india live Broadcasting

അല്‍ബിന്‍ സ്റ്റാന്‍ലിയുടെ വിജയം ആഘോഷമാക്കി ഇടക്കോലിക്കാര്‍.

ഇടക്കോലി : ആല്‍ബിന്‍ സ്റ്റാന്‍ലിക്ക് അഭിനന്തന പ്രവാഹവുമായി ഇടവകയും, കൂട്ടുകാരും കൂടുംബാഗങ്ങളും. ഈ വര്‍ഷത്തെ കോട്ടയം അതിരൂപത പത്താം ക്ലാസ്സ് വേദപാഠം പരീക്ക്ഷയില്‍ രണ്ടാം സ്ഥാനം കരസ്തമാക്കിയത്
വിശുദ്ധ അന്നാഉമ്മയുടെ നാമത്തിലുള്ള ഇടക്കോലി പള്ളി ഇടവകയിലെ ആല്‍ബിന്‍ സ്റ്റാന്‍ലി കുവുന്നുംപാറയാണ്.
അതോടൊപ്പം തന്നെ ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ 8 വിഷയങ്ങള്‍ക്ക് A+ വാങ്ങി ഉന്നത വിജയം കരസ്തമാക്കുകയും ചെയ്തു.

ആല്‍ബിന്‍ സ്റ്റാന്‍ലി ഇടക്കോലി പള്ളി ഇടവക കവുംന്നുംപാറയില്‍ സ്റ്റാന്‍ലിയുടെയും (തങ്കച്ചന്‍)
ജെസ്സിയുടെയും മകനാണ്. ആല്‍ബിന്റെ സഹോദരി ബാംഗളൂരില്‍ നേഴ്‌സിഗ് പഠിക്കുന്ന ആനി സ്റ്റാന്‍ലിയാണ്.ആല്‍ബിന്‍ ഇടക്കോലി പള്ളിയിലെ മിഷ്യന്‍ ലീങ്ങിന്റെ  സജീവ പ്രവര്‍ത്തകനും, അള്‍ത്താര ബാലനുമാണ്. ആല്‍ബിന്റെ പിതാവ് സ്റ്റാന്‍ലി മാത്യു കവുംന്നുംപാറയില്‍ ഇടക്കോലി പള്ളിയുടെ അക്കൗണ്ടന്റ്  എന്ന നിലയിലും ആല്‍ബിന്റെ അമ്മ ജെസ്സി സ്റ്റാന്‍ലി വേദപാഠം അഭ്യാപിക എന്ന നിലയിലും സേവനം ചെയ്ത് വരുന്നു..ആല്‍ബിന്‍ ഇതിന് മുബും കലാ, കായിക, സാംസ്‌കാരിക രംഗത്തും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.ആല്‍ബിനും , ആല്‍ബിന്റെ മാതാപിതാക്കളും ഇടവകക്ക് നല്‍കുന്ന സേവനങ്ങളെ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ ഫാദര്‍ ജോസ് തേക്ക്‌നില്‍ക്കുന്നതില്‍ ഓര്‍ക്കുകയും ആല്‍ബിന് പാരിദോഷികം നല്‍കി ആദരിക്കുകയും ചെയ്തു.

ആല്‍ബിനോടൊപ്പം ഈ വര്‍ഷത്തെ കോട്ടയം അതിരൂപത പത്താം ക്ലാസ്സ് വേദപാട പരിക്ഷയില്‍ ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും വാങ്ങിച്ച അനര്‍ഘ ജോസ് മുഖചിറയിലിനും, അലീന റോസ് സജീവിനും ക്‌നാനായ വോയ്‌സിന്റെ അഭിനന്തനങ്ങള്‍ .

Read more

കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ പ്രഥമ വ്രത വാഗ്ദാനവും നിത്യവ്രതവാഗ്ദാനവും.

 കോട്ടയം അതിരൂപതയില്‍ അഭി.തോമസ് തറയില്‍ പിതാവിനാല്‍ സ്ഥാപിതമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ 3 പേരുടെ  പ്രഥമ വ്രത വാഗ്ദാനവും ഒരാളുടെ നിത്യവ്രതവാഗ്ദാനവും കാരിത്താസ് സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് മെയ് 5-ാം തീയതി ഉച്ചകഴിഞ്ഞ് 2.30 ന് അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

പ്രഥമ വ്രത വാഗ്ദാനം നടത്തുന്നവര്‍.

മരിയ ബേബി തച്ചാര്‍കുഴിയില്‍ മോനിപ്പള്ളി.
മനീഷ മാത്യു കൊച്ചുകറുത്തേടത്ത് ചക്കുപള്ളം.
റ്റീനാ മരിയ റ്റോമി മുട്ടത്തില്‍ ഉഴവൂര്‍.

നിത്യവ്രതവാഗ്ദാനം നടത്തുന്നത്.

റ്റിന്റു റ്റോമി പഴയപുരയില്‍ ഉഴവൂര്‍.

Read more

കൈപ്പുഴ സെന്റ് ജോര്‍ജ്ജ് സ്‌കുളിനു 100% വിജയം

കൈപ്പുഴ : . കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ് ന് ഈ വര്‍ഷവും 100% വിജയം നേടി. 19 ഫുള്‍ A+ വും, 9 A+ കരസ്ഥമാക്കി. ഈ വര്‍ഷം 155 കുട്ടികള്‍ ആണു പരിഷ എഴുതിയവര്‍. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.

Read more

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിന് 100% വിജയം.

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിന് തുടര്‍ച്ചയായി 11-ാം വര്‍ഷവും 100% വിജയം. 16 കുട്ടികള്‍ എല്ലാ വിഷയത്തിനും A+ നേടി.

അമൃത ബാബു, ആഷിമ റ്റി.എസ്., അതുല്യ രാജു, ടോണാ ബിജു കരുവള്ളില്‍, ജെസ്സിമോള്‍ ഡെന്നിസ്, സ്‌നേഹ അലക്‌സ്,  സ്‌നേഹമോള്‍ ചാക്കോ, അലന്‍ ജോണി, ആല്‍ബിന്‍ കുര്യാക്കോസ്, ആല്‍ഫിന്‍ ബാബു, സ്റ്റെഫിന്‍ രാജ്കുമാര്‍, അതുല്‍ ഷാജി, ഗോതം രാജ്, ജിമ്മി ജോസഫ് , മാത്യു പീറ്റര്‍, മാത്യൂസ് റ്റോമി. എന്നിവരാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.

Read more

നേതൃത്വ പരിശീലന കളരി ചുങ്കം ഫൊറോനായില്‍.

 ചുങ്കം  ഫൊറോനായില്‍. കെ.സി.വൈ.എല്‍ അതിരൂപത സമിതിയും ചുങ്കം  ഫൊറോനാ  സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന SPERANZA നേതൃത്വ പരിശീലന കളരി മണക്കാട് യൂണിറ്റില്‍ വച്ച് മെയ് 5 ന് രാവിലെ 9 മണിക്ക് തൊടുപുഴ MLA ശ്രീ. പി.ജെ ജോസഫ് ഉദാഘാടനം നിര്‍വഹിക്കും . കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ബിബിഷ് ഓലിക്കമുറിയിന്റെ അധ്യക്ഷതയില്‍ അതിരൂപത ചാപഌയന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് ആമുഖ സന്ദേശം നല്‍കും. ഫൊറോനാ പ്രസിഡന്റ്  ്രമനു അഗസ്റ്റിന്‍ സ്വാഗതം ആശംസിക്കുകയും ഫൊറോനാ വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ ,ഫൊറോനാ ചാപഌയന്‍ ഫാ. ബിബിന്‍ ചക്കുങ്കല്‍, യൂണിറ്റ് ചാപഌയന്‍ ഫാ.ഷാജി പൂത്തറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് മിലു ജെയ്ക്കബ് നന്ദി അര്‍പ്പിക്കും. ചുങ്കം  ഫൊറോനായിലെ 9 ഇടവകയില്‍ നിന്നുള്ള കെ.സി.വൈ.എല്‍ ഭാരവാഹികള്‍ പങ്കെടുക്കുന്നക്യാമ്പില്‍ സമുദായം ബോദവത്കരണ ക്ലാസ്, ഗ്രൂപ്പ് ആക്റ്റിവിറ്റികള്‍, ഗ്രൂപ്പ്  ചര്‍ച്ചകള്‍ ക്യാമ്പ് ഫയര്‍, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും .ചുങ്കം  ഫൊറോനായിലെ യുവജന വര്‍ഷതോടനുബന്തിച്ച് നടത്തിയ ഇന്റര്‍നാഷണല്‍ ചന്തംചാര്‍ത്ത് മൈലാഞ്ചി വീഡിയോ കോമ്പറ്റിഷന്‍ മത്സര വിജയികളെ അന്നേദിവസം പ്രഖ്യാപിക്കും. ചുങ്കം  ഫൊറോനായില്‍. നിന്നും സ്വലം മാറി പോകുന്ന വൈദികരെ കെ.സി.വൈ.എല്‍ ന്റെ നേതൃത്വത്തില്‍ അന്നേദിവസം ആദരിക്കും.

Read more

ക്‌നാനായ സ്റ്റാര്‍സ് പുതിയ ബാച്ച് സെലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി


 ക്‌നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ ഹൈസ്‌കൂള്‍ പ്രവേശനാവസരത്തില്‍തന്നെ കണ്ടെത്തി മൂല്യാധിഷ്ഠിത ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനാവശ്യമായ പരിശീലനങ്ങളും തുടര്‍ച്ചയായി നല്‍കി ഉന്നത നിലവാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അതിരൂപത രൂപം നല്‍കിയ ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ പത്താമത്തെ ബാച്ചിലേക്കുള്ള സെലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി. ഇടയ്ക്കാട്, മലങ്കര ഫൊറോനകളിലെ ഇടവകകളില്‍ നിന്നുള്ള കുട്ടികള്‍ക്കായാണ് ആദ്യഘട്ട കൂട്ടായ്മ സംഘടിപ്പിച്ചത്. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ. ജോക്കബ് തടത്തില്‍, ഫാ. ഡാലിഷ് കോച്ചേരില്‍, സിസ്റ്റര്‍ അഞ്ചിത എസ്.വി.എം, സിസ്റ്റര്‍ ആനന്ദ്  എസ്.വി.എം, മിസ്സ് സുജ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  ചൈതന്യയില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ 40 കുട്ടികള്‍ പങ്കെടുത്തു.


 

Read more

.ഉഴവൂരില്‍ കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും നടത്തപ്പട്ടു

ഉഴവൂര്‍ : സെന്റ് സ്റ്റീഫന്‍സ് ഇടവക കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും മാര്‍ മാത്യു മൂലക്കാട്ട്് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ.തോമസ് പ്രാലേല്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.

Read more

ഡല്‍ഹിയില്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഫെസ്റ്റ് നടന്നു.

ഡല്‍ഹി ;ഡല്‍ഹിയില്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഫെസ്റ്റ് വിപുലമായ പരിപാടികളോടെ നടത്തി. ഗോള്‍ഘാന രൂപത കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് ഫാ. സ്റ്റിഫന്‍ വെട്ടുവേലി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളില്‍ മെഹറോളി കൂടാരയോഗത്തിന് കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ചു. ജി.ടി.ബി എന്‍ക്‌ളേവ് കൂടാരയോഗത്തിലെ ആല്‍ബ മറിയം ബിജു കലാതിലകവും ഷാലിമാര്‍ കൂടാരയോഗത്തിലെ സെയിസി തോമസ് കലാപ്രതിഭയുമായി തെരഞ്ഞെടുക്കപ്പട്ടു. സമ്മേളനത്തില്‍ മിഷ്യന്‍ വൈസ്.പ്രസിഡന്റ് ഫിലിപ്പ് പാലകന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ്  ഡോ.സി.ടി എബ്രാഹം സെക്രട്ടറി രാജു പറപ്പള്ളി, ട്രഷര്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഏതാനും സ്വാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സെക്രട്ടറിയായി രാജു പറപ്പള്ളിയെയും ജോയിന്റ് സെക്രട്ടറിയായി ജോര്‍ജ്ജ് മാത്യുവിനെയും ജോയിന്റ് ട്രഷററായി ജോസഫ് തോമസിനെയും ജോയിന്റ്  പി.അര്‍.ഒ യായി ജിജോ ജോണിനെയും  യൂത്ത് അനിമേറ്ററായി ജോബി മാത്യുവിനെയും ജോയിന്റ് യൂത്ത് അനിമേറ്ററായി  മാത്യു സണ്ണി, എന്നിവരെയും തെരഞ്ഞെടുത്തു. വി.കുര്‍ബാനയില്‍  ഫാ. സ്റ്റിഫന്‍ വെട്ടുവേലി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴി ,ഫാ.കുര്യന്‍ വെള്ളായിക്കല്‍, ഫാ.മാത്യ പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മിതരായിരുന്നു.

Read more

കോട്ടയം അതിരൂപതയില്‍ സെന്റ ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ നോവിസസിന്റെ പ്രഥമവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും നടത്തപ്പെട്ടു.

കോട്ടയം അതിരൂപതയില്‍ സ്വാപിതമായിരിക്കുന്ന സെന്റ ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ 5 നോവിസസിന്റെ പ്രഥമവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും 4 ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്ദാനവുംമെയ് ഒന്നാം തിയതി ഉച്ചകഴിഞ്ഞ് 2.30 ന് തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തില്‍ വച്ച് അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

പ്രഥമവ്രതവാഗ്ദാനം ചെയ്തവര്‍.
സി. ലീന എസ്.ജെ.സി.
സി.അനിറ്റ സണ്ണി എസ്.ജെ.സി.
സി. അമല്‍ മരിയ എസ്.ജെ.സി
.സി. സ്റ്റെനി എസ്.ജെ.സി
.സി. അഖില സ്റ്റീഫന്‍ എസ്.ജെ.സി

നിത്യവ്രതവാഗ്ദാനം ചെയ്തവര്‍.
സി. സേറ എസ്.ജെ.സി.
സി. ജെയ്‌സ് മരിയ എസ്.ജെ.സി.
സി.ലിസ് മരിയ എസ്.ജെ.സി.
സി. ആന്‍സ് മരിയ എസ്.ജെ.സി.

Read more

പിറവം ഫൊറോനാ പള്ളിയിലെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം ഭക്തി സാന്ദ്രമായി

പിറവം ഫൊറോനാ പള്ളിയിലെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം ഭക്തി സാന്ദ്രമായി
പിറവം: പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വികരണം നടന്നു. 12 കുട്ടികൾ ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഫൊറോനാ വികാരി വെരി.റവ.ഫാ.ഡോ.തോമസ് ആദോപ്പിള്ളിൽ മുഖ്യ കാർമ്മികനായിരുന്നു. സഹവികാരി റവ.ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, സി. അൽഫോൻസി, സി. ജോയ്സി എന്നിവർ നേതൃത്വം നൽകി. ലളിതവും ഭക്തി സാന്ദ്രവുമായിരുന്നു തിരുകർമ്മങ്ങൾ.

Read more

കുറുമുള്ളൂര്‍ സെന്റ് സ്റ്റിഫന്‍സ് പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗവാര്‍ഷികവും നടത്തപ്പെട്ടു

കുറുമുള്ളൂര്‍ : സെന്റ് സ്റ്റിഫന്‍സ്  പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗവാര്‍ഷികവും ഏപ്രില്‍ 29 ഞായറാഴ്ച നടത്തപ്പെട്ടു.  വൈകുന്നേരം 4.15 ന് വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും  തുടര്‍ന്ന് ഫാ.റോജി മുകളേലിന്റെ അധ്വക്ഷതയില്‍ പൊതുസമ്മേളനവും നടതപ്പെട്ടു . സ്വാഗതം ആശംസിച്ചത് ജോസ് തോമസ് മലേപറമ്പില്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ജോസ് തോമസ് കിടങ്ങയിലും, ഉദ്ഘാടനം റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍ കോട്ടയം അതിരൂപത) നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്ന
ത് ഫാ.മാത്യു കുഴിപ്പള്ളില്‍ (ഫോറോനാ വികാരി  കൈപ്പുഴ ),സി.ജോബി എസ്.ജെ.സി (മദര്‍ സെന്റ് തോമസ് കോണ്‍വെന്റ് കുറുമുള്ളൂര്‍).  കൃതഞത അര്‍പ്പിച്ചത് തോമസ് മുഖച്ചിറയില്‍ .  തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

Read more

ഉഴവൂര്‍ ഫൊറോനാ കെ.സി.വൈ.എല്‍ നേതൃത്വ പരിശീലന കളരി നടത്തി

ഉഴവൂര്‍: കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയും ഉഴവൂര്‍ ഫൊറോനാ സമിതിയും  സംയുക്തമായി സംഘടിപ്പിച്ച SPERANZA നതൃത്വ പരിശീലന കളരി  ഏപ്രില്‍ 28 ന് വൈകുന്നേരം 4.30 ന് സമാപിച്ചു. കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ ബിബിഷ് ഓലിക്കാമുറിയിലിന്റെ അദ്ധ്യക്ഷതയില്‍ അതിരൂുതാ ചാപഌയന്‍ പാ.സന്തോഷ് മുല്ലമംഗലത്ത്  ഉഴവൂര്‍ ഫോറോനാ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നേതൃത്വ പരിശീലന കളരിയുടെ ഉദ്ഘാടനവും സംയുക്തമായി നിര്‍വഹിച്ചു. ഫോറോനാ പ്രസിഡന്റ്  ജിസ് ്ജി സ്വാഗതം ആശംസിച്ചു. ഫോറോനാ  വികാരി ബഹു. തോമസ് പ്രാലേല്‍ ആമുഖ പ്രഭാഷണം നടത്തി. യോഗത്തില്‍ ഫോറോനാ ചാപഌയന്‍  ഫാ.ജോമി ്അച്ചന്‍ ,അതിരൂപതാ ഡയറക്ട്ടര്‍  ഷെല്ലി ആലപ്പാട്ട് , സി.അഡൈ്വസര്‍ സി.ലേഖ, ജോണിസ് പി.സ്റ്റീഫന്‍ , ജിസ്മി ഷാജു, ഫോറോനാ സി.അഡൈ്വസര്‍ സി.ഫഌവിയ,മോനിപ്പള്ളി സി.അഡൈ്വസര്‍ സി.പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു. എയ്ജല്‍ ഷാജു യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിച്ചു. ഏപ്രില്‍ 27 ന് വൈകുന്നേരം ഫാ.സൈമണ്‍ പുല്ലാടിന്റെ സമുദായഅവബോധ ക്ലാസോടുകൂടി ക്യാമ്പ് ആരംഭിച്ചു. ജപമാലയ്ക്ുശേഷം ഉഴവൂര്‍ ഫോറോനാ വികാരി ഫാ. തോമസ് പ്രാലേല്‍ അച്ചന്റെ നേതൃത്വത്തില്‍ ഫോറോനായിലെ ചാപഌയന്‍മാരും സി.അഡൈ്വസര്‍മാരും  യുവജനങ്ങളുമായി സംസാരിക്കുകയും ്‌വരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയുംചെയ്തു. തുടര്‍ന്ന് ക്യാമ്പ് ഫയര്‍ നടത്തപ്പെട്ടു. ലീഡര്‍ഷിപ്പ് എന്നവിഷയത്തെ ആസ്പതമാക്കി ശ്രീ സേവിയര്‍ ദാസ് 28 ശനിയാഴ്ച നയിച്ച കഌസ് യുവജനങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. ക്യാമ്പില്‍ ഉടനീളം മോനിപ്പള്ളി യൂണിറ്റും ഫൊറോനാ സമിതിയും നിറസാന്നിധ്യമായി നിലകൊണ്ടു. ക്യാമ്പിനോട് സഹകരിച്ച ഉഴവൂര്‍ ഫോറോനായിലെ എല്ലാ യൂണിറ്റ് ഭാരവാഹികള്‍ക്കും നന്ദി പറയുന്നു. യുവജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി തീര്‍ന്ന ഈ ക്യാമ്പ് മോനിപ്പള്ളി യൂണിറ്റില്‍ വച്ച് നടത്താന്‍ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കിയ കെ.സി.വൈ.എല്‍  മോനിപ്പള്ളി യൂണിറ്റും ഉഴവൂര്‍ ഫൊറോനാ സമിതിക്കും പ്രത്യകം നന്ദി പറയുന്നു.

Read more

സെന്റ് ജോസഫ് സന്യാസിനി സമൂഹത്തില്‍ അഞ്ചു നോവിസസ് പ്രഥമ വ്രതവാഗ്ദാനം നടത്തുന്നു.

കോട്ടയം :സെന്റ് ജോസഫ് സന്യാസിനി സമൂഹത്തില്‍ അഞ്ചു നോവിസസ് പ്രഥമ വ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും നാല് ജൂണിയര്‍ സിസ്‌റ്റേഴ്‌സിന്റെ  നിത്യവ്രത വാഗ്ദാനവും മെയ് ഒന്നിന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് തിരുഹൃദയകുന്ന് ആശ്രമദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ലീന തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍, അനിറ്റ സണ്ണി ചൂണ്ടകാലായില്‍ അറുനൂറ്റിമംഗലം, അമല്‍ മരിയ ബിജു കാഞ്ഞിരംപാറയില്‍ അറുനൂറ്റിമംഗലം, സ്റ്റെനി സൈമണ്‍ വിരിയപ്പിള്ളില്‍ മംഗലഗിരി, അഖില പി.ഇ പന്തിരുപറയില്‍ തേറ്റമല എന്നിവരാണ് പ്രഥമവ്രതവാഗ്ദാനം നടത്തുന്നത്. സി.സേറ, സി.ജെയ്‌സ് മരിയ, സി.ലിസ് മരിയ, സി.ആന്‍സ് മരിയ, എന്നിവരാണ്‌നിത്യവ്രത വാഗ്ദാനം നടത്തുന്നത്.

Read more

ക്‌നാനായ കത്തോലിക്കാ കോൺഗ്രസിനോട് 11 ഇന ചോദ്യങ്ങളുമായി ക്‌നാനായ സംരക്ഷണ സമിതി

ക്‌നാനായ കത്തോലിക്കാ കോൺഗ്രസിനോട്  11 ഇന ചോദ്യങ്ങളുമായി ക്‌നാനായ സംരക്ഷണ സമിതി

Read more

പെരിക്കല്ലൂര്‍ ഫൊറോന കെ.സി.വൈ.എല്‍ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി.

ക്രൈസ്റ്റ് നഗര്‍ : കെ.സി.വൈ.എല്‍ അതിരൂപത സമിതിയും പെരിക്കല്ലൂര്‍ ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് കളരി  SPERANZA-IGNITE  ക്രൈസ്റ്റ് നഗര്‍ ഇടവകയില്‍ അതിരൂപത പ്രസിഡന്റ് ബിബിഷ് ഒലിക്കമുറിയില്‍ ഉദ്ഘാടനം  ചെയ്തു. ഫൊറോന പ്രസിഡന്റ് കഌബിന്‍ വി.കെ അധ്യക്ഷത വഹിച്ചു. ചാപഌയന്‍ ഫാ.സുനില്‍ പാറക്കല്‍ ,മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോബിഷ് ജോസ് ഇരിക്കാലിക്കല്‍ , ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ക്രെസ്റ്റ് നഗര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. യൂണിറ്റ് ചാപഌയന്‍  ഫാ. സിജോ മരങ്ങാട്ടില്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

Read more

സണ്‍ഡേ സ്‌കൂള്‍ പത്താംകഌസ് പരിക്ഷയില്‍ ഒന്നാം സ്ഥാനം അനര്‍ഘ സജി

കോട്ടയം : കോട്ടയം അതിരൂപത സണ്‍ഡേ സ്‌കൂള്‍ പത്താംകഌസ് പരിക്ഷയില്‍ ഒന്നാം സ്ഥാനം അനര്‍ഘ സജി മുഖചിറയില്‍ കുറുമുള്ളൂര്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആല്‍ബിന്‍ സ്റ്റാന്‍ലിന്‍ കവന്നുംപാറയില്‍ ഇടക്കോലി, അലീന റോസ്, എന്നിവരും മുന്നാം സ്ഥാനം സജീവ്  ആകശാലയില്‍ എച്ചോം .

Read more

കുറുമുള്ളൂര്‍ സെന്റ് സ്റ്റിഫന്‍സ് പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗ വാര്‍ഷികവും.Live Telecast Available on Knanayavoice & KVTV

കുറുമുള്ളൂര്‍ : സെന്റ് സ്റ്റിഫന്‍സ്  പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗവാര്‍ഷികവും ഏപ്രില്‍ 29 ഞായറാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 4.15 ന് വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന . തുടര്‍ന്ന് ഫാ.റോജി മുകളേലിന്റെ അധ്വക്ഷതയില്‍ പൊതുസമ്മേളനം. സ്വാഗതം ആശംസിക്കുന്നത് ജോസ് തോമസ് മലേപറമ്പില്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ജോസ് തോമസ് കിടങ്ങയില്‍, ഉദ്ഘാടനം റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍ കോട്ടയം അതിരൂപത), ആശംസകള്‍ നേരുന്നത് ഫാ.മാത്യു കുഴിപ്പള്ളില്‍ (ഫോറോനാ വികാരി  കൈപ്പുഴ ),സി.ജോബി എസ്.ജെ.സി (മദര്‍ സെന്റ് തോമസ് കോണ്‍വെന്റ് കുറുമുള്ളൂര്‍), കൃതഞത അര്‍പ്പിക്കുന്നത് റെജി തൂമ്പില്‍ . തുടര്‍ന്ന് സ്‌നേഹ വിരുന്ന്.

Read more

സ്വയം തൊഴില്‍ വരുമാന സംരംഭകത്വ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കോട്ടയം : സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ സാധാരണക്കാരായ ആളുകള്‍ക്ക് തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ച്  ചെറുകിട വരുമാന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ശാസ്ത്രീയ കൂണ്‍ കൃഷിയിലാണ് പരിശീലനം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്കാണ് പരിശീലനം സൗജന്യമായി ലഭ്യമാക്കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പതോളജിസ്റ്റ് ഡോ. എ.വി. മാത്യു സര്‍ട്ടിഫീക്കറ്റ് വിതരണം ചെയ്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ഹണി സെബാസ്റ്റ്യന്‍, ബെസ്സി ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

ചുങ്കം വോളിബോളിന്റെ ആവേശത്തിലേക്ക്... ക്‌നാനായ വോയ്‌സിലൂടെയും കെ വി ടി വി യിലൂടെ തത്സമയസംപ്രേഷണം..

***സ്റ്റേഡിയം നടുങ്ങുന്ന തകര്‍പ്പന്‍ സ്മാഷുകളുമായി ഇതാ യുവതുര്‍ക്കികള്‍.......
***പരിചയസമ്പത്തും യുവത്വവും സമുന്യ യിക്കുന്ന കളിയുടെ ആവേശത്തിലേക്കു ഇതാ ചുങ്കം...
***കളിയുടെ വന്യമായ വശ്യത ലോകംമുഴുവനുമുള്ള വോളീബോള്‍ പ്രേമികള്‍ക്കായി ക്‌നാനായ വോയ്‌സിലൂടെയും കെ വി ടി വി യിലൂടെ തത്സമയസംപ്രേഷണം..
***കേരളത്തിലെ രണ്ടു പ്രശസ്തമായ വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരം..

Read more

അറുനൂറ്റിമംഗലം കെ.സി.വൈ.എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.

അറുനൂറ്റിമംഗലം : കെ.സി.വൈ.എല്‍   യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് അതിരൂപതാ സെവന്‍സ് ഫുട്‌ബോള്‍  മത്സരത്തിന് തുടക്കമായി. വികാരി ഫാ. ജോസ് ചക്കാലയ്ക്കല്‍ കിക്ക്ഓഫ് ചെയ്ത ടൂര്‍ണമെന്റി് ഉദ്ഘാടനം ചെയ്തു. മുന്നു ദിവസങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ 32 ടീമുകള്‍ മത്സരിക്കുന്നു. മുന്‍ കേരള സന്തോഷ് ട്രോഫി അംഗം ജസ്റ്റിന്‍ സ്റ്റീഫന്‍ ഉഴവൂര്‍ സമ്മാനദാനം നിര്‍വഹിക്കും.

Read more

Copyrights@2016.