india live Broadcasting

രാജപുരം;1985 എസ്എസ്എൽ സി ബാച്ച് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തപ്പെട്ടു

രാജപുരം; സ്നേഹതീരം 1985 എസ്എസ്എൽ സി ബാച്ച് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം രാജപുരം ഹോളി ഫാമിലി സ്കൂൾ ഓഡിറ്റോറിയത്തിൽ കൺവീനർ ശ്രീമതി തങ്കമ്മ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മാനേജർ ഫാദർ ഷാജി വടക്കേതോട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് Sr. ബെസ്സിമോൾ കുര്യാക്കോസ്, സെക്രട്ടറി ടോമി ചെട്ടിക്കത്തോട്ടത്തിൽ, പ്രോഗ്രാം കൺവീനർ സജി MA,എക്സി. മെമ്പർ മാത്യു ആടുകുഴിയിൽ, പൂർവ്വ അദ്ധ്യാപകരായ ചാക്കോ മാസ്റ്റർ, KT മാത്യു, ശ്രീധരൻ മാസ്റ്റർ, എൽസമ്മ ടീച്ചർ, മേരി ടീച്ചർ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ വെച്ച് പൂർവ അധ്യാപകരെ ആദരിക്കുകയും ഉണ്ടായി. തുടർന്ന് സ്കൂൾ വികസന ഫണ്ടിലേക്ക് സ്നേഹതീരം 1985 ബാച്ച്കാർ ഒരു ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു. സിബി ചക്കാലക്കൽ, സാലു അയലാറ്റിൽ, പ്രഭാകരൻ KA, ടോമി ഫിലിപ് തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

നടത്തപ്പെട്ടു
Read more

യുവജന ദിനം ആഘോഷമാക്കി വടക്കുംമുറി കെ.സി.വൈ.എൽ യുവജനങ്ങൾ .

യുവജന ദിനം ആഘോഷമാക്കി വടക്കുംമുറി കെ.സി.വൈ.എൽ
വടക്കുംമുറി:യുവജന ദിനം ആഘോഷമാക്കിമാറ്റി വടക്കുംമുറിലെ യുവജനങ്ങൾ .ഇന്ന് രാവിലെ കുർബാനയ്ക്ക് കാഴ്ചവെപ്പും , നേതൃത്വവും നൽകി ആരംഭിച്ച യുവജന ദിനാഘോഷം ഫ്‌ളാഷ്മൊബ് ,പതാക ഉയർത്തൽ ,കേക്ക് മുറി എന്നിവയിലൂടെ ആഘോഷഭരിതമായി.പുതിയ യുവജനങ്ങളെ പൂ കൊടുത്തു കെസിവൈഎൽലേക്ക് സ്വീകരിച്ചു.ആഘോഷ പരിപാടികൾക്ക് ചാപ്ലിൻ ഫാ.ഷാജി പൂത്തറ ,ഡയറക്ടർ ജിജോ വെട്ടിക്കാട്ടിൽ,സിസ്റ്റർ അഡ്വൈസർ സി .അഷ്‌ന മറ്റു കെസിവൈഎൽ ഭാരവാഗികൾ നേതൃത്വം നൽകി 

വടക്കുംമുറി:യുവജന ദിനം ആഘോഷമാക്കിമാറ്റി വടക്കുംമുറിലെ യുവജനങ്ങൾ .രാവിലെ കുർബാനയ്ക്ക് കാഴ്ചവെപ്പും , നേതൃത്വവും നൽകി ആരംഭിച്ച യുവജന ദിനാഘോഷം ഫ്‌ളാഷ്മൊബ് ,പതാക ഉയർത്തൽ ,കേക്ക് മുറി എന്നിവയിലൂടെ ആഘോഷഭരിതമായി.പുതിയ യുവജനങ്ങളെ പൂ കൊടുത്തു കെ.സി.വൈ.എൽ ലേക്ക് സ്വീകരിച്ചു.ആഘോഷ പരിപാടികൾക്ക് ചാപ്ലിൻ ഫാ.ഷാജി പൂത്തറ ,ഡയറക്ടർ ജിജോ വെട്ടിക്കാട്ടിൽ,സിസ്റ്റർ അഡ്വൈസർ സി .അഷ്‌ന മറ്റു കെസിവൈഎൽ ഭാരവാഗികൾ നേതൃത്വം നൽകി 

Read more

KCYL അതിരൂപതാതല യുവജന ദിനാഘോഷവും, പുരാതനപ്പാട്ട് മത്സരവും ജൂലൈ 15 ന് അരീക്കരയിൽ

KCYL അതിരൂപതാതല യുവജന ദിനാഘോഷവും, പുരാതനപ്പാട്ട് മത്സരവും ജൂലൈ 15 ന് അരീക്കരയിൽ
അരീക്കര : അതിരൂപതാതല യുവജന ദിനാഘോഷവും, പുരാതനപ്പാട്ട് മത്സരവും ജൂലൈ 15 ന് രാവിലെ 11 മുതൽ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ. മാത്യു മൂലക്കാട്ട് യുവജന ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ശ്രീ. മോൻസ് ജോസഫ് MLA മുഖ്യപ്രഭാഷണം നടത്തും. വൈകില്യങ്ങളിൽ പതറാതെ തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായി മാറിയ പെരിക്കല്ലൂർ ഫൊറോനയിലെ 60 പള്ളി ഇടവകാംഗങ്ങളായ അധ്യാപിക സഹോദരിമാർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

സുറിയാനി പാട്ടുമത്സരത്തില്‍ കൈപ്പുഴ സ്നേഹഭവൻ ഗായക സംഘവും.

ഏതാണ്ട് 45വർഷം മുൻപ് ബഹുമാനപെട്ട കൂടലൂർ പതിയിൽ ഫിലിപ്പച്ചൻ വികാരി ആയിരുന്നപ്പോഴാണ് കൈപ്പുഴ പള്ളിയിൽ ഒരു ഗായക സംഘം രൂപീകരിക്കുന്നത്. അന്നു മുതൽ കൈപ്പുഴ പള്ളിയിലെ ഗായക സംഘത്തിലെ അംഗമായും, കൈപ്പുഴ പള്ളിയിലെ പാട്ടുകാരനായും, വിവിധ അച്ചന്മാരുടെ കാലങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്നു. ഈ കാലത്താണ് സ്നേഹഭവൻ ഗായക സംഘം രൂപീകൃതമാകുന്നത്.  കോട്ടയം രൂപതയിലെ ആദ്യത്തെ ഗായക സംഘം, സീറോമലബാർ സഭയിലെ ആദ്യത്തെ ഫ്യൂണറൽ ഗായക സംഘം  സ്നേഹഭവൻ ഗായക സംഘമാണ്. കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം, പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം, ഇടുക്കി എന്നീ രൂപതകളിലെ വിവിധ ഇടവകകളിൽ കൈപ്പുഴ സ്നേഹഭവൻ ഗായക സംഘം ഗാന ശുസ്രൂഷ നടത്തി പോരുന്നു.  മാമോദിസ, ആദ്യകുർബാന, വിവാഹം, മരണം  എന്നീ തിരുകർമ്മങ്ങൾക്ക്  സുറിയാനി  പാട്ടുകളും സ്നേഹഭവൻ പാടാറുണ്ട്. ബഹുമാനപെട്ട വെള്ളിയാനച്ചന്റെ സുറിയാനി പാട്ടു ഗായക സംഘത്തിലും അംഗമാകുവാൻ ദൈവക്രുബയാൽ സാധിച്ചിട്ടുണ്ട്. സീറോമലബാർ സഭയുടെ അൽമായ -യുവജന കൂട്ടായ്മയായ ROOHA MEDIA  നടത്തുന്ന സുറിയാനി പാട്ടു മത്സരത്തിൽ 18 ഓളം ടീമുകൾ പങ്കെടുക്കുന്നുണ്ട്.  കോട്ടയം രൂപതയിൽ നിന്നും പങ്കെടുക്കുന്ന ഏക ടീം  സ്നേഹഭവൻ കൈപ്പുഴയാണ്.  ലൈക്കും,  ഷെയറും  ഈ  മത്സരത്തിന്റെ ഒരു പ്രധാന ഘടകമാണ്. ആയതിനാൽ നിങ്ങളുടെ  എല്ലാവരുടെയും ലൈക്കും, ഷെയറും കൈപ്പുഴ സ്നേഹഭവനു നൽകണമെന്ന്  താല്പര്യപ്പെടുന്നു.FB il ROOHA MEDIA സേർച്ച്‌ ചെയ്തു സുറിയാനി പാട്ടുമത്സരം എടുത്തു    Entry No. 5, snehabhavan kaipuzha എടുത്തു ലൈക്കും ഷെയറും ചെയ്യുക.

ചെയ്യുകചെയ്യുക
Read more

KCYL കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രീ-ലോഗോസ് ഓണ്‍ലൈന്‍ ക്വിസ് മല്‍സരം.

KCYL ഉഴവൂരിന്റെ കരുതൽ കാഞ്ഞങ്ങാട് KCYL -ന്‌ കരുത്ത്
കാഞ്ഞങ്ങാട്/ഉഴവൂർ:ഉഴവൂർ KCYL ന്റെ കരുത്തും കരുതലും പദ്ധതി ഇനി കാസറഗോഡ് കാഞ്ഞങ്ങാട് KCYL ന്. അതിരൂപത തലത്തിൽ KCYL കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന *PRE-LOGOS ONLINE QUIZ* മത്സരത്തിന് പിന്തുണ കൊടുത്തു കൊണ്ടാണ് ഇത്തവണ ഉഴവൂർ KCYL ന്റെ കരുത്തും കരുതലും മുന്നോട്ട് പോകുന്നത്. കരുത്തും കരുതലും പദ്ധതി നടപ്പിൽ വരുന്ന മൂന്നാമത്തെ യൂണിറ്റ് ആണ് കാഞ്ഞങ്ങാട്.
ബൈബിൾ പഠനവിഷയമായ *Logos Quiz* മത്സരത്തിന് കോട്ടയം അതിരൂപതയെ ഒരുക്കുന്നതിനുള്ള ഒരു ശ്രമമാണ് *PRE-LOGOS ONLINE QUIZ*.
*സംസ്ഥാന തലത്തിൽ ക്നാനായക്കാർ മുന്നിൽ വരണം എന്ന കാഞ്ഞങ്ങാടുകാരുടെ ആഗ്രഹം ആണ് ഇതിന് പിന്നിൽ.* കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപതയെ ഒരുക്കുന്നതിനായുള്ള ഈ പരിശ്രമത്തിനു *മെഗാസ്പോൺസർ ആയി ഉഴവൂർ KCYL* വരുമ്പോൾ അവർക്ക് പിന്തുണ കൊടുക്കുന്നത് *ഉഴവൂർ ഇടവകക്കാരനായ ജെയിംസ് ഫിലിപ്പ് കുന്നുംപുറത്തും, www.knanayanews.com ആണ്. കാത്തിരിക്കാം കോട്ടയം അതിരൂപതയിലെ വിജയിക്കായി.അതോടൊപ്പം നമുക്ക് സമ്മാനിക്കാം ഒരു Global Winner നെ ക്നാനായക്കാരിൽ നിന്ന്.
എന്നുമെന്നും *ക്നാനായക്കാരെ വ്യത്യസ്തരാക്കുന്നത്* ഇതുപോലുള്ള *സാഹോദര്യത്തിന്റെ പുതിയ സുവിശേഷങ്ങളാണ്.* ആശയങ്ങൾ ഉണ്ടായിട്ടും നിസ്സാര സാഹചര്യങ്ങൾ മൂലം, യുവജന ചിന്തകൾ പ്രായോഗിക തലത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്ന തങ്ങളുടെ സഹോദര യൂണിറ്റുകളെ *കരുതലോടെ* കൂടുതൽ *കരുത്തോടെ* മുന്നോട്ട് കൊണ്ടുവരുവാനുള്ള പരിശ്രമമാണ് *ഉഴവൂർ KCYL* - ന്റെ *കരുത്തും കരുതലും* എന്ന പദ്ധതി.

കാഞ്ഞങ്ങാട്/ഉഴവൂർ:ഉഴവൂർ KCYL ന്റെ കരുത്തും കരുതലും പദ്ധതി ഇനി കാസറഗോഡ് കാഞ്ഞങ്ങാട് KCYL ന്. അതിരൂപത തലത്തിൽ KCYL കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രീ-ലോഗോസ് ഓണ്‍ലൈന്‍ ക്വിസ്   മത്സരത്തിന് പിന്തുണ കൊടുത്തു കൊണ്ടാണ് ഇത്തവണ ഉഴവൂർ KCYL ന്റെ കരുത്തും കരുതലും മുന്നോട്ട് പോകുന്നത്. കരുത്തും കരുതലും പദ്ധതി നടപ്പിൽ വരുന്ന മൂന്നാമത്തെ യൂണിറ്റ് ആണ് കാഞ്ഞങ്ങാട്.ബൈബിൾ പഠനവിഷയമായ Logos Quiz മത്സരത്തിന് കോട്ടയം അതിരൂപതയെ ഒരുക്കുന്നതിനുള്ള ഒരു ശ്രമമാണ് പ്രീ-ലോഗോസ് ഓണ്‍ലൈന്‍ ക്വിസ് മല്‍സരം. 

Read more

ഇരവിമംഗലം സെന്റ്‌ ജോസഫ്‌ എല്‍.പി. സ്‌കൂളില്‍ ടാലന്റ്‌ ലാബ്‌ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നടന്നു.

ഇരവിമംഗലം: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്‌ ഭാഗമായുള്ള ടാലന്റ്‌ ലാബ്‌ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ഇരവിമംഗലം സെന്റ്‌ ജോസഫ്‌ എല്‍.പി. സ്‌കൂളില്‍ കുറവിലങ്ങാട്‌ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീലത ഇ.എസ്‌. നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ജോസ്‌ എം.കെ, പി.റ്റി.എ. പ്രസിഡന്റ്‌ എബി ജോസഫ്‌ കുന്നശ്ശേരി, എം.പി.റ്റി.എ. പ്രസിഡന്റ്‌ പ്രിയ സുഭാഷ്‌, സ്റ്റാഫ്‌ സെക്രട്ടറി സിസ്റ്റര്‍ അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു. ടാലന്റ്‌ ലാബ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച്‌ ചിത്രരചന, നൃത്തം, സംഗീതം ചെണ്ട, കരാട്ടേ എന്നിവ പരിശീലിപ്പിക്കുന്നു. പരിശീലകരായി ബെന്നി തോമ്‌സ, സി. അര്‍ച്ചന, അംബിക ഷാജി, ശ്രീജിത്ത്‌ ഗോപാലകൃഷ്‌ണന്‍, ഗോപകുമാര്‍ എന്നിവര്‍ സേവനം ചെയ്യുന്നു.

Read more

സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പ് ജൂലൈ 22 ന്‌ ചുള്ളിക്കരയിൽ.

സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പ് ചുള്ളിക്കരയിൽ
ചുള്ളിക്കര : ചുള്ളിക്കര KCC, KCWA യൂണിറ്റിന്റെയും, കാഞ്ഞങ്ങാട് അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പ് ജൂലൈ 22 ഞായറാഴ്ച രാവിലെ 9 മണി മുതൽ ചുള്ളിക്കര സെന്റ്. ജോസഫ് സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു

KCYL പിറവം ഫൊറോനയുടെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടന്നു.

KCYL പിറവം ഫൊറോന യുവജന ദിനാഘോഷം പിറവത്ത് നടന്നു.
പിറവം : KCYL പിറവം ഫൊറോനയുടെ നേതൃത്വത്തിൽ യുവജനദിനാഘോഷം പിറവം വി.രാജാക്കന്മാരുടെ ദേവാലയത്തിൽ വെച്ച് നടത്തി. ഫൊറോന ഡയറക്ടർ ശ്രീ. ബെന്നി കാവനാൽ പതാക ഉയർത്തുകയും ഫൊറോന പ്രസിഡന്റ്‌ ജിറ്റോമോൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്നു Team ACT നയിച്ച RHYTHMS OF YOUTH - യുവത്വത്തിന്റെ സ്പന്ദനം എന്ന ക്ലാസ്സ്‌ യുവജനങ്ങളിൽ ഏറെ സ്വാധീനം ഉളവാക്കി. Mr. സിജിൻമോൻ ഒഴുകയിൽ ക്ലാസിനു നേതൃത്വം നൽകി. അതിനു ശേഷം പുരാതനപ്പാട്ട്, നടവിളി മത്സരങ്ങളും നടത്തപ്പെട്ടു. പുരാതനപ്പാട്ടിന് പിറവം, മാങ്ങിടപ്പള്ളി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നടവിളിക്ക് വെള്ളൂർ, പിറവം, രാമമംഗലം ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്നു ഫൊറോന പ്രസിഡന്റ്‌ ജിറ്റോമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന സെക്രട്ടറി നിതിൻ ജോയ് സ്വാഗതം പറയുകയും KCYL അതിരൂപതാ പ്രസിഡന്റ്‌ ശ്രീ. ബിബീഷ്‌ ഓലിക്കമുറിയിൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. ഫൊറോന ചാപ്ലയിൻ ഫാ. മാത്യു മണക്കാട്ട് അനുഗ്രഹപ്രഭാഷണം പറയുകയും ഫൊറോനയിലെ നവാഗതർക്ക് സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് 10, 12 ക്ലാസ്സുകളിൽ Full A+ നേടിയ ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു. അതിനു ശേഷം ഫൊറോന ഡയറക്ടറും, പിറവം യൂണിറ്റ് ഡയറക്ടറുമായ ശ്രീ. ബെന്നി കാവനാൽ സർ, പിറവം യൂണിറ്റ് ചാപ്ലയിൻ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, യൂണിറ്റ് സിസ്റ്റർ അഡ്വൈസർ സി. ജൂലി SVM എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മത്സരങ്ങളിൽ വിജയിച്ച ഇടവകകൾക്ക് ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ സമ്മാനദാനം നൽകി. ഫൊറോന ട്രെഷറർ ശ്രീ. ജിൻസ് ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജൂലൈ 12, 13 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തപ്പെടുന്നു.

നാഷണല്‍ സെമിനാര്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പി.ജി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍  കോട്ടയം ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും, എം.ജി. യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ ജൂലൈ 12, 13 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തപ്പെടുന്നു. "ഇന്‍ഷുറന്‍സ് - നൂതന പ്രവണതകള്‍ ആണ് മുഖ്യവിഷയം". പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും താത്പര്യമുള്ള അദ്ധ്യാപകരും, ഗവേഷണവിദ്യാര്‍ത്ഥികളും, ഇന്‍ഷുറന്‍സ്  മേഖലയുമായി ബന്ധപ്പെ"് പ്രവര്‍ത്തിക്കുവരും കോളേജുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446015903, 9562392024, 9446014797 എീ നമ്പറുകളില്‍ വിളിക്കുക.

KCYL ഡൽഹി റീജിയന്റെ ventura 2k18 പ്രൗഡ ഗംഭീരമായി നടത്തപ്പെട്ടു.

KCYL ഡൽഹി റീജിയന്റെ നേതൃത്വത്തിൽ നടന്ന ventura 2k18 നിർമൽ ജ്യോതി കോൺവെന്റിൽ പ്രൗഡ ഗംഭീരമായി നടത്തപ്പെട്ടു. ഡൽഹിയിൽ ജനിച്ചു വളർന്ന യുവജനങ്ങൾക്കായി അണിയിച്ചൊരുക്കിയ ഏകദിന പ്രോഗ്രാം ബഹു DKCM പ്രസിഡന്റ് ശ്രീ KC ജോസഫ് , കോട്ടയം ആർച്ചു ഡയസിസ് ദിയസ്പോറ ഇൻചാർജും KCYL ഡൽഹി റീജിയൻ ചാപ്ലൈനും ആയ ബഹു Fr ചാക്കോ വണ്ടൻകുഴിയിൽ , DKCM കോഓർഡിനേറ്റർ ബഹു Fr ഷിനോജ് വെള്ളായിക്കൽ , ഡൽഹി സ്റ്റാർസ് കോർഡിനേറ്റർ ബഹു Fr ജിബിൻ പാരടിയിൽ KCYL ഡൽഹി റീജിയൻ SR അഡ്വൈസർ Sr ആല്മ ,സ്പാർക് കോർഡിനേറ്റർ Sr ലിസ് മരിയ , KCYL ഡൽഹി റീജിയൻ പ്രസിഡന്റ് തോമസ്കുട്ടി കല്ലുവെട്ടുകുഴിയിൽ ,സ്പാർക്‌ പ്രസിഡന്റ് ആഷ്‌ലി ഷാജി എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. തുടർന്നു ബഹു സന്തോഷ് കോശി (trainer-life style skills and russian news agency indian head, former reserch head of indian parliment.) നടത്തിയ ക്ലാസുകൾ യുവജന വളർച്ചയ്ക്ക് ഉണർവും ഉത്തേജനവും നൽകുന്നതായിരുന്നു. വിവിധ മത്സരങ്ങളും എന്റർടൈന്റ്‌മെന്റ് പ്രോഗ്രാമുകളുമായി ventura2k18 വേറിട്ട ഒരു അനുഭവം തന്നെ പകർന്നു തന്നു. മത്സരവിജയികൾക്ക് ബഹു വൈദികരും സിസ്റേഴ്സും ചേർന്നു സമ്മാനങ്ങളും വിതരണം ചെയ്തു. ഡൽഹിയുടെ പല ഭാഗത്തു നിന്നുമായി ഏകദേശം 100 കുട്ടികളും KCYL ഡൽഹി റീജിയണിലെ വിവിധ യൂണിറ്റ് ഭാരവാഹികളും ബഹു വൈദികരും സിസ്റേഴ്സും ഏവരും ചേർന്നു വൻ വിജയമാക്കിയ VENTURA കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു

Read more

കെ.സി.വൈ.എല്‍.പിറവം ഫൊറോന നേതൃത്വ പരിശീലന കളരിയും പ്രവര്‍ത്തനോദ്ഘാടനവും നടത്തി.

മാങ്ങിടപ്പള്ളി: കെ.സി.വൈ.എല്‍. അതിരൂപതാ സമിതിയും പിറവം ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച നേതൃത്വ പരിശീലന കളരിയും ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും സെന്‍്റ് തോമസ് ക്നാനായ ചര്‍ച്ച് മാങ്ങിടപ്പള്ളിയില്‍ നടത്തി. കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്‍്റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷത വഹിച്ച യോഗം അതിരൂപതാ ചാപ്ളയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍്റ് റ്റോമോന്‍ തങ്കച്ചന്‍, ഫൊറോന ചാപ്ളയിന്‍ ഫാ. തോമസ് ആദോപ്പിള്ളില്‍, അതിരൂപതാ ഡയറക്ടര്‍ ഷെല്ലി, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ, യൂണിറ്റ് ചാപ്ളയിന്‍ ഫാ. മാത്യു കണിയന്ത്രമാലേല്‍, ഫൊറോന ഡയറക്ടര്‍ ബെന്നി സര്‍, ജോണിസ് പി. സ്റ്റീഫന്‍, ജിസ്മി ഷാജു, നിതിന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു. പിറവം ഫൊറോനയിലെ 60 ഓളം യുവജനങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ ഫാ. സൈമണ്‍ പുല്ലാട്ട്, സേവ്യര്‍ ദാസ് എന്നിവര്‍ ക്ളാസ് നയിച്ചു.

Read more

പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു.

പയ്യാവൂര്‍: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിന്റെ ജോയിന്റ്  ഡയറക്ടര്‍ ഫാ. ജോണ്‍ പൂച്ചക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. യോഗത്തില്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, കാരിത്താസ് മേഴ്സി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ആദരിക്കുകയും അവരുടെ സുത്യര്‍ഹ സേവനങ്ങളെ മൊമെന്‍്റോ നല്‍കി അഭിനന്ദിക്കുകയും ചെയ്തു. ഫാ. ജോഷി കൂട്ടുങ്കല്‍, ഡോ. സി. ദീപ, ഏലിയാമ്മ അബ്രഹാം, ജിജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ലിന്റെ  ജോയിന്റ്  ഹോസ്പിറ്റലില്‍
Read more

പയ്യാവൂർ വലിയപള്ളി KCYL യൂണിറ്റിന്റെ പ്രവർത്താനോദ്ഘടനവും മാർഗരേഖ പ്രകാശനവും നടത്തി

പയ്യാവൂർ വലിയപള്ളി KCYL യൂണിറ്റിന്റെ പ്രവർത്താനോദ്ഘടനവും മാർഗരേഖ പ്രകാശനവും നടത്തി
പയ്യാവൂർ : യുവജനദിനത്തിൽ പയ്യാവൂർ വലിയപള്ളി കെ.സി.വൈ.എൽ. യൂണിറ്റിന്റെ പ്രവർത്താനോദ്ഘടനവും മാർഗരേഖ പ്രകാശനവും, റീജിയൻ സെക്രട്ടറിയും മടമ്പം ഫൊറോന കെ.സി. വൈ.എൽ പ്രസിഡന്റുമായ ശ്രീ ആൽബർട്ട് കൊച്ചുപറമ്പിൽ നിർവഹിച്ചു. യൂണിറ്റ് ചാപ്ലൈനും ഇടവക വികാരിയുമായ ബഹു.റവ. ഫാ. സജി പുത്തൻപുരയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് വെട്ടിക്കൽ, സിസ്റ്റർ അഡ്വസർ sr. ഷെറിൻ s.v.m , ഡയറക്ടർ ബോണി മാത്യു ആനിമൂട്ടിൽ, വൈസ് പ്രസിഡന്റ് ജാക്സൺ മണപ്പാട്ട്, സെക്രട്ടറി ജിനി ജോയി കൊച്ചുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

സ്നേഹസ്പർശവുമായി ക്രൈസ്റ്റ്നഗർ KCYL യൂണിറ്റ് യുവജനദിനം ആഘോഷിച്ചു.

സ്നേഹസ്പർശവുമായി ക്രൈസ്റ്റ്നഗർ KCYL യൂണിറ്റ് യുവജനദിനം കൊണ്ടാടി
ക്രൈസ്റ്റ്നഗർ : കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശം നല്കിക്കൊണ്ട് , കൽപറ്റ സ്നേഹ സദനത്തിലെ ശാരീരികവും മാനസികവുമായ വൈകല്ല്യമനുഭവിക്കുന്ന യുവജനങ്ങളുടെകൂടെ കെ സി വൈ എൽ ക്രൈസ്റ്റ്നഗർ യുണിറ്റ് യുവജനദിനം ആഘോഷിച്ചു. ഉച്ചയൂണോടുകൂടെ ആഘോഷങ്ങൾക്ക് തുടക്കമായി സി.ബെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.ഇടവകയിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി. കുറവുകളിൽ നിന്നും സന്തോഷം കണ്ടെത്തുന്നവർ യുവജനങ്ങൾക്ക് പുത്തൻ ഉണർവേകി.

പൂഴിക്കോല്‍ KCYL യൂണിറ്റിന്റെ യുവജനദിനാഘോഷം നടത്തപ്പെട്ടു.

പൂഴിക്കോല്‍ () യൂണിറ്റിന്റെ യുവജനദിനാഘോഷം  നടത്തപ്പെട്ടു. സമൂഹത്തില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും മഹിമയെ വിളിച്ചോതി പൂഴിക്കോല്‍ യൂണിറ്റിന്റെ യുവജനദിനാഘോഷം ഇടവകയിലെ കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കും ,രോഗികള്‍ക്കും കുമ്പസാരിക്കാനും വി.കുര്‍ബാന സ്വീകരിക്കാനും അവസരം ഒരുക്കിയായിരുന്നു യുവജനദിനാഘോഷത്തിന് ആരംഭം കുറിച്ചത്. യുവജനദിനാഘോഷത്തിന് നാളുകള്‍ക്കുമുന്‍മ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ യൂണിറ്റു തലത്തില്‍ ആരംഭിച്ചിരുന്നു. മക്കളുടെയോ, ബന്ധുക്കളുടെയോ തുണയില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഇടവകയിലെ തന്നെ മുതിര്‍ന്ന ഒരു അമ്മയുടെ ഭവനത്തിലെത്തി വീടും പരിസരവും വൃത്തിയാക്കി കൊടുക്കുകയും അമ്മച്ചിയോടപ്പം അല്‍പ്പസമയം ചിലവിടുകയും ചെയ്തു. ദുഖ്‌റാന തിരുനാളില്‍ ആരംഭിച്ച യുവജനദിനാഘോഷം ഒരാഴ്ചയോളം നീണ്ടുനിന്നു. ജൂലൈ 7-ാം തീയതി ശനിയാഴ്ച  രാവിലെ മുതല്‍ കിടപുരോഗികളുടെ ഭവനങ്ങള്‍ ഇടവക വികാരി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യവുമായി സന്ദര്‍ശിക്കുകയും ആ ഭവനത്തിലുള്ളരോടപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജൂലൈ 8-ാം തീയതി ഞായറാഴ്ച ഒന്നാം കുര്‍ബാനയോടെ ആരംഭിച്ച സമാപന ചടങ്ങുകള്‍ ഏറെ മനോഹരമായി. കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച വി.കുര്‍ബാനയില്‍ യുവജനങ്ങളുടെ പങ്കാളിത്വം ഏറെശ്രദ്ധയമായി. വി.ബലിക്കുശേഷം ഇടവക ജനങ്ങളുടെ സാനിദ്ധ്യത്തില്‍ () പതാക യൂണിറ്റ് ചാപ്ലയന്‍ ,ഡയറക്ടര്‍ ലൂക്കോസ് എം.എ, യൂണിറ്റ് പ്രസിഡന്റ് അമിത് ജോയിസ് മണലേല്‍ എന്നിവര്‍ ചേര്‍ന്ന് ഉയര്‍ത്തുകയും സെക്രട്ടറി തോംസണ്‍ സണ്ണി മുകളേല്‍ പ്രതിഞ ചോല്ലികൊടുക്കുകയും ചെയ്തു. അനേകം യുവജനങ്ങളുടെ പങ്കാളിത്വത്തോടെ ഇടവകയിലെ തന്നെ സ്ഥാപനമായ മാര്‍ത്താഭവന്‍  സ്‌പെഷ്യല്‍ സ്‌കുളിലെയും സെന്റ് ജോണ്‍സ് വൃദ്ധമന്ദിരത്തിലെയും അംഗങ്ങളോടോപ്പം  ഉച്ചഭക്ഷണം പങ്കിടുകയും അവരോടപ്പം ഏറെ നേരം പാട്ടും , തമാശുകളും, കളികളുമായി ചിലവിടുകയും ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ടിജോ റ്റോമി ചെമ്പന്തിയില്‍ , ജിനേഷ് ജോയി കീഴങ്ങാട്ട്, സാന്ദ്ര ബേബി പൂവക്കോട്ടില്‍ , സിസ്റ്റര്‍ അഡ്‌വൈസര്‍ സി.ഡീനാ എസ്.വി.എം, എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പൂഴിക്കോല്‍ : സമൂഹത്തില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും മഹിമയെ വിളിച്ചോതി പൂഴിക്കോല്‍ യൂണിറ്റിന്റെ യുവജനദിനാഘോഷം ഇടവകയിലെ കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കും ,രോഗികള്‍ക്കും കുമ്പസാരിക്കാനും വി.കുര്‍ബാന സ്വീകരിക്കാനും അവസരം ഒരുക്കിയായിരുന്നു യുവജനദിനാഘോഷത്തിന് ആരംഭം കുറിച്ചത്. യുവജനദിനാഘോഷത്തിന് നാളുകള്‍ക്കുമുന്‍മ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ യൂണിറ്റു തലത്തില്‍ ആരംഭിച്ചിരുന്നു. മക്കളുടെയോ, ബന്ധുക്കളുടെയോ തുണയില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഇടവകയിലെ തന്നെ മുതിര്‍ന്ന ഒരു അമ്മയുടെ ഭവനത്തിലെത്തി വീടും പരിസരവും വൃത്തിയാക്കി കൊടുക്കുകയും അമ്മച്ചിയോടപ്പം അല്‍പ്പസമയം ചിലവിടുകയും ചെയ്തു. ദുഖ്‌റാന തിരുനാളില്‍ ആരംഭിച്ച യുവജനദിനാഘോഷം ഒരാഴ്ചയോളം നീണ്ടുനിന്നു. ജൂലൈ 7-ാം തീയതി ശനിയാഴ്ച  രാവിലെ മുതല്‍ കിടപുരോഗികളുടെ ഭവനങ്ങള്‍ ഇടവക വികാരി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യവുമായി സന്ദര്‍ശിക്കുകയും ആ ഭവനത്തിലുള്ളരോടപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജൂലൈ 8-ാം തീയതി ഞായറാഴ്ച ഒന്നാം കുര്‍ബാനയോടെ ആരംഭിച്ച സമാപന ചടങ്ങുകള്‍ ഏറെ മനോഹരമായി. കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച വി.കുര്‍ബാനയില്‍ യുവജനങ്ങളുടെ പങ്കാളിത്വം ഏറെശ്രദ്ധയമായി. വി.ബലിക്കുശേഷം ഇടവക ജനങ്ങളുടെ സാനിദ്ധ്യത്തില്‍ KCYL പതാക യൂണിറ്റ് ചാപ്ലയന്‍ ,ഡയറക്ടര്‍ ലൂക്കോസ് എം.എ, യൂണിറ്റ് പ്രസിഡന്റ് അമിത് ജോയിസ് മണലേല്‍ എന്നിവര്‍ ചേര്‍ന്ന് ഉയര്‍ത്തുകയും സെക്രട്ടറി തോംസണ്‍ സണ്ണി മുകളേല്‍ പ്രതിഞ ചോല്ലികൊടുക്കുകയും ചെയ്തു. അനേകം യുവജനങ്ങളുടെ പങ്കാളിത്വത്തോടെ ഇടവകയിലെ തന്നെ സ്ഥാപനമായ മാര്‍ത്താഭവന്‍  സ്‌പെഷ്യല്‍ സ്‌കുളിലെയും സെന്റ് ജോണ്‍സ് വൃദ്ധമന്ദിരത്തിലെയും അംഗങ്ങളോടോപ്പം  ഉച്ചഭക്ഷണം പങ്കിടുകയും അവരോടപ്പം ഏറെ നേരം പാട്ടും , തമാശുകളും, കളികളുമായി ചിലവിടുകയും ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ടിജോ റ്റോമി ചെമ്പന്തിയില്‍ , ജിനേഷ് ജോയി കീഴങ്ങാട്ട്, സാന്ദ്ര ബേബി പൂവക്കോട്ടില്‍ , സിസ്റ്റര്‍ അഡ്‌വൈസര്‍ സി.ഡീനാ എസ്.വി.എം, എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read more

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ ഇന്‍ഡോര്‍സ്‌റ്റേഡിയവും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്തു.

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച  ഇൻഡോർ സ്റ്റേഡിയത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും വെഞ്ചിരിപ്പ് കര്‍മ്മവും ഉൽഘാടനവും ശനിയാഴ്ച(07.07.2018)  ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.  സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന 15  ഹൈടെക്ക് ക്ലാസ്സ് മുറികളുടെ സമർപ്പണം  വൈക്കം  എം.എൽ.എ ശ്രീമതി. സി.കെ ആശ നിർവഹിക്കുന്നതാണ്. കല്ലറ സെൻറ്.തോമസ് ഹൈസ്കൂളിലെ രക്ഷകർത്താക്കളുടെയും, കല്ലറ സെൻറ് തോമസ് പള്ളി ഇടവകക്കാരുടെയും, സ്പോൺസർമാരുടെയും, അധ്യാപക- അനധ്യാപകരുടെയും സഹായത്തോടെയാണ് പണികഴിപ്പിച്ചത്. കോട്ടയം ജില്ലാപഞ്ചായത്ത് 2017- 18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ.രഞ്ജിത്ത് നിർവഹിക്കുന്നതാണ്. സമ്മേളനത്തിൽ റവ.ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ (സെക്രട്ടറി കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി)അധ്യക്ഷ പ്രസംഗം നടത്തുകയും. ശ്രീമതി.അന്നമ്മ രാജു (പ്രസിഡണ്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്) മുഖ്യപ്രഭാഷണം നടത്തും. ശ്രീ. എ.കെ അരവിന്ദാക്ഷൻ,ശ്രീ.പി. കെ.ഉത്തമൻ എന്നിവർ ആശംസകളർപ്പിക്കും.
യത്തിന്റെയും കര്‍മ്മവും ഉദ്ഘാടനവും (07.07.2018)  കെ.കെ റവ.ഫാ.ഇടത്തിപ്പറമ്പില്‍ ചെയ്യും  ഹൈസ്‌കൂളിന്റെ  

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച  ഇൻഡോർ സ്റ്റേഡിയത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും വെഞ്ചിരിപ്പ് കര്‍മ്മവും ഉൽഘാടനവും  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ട്നിര്‍വ്വഹിച്ചു. റവ.ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ (സെക്രട്ടറി കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി)അദ്ധ്യക്ഷനായിരുന്നു.സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന 15  ഹൈടെക്ക് ക്ലാസ്സ് മുറികളുടെ സമർപ്പണം  വൈക്കം  എം.എൽ.എ ശ്രീമതി. സി.കെ ആശ നിര്‍വ്വഹിച്ചു.കോട്ടയം ജില്ലാപഞ്ചായത്ത് 2017- 18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ.രഞ്ജിത്ത് നിര്‍വ്വഹിച്ചു. ശ്രീമതി.അന്നമ്മ രാജു (പ്രസിഡണ്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), ശ്രീ. എ.കെ അരവിന്ദാക്ഷൻ,ശ്രീ.പി. കെ.ഉത്തമൻ,സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സാബു മാലിതുരുത്തേല്‍, ഹെഡ്മാസ്റ്റര്‍ ആര്‍.സി. വിന്‍സന്റ്‌ എന്നിവർ ആശംസകളർപ്പിച്ചു.

Read more

കെ.എസ്.എസ്.എസ് പകല്‍വീട് പദ്ധതിയ്ക്ക് തുടക്കമായി

കെ.എസ്.എസ്.എസ് 
പകല്‍വീട് പദ്ധതിയ്ക്ക് തുടക്കമായി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈപ്പുഴ പാലത്തുരുത്ത് മരിയന്‍ വില്ലയിലാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസവും ഉന്നമനവും ലക്ഷ്യമാക്കി പകല്‍വീട് പദ്ധതിയ്ക്ക് തുടക്കമായത്. പകല്‍വീടിന്റെ ഉദ്ഘാടനം കൈപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജെയിംസ് മലയില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി കുഞ്ഞുമോന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. കെ ശിവശങ്കരന്‍, എബ്രഹാം തറയില്‍, നീണ്ടൂര്‍ ആയുര്‍വേദ ആശുപത്രി ഡോക്ടര്‍ മഹേഷ് ബാബു, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍. സാമൂഹ്യ പ്രവര്‍ത്തകരായ ചിന്നമ്മ രാജന്‍, മിനി സജി, വനിതാസ്വാശ്രയ സംഘം ഗ്രാമതല സെക്രട്ടറി എല്‍സമ്മ ജോയി എന്നിവര്‍ പ്രസംഗിച്ചു. വയോജനങ്ങള്‍ക്ക് ഒത്തുകൂടുവാനും അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും ഒന്നിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും തൊഴില്‍ പരിശീലനങ്ങളിലൂടെ വരുമാനം കണ്ടെത്തുവാനും പ്രഥമിക മെഡിക്കല്‍ പരിശോധനകള്‍ നടത്തുവാനുമാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്. പകല്‍ വീട് പദ്ധതിയുടെ ഭാഗമായി ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.  200റോളം പേര്‍ പങ്കെടുത്തു. 

എസ്‌.എച്ച്‌. മൗണ്ട്‌ സമ്പൂര്‍ണ്ണ കെ.സി.സി ഇടവക.

കോട്ടയം: ക്‌നാനായ സമുദായ പാരമ്പര്യവും, തനിമയും, ആചാരങ്ങളും കാത്ത്‌ പരിപാലിക്കാന്‍ കെ.സി.സി. അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന്‌ അഭിവന്ദ്യ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി. ആചാരങ്ങള്‍ വികലമാക്കപ്പെടാതെ ആചരിക്കാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആചാരാനുഷ്‌ഠാനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കാന്‍ ഈവന്‍ മാനേജ്‌മെന്റുകളെയോ മറ്റുള്ളവരെയോ ഏല്‍പിക്കാതെ കുടുംബാംഗങ്ങള്‍ അത്‌ നേരിട്ട്‌ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ എല്ലാ അംഗങ്ങളും ഭരണഘടന വായിക്കുകയും ലക്ഷ്യം മനസ്സിലാക്കുകയും വേണം. അതോടൊപ്പം അര്‍ത്ഥവത്തായ രീതിയില്‍ വിവാഹചടങ്ങുകള്‍ ആചരിക്കണമെന്നും അദ്ദേഹം പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു. എസ്‌.എച്ച്‌. മൗണ്ട്‌ ഇടവക സമ്പൂര്‍ണ്ണ കെ.സി.സി ഇടവകയാക്കിക്കൊണ്ടുള്ള പ്രഖ്യാപന ചടങ്ങുകളുടെ ഉദ്‌ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പ്രസിഡണ്ട്‌ അഡ്വ. മാത്യു ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.സി.സി അതിരൂപതാ പ്രസിഡണ്ട്‌ ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്‌ എക്‌സ്‌. എം.എല്‍.എ സമ്പൂര്‍ണ്ണ ഇടവക പ്രഖ്യാപനം നടത്തി. കെ.സി.സി. അതിരൂപതാ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍ എസ്‌.എച്ച്‌. മൗണ്ട്‌, സെ. മാര്‍സിലിനാസ്‌ സ്‌കൂള്‍ പ്രതിനിധികള്‍ ആയ സി. സോഫി, സി. ലൈസി എസ്‌.വി.എം എന്നിവര്‍ക്ക്‌ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ ധനസഹായ വിതരണം നടത്തി.

Read more

മാലക്കല്ല് കെ.സി.വൈ.എല്‍ യൂണിറ്റ് യുവജന ദിനാഘോഷം

മാലക്കല്ല് കെ.സി.വൈ.എല്‍ യൂണിറ്റ് യുവജന ദിനാഘോഷം " AMIGO-2 K 18 " ജൂലൈ 8 ഞായറാഴ്ച മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.

മാലക്കല്ല് കെ.സി.വൈ.എല്‍ യൂണിറ്റ് യുവജന ദിനാഘോഷം " AMIGO-2 K 18 " ജൂലൈ 8 ഞായറാഴ്ച മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.

Read more

ചങ്ങലേരി ഫൊറോനയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.

ചങ്ങലേരി: സമുദായത്തില്‍ അടിയുറച്ചു നിന്നു കൊണ്ട് സമുദായ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ മാതൃക കാട്ടണമെന്ന് മാര്‍ ജോസഫ് പണ്ടാരശേരില്‍. ചങ്ങലേരി ഫൊറോനയിലെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലനത്തിന്‍െറ ആദ്യ വിദ്യാലയമാണ് കുടുംബം.കുടുംബത്തില്‍ പരിചയിക്കപ്പെട്ട വിശ്വാസ പാഠങ്ങളാണ് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ലഭിക്കേണ്ടത്.സമുദായ പൈതൃകങ്ങളും പാരമ്പര്യങ്ങളും കൃതതയോടെ ആഘോഷിക്കുന്നതില്‍ മാതാപിതാക്കന്‍മാരുടെ ശ്രദ്ധയും ജാഗ്രതയും ഏറെ ഉണ്ടാകണമെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി. സഭ-സാമുദായിക വിഷയങ്ങളില്‍ അംഗങ്ങളുടെ സംശയങ്ങള്‍ക്ക ്പിതാവ് മറുപടി പറഞ്ഞു. പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കൊച്ചാംദപള്ളി ക്ളാസ്നയിച്ചു. ഫൊറോന വികാരി ഫാ. ജോസ് കന്നുവെട്ടിയേല്‍,പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മേരി മാത്യു പടവത്തില്‍ എന്നിവര്‍ പ്രസംഗിച്ചു

Read more

Copyrights@2016.