india live Broadcasting

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ ഏകദിന കണ്‍വന്‍ഷനും ജനനതിരുനാളും സെപ്റ്റബര്‍ 8ന്‌.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ഏകദീന മരിയന്‍ കണ്‍വന്‍ഷനും ജനനതിരുനാള്‍ ദിനമായ സെപ്റ്റബര്‍ 8-ാം തീയതി രാവിലെ 9.30 മുതല്‍ പ്രശസ്ത വചനപ്രഘോഷകനായ ബ്ര. തോമസ് കുമിളിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. 3.30ന് ആരാധന, ലദീഞ്ഞ് തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന. 8ന് 

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ഏകദിന മരിയന്‍ കണ്‍വന്‍ഷനും ജനനതിരുനാള്‍ ദിനമായ സെപ്റ്റബര്‍ 8-ാം തീയതി രാവിലെ 9.30 മുതല്‍ പ്രശസ്ത വചനപ്രഘോഷകനായ ബ്ര. തോമസ് കുമിളിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. 3.30ന് ആരാധന, ലദീഞ്ഞ് തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന. 

Read more

മലബാര്‍ റിജിയന്‍ കെ.സി.വൈ.എല്‍ സെനറ്റ് നടത്തി.

കണ്ണൂര്‍: മലബാര്‍ റിജിയന്‍  കെ.സി.വൈ.എല്‍  സെനറ്റ് നടത്തി. പ്രസിഡന്റ്‌ ജോബിഷ് ഇരുകാലിക്കല്‍ അദ്ധ്യഷതവഹിച്ചു് മാര്‍. ജോസഫ് പണ്ടാശ്ശേരില്‍ ഉത്ഘാടനം ചെയ്തു. യുവജനങ്ങള്‍ അനുകാലികമായ വിയങ്ങള്‍ എടുത്ത് ചര്‍ച്ച ചെയ്യകയും സംവാദങ്ങള്‍ നടത്തി സംശയങ്ങള്‍ ദൂരികരിക്കുകയും യഥാര്‍ഥ സത്യം എന്തന്നെ് മനസ്സിലാക്കണമെന്നു, നല്ല പരിശിലനങ്ങളിലുടെ യുവജനങ്ങള്‍ വളര്‍ന്നു വരണമെന്നു പിതാവ് പറഞ്ഞു. പുതി യ ജോയിന്‍റ് സെക്രട്ടറിയായി ജോസിലിന്‍ ജോസിനെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്‌
Read more

പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്കായി ഏകദിന സെമിനാറും കൗണ്‍സിലിംഗും നടത്തി.

കോട്ടയം: പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്കായി ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ ഏകദിന സെമിനാറും കൗണ്‍സിലിംഗും നടത്തി. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. കരുണ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജീവ ഡയറകട്ര്‍ സി. അഞ്ജിത , സി. ടോണി എന്നിവര്‍ പ്രസംഗിച്ചു

Read more

KCYL മലബാർ റീജിയൻ രാജപുരം മികച്ച ഫൊറോനാ

മലബാർ റീജിയൻ KCYL ന്റെ മികച്ച ഫൊറോനാആയി തിരഞ്ഞെടുത്ത രാജപുരം ഫൊറോനാ ക്കുള്ള ക്യാഷ്‌ അവാർഡ് ഫൊറോനാ പ്രസിഡന്റ് ലിജോയും സെക്രട്ടറി ജെറിനും ചേർന്നു അഭി. പണ്ടാരശ്ശേരി പിതാവിൽ നിന്നും സ്വീകരിക്കുന്നു.

ഫൊറോനയായി 
Read more

സൊസൈറ്റി ഓഫ്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ വാര്‍ഷികം സംഘടിപ്പിച്ചു

കോട്ടയം;സൊസൈറ്റി ഓഫ്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 65-ാം വാര്‍ഷികം ആഗസ്റ്റ്‌ 12-ാം തീയതി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സി.സി ആദ്ധ്യാത്മിക ഉപദേഷ്‌ടാവ്‌ റവ. ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ പ്രഡിഡന്റ്‌ ബ്ര. പാട്രിക്‌ ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഷിക സമ്മേളനം ആരംഭിച്ചു. സി. ആന്‍ തോമസ്‌ ചാഴികാട്ട്‌ പ്രാരംഭപ്രാര്‍ത്ഥനയ്‌ക്കു നേതൃത്വം നല്‍കി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടറും കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറിയുമായ റവ.ഫാ. സുനില്‍ പെരുമാനൂര്‍ സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ചു. ഈ വര്‍ഷത്തെ ബെസ്റ്റ്‌ കോണ്‍ഫറന്‍സ്‌ അവാര്‍ഡ്‌ ഉഴവൂര്‍ ലൂര്‍ദ്‌ മാതാ കോണ്‍ഫറന്‍സിന്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി സമ്മാനിച്ചു. സി.സി നല്‍കുന്ന ഓസാനം സ്‌കോളര്‍ഷിപ്പുകള്‍ റവ. ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍ വിതരണം ചെയ്‌തു. സിസി നടത്തിയ മത്സരങ്ങളില്‍ വിജയികളായ അംഗങ്ങള്‍ക്ക്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി ഉപഹാരങ്ങള്‍ നല്‍കി. സി.സി സെക്രട്ടറി ബ്ര. ഡോണ്‍ ബോസ്‌കോ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബ്ര. എബി പീറ്റര്‍ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ബ്ര. ആല്‍ബേര്‍ട്ട്‌ മാത്യു നന്ദിയും പറഞ്ഞു. സി. ആന്‍സി സണ്ണി വെട്ടത്തുകണ്ടത്തില്‍ നയിച്ച സമാപന പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു. സമ്മേളനത്തില്‍ 360 അംഗങ്ങള്‍ പങ്കെടുത്തു.

 സംഘടിപ്പിച്ചു  
Read more

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റി യോഗം സംഘടിപ്പിച്ചു.

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റി മാര്‍.ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിന്റെ അദ്ധ്യകഷതയില്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ ചേരുകയുണ്ടായി.യോഗത്തില്‍ മാസ്സ്‌ സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌ സൊസൈറ്റിയുടെ നിലവിലുള്ള പദ്ധതികളെക്കുറിച്ച്‌ വിശദീകരീക്കുക യുണ്ടായി.കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തു കയും വയനാട്‌,കണ്ണൂര്‍ ജില്ലകളിലുണ്ടായ രൂക്ഷമായ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവരേയും,കൃഷി സ്ഥലങ്ങളും-കൃഷിയും നഷ്‌ടപ്പെട്ടവരേയും സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണെന്നും ഇതിനായി പരമാവധി ഗവണ്‍മെന്റ്‌ സഹായങ്ങള്‍ അര്‍ഹതപ്പെവര്‍ക്ക്‌ എത്തിക്കുവാന്‍ നാം അറിഞ്ഞും,അറിയിച്ചും പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മാര്‍.ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവ്‌ പറയുകയുണ്ടായി.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതിരൂപതയോട്‌ ചേര്‍ന്ന്‌നിന്ന്‌ പ്രവര്‍ത്തിക്കാനും, യോഗത്തില്‍ തീരുമാനമായി.ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ സൊസൈറ്റി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍ എത്തിക്കുവാന്‍ ഉതകുന്ന ക്രമീകരണങ്ങള്‍ ഉണ്ടാവണമെന്നും ,മാസ്സിന്റെ സംഘടിത പ്രവര്‍ത്തനം മലബാറില്‍ അനവധി നന്മകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച മുന്‍കാലങ്ങളിലെ ബഹുമാനപ്പെട്ട സെക്രട്ടറി അച്ചന്മാരേയും ഇപ്പോഴത്തെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ബഹു.ബിബിന്‍ കണ്ടോത്ത്‌ അച്ചനേയും,സ്റ്റാഫ്‌ അംഗങ്ങളേയും യോഗം പ്രത്യേകം അനുമോദിക്കുകയുണ്ടായി. യോഗത്തില്‍ ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ റവ.ഫാ.ജോസ്‌ നെടുങ്ങാട്‌,ആശംസ പ്രസംഗം നടത്തി. റവ.ഫാ.ലൂക്ക്‌ പുതൃകയില്‍, റവ.ഫാ.ഷാജി വടക്കേതൊട്ടിയില്‍,കാരിത്താസ്‌ സെന്റ്‌ ജോസഫ്‌സ്‌,വിസിറ്റേഷന്‍ സന്യാസി സമൂഹത്തിന്റെ റീജിയണല്‍ സുപ്പീരിയേഴ്‌സ്‌ മറ്റ്‌ എക്‌സിക്യൂട്ടിവ്‌ പ്രതിനിധകള്‍ പങ്കെടുത്തു.യോഗത്തില്‍ മാസ്സ്‌ സ്റ്റാഫംഗങ്ങളെ പരിചയപ്പെടുത്തുകയുണ്ടായി.മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രഹാം ഉള്ളാടപ്പുള്ളില്‍ നന്ദി രേഖപ്പെടുത്തി.

യോഗം സംഘടിപ്പിച്ചു
Read more

കാരുണ്യസ്പര്‍ശവുമായി കരിപ്പാടം ഇടവക.

പ്രളയത്തെത്തുടര്‍ന്ന്‌ കരിപ്പാടം കാരുണ്യമാതാ സ്‌കൂളും പാരീഷ്‌ ഹാളും അനേകര്‍ക്ക്‌ അഭയകേന്ദ്രമായി. കരിപ്പാടം, തട്ടാവേലി, മറവന്‍തുരുത്ത്‌, ചുങ്കം, പാലാംകടവ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള 450 ഓളം വ്യക്തികളാണ്‌ സുരക്ഷിതത്വം തേടി ഇവിടെയെത്തിയത്‌. കരിപ്പാടം സ്‌കൂളിലാണ്‌ ദുരിതാശ്വാസക്യാമ്പ്‌ ഔദ്യോഗികമായി ഉണ്ടായിരുന്നതെങ്കിലും ജനബാഹുല്യം നിമിത്തം ഇടവക സമൂഹം പാരീഷ്‌ഹാള്‍ ജനത്തിനായി വിട്ടുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ക്ക്‌ വിവിധങ്ങളായ സഹായം എത്തിക്കുന്നതില്‍ ഇടവകയിലെ സംഘടനകള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു. ക്യാമ്പ്‌ നടന്ന ദിവസങ്ങളില്‍ കെ.എസ്‌.ഇ.ബി.യില്‍ നിന്നുള്ള വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട്‌ പള്ളിയിലെ ജനറേറ്ററുകൊണ്ട്‌ ക്യാമ്പിലേക്കുള്ള ജലവും കറന്റും ഇടവകസമൂഹം ഉറപ്പുവരുത്തി. ക്യാമ്പ്‌ അവസാനിച്ചപ്പോള്‍ 250 ഓളം കുടുംബങ്ങളിലേക്ക്‌ മൂന്ന്‌ കിലോ അരിവീതം കൈമാറി. കൂടാതെ പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള തുടര്‍ കരുതലിന്റെ ഭാഗമായി ഓരോ കുടുംബങ്ങളിലേക്കും ആഴ്‌ചയില്‍ രണ്ട്‌ കപ്പ്‌ (മൂന്ന്‌ കിലോ) അരിവീതം നല്‍കുവാനും ക്രമീകരണം വരുത്തിയിട്ടുണ്ട്‌. ഇത്‌ ഒരു മാസത്തേയ്‌ക്കു തുടരും. ഇതിന്റെ ഭാഗമായി പള്ളിയുടെ മോണ്ടലത്തില്‍ ഒരുമാസത്തേയ്‌ക്ക്‌ എപ്പോഴും അരി ഉണ്ടായിരിക്കും

Read more

അജോമോന്‍ പൂത്തറയിലിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി.

കുറുമുളളൂര്‍; കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെയിസ് ബുക്ക് ക്യാംപയിനിലൂടെ പത്ത് കോടിയില്‍പരം രൂപ സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയ അജോമോന്‍ പൂത്തറയിലിന് ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ്കുറുമുളളൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ സ്വീകരണം നല്‍കി. ശ്രീ.മോന്‍സ് ജോസഫ് MLA യുടെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ ശ്രീ.ജോസ്.കെ.മാണി MP അജോമോന്‍ പൂത്തറയിലിന് പൊന്നാടയണിയിച്ചു അനുമോദിച്ചു. അരുണ്‍ നെല്ലാമറ്റവും ചടങ്ങില്‍ പങ്കെടുത്തു. കുറുമുളളൂര്‍ പളളി വികാരി ഫാ.റോജി മുകളേല്‍, ബിജു പഴയപുരയ്ക്കന്‍, സിസ്റ്റര്‍.സുഷീല (SJC), സ്റ്റീഫന്‍ ജോര്‍ജ് Ex.MLA, ആനി ലൂക്കോസ് അഴക്കുളത്തില്‍ (അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍), മിനു മനോജ് (കാണക്കാരി പഞ്ചായത്ത് മെമ്പര്‍) , സ്‌കൂള്‍ മാനേജര്‍  സി.ജോബി എസ്.ജെ.സി, സ്‌കൂള്‍ ലീഡര്‍ റ്റോബിന്‍ റ്റിജു എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

നല്‍കി കൂടിയ സമ്മേളനം ചെയ്തു. പൊന്നാടയണിയിച്ചു അനുമോദിച്ചു  അരുണ്‍ നെല്ലാമറ്റവും ചടങ്ങില്‍ പങ്കെടുത്തു. ജന്മനാട്ടില്‍ 
Read more

സ്കൂൾ ഇലക്ഷൻ മൊബൈൽ ആപ്ലിക്കേഷനുമായി കരിങ്കുന്നം സെന്റ്. അഗസ്റ്റ്യൻസ്

സ്കൂൾ ഇലക്ഷൻ മൊബൈൽ ആപ്ലിക്കേഷനുമായി കരിങ്കുന്നം സെന്റ്. അഗസ്റ്റ്യൻസ്
കരിങ്കുന്നം: 2018-20l 9 അദ്ധ്യായന വർഷത്തിലെ സെന്റ്. അഗസ്റ്റൻസ് ഹയർ സെക്കന്ററി സ്കൂൾ പാർലമെൻറ് ഇലക്ഷൻ വേറിട്ട അനഭവമാക്കി അധ്യാപകരും വിദ്യാർത്ഥികളും .മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കൂൾ ഹെഡ്മെസ്ട്രസ് റവ.സി.ലിന്റ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പിൽ ക്ലാസ് ലീഡേഴ്സിനെയും പിന്നീട് സ്കൂൾ ലീഡേഴ്സിനെയും തിരഞ്ഞെടുത്തത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികമാരായ സി.ഷൈനിയും, സി.റെജിനയും ഇലക്ഷന് നേതൃത്വം നൽകി.സ്കൂൾ ലീഡേഴ്സായി മാസ്റ്റർ ജിഷ്ണു സന്തോഷ് ചെയർപേഴ്സൺ ആയി വിഷ്ണുപ്രിയ C.C എന്നിവരെ തിരഞ്ഞെടുത്തു.

അജോമോന്‍ പൂത്തറയിലിന് ശനിയാഴ്ച ജന്മനാട്ടില്‍ സ്വീകരണം | Live Telecast Available

കുറുമുളളൂര്‍; കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെയിസ് ബുക്ക് ക്യാംപയിനിലൂടെ പത്ത് കോടിയില്‍പരം രൂപ സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയ അജോമോന്‍ പൂത്തറയിലിന് ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുറുമുളളൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ സ്വീകരണം ഒരുക്കുന്നു. ശ്രീ.മോന്‍സ് ജോസഫ്MLA യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സ്വീകരണ സമ്മേളനത്തില്‍ ശ്രീ.ജോസ്.കെ.മാണി MP ഉദ്ഘാടനം ചെയ്യും.കുറുമുളളൂര്‍ പളളി വികാരി ഫാ.റോജി മുകളേല്‍, ബിജു പഴയപുരയ്ക്കന്‍, സിസ്റ്റര്‍.സുഷീല (SJC), സ്റ്റീഫന്‍ ജോര്‍ജ് Ex.MLA, ആനി ലൂക്കോസ് അഴക്കുളത്തില്‍ (അതിരമ്പുഴ പഞ്ചായത്ത് 1-)ംവാര്‍ഡ് മെമ്പര്‍), മിനു മനോജ് (കാണക്കാരി പഞ്ചായത്ത് 13-)ം വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

കുറുമുളളൂര്‍; കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെയിസ് ബുക്ക് ക്യാംപയിനിലൂടെ പത്ത് കോടിയില്‍പരം രൂപ സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയ അജോമോന്‍ പൂത്തറയിലിന് ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുറുമുളളൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ സ്വീകരണം ഒരുക്കുന്നു.
അജോമോന്‍ പൂത്തറയിലിന് ശനിയാഴ്ച(01.09.2018) ജന്മനാട്ടില്‍ സ്വീകരണം
ജന്മനാട്ടില്‍ 
Read more

ദൈവത്തിന് നന്ദി അർപ്പിച്ചു കൊണ്ട് KCYL ഉഴവൂർ.

*”Thanks Giving"*
ദൈവത്തിന് നന്ദി അർപ്പിച്ചു കൊണ്ട് *KCYL ഉഴവൂർ*.
ഉഴവൂർ: ദൈവത്തിന്റെ മഹത്വം തങ്ങളുടെ കരങ്ങളിലൂടെ ആകും വിധം ചെയ്യാൻ സാധിച്ചതിന് *Thanks Giving" പ്രാത്ഥന കൂട്ടായ്മയും ജപമാലയും ഒരുക്കി KCYL ഉഴവൂർ*. ഭാരത സഭയെ ശക്തിപ്പെടുത്താൻ ഇവിടെ എത്തിച്ചേർന്ന ക്നാനായ സമുദായത്തിലെ പിൻതലമുറയിലെ യുവജനങ്ങൾക്കു ദൈവം നൽകിയ കരുത്തിനു നന്ദി അർപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പ്രാത്ഥന കൂട്ടായ്മ ഒരുക്കിയത്. *പ്രളയ ബാധിത മേഖലകളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയ സൃഷ്ട്ടാവിന് കൃതഞ്ഞത അർപ്പിച്ചതിനോടൊപ്പം, 108 വർഷങ്ങൾക്ക് മുന്നേ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്നതിനാൽ ആണ് ഉഴവൂർ പള്ളിയുടെ ഭാഗമായി നന്മകൾ ചെയ്യാൻ സാധിച്ചത് എന്ന തിരിച്ചറിവിനും ദൈവത്തിനെ മഹത്വപ്പെടുത്തേണ്ടത് ചുമതലയാണ് എന്നുള്ള ബോധ്യമാണ് "Thanks Giving" ന് അവസരം ഉണ്ടാക്കിയത്.* 108 വർഷം കാത്തു പരിപാലിച്ചു ക്നാനായ സമുദായത്തിന്റെ ആരംഭ ദൗത്യത്തിന്റെ തന്നെ മറ്റൊരു തലത്തിലുള്ള "ക്രിസ്തു സാക്ഷ്യം" പ്രഘോഷിക്കുന്നതിനു അവസരം നൽകിയ കാരുണ്യവാനായ ദൈവത്തിന് പ്രണാമം. 
പ്രാത്ഥന കൂട്ടായ്മക്ക്
ബഹു. വികാരി ഫാ. തോമസ് പ്രാലേൽ, കൊച്ചച്ചൻ ഫാ. എബിൻ കവുന്നുംപാറയിൽ, ഡീക്കൻ ബ്ര. ഗ്രേയ്‌സൺ, പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സെക്രട്ടറി സാജു ആൽപാറയിൽ, ആഷ്‌ലി കല്ലട, SR. അയോണ SVM എന്നിവർ നേതൃത്വം കൊടുത്തു.
ANASWAL LOUIS 
PRO 

ഉഴവൂർ: ദൈവത്തിന്റെ മഹത്വം തങ്ങളുടെ കരങ്ങളിലൂടെ ആകും വിധം ചെയ്യാൻ സാധിച്ചതിന് Thanks Giving പ്രാത്ഥന കൂട്ടായ്മയും ജപമാലയും ഒരുക്കി KCYL ഉഴവൂർ. ഭാരത സഭയെ ശക്തിപ്പെടുത്താൻ ഇവിടെ എത്തിച്ചേർന്ന ക്നാനായ സമുദായത്തിലെ പിൻതലമുറയിലെ യുവജനങ്ങൾക്കു ദൈവം നൽകിയ കരുത്തിനു നന്ദി അർപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പ്രാത്ഥന കൂട്ടായ്മ ഒരുക്കിയത്. പ്രളയ ബാധിത മേഖലകളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയ സൃഷ്ട്ടാവിന് കൃതഞ്ഞത അർപ്പിച്ചതിനോടൊപ്പം, 108 വർഷങ്ങൾക്ക് മുന്നേ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്നതിനാൽ ആണ് ഉഴവൂർ പള്ളിയുടെ ഭാഗമായി നന്മകൾ ചെയ്യാൻ സാധിച്ചത് എന്ന തിരിച്ചറിവിനും ദൈവത്തിനെ മഹത്വപ്പെടുത്തേണ്ടത് ചുമതലയാണ് എന്നുള്ള ബോധ്യമാണ് "Thanks Giving" ന് അവസരം ഉണ്ടാക്കിയത്. 108 വർഷം കാത്തു പരിപാലിച്ചു ക്നാനായ സമുദായത്തിന്റെ ആരംഭ ദൗത്യത്തിന്റെ തന്നെ മറ്റൊരു തലത്തിലുള്ള "ക്രിസ്തു സാക്ഷ്യം" പ്രഘോഷിക്കുന്നതിനു അവസരം നൽകിയ കാരുണ്യവാനായ ദൈവത്തിന് പ്രണാമം.

പ്രാത്ഥന കൂട്ടായ്മക്ക്

ബഹു. വികാരി ഫാ. തോമസ് പ്രാലേൽ, കൊച്ചച്ചൻ ഫാ. എബിൻ കവുന്നുംപാറയിൽ, ഡീക്കൻ ബ്ര. ഗ്രേയ്‌സൺ, പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സെക്രട്ടറി സാജു ആൽപാറയിൽ, ആഷ്‌ലി കല്ലട, SR. അയോണ SVM എന്നിവർ നേതൃത്വം കൊടുത്തു.

Read more

ഫാ.സ്റ്റീഫന്‍ കുഴിപ്ലാക്കില്‍ അനുസ്‌മരണ ദേവാലയ സംഗീത മത്സരം സെപ്‌റ്റംബര്‍ 30 ന്.

ഉഴവൂര്‍: ഫാ.സ്റ്റീഫന്‍ കുഴിപ്ലാക്കില്‍ അനുസ്‌മരണത്തിന്റെ ഭാഗമായി ഉഴവൂരില്‍ ദേവാലയ സംഗീത മത്സരം സംഘടിപ്പിക്കുന്നു.2018 സെപ്‌റ്റംബര്‍ 30, ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂള്‍ ഹാളില്‍ വെച്ച് മത്സരം  നടത്തപ്പെടുന്നു.ഒന്നാം സമ്മാനം 10001 രൂപയും എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടാം സമ്മാനം 7501 രൂപയും, മൂന്നാം സമ്മാനം 5001 രൂപയും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കാഷ്‌ അവാര്‍ഡും നല്‍കുന്നതുമാണ്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ള ടീമുകള്‍ സെപ്‌റ്റംബര്‍ 20-ാം തീയതിക്ക്‌ മുമ്പായി രജിസ്റ്റര്‍ ചെയ്യുക. 9447253663, 9495443230.

ന് സംഘടിപ്പിക്കുന്നു ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.
Read more

അരുണ്‍ നെല്ലാമറ്റത്തിന് ജന്മനാടിന്റെ സ്വീകരണം ഇന്ന് (31.08.2018) അരീക്കര സെന്റ് റോക്കീസ് യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്

അരീക്കര; പ്രളയ ദുരിതത്തില്‍ നിന്ന് നാടിന് കൈത്താങ്ങാകുന്നന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിലെ ഒരുപറ്റം യുവാക്കളെ സംഘടിപ്പിച്ച് ഫെയിസ്ബുക്ക് ക്യാംപയിനിലൂടെ പത്ത് കോടിയില്‍പരം രൂപ സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയ അരീക്കര അരുണ്‍ നെല്ലാമറ്റത്തിനും സംഘത്തിനും പൗരാവലിയുടെ നേതൃത്വത്തില്‍ ഇന്ന് വെളളിയാഴ്ച(31.08.2018) വൈകുന്നേരം 5.30ന് അരീക്കര സെന്റ് റോക്കീസ് യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ശ്രീ.മോന്‍സ് ജോസഫ് MLA യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ശ്രി.ജോസ്.കെ.മാണി MP ഉദ്ഘാടനം ചെയ്യും. അരീക്കര പളളി വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തങ്കമണി ശശി, ശ്രീ.തോമസ് ചാഴികാടന്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയില്‍ നിന്നുളള പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. 

ഹൈറേഞ്ചിന് കൈത്താങ്ങായി ഇരവിമംഗലം ഇടവക

ഇരവിമംഗലം ഇടവക വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളുടെ നിർലോഭമായ സഹായ സഹകരണം കൊണ്ട് ദുരിതമനുഭവിക്കുന്ന ഹൈറേഞ്ചിലെ ജനങ്ങൾക്കായി അരിയും മറ്റു ആഹാര സാധനങ്ങളും തടിയമ്പാട്ഫാത്തിമ മാതാ പള്ളിയിൽ എത്തിച്ചുകൊടുത്തു. പടമുഖം ഫൊറോനാ വികാരി ഫാ. ബെന്നി കന്നുവെട്ടിയേൽ, തടിയമ്പാട് ഇടവക വികാരി ഫാ. ജോമോൻ കുന്നക്കാട്ടുതടത്തിൽ, തടിയമ്പാട് ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന്ആഹാര സാധനങ്ങൾ ഏറ്റുവാങ്ങി. ഇതിനു മുൻപ് വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച വെളിയനാട് മേഖലയിൽ ഇരവിമംഗലം കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ സഹായം എത്തിച്ചു കൊടുത്തിരുന്നു. അതുകൂടാതെ പടിഞ്ഞാറൻ മേഖലകളിൽ ദുരിതം അനുഭവിക്കുന്നവർക്കുമായി വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തുകൊണ്ടും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇരവിമംഗലം ഇടവക നടത്തിയത്.
ഹൈറേഞ്ചിന് കൈത്താങ്ങായി ഇരവിമംഗലം ഇടവക
ഹൈറേഞ്ചിന് കൈത്താങ്ങായി 

അരുണിനേയും അജോമോനേയും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അനുമോദിച്ചു.

മഹാപ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങാകുവാനും നവകേരളം പടുത്തുയര്‍ത്തുനാനുളള ഉദ്യമത്തില്‍ പങ്കാളികളാകുവാനുമായി ചിക്കാഗോയിലെ അരുണ്‍ നെല്ലാമറ്റത്തിന്റെയും അജോമോന്‍ പൂത്തറയുടെയും സുഹൃത്തുക്കളുടെയും നേത്രത്വത്തില്‍ ദുരിത ബാധിതര്‍ക്കായി സമാഹരിച്ച 10 കോടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോമാറുകയും ചെയ്ത അരുണിനേയും അജോമോനേയും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ബിഷപ്പു ഹൗസില്‍ സ്വീകരിച്ച് പ്രത്യേകം അനുമോദിച്ചു.
കല്ലറ; തൈയ്യില്‍ ബെന്നി ജോര്‍ജ് (55) 

തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയിൽ എട്ടുനോമ്പാചരണവും കല്ലിട്ട തിരുനാളും 2018 സെപ്റ്റംബർ 1 മുതൽ 8 വരെ

കടുത്തുരുത്തി; ചരിത്രപ്രസിദ്ധ തീർത്ഥാടന ദേവാലയമായ  കടുത്തുരുത്തി വലിയ പള്ളിയിൽ  പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും  വലിയ പള്ളിയുടെ കല്ലിട്ട തിരുനാളും 2018 സെപ്റ്റംബർ 1 മുതൽ 8 വരെ സാഘോഷം കൊണ്ടാടുന്നു. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ശനിയാഴ്ച രാവിലെ 6.30 ന് ജപമാല, ലദീഞ്ഞ്,  വിശുദ്ധ കുർബാന,മധ്യസ്ഥ പ്രാർത്ഥന റവ.ഫാദർ.മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം.

ത്തിന്റെ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു.ന് കേന്ദ്രമായ  സാഘോഷം 
Read more

കോട്ടയം അതിരൂപതാ സ്ഥാപനദിനം : കൃതജ്ഞതാബലിയര്‍പ്പിച്ചു.

കോട്ടയം അതിരൂപതാ സ്ഥാപനദിനം : 
കൃതജ്ഞതാബലിയര്‍പ്പിച്ചു
കോട്ടയം: തെക്കുംഭാഗ ജനതയ്ക്കായി 1911 ല്‍ പരിശുദ്ധ സിംഹാസനം അനുവദിച്ച് നല്‍കിയ കോട്ടയം വികാരിയാത്തിന്റെ 108-ാം സ്ഥാപന വാര്‍ഷിക ദിനത്തില്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃജ്ഞതാബലിയര്‍പ്പിച്ചു. ദൈവം തെക്കുംഭാഗ ജനതയ്ക്ക് കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളെയും കരുതലിനെയും നന്ദിയോടെ അനുസ്മരിക്കണമെന്ന് ദിവ്യബലി മദ്ധ്യേ വചനസന്ദേശത്തില്‍ പിതാവ് പറഞ്ഞു. ദൈവവിശ്വാസത്തിലടിയുറച്ചു നിന്നുകൊണ്ട് പ്രത്യാശയോടെ മുന്നേറണം. വിശുദ്ധിയില്‍ വളരുവാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ ക്രിസ്ത്യാനിയുമെന്നത് അനുസ്മരിക്കണം. ശുശ്രൂഷിക്കപ്പെടുവാനല്ല  ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരെന്ന നിലയില്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി നാം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ശുശ്രൂഷകള്‍ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേര്‍സാക്ഷ്യമാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍ ചേന്നാകുഴി, സെക്രട്ടറി ഫാ. അലക്‌സ് ഓലിക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി വിപുലമായ പരിപാടികള്‍ ഒഴിവാക്കി അതിരൂപതയിലെ ദൈവാലയങ്ങളില്‍ കൃതജ്ഞതാബലിയോടെയാണ് അതിരൂപതാ ദിനാചരണം നടത്തിയത്.

പ്രളയകെടുതി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

പ്രളയകെടുതി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇടവക തലത്തില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപത സോഷ്യല്‍  ആക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷ സന്ദേശം നല്‍കി. അതിരൂപതയുടെ നേതൃത്വത്തില്‍ ദേവാലയങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ സേവന വിഭാഗങ്ങള്‍, വൈദിക സന്ന്യസ്ത അത്മായ സമൂഹം, സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കിയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നാനാജാതി മതസ്ഥര്‍ക്ക് സഹായമായെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിട്ടവര്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും സഹായങ്ങള്‍ ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാളും സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തോടനുബന്ധിച്ച് തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും കര്‍മ്മ പരിപാടികള്‍ രൂപീകരിക്കുകയും ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 88 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വയനാട്ടിലെ പ്രളയബാധിത മേഖലയിലേക്ക് സഹായവുമായി കോഴിക്കോട് സെന്‍റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍

കോഴിക്കോട്: വയനാട്ടിലെ പ്രളയബാധിത മേഖലയിലേക്ക് കോഴിക്കോട് സെന്‍റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹായ ഹസ്തം. സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ സാധനങ്ങളുമായി പോയ ബസ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ സി. ആനീസ് എസ്.ജെ.സി, പി.ടി.എ പ്രസിഡന്‍റ് സോണി , സി.ലിസ്ബി എസ്.ജെ.സി, അധ്യാപകരായ സി.യല്‍ദ എസ്.ജെ.സി, പ്രമോദ്, രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

സഹായവുമായി
Read more

വെളിയനാട് പള്ളിക്ക് വാകത്താനം ഇടവകയുടെ കൈത്താങ്ങ്

വെളിയനാട് പള്ളിക്ക് വാകത്താനം ഇടവകയുടെ കൈത്താങ്ങ്
വാകത്താനം : പ്രളയ കെടുതിയിൽ ആണ്ടുപോയ വെളിയനാട് സെന്റ് മിഖായേൽ ദൈവാലയവും, പള്ളി മുറിയും, കോണ്‌വെൻ്റും വാകത്താനം പള്ളി വികാരി ജോസഫ് മുളവനാൽ അച്ഛന്റെ നിർദേശ പ്രകാരം KCYL ഉം KCC ഉം സംയുക്തമായി ചേർന്ന് വ്യത്തിയാക്കി.വാകത്താനം ഇടവകയിൽ നിന്നും നാപത്തഞ്ചോളം ആളുകളും വെളിയനാട് ഇടവക വികാരി ജോബി കണ്ണാല അച്ഛനും, കപ്യാരും, സിസ്റ്റർ മാരും പങ്കുചേർന്നു. ഇടവകയിലും കോണ്‌വെൻ്റിനും പരിസര പ്രദേശത്തുള്ളവർക്കും ശുദ്ധജലം വിതരണം ചെയ്തു

Copyrights@2016.