india live Broadcasting

അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഡിസംബർ 16 ന്‌ കെ.സി.വൈ.എൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ പള്ളി യുവജനങ്ങളോടൊപ്പം.

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഫൊറോനായിലെയും യുവജനങ്ങളോടൊപ്പം.
🎄🌹VISTA🎄🌹
ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത എല്ലാ ഫൊറോനകളിലും നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുന്നു. VISTA-യുടെ മൂന്നാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചുങ്കം ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 16- ന്‌ രാവിലെ 10.30 മുതൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.
ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്ത് യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്‌യാം...
സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ എല്ലാ ഫൊറോനകളിലും വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. എല്ലാ ഫൊറോനയിലെയും യുവജനങ്ങൾ അവരവരുടെ ഫൊറോനകളിൽ നടത്തുന്ന ഈ സൗഹൃദ വേദിയിൽ പങ്കെടുത്തുകൊണ്ട് സമുദായത്തെക്കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്തു മുന്നോട്ട് പോകണമെന്ന് ഓർമിപ്പിക്കുന്നു.
എന്ന്, 
കെ.സി.വൈ.എൽ അതിരൂപതാസമിതി

ചുങ്കം;ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും,സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും,യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത എല്ലാ ഫൊറോനകളിലും നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുന്നു. VISTA-യുടെ മൂന്നാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചുങ്കം ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 16 ന്‌ രാവിലെ 10.30 മുതൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്ത് യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്‌യാം...

സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ എല്ലാ ഫൊറോനകളിലും വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. എല്ലാ ഫൊറോനയിലെയും യുവജനങ്ങൾ അവരവരുടെ ഫൊറോനകളിൽ നടത്തുന്ന ഈ സൗഹൃദ വേദിയിൽ പങ്കെടുത്തുകൊണ്ട് സമുദായത്തെക്കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്തു മുന്നോട്ട് പോകണമെന്ന് ഓർമിപ്പിക്കുന്നു.

Read more

KCYL അതിരൂപത സമിതി ഒരുക്കുന്ന ക്രിസ്തുമസ് ആഘോഷവും,കരോൾ റാലി മത്സരവും 2018 ഡിസംബർ 23ന്

കെ സി വൈ എൽ അതിരൂപത സമിതി ഒരുക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ -NATAL 2K18
കെടാത്ത നക്ഷത്രങ്ങളെയും മായാത്ത മഞ്ഞിനേയും ഉണ്ണീശോയുടെ തിരുപ്പിറവിയെയും അനുസ്മരിച്ചു കൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി!!! ആഗോള ക്നാനായ കത്തോലിക്ക യുവജന സംഘടനയെ സംബന്ധിച്ചിടത്തോളം ഇത് സുവർണ ജുബിലീ വർഷത്തിലെ ക്രിസ്മസ് ആഘോഷം.... കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ *ക്രിസ്മസ് ആഘോഷവും ,ക്രിസ്മസ് കരോൾ റാലി മത്സരവും 2018 ഡിസംബർ 23 നു ഉച്ചകഴിഞ്ഞു 2 മണി മുതൽ കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു*.... മത്സരത്തിലേക്കും ആഘോഷങ്ങളിലേക്കും എല്ലാ ക്നാനായ യുവജനങ്ങളെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു...
എന്ന്
കെ സി വൈ എൽ 
അതിരൂപതാസമിതി

കെടാത്ത നക്ഷത്രങ്ങളെയും മായാത്ത മഞ്ഞിനേയും ഉണ്ണീശോയുടെ തിരുപ്പിറവിയെയും അനുസ്മരിച്ചു കൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി!!! ആഗോള ക്നാനായ കത്തോലിക്ക യുവജന സംഘടനയെ സംബന്ധിച്ചിടത്തോളം ഇത് സുവർണ ജുബിലീ വർഷത്തിലെ  ക്രിസ്തുമസ് ആഘോഷം.കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്ആഘോഷവും,ക്രിസ്മസ് കരോൾ റാലി മത്സരവും 2018 ഡിസംബർ 23 നു ഉച്ചകഴിഞ്ഞു 2 മണി മുതൽ കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.മത്സരത്തിലേക്കും ആഘോഷങ്ങളിലേക്കും എല്ലാ ക്നാനായ യുവജനങ്ങളെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു...

Read more

Flash News | ഗ്വാളിയാർ രൂപതാ ബിഷപ്പ് തോമസ് തേനാട്ട് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

ബിഷപ്പ് മാർ തോമസ് തെന്നാട്ട്  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ദാരുണമായ കാറപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റാണ് പിതാവ് മരണമടഞ്ഞത് .രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത് .ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച പ്രാധമിക ശിശ്രുക്ഷ നടത്തിയതിനു ശേഷം ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇദ്ദേഹത്തിന്റെ വേർപാട് മൂലം നമ്മുക്ക് നല്ല ഒരാട്ടിടയനെയും ഒരു മനുഷ്യസ്നേഹിയെയും ആണ് നഷ്ടപെട്ടിരിക്കുന്നത് . ഗ്വാളിയാര്‍ രൂപത ബിഷപ്പായി ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ഫാ. തോമസ് തെന്നാട്ട് (63)എസ്.എ.സിയെ 2016 ഒക്ടോബർ 18 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത് . 1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. . 1969 ല്‍ പള്ളോട്ടൈന്‍ സന്യസസഭയില്‍ ചേര്‍ന്നു.1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.1978-1980വരെ അമരാവതി രൂപതയില്‍ ചാപ്ളയ്നായും 1980-1981 വരെ എലൂര്‍ രൂപതയില്‍ ചാപ്ളയ്നായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തിയോളജിയില്‍ പൂനൈ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി, 1987-1991 വരെ യങ്ങ് കാത്തലിക ്സ്റ്റുഡന്‍റ് മൂവ്മെന്‍റ് (വൈ.സി.എം/ വൈ.സി.എസ്)ഡയറക്ടര്‍,  ഹൈദരബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അത്മായര്‍ക്കുമായുള്ള കമ്മീഷന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലും ദളിത് ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍െറ ഡയറക്ടര്‍ എന്നി നിലകളിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

2002-2008 വരെ റീജണല്‍ ഫോര്‍മേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍, 2008-2012 വരെ ജാബുവാ രൂപതയിലെ ഇഷ്ഗാര്‍ പള്ളി വികാരി  എന്നി നിലകളിലും സേവനം ചെയ്തിട്ടുണ്ട്.  പള്ളോട്ടൈന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലാറായും സെമിനാരി റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആര്‍. ഐ) യുടെ മുന്‍  പ്രസിഡന്‍റുമായിരുന്നു.  1999ല്‍ സ്ഥാപിച്ച ഈ രൂപത ഭോപ്പാല്‍ അതിരൂപതയുടെ കീഴീലാണ്. 33,5000 സ്വക്യര്‍  കിലോമീറ്റര്‍ ആണ് വിസ്തൃതി.  സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ളാരമ്മ, ലിസി.  

Read more

സിറോമലബാർ പാട്ടുകുർബാനയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു.

ഫാ. ഫിലിപ്പ് രാമച്ചനാട്ടു പുറത്തിറക്കിയാ സിറോമലബാർ ക്രമത്തിലുള്ള ആഘോഷപൂർവ്വമായ പാട്ടുകുർബാനയുടെ ഓഡിയോ സിഡി പ്രകാശനകർമം ആദ്യ കോപ്പി ബഹു മോൻസ് ജോസഫ് MLA യ്ക്കു നൽകിക്കൊണ്ട് ബഹു. ലല്ലു കൈതാരം നിർവഹിക്കുന്നു.

പ്രകാശനം ചെയ്തു  ജോസഫ് MLA യ്ക്കു
Read more

ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്ത ബേബി മുളവേലിപുറത്തിനെ ആദരിച്ചു

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്ത ബേബി മുളവേലിപുറത്തിനെ ആദരിച്ചു
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഒന്നാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു തൊടുപുഴയിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ ജൂബിലി ആഘോഷിക്കുന്ന മോൺ. ഡോ.ജോർജ് ഒലിയപുരത്തിനെയും , ഷവ. വി.സി സെബാസ്ററ്യൻ, AICU പ്രസിഡന്റ് ശ്രീ .ആന്റണി എൽ. തൊമ്മാന, AICU ജനറൽ സെക്രട്ടറി ശ്രീ .ബേബി മുളവേലിപ്പുറം , AICU റീജിയണൽ കോർഡിനേറ്റർ സെബാസ്ററ്യൻ വടശ്ശേരി , ശ്രീ ടോമി തുരുത്തിക്കര , ശ്രീ സി.എം .മാത്യു എന്നിവരെയാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആദരിച്ചത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ . ബിജു പറയനിലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ.ഡോ.ആന്റണി കൊള്ളന്നൂർ യോഗം ഉദ്‌ഘാടനം ചെയ്യുകയും ശ്രീ പി.ജെ ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. റവ.ഫാ.ജിയോ കടവി , അഡ്വ.ടോണി പുഞ്ചക്കുന്നേൽ, ഡോ . ജോസുകുട്ടി ജെ ഒഴുകയിൽ , സ്റ്റീഫൻ ജോർജ് എക്സ് MLA , ശ്രീ വി.വി അഗസ്റ്റിൻ , ശ്രീ ജോയി പ്രാപ്പള്ളിൽ , ശ്രീ തോമസ് പീടികയിൽ , ശ്രീമതി സെലിൻ സിജോ എന്നിവർ സന്നിഹിതരായി .

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഒന്നാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു തൊടുപുഴയിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ ജൂബിലി ആഘോഷിക്കുന്ന മോൺ. ഡോ.ജോർജ് ഒലിയപുരത്തിനെയും , ഷവ. വി.സി സെബാസ്ററ്യൻ, AICU പ്രസിഡന്റ് ശ്രീ .ആന്റണി എൽ. തൊമ്മാന, AICU ജനറൽ സെക്രട്ടറി ശ്രീ .ബേബി മുളവേലിപ്പുറം , AICU റീജിയണൽ കോർഡിനേറ്റർ സെബാസ്ററ്യൻ വടശ്ശേരി , ശ്രീ ടോമി തുരുത്തിക്കര , ശ്രീ സി.എം .മാത്യു എന്നിവരെയാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആദരിച്ചത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ . ബിജു പറയനിലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ.ഡോ.ആന്റണി കൊള്ളന്നൂർ യോഗം ഉദ്‌ഘാടനം ചെയ്യുകയും ശ്രീ പി.ജെ ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. റവ.ഫാ.ജിയോ കടവി , അഡ്വ.ടോണി പുഞ്ചക്കുന്നേൽ, ഡോ . ജോസുകുട്ടി ജെ ഒഴുകയിൽ , സ്റ്റീഫൻ ജോർജ് എക്സ് MLA , ശ്രീ വി.വി അഗസ്റ്റിൻ , ശ്രീ ജോയി പ്രാപ്പള്ളിൽ , ശ്രീ തോമസ് പീടികയിൽ , ശ്രീമതി സെലിൻ സിജോ എന്നിവർ സന്നിഹിതരായി .

Read more

14-ാംമത് ഡോ.കെ. ആര്‍ .നാരായണന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ ശ്രീ ഉമ്മന്‍ചാണ്ടി പ്രഭാഷണം നടത്തും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനാലാമത് ഡോ. കെ. ആര്‍. നാരായണന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി  പ്രഭാഷണം നടത്തും. 14-ാം തീയ്യതി വെള്ളിയാഴ്ച 11 മണിക്ക് ജോസഫ് ചാഴിക്കാട്ട് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ. ഫ്രാന്‍സിസ് കിഴക്കേകുറ്റ് അധ്യക്ഷത വഹിക്കുകയും, സെക്രട്ടറി പ്രൊഫസര്‍ സ്റ്റീഫന്‍ മാത്യു സ്വാഗതവും, പ്രിന്‍സിപ്പള്‍ ഡോ. ഷൈനി ബേബി ആമുഖപ്രസംഗവും, വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്‍ നന്ദിയും അറിയിക്കും.പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
പതിനാലാമത് ഡോ.കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ ശ്രീ ഉമ്മന്‍ചാണ്ടി പ്രഭാഷണം നടത്തും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനാലാമത് ഡോ. കെ. ആര്‍. നാരായണന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി  പ്രഭാഷണം നടത്തും. 14-ാം തീയ്യതി വെള്ളിയാഴ്ച 11 മണിക്ക് ജോസഫ് ചാഴിക്കാട്ട് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ. ഫ്രാന്‍സിസ് കിഴക്കേകുറ്റ് അധ്യക്ഷത വഹിക്കുകയും, സെക്രട്ടറി പ്രൊഫസര്‍ സ്റ്റീഫന്‍ മാത്യു സ്വാഗതവും, പ്രിന്‍സിപ്പള്‍ ഡോ. ഷൈനി ബേബി ആമുഖപ്രസംഗവും, വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്‍ നന്ദിയും അറിയിക്കും.പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Read more

പോത്തുകുഴി ക്‌നാനായ കത്തോലിക്ക പളളിയില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നടത്തി.

പോത്തുകുഴി: സെന്‍റ്‌ മാക്‌സ്‌മില്യണ്‍ കോള്‍ബെ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ.ജോഷി വലിയവീട്ടില്‍ അധ്യക്ഷതവഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ജയ ഫിലിപ്പ്‌, സ്‌റ്റാഫ്‌ സെക്രട്ടറി ബിജി സ്‌റ്റാനി, ഫാ.ജോര്‍ജ്‌ ഊന്നുകല്ലേല്‍, പി.ടി.എ പ്രസിഡന്‍റ്‌ സിജി ചെറിയാക്കല്‍, സ്‌കുള്‍ ലീഡര്‍ ക്രിസ്‌റ്റീന ബെന്നി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പളളിയില്‍ നടത്തി
Read more

ചമതച്ചാൽ ക്നാനായ പള്ളിയിൽ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ ഡിസംബർ 15 മുതൽ 26 വരെ

ചമതച്ചാൽ ക്നാനായ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ ഡിസംബർ 15 ശനി മുതൽ 26 ബുധൻ വരെ ആഘോഷിക്കുന്നു
ചമതച്ചാൽ: മലബാറിലെ പ്രശസ്ത തീർത്ഥാടന ദേവാലയമായ ചമതച്ചാൽ ക്നാനായ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ 2018 ഡിസംബർ 15 ശനി മുതൽ 26 ബുധൻ വരെ ആഘോഷിക്കുന്നു

ചമതച്ചാൽ: മലബാറിലെ പ്രശസ്ത തീർത്ഥാടന ദേവാലയമായ ചമതച്ചാൽ ക്നാനായ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ 2018 ഡിസംബർ 15 ശനി മുതൽ 26 ബുധൻ വരെ ആഘോഷിക്കുന്നു.

Read more

ഞീഴൂർസെന്റ് ജോസഫ്സ് LP സ്കൂളിന്റെ ശതാബ്ദി സ്വാഗതസംഘം രൂപീകരിച്ചു

ഞീഴൂർസെന്റ് ജോസഫ്സ് LP സ്കൂളിന്റെ ശതാബ്ദി ആഘോഷ സ്വാഗത സംഘ രൂപീകരണ യോഗം ബഹു.കടുത്തുരുത്തി MLA ശ്രീ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം രൂപീകരിച്ചു   ചെയ്തു.
Read more

ഡോ.Sr.ജെസി എന്‍.സി മടമ്പം പി.കെ. എം കോളജ് പ്രിന്‍സിപ്പല്‍; ഡോ.പ്രശാന്ത് മാത്യു വൈസ് പ്രിന്‍സിപ്പല്‍.

ഡോ. Sr. ജെസി എന്‍.സി മടമ്പം പി.കെ. എം കോളജ് പ്രിന്‍സിപ്പല്‍; ഡോ . പ്രശാന്ത് മാത്യു വൈസ് പ്രിന്‍സിപ്പല്‍
മടമ്പം: പി.കെ.എം കോളജ് പ്രിന്‍സിപ്പലായി മലയാള വിഭാഗം അധ്യാപിക ഡോ Sr. ജെസി എന്‍.സി നിയമിതയായി.കാരിത്താസ് സെക്യുലര്‍ ഇന്‍സിസ്റ്റ്യൂട്ട് അംഗവും നീണ്ടൂര്‍ നെടുത്തുരുത്തിപുത്തന്‍പുരയില്‍ പരേതരായ ചുമ്മാര്‍-മറിയം ദമ്പതികളുടെ മകളുമാണ്. വൈസ്പ്രിന്‍സിപ്പലായി ഫിസിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. പ്രശാന്ത് മാത്യുവും ചാര്‍ജെടുത്തു. പുന്നത്തുറ ഇടവക മുണ്ടുതറയില്‍ മാത്യു-മേരി ദമ്പതികളുടെ മകനാണ്

മടമ്പം: പി.കെ.എം കോളജ് പ്രിന്‍സിപ്പലായി മലയാള വിഭാഗം അധ്യാപിക ഡോ Sr. ജെസി എന്‍.സി നിയമിതയായി.കാരിത്താസ് സെക്യുലര്‍ ഇന്‍സിസ്റ്റ്യൂട്ട് അംഗവും നീണ്ടൂര്‍ നെടുത്തുരുത്തിപുത്തന്‍പുരയില്‍ പരേതരായ ചുമ്മാര്‍-മറിയം ദമ്പതികളുടെ മകളുമാണ്. വൈസ്പ്രിന്‍സിപ്പലായി ഫിസിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. പ്രശാന്ത് മാത്യുവും ചാര്‍ജെടുത്തു. പുന്നത്തുറ ഇടവക മുണ്ടുതറയില്‍ മാത്യു-മേരി ദമ്പതികളുടെ മകനാണ്.

Read more

12-ാം ക്ലാസിലെ മതബോധനവിദ്യാര്‍ത്ഥികളുടെ പ്രതിഭാസംഗമം നടത്തപ്പെട്ടു.

കോട്ടയം അതിരൂപതയിലെ 12 ാം ക്ലാസിലെ മതബോധനവിദ്യാര്‍ത്ഥികളുടെ പ്രതിഭാസംഗമം ചൈതന്യാ പാസ്റ്ററല്‍ സെന്ററിലും കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററിലുമായി നടത്തപ്പെട്ടു. വിവിധ ഇടവകയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ 6 പേരെ തെരെഞ്ഞെടുക്കുകയുണ്ടായി. നവംബര്‍ 20 ന്‌ കണ്ണൂരും ഡിസംബര്‍ 08 ന്‌ കോട്ടയത്തും നടന്ന പ്രതിഭാസംഗമത്തില്‍നിന്ന്‌ വിവിധ മത്സരങ്ങളിലൂടെയും ക്വിസ്‌ മത്സരങ്ങളിലൂടെയുമാണ്‌ ആറു പ്രതിഭകളെ തെരെഞ്ഞെടുത്തത്‌. അതിരൂപതയിലെ വിശ്വാസപരിശീലനകമ്മീഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന അതിരൂപതാതല സംഗമത്തില്‍ നിന്ന്‌ ആനന്ദ്‌ ജോണ്‍ അള്ളുങ്കല്‍ (മടമ്പം), പ്രിയ ജോര്‍ജ്‌ മാലിയില്‍ (പയ്യാവൂര്‍) നിതിന്‍ ജോജി കുഴിയംപറമ്പില്‍ (കുറുമുള്ളൂര്‍), എലിസെബത്ത്‌ ആനി ജോസ്‌ പ്ലാക്കൂട്ടത്തില്‍ (ചുങ്കം), എബി സേവ്യര്‍ കൊക്കരവാലേല്‍ (വാകത്താനം), ജെസ്സ്‌ മേരി ജോണ്‍ അയലാറ്റില്‍, (പാഴുത്തുരുത്ത്‌) എന്നിവരാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌. ഡിസംബര്‍ 27 (ഉച്ചകഴിഞ്ഞ്‌), 28, 29 തീയതികളില്‍ എറണാകുളം മൗണ്ട്‌ സെന്റ്‌ തോമസില്‍ നടക്കുന്ന സഭാതല പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്ന ഇവര്‍ പ്രസ്‌തുത സമ്മേളനത്തില്‍ കോട്ടയം അതിരൂപതയെ പ്രതിനിധീകരിക്കുന്നു
12-ാം ക്ലാസിലെ 
12-ാം ക്ലാസിലെ 

കോട്ടയം അതിരൂപതയിലെ 12-ാം ക്ലാസിലെ  മതബോധനവിദ്യാര്‍ത്ഥികളുടെ പ്രതിഭാസംഗമം ചൈതന്യാ പാസ്റ്ററല്‍ സെന്ററിലും കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററിലുമായി നടത്തപ്പെട്ടു. വിവിധ ഇടവകയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ 6 പേരെ തെരെഞ്ഞെടുക്കുകയുണ്ടായി. നവംബര്‍ 20 ന്‌ കണ്ണൂരും ഡിസംബര്‍ 08 ന്‌ കോട്ടയത്തും നടന്ന പ്രതിഭാസംഗമത്തില്‍നിന്ന്‌ വിവിധ മത്സരങ്ങളിലൂടെയും ക്വിസ്‌ മത്സരങ്ങളിലൂടെയുമാണ്‌ ആറു പ്രതിഭകളെ തെരെഞ്ഞെടുത്തത്‌. അതിരൂപതയിലെ വിശ്വാസപരിശീലനകമ്മീഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന അതിരൂപതാതല സംഗമത്തില്‍ നിന്ന്‌ ആനന്ദ്‌ ജോണ്‍ അള്ളുങ്കല്‍ (മടമ്പം), പ്രിയ ജോര്‍ജ്‌ മാലിയില്‍ (പയ്യാവൂര്‍) നിതിന്‍ ജോജി കുഴിയംപറമ്പില്‍ (കുറുമുള്ളൂര്‍), എലിസെബത്ത്‌ ആനി ജോസ്‌ പ്ലാക്കൂട്ടത്തില്‍ (ചുങ്കം), എബി സേവ്യര്‍ കൊക്കരവാലേല്‍ (വാകത്താനം), ജെസ്സ്‌ മേരി ജോണ്‍ അയലാറ്റില്‍, (പാഴുത്തുരുത്ത്‌) എന്നിവരാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌. ഡിസംബര്‍ 27 (ഉച്ചകഴിഞ്ഞ്‌), 28, 29 തീയതികളില്‍ എറണാകുളം മൗണ്ട്‌ സെന്റ്‌ തോമസില്‍ നടക്കുന്ന സഭാതല പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്ന ഇവര്‍ പ്രസ്‌തുത സമ്മേളനത്തില്‍ കോട്ടയം അതിരൂപതയെ പ്രതിനിധീകരിക്കുന്നു.

Read more

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. 2018 ഡിസംബര്‍ 8 ശനിയാഴ്ച ഡല്‍ഹി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ നോര്‍ത്ത് ഈസ്റ്റ് സോണില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ ഇടവക വികാരി ഫാ. തോമസ് കരിമ്പുംകാല വി. കുര്‍ബാന അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി. ഫാ.കുര്യന്‍ വെളളായികല്‍, ഫാ.ജിബിന്‍ പാറടിയില്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ.എബിന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന് ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി ഫാ.ആന്റണി ഫ്രാന്‍സീസ് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കി. ദില്‍ഷാദ് ഗാര്‍ഡന്‍ സോണിന്റെ പ്രസിഡന്റ് രാജു പറപ്പളളില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. തിരുനാള്‍ ഭംഗിയാക്കുവാന്‍ വേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.കൂടാതെ ക്‌നാനായ വിമന്‍സ് ഫോറം, യുവജന സുഹൃത്തുക്കള്‍, കൂടാരയോഗ അംഗങ്ങള്‍, പ്രസുദേന്തിമാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, തുടങ്ങിയവരുടെ ഒരുമയോടും കൂട്ടായ്മയും കൂടിയുളള പ്രവര്‍ത്തനങ്ങള്‍ തിരുനാള്‍ ഏറ്റവും ഭംഗിയാക്കുനാന്‍ സഹായകമായി.

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. 2018 ഡിസംബര്‍ 8 ശനിയാഴ്ച ഡല്‍ഹി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ നോര്‍ത്ത് ഈസ്റ്റ് സോണില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ ഇടവക വികാരി ഫാ. തോമസ് കരിമ്പുംകാല വി. കുര്‍ബാന അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി. ഫാ.കുര്യന്‍ വെളളായികല്‍, ഫാ.ജിബിന്‍ പാറടിയില്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ.എബിന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന് ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി ഫാ.ആന്റണി ഫ്രാന്‍സീസ് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കി. ദില്‍ഷാദ് ഗാര്‍ഡന്‍ സോണിന്റെ പ്രസിഡന്റ് രാജു പറപ്പളളില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. തിരുനാള്‍ ഭംഗിയാക്കുവാന്‍ വേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.കൂടാതെ ക്‌നാനായ വിമന്‍സ് ഫോറം, യുവജന സുഹൃത്തുക്കള്‍, കൂടാരയോഗ അംഗങ്ങള്‍, പ്രസുദേന്തിമാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, തുടങ്ങിയവരുടെ ഒരുമയോടും കൂട്ടായ്മയും കൂടിയുളള പ്രവര്‍ത്തനങ്ങള്‍ തിരുനാള്‍ ഏറ്റവും ഭംഗിയാക്കുനാന്‍ സഹായകമായി.

Read more

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് സ്‌കൂളിന് കലോത്സവത്തിൽ മാര്‍ഗംകളിയില്‍ എ ഗ്രേഡ്

ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാര്‍ഗംകളിയില്‍  എ ഗ്രേഡ് നേടിയ കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മാര്‍ഗംകളി ടീം.

മാര്‍ഗംകളിയില്‍  കരിങ്കുന്നം
Read more

കല്ലറ സെന്റ് തോമസ് ഹൈസ്കൂൾ പൂരക്കളിയിൽ 7-ാം തവണയും എ ഗ്രേഡ് നിലനിർത്തി.

ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇത്തവണയും കല്ലറ സെന്റ് തോമസ് ഹൈസ്കൂൾ പൂരക്കളിയിൽ എ ഗ്രേഡ് നിലനിർത്തി. തുടർച്ചയായി 7-ാംതവണയാണ് സെന്റ് തോമസ് സ്കൂൾ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്.

7-ാം തവണയും 
Read more

മോണ്‍. ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തിൽ കടുത്തുരുത്തി ടീം ഒന്നാം സ്ഥാനം .

മോണ്‍. ജേക്കബ്‌ കൊല്ലാപറമ്പില്‍ ക്വിസ്‌ മത്സരത്തിൽ കടുത്തുരുത്തി ടീമിന് ഒന്നാം സ്ഥാനം
കടുത്തുരുത്തി: കടുത്തുരിത്തി വലിയപള്ളി ചെറുപുഷ്‌പ മിഷന്‍ലീഗ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഭാചരിത്രപണ്ഡിതനും ഗവേഷകനും ക്നാനായ സമുദായത്തിന്റെ അഭിമാനവും കാവൽക്കാരനും,വക്താവും ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവും തികഞ്ഞ സമുദായസ്നേഹിയുമായിരുന്ന മോണ്‍. ജേക്കബ്‌ കൊല്ലാപറമ്പിലിന്റെ നാമദേയത്തിൽ നടത്തിവരുന്ന മൂന്നാമത്‌ ക്വിസ് മത്സരത്തിൽ കടുത്തുരുത്തി ടീം ഒന്നാം സ്ഥാനം കരസ്തമാക്കി. ഞീഴൂർ ടീമിന് രണ്ടാം സ്ഥാനവും, കൈപ്പുഴ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.വിജയികൾക്ക് കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ. അബ്രഹാം പറമ്പേട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.

കടുത്തുരുത്തി: കടുത്തുരിത്തി വലിയപള്ളി ചെറുപുഷ്‌പ മിഷന്‍ലീഗ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഭാചരിത്രപണ്ഡിതനും ഗവേഷകനും ക്നാനായ സമുദായത്തിന്റെ അഭിമാനവും കാവൽക്കാരനും,വക്താവും ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവും തികഞ്ഞ സമുദായസ്നേഹിയുമായിരുന്ന മോണ്‍. ജേക്കബ്‌ കൊല്ലാപറമ്പിലിന്റെ നാമദേയത്തിൽ നടത്തിവരുന്ന മൂന്നാമത്‌ ക്വിസ് മത്സരത്തിൽ കടുത്തുരുത്തി ടീം ഒന്നാം സ്ഥാനം കരസ്തമാക്കി. ഞീഴൂർ ടീമിന് രണ്ടാം സ്ഥാനവും, കൈപ്പുഴ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.വിജയികൾക്ക് കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ. അബ്രഹാം പറമ്പേട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.

Read more

പുതുക്കി പണിയുന്ന കല്ലറ സെന്റ്.തോമസ് ക്നാനായ പഴപളളിയുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി.

പുതുക്കി പണിയുന്ന കല്ലറ സെന്റ് .തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി
കല്ലറ :പുതുക്കി പണിയുന്ന കല്ലറ സെന്റ് .തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം അതിരൂപതാധ്യക്ഷന്‍ മാര്‍ .മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു .കൈപ്പുഴ ഫൊറോനാ പള്ളി വികാരി ഫാ .മാത്യു കുഴിപ്പള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫൊറോനയിലെ വൈദികരും കല്ലറ ഇടവകയില്‍ നിന്നും അതിരൂപതയില്‍ സേവനം ചെയ്യന്ന വൈദികരും ഒന്നുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചു . വികാരി ഫാ .സാബു മാലിത്തുരുത്തേല്‍ ,ഫൊറോനാ വികാരി ഫാ .മാത്യു കുഴിപ്പള്ളില്‍ ,ഫാ ജോസ് കടവില്‍ച്ചിറ ,ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ ,ഫാ സൈമണ്‍ പഴുക്കായില്‍ ,ഫാ .ജോര്‍ജ് പുതുപ്പറമ്പില്‍ ,ഫാ സിറിയക് മറ്റത്തില്‍ ,ഫാ .ലുക്ക് കരിമ്പില്‍ ,ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ ,ഫാ ഷാജി മുകളേല്‍ , ഫാ .അലക്സ് ഓലിക്കര ,അസിസ്റ്റന്‍്റ് വികാരി ഫാ മാത്യു മണലോടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

കല്ലറ :പുതുക്കി പണിയുന്ന കല്ലറ സെന്റ്.തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം അതിരൂപതാധ്യക്ഷന്‍ മാര്‍ .മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു .കൈപ്പുഴ ഫൊറോനാ പള്ളി വികാരി ഫാ .മാത്യു കുഴിപ്പള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫൊറോനയിലെ വൈദികരും കല്ലറ ഇടവകയില്‍ നിന്നും അതിരൂപതയില്‍ സേവനം ചെയ്യന്ന വൈദികരും ഒന്നുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചു . വികാരി ഫാ .സാബു മാലിത്തുരുത്തേല്‍ ,ഫൊറോനാ വികാരി ഫാ.മാത്യു കുഴിപ്പള്ളില്‍, ഫാ.ജോസ് കടവില്‍ച്ചിറ,ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍,ഫാ സൈമണ്‍ പഴുക്കായില്‍,ഫാ .ജോര്‍ജ് പുതുപ്പറമ്പില്‍,ഫാ സിറിയക് മറ്റത്തില്‍,ഫാ.ലുക്ക് കരിമ്പില്‍, ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍,ഫാ ഷാജി മുകളേല്‍, ഫാ.അലക്സ് ഓലിക്കര,അസിസ്റ്റന്‍്റ് വികാരി ഫാ മാത്യു മണലോടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Read more

ലീജിയണ്‍ ഓഫ് മേരി പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

കോട്ടയം: കത്തോലിക്ക സഭയിലെ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപതയില്‍ സ്ഥാപിച്ചതിന്റെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. പ്ളാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ലീജിയന്‍ ഓഫ് മേരി അതിരൂപത പ്രസിഡന്റ്‌ മോളി ചാക്കോ തൈക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അതിരൂപത ജനറല്‍ സെക്രട്ടറി  ലൂസി മന്നാകുളത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തേടനുബന്ധിച്ച് ജൂബിലി വര്‍ഷ പ്രോഗ്രാം ഉള്‍ക്കൊള്ളിച്ച ജൂബിലി കലണ്ടര്‍ കേരള സെനാത്തൂസ് ഡയറക്ടര്‍ ഫാ. തോമസ് മേനാച്ചേരിക്കും ജൂബിലി വര്‍ഷത്തില്‍ ഉപയോഗിക്കേണ്ട പ്രാര്‍ത്ഥന കാര്‍ഡ് പയസ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോബി പുച്ചുകണ്ടത്തിലിനും നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ഫാ. തോമസ് മേനാച്ചേരി, ഫാ. ജോബി പുച്ചുകണ്ടത്തില്‍, കെ.സി.ഡബ്ള്യു.എ അതിരൂപത പ്രസിഡന്റ്‌ മേഴ്സി ജോണ്‍ മൂലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ലീജിയന്‍ ഓഫ് മേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് കുറുപ്പന്തറയില്‍ സ്വാഗതവും അതിരൂപത അനിമേറ്റര്‍ സി. ജോസ്ലെറ്റ് എസ്. ജെ.സി കൃതജ്ഞതയും പറഞ്ഞു. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ചൈതന്യ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, ലീജിയന്‍ ഓഫ് മേരി അതിരൂപത ഭാരവാഹികളായ ജയിന്‍ ജോയി, ആലീസ് ജോയി, ലതാ മാക്കില്‍, കൂരിയ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്ഥാപിച്ചതിന്റെ സെന്ററില്‍ പ്രസിഡന്റ്‌
Read more

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഉഴവൂർ ഫൊറോനയിലെ യുവജനങ്ങളോടൊപ്പം

*കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ  ഫൊറോനയിലെ യുവജനങ്ങളോടൊപ്പം.*
                    *VISTA*
  . *VISTA-യുടെ  രണ്ടാമത്തെ  സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ  ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 09- ന്‌ ഉച്ചകഴിഞ്ഞ് 03 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ്  ക്നാനായ കത്തോലിക്കാ ഫൊറോനാ  പള്ളിയിൽ വച്ച്  ഫൊറോനയിലെ മുഴുവൻ വൈദികരുടെയും സിസ്റ്റർ അഡ്വൈസർമാരുടെയും 250 ഓളം യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെട്ടു .*
    ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉഴവൂർ  ഫൊറോനയിൽ  നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു
          ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്യുവാനും  യുവജനങ്ങൾക്ക് അവരുടെ  സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാനും അവസരം  ലഭിച്ചു .
സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ വിജയകരമായി സംഘടിപ്പിച്ച ഉഴവൂർ ഫൊറോന സമിതിക്കും  ഫൊറോനയിലെയും മുഴുവൻ വൈദികർക്കും ,സിസ്റ്റർ അഡ്വൈസർമാർക്കും ,ഡയറക്ടർമാർക്കും  യുവജനങ്ങൾക്കും VISTA ഏറ്റെടുത്തു നടത്തിയ ഉഴവൂർ യൂണിറ്റ് നും നന്ദി അറിയിച്ചുകൊള്ളുന്നു . 
                    എന്ന്, 
*കെ.സി.വൈ.എൽ അതിരൂപതാസമിതി*

*VISTA-യുടെ  രണ്ടാമത്തെ  സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ  ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 09- ന്‌ ഉച്ചകഴിഞ്ഞ് 03 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ്  ക്നാനായ കത്തോലിക്കാ ഫൊറോനാ  പള്ളിയിൽ വച്ച്  ഫൊറോനയിലെ മുഴുവൻ വൈദികരുടെയും സിസ്റ്റർ അഡ്വൈസർമാരുടെയും 250 ഓളം യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെട്ടു .

ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉഴവൂർ  ഫൊറോനയിൽ  നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു

ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്യുവാനും  യുവജനങ്ങൾക്ക് അവരുടെ  സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാനും അവസരം  ലഭിച്ചു .സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ വിജയകരമായി സംഘടിപ്പിച്ച ഉഴവൂർ ഫൊറോന സമിതിക്കും  ഫൊറോനയിലെയും മുഴുവൻ വൈദികർക്കും ,സിസ്റ്റർ അഡ്വൈസർമാർക്കും ,ഡയറക്ടർമാർക്കും  യുവജനങ്ങൾക്കും VISTA ഏറ്റെടുത്തു നടത്തിയ ഉഴവൂർ യൂണിറ്റ് നും നന്ദി അറിയിച്ചുകൊള്ളുന്നു . 

Read more

അതിരമ്പുഴ 63-ാംമത് സീനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ടുര്‍ണമെന്റ്‌ ഫൈനല്‍ കേരളാവോയ്‌സില്‍ തത്സമയം.

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളി മൈതാനത്ത് ഡിസംബര്‍ 4-ാം തീയതി മുതല്‍ ആരംഭിച്ച 63-ാംമത് സീനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 9 ഞായറാഴ്ച വൈകുന്നേരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളി മൈതാനിയില്‍. മത്സരത്തിന്റെ തത്സമയ സംപ്രേഷണം കേരളാവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും
സില്‍ തത്സമയം ടുര്‍ണമെന്റ്‌

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളി മൈതാനത്ത് ഡിസംബര്‍ 4-ാം തീയതി മുതല്‍ ആരംഭിച്ച 63-ാംമത് സീനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 9 ഞായറാഴ്ച വൈകുന്നേരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളി മൈതാനിയില്‍. മത്സരത്തിന്റെ തത്സമയ സംപ്രേഷണം കേരളാവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും.

Read more

സാമൂഹ്യക്ഷേമ വകുപ്പിന്റെ പുരസ്‌കാരം ഏറ്റുമാനൂര്‍ സാന്‍ജോസിന്.

കേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്‌ ഭിന്നശേഷിയുള്ളവര്‍ക്കായി നല്ല രീതിയില്‍ സേവനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ ഏറ്റുമാനൂര്‍ സാന്‍ജോസ്‌ വിദ്യാലയ (മെന്റലി ചാലഞ്ചഡ്‌) സ്‌പെഷ്യല്‍ സ്‌കൂള്‍ ഈ വര്‍ഷം അര്‍ഹത നേടി. ഈ അവാര്‍ഡ്‌ സെന്റ്‌ ജോസഫ്‌ കോണ്‍ഗ്രിഗേഷന്‍ സോഷ്യല്‍ വര്‍ക്ക്‌ കൗണ്‍സിലര്‍ സി. മേഴ്‌സിന്‍ എസ്‌.ജെ.സിയും, പ്രിന്‍സിപ്പല്‍ സി. അനുപമ എസ്‌.ജെ. സി.യും ചേര്‍ന്ന്‌ മന്ത്രി കെ.കെ. ശൈലജയില്‍ നിന്നും ഏറ്റുവാങ്ങി.

വകുപ്പിന്റെ പുരസ്‌കാരം ജോസിന്  
Read more

Copyrights@2016.