india live Broadcasting

അതിരൂപതാതല പുരാതനപ്പാട്ടു മത്സരത്തില്‍ കല്ലറ പഴയ പള്ളി ടീം ഒന്നാം സ്ഥാനം.

ഉഴവൂര്‍: കെ സി സി യുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചു അതിരൂപതാ തലത്തില്‍ ഉഴവൂരില്‍ വെച്ചുനടത്തിയ പുരാതനപ്പാട്ടു മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കല്ലറ പഴയ പള്ളിയിലെ ടീം അംഗങ്ങള്‍.
80-ാം 

ഉഴവൂര്‍: കെ സി സി യുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചു അതിരൂപതാ തലത്തില്‍ ഉഴവൂരില്‍ വെച്ചുനടത്തിയ പുരാതനപ്പാട്ടു മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കല്ലറ പഴയ പള്ളിയിലെ ടീം അംഗങ്ങള്‍.

Read more

അന്താരഷ്ട്ര ദന്ത ദിനം കാരിത്താസ് ആശുപത്രിയില്‍ സമുചിതമായി ആഘോഷിച്ചു.

അന്താരഷ്ട്ര ദന്ത ദിനം കാരിത്താസ് ആശുപത്രിയില്‍ സമുചിതമായി ആഘോഷിച്ചു. കാരിത്താസ് ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്‌ ഉദ്ഘാാടനം ചെയ്തു. ഇതോടനുബന്ധിച്ച് സൗജന്യ പരിശോധനകള്‍, ബോധവത്കരണ ക്ളാസുകള്‍, പുഞ്ചിരി മത്സരം എന്നിവ സംഘടിപ്പിച്ചു.

Read more

കൊട്ടോടി :കെ.സി.വൈ. എല്‍-യിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര രോഗി ദിനം ആചരിച്ചു.

കൊട്ടോടി : കെ.സി.വൈ. എല്‍-യിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര രോഗി ദിനം ആചരിച്ചു. യുവജനങ്ങളുടെ നേതൃത്വത്തില്‍ പ്രായം ചെന്നവരെ പള്ളിയില്‍ എത്തിച്ചു. വികാരി ഫാ.ഷാജി മേക്കര അവരെ റോസാ പൂവ് നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. ഫിലിപ്പ് കൊട്ടോടി സ്വാഗതം ആശംസിച്ചു. മലബാര്‍ റീജിയന്‍ കെ.സി.വൈ. എല്‍ പ്രസിഡന്‍്റ് ജോബിഷ് ജോസും ചടങ്ങില്‍ സംബന്ധിച്ചു.
എല്‍-യിന്റെ 

തീര്‍ത്ഥാടന കേന്ദ്രമായ ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ പുറത്തു നമസ്‌കാരവും,ദര്‍ശനതിരുനാളും 12,13 തീ​​യ​​തി​​ക​​ളി​​ൽ

ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ ​മൂന്നുനോമ്പ് തിരുന്നാളിന് കൊടിയേറി
ക​​ടു​​ത്തു​​രു​​ത്തി: തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ മൂന്നുനോമ്പ് തിരുന്നാളിന് കൊടിയേറി. പ്ര​​ധാ​​ന തി​​രു​​നാ​​ൾ 12,13 തീ​​യ​​തി​​ക​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. പു​​രാ​​ത​​ന​​പ്ര​​സി​​ദ്ധ​​മാ​​യ പു​​റ​​ത്ത് ന​​മ​​സ്ക്കാ​​രം 12ന് ​​രാ​​ത്രി​​യി​​ൽ ന​​ട​​ക്കും. 
തി​​രു​​നാ​​ൾ 14 ന് ​​സ​​മാ​​പി​​ക്കും. മു​​ത്തി​​യ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹം തേ​​ടി തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് എ​​ത്തു​​ക. ക്രി​​സ്തു വ​​ർ​​ഷം എ ​​ഡി നാ​​ലാം നൂ​​റ്റാ​​ണ്ടി​​ൽ രൂ​​പീ​​കൃ​​ത​​മാ​​യ വ​​ലി​​യ​​പ​​ള്ളി ക്നാ​​നാ​​യ മക്കളുടെ ത​​ല​​പ്പ​​ള്ളി​​കൂടിയാണ്. പൗ​​രാ​​ണി​​ക​​വും അ​​മൂ​​ല്യ​​വു​​മാ​​യ വി​​വി​​ധ വ​​സ്തു​​ക്ക​​ളു​​ടെ ക​​ല​​വ​​റ​​യാ​​ണ് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ ത​​ല​​പ്പ​​ള്ളി​​യാ​​യ ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി. ഇ​​ന്നു രാ​​വി​​ലെ വി​​കാ​​രി ഫാ.​​ഏ​​ബ്ര​​ഹാം പ​​റമ്പേട്ട്​​ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേറ്റി​​. തു​​ട​​ർ​​ന്ന് ല​​ദീ​​ഞ്ഞ്, പാ​​ട്ടു​​കു​​ർ​​ബാ​​നതുടങ്ങിയ തിരുക്കർമ്മങ്ങൾക്ക്-​​ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ നേതൃത്വം നല്കി.. വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ബി​​ജു താ​​ഴ​​ത്തു​​ചെ​​രു​​വി​​ൽ, ആ​​റി​​ന് ഇ​​ട​​വ​​ക സ​​മൂ​​ഹം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ലാ​​സ​​ന്ധ്യ. എ​​ട്ടി​​ന് സ്നേ​​ഹ​​വി​​രു​​ന്ന് എന്നിവ നടക്കും, നാളെ (തിങ്കളാഴ്ച)രാ​​വി​​ലെ ഏ​​ഴി​​ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദീ​​ക​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി, വൈ​​കു​​ന്നേ​​രം 5.45ന് ​​ദ​​ർ​​ശ​​ന സ​​മൂ​​ഹ​​ത്തി​​ന്‍റെ വാ​​ഴ്ച, വേ​​സ്പ​​ര-​​ഫാ.​​തോ​​മ​​സ് പ്രാ​​ലേ​​ൽ, രാ​​ത്രി ഏ​​ഴി​​ന് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​കൊ​​ണ്ട് മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ലൂ​​ർ​​ദ് ക​​പ്പേ​​ള​​യി​​ലേ​​ക്ക് മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം. 12ന് ​​രാ​​വി​​ലെ 6.30ന് ​​ലൂ​​ർ​​ദ് ക​​പ്പേ​​ള​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ജോ​​സ​​ഫ് കീ​​ഴ​​ങ്ങാ​​ട്ട്, എ​​ട്ടി​​ന് മ​​ല​​ങ്ക​​ര പാ​​ട്ടു​​കു​​ർ​​ബാ​​ന-​​ഫാ.​​ഏ​​ബ്രാ​​ഹം മ​​ണ്ണി​​ൽ, രാ​​ത്രി 7.15ന് ​​ലൂ​​ർ​​ദ് ക​​പ്പേ​​ള​​യി​​ൽ ല​​ദീ​​ഞ്ഞ്, 7.30ന് ​​മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, ഒ​​ന്പ​​തി​​ന് ക​​രി​​ങ്ക​​ൽ കു​​രി​​ശി​​ൻ ചു​​വ​​ട്ടി​​ൽ ബി​​ഷ​​പ്പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ പു​​റ​​ത്ത് ന​​മ​​സ്കാ​​രം. ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 10.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, 10.30ന് ​​ക​​പ്ലോ​​ൻ വാ​​ഴ്ച. 13 ന് 5.45​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ബൈ​​ജു അ​​ച്ചി​​റ​​ത്ത​​ല​​യ്ക്ക​​ൽ, 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ബി​​ബി​​ൻ അ​​ഞ്ച​​ന്പി​​ൽ, 7.30ന് ​​സു​​റി​​യാ​​നി പാ​​ട്ടു​​കു​​ർ​​ബാ​​ന-​​ഫാ.​​ഫി​​ലി​​പ്പ് തൊ​​ടു​​ക​​യി​​ൽ, ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ യൂ​​ദാ ത​​ദേ​​വൂ​​സി​​ന്‍റെ ക​​പ്പേ​​ള​​യി​​ൽ​​നി​​ന്നു പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും, 9.15ന് ​​വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ക​​പ്പേ​​ള​​യി​​ൽ​​നി​​ന്നു പ്ര​​ദ​​ക്ഷി​​ണം, പ​​ത്തി​​ന് തി​​രു​​നാ​​ൾ റാ​​സ-​​ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. റ​​വ.​​ഡോ. തോ​​മ​​സ് പു​​തി​​യ​​കു​​ന്നേ​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 14ന് ​​ര​​വി​​ലെ ഏ​​ഴി​​ന് മ​​രി​​ച്ച​​വ​​ർ​​ക്കു വേ​​ണ്ടി​​യു​​ള്ള പാ​​ട്ടു​​കു​​ർ​​ബാ​​ന, സി​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം.

ക​​ടു​​ത്തു​​രു​​ത്തി:കോട്ടയം അതിരൂപതയുടെ തലപ്പളളിയും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രവുമായ ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ പു​​രാ​​ത​​ന​​പ്ര​​സി​​ദ്ധ​​മാ​​യ പുറത്തു നമസ്‌കാരവും, മുത്തിയമ്മയുടെ ദര്‍ശനതിരുനാളും 12,13 തീ​​യ​​തി​​ക​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. 12 ചൊവ്വാഴ്ച ​​രാ​​വി​​ലെ 6.30ന് ​​ലൂ​​ർ​​ദ് ക​​പ്പേ​​ള​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ജോ​​സ​​ഫ് കീ​​ഴ​​ങ്ങാ​​ട്ട്, 8 ന് മ​​ല​​ങ്ക​​ര പാ​​ട്ടു​​കു​​ർ​​ബാ​​ന-​​ഫാ.​​ഏ​​ബ്രാ​​ഹം മ​​ണ്ണി​​ൽ, രാ​​ത്രി 7.15ന് ​​ലൂ​​ർ​​ദ് ക​​പ്പേ​​ള​​യി​​ൽ ല​​ദീ​​ഞ്ഞ്, 7.30ന് ​​മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, 9ന്  ക​​രി​​ങ്ക​​ൽ കു​​രി​​ശി​​ൻ ചു​​വ​​ട്ടി​​ൽ ചങ്ങനാശ്ശേരി രൂപതാ സഹായ മെത്രാന്‍ മാ​​ർ.തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ പു​​റ​​ത്ത് ന​​മ​​സ്കാ​​രം. അതിരൂപത സഹായ മെത്രാന്‍ മാ​​ർ.ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 10.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, 10.30ന് ​​ക​​പ്ലോ​​ൻ വാ​​ഴ്ച. 13 ബുധനാഴ്ച  5.45​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ബൈ​​ജു അ​​ച്ചി​​റ​​ത്ത​​ല​​യ്ക്ക​​ൽ, 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ബി​​ബി​​ൻ അ​​ഞ്ച​​ന്പി​​ൽ, 7.30ന് ​​സു​​റി​​യാ​​നി പാ​​ട്ടു​​കു​​ർ​​ബാ​​ന-​​ഫാ.​​ഫി​​ലി​​പ്പ് തൊ​​ടു​​ക​​യി​​ൽ,9 ന് വി​​ശു​​ദ്ധ യൂ​​ദാ ത​​ദേ​​വൂ​​സി​​ന്‍റെ ക​​പ്പേ​​ള​​യി​​ൽ​​നി​​ന്നു പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും, 9.15ന് ​​വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ക​​പ്പേ​​ള​​യി​​ൽ​​നി​​ന്നു പ്ര​​ദ​​ക്ഷി​​ണം, 10 മണിക്ക്  തി​​രു​​നാ​​ൾ റാ​​സ-​​അതിരൂപത മെത്രാപ്പോലീത്ത മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. റ​​വ.​​ഡോ. തോ​​മ​​സ് പു​​തി​​യ​​കു​​ന്നേ​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പറമ്പില്‍. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 14ന് ​​ര​​വി​​ലെ ഏ​​ഴി​​ന് മ​​രി​​ച്ച​​വ​​ർ​​ക്കു വേ​​ണ്ടി​​യു​​ള്ള പാ​​ട്ടു​​കു​​ർ​​ബാ​​ന, സി​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം.

Read more

മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം ചെയ്തു.

ുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം ചെയ്തു
കോട്ടയം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം ചെയ്തു. സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പ്രളയബാധിതര്‍ക്കായി കോഴിയും കൂടും അടങ്ങുന്ന ഹൈടെക് യൂണിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം സിബിഎം ഇന്‍ഡ്യ ട്രസ്റ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാര്‍വിന്‍ മോസസ്സ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബിവി 380 ഇനത്തില്‍പ്പെട്ട അമ്പത് ദിവസം പ്രായമുള്ള 25 കോഴികളും അമ്പത് കിലോഗ്രാം കോഴിത്തീറ്റയും മരുന്നും അടങ്ങുന്ന മേല്‍ക്കൂരയോടുകൂടിയ ഹൈടെക് കൂടുമാണ് ലഭ്യമാക്കിയത്. 

കെ സി വൈ എല്‍ ഡയറക്ടര്‍സ് - സിസ്റ്റര്‍ അഡൈ്വസേര്‍സ് മീറ്റ് സംഘടിപ്പിച്ചു

കെ സി വൈ എല്‍ ഡയറക്ടര്‍സ് - സിസ്റ്റര്‍ അഡൈ്വസേര്‍സ് മീറ്റ് സംഘടിപ്പിച്ചു
കെ സി വൈ എല്‍ സുവര്‍ണജൂബിലിയോട് അനുബന്ധിച്ചു ഡയറക്ടര്‍സ് - സിസ്റ്റര്‍ അഡൈ്വസേര്‍സ് മീറ്റ് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഓരോ യുവജനങ്ങളേയും ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ പ്രോത്സാഹനം നല്‍കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഇവരെയും നമ്മുടെ ഈ സുവര്‍ണജുബിലീ വര്‍ഷത്തില്‍ ഒരുമിച്ചുകൂട്ടുകയും തുടര്‍ന്ന് എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. റോബി ആലഞ്ചേരി ക്ലാസ്സ് നയിക്കുകയും ചെയ്തു. അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ.ഷൈനി സ്റ്റീഫന്‍ ഉല്‍ഘാടനകര്‍മം നിര്‍വഹിച്ചു. കൂടാതെ, അഭിവന്ദ്യ മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ഡയറക്ടര്‍മാരോടും സിസ്റ്റര്‍ അഡ്വയിസേഴ്‌സിനോടും ജൂബിലിയെക്കുറിച്ചു സംസാരിക്കുകയുണ്ടായി. ശേഷം, ജുബിലീ വര്‍ഷ പരിപാടികളുടെ അവതരണവും നടത്തപ്പെട്ടു. ജോമി കൈപ്പാറേട്ട്, ഷെല്ലി ആലപ്പാട്ട്, ഫാ.സന്തോഷ് മുല്ലമംഗലത്ത്, സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് സ്റ്റീഫന്‍, ജിനി ജിജോ, െൃ. ലേഖ SJC എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ചാമക്കാല മഠത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു

പുതുക്കി പണിത ചാമക്കാല മഠത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ നിര്‍വഹിച്ചു.

പുതുക്കി പണിത ചാമക്കാല മഠത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ നിര്‍വഹിച്ചു.

Read more

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വിധവാ സംഗമം സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ
വിധവാ സംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിധവാസംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ദൈവത്തിലാശ്രയിച്ച് ആത്മധൈര്യത്തോടെ അതിജീവിക്കുവാൻ ശ്രദ്ധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി.  വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിച്ചു.  സിൻസി പാറേൽ, ബീന നെടുംചിറ, ജെസ്സി ചെറുപറമ്പിൽ, മേഴ്‌സി വെട്ടികുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് ചർച്ച, ഭാവി പ്രവർത്തന രൂപീകരണം, കലാപരിപാടികൾ എന്നിവയും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിധവാസംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ദൈവത്തിലാശ്രയിച്ച് ആത്മധൈര്യത്തോടെ അതിജീവിക്കുവാൻ ശ്രദ്ധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി.  വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിച്ചു.  സിൻസി പാറേൽ, ബീന നെടുംചിറ, ജെസ്സി ചെറുപറമ്പിൽ, മേഴ്‌സി വെട്ടികുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് ചർച്ച, ഭാവി പ്രവർത്തന രൂപീകരണം, കലാപരിപാടികൾ എന്നിവയും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.

Read more

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ 64 -ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ 64 -ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു
കല്ലറ: കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ 64-ാമത് വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു. കോട്ടയംഅതിരൂപത കോർപ്പറേറ്റീവ് മാനേജർ റവ.ഫാദർ തോമസ് ഇടത്തിപറമ്പിലെ അദ്ധ്യക്ഷതയിൽ കോട്ടയം സബ് കളക്ടർ മിസ്.ഈഷാ പ്രിയ IAS ഉദ്ഘാടനം നിർവഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. 
ശ്രീമതി സൗമ്യ അനൂപ്, കുമാരി. അർച്ചന രവീന്ദ്രൻ, ശ്രീ. ക്രിസ്റ്റീൻ പി. സി, ശ്രീ.പി.ജി. ത്രിഗുണസെൻ, അഡ്വ.സോമി ജോസ്, കുമാരി. ഹൃദിക എച്ച് എന്നിവർ ആശംസകളർപ്പിച്ചു. 
ഫോട്ടോ അനാച്ഛാദനം ഫാദർ തോമസ് ഇടപ്പറമ്പിൽ നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകനായ ശ്രീ തോമസ് മാത്യു & ശ്രീമതി മേരി സൈമൺ എന്നിവർ മറുപടിപ്രസംഗം നടത്തി. സ്കൂൾ റിപ്പോർട്ട് ഹെഡ്മാസ്റ്റർ ശ്രീ ആർസി വിൻസെൻറ് അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ. സാബു മാലിത്തുരുത്തേൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ.ജോൺ മാത്യു നന്ദിയും അർപ്പിച്ചു. 
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് രാവിലെ പതാക ഉയർത്തി, ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്ന് “ഉത്സവം 2019” അരങ്ങേറി. തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപക നേതൃത്വത്തിൽ “ഗാനസന്ധ്യ” അവതരിപ്പിച്ചിരുന്നു

കല്ലറ: സെൻറ് തോമസ് ഹൈസ്കൂളിൽ 64-ാമത് വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു. കോട്ടയംഅതിരൂപത കോർപ്പറേറ്റീവ് മാനേജർ റവ.ഫാദർ തോമസ് ഇടത്തിപറമ്പിലെ അദ്ധ്യക്ഷതയിൽ കോട്ടയം സബ് കളക്ടർ മിസ്.ഈഷാ പ്രിയ IAS ഉദ്ഘാടനം നിർവഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ശ്രീമതി സൗമ്യ അനൂപ്, കുമാരി. അർച്ചന രവീന്ദ്രൻ, ശ്രീ. ക്രിസ്റ്റീൻ പി. സി, ശ്രീ.പി.ജി. ത്രിഗുണസെൻ, അഡ്വ.സോമി ജോസ്, കുമാരി. ഹൃദിക എച്ച് എന്നിവർ ആശംസകളർപ്പിച്ചു. 

ഫോട്ടോ അനാച്ഛാദനം ഫാദർ തോമസ് ഇടപ്പറമ്പിൽ നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകനായ ശ്രീ തോമസ് മാത്യു & ശ്രീമതി മേരി സൈമൺ എന്നിവർ മറുപടിപ്രസംഗം നടത്തി. സ്കൂൾ റിപ്പോർട്ട് ഹെഡ്മാസ്റ്റർ ശ്രീ ആർസി വിൻസെൻറ് അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ. സാബു മാലിത്തുരുത്തേൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ.ജോൺ മാത്യു നന്ദിയും അർപ്പിച്ചു. 

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് രാവിലെ പതാക ഉയർത്തി, ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്ന് “ഉത്സവം 2019” അരങ്ങേറി. തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപക നേതൃത്വത്തിൽ “ഗാനസന്ധ്യ” അവതരിപ്പിച്ചിരുന്നു

Read more

കാനംവയല്‍ പുതിയ ഇടവക കാര്യാലയത്തിന് മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ശിലാസ്ഥാപനം നടത്തി.

കാനംവയല്‍: വി.പത്താം പീയൂസ് ദൈവാലയ അങ്കണത്തില്‍ പുതിയ ഇടവക കാര്യാലയത്തിന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ശിലാസ്ഥാപനം നടത്തി. ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട്, ഫൊറോനാ വികാരി ഫാ.ലൂക്ക് പൂതൃക്കയില്‍, വികാരി ഫാ.സ്റ്റീഫന്‍ കുളക്കാട്ടുകുടി , ഫൊറോനയിലെ മറ്റ് വൈദികര്‍ , കൈക്കാരന്‍മാര്‍, സന്യസ്തര്‍,വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read more

കുഞ്ഞുങ്ങളുടെ പറുദീസയായി പോത്തുകുഴി മ്യാലിൽ ഭവനം

കുഞ്ഞുങ്ങളുടെ പറുദീസയായി പോത്തുകുഴി മ്യാലിൽ ഭവനം
പോത്തുകുഴി :കുഞ്ഞുങ്ങളുടെ പറുദീസയായി മാറുകയാണ് പോത്തുകുഴി മ്യാലിൽ സജി – ജയ ദമ്പതികളുടെ കുടുംബം. ‌ ഇവരുടെ ഏഴാമത്തെ കണ്‍മണിയായ ജെറോമിന്റെ മാമ്മോദീസ കഴിഞ്ഞ ദിവസം പോത്തുകുഴി ക്‌നാനായ കത്തോലിക്കാപ്പള്ളിയില്‍ വച്ച് മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. പരേതനായ മ്യാലില്‍ തോമസ്‌ – മേരി ദമ്പതികളുടെ മകനായ സജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ജോലി ഉപേക്ഷിച്ച്‌ ഇപ്പോള്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിയും ബിസിനസുമായി കഴിയുന്നു. മൈക്രോബയോളജിയില്‍ എം.ഫില്‍-ഉം ബി.എഡ്‌-ഉം കഴിഞ്ഞ ജയ, ഭര്‍ത്താവിനെ കൃഷിയില്‍ സഹായിക്കുന്നു. കള്ളാര്‍ ഓണശ്ശേരില്‍ ഫിലിപ്പ്‌ – അമ്മിണി ദമ്പതികളുടെ മകളും പോത്തുകുഴി സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപികയുമാണ്‌. മാമ്മോദീസ ചടങ്ങിനൊപ്പം സഹോദരങ്ങളായ ജോത്സന, ജ്യോതിസ്‌, ജാസ്‌മിന്‍ എന്നിവരുടെ ആദ്യകുര്‍ബാന സ്വീകരണവും നടത്തി. ജ്യോതിക, ജോണ്‍സ്‌, ജോഷ്വാ എന്നിവരാണ്‌ ജെറോമിന്റെ മറ്റ്‌ സഹോദരങ്ങള്‍. ചടങ്ങില്‍ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍, ഫാ. സുനില്‍ പാറയ്‌ക്കല്‍, വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാർമ്മികരായി.

ഉഴവൂർ കോളേജിൽ ജീവിതശൈലി രോഗ ബോധവത്കരണവും പരിശോധനയും നടത്തി

ജീവിത ശൈലി  രോഗ  ബോധവത്കരണവും പരിശോധനയും നടത്തി 
ഉഴവൂർ കോളേജിൽ ജീവിത ശൈലി  രോഗ  നിർണയവും ബോധവത്കരണ  ക്ലാസും ഉൾപ്പെടുത്തിയുള്ള  മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച നടന്നു.  പ്രിൻസിപ്പൽ  ഡോ .ഷൈനി  ബേബി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കോളേജിലെ എൻ  എസ്  എസ് യൂണിറ്റിന്റെയും  രാമപുരം  സാമൂഹ്യആരോഗ്യ  വകുപ്പിന്റെയും  ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ  ഉഴവൂർ  കെ  ആർ  നാരായണൻ  മെമ്മോറിയൽ  സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ  നിന്നുള്ള  എട്ടംഗ  മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക്  നേതൃത്വം നൽകിയത് .  ജീവിത ശൈലി  രോഗങ്ങളും  ആവയുടെ കാ രണങ്ങളും നിയന്ത്രണ  മാർഗങ്ങളും സംബന്ധിച്ച ക്ലാസ് ഉഴവൂർ  ആശുപത്രി ഡർമറ്റോളജി  വിഭാഗത്തിലെ   ഡോ. ബൈജു  ടി എസ്     നയിച്ചു. തുടർന്നു നടന്ന  പരിശോധനയിൽ  അദ്ധ്യാപകരും  അനദ്ധ്യാപകരും  വിദ്യാര്ധികളുമുൾപെടെ  നിരവധിപേർ  പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ശ്രീ മാത്യൂ  കെ  എ, എൻ  എസ്  എസ് പ്രോഗ്രാം  ഓഫീസർമാരായ  ഡോ .മെർലി  കെ  പുന്നൂസ്, ശ്രീ . അഭിഷേക് തോമസ്, എന്നിവർ  സംസാരിച്ചു

ഉഴവൂർ കോളേജിൽ ജീവിത ശൈലി  രോഗനിർണയവും ബോധവത്കരണ  ക്ലാസും ഉൾപ്പെടുത്തിയുള്ള  മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച നടന്നു.  പ്രിൻസിപ്പൽ  ഡോ .ഷൈനി  ബേബി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കോളേജിലെ എൻ  എസ്  എസ് യൂണിറ്റിന്റെയും  രാമപുരം  സാമൂഹ്യആരോഗ്യ  വകുപ്പിന്റെയും  ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ  ഉഴവൂർ  കെ  ആർ  നാരായണൻ  മെമ്മോറിയൽ  സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ  നിന്നുള്ള  എട്ടംഗ  മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക്  നേതൃത്വം നൽകിയത് .  ജീവിത ശൈലി  രോഗങ്ങളും  ആവയുടെ കാ രണങ്ങളും നിയന്ത്രണ  മാർഗങ്ങളും സംബന്ധിച്ച ക്ലാസ് ഉഴവൂർ  ആശുപത്രി ഡർമറ്റോളജി  വിഭാഗത്തിലെ   ഡോ. ബൈജു  ടി എസ്     നയിച്ചു. തുടർന്നു നടന്ന  പരിശോധനയിൽ  അദ്ധ്യാപകരും  അനദ്ധ്യാപകരും  വിദ്യാര്ധികളുമുൾപെടെ  നിരവധിപേർ  പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ശ്രീ മാത്യൂ  കെ  എ, എൻ  എസ്  എസ് പ്രോഗ്രാം  ഓഫീസർമാരായ  ഡോ .മെർലി  കെ  പുന്നൂസ്, ശ്രീ . അഭിഷേക് തോമസ്, എന്നിവർ  സംസാരിച്ചു

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വിധവാ സംഗമം ഫെബ്രുവരി 8 ന്‌ ചൈതന്യയില്‍.

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
വിധവാ സംഗമം നാളെ (ഫെബ്രുവരി 8) ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ (ഫെബ്രുവരി 8) രാവിലെ 10.30 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വിധവാസംഗമം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും.  വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിക്കും. ബീന നെടുംചിറ, ജെസ്സി ചെറുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഗ്രൂപ്പ് ചര്‍ച്ച, ഭാവി പ്രവര്‍ത്തന രൂപീകരണം, കലാപരിപാടികള്‍ എന്നിവയും നടത്തപ്പെടും. 
8 ന്‌

കോട്ടയം: കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ (ഫെബ്രുവരി 8) രാവിലെ 10.30 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വിധവാസംഗമം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും.  വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിക്കും. ബീന നെടുംചിറ, ജെസ്സി ചെറുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഗ്രൂപ്പ് ചര്‍ച്ച, ഭാവി പ്രവര്‍ത്തന രൂപീകരണം, കലാപരിപാടികള്‍ എന്നിവയും നടത്തപ്പെടും. 

Read more

ഉഴവൂര്‍ കോളേജില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി.

ഉഴവൂര്‍; കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ക്ലാസ് ഉഴവൂര്‍ ആര്‍.ടി ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. ജെയിന്‍ ടി.ലൂക്കോസ് നയിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ. അഭിഷേക് തോമസ്, ഡോ.മെര്‍ലി കെ.പുന്നൂസ്, വോളന്‌റീര്‍ സെക്രട്ടറി അഞ്ജലി വിനോദ് എന്നിവര്‍ സംസാരിച്ചു.

കെ.സി.ഡബ്ല്യു.എ. ഇടയ്‌ക്കാട്ട്‌ ഫൊറോനാ സെമിനാര്‍ സംക്രാന്തി പള്ളിയില്‍ നടത്തി.

കോട്ടയം: കെ.സി.ഡബ്ല്യു.എ. ഇടയ്‌ക്കാട്ട്‌ ഫൊറോനാ സെമിനാര്‍ സംക്രാന്തി പള്ളിയില്‍ നടത്തി. പ്രസിഡന്റ്‌ സിന്‍സി പാറേലിന്റെ അധ്യക്ഷതയില്‍ കൂടിയയോഗം ഫൊറോനാ വികാരി ബഹു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോന ചാപ്ലയിന്‍ ഫാ. തോമസ്‌ കീന്തനാനിക്കല്‍ ആമുഖ പ്രസംഗം നല്‍കി. ഡയ്‌സമ്മ ജെയിംസ്‌ അമ്മ മഹത്വം സഭയിലും, സമുദായത്തിലും സമൂഹത്തിലും എന്ന വിഷയത്തെപ്പറ്റി ക്ലാസ്‌ എടുത്തു. ഫാ. സജി കൊച്ചുപറമ്പില്‍ ആശംസ അര്‍പ്പിച്ചു. മേഴ്‌സി വട്ടുകുഴിയില്‍, ആനിയമ്മ ജോസഫ്‌, ബെസി അലക്‌സ്‌ എന്നിവര്‍ പ്രസംഗിച്ചു.

Read more

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യസ്‌പര്‍ശം പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദനരോഗികള്‍ക്കായുള്ള ചികിത്സാസഹായ പദ്ധതിയാണ്‌ കാരുണ്യസ്‌പര്‍ശം പദ്ധതി. മാസ്സിന്റെ പ്രവര്‍ത്തനമേഖലകളായ കണ്ണൂര്‍, കാസര്‍ഗോഡ്‌, വയനാട്‌, പാലക്കാട്‌ എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 60-കുടുംബങ്ങളിലെ രോഗികള്‍ക്ക്‌ ഒരുവര്‍ഷത്തേക്ക്‌ 6-ലക്ഷം രൂപയാണ്‌ ചികിത്സാസഹായമായി ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്‌. കോട്ടയം അതിരൂപതസഹായമെത്രാന്‍ മാര്‍.ജോസഫ്‌ പണ്ടാരശ്ശേരില്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപത മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്‌, ബറുമറിയം പാസ്‌റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ.ജോസ്‌ നെടുങ്ങാട്ട്‌, ഫാ.ലിജോ കൊച്ചുപറമ്പില്‍, ഫാ.മാത്തുക്കുട്ടി, കൗണ്‍സിലര്‍ സി.കെ.വിനോദ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്സ്‌ സെക്രട്ടറി ഫാ.ബിബിന്‍ കണ്ടോത്ത്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മാസ്സ്‌ സ്റ്റാഫംഗങ്ങള്‍ പ്രോഗ്രാമിന്‌ നേതൃത്വം നല്‌കി.

പദ്ധതിക്ക് തുടക്കമായി
Read more

പാര്‍ട്‌നേഴ്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു

പാര്‍ട്‌നേഴ്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു
കോട്ടയം: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ കേരള റീജിണല്‍ ലെവല്‍ രണ്ടാം ഘട്ട പാര്‍ട്‌നേഴ്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. ലില്ലിയാനേ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും തുടര്‍ കര്‍മ്മ പരിപാടികളുടെ ആസൂത്രണത്തിനുമായാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഡയറക്ടര്‍ ജനറല്‍ റവ. ഡോ. മാത്യു അബ്രാഹം, പ്രോഗ്രാം ഹെഡ് വിശാല്‍ ഗുപ്ത, പ്രോഗ്രാം ഓഫീസര്‍ രാജു എം. കെ എന്നിവര്‍ നേതൃത്വം നല്‍കി. ചായി എല്‍. എഫ് പാര്‍ട്‌നേഴ്‌സ് ആയ സന്നദ്ധ സംഘടനകളുടെ ഡയറക്‌ടേഴ്‌സും, പ്രോഗാം കോര്‍ഡിനേറ്റേഴ്‌സും ഉള്‍പ്പെടെ അമ്പതോളം പേര്‍ മീറ്റിംഗില്‍ പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ നടത്തിയത്.  

അരീക്കര സെൻറ് റോക്കീസ് യു.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

അരീക്കര സെൻറ് റോക്കീസ് യു.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
അരീക്കര : അനേകായിരങ്ങൾക്ക് അ ക്ഷരവെളിച്ചം പകർന്നു നൽകിയ അരീക്കര സെന്റ് റോക്കീസ് യുപി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജോർജ് കപ്പുകാലായിൽ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ , സണ്ണി പുതിയിടം , സിറിയക് ചാഴികാടൻ , ആൽവിൻ ഏബ്രഹാം , സ്റ്റീഫൻ മാത്യു എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പു കളുടെ വിതരണം ഫാ.ഡാലിഷ് കോച്ചേരിയിലും എൽ എസ് എസ് സ്കോളർഷിപ്പ് വിജയികളെ ആദരിക്കൽ എഇഒ എൻ രമാദേവിയും, ജൂബിലി ലോഗോ , ഗാനപ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശിയും നിർവഹിച്ചു. .

അരീക്കര : അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ അരീക്കര സെന്റ് റോക്കീസ് യുപി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജോർജ് കപ്പുകാലായിൽ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ , സണ്ണി പുതിയിടം , സിറിയക് ചാഴികാടൻ , ആൽവിൻ ഏബ്രഹാം , സ്റ്റീഫൻ മാത്യു എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പു കളുടെ വിതരണം ഫാ.ഡാലിഷ് കോച്ചേരിയിലും എൽ എസ് എസ് സ്കോളർഷിപ്പ് വിജയികളെ ആദരിക്കൽ എഇഒ എൻ രമാദേവിയും, ജൂബിലി ലോഗോ , ഗാനപ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശിയും നിർവഹിച്ചു. .

Read more

കെ.സി.വൈ.എല്‍ ഡയറക്‌ടേഴ്‌സ്‌-സിസ്റ്റര്‍-അഡ്‌വൈസേഴ്‌സ്‌ മീറ്റ്‌ ഫെബ്രുവരി 9 ന് ചൈതന്യയിൽ.

കെ.സി.വൈ.എല്‍ ഡയറക്‌ടേഴ്‌സ്‌-സിസ്റ്റര്‍-അഡ്‌വൈസേഴ്‌സ്‌ മീറ്റ്‌ 9ന് ചൈതന്യയിൽ
കോട്ടയം: കെ.സി.വൈ.എല്‍ സംഘടനയുടെ യൂണിറ്റ്‌, ഫൊറോനതല പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കിക്കൊണ്ടിരിക്കുന്ന ഡയറക്‌ടേഴ്‌സുമാരുടെയും, സിസ്റ്റര്‍ അഡൈ്വസര്‍മാരുടെയും മീറ്റിംഗ്‌ 2019 ഫെബ്രുവരി 9-ന്‌ രാവിലെ 10 മുതല്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച്‌ നടത്തപ്പെടുന്നു. സുവര്‍ണജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ സംഗമത്തില്‍ എല്ലാ ഡയറക്‌ടേഴ്‌സും, സിസ്റ്റര്‍ അഡൈ്വസേഴ്‌സും പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മടമ്പം മേരിലാന്റ് ഹൈസ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

മടമ്പം മേരിലാന്റ് ഹൈസ്ക്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ: ആഘോഷങ്ങൾക്ക് തുടക്കമായി
മടമ്പം: 1945 ഫെബ്രുവരി 1ന് ആരംഭിച്ച മടമ്പം മേരിലാന്റ് ഹൈസ്കൂൾ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു . പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ വെരി.റവ.ഫാ.ലൂക്ക് പൂത്യക്കയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജർ വെരി.റവ.ഫാ.സ്റ്റാനി എടത്തിപ്പറമ്പിൽ നിർവ്വഹിച്ചു . ശ്രീകണ്ഠാപുരം മുൻസിപ്പൽ കൗൺസിലർ കെ.കെ കരുണാകരൻ , പി.ടി.എ പ്രസിഡന്റ് ശ്രീ.യു.പി അബ്ദുൾ റെഹ്മാൻ , മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ശോഭന കെ എന്നിവർ ആശംസകളർപ്പിച്ചു . ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന നെറ്റ്മോൾ ടീച്ചർക്കുള്ള യാത്രയപ്പും പ്രസ്തത സമ്മേളനത്തിൽ വച്ച് നടത്തുകയുണ്ടായി . പ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ പരിപാടിയിലൂടെ ലോകമെപ്പാടുമുള്ള സംഗീത പ്രേമികളുടെ ഇഷ്ടതാരമായി മാറിയ മടമ്പം മേരിലാന്റ് ഹൈസ്കൂളിലെ മാസ്റ്റർ തേജസ്സിനെ കോർപ്പറേറ്റ് മാനേജർ ആദരിച്ചു . ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് കെ , സീനിയർ അസിസ്റ്റന്റ് ശ്രീമതി ലിസ കെ.യു , സ്റ്റാഫ് സെക്രട്ടറി ശ്രീ.ലിജോ പുന്നൂസ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി .

Copyrights@2016.