india live Broadcasting

ജിമ്മി ജോർജ് വോളിബോൾ ലീഗിന്റെ മുപ്പതാം വാർഷികം: കെവിഎൻഎൽഎ ഒരുങ്ങുന്നു

ന്യൂ യോർക്ക് : ഇന്ത്യൻ വോളിബാളിന്റെ പിതാവ് അനശ്വര ഇതിഹാസ താരം ജിമ്മി ജോർജിന്റെ സ്മരണയിൽ നോർത്ത് അമേരിക്കൻ മലയാളികൾക്കായി വോളിബാൾ ലീഗ് ഒരുങ്ങുന്നു. ജിമ്മി ജോർജിന്റെ വിയോഗത്തിന്റെ മുപ്പതാണ്ടുകൾക്കു ശേഷവും തുടർച്ചയായി നടക്കുന്ന ലീഗിന്റെ സംഘാടകർ കേരളാ വോളിബാൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക (KVNLA)യാണ്.
 2018 മെയ് 26, 27 തീയതികളിൽ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കമ്യൂണിറ്റി കോളേജിൽ അരങ്ങേറുന്ന മത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനഞ്ചിൽപരം ടീമുകൾ മാറ്റുരക്കും. നോർത്ത് അമേരിക്കയിലെ മലയാളി വോളിബാൾ താരങ്ങൾക്കും കളിക്കാർക്കും ആരാധകർക്കം ആവേശമുണർത്തുന്ന വോളിബാൾ ലീഗിന്റെ മുപ്പതാം വാർഷികം പ്രമാണിച്ച് ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികൾ  ആവിഷ്കരിച്ചിട്ടുണ്ടെന്ന് ലീഗിന്റെ നാഷണൽ ചെയർമാൻ  സുനിൽ വർഗീസ്(സുനിൽ തലവടി)   അറിയിച്ചു.  
1987 മുതൽ നോർത്ത്തു അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച വോളിബാൾ ക്ലബ്ബുകൾ 1989 ൽ ജിമ്മി ജോർജിന്റെ വിയോഗത്തെത്തുടർന്ന് ദേശീയ തലത്തിൽ ഒരൊറ്റ ലീഗായി ഒന്നിക്കുകയായിരുന്നു.ആ വർഷം മുതൽ ജിമ്മി ജോർജിന്റെ പേരിലാരംഭിച്ച ടൂർണമെന്റ് ഒരു വർഷം പോലും മുടങ്ങാതെ ഇന്നത്തെ രീതിയിലേക്ക് വളരുകയായിരുന്നു. ഇന്ന് അമേരിക്കയിൽ മൊത്തം പതിനഞ്ചിൽ പരംക്ലബ്ബുകളും 400ലധികംഅംഗങ്ങളുമുണ്ട്.ഈ വളർച്ചക്ക് പിന്നിൽ ഒരുപാടു പേരുടെ -കൂട്ടായ്മയും ടീം വർക്കുമുണ്ടെന്ന്  മുപ്പതു വർഷമായി  സംഘാടകരിലൊരാളും ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ സുനിൽ തലവടി പറഞ്ഞു.   കെവിഎൻഎൽഎയുടെ സ്‌ഥാപകരികരിലൊരാളും ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിന് തുടക്കം  കുറിക്കുകയും സംഘടനയുടെ നെടുംതൂണായി പ്രവർത്തിക്കുകയും ചെയ്ത    കഴിഞ്ഞ വർഷം അന്തരിച്ച ശ്രീ. തോമസ് ഫിലിപ്പിന്റെ സേവനങ്ങളെ  അദ്ദേഹം സ്മരിച്ചു.  
കൂടാതെ അന്തരിച്ച ബ്ലസൻ ജോർജ്, ലൂക്കോസ് നടുപറമ്പിൽ, ദീർഘകാലം പ്രവർത്തിച്ച ജോർജ് കോശി  (ക്രിസ്റ്റി) തുടങ്ങി ഇപ്പോഴും സജീവമായ ടോം കാലായിൽ, ഷരീഫ് അലിയാർ, മാത്യു ചെരുവിൽ  എന്നിവരും  കെവിഎൻഎൽഎയുടെ ഇതുവരെയുള്ള വളർച്ചയിൽ ഭാഗമായി.
Read more

കുമരകത്ത് തിരുനാള്‍ ആഘോഷത്തിന് കൊടിയേറി

കുമരകത്ത് തിരുനാള്‍ ആഘോഷത്തിന് കൊടിയേറി
കുമരകം സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജെയിംസ് പൊങ്ങാനയില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു.  പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ മെയ് 14, 15 തീയതികളിലാണ്.
മെയ് 14 തിങ്കളാഴ്ച രാവിലെ 7 ന് ആഘോഷമായി വി. കുര്‍ബാന, നൊവേന മലങ്കര റീത്തില്‍- റവ. ഫാ. എബ്രാഹം കൊച്ചുപുറമ്പില്‍ (ചങ്ങളം പള്ളി വികാരി). വൈകിട്ട് 5.30 ന് കുരിശുപള്ളിയില്‍ വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ, തുടര്‍ന്ന് ജപമാല, ലദീഞ്ഞ് - റവ ഫാ. ഫെലിക്‌സ് പാടിയത്ത് (കുമരകം വടക്കുംകര പള്ളി). വൈകിട്ട് 9 ന് വേസ്പര - ഫാ. ജിനു കാവില്‍, തിരുനാള്‍ സന്ദേശം - റവ. ഡോ. ജോര്‍ജ്ജ് കറുകപ്പള്ളി, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
15 ചൊവ്വാഴ്ച രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ റാസ - വെരി. റവ. ഫാ. തോമസ് പ്രാലേല്‍ (ഉഴവൂര്‍ ഫോറന പള്ളി വികാരി), തിരുനാള്‍ സന്ദേശം - റവ. ഫാ. സാബു മാലിത്തുതുരുത്തേല്‍ (കല്ലറ പഴയപള്ളി വികാരി), ഉച്ചയ്ക്ക് 12.30 ന് പ്രദക്ഷിണം, വൈകിട്ട് 7 ന് ജോബി പാലാ അവതരിപ്പിക്കുന്ന മെഗാഷോ.

പ്രകൃതിയെ തൊട്ടറിയാന്‍ പഠനയാത്രയുമായി ക്‌നാനായ സ്റ്റാര്‍സ്

പ്രകൃതിയെ തൊട്ടറിയാന്‍ പഠനയാത്രയുമായി ക്‌നാനായ സ്റ്റാര്‍സ് 
പരിസ്ഥിതിയെയും അതിന്റെ ഭാവങ്ങളെയും ശരിയായി മനസ്സിലാക്കിയിരുന്ന ഒരു സമൂഹത്തിന്റെ പിന്‍തലമുറക്കാരായ നാം കൈമോശം വരുത്തിയ നിരീക്ഷണ പാടവവും പരിസ്ഥിതി സ്‌നേഹവും പുതുതലമുറയ്ക്കും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ക്‌നാനായ സ്റ്റാര്‍സ് കുട്ടികള്‍ക്കായി പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്കുമായുള്ള അവധിക്കാല ക്യാമ്പിന്റെ മൂന്നാം ദിവസമാണ് പഠനയാത്ര സംഘടിപ്പിച്ചത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പ്രകൃതിയെ അറിയുവാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നും നമ്മുടേതെന്ന ചിന്തയോടെ പ്രകൃതിയെ സ്‌നേഹിക്കുമ്പോള്‍ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ നാം നല്ലശീലമുള്ളവരാകുമെന്നുമുള്ള ബോദ്ധ്യം കുട്ടികള്‍ക്ക് നല്‍കുവാന്‍ പഠനയാത്ര വഴിയൊരുക്കി. പഠനയാത്രയോടൊപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഡോ.പുന്നന്‍ കുര്യന്‍ നയിച്ച ക്ലാസ്സും കുട്ടികള്‍ക്ക് പ്രചോദനമായി. ഏതൊരു ജീവിത പ്രശ്‌നത്തിനും പരിഹാരം പ്രകൃതിയിലേക്ക് മടങ്ങുകയെന്നതാണെന്ന് വേദങ്ങളിലെ മുനിവര്യന്മാരുടെ ദൃഷ്ടാന്തങ്ങളിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. രോഗാതുരമായ ആധുനിക സമൂഹത്തെ രക്ഷിക്കാന്‍ സ്വന്തമായി കൃഷിചെയ്യുക എന്നതാണ് പോംവഴിയെന്നും ജീവിതത്തില്‍ എത്ര ഉന്നതിയിലെത്തിയാലും കൃഷിചെയ്യുവാനുള്ള ഉത്തരവാദിത്വം നാം തിരിച്ചറിയുമ്പോഴാണ് ജീവിക്കാനുള്ള ഉത്തരവാദിത്വം നാം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പൂര്‍ണ്ണതയുള്ള ഫിറ്റ്‌നസ് ഉപകരണം തൂമ്പയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുറ്റുമുള്ളതിനെ അറിയാനുള്ള മനസ്സാന്നിദ്ധ്യവും ഓരോ ക്‌നാനായ സ്റ്റാറും സ്വന്തമാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.   
ക്യാമ്പിനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് 1.30 നാണ് കുമരകത്തേക്ക് കുട്ടികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചത്. തുടര്‍ന്ന് ക്‌നാനായ സമുദായ ചരിത്രമുറങ്ങുന്ന കുമരകം വളളാറപ്പള്ളി സന്ദര്‍ശനവും ക്യാമ്പ് ഫയറും സംഘടിപ്പിച്ചിരുന്നു. 
 
പുന്നത്തുറ കെ.സി.വൈ.എല്‍ സൗജന്യ സ്‌കൂള്‍ ക്വിറ്റ് വിതരണം ചെയ്യുന്നു.

പുന്നത്തുറ കെ.സി.വൈ.എല്‍ സൗജന്യ സ്‌കൂള്‍ ക്വിറ്റ് വിതരണം ചെയ്യുന്നു. 
 യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്‌കൂള്‍ ക്വിറ്റ് വിതരണം മെയ് 27 ന് വൈകുന്നേരം പുന്നത്തുറ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ജയിന്‍ ജോസ് നന്ദികുന്നേലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ്. പുത്തന്‍ സ്വപ്‌നങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി പുതിയ അധ്യായനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ധനരായ നാനാജാതി മതസ്ഥരായ നമ്മുടെ കുഞ്ഞു സഹോദരങ്ങള്‍ക്ക് സ്‌കൂള്‍ ക്വിറ്റ് വിതരണം ചെയ്യുന്നത്. 

പുന്നത്തുറ : കെ.സി.വൈ.എല്‍  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്‌കൂള്‍ ക്വിറ്റ് വിതരണം മെയ് 27 ന് വൈകുന്നേരം പുന്നത്തുറ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ജയിന്‍ ജോസ് നന്ദികുന്നേലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ്. പുത്തന്‍ സ്വപ്‌നങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി പുതിയ അധ്യായനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ധനരായ നാനാജാതി മതസ്ഥരായ നമ്മുടെ കുഞ്ഞു സഹോദരങ്ങള്‍ക്ക് സ്‌കൂള്‍ ക്വിറ്റ് വിതരണം ചെയ്യുന്നത്. 

Read more

KCYL മലബാര്‍ റീജിയണ്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ( FERVENT ) തുടങ്ങി

കണ്ണൂര്‍: KCYL മലബാര്‍ റീജിയണ്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ( FERVENT ) കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി KCYL മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ശ്രീ. ഡൊമിനിക് സാര്‍ പതാക ഉയര്‍ത്തി. ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അബ്രഹാം പറമ്പേട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KCYL മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോബിഷ് ജോസ് ഇരിക്കാലിക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ റീജിയണ്‍ സിസ്റ്റര്‍ അഡ്വയ്‌സര്‍ Sr. അനറ്റ്‌സി ആശംസയര്‍പ്പിച്ചു മലബാര്‍ റീജിയണ്‍ സെക്രട്ടറി ആല്‍ബര്‍ട്ട് കൊച്ചുപറമ്പില്‍ സ്വാഗതവും, മലബാര്‍ റീജിയണ്‍ ട്രഷറര്‍ അജി സജി നന്ദിയും പറഞ്ഞു.ഹൈക്കോടതി വക്കീലും, പ്രമുഖ ട്രെയ്‌നറുമായ അഡ്വ. ഫിജൊ ക്യാമ്പിന് നേതൃത്വം നല്കുന്നു. നാളെ വൈകിട്ട് മുതല്‍ Team Act ക്യാമ്പിന് നേതൃത്വം നല്കുന്നതാണ്.

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ഇന്നും നാളെയും.Live Telecast Available

12-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ.ഫാ. സാബു മുതുപ്ലാക്കല്‍. വൈകുന്നേരം 5.30 ന് വാദ്യമേളങ്ങള്‍. 6.45 ന് ലദീഞ്ഞ്, (പ്രാവട്ടം കുരിശുപള്ളി) റവ.ഫാ.ബോബി കൊച്ചുപറമ്പില്‍. 7 ന് പ്രദക്ഷിണം പള്ളിയിലേക്ക്. റവ.ഫാ.ജിബിന്‍ മണലോടി, 9 ന് വേസ്പര വെരി.റവ.ഫാ.തോമസ് പ്രാലേല്‍, തിരുനാള്‍ സന്ദേശം റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് കടവില്‍ചിറ. കപ്ലോന്‍ വാഴ്ച. 13 ഞായര്‍ രാവിലെ 7 ന് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന റവ.ഫാ.ജിനു കാവില്‍, വചന സന്ദേശം വെരി.റവ.ഫാ.മാത്യു കുഴി്പ്പിള്ളില്‍, പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ലൂക്ക് പുതൃക്കയില്‍, പ്രദക്ഷിണം റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍. വൈകുന്നേരം 7ന് നാടകം. "ഒറ്റമരത്തണല്‍" (കൊല്ലം അസിസി).  മെയ് 14 തിങ്കള്‍ രാവിലെ 7ന് പരേത സ്മരണ സമൂഹബലി , സെമിത്തേരി സന്ദര്‍ശനം. ഇന്നും നാളെയുമുള്ള തിരുകര്‍മ്മങ്ങള്‍ ക്നാനായ വോയ്സിലും കെ.വി റ്റി.വി യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.
നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ഇന്നും നാളെയും.

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ഇന്നും നാളെയും. 12-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ.ഫാ. സാബു മുതുപ്ലാക്കല്‍. വൈകുന്നേരം 5.30 ന് വാദ്യമേളങ്ങള്‍. 6.45 ന് ലദീഞ്ഞ്, (പ്രാവട്ടം കുരിശുപള്ളി) റവ.ഫാ.ബോബി കൊച്ചുപറമ്പില്‍. 7 ന് പ്രദക്ഷിണം പള്ളിയിലേക്ക്. റവ.ഫാ.ജിബിന്‍ മണലോടി, 9 ന് വേസ്പര വെരി.റവ.ഫാ.തോമസ് പ്രാലേല്‍, തിരുനാള്‍ സന്ദേശം റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് കടവില്‍ചിറ. കപ്ലോന്‍ വാഴ്ച. 13 ഞായര്‍ രാവിലെ 7 ന് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന റവ.ഫാ.ജിനു കാവില്‍, വചന സന്ദേശം വെരി.റവ.ഫാ.മാത്യു കുഴി്പ്പിള്ളില്‍, പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ലൂക്ക് പുതൃക്കയില്‍, പ്രദക്ഷിണം റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍. വൈകുന്നേരം 7ന് നാടകം. "ഒറ്റമരത്തണല്‍" (കൊല്ലം അസിസി).  മെയ് 14 തിങ്കള്‍ രാവിലെ 7ന് പരേത സ്മരണ സമൂഹബലി , സെമിത്തേരി സന്ദര്‍ശനം. ഇന്നും നാളെയുമുള്ള തിരുകര്‍മ്മങ്ങള്‍ ക്നാനായ വോയ്സിലും കെ.വി റ്റി.വി യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Read more

മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി കെ.എസ്.എസ്.എസ് മാതൃദിനാഘോഷം സംഘടിപ്പിച്ചു

മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി 
കെ.എസ്.എസ്.എസ് മാതൃദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം: മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. തൊടുപുഴ ചുങ്കം സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. മാതാക്കളെ കരുതുവാനും കാവലൊരുക്കുവാനും പുതുതലമുറയ്ക്ക് കഴിയണമെന്നും അത്തരം ചിന്തകള്‍ക്ക് പ്രചേദനം നല്‍കുവാന്‍ മാതൃദിനാചരണങ്ങള്‍ വഴിയൊരുക്കട്ടെയെന്നും അദ്ദഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചുങ്കം ഗ്രാമവികസന സമിതി പ്രസിഡന്റ് റവ. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് ചുങ്കം മേഖല പ്രസിഡന്റ് റവ. ഫാ. ഷാജി പൂത്തറ, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആര്‍. ഹരി, സുമ സ്റ്റീഫന്‍, കെ.എസ്.എസ്.എസ് ചുങ്കം മേഖല സെക്രട്ടറി പ്രിയ രാജു, കോര്‍ഡിനേറ്റര്‍ ലിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  "മാതൃത്വത്തിന്റെ മഹനീയത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ബി.സി.എം കോളജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി. കൂടാതെ അമ്മമാരെ ആദരിക്കലും നടത്തപ്പെട്ടു. ഇരുനൂറോളം പേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

കെ.സി.വൈ.എല്‍ അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റ് പുന്നത്തുറയില്‍

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് കോട്ടയം അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റ്...May 26,27 തീയതികളില്‍ പുന്നത്തുറ പഴയ പള്ളി പാരിഷ്ഹാളില്‍ വച്ചു നടത്തപ്പെടുന്നു.

യുവജനങ്ങള്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നവരാകണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

യുവജനങ്ങള്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നവരാകണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ
കോട്ടയം: യുവജ ങ്ങള്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നവരാകണമെന്ന് തിരുവഞ്ചൂര്‍ രാധാ കൃ ഷ ്ണന്‍ എം. എല്‍. എ. ക്‌നാനായ അക്കാ ദമി ഫോര്‍ റിസേര്‍ച്ച ് & ട്രെയി നിംഗി (ഗഅഞഠ)ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന്റെ മൂന്നാം ദിവസം സംഘ ടിപ്പിച്ച "നേതാവിനൊപ്പം -മുഖാമുഖം" പരിപാടിയില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേ ഹം. നൂതന ആശയങ്ങളും അവ നട പ്പി ലാ ക്കാ നുള്ള ഇച്ഛാ ശക്തിയുമാണ ് ഒരു നേതാവിനെ സൃഷ ്ടിക്കുന്ന തെന്നും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസ മില്ലാതെ എല്ലാവരെയും നാടിന്റെ പൗരന്മാരായി കണ്ട് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കളെയാണ് ഈ കാലഘട്ടം ആവ ശ്യപ്പെടു ന്നതെന്നും അധി കാരത്തിലെ ത്തുമ്പോല്‍ നാടിന്റെ പൊതു സ്വത്തായിമാറി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള പുതുതല മുറ ആവശ്യമാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മെയ് 9 മുതല്‍ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്ന ത്. കോട്ടയം അതിരൂപതയിലെ വിവിധ ഇടവ ക ക ളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 13 ന് ദേശീയ ചലച്ചിത്രഅവാര്‍ഡ് ജേതാവ് സംവിധായകന്‍ ജയരാജ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികളെ നേരിടുവാന്‍ തയ്യാറാകുക എന്നതാണ് ശരിയായ മിഷന്‍ പ്രവര്‍ത്തനം: മാര്‍ തോമസ് തെന്നാട്ട്

വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികളെ നേരിടുവാന്‍ തയ്യാറാകുക
എന്നതാണ് ശരിയായ മിഷന്‍ പ്രവര്‍ത്തനം: മാര്‍ തോമസ് തെന്നാട്ട്
കോട്ടയം: വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികളെ നേരിടുവാന്‍ തയ്യാറാവുമ്പോള്‍ ശരിയായ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന് ഗ്വാളിയാര്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട്. ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(KART)ന്റെ നേതൃത്വത്തില്‍നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്കുമായുള്ള അവധിക്കാല ക്യാമ്പിന്റെ മൂന്നാം ദിവസം തന്റെ മിഷനറി അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേ ഹം. വെല്ലുവിളികളില്ലാത്ത ജീവിതം നിഷ്‌ക്രിയമായിരിക്കും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാനും തരണം ചെയ്യുവാനുമുള്ള മനക്കരുത്തും ഇച്ഛാശക്തിയും ഓരോരുത്തരും കൈവരിക്കണമെന്നും എല്ലാവര്‍ക്കും നന്മചെയ്ത് കടന്നുപോകുവാന്‍വിളിക്കപ്പെട്ട നാമെല്ലാവരും ദൈവാശ്രയ ബോധത്തിലും പരസ്‌നേഹത്തിലും അധിഷ്ഠിതമായപ്രവര്‍ത്തനങ്ങളിലൂടെ മുമ്പോട്ടു പോകുമ്പോള്‍ ഒരിക്കലും തളരേണ്ടി വരില്ലെന്നുംഅദ്ദേഹം പറഞ്ഞു. സമുദായ അംഗങ്ങള്‍ കുടുംബത്തിന്റെയും കൂട്ടായ്മയുടെയും പ്രാര്‍ത്ഥനാചൈതന്യം പുലര്‍ത്തിക്കൊണ്ടുപോകുവാന്‍ പരിശ്രമിക്കണമെന്നും പ്രാര്‍ത്ഥനയിലൂടെ മിഷനറിമാര്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മെയ് 9 മുതല്‍ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം അതിരൂ പതയിലെ വിവിധ ഇടവ ക ക ളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട ്. മെയ് 13 ന് ദേശീയ ചലച്ചിത്രഅവാര്‍ഡ ് ജേതാവ് സംവിധായ കന്‍ ജയരാജ്ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ക്‌നാനായ സ്റ്റാര്‍സ് ക്യാമ്പ് ആരംഭിച്ചു.

ക്‌നാനായ സ്റ്റാര്‍സ് ക്യാമ്പ് ആരംഭിച്ചു. :
കോട്ടയം ക്‌നാനായ സമുദായത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം വഴിയോരുക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ അപ്‌നാദേശിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ ്അംഗങ്ങള്‍ക്കുമായുള്ള അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി മികച്ച പരിശീവനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി ഉന്നതനിലവാരത്തിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലൂടെ മൂല്യാധിഷ്ഠിത ജീവിത ദര്‍ശനമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം.പറഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മെയ് 13 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്ന്. വിവിധ വിഷയങ്ങളിലെ പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസ്സുകളും ജീവിതവിജയം നേടിയ വ്യക്തികലുമായി മുഖാമുഖം പരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമികരിച്ചിട്ടുണ്ട് . കോട്ടയം അതിരൂപതായിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ,അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് , ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍ , ഫെസിലിറ്റേറ്റര്‍ ഫാ.സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കോട്ടയം : ക്‌നാനായ സമുദായത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം വഴിയോരുക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ അപ്‌നാദേശിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ ്അംഗങ്ങള്‍ക്കുമായുള്ള അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി മികച്ച പരിശീവനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി ഉന്നതനിലവാരത്തിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലൂടെ മൂല്യാധിഷ്ഠിത ജീവിത ദര്‍ശനമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം.പറഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മെയ് 13 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്ന്. വിവിധ വിഷയങ്ങളിലെ പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസ്സുകളും ജീവിതവിജയം നേടിയ വ്യക്തികലുമായി മുഖാമുഖം പരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമികരിച്ചിട്ടുണ്ട് . കോട്ടയം അതിരൂപതായിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ,അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് , ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍ , ഫെസിലിറ്റേറ്റര്‍ ഫാ.സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Read more

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്ന് രണ്ടു പേര്‍ക്ക് എല്ലാ വിഷയത്തിനും A+.

ഹയര്‍  സെക്കന്ററി പരീക്ഷയില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്ന് രണ്ടു പേര്‍ക്ക് എല്ലാ വിഷയത്തിനും A+.
പെരിക്കല്ലൂര്‍
ഹയര്‍  സെക്കന്ററി പരീക്ഷയില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും  രണ്ടു പേര്‍ക്ക് A+ ലഭിച്ചു. മേരി ലൂക്കോസ് പള്ളിക്കര,സനിക സജി ചെമ്പഴ എന്നിവര്‍ക്കാണ് A+  ലഭിച്ചത്. ഇവര്‍ക്ക് ഇടവക സമൂഹത്തിന്റെ ആശംസകള്‍.

പെരിക്കല്ലൂര്‍ : ഹയര്‍  സെക്കന്ററി പരീക്ഷയില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും  രണ്ടു പേര്‍ക്ക് A+ ലഭിച്ചു. മേരി ലൂക്കോസ് പള്ളിക്കര,സനിക സജി ചെമ്പഴ എന്നിവര്‍ക്കാണ് A+  ലഭിച്ചത്. ഇവര്‍ക്ക് ഇടവക സമൂഹത്തിന്റെ ആശംസകള്‍.

Read more

ക്‌നാനായ സ്റ്റാര്‍സ് വിദ്യാര്‍ത്ഥിനിക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക്.

ക്‌നാനായ സ്റ്റാര്‍സ് വിദ്യാര്‍ത്ഥിനിക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക്. 
കോട്ടയം: പ്ലസ് ടു പരീക്ഷയില്‍ ക്‌നാനായ വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക് (1200). സെ്ന്റ് ആന്‍സ് ഹയര്‍  സെക്കന്ററി സ്‌കൂള്‍ സയന്‍സ് വിഭാഗത്തിലെ എസ്തര്‍ പി. മാത്യുവിനാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. പ്ലസ് വണ്‍ പരീക്ഷയിലും എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലും മികവു പുലര്‍ത്തിയ  എസ്തറിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. പിതാവ് ചിങ്ങവനം ഇടവക കൊണ്ടകശേരില്‍ പോന്‍സി . മാതാവ് വിന്‍സി  (സെ്ന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍ : അക്‌സാ,, എലിസ. ക്‌നാനായ സ്റ്റാര്‍സ് അംഗമായിരുന്നു എസ്തര്‍.

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാളിനു കൊടിയേറി

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാളിനു കൊടിയേറി.  ഇന്നലെ 
വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കാര്‍മ്മികത്വത്തില്‍ ,ഇടവകയിലെ മറ്റു വൈദികര്‍ ചേര്‍ന്ന് വി.കുര്‍ബാന അര്‍പ്പിച്ചു.

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാളിനു ഇന്നലെ  കൊടിയേറി.   വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ന്റെ കാര്‍മ്മികത്വത്തില്‍ ഇടവകയിലെ മറ്റു വൈദികര്‍ ചേര്‍ന്ന് വി.കുര്‍ബാന അര്‍പ്പിച്ചു.

Read more

കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തില്‍ നിത്യവ്രത വാഗ്ദാനം മെയ് 12 ന് Live Telecast Available

കോട്ടയം :വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തില്‍ അഞ്ചു ജൂണിയര്‍ സിസ്റ്റേഴ്സിന്റെ  നിത്യവ്രത വാഗ്ദാനം മെയ് 12 ന് നടക്കും. ഉച്ചകഴിഞ്ഞ് 3 ന് തിരുഹൃദയകുന്ന് ആശ്രമദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വചന സന്ദേശം നല്‍കുന്നത് ഫാ.ജിബില്‍ കുഴിവേലില്‍.
നിത്യവ്രത വാഗ്ദാനം  ചെയ്യുന്നവര്‍.
1. Sr. Rita puthuppallil, Edackat. 
2.  Sr. Angel Maria Poovakulathukuzhiyil, Changalery
3. Sr. Sibiya Thottappilliy, Rajagiry.
4. Sr. Anna Mary, Paradiyil, Chunkom.
5. Sr. Gianna , Manaparambil, Kurumulloor

കോട്ടയം അതിരൂപതാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് കൈപ്പുഴയില്‍

KCYL ന്റെ ജന്മ ഭൂമിയായ കൈപ്പുഴയില്‍ 2010 ല്‍ തുടക്കമിട്ട അതിരൂപതാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നല്ലവരായ ഇടവക ജനങ്ങളുടെ സഹകരണത്തോടെ വീണ്ടും കൈപ്പുഴ പ്രിമിയര്‍ ലീഗ് എന്ന പേരില്‍ (KPL) വീണ്ടും തുടങ്ങുമ്പോള്‍ സന്തോഷമുണ്ട്. മെയ് 24,25,26 തിയതികളിലേയ്ക്ക് എല്ലാ കായിക പ്രേമികളേയും കൈപ്പുഴയിലേയ്ക്ക് ക്ഷണിക്കുന്നു.  കോട്ടയം

 കൈപ്പുഴ : KCYL ന്റെ ജന്മ ഭൂമിയായ കൈപ്പുഴയില്‍ 2010 ല്‍ തുടക്കമിട്ട അതിരൂപതാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നല്ലവരായ ഇടവക ജനങ്ങളുടെ സഹകരണത്തോടെ വീണ്ടും കൈപ്പുഴ പ്രിമിയര്‍ ലീഗ് എന്ന പേരില്‍ (KPL) വീണ്ടും തുടങ്ങുമ്പോള്‍ സന്തോഷമുണ്ട്. മെയ് 24,25,26 തിയതികളിലേയ്ക്ക് എല്ലാ കായിക പ്രേമികളേയും കൈപ്പുഴയിലേയ്ക്ക് ക്ഷണിക്കുന്നു.  

Read more

KCC യും KSSS യും സമുദായ സംരക്ഷണത്തിൽ ഒന്നിക്കും.

കോട്ടയം: KCC വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം KCC ഭാരവാഹികൾ | KSSS ഭാരവാഹികളുമായി ചൈതന്യയിൽ നടത്തിയ ചർച്ചയിൽ സമുദായ സംരക്ഷണ പരിപാടികളിൽ ആശയപരമായും സമുദായ പരമായും യോജിക്കാവുന്ന മേഖലകളിൽ സഹകരിക്കുവാൻ ധാരണയായി.

പരസ്പരമുള്ള കുറ്റാരോപണങ്ങൾ ഒഴിവാക്കുവാനും ആരോഗ്യകരമായ വിമർശനങ്ങളിലൂടെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തന സജ്ജമാകുവാനും യോഗത്തിൽ ധാരണയായി. ശ്രീ.സ്റ്റീഫൻ ജോർജ് Ex. MLA , ഷൈജി ഓട്ടപ്പള്ളി, ബേബി മുള വേലിപ്പുറത്ത്, എബ്രാഹം നടുവത്ര, മോൻസി കുടിലിൽ, രാജു പാണാലിക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read more

നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍. ക്‌നാനായ വോയ്‌സിലും കെ.വി റ്റി.വി യിലും തല്‍സമയം സംപ്രേഷണം.

നീണ്ടൂര്‍ : ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ ജന്മനാടായ നീണ്ടൂരിലെ നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമായ വി.മിഖായേല്‍  ദേവാലയത്തിലെ പ്രധാന തിരുനാളിനൊരുക്കമായ നൊവേന പ്രാര്‍ത്ഥനകളിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രപിക്കുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം വികാരി ഫാ. സിറിയക് മറ്റത്തില്‍ ക്ഷണിക്കുന്നു.

മെയ് 9 ന് ബുധനാഴ്ച വൈകുേന്നരം 5 മണിക്ക് കൊടിയേറ്റ് (വികാരി), രൂപം വാഴിക്കല്‍, ലദീഞ്ഞ്, വി.കുര്‍ബാന, പ്രധാന കാര്‍മ്മികന്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് & ഇടവകയിലെ മറ്റു വൈദികര്‍. നൊവേന റവ.ഫാ. ജോബി കണ്ണാല. മെയ് 10 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന റവ.ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി. വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാന, ആരാധന, നൊവേന റവ.ഫാ. ഷിജു മുകളേല്‍  CFIC .7 ന് കലാസന്ധ്യ "ജ്യോതിര്‍ഗമയ 2018". മെയ് 11 വെള്ളിയാഴ്ച രാവിലെ 7 മണിക്ക്  ആഘോഷമായ മലങ്കര കുര്‍ബാന വെരി.റവ.ഫാ. തോമസ് കൈതാരം. വൈകുന്നേരം 5.45 ന് ലദീഞ്ഞ്, (ഓണംതുരുത്ത് കുരിശുപള്ളിയില്‍) കഴുന്നുപ്രദക്ഷിണം പള്ളിയിലേക്ക്. 6.45 ന് കഴുന്നുപ്രദക്ഷിണം  (വില്ലേജ് ഹാള്‍ കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്.). 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച. 
12-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ.ഫാ. സാബു മുതുപ്ലാക്കല്‍. വൈകുന്നേരം 5.30 ന് വാദ്യമേളങ്ങള്‍. 6.45 ന് ലദീഞ്ഞ്, (പ്രാവട്ടം കുരിശുപള്ളി) റവ.ഫാ.ബോബി കൊച്ചുപറമ്പില്‍. 7 ന് പ്രദക്ഷിണം പള്ളിയിലേക്ക്. റവ.ഫാ.ജിബിന്‍ മണലോടി, 9 ന് വേസ്പര വെരി.റവ.ഫാ.തോമസ് പ്രാലേല്‍, തിരുനാള്‍ സന്ദേശം റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് കടവില്‍ചിറ. കപ്ലോന്‍ വാഴ്ച. 13 ഞായര്‍ രാവിലെ 7 ന് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന റവ.ഫാ.ജിനു കാവില്‍, വചന സന്ദേശം വെരി.റവ.ഫാ.മാത്യു കുഴി്പ്പിള്ളില്‍, പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ലൂക്ക് പുതൃക്കയില്‍, പ്രദക്ഷിണം റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍. വൈകുന്നേരം 7ന് നാടകം. "ഒറ്റമരത്തണല്‍" (കൊല്ലം അസിസി).  മെയ് 14 തിങ്കള്‍ രാവിലെ 7ന് പരേത സ്മരണ സമൂഹബലി , സെമിത്തേരി സന്ദര്‍ശനം. 9-ാം തിയതിമുതലുള്ള തിരുകര്‍മ്മങ്ങള്‍ ക്‌നാനായ വോയ്‌സിലും കെ.വി റ്റി.വി യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Read more

പിറവം ഫൊറോന നേതൃത്വ പരിശീലന കളരിയും പിറവം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും മാങ്ങിടപ്പള്ളിയില്‍..

പിറവം ഫൊറോന നേതൃത്വ പരിശീലന കളരിയും പിറവം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും  മാങ്ങിടപ്പള്ളിയില്‍...
പിറവം ഫൊറോനായില്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതിയും പിറവം ഫൊറോനാ  സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന SPERANZA 2018 നേതൃത്വ പരിശീലന കളരിയും, ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും   സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് മാങ്ങിടപ്പള്ളിയില്‍   വച്ച് മെയ് 12 ന് രാവിലെ 9 മണിക്ക് അതിരൂപതാ ചാപ്ലയിന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്  ഉദ്ഘാടനം  നിര്‍വഹിക്കും. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ബിബിഷ് ഓലിക്കമുറിയിന്റെ അധ്യക്ഷതയില്‍ ഫൊറോന ചാപ്ലയിന്‍ ഫാ.തോമസ് ആദോപ്പള്ളില്‍ ആമുഖ സന്ദേശം നല്‍കുകയും  ഫൊറോനാ പ്രസിഡന്റ്  ജിറ്റോ കാവുങ്കമ്യാലില്‍  സ്വാഗതം ആശംസിക്കുകയും ആതിരൂപതാ സെക്രട്ടറി ശ്രീ റ്റിജിന്‍ ചേനാത്ത്  ഫൊറോന ഡയറക്ടര്‍ ശ്രീ ബെന്നി സര്‍  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന യോഗത്തില്‍ ഫൊറോന സെക്രട്ടറി നിതിന്‍ നന്ദി അര്‍പ്പിക്കും. പിറവം  ഫൊറോനായിലെ കെ.സി.വൈ.എല്‍ യുവജനങ്ങള്‍  പങ്കെടുക്കുന്നക്യാമ്പില്‍ സമുദായ ബോധവത്കരണ ക്ലാസ്, ഗ്രൂപ്പ് ആക്റ്റിവിറ്റികള്‍, ഗ്രൂപ്പ്  ചര്‍ച്ചകള്‍ ക്യാമ്പ് ഫയര്‍, സ്നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും...

ക്‌നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് നാളെ ചൈതന്യയില്‍ തുടക്കം

ക്‌നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് ഇന്ന് ചൈതന്യയില്‍ തുടക്കം
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (ഗഅഞഠ)ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന് നാളെു തുടക്കം. 9-ാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്കായി നാളെ മുതല്‍ 13-ാ തീയതി വരെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തി മുഖാമുഖം പരിപാടികളും വിവിധ ക്ലാസ്സുകളും ക്യാമ്പനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കാര്‍ട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാര്‍ട്ട് അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ 5 മുതല്‍ 9 വരെയുള്ള ബാച്ചുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന് നാളെ തുടക്കം. 9-ാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്കായി നാളെ മുതല്‍ 13-ാ തീയതി വരെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തി മുഖാമുഖം പരിപാടികളും വിവിധ ക്ലാസ്സുകളും ക്യാമ്പനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കാര്‍ട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാര്‍ട്ട് അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ 5 മുതല്‍ 9 വരെയുള്ള ബാച്ചുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

Read more

Copyrights@2016.