, ഒന്നിച്ചുള്ള ഭക്ഷണം തുടങ്ങിയവയിലൂടെ സൌഹൃദം സ്ഥാപിക്കുകയും ചെയ്തു. പടമുഖം ഇടവക സന്ദർശിക്കാൻ വന്ന മറിക KCYL യൂണിറ്റിനും അവിടുത്തെ വികാരി ഫാദർ വിൽ‌സൺ കുരുട്ടുപറമ്പിലിനും പടമുഖം യൂണിറ്റിന്റെ നന്ദി അറിയിക്കുകയും ചെയ്തു. 

Read more

സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ കടുത്തുരുത്തി എസ് കെ പി എസ് ന് നൂറ് ശതമാനം വിജയം

കടുത്തുരുത്തി: സി.ബി.എസ്‌.ഇ. പത്താംക്ലാസ്‌ പരീക്ഷയില്‍ കടുത്തുരുത്തി സെന്റ്‌ കുര്യാക്കോസ്‌ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും നൂറിമേനി വിജയം കരസ്ഥമാക്കി. മീനാക്ഷി എസ്‌, റിയാ ജോസ്‌, ദേവപ്രഭ എസ്‌. നായര്‍, ആദിത്യാ ശേഖര്‍, എലിസബത്ത്‌ അലക്‌സ്‌ എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എവണ്‍ കരസ്ഥമാക്കി. 10 വിദ്യാര്‍ത്ഥികള്‍ 4 വിഷയങ്ങള്‍ക്ക്‌ എവണ്‍ നേടിയപ്പോള്‍ 38 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന്‌ മുകളില്‍ മാര്‍ക്ക്‌ നേടി. തുടര്‍മൂല്യനിര്‍ണയ സംവിധാനം ഉപേക്ഷിച്ച ശേഷമുള്ള ആദ്യബോര്‍ഡ്‌ പരീക്ഷയാണിത്‌. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജര്‍ ഫാ. റ്റോമി തേര്‍വാലക്കട്ടയില്‍, പ്രിന്‍സിപ്പല്‍ ഫാ. അജീഷ്‌ കുഞ്ചറക്കാട്ട്‌, പിടിഎ അംഗങ്ങള്‍ എന്നിവര്‍ അനുമോദിച്ചു.

Read more

കി​​ട​​ങ്ങൂ​​രിൽ ഡോ. ​​സി​​സ്റ്റ​​ർ മാ​​ർ​​സ​​ല​​സ് അ​​നു​​സ്മ​​ര​​ണം

കി​​ട​​ങ്ങൂ​​ർ: കി​​ട​​ങ്ങൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പൗ​​ര​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്ര​​ശ​​സ്ത ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റും സാ​​മൂ​​ഹ്യ, ആ​​ത്മീ​​യ പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യി​​രു​​ന്ന ഡോ. ​​സി​​സ്റ്റ​​ർ മാ​​ർ​​സ​​ല​​സ് അ​​നു​​സ്മ​​ര​​ണം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​കി​​ട​​ങ്ങൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ഞ്ചാ​​യ​​ത്ത് പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് റി​​ട്ട​​യേ​​ർ​​ഡ് ക്യാ​​പ്റ്റ​​ൻ കെ. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​നു​​സ്മ​​ര​​ണ സ​​ന്ദേ​​ശം ന​​ൽ​​കും. കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​എ​​ൻ.​​ഐ. മൈ​​ക്കി​​ൾ, സി​​സ്റ്റ​​ർ ക​​രു​​ണ എ​​സ് വി​​എം, പ്ര​​ഫ. മേ​​ഴ്സി ജോ​​ണ്‍, ജി.​​വി​​ശ്വ​​നാ​​ഥ​​ൻ നാ​​യ​​ർ, ജോ​​ഷി ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​മു​​ഖ ഗാ​​ന്ധി​​യ​​നും ജ​​ന​​കീ​​യ ആ​​രോ​​ഗ്യ പ്ര​​കൃ​​തി ജീ​​വ​​ന വി​​ദ​​ഗ്ദ്ധ​​നും പാ​​ലേ​​ക്ക​​ർ കൃ​​ഷി പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ എം. ​​കു​​ര്യ​​ന് ഡോ.​​സി​​സ്റ്റ​​ർ മാ​​ർ​​സ​​ല​​സ് മേ​​മ്മോ​​റി​​യ​​ൽ ജ​​ന​​കീ​​യ ആ​​രോ​​ഗ്യ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും. എ​​സ്എ​​സ്എ​​ൽ​​സി ക്കും ​​പ്ല​​സ് ടു ​​വി​​നും എ​​ല്ലാ​​വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് വാ​​ങ്ങി​​യ കു​​ട്ടി​​ക​​ൾ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്യും.

Read more

പുന്നത്തുറ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഏറ്റുമാനൂര്‍ – കിടങ്ങൂര്‍ സഖ്യത്തിനു കിരീടം

പുന്നത്തുറ: കെ.സി.വൈ.എല്‍. പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത്‌ കോട്ടയം അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഏറ്റുമാനൂര്‍ – കിടങ്ങൂര്‍ സഖ്യം ജേതാക്കളായി വാശിയേറിയ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇരവിമംഗലത്തെയാണ്‌ പരാജയപ്പെടുത്തിയത്‌. കോതനല്ലൂര്‍ ടീം മൂന്നാം സ്ഥാനവും കാരിത്താസ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി. കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കാമുറിയില്‍ ഉദ്‌ഘാടനം ചെയ്‌ത ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം ആല്‍വില്‍ ഫ്രാന്‍സിസ്‌ മെഡലുകള്‍ വിതരണം ചെയ്‌തു.

കൂടാതെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി കിടങ്ങൂരിന്റെ അലക്‌സിനു നല്‍കുകയും ചെയ്‌തു. വികാരി ഫാ. ജോസഫ്‌ കീഴങ്ങാട്ട്‌ മറ്റ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. യൂണിറ്റ്‌ പ്രസിഡന്റ്‌ ലിജോ ആയാംകുടിയില്‍, ജിമില്‍ കട്ടിയാങ്കല്‍, ജോര്‍ജ്‌കുട്ടി കടിയംപ്പിള്ളില്‍, മാത്യു ചേലമലയില്‍, ഫ്രെഡി നന്ദികുന്നേല്‍, റിബിന്‍ സിബി, ജയിന്‍ തോമസ്‌, ബിഫിന്‍ നല്ലുവീട്ടില്‍, ആല്‍ബിന്‍ പോളയ്‌ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Read more

കെ സി വൈ എൽ അരീക്കര സ്കൂൾ കിറ്റ് വിതരണം ചെയ്തു

അരീക്കര: കെ സി വൈ എൽ അരീക്കര പ്രവേശനോത്സവത്തിനോടനുബദ്ധിച്ച് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ആകാംക്ഷയോടും, ചെറു ആശങ്കയോടും കൂടി വിദ്യാലയത്തിലേക്ക് ആദ്യമായി പടികയറി വന്ന കൊച്ചു കൂട്ടുകാരുടെ മുഖത്തെ പുഞ്ചിരിക്ക് ആക്കം കൂട്ടുവാൻ സമ്മാനങ്ങളുമായി അരീക്കര കെ സി വൈ എൽ യുവജനങ്ങൾ. സെന്റ് റോക്കിസ് യു. പി. സ്കൂൾ, അരീക്കരയിൽ പ്രവേശനോത്സവത്തിനായി എത്തിച്ചേർന്ന കൂട്ടുകാർക്കാണ് കെ സി വൈ എൽ അരീക്കര സ്കൂൾ കിറ്റ് വിതരണം ചെയ്തത്. വികാരി ബഹു. ഫാ . ജോർജ് കപ്പുകാലായിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷീബ sjc ക്ക് സ്കൂൾ കിറ്റ് കൈമാറി. ഫാ. ഡാലിഷ് കൊച്ചേരിൽ,ശ്രി എബ്രഹാം കെ. സി, പ്രസിഡന്റ്‌ ഗോഡ്‌വിൻ കൊണ്ടാടാംപടവിൽ, രമ്യാ സ്റ്റീഫൻ, ജോണിസ് പി സ്റ്റീഫൻ, ജിതിൻ, മരിയ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Read more

സിറിന്‍ രാജുവിന് Full A1

സിറിന്‍ രാജുവിന് Full A1   ഉഴവൂര്‍ : ഉഴവൂര്‍ കളപ്പുരയ്ക്കല്‍ രാജു ലൂക്കോസിന്റെയും സാലി രാജുവിന്റെയും മകളായ സിറിന്‍ രാജുവിന് ഇക്കഴിഞ്ഞ CBSE +2 പരിക്ഷയില്‍ () കരസ്ഥമാക്കി. കുറവിലങ്ങാട് DePaul Puplic School  നിന്നും ഈ നേട്ട്ം കൈവരിച്ചത്. സഹോദരങ്ങളായ ക്രിസ്റ്റല്‍ കഴിഞ്ഞ 10-ാം ക്ലാസ്സ് പരിക്ഷയില്‍ 9A+ വും ഒരു A യും കരസ്ഥമാക്കിയിരുന്നു. സഹോദരന്‍ റിനോ 8-ാം ക്ലാസ്സില്‍ പഠിക്കുന്നു. സിറിന്‍ രാജുവിന് ക്‌നാനായവോയിസിന്റെ എല്ലാവിധ അഭിനന്ദനം അറിയിക്കുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന ഇടവകാംഗംമാണ് സിറിന്‍ രാജു.

   ഉഴവൂര്‍ : ഉഴവൂര്‍ കളപ്പുരയ്ക്കല്‍ രാജു ലൂക്കോസിന്റെയും സാലി രാജുവിന്റെയും മകളായ സിറിന്‍ രാജുവിന് ഇക്കഴിഞ്ഞ CBSE +2 പരിക്ഷയില്‍ Full A1 കരസ്ഥമാക്കി. കുറവിലങ്ങാട് DePaul Puplic School  നിന്നും ഈ നേട്ട്ം കൈവരിച്ചത്. സഹോദരങ്ങളായ ക്രിസ്റ്റല്‍ കഴിഞ്ഞ 10-ാം ക്ലാസ്സ് പരിക്ഷയില്‍ 9A+ വും ഒരു A യും കരസ്ഥമാക്കിയിരുന്നു. സഹോദരന്‍ റിനോ 8-ാം ക്ലാസ്സില്‍ പഠിക്കുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന ഇടവകാംഗംമാണ് സിറിന്‍ രാജു. സിറിന്‍ രാജുവിന് ക്‌നാനായവോയിസിന്റെ എല്ലാവിധ അഭിനന്ദനം അറിയിക്കുന്നു.

Read more

ക്‌നാനായ കാത്തലിക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ആദ്യബാച്ച് പരിശീലനം തൂവാനീസായില്‍ സംഘടിപ്പിച്ചു

കോതനല്ലൂര്‍ : ക്‌നാനായ കാത്തലിക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പരിശീലനം കോതനല്ലൂര്‍ തൂവാനീസായില്‍ നടത്തപ്പെട്ടു. 15 നും 30 നും ഇടയില്‍ പ്രായമുള്ള 42 യൂവതീയുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു. എന്‍.എല്‍.പി. ട്രെയിനിംഗ് പ്രോഗ്രാം റിസോഴ്‌സ് ടീം ക്യാമ്പിന് നേതൃത്വം നല്കി. ആദ്യ ബാച്ചിന്റെ തുടര്‍സംഗംമം ജൂണ്‍ 9ന് തൂവാനീസായില്‍ നടത്തപ്പെടും. രണ്ടാമത്തെ ബാച്ച് പരിശീലനം ജൂലൈ 9,10,11 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) തൂവാനീസായില്‍ നടത്തപ്പെടും. മലബാര്‍ റീജിയണില്‍ ജൂണ്‍ 1,2,3 തീയതികളില്‍ പ്രോഗ്രാം നടത്തപ്പെടും. പങ്കെടുക്കാനാഗ്രഹിക്കുന്ന 15നും 30നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ തൂവാനീസാ ഡയറക്ടറുമായോ ഇടവക വികാരിയുമായോ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളു. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ : 9496461950
ക്‌നാനായ കാത്തലിക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ആദ്യബാച്ച് പരിശീലനം തൂവാനീയായില്‍ സംഘടിപ്പിച്ചു

കോതനല്ലൂര്‍ : ക്‌നാനായ കാത്തലിക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പരിശീലനം കോതനല്ലൂര്‍ തൂവാനീസായില്‍ നടത്തപ്പെട്ടു. 15 നും 30 നും ഇടയില്‍ പ്രായമുള്ള 42 യൂവതീയുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു. എന്‍.എല്‍.പി. ട്രെയിനിംഗ് പ്രോഗ്രാം റിസോഴ്‌സ് ടീം ക്യാമ്പിന് നേതൃത്വം നല്കി. ആദ്യ ബാച്ചിന്റെ തുടര്‍സംഗംമം ജൂണ്‍ 9ന് തൂവാനീസായില്‍ നടത്തപ്പെടും. രണ്ടാമത്തെ ബാച്ച് പരിശീലനം ജൂലൈ 9,10,11 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) തൂവാനീസായില്‍ നടത്തപ്പെടും. മലബാര്‍ റീജിയണില്‍ ജൂണ്‍ 1,2,3 തീയതികളില്‍ പ്രോഗ്രാം നടത്തപ്പെടും. പങ്കെടുക്കാനാഗ്രഹിക്കുന്ന 15നും 30നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ തൂവാനീസാ ഡയറക്ടറുമായോ ഇടവക വികാരിയുമായോ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളു. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ : 9496461950

Read more

മുംബൈ കെ.സി.വൈ.എല്‍.-ന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു

മുംബൈ : മുംബൈ കെ.സി.വൈ.എല്‍.-ന്റെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 3-ാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. മുംബൈ കെ.സി.വൈ.എല്‍. വൈസ്പ്രസിഡന്റ് സിറില്‍ മാത്യു നേതൃത്വം നല്കുന്നു.

മുംബൈ : മുംബൈ കെ.സി.വൈ.എല്‍.-ന്റെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 3-ാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. 

Read more

സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ എസ്.എച്ച്. മൗണ്ട് പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം

കോട്ടയം : സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ എസ്.എച്ച്. മൗണ്ട് പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം. 12  കുട്ടികള്‍ ഫൂള്‍ A+ നേടി. 1. അയിഷ കെ.എന്‍., 2. അജയ് ശങ്കര്‍ ഹരീഷ്, 3. അനഘ ശങ്കര്‍ ജി., 4. എയ്ഞ്ചലീന്‍ ഷാജി തോമസ്, 5. അരണ്യ കൃഷ്ണ എസ്., 6. ബിയാമോള്‍ ബിനു, 7. ദേവിക ഷാജു, 8. ഹരിപ്രിയ എസ്., 9. നേഹ മരിയ, 10. ഋഷി എസ്. ലാല്‍, 11. ശ്രീലക്ഷ്മി ദേവകുമാര്‍, 12. ട്രീസ ജോണ്‍ എന്നിവരാണ് A+ നേടിയവര്‍.

കോട്ടയം : സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ എസ്.എച്ച്. മൗണ്ട് പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം. 12  കുട്ടികള്‍ ഫുള്‍ A+ നേടി. 1. അയിഷ കെ.എന്‍., 2. അജയ് ശങ്കര്‍ ഹരീഷ്, 3. അനഘ ശങ്കര്‍ ജി., 4. എയ്ഞ്ചലീന്‍ ഷാജി തോമസ്, 5. അരണ്യ കൃഷ്ണ എസ്., 6. ബിയാമോള്‍ ബിനു, 7. ദേവിക ഷാജു, 8. ഹരിപ്രിയ എസ്., 9. നേഹ മരിയ, 10. ഋഷി എസ്. ലാല്‍, 11. ശ്രീലക്ഷ്മി ദേവകുമാര്‍, 12. ട്രീസ ജോണ്‍ എന്നിവരാണ് A+ നേടിയവര്‍.

Read more

മാലിന്യ രഹിത ജലസ്രോതസ്സുകളും വിഷമുക്ത ഭക്ഷ്യ വസ്തുക്കളും നാടിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് - മന്ത്രി മാത്യു ടി. തോമസ്

മാലിന്യ രഹിത ജലസ്രോതസ്സുകളും വിഷമുക്ത
ഭക്ഷ്യ വസ്തുക്കളും നാടിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് 
- മന്ത്രി മാത്യു ടി. തോമസ്
കോട്ടയം: മാലിന്യ രഹിത ജല സ്രോതസ്സുകളും വിഷമുക്ത ഭക്ഷ്യവസ്തുക്കളും നാടിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങവനത്ത് സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം സഹായിച്ച് മുന്നേറുമ്പോഴാണ് സമൂഹത്തിന് വളര്‍ച്ച ഉണ്ടാകുന്നതെന്നും അതിനുള്ള പ്രേരകശക്തികളാണ് സ്വയം സഹായസംഘങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വ്യാപനത്തിനും സ്വയംസഹായ സംഘങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. തോമസ് കൈതാരം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ടിനോ കെ. തോമസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് രമണി ബേബി, കോര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി "സ്വാശ്രയത്വത്തിലൂടെ നേതൃത്വത്തിലേയ്ക്ക്" എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന്  കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  200റോളം പേര്‍ പങ്കെടുത്തു. സ്വാശ്രയസംഘ  പ്രവര്‍ത്തനങ്ങളുടെ ചലനാത്മകതയും സജീവതയും ഉറപ്പുവരുത്തുന്നതോടൊപ്പം കൂടുതല്‍ കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിനുമായാണ് ഭാരവാഹി സംഗമം സംഘടിപ്പിച്ചിച്ചത്. 

കോട്ടയം : മാലിന്യ രഹിത ജല സ്രോതസ്സുകളും വിഷമുക്ത ഭക്ഷ്യവസ്തുക്കളും നാടിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങവനത്ത് സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം സഹായിച്ച് മുന്നേറുമ്പോഴാണ് സമൂഹത്തിന് വളര്‍ച്ച ഉണ്ടാകുന്നതെന്നും അതിനുള്ള പ്രേരകശക്തികളാണ് സ്വയം സഹായസംഘങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വ്യാപനത്തിനും സ്വയംസഹായ സംഘങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. തോമസ് കൈതാരം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ടിനോ കെ. തോമസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് രമണി ബേബി, കോര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി "സ്വാശ്രയത്വത്തിലൂടെ നേതൃത്വത്തിലേയ്ക്ക്" എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന്  കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  200റോളം പേര്‍ പങ്കെടുത്തു. സ്വാശ്രയസംഘ  പ്രവര്‍ത്തനങ്ങളുടെ ചലനാത്മകതയും സജീവതയും ഉറപ്പുവരുത്തുന്നതോടൊപ്പം കൂടുതല്‍ കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിനുമായാണ് ഭാരവാഹി സംഗമം സംഘടിപ്പിച്ചിച്ചത്. 

Read more

ഇടവകകളിലെ അജപാലന ശുശ്രൂഷകള്‍ സജീവമാക്കുന്നതില്‍ ചൈതന്യ കമ്മീഷനുകളുടെ പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്

ഇടവകകളിലെ അജപാലന ശുശ്രൂഷകള്‍ സജീവമാക്കുതില്‍ ചൈതന്യ കമ്മീഷനുകളുടെ പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്
ഇടവകയിലെ ആത്മീയവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവത പകരുവാന്‍ വിവിധ കമ്മീഷനുകളുടെ പങ്ക് സുപ്രധാനമാണ്. വിവിധ പ്രായക്കാര്‍ക്കും വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മീഷനുകളിലൂടെ ഇടവകാംഗങ്ങള്‍ക്ക് മാത്രമല്ല മറ്റ് മതസ്ഥരിലേക്കും ക്രിസ്തുസ്‌നേഹത്തിന്റെ മിഷന്‍ എത്തിക്കാന്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് കഴിയും. വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും സദ്‌വാര്‍ത്തയുടെയും ഉദാത്ത മൂല്യങ്ങളാണ് ഓരോ കമ്മീഷനും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷിക്കേണ്ടത്. സഭയുടെ ശുശ്രൂഷാ മേഖലകള്‍ പരിമിതപ്പെടുത്തരുതെ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്മാരുടെ സംയുക്ത സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ശുശ്രൂഷാ മേഖലകള്‍ രൂപതയ്ക്ക് പുറത്തുള്ളവര്‍ക്കും സംലഭ്യമാക്കുവാന്‍ ശ്രദ്ധിക്കണം. യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകം ഊന്നില്‍ നല്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. അതിരൂപതയുടെ യുവജനസംഘടനയായ കെ.സി.വൈ.എല്‍ ജൂബിലി ആഘോഷിക്കു പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ക്കായുള്ള കൂടുതല്‍ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുശ്രൂഷാ മേഖലകളുടെ ഏകീകരണത്തിന് ക്രിയാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും അവ കാര്യക്ഷമമായി നടപ്പിലാക്കുവാനും ശ്രദ്ധിക്കണമെും അദ്ദേഹം പറഞ്ഞു. 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററല്‍, പാരിഷ് കൗസില്‍ അംഗങ്ങള്‍ക്കായുള്ള പരിശീലനങ്ങള്‍, കര്‍മ്മരേഖാ രൂപീകരണം, നയരൂപരേഖ തയ്യാറാക്കല്‍ എിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അടുത്ത യോഗം ഓഗസ്റ്റ് 14 ന് നടത്തുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ മൂ് വര്‍ഷക്കാലം ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലച്ചന്റെ സേവനങ്ങളെ കമ്മിഷന്‍ നന്ദിയോടെ അനുസ്മരിച്ചു.
അഭി. പിതാവിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷനുകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനുതകുന്ന ക്രിയാത്മക കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ താഴക്കൊടുത്തിരിക്കു വിധം ക്രമീകരണം സജ്ജമാക്കണമെ് നിര്‍ദേശിക്കപ്പെട്ടു..
1. ഓരോ കമ്മീഷനും തങ്ങളുടെ മേഖലയോടു ചേര്‍ുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക തലത്തില്‍ നടത്തപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തരികവും ഭൗതികവുമായുള്ള അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സമുദായ ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ മുഖം വെളിവാക്കുവാനും പരിശ്രമിക്കണം. 
2. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ശുശ്രൂഷാ മേഖലകളുടെ ഏകീകരണത്തിന് ക്രിയാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും അജപാലന പ്രവര്‍ത്തനങ്ങള്‍ സംയോജിതമായി നടപ്പിലാക്കുവാനും കമ്മീഷനുകള്‍ ശ്രദ്ധിക്കണം. 
3. കാലോചിതവും സമഗ്ര വികസനത്തിനുതകുതുമായ പ്രവര്‍ത്തനങ്ങള്‍ ഇടവക തലത്തില്‍ നടപ്പിലാക്കുമ്പോള്‍ ജീവിത മൂല്യങ്ങളും പൊതുനന്മയും ഉയര്‍ത്തിപ്പിടിക്കുവാനും അതുവഴി ക്രിസ്തുവിന്റെ ശുശ്രൂഷയില്‍ പങ്കുകാരാകുവാനും നമുക്ക് കഴിയും. 
4. പൊതുസമൂഹം നേരിടു പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ ശബ്ദമാകാനും പരിഹാരം നിര്‍ദ്ദേശിക്കാനും നമുക്ക് കഴിയണം. സമൂഹത്തിലെ നന്മകളെ പരിപോഷിപ്പിക്കുവാനും തിന്മകളെ കുറയ്ക്കുവാനുമുള്ള പ്രേരക ശക്തിയായി മാറുമ്പോഴാണ് അജപാലനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളിലേക്ക് നാം ഉയര്‍ത്തപ്പെടുക. അജപാലനത്തിന്റെ സത്ഫലങ്ങള്‍ എല്ലാവരിലും എത്തിക്കുവാന്‍ ഓരോ വ്യക്തിയും യത്‌നിക്കണം.  
5. 10, 12 ക്ലാസ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രത്യേകിച്ച് ഉതവിജയം നേടിയവര്‍ക്ക് ഭാവിപഠനത്തിനും മികച്ച കോഴ്‌സുകള്‍ തെരഞ്ഞെടുക്കുതിനും മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമുള്ളവര്‍ക്ക് കരിയര്‍ ഗൈഡന്‍സിനുള്ള സംവിധാനമൊരുക്കണം. ഗഅഞഠ  ന്റെ സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താവുതാണ്. 
6. അതിരൂപതയുടെ യുവജനസംഘടനയായ കെ.സി.വൈ.എല്‍ ജൂബിലി ആഘോഷിക്കു പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ക്കായുള്ള കൂടുതല്‍ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കണം. സമുദായത്തിലെ പ്രഗത്ഭരെ ഉള്‍ച്ചേര്‍ത്ത് രൂപം നല്‍കിയിരിക്കു ഗഅഞഠ ന്റെ നേതൃത്വത്തിലുള്ള ക്‌നാനായ മെന്റേഴ്‌സ ഫോറത്തിന്റെ സേവനങ്ങള്‍ യുവജനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍കാര്യക്ഷമമായി പ്രയോജനപ്പെടുത്തണം. 

കൃപ സൈജു - സീറോ മലബാര്‍ പ്രതിഭ

കൃപ സൈജു - സീറോ മലബാര്‍ പ്രതിഭ 
സീറോ മലബാര്‍ സഭയുടെ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് മെയ് 23 മുതല്‍ 25 വരെ തീയതികളില്‍ നടത്തപ്പെട്ട പ്രതിഭാ സംഗമത്തില്‍ മികച്ച പ്രതിഭകളില്‍ ഒരാളായി കോട്ടയം അതിരൂപതയിലെ കരിങ്കുന്നം ഇടവകാംഗമായ നടുപറമ്പില്‍ കൃപ സൈജു തെരഞ്ഞെടുക്കപ്പെട്ടു. കരിങ്കുന്നം നടുപറമ്പില്‍ സൈജു മാണി, ബിന്‍സി സൈജു ദമ്പതികളുടെ മകളാണ് കൃപ സൈജു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും പങ്കെടുത്ത 82 ഓളം കുട്ടികളില്‍ നിന്നുമാണ് മികച്ച പ്രതിഭയായി കൃപ സൈജു തിരഞ്ഞെടുക്കപ്പെട്ടത്. 
പ്രസ്തുത സംഗമത്തില്‍ കോട്ടയം അതിരൂപതയിലെ കരിങ്കുന്നം ഇടവകാംഗമായ റിയാ മനോജ് കണിയാരുകുഴിയില്‍, കൃപ സൈജു നടുപറമ്പില്‍, മ്രാല ഇടവകാംഗമായ എഡ്‌വിന്‍ ടോമി ആലുങ്കല്‍, കരിപ്പാടം ഇടവകാംഗമായ ക്രിസ്റ്റോ രാജു മുള്ളംകുഴിയില്‍, പയ്യാവൂര്‍ ഇടവകാംഗമായ അലിയ ആന്‍ ടോം കാഞ്ഞിരപറമ്പില്‍, മാലക്കല്ല് ഇടവകാംഗമായ സാംസണ്‍ മാത്യു പുതിയേടത്ത് എന്നിവര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ ഏഴാം ക്ലാസ്സിലെ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. 

എം.ജി. സര്‍വ്വകലാശാല ഏകജാലക പ്രവേശനം: ഉഴവൂര്‍ കോളേജില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌

എം.ജി. സര്‍വ്വകലാശാല ഏകജാലക പ്രവേശനം: ഉഴവൂര്‍  കോളേജില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ - Official online daily of Knanaya Catholic Archdiocese of Kottayam" />
<meta property="og:description" content="എം.ജി. സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലേക്കുള്ള ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ സജ്ജീകരിച്ചിട്ടുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ഈ സൗകര്യം ഉപയോഗിക്കാം. അപേക്ഷകര്‍ക്ക്‌ വിവിധ കോഴ്‌സുകളുടെ വിവരങ്ങള്‍, സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്‌ കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ സമീപിക്കാവുന്നതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍ : 9447433321."

 എം.ജി. സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലേക്കുള്ള ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ സജ്ജീകരിച്ചിട്ടുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ഈ സൗകര്യം ഉപയോഗിക്കാം. അപേക്ഷകര്‍ക്ക്‌ വിവിധ കോഴ്‌സുകളുടെ വിവരങ്ങള്‍, സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്‌ കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ സമീപിക്കാവുന്നതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍ : 9447433321.

Read more

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ പയ്യാവൂരില്‍ സയന്‍സില്‍ നൂറ് ശതമാനം വിജയം.

പയ്യാവൂര്‍: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെകണ്ടറി സ്കുളില്‍ സയന്‍സില്‍ നൂറ് ശതമാനം വിജയം. അഞ്ച് എ പ്ളസ് സ്കൂള്‍ സ്വന്തമാക്കി.ആകെ 92 ശതമാനം വിജയമാണ് സ്കൂളിന് ലഭിച്ചത്

പയ്യാവൂരില്‍
Read more

അതിരൂപത മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന പ്രധാനാധ്യാപകരുടെ സമ്മേളനം ശ്രീപുരത്ത് സംഘടിപ്പിച്ചു.

കണ്ണൂര്‍: കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന പ്രധാനാധ്യാപകരുടെ സമ്മേളനം ശ്രീപുരത്ത് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യായനവര്‍ഷം മികച്ചസണ്‍ഡേ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട പെരികല്ലൂരിനെ സമ്മേളനത്തില്‍ അഭിനന്ദിച്ചു. ഫാ. ജോസ് നെടുങ്ങാട്ട്, ഫാ.ലിജോ കൊച്ചുപറമ്പില്‍, സി.മെര്‍ലിന്‍ എസ്.ജെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഘടിപ്പിച്ചു.
Read more

.കോട്ടയം :ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍ | Live Funeral Service Available

കോട്ടയം : അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍(86) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 2018 ജൂൺ ഒന്നാം തീയതി വെള്ളിയാഴ്ച കണ്ണങ്കര ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. അന്നേദിവസം രാവിലെ ഏഴരമണിക്ക് മൃതശരീരം മോർച്ചറിയിൽ നിന്നുമെടുത്ത് വിയാനി ഫോമിൽ വയ്ക്കുന്നതും തുടർന്ന് അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതും ആണ്. ഭവനത്തിലെ കർമ്മങ്ങൾ പത്തരമണിക്ക് ആരംഭിക്കുന്നതും തുടർന്ന് മൃതശരീരം കണ്ണങ്കര ദേവാലയത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദേവാലയത്തിലെ കർമ്മങ്ങൾ ആരംഭിക്കുന്നതും ആണ്.

Read more

"NIPAH VIRUS" ബോധവൽക്കരണ സെമിനാർ നടത്തി

പുന്നത്തുറ: കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ "NIPAH VIRUS" ബോധവൽക്കരണ സെമിനാർ പുന്നത്തുറ പഴയ പള്ളിയിൽ വച്ച് LLM Hospital PRO ശ്രീ.റ്റിൻസ് നടത്തി. മെയ് 27 നു രാവിലെ നടന്ന സെമിനാറിൽ 500 ഓളം പേർ പങ്കെടുത്തു. "NIPAH VIRUS" നെക്കുറിച്ചും ഇതിന്റെ മുൻ കരുതലുകളെക്കുറിച്ചും കൂടുതൽ മനസിലാക്കുവാൻ ഈ സെമിനാർ ഉപകരിച്ചു. പുന്നത്തുറ കെ സി വൈ ൽ യൂണിറ്റ് ഭാരവാഹികൾ പ്രോഗ്രാമിനു നേത്വത്വം നൽകി.

Read more

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.    കോട്ടയം : സംഘശാക്തികരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി നിയമ   കെ.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കുടുംബശാക്തീകരണ പദ്ധതിയിലെ അംഗങ്ങളുടെ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ് നേതൃത്വം നല്‍കി. 90 റോളം പേര്‍ പങ്കെടുത്തു.

   കോട്ടയം : സംഘശാക്തികരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.  കെ.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കുടുംബശാക്തീകരണ പദ്ധതിയിലെ അംഗങ്ങളുടെ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ് നേതൃത്വം നല്‍കി. 90 റോളം പേര്‍ പങ്കെടുത്തു.

Read more

കള്ളാര്‍ പഞ്ചായത്ത് മേശയും കസേരയും സൗജന്യമായി നല്‍കി.

കള്ളാര്‍ പഞ്ചായത്ത് മേശയും കസേരയും സൗജന്യമായി നല്‍കി.  രാജപുരം : ഹോളി ഫാമിലി ഹൈസ്‌കൂളിലെ എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക്     പ്രസിഡന്റ് ത്രേ്യസ്യാമ്മ ജോസഫ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
  രാജപുരം : ഹോളി ഫാമിലി ഹൈസ്‌കൂളിലെ എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക്  കള്ളാര്‍ പഞ്ചായത്ത് മേശയും കസേരയും സൗജന്യമായി നല്‍കി. പഞ്ചായത്ത്    പ്രസിഡന്റ് ത്രേ്യസ്യാമ്മ ജോസഫ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
Read more

Copyrights@2016.