india live Broadcasting

ഈ മാസം 23-ന്‌ ഉപവസിച്ച്‌ പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആഹ്വാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 23-ന്‌ ലോക സമാധാനത്തിനായി ഉപവസിച്ച്‌ പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആഹ്വാനം. പ്രാര്‍ത്ഥന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഫലപ്രദമായ പരിഹാരമാര്‍ഗമാണ്‌. സംഘര്‍ഷത്തിന്റെ അവസരങ്ങളോട്‌ ഉറപ്പോടെ `നോ" പറയുവാന്‍ ഓരോ വ്യക്തിക്കും സാധിക്കണം. അക്രമത്തിലൂടെ നേടുന്ന വിജയങ്ങള്‍ യഥാര്‍ത്ഥമല്ല. സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും നന്മ കൈവരിക്കുവാന്‍ ഇടയാക്കും; പാപ്പ ഓര്‍മിപ്പിച്ചു. ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലായ ഡോമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങള്‍ക്കായി ആ ദിവസം പ്രത്യേകമായി സമര്‍പ്പിക്കുവാനും അകത്തോലിക്കരും അക്രൈസ്‌തവരും യുക്തമായ രീതിയില്‍ ആചരണത്തില്‍ പങ്കുചേരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വേദനിക്കുന്നവരെയും ക്ലേശങ്ങളനുഭവിക്കുന്നവരെയും എപ്പോഴും കേള്‍ക്കാന്‍ സന്നദ്ധനായിരിക്കുന്ന സ്വര്‍ഗീയ പിതാവിനെപ്പോലെ നമ്മുടെ മനസാക്ഷിക്കനുസരിച്ച്‌ ഇവരുടെ നിലവിളിയോട്‌ പ്രത്യുത്തരിക്കാന്‍ സാധിക്കണമെന്ന്‌ പാപ്പ പറഞ്ഞു. സ്വര്‍ഗീയ പിതാവിനോട്‌ നമുക്ക്‌ ചോദിക്കാം- സമാധാനം സ്ഥാപിക്കുന്നതിനായി എനിക്ക്‌ എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന്‌; മാര്‍പാപ്പ പറഞ്ഞു.

Read more

അതിരൂപത തിരുബാലസഖ്യം വാര്‍ഷികം ഫെബ്രുവരി 18 ന് ഇടക്കോലി സെന്റ് ആൻസ് പള്ളിയിൽ വച്ച്

കോട്ടയം അതിരൂപത തിരുബാലസഖ്യം വാർഷികാഘോഷം 2018 ഫെബ്രുവരി 18 ഞായറാഴ്ച ഇടക്കോലി സെന്റ് ആൻസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഇടക്കോലി സെന്റ് ആൻസ് പള്ളിവികാരി ഫാ. ജോസ് തേക്കുനിൽക്കുന്നതിൽ സ്വാഗതം ആശംസിച്ചു കൊണ്ട്  തിരുബാലസഖ്യം ഡയറക്ടർ റവ.ഫാ.ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം  കോട്ടയം അതിരൂപതാ വികാരി ജനറാൾ റവ .ഫാദർ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി   റവ.ഫാദർ. തോമസ് പ്രാലേൽ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീ. മത്തച്ചൻ കവുന്നുംപാറയില്‍ , ശ്രീ .ഡൈഗോ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. തദവസരത്തിൽ തിരുബാലസഖ്യം അംഗങ്ങളുടെ പുരാതന പാട്ട്, സംഗീതം .പ്രസംഗം തുടങ്ങിയ പരിപാടികളും നടത്തപ്പെടുന്നു. തിരുബാലസഖ്യം  വൈസ്‌ ഡയറക്ടർ സി.ജോണ്‍സിയ SVM ഏവർക്കും നന്ദി പറയുകയും ചെയ്യും.

റവ.ഫാ.ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ   കവുന്നുംപാറയില്‍  ശ്രീ. ഡൈഗോ
 സി.ജോണ്‍സിയ SVM വൈസ്‌
Read more

ഡല്‍ഹിയിൽ കുടുംബനവീകരണധ്യാനം നടത്തി

ഡല്‍ഹി: ഡല്‍ഹി ക്നാനായ കാത്തലിക്ക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍െറ ആഭിമുഖ്യത്തില്‍ കുടുംബനവീകരണധ്യാനം നടത്തി. കള്ളാര്‍ ഒ.എസ്.എച്ച് ആശ്രമത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ.ജോര്‍ജ് കുടുന്തയില്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. കുര്യന്‍ വെള്ളായിക്കല്‍, ഡയാസ്പൊറോ ഇന്‍ ചാര്‍ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. ജിബിന്‍ പാറടിയില്‍, കൂടരായോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read more

ഫാ. ലൂക്ക് കട്ടപ്പുറം- ഫാ. ജേക്കബ് മുടക്കാലില്‍ എന്നിവരുടെ അനുസ്മരണം നടത്തി

കള്ളാര്‍: രാജപുരം ക്നാനായ സംഘടിത കുടിയേറ്റത്തിന് പാതയൊരുക്കിയ 1943-ലെ വന്ദ്യ വൈദികരായ ഫാ.ലൂക്ക് കട്ടപ്പുറം ഒ.എസ്.എച്ച്, ഫാ. ജേക്കബ് മുടക്കാലില്‍ ഒ.എസ്.എച്ച് എന്നിവരുടെ അനുസ്മരണം നടന്നു. 1943 ഫെബ്രുവരി 4-ാം തിയതി രാജപുരത്ത് എത്തിചേര്‍ന്ന 72 ക്നാനായ കുടുംബങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കി, കുടിയേറിപ്പാര്‍ക്കുന്നവരെ സ്വീകരിക്കുന്നതിനുവേണ്ടിയും, കുടിയേറ്റ ജനതയുടെ ആദ്യകാല ആത്മീയ ശുശ്രുഷകള്‍ക്കുവേണ്ടിയും അന്നത്തെ കോട്ടയം രൂപതാ മെത്രാനായിരുന്ന മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പാതാവ് നിയോഗച്ചതാണ് ഈ രണ്ടു വൈദികരേയും. അനുസ്മരണത്തോടനുബന്ധിച്ച് മാര്‍. മാത്യു മൂലക്കാട്ടിന്‍്റെ മുഖ്യകാര്‍മ്മികത്വില്‍ ദിവ്യബലി അര്‍പ്പിച്ചു. സമ്മേളത്തില്‍ തിരുഹ്യദയദാസസമൂഹം സുപ്പിരിയര്‍ ജനറല്‍ ഫാ. കുര്യന്‍ തട്ടാര്‍ക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മാര്‍. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തങ്ങളുടെ മക്കള്‍ക്ക് സഭയൊരുക്കുന്ന കരുതലിന്‍്റെ അടയാളമാണ് ഈ രണ്ടു വൈദീകരുടെ ത്യാഗോജ്വല ജിവിതങ്ങളെന്ന് മാര്‍. മൂലക്കാട്ട് അഭിപ്രായപ്പെട്ടു. മാര്‍.ജോസഫ് പണ്ടാരശ്ശേരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ജോസഫ് മുളവനാല്‍, ഫാ.ബെന്നി ചേരിയില്‍, മാത്യു പൂഴിക്കാല, ഫാ. ലൂക്ക് പൂതൃക്കയില്‍, ഫാ. റെജി മുട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വൈദികരും സിസ്റ്റേഴ്സും രാജപുരം പനത്തടി ഫൊറോനകളിലെ അല്മായ പ്രതിനിധികളും കട്ടപ്പുറത്തച്ചന്‍്റേയും, മുടക്കാലച്ചന്‍്റേയും കുടുംബാംഗങ്ങളമടങ്ങുന്ന 350 ഓളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫാ.ലൂക്ക് , ഫാ. ജേക്കബ് എന്നിവരുടെ അനുസ്മരണശിലാഫലകവും മാര്‍ മൂലകാട്ട് അനാഛാദനം ചെയ്തു.

Read more

ഉഴവൂര്‍ വോളി: സെന്റ് തോമസ് കോളേജ് പാലായും, അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരിയും വിജയികള്‍

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന 30-ാംമത് ബിഷപ്പ് തറയില്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ എസ്. എന്‍. ജി കോളജ് ചേളന്നൂരിനെ പരാജയപ്പെടുത്തി സെന്റ് തോമസ് കോളേജ് പാലാ ട്രോഫി കരസ്ഥമാക്കി (25-21, 25-23, 22-25, 24-23).  29-ാംമത് സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കൃഷ്ണന്‍ മേനോന്‍ കോളേജ് കണ്ണൂരിനെ പരാജയപ്പെടുത്തി അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി ട്രോഫി കരസ്ഥമാക്കി (25-20, 25-16, 25-20). ടൂര്‍ണമെന്റുകളുടെ സമ്മാനദാനം ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ദമ്പതിമാരായ ശ്രീ. കെ. പി. ബിമിനും, ശ്രീമതി എം. എ. പ്രജുഷയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 

ജോസ്‌മി ജോസഫിന് എം.എസ്‌.സി പരീക്ഷയില്‍ രണ്ടാം റാങ്ക്‌

എം.എസ്‌.സി പരീക്ഷയില്‍ രണ്ടാം റാങ്ക്‌ 
എം.എസ്‌.സി. ആക്‌ച്യൂറിയല്‍ സയന്‍സില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാം റാങ്ക്‌ നേടിയ ജോസ്‌മി ജോസഫ്‌. കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജില്‍ പഠിച്ച ജോസ്‌മി പറമ്പഞ്ചേരി ഇടവക അറയ്‌ക്കല്‍ ജോസഫ്‌ & ജോമോള്‍ ദമ്പതികളുടെ മകളാണ്‌

എം.എസ്‌.സി. ആക്‌ച്യൂറിയല്‍ സയന്‍സില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാം റാങ്ക്‌ നേടിയ ജോസ്‌മി ജോസഫ്‌. കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജില്‍ പഠിച്ച ജോസ്‌മി പറമ്പഞ്ചേരി ഇടവക അറയ്‌ക്കല്‍ ജോസഫ്‌ & ജോമോള്‍ ദമ്പതികളുടെ മകളാണ്‌. 

Read more

മലബാര്‍ റീജിയണിലെ നേതൃസംഗമവും പഠനശിബിരവും മാര്‍ച്ച് 10 ന് പയ്യാവൂർ ടൗൺ പള്ളിയിൽ

പയ്യാവൂർ : കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് (KCC), ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ (KCWA), ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL ) എന്നിവയുടെ മലബാര്‍ റീജിയണിലെ നേതൃസംഗമവും പഠനശിബിരവും മാര്‍ച്ച് 10 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പയ്യാവുര്‍ സെന്‍റ് ആന്‍സ് ടൗണ്‍ പളളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍സംഗമം ഉദ്ഘാടനം ചെയ്യും. "അല്‍മായ സംഘടനകള്‍ സഭയില്‍-സമുദായത്തില്‍-സമൂഹത്തില്‍" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഏകദിന പഠനശിബിരത്തില്‍ സമുദായ സംഘടനകളുടെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പഠനശിബിരത്തില്‍ ഓരോ ഫൊറോനയിലെയും KCC, KCWA , KCYL, സംഘടനകളുടെ ചാപ്ലെയിന്‍മാരും മൂന്ന് സംഘടനകളുടെയും അതിരൂപതാ, ഫൊറോന ഭാരവാഹികളും ഓരോ യൂണിറ്റ ്ഭാരവാഹികളും പങ്കെടുക്കും.

Read more

20-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും കോട്ടൂർവയൽ സ്കൂളിൽ നടത്തി.

കോട്ടൂർവയൽ St. ജോസഫ്സ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ 20-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും നടത്തി

കോട്ടൂർവയൽ : കോട്ടൂർവയൽ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ 20-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും ഇന്നലെ സ്കൂൾ വച്ച് നടത്തി. റവ. സിസ്റ്റർ മെർലിൻ (SJC) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ ജിലേഷ് പുഴക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ സിന്റോ ഞാറോലിക്കൽ , ശ്രീമതി.നിഷിദ റഹ്മാൻ എന്നിവർ ആശംസയർപ്പിച്ചു. സിസ്റ്റർ.മോൺസി (SJC) റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീമതി. ലിസ്സി സജി സ്വാഗതവും, ശ്രീ. ഷിജു മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുരുന്നുകളുടെ കലാസന്ധ്യ അരങ്ങേറി

Read more

എൽസ്സമ്മ ജോസഫിന്റെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും.

കുറ്റൂർ: എൽസ്സമ്മ ജോസഫിന്റെ  കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി  ഇടവകാംഗമായ പരുത്തിമുട്ടത്ത് എൽസ്സമ്മ ജോസഫ് (58) നിര്യതയായി . അന്ത്യയാത്രയിലും നേത്രദാനം ചെയ്ത് മറ്റൊരു മനുഷ്യ ജീവന് പ്രകാശമേകി. മൃതസംസ്ക്കാരം വെള്ളിയാഴ്ച 3.30 പി.എം ന് കുറ്റൂർ,സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.

Read more

വൈദികരുടെ ബാസ്ക്കറ്റ് ബോൾ കോട്ടയം ബ്ലാസ്റ്റേഴ്‌സ് വിജയികളായി

ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ച് ഇന്ന് ശ്രീപുരത്ത് വച്ച് നടന്ന വൈദികരുടെ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വിജയിച്ച കോട്ടയം ബ്ലാസ്റ്റേഴ്‌സും , 1st റണ്ണേഴ്സപ്പ് നേടിയ മലബാർ ടസ്‌ക്കേഴ്സും ട്രോഫിയുമായി പിതാക്കൻ മാരോടൊപ്പം.

Read more

കുറുമുള്ളൂർ സെന്റ് തോമസ് യുപി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി

കുറുമുള്ളൂർ സെന്റ് തോമസ് യുപി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നവതി  സമാപനവും ഫെബ്രുവരി 15  ഉച്ചകഴിഞ്ഞ് 3:30ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു.. രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ  സിസ്റ്റർ ജോബി (എസ്.ജെ.സി )  പതാകയുയർത്തി കൊണ്ട് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വൈകുന്നേരം5 മണിക്ക്സെന്റ് ജോസഫ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സൗമി (എസ്.ജെ.സി)യുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി വെരി റവ. ഫാദർ.തോമസ് ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അശോകൻ R മുഖ്യപ്രഭാഷണം നടത്തി. കുറുമുള്ളൂർ സെന്റ് സ്റ്റീഫൻ പള്ളി വികാരി റവ. ഫാദർ.റോജി മുകളേൽ, കാണക്കാരി പഞ്ചായത്ത് മെമ്പർ ശ്രീമതി മീനു മനോജ്, സ്കൂൾ ചെയർപേഴ്സൺ  കുമാരി ദിയ ട്രീസ സിറിയക്ക്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് കരുതല്‍ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം റീനാ എസ്.ആനന്ദ് (B.P.O.B.R.C കുറവിലങ്ങാട്) നിര്‍വഹിച്ചു.തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കുകയും ചെയ്തു.സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.

നവതി  ജോബി എസ്.ജെ.സി     സൗമി ഇടത്തിപ്പറമ്പില്‍ R  മീനു ദിയ
Read more

മലബാർ റീജിയൻ സെനറ്റും പ്രവേശനോത്സവും Feb. 25 ന് ശ്രീപുരത്ത്

മലബാർ റീജിയൻ സെനറ്റും പ്രവേശനോത്സവും Feb. 25 ന് ശ്രീപുരത്ത്
കണ്ണൂർ: കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ കെ.സി.വൈ.എല്‍ ന്റെ ഈ പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റും പുതിയ ഭാരവാഹികളുടെ പ്രവേശനോത്സവും സംയുക്തമായി ഫെബ്രുവരി 25 ന്‌ ഞായറാഴ്‌ച്ച 9.30 ന്‌ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തപ്പെടും. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷത്തെ കെ.സി.വൈ.എല്‍ കര്‍മ്മപരിപാടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പുതിയ ഭരണസമിതി അംഗങ്ങളും യൂണിറ്റ്‌ ഭാരവാഹികളും എല്ലാം പങ്കെടുക്കുന്ന സെനറ്റില്‍ പുതിയവര്‍ക്കായുളള പ്രവേശനോത്സവും ഇതിനോടനുബന്ധിച്ച്‌ നടത്തപ്പെടും. മലബാര്‍ റീജിയണിന്റെ നേത്യത്വത്തില്‍ നടത്തുന്ന `ഇടയനരികെ’ എന്ന നോമ്പുകാല ചിന്തകള്‍ ജന ശ്രദ്ധ നേടി മലബാറിലെ കെ.സി.വൈ.എല്‍ യുവജനങ്ങള്‍ പ്രവര്‍ത്തന വീഥിയില്‍ വ്യത്യസ്‌തമായി. അമ്പത്‌ നോയമ്പില്‍ നടപ്പില്‍ വരുത്തുന്ന `സ്വച്ഛ്‌ മലബാര്‍’ കര്‍മ്മ പദ്ധതിയെകുറിച്ച്‌ ഉളള വിശദമായ ചര്‍ച്ചകള്‍ നടത്തപ്പെടും.

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളായുടെയും അനേര്‍ട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.  ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഊര്‍ജ്ജ സംരക്ഷണം ഒരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ സാധ്യമാകുന്ന വിധത്തില്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി എബ്രഹാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് മെമ്പര്‍ സെബാസ്റ്റ്യന്‍ കോയിക്കല്‍, വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് മേരി പുന്നൂസ്,  കോര്‍ഡിനേറ്റര്‍ ജാന്‍സി ജോയി എന്നിവര്‍ പ്രസംഗിച്ചു.  ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് റിസോഴ്‌സ് പേഴ്‌സണ്‍ മേഴ്‌സി സ്റ്റീഫന്‍, അനേര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ കണ്ണന്‍ പി. എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ നൂറോളം പേര്‍ പങ്കെടുത്തു.

വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ ഒന്നാം വെളളിയാഴ്ച തീര്‍ത്ഥാടനം; ക്‌നാനായ വോയ്‌സിലും KVTV-യിലും തത്സമയം.

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ കുരിശു മല കയറ്റവും നോമ്പുകാല ശുശ്രൂഷകളും ഇന്നു തുടങ്ങുന്നു
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ കുരിശു മല കയറ്റവും നോമ്പുകാല ശുശ്രൂഷകളും ഇന്നു മുതല്‍ ആരംഭിയ്ക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ ഈ പുണ്യഭൂമിയെ ഭക്തിസാന്ദ്രമാക്കും.
യേശു ക്രിസ്തുവിന്റെ പീഢാസഹനത്തിന്റേയും കുരിശുമരണത്തിന്റേയും തിരു ഉത്ഥാനത്തിന്റേയും പൂജ്യസ്മരണകളുമായി അനേകായിരങ്ങള്‍ ഈ പുണ്യ മല ചവിട്ടുമ്പോള്‍ അധരങ്ങള്‍ സ്തുതിഗീതങ്ങളാല്‍ പൂരിതമാകും.
2018 ഫെബ്രുവരി 11ന് ആരംഭിച്ച വലിയ നോമ്പിലെ വെള്ളിയാഴ്ചകളില്‍ വിവധ ഫൊറോനകളിലെ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ടില്‍ തീര്‍ത്ഥാടകരത്തും. ഇന്ന് കിടങ്ങൂര്‍ ഫൊറോനയിലെ വൈദികര്‍, ഫൊറോന വികാരി ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ആഘോഷമായ ബലിയര്‍പ്പിയ്ക്കും. 5 pm ന് കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ റവ. ഫാ
ഗീവര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ തിരുവചന സന്ദേശം നല്കും . 6 pm ന് കൂരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ട കയറ്റം 9. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.
പള്ളിമുറ്റത്തുനിന്ന് ആരംഭിയ്ക്കുന്ന കേരളത്തിലെ തന്നെ വേറിട്ടൊരു തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ കുരിശിന്റെ വഴിയിലെ പതിനാലുസ്ഥലങ്ങളും ചേതോകരമായി രൂപകല്പന ചെയ്തിട്ടുണ്ട്
ആകെ ഇരുനൂറ്റമ്പതു മീറ്റര്‍ ദൈര്‍ഘ്യമേ ഈ മലയ്ക്കുൊള്ളു. കരിങ്കുന്നം പുത്തന്‍പള്ളിയില്‍ നിന്നും രണ്ടും, പുറപ്പുഴയില്‍ നിന്നും ഒന്നും കിലോമീറ്റര്‍ ഉള്ളില്‍ വടക്കുമ്മുറിയിലാണ് തീര്‍ത്ഥാടന കേന്ദ്രം.

വടക്കുംമുറി; കോട്ടയം അതിരൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായ വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശ്രുശ്രൂഷകളോടനുബന്ധിച്ച് എല്ലാ വെളളിയാഴ്ചകളിലും നടന്നുവരുന്ന കുരിശുമല കയറ്റവും വചന പ്രഘോഷണവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ ഈ പുണ്യഭൂമിയെ ഭക്തിസാന്ദ്രമാക്കും.യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റേയും തിരു ഉത്ഥാനത്തിന്റേയും പൂജ്യസ്മരണകളുമായി അനേകായിരങ്ങള്‍ ഈ പുണ്യ മല ചവിട്ടുമ്പോള്‍ അധരങ്ങള്‍ സ്തുതിഗീതങ്ങളാല്‍ പൂരിതമാകും.അഭിവന്ദ്യ പിതാക്കന്മാരും വചന പ്രഘോഷകരും നോമ്പിലെ പരിത്യാഗ ചിന്തകളെ അനുഗ്രഹീതമാക്കും.  

ഫെബ്രുവരി 16 ഒന്നാം(വെളളി) മുതല്‍ ആരംഭിച്ച് നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും വിവധ ഫൊറോനകളിലെ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ടില്‍ തീര്‍ത്ഥാടകരത്തും. ഫെബ്രുവരി 16 ഒന്നാം വെളളിയാഴ്ച കിടങ്ങൂര്‍ ഫൊറോനയിലെ വൈദികര്‍, ഫൊറോന വികാരി ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ആഘോഷമായ ബലിയര്‍പ്പിയ്ക്കും. 5 pm ന് കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ റവ. ഫാ.ഗീവര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ തിരുവചന സന്ദേശം നല്കും . 6 pm ന് കൂരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോമൗണ്ട്‌ കുരിശുമല കയറ്റം 9.30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.

.

Read more

അതിരൂപതയിലെ മികച്ച അധ്യാപകനായി സുനില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

 അതിരൂപതയിലെ മികച്ച അധ്യാപകനായി  സുനില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
കരിങ്കുന്നം: കോട്ടയം അതിരൂപതയിലെ മികച്ച അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട കരിങ്കുന്നം ഹയര്‍ സെക്കന്‍ഡറിയിലെ സുനില്‍ തോമസിനും മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട കരിങ്കുന്നം സ്‌കൂളിനും അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയുടെ അനുമോദനം. സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ്‌ സ്‌കൂളിനെയും സുനില്‍ തോമസിനെയും അനുമോദിച്ചത്‌. അനുമോദനയോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ്‌ കരിമ്പുംകാലായില്‍ അധ്യക്ഷത വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു ബിജു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി അവാര്‍ഡ്‌ ജേതാവിന്‌ മെമന്റോ കൈമാറി. മികച്ച സ്‌കൂളിനുള്ള അവാര്‍ഡും എം.പി പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫനു നല്‍കി. അധ്യാപകരായ കുര്യാക്കോസ്‌ മാത്യു, പ്രവീണ്‍ ശേഖര്‍ എന്നിവര്‍ മംഗളഗാനം ആലപിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബര്‍ ജിമ്മി മറ്റത്തിപ്പാറ, ആദ്യപ്രിന്‍സിപ്പല്‍ പി.കെ. ചാക്കോ, ഫാ. ബിബിന്‍ ചക്കുങ്കല്‍, പി.ടി.എ പ്രസിഡന്റ്‌ ജോമോന്‍ അബ്രാഹം, എം.പി.ടി.എ പ്രസിഡന്റ്‌ ജീന അബ്രാഹം, അധ്യാപക പ്രതിനിധി ബാബു കുരുവിള, തൊടുപുഴ ഡി.ഇ.ഒ ജി. ഉഷ, പ്രസ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ കണ്ണോളി എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡുജേതാവും ഹിസ്റ്ററി അധ്യാപകനുമായ സുനില്‍ തോമസ്‌ മറുപടി പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍ നന്ദി പറഞ്ഞു. ഹിസ്റ്റി അധ്യാപകനായ സുനില്‍ അലക്സ് നഗര്‍ ഇടവക വെള്ളിയേപ്പിള്ളില്‍ തോമസിന്‍െറയും അന്നമ്മയുടെയും മകനാണ്. മടമ്പം കല്ലറപുത്തന്‍പുരയില്‍ മിനിയാണു ഭാര്യ. മക്കള്‍: ആഷ്ലി,സോന, സുബിന്‍.

കെ.സി.വൈ.എല്‍ അറുനൂറ്റിമംഗലം യൂണിറ്റിന് നവനേതൃത്വം

അറുനൂറ്റിമംഗലം: കെ.സി.വൈ.എല്‍ പുതിയ ഭാരവാഹികൾ ചുമതലയേയേറ്റു. കെ സി വൈ എൽ ഇന്റെ പുതിയ പ്രസിഡന്റ് ആയി റ്റോണി തോമസ് വെള്ളാരംകാലായിലും, ജിനി ജിജോ പുത്തൻകുടിലിനെ  സെക്രട്ടറിയായും, നെവിൽ ചാക്കോ മട്ടംപറമ്പത്തിനെ ട്രെഷററായും,റോണല്‍ റൂസിനെ വൈസ് പ്രസിഡന്റായും, ആന്‍മരിയ  ജെയിംസ്  ഞാറക്കാട്ടിലിനെ  ജോ. സെക്രട്ടറി യായും മാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കെ.സി.വൈ.എല്‍  അറുനൂറ്റിമംഗലം യൂണിറ്റിന്  നവനേതൃത്വം

അറുനൂറ്റിമംഗലം: കെ.സി.വൈ.എല്‍ പുതിയ ഭാരവാഹികൾ ചുമതലയേയേറ്റു. കെ സി വൈ എൽ ഇന്റെ പുതിയ പ്രസിഡന്റ് ആയി റ്റോണി തോമസ് വെള്ളാരംകാലായിലും, ജിനി ജിജോ പുത്തൻകുടിലിനെ  സെക്രട്ടറിയായും, നെവിൽ ചാക്കോ മട്ടംപറമ്പത്തിനെ ട്രെഷററായും,റോണല്‍ റൂസിനെ വൈസ് പ്രസിഡന്റായും, ആന്‍മരിയ  ജെയിംസ്  ഞാറക്കാട്ടിലിനെ  ജോ. സെക്രട്ടറിയായും മാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Read more

വൈദികര്‍ നല്‍കിയ നേതൃത്വം അനുഗ്രഹീതം : മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ വിശ്വാസ പരിശ്രമ പൈതൃക നിറവില്‍ വിശ്വാസ സമൂഹത്തോട്‌ ചേര്‍ന്ന്‌ വൈദികര്‍ നടത്തിയ പരിശ്രമങ്ങള്‍ അനുഗ്രഹീതമെന്ന്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ നടന്ന വൈദിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍മായരും യുവജനങ്ങളും വൈദികരില്‍ നിന്നും എന്ത്‌ പ്രതീക്ഷിക്കുന്നു എന്ന വിഷയാവതരണവും തുടര്‍ന്ന്‌ വൈദികര്‍ വിവിധ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള ചര്‍ച്ചകളും നടന്നു. ചര്‍ച്ചയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മലബാര്‍ മേഖലയില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട അജപാലന പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയും ചെയ്‌തു. മലബാറില്‍ സേവനം ചെയ്‌ത വൈദികരുടെ പങ്കുവെയ്‌ക്കലിലൂടെ മലബാറിന്റെ പ്രത്യേകത അനുസരിച്ച്‌ ഒരു അജപാലന മാര്‍ഗ്ഗരേഖയ്‌ക്കുളള കാഴ്‌ച്ചപ്പാടുകള്‍ സമാഹരിക്കുവാന്‍ സാധിച്ചു.

Read more

കോട്ടൂർവയൽ St. ജോസഫ്സ് നേഴ്സറി സ്കൂളിന്റെ 20-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും 15 വ്യാഴാഴ്ച.

കോട്ടൂർവയൽ : കോട്ടൂർവയൽ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ 20-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും ഇന്ന് ഫെബ്രുവരി  15 വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. റവ. സിസ്റ്റർ മെർലിൻ (SJC) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഫാ ജിലേഷ് പുഴക്കരോട്ട് അദ്ധ്യക്ഷത വഹിക്കും. ശ്രീമതി.നിഷിദ റഹ്മാൻ ആശംസയർപ്പിക്കും. സിസ്റ്റർ.മോൺസി (SJC) റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീമതി. ലിസ്സി സജി സ്വാഗതവും, ശ്രീ. ഷിജു മാത്യു നന്ദിയും പറയും. തുടർന്ന് കുരുന്നുകളുടെ കലാസന്ധ്യ.

വൈദികരുടെ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ 1st റണ്ണേഴ്സപ്പ് മലബാർ ടസ്‌ക്കേഴ്സിന്.

ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ച് കഴിഞ്ഞ ദിവസം ശ്രീപുരത്ത് വച്ച് നടന്ന വൈദികരുടെ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വിജയിച്ച കോട്ടയം ബ്ലാസ്റ്റേഴ്‌സും , 1st റണ്ണേഴ്സപ്പ് നേടിയ മലബാർ ടസ്‌ക്കേഴ്സും ട്രോഫിയുമായി പിതാക്കൻ മാരോടൊപ്പം.

കു​​ടും​​ബാ​​ന്ത​​രീ​​ക്ഷ​​മു​​ള്ള​​ത് ഗ്രാ​​മീ​​ണ​​ സ്കൂ​​ളു​​ക​​ളി​​ൽ: മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.

ചി​​ങ്ങ​​വ​​നം: വി​​വി​​ധ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട കു​​ട്ടി​​ക​​ൾ ഒ​​ത്തു​​ചേ​​ർ​​ന്ന് ഒ​​രു കു​​ടും​​ബം പോ​​ലെ പ​​ര​​സ്പ​​രം സ​​ഹാ​​യി​​ച്ചും സ​​ഹ​​ക​​രി​​ച്ചും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ന്ത​​രീ​​ക്ഷ​​മാ​​ണ് ഗ്രാ​​മ​​ങ്ങ​​ളി​​ലെ സ്കൂ​​ളു​​ക​​ൾ​​ക്കു​​ള്ള​​തെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ചി​​ങ്ങ​​വ​​നം സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ളി​​ന്‍റെ ന​​വ​​തി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന പൂ​​ർ​​വ അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. കു​​ര്യാ​​ക്കോ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ് കെ. ​​മാ​​ണി എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, കെ. ​​സു​​രേ​​ഷ്കു​​റു​​പ്പ്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ടി​​നോ കെ. ​​തോ​​മ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ജ​​ൻ ചാ​​ക്കോ, സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​അ​​ല​​ക്സ് ആ​​ക്ക​​പ്പ​​റ​​ന്പി​​ൽ, ഹെ​​ഡ്മാ​​സ്റ്റ​​ർ കെ.​​യു. സ്റ്റീ​​ഫ​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ പ​​ങ്ക​​ജാ​​ക്ഷ​​ൻ പി​​ള്ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.  സ​​ർ​​വീ​​സി​​ൽ​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന അ​​ന്ന​​മ്മ ടീ​​ച്ച​​റി​​ന്‍റെ ഫോ​​ട്ടോ അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു.

കു​​ടും​​ബാ​​ന്ത​​രീ​​ക്ഷ​​മു​​ള്ള​​ത് ഗ്രാ​​മീ​​ണ​​ സ്കൂ​​ളു​​ക​​ളി​​ൽ: മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്

Copyrights@2016.