india live Broadcasting

ക്‌നാനായ അല്‍മായ സംഘടനകളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

സമുദായസംഘടനകളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും തങ്ങളുടെ ദൗത്യത്തെക്കുറിച്ചും സംഘടയുടെ ലക്ഷ്യത്തെക്കുറിച്ചും കൂടുതല്‍ അവബോധമുള്ളവരായി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്. സഭയോടൊപ്പം യാത്ര ചെയ്ത് ആത്മീയ വളര്‍ച്ച നേടി ദൈവരാജ്യത്തിലേക്കുള്ള നമ്മുടെ ജീവിത യാത്രയില്‍ അനുദിനം മുന്‍പോട്ട് പോകേണ്ടത് സംഘടനയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണ്. ക്‌നാനായ സമുദായത്തിന്റെ അല്‍മായ സംഘടനയെന്ന നിലയില്‍ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘനടകള്‍ ആത്മീയ വളര്‍ച്ചയോടൊപ്പം സമുദായ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കണം. ക്‌നാനായ സമുദായത്തിലെ മുന്‍തലമുറക്കാര്‍ സമുദായ ശാക്തീകരണത്തിന്റെയും നിലനില്‍പ്പിന്റെയും അടിസ്ഥാനമായ സ്വവംശവിവാഹനിഷ്ഠക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു.  ഏതുകാരണവും മൂലമാകട്ടെ സമുദായ അംഗത്വം നഷ്ടപ്പെടുത്തിയവരുടെ നഷ്ടബോധം നമുക്ക് പാഠമാകണം. സ്വവംശ വിവാഹനിഷ്ഠ ക്‌നാനായ സമുദായത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അവകാശവുമാണ്. അത് നിലനിര്‍ത്തിപ്പോകുകയെന്നത് ഓരോ ക്‌നാനായക്കാരന്റെയും ഉത്തരവാദിത്വവും. താല്‍ക്കാലിക ലാഭത്തിനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമായി സമുദായാംഗത്വം നഷ്ടപ്പെടുത്തുന്നവര്‍ പിന്നീട് ദുഃഖിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ കുടുംബത്തിലും സംഘടനകളിലും നമ്മുടെ മഹത്തായ പാരമ്പര്യം പാലിക്കാനുതകുന്ന ജീവിത മാതൃകകളും പരിശീലനങ്ങളും അനിവാര്യമാണ്. യുവജനങ്ങളാണ് നമ്മുടെ സമ്പത്ത്. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും  വേണം. അനാചാരങ്ങളും തെറ്റായ മാതൃകകളും യുവജനങ്ങളുടെ ക്‌നാനായ സമുദായ സ്‌നേഹത്തിന് കുറവ് വരുത്തുവാന്‍ ഇടയാക്കുന്നത് നമ്മള്‍ തിരിച്ചറിയണം. കുട്ടികളുടെ പരിശീലനം നമുക്ക് സുപ്രധാനമാണ്. അതിനാലാണ് വിദേശങ്ങളില്‍ നമ്മുടെ വൈദികരുടെ സേവനം ലഭ്യമാക്കി ക്‌നാനായ ഇടവകകളിലൂടെ നമ്മുടെ പുതുതലമുറയെ സമുദായ സ്‌നേഹത്തില്‍ വളര്‍ത്തുവാന്‍ നമ്മള്‍ സദാ പരിശ്രമിച്ചു വരുന്നത്.  മലബാര്‍, ഹൈറേഞ്ച് തുടങ്ങിയ കുടിയേറ്റ മേഖലകള്‍ ഇന്ന് വികസനം ഏറെ കൈവരിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയുകയും വിവാഹ ആലോചനകള്‍ വരുമ്പോള്‍ കുടിയേറ്റ മേഖലകളെ തുല്യമായി പരിഗണിക്കേണ്ടതുണെന്ന ബോദ്ധ്യം നമ്മുടെയിടയില്‍ വളര്‍ത്തുകയും വേണം. സമുദായത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും തെറ്റിദ്ധാരണകളും ദുരഭിമാനബോധവും കൈവെടിയണം. ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യുമ്പോഴാണ് സ്‌നേഹത്തില്‍ ആഴപ്പെടുന്നതെന്ന ബോദ്ധ്യം സമുദായാംഗങ്ങളില്‍ വളര്‍ത്തണം. വെല്ലുവിളികളും പ്രതിസന്ധികളും നമുക്ക് ഒരിക്കലും ഭീഷണിയാവില്ലായെന്ന നമ്മുടെ പൂര്‍വ്വികരുടെ ജീവിതാനുഭവം നമ്മള്‍ ഓര്‍മ്മിക്കണം. ദൈവാശ്രയബോധവും പരസ്പര മൂല്യങ്ങളോടുള്ള വിശ്വസ്തതയുമായിരിക്കണം നമ്മുടെ ജീവിത വഴിത്താരയിലെ ഊര്‍ജ്ജസ്രോതസ്സുകള്‍.  എന്‍ഡോഗമി നമ്മുടെ സംസ്‌ക്കാരമാണ് പാരമ്പര്യമാണ്; ക്‌നാനായ സമുദായത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനവുമാണ്. അതിനാല്‍ സ്വവംശവിവാഹനിഷ്ഠ അമൂല്യനിധിയായി കാത്തുപരിപാലിക്കണം. സഭ ഒരിക്കലും നമ്മുടെ സ്വവംശവിവാഹനിഷ്ഠയ്ക്ക് എതിരല്ല. എന്നാല്‍ അത് പരിപാലിക്കുവാന്‍ നിഷ്‌ക്കര്‍ഷിക്കുകയെന്നത് സഭയുടെ ഉത്തരവാദിത്വമല്ല; പിന്നയോ ഓരോ ക്‌നാനായ സമുദായാംഗത്തിന്റേതുമാണെന്ന ബോദ്ധ്യത്തില്‍ നിന്നും തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓരോ ക്‌നാനായ സമുദായ അംഗവും പ്രവര്‍ത്തിക്കുമ്പോള്‍ ക്‌നാനായ സമുദായത്തിന്റെ ഭാവി ശോഭനമാകുകയും സമുദായം സുസ്ഥിരമായി നിലനില്‍ക്കുകയും ചെയ്യും. (ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക പ്രതിനിധി സഭായോഗത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)
കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും തങ്ങളുടെ ദൗത്യത്തെക്കുറിച്ചും സംഘടയുടെ ലക്ഷ്യത്തെക്കുറിച്ചും കൂടുതല്‍ അവബോധമുള്ളവരായി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്. സഭയോടൊപ്പം യാത്ര ചെയ്ത് ആത്മീയ വളര്‍ച്ച നേടി ദൈവരാജ്യത്തിലേക്കുള്ള നമ്മുടെ ജീവിത യാത്രയില്‍ അനുദിനം മുന്‍പോട്ട് പോകേണ്ടത് സംഘടനയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണ്. ക്‌നാനായ സമുദായത്തിന്റെ അല്‍മായ സംഘടനയെന്ന നിലയില്‍ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘനടകള്‍ ആത്മീയ വളര്‍ച്ചയോടൊപ്പം സമുദായ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കണം. ക്‌നാനായ സമുദായത്തിലെ മുന്‍തലമുറക്കാര്‍ സമുദായ ശാക്തീകരണത്തിന്റെയും നിലനില്‍പ്പിന്റെയും അടിസ്ഥാനമായ സ്വവംശവിവാഹനിഷ്ഠക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. 
ഏതുകാരണവും മൂലമാകട്ടെ സമുദായ അംഗത്വം നഷ്ടപ്പെടുത്തിയവരുടെ നഷ്ടബോധം നമുക്ക് പാഠമാകണം. സ്വവംശ വിവാഹനിഷ്ഠ ക്‌നാനായ സമുദായത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അവകാശവുമാണ്. അത് നിലനിര്‍ത്തിപ്പോകുകയെന്നത് ഓരോ ക്‌നാനായക്കാരന്റെയും ഉത്തരവാദിത്വവും. താല്‍ക്കാലിക ലാഭത്തിനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമായി സമുദായാംഗത്വം നഷ്ടപ്പെടുത്തുന്നവര്‍ പിന്നീട് ദുഃഖിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ കുടുംബത്തിലും സംഘടനകളിലും നമ്മുടെ മഹത്തായ പാരമ്പര്യം പാലിക്കാനുതകുന്ന ജീവിത മാതൃകകളും പരിശീലനങ്ങളും അനിവാര്യമാണ്. യുവജനങ്ങളാണ് നമ്മുടെ സമ്പത്ത്. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും  വേണം. അനാചാരങ്ങളും തെറ്റായ മാതൃകകളും യുവജനങ്ങളുടെ ക്‌നാനായ സമുദായ സ്‌നേഹത്തിന് കുറവ് വരുത്തുവാന്‍ ഇടയാക്കുന്നത് നമ്മള്‍ തിരിച്ചറിയണം. കുട്ടികളുടെ പരിശീലനം നമുക്ക് സുപ്രധാനമാണ്. അതിനാലാണ് വിദേശങ്ങളില്‍ നമ്മുടെ വൈദികരുടെ സേവനം ലഭ്യമാക്കി ക്‌നാനായ ഇടവകകളിലൂടെ നമ്മുടെ പുതുതലമുറയെ സമുദായ സ്‌നേഹത്തില്‍ വളര്‍ത്തുവാന്‍ നമ്മള്‍ സദാ പരിശ്രമിച്ചു വരുന്നത്. 
മലബാര്‍, ഹൈറേഞ്ച് തുടങ്ങിയ കുടിയേറ്റ മേഖലകള്‍ ഇന്ന് വികസനം ഏറെ കൈവരിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയുകയും വിവാഹ ആലോചനകള്‍ വരുമ്പോള്‍ കുടിയേറ്റ മേഖലകളെ തുല്യമായി പരിഗണിക്കേണ്ടതുണെന്ന ബോദ്ധ്യം നമ്മുടെയിടയില്‍ വളര്‍ത്തുകയും വേണം. സമുദായത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും തെറ്റിദ്ധാരണകളും ദുരഭിമാനബോധവും കൈവെടിയണം. ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യുമ്പോഴാണ് സ്‌നേഹത്തില്‍ ആഴപ്പെടുന്നതെന്ന ബോദ്ധ്യം സമുദായാംഗങ്ങളില്‍ വളര്‍ത്തണം. വെല്ലുവിളികളും പ്രതിസന്ധികളും നമുക്ക് ഒരിക്കലും ഭീഷണിയാവില്ലായെന്ന നമ്മുടെ പൂര്‍വ്വികരുടെ ജീവിതാനുഭവം നമ്മള്‍ ഓര്‍മ്മിക്കണം. ദൈവാശ്രയബോധവും പരസ്പര മൂല്യങ്ങളോടുള്ള വിശ്വസ്തതയുമായിരിക്കണം നമ്മുടെ ജീവിത വഴിത്താരയിലെ ഊര്‍ജ്ജസ്രോതസ്സുകള്‍. 
എന്‍ഡോഗമി നമ്മുടെ സംസ്‌ക്കാരമാണ് പാരമ്പര്യമാണ്; ക്‌നാനായ സമുദായത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനവുമാണ്. അതിനാല്‍ സ്വവംശവിവാഹനിഷ്ഠ അമൂല്യനിധിയായി കാത്തുപരിപാലിക്കണം. സഭ ഒരിക്കലും നമ്മുടെ സ്വവംശവിവാഹനിഷ്ഠയ്ക്ക് എതിരല്ല. എന്നാല്‍ അത് പരിപാലിക്കുവാന്‍ നിഷ്‌ക്കര്‍ഷിക്കുകയെന്നത് സഭയുടെ ഉത്തരവാദിത്വമല്ല; പിന്നയോ ഓരോ ക്‌നാനായ സമുദായാംഗത്തിന്റേതുമാണെന്ന ബോദ്ധ്യത്തില്‍ നിന്നും തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓരോ ക്‌നാനായ സമുദായ അംഗവും പ്രവര്‍ത്തിക്കുമ്പോള്‍ ക്‌നാനായ സമുദായത്തിന്റെ ഭാവി ശോഭനമാകുകയും സമുദായം സുസ്ഥിരമായി നിലനില്‍ക്കുകയും ചെയ്യും. 
(ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക പ്രതിനിധി സഭായോഗത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)
സമുദായസംഘടനകളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

Read more

പുതിയ ഭൂമിയും ആകാശവും തേടി കുടിയേറ്റമാതാവ്ഏലികുട്ടിയമ്മച്ചി യാത്രയായി

പുതിയ ഭൂമിയും ആകാശവും തേടി കുടിയേറ്റമാതാവ് യാത്രയായിhttp://malabarbeats.com/2017/12/20/%E0%B4%A
രാജപുരം:കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേദിയില്‍ കുടിയേറ്റത്തിന്റെ കഷ്ടതകളും ദുരിതങ്ങളും പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി കുടിയേറ്റ മാതാവില്ല. മധ്യ തിരുവതാം കൂറില്‍ നിന്നും മലബാറിന്റെ മണ്ണിലേക്ക് നടത്തിയ സംഘടിത ക്‌നാനായ കുടിയേറ്റ ചരിത്രത്തിലെ അവസാന കണ്ണി ഏലികുട്ടിയമ്മച്ചി പുതിയ ആകാശവും പുതിയ ലോകവും തേടി യാത്രയായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതിയില്‍ പട്ടിണിയും ദുരിതവും കൂടപ്പിറപ്പായതോടെയാണ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 72 ക്‌നാനായ കുടുംബങ്ങള്‍ പുതിയ ഭൂമിയും ആകാശവും തേടി മലബാറിലേക്ക് യാത്ര പുറപ്പെട്ടത്. 1943ലായിരുന്നു പിന്നീട് ചരിത്രത്തിന്റെ ഭാഗമായ ആദ്യത്തെ സംഘടിത മലബാര്‍ കുടിയേറ്റം. ഫെബ്രവരിയിലെ ഒരു സുപ്രഭാതത്തില്‍ കാഞ്ഞങ്ങാട് തീവണ്ടിയിറങ്ങിയ സംഘം കിഴക്കോട്ട് യാത്ര തിരിച്ചു. രാജപുരത്ത് അവസാനിച്ച ആ യാത്രയിലെ ഒരംഗമായിരുന്നു ഏലിക്കുട്ടിയുടെ ഭര്‍ത്താവ് പോത്തന്‍. കോട്ടയം കൂടല്ലൂരിലെ വീട്ടില്‍ കഴിയുന്ന ഭാര്യ ഏലിക്കുട്ടിക്കും മക്കള്‍ക്കും നല്ല ജീവിതം സമ്മാനിക്കാനും ഒരിത്തിരി മണ്ണ് സ്വന്തമാക്കാനുമായി പോത്തന്‍ യാത്രയായപ്പോള്‍ ഏലിക്കുട്ടി മനം നിറഞ്ഞ പ്രാര്‍ഥനയിലായിരുന്നു. ഭര്‍ത്താവിനെയും കുടിയേറ്റ അംഗങ്ങളുടെയും ജീവന്‍ കാക്കാന്‍. തുടര്‍ന്ന് ഒരു മാസത്തിനകം ഏലിക്കുട്ടിയും കുടിയേറ്റ കുടുംബങ്ങള്‍ക്കൊപ്പം രാജപുരത്തിന്റെ മണ്ണിലെത്തി. കുടിയേറിയെത്തിയ 72 കുടംബങ്ങള്‍ക്കും നിലേശ്വരം തമ്പുരാനില്‍ നിന്നും കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ വില കൊടുത്ത് വാങ്ങിയ സ്ഥലം വീതിച്ച് നല്‍കി. ഇതില്‍ ഏലിക്കുട്ടിക്കും കുടുംബത്തിനും ലഭിച്ചത് ചുളളിക്കരയായിരുന്നു സ്ഥലം ലഭിച്ചത്. ആള്‍ താമസം തീരെ കുറഞ്ഞ ഇവിടെ കുടില്‍ കെട്ടി താമസം തുടങ്ങി. നാട്ടില്‍ നിന്നു വരുമ്പോള്‍ കരുതിയ ഭഷ്യ സാധനങ്ങളായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. അടുപ്പിലെ തീ അണയാതെ സൂക്ഷിച്ചും വെള്ളത്തിന് മഴയെ ആശ്രയിച്ചുമുള്ള ജീവിതം. വേനല്‍ കാലമായാല്‍ കുടിവെള്ളത്തിന് അടുത്തുള്ള ജന്മി കനിയണം. കുടിയേറിയെത്തിയവരെ ആംഗീകരിക്കാന്‍ മടിച്ചും ജന്‍മി ഭീഷണിയും കാരണം പ്രദേശവാസികള്‍ പണിക്കു പോലും വരാത്ത കാലം. ഇത് തിരിച്ചറിഞ്ഞ് രാജപുരം കുടിയേറ്റ കോളനിയിലെത്തിയ ഏലിയും ഭര്‍ത്താവിനൊപ്പം നന്നായി അധ്വാനിച്ചു. ഇതാണ് ജീവിത വഴിയില്‍ ഭര്‍ത്താവിനെ ദൈവം വിളിച്ചിട്ടും തളരാതെ പൊരുതാനും ജീവിത വിജയം നേടി മക്കളെ നല്ല നിലയിലെത്തിക്കാനും കരുത്തായത്. ഒടുവില്‍ ദുരിതങ്ങളകന്ന് മക്കളും പേരമക്കളുമായി കഴിയാന്‍ ജീവിത സൗഭാഗ്യം ലഭിച്ച ശേഷമാണ് ഏലികുട്ടി ചൊവ്വാഴ്ച രാത്രി പത്തരയോടെ ജീവിതത്തില്‍ നിന്നും യാത്രയായത്.

ക്‌നാനായ സ്റ്റാര്‍സ് തുടര്‍പരിശീലനം ഡിസംബര്‍ 23 ന് ചൈതന്യയില്‍

ക്‌നാനായ സ്റ്റാര്‍സ് തുടര്‍പരിശീലനം ഡിസംബര്‍ 23 ന്
ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(KART)ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ എല്ലാ അംഗങ്ങള്‍ക്കുമായുള്ള തുടര്‍ പരിശീലനം ഡിസംബര്‍ 23 ന് സംഘടിപ്പിക്കുന്നു.  നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലനങ്ങളുടെ തുടര്‍ച്ചയായാണ് ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ ഇതുവരെയുള്ള മുഴുവന്‍ ബാച്ചുകളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പരിശീലനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ചൈതന്യയില്‍

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(KART)ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ എല്ലാ അംഗങ്ങള്‍ക്കുമായുള്ള തുടര്‍ പരിശീലനം ഡിസംബര്‍ 23 ന് സംഘടിപ്പിക്കുന്നു.  നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലനങ്ങളുടെ തുടര്‍ച്ചയായാണ് ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ ഇതുവരെയുള്ള മുഴുവന്‍ ബാച്ചുകളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പരിശീലനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. 

Read more

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നേതൃസമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതാ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നേതൃസമ്മേളനം സംഘടിപ്പിച്ചു. തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതവീക്ഷണം രൂപപ്പെടുത്തിയെടുക്കുവാനും പൊതുസമൂഹവളര്‍ച്ചയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും മികവുറ്റ സംഭാവനകള്‍ നല്‍കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ സംഘടനാ നേതാക്കള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഫാ. ജസ്റ്റസ് മാങ്കടപ്പള്ളിയിലിനെയും എ.കെ.സി.സി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ജോയി മുപ്രാപ്പള്ളിയെയും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീടികയിലിനെയും യോഗത്തില്‍ ആദരിച്ചു. ക്‌നാനായ സമുദായ ചരിത്രം ഗാനരൂപത്തില്‍ പുറത്തിറക്കിയ സജി നെടുംതൊട്ടിയിലിന്റെ സി.ഡി പ്രകാശനവും നടത്തപ്പെട്ടു. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, എ.കെ.സി.സി പ്രതിനിധി ജോസ് തൊട്ടിയില്‍, സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍, ജോയിന്റ് സെക്രട്ടറി പ്രൊഫ. തോമസ് മുല്ലപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. 

Kcyl ഡൽഹി റീജിയണിന്റെ നേതൃത്വത്തിൽ ജിംഗിൽ ബെൽസ് 2017 ആഘോഷിച്ചു.

ജിംഗിൽ ബെൽസ് 2017:-
Kcyl ഡൽഹി റീജിയണിന്റെ നേതൃത്വത്തിൽ ക്നാനായ യുവജനങ്ങളെയും കുഞ്ഞുമക്കളെയും(stars) അണിനിരത്തി ഓഖ്‌ല ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇൽ ക്രിസ്മസ് ജിംഗിൽ ബെൽസ് 2017 ആഘോഷിച്ചു. രാവിലെ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച ആഘോഷത്തിൽ യുവജനങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടി ബഹു. ജോസഫ് അന്നംക്കുട്ടി ജോസ് (radio mirchi R J) സെമിനാർ നടത്തി. കുഞ്ഞുമക്കൾക്കായി വിവിധ മത്സരങ്ങളും അരങ്ങേറി. യുവജനങ്ങൾക്കായി നടത്തിയ കരോൾ മത്സരത്തിൽ മയൂർവിഹാർ kcyl ഒന്നാംസ്ഥാനവും നോയിഡ kcyl ഉം വാസനത്കുന്ജ് kcyl ഉം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കുഞ്ഞുമക്കൾക്കായി അരങ്ങേറിയ സാന്റാ മത്സരത്തിൽ ജുവാന മായാപുരി ബെസ്ററ് സാന്റായ്ക്കുള്ള സമ്മാനവും കരസ്ഥമാക്കി. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ ആദിദേയരായ ഓഖ്‌ല kcyl പ്രസിഡന്റ് സ്വാഗതം പറഞ്ഞു. ജോസഫ് അന്നംക്കുട്ടി ജോസ് മുഖ്യാതിഥി ആയ മീറ്റിങ് ഇൽ DKCM ജനറൽ സെക്രട്ടറി രാജു പാറപ്പള്ളി,  DKCM വൈസ്പ്രസിഡന്റും KCYL ഡൽഹി റീജിയൻ ഡയറക്ടർ ഫിലിപ്പ് പാലക്കാൻ, DKCM PRO ബിജു ഫിലിപ്പ്,ട്രെഷറർ സന്തോഷ്, ഡൽഹി ക്നാനായ വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ബിന്ദു, സെക്രട്ടറി ജെസ്സി, DKCM കോഓർഡിനേറ്റർ FR ഷിനോജ് വെള്ളയിക്കൽ, ദിയസ്പോറ ഇൻചാർജ് ഉം KCYL ഡൽഹി റീജിയൻ ചാപ്ലയിൻ FR ചാക്കോ വണ്ടൻകുഴിയിൽ, KCYL ഡൽഹി റീജിയൻ പ്രസിഡന്റ് തോമസ്കുട്ടി, മറ്റു റീജിയണൽ ഭാരവാഹികൾ, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. യുവജനങ്ങളുടെ ക്ഷണം സ്വീകരിച്ചു ഡൽഹിയിലെത്തിയ ജോസഫിന് KCYL ഡൽഹി റീജിയൻ ഉപഹാരം സമർപ്പിച്ചു.

"നല്ല റോഡ് എന്റെ അവകാശം" ഒൺലൈൻ ക്യാംപയിനുമായി രാജപുരം കെ.സി.വൈ.എൽ

എഴാംമൈൽ പാണത്തൂർ റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന്  ഇറങ്ങുന്നതിന് മുൻപ് രാജപുരം കെ.സി.വൈ.എൽ യൂണിറ്റ് വിഷയത്തിൽ പൊതുജന ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ക്യാംപയിനിങ്ങ്  സംഘടിപ്പിക്കുന്നു. നവമാധ്യമങ്ങളിലൂടെ രാജപുരം റോഡിന്റെ ദയനീയ സ്ഥിതി ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയാണ് ക്യാപയിനിന്റെ ലക്ഷ്യം. കളളാർ മുതൽ രാജപുരം വരെ റോഡ് മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഇത് മൂലം ഉയരുന്ന പൊടി വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും വലിയ  ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ മൺ റോഡുകൾ ടാർ ചെയ്യുംബോൾ മന്ത്രി മണ്ഡലത്തിൽ ടാർ റോഡിന് മുകളിൽ മണ്ണിട്ട് തലതിരിഞ്ഞ വികസനമാണ് നടക്കുന്നതെന്ന് കെ.സി.വൈ.എൽ വിമർശിച്ചു. ഒൺലൈൻ ക്യാംപയിനിങ്ങ് ഞായറാഴ്ച രാജപുരം ദേവാലയത്തിൽ ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡന്റ് അഖിൽ തോമസ് പൂഴിക്കാലാ, മനു ഒരപ്പാങ്കൽ, ടോമി പറമ്പടത്തുമല, ലിയോ ആളുപ്പറമ്പിൽ, ടോംസി പൂഴിക്കാലാ, ജെസ്ന കൊള്ളക്കാറ്റിൽ, സി.ധന്യ എന്നിവർ പ്രസംഗിച്ചു.

കേരള ജൈവ കർഷക സമിതി പുരസ്കാരം ബി.സി.എം കോളേജിന്‌

ജൈവ കൃഷിയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന കോളേജുകൾക്ക് കേരള ജൈവ കർഷക സമിതി ഏർപ്പെടുത്തിയ പുരസ്കാരം എം.ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ എം .ആർ. ഉണ്ണി സാറിൽ നിന്നു ബി.സി.എം കോളേജ് NSS യൂണിറ്റ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

കോളേജിന്‌
Read more

വിന്‍സെന്റ്‌ ഡി പോള്‍ കലാമത്സരങ്ങള്‍ ഡിസംബര്‍ 23 ന്‌ ശ്രിപുരത്ത്‌

കണ്ണൂർ: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ വിന്‍സെന്റ്‌ ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന കലാ മത്സരങ്ങള്‍ ഡിസംബര്‍ 23-ാം തിയതി ശനിയാഴ്‌ച്ച 10 മണിക്ക്‌ ശ്രിപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. ക്രിസ്‌തീയ ഭക്തി ഗാനം, പ്രസംഗം, ബൈബിള്‍ ക്വിസ്‌, ഉപന്യാസം, ബൈബിള്‍ വായന, എന്നി ഇനങ്ങളില്‍ നടത്തപ്പെടുത്തുന്ന മത്സരം, രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്നതാണ്‌ എന്ന്‌ സംഘാടകര്‍ അറിയിച്ചു.

കെ.സി.വൈ.എല്‍ കളളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മതമൈത്രി സംഗമം Dec 23 ന്‌.

കളളാര്‍; കെ.സി.വൈ.എല്‍ കളളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സാഹോദര്യ സ്‌നേഹം വിളിച്ചോതികൊണ്ട് മതമൈത്രി സംഗമം സംഘടിപ്പിക്കുന്നു.2017 ഡിസംബര്‍ 23 -ാം തീയതി വൈകുന്നേരം 5 മണിക്ക് മൂന്നു മതങ്ങളുടേയും സംഗമഭൂമിയായ കളളാറില്‍ വെച്ച് നടത്തപ്പെടുന്നു.ശ്രീ വിഷ്ണു നമ്പീശന്‍ (കളളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ്), അബ്ദുള്‍ മജീദ് ഹുദവി (കളളാര്‍ മുസ്ലീം ജമാഅത്ത് ഇമാം), ഫാ. റെജി തണ്ടാശ്ശേരി (വികാരി സെന്റ് തോമസ് ചര്‍ച്ച് കളളാര്‍) എന്നീ വിശിഷ്ട വ്യക്തികള്‍ സംഗമത്തില്‍ പങ്കെടുക്കും. ക്രിസ്തുമസ് ആഘോഷം ന്‌

കളളാര്‍; കെ.സി.വൈ.എല്‍ കളളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സാഹോദര്യ സ്‌നേഹം വിളിച്ചോതികൊണ്ട് മതമൈത്രി സംഗമം സംഘടിപ്പിക്കുന്നു.2017 ഡിസംബര്‍ 23 -ാം തീയതി വൈകുന്നേരം 5 മണിക്ക് മൂന്നു മതങ്ങളുടേയും സംഗമഭൂമിയായ കളളാറില്‍ വെച്ച് നടത്തപ്പെടുന്നു.ശ്രീ വിഷ്ണു നമ്പീശന്‍ (കളളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ്), അബ്ദുള്‍ മജീദ് ഹുദവി (കളളാര്‍ മുസ്ലീം ജമാഅത്ത് ഇമാം), ഫാ. റെജി തണ്ടാശ്ശേരി (വികാരി സെന്റ് തോമസ് ചര്‍ച്ച് കളളാര്‍) എന്നീ വിശിഷ്ട വ്യക്തികള്‍ സംഗമത്തില്‍ പങ്കെടുക്കും.

Read more

മലബാര്‍ റീജിയണ്‍ K.C.W.A ഇലക്ഷന്‍ ഡിസംബര്‍ 23 ന്‌ ശ്രീപുരത്ത്‌

കണ്ണൂർ : കോട്ടയം അതിരൂപത മലബാര്‍ റീജയണ്‍ K.C.W.A ഇലക്ഷന്‍ ഡിസംബര്‍ 23-ാം തിയതി ശനിയാഴ്‌ച്ച ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. വിവിധ ഇടവകയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ അന്നേ ദിവസം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാണ്‌. രാവിലെ 10 മണിക്ക്‌ ഇലക്ഷന്‍ ക്യാമ്പ്‌ ആരംഭിക്കുന്നതാണ്‌.

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി മിഷനറി സന്യസ്‌ത സംഗമം ഏപ്രില്‍ 13 ന്‌ ശ്രീപുരത്ത്‌

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി 🌹മിഷനറി-സന്യസ്‌ത സംഗമം🌹 ഏപ്രില്‍ 13 ന്‌ ശ്രീപുരത്ത്‌
കണ്ണൂർ: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ മിഷനറി-സന്യസ്‌ത സംഗമം ഏപ്രില്‍ 13 ന്‌ 10 മണിമുതല്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്നു. ഇപ്പോള്‍ മലബാറിലെ വിവിധ ഭാഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്നവരും മലബാര്‍ കുടിയേറ്റത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ മലബാറില്‍ സേവനം ചെയ്‌തിട്ടുളളവരും മലബാറിലെ വിവിധ ഇടവകകളില്‍ അംഗങ്ങളായിടുളളവരുമായ സന്ന്യസ്‌തരുടെയും കോട്ടയം അതിരൂപതയില്‍ നിന്ന്‌ മിഷന്‍ രംഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ മിഷനറിമാരുടെയും സംയുക്ത സംഗമമാണ്‌ മിഷനറി സംഗമം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ്‌ ഈ സംഗമം നടത്തപ്പെടുക. ഏപ്രില്‍ 14-ന്‌ നടത്തപ്പെടുന്ന സമാപന ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ്‌ ഈ സംഗമം ക്രമീകരിച്ചിരിക്കുന്നത്‌.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും (ALMASS 2017), കൂടാതെ 1989-1992 ബാച്ചിന്റെ ജൂബിലി സ്‌പെഷ്യല്‍ സംഗമവും 
ഡിസംബര്‍ മാസം 24-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത സംഗമം ജസ്റ്റിസ് സിറിയക്ക് ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാ മുന്‍കാല അധ്യാപകരും പങ്കെടുക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, അലുമ്‌നി സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു എിവര്‍ അറിയിച്ചു. 

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും (ALMASS 2017), കൂടാതെ 1989-1992 ബാച്ചിന്റെ ജൂബിലി സ്‌പെഷ്യല്‍ സംഗമവും ഡിസംബര്‍ മാസം 24-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത സംഗമം ജസ്റ്റിസ് സിറിയക്ക് ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാ മുന്‍കാല അധ്യാപകരും പങ്കെടുക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, അലുമ്‌നി സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു എിവര്‍ അറിയിച്ചു. 

Read more

ചമതച്ചാൽ ദൈവാലയത്തില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിന് കൊടിയേറി

ചമതച്ചാൽ തീത്ഥാടന ദൈവാലയത്തിൻ തിരുനാളിന് കൊടിയേറി
പയ്യാവൂർ: മലബാറിലെ പ്രശസ്ത തീത്ഥാടന കേന്ദ്രമായ ചമതച്ചാൽ വിശുദ്ധ എസ്തപ്പാനോസിന്റെ ദൈവാലയത്തിലെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിനും നവനാൾ പ്രാത്ഥനയ്ക്കും ഇടവകാ വികാരി ഫാ.സജി മെത്താനത്ത് കൊടിയേറ്റിയതോടെ തുടക്കമായി.തുടർന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. വിൻസെന്റ് മറ്റത്തിക്കുന്നേൽ കാർമ്മികത്വം വഹിച്ചു.ആഘോഷങ്ങൾ 26-ന് സമാപിക്കും. ഇന്ന് (വെള്ളി) മുതൽ 24 വരെ വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. മാത്യൂ പാറത്തോട്ടുംകര, ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഫാ.മാത്യൂ ചേന്നാത്ത്, ഫാ.സജി പുത്തൻപുരയ്ക്കൽ, ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ, ഫാ.ജിലേഷ് പൂഴക്കരോട്ട്, ഫാ.ജിനു ആവണിക്കുന്നേൽ എന്നിവർ കാർമ്മികത്വം വഹിക്കും.24-ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന ഫാ.സജി മെത്താനത്ത് കാർമ്മികത്വം വഹിക്കും.വൈകീട്ട് അഞ്ചിന് കൂടാരയോഗാടിസ്ഥാനത്തിൽ ക്രിസ്തുമസ് കരോൾ. രാത്രി 10 ന് പിറവിയുടെ തിരുക്കർമ്മങ്ങൾ .25-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ പാട്ടുകുർബാന ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ കാർമ്മികത്വം വഹിക്കും. 6.15ന് ഫാ.ജോഷി കൂട്ടുങ്കലിന്റെ നേതൃത്വത്തിൽ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. 7.15ന് നടക്കുന്ന ലദീഞ്ഞിന് ഫാ.ബേബി പാറ്റ്യാൻ കാർമ്മികത്വം വഹിക്കും. 7.30 ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം.റവ.ഡോ.തോമസ് കൊച്ചുകരോട്ട് തിരുനാൾ സന്ദേശം നൽകും. ഫാ.ജോർജ് കപ്പുകാലായിൽ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് മേള വിസ്മയം. 26 ന് രാവിലെ 6.30. ന് ഫാ.ജോസ് വട്ടുകുളത്തിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 7.30 ന് വിശുദ്ധ കുർബാന. പത്തിന് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ. ലൂയിമരിയ ദാസ് മേനാച്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും ഫാ.ജേക്കബ് മുരിക്കുന്നേൽ, ഫാ.ജോബി മുപ്രാപള്ളിൽ, ഫാ.ജോൺസൺ നീലാനിരപ്പേൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.ഫാ.ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും.ഫാ.ജോർജ് ഊന്നുകല്ലേൻ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് പ്രദക്ഷിണം.

പയ്യാവൂർ: മലബാറിലെ പ്രശസ്ത തീത്ഥാടന കേന്ദ്രമായ ചമതച്ചാൽ ദൈവാലയത്തിലെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിനും നവനാൾ പ്രാത്ഥനയ്ക്കും ഇടവകാ വികാരി ഫാ.സജി മെത്താനത്ത് കൊടിയേറ്റിയതോടെ തുടക്കമായി.തുടർന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. വിൻസെന്റ് മറ്റത്തിക്കുന്നേൽ കാർമ്മികത്വം വഹിച്ചു.ആഘോഷങ്ങൾ 26-ന് സമാപിക്കും.  15 മുതല്‍ 23 വരെ  വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. മാത്യൂ പാറത്തോട്ടുംകര, ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഫാ.മാത്യൂ ചേന്നാത്ത്, ഫാ.സജി പുത്തൻപുരയ്ക്കൽ, ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ, ഫാ.ജിലേഷ് പൂഴക്കരോട്ട്, ഫാ.ജിനു ആവണിക്കുന്നേൽ എന്നിവർ കാർമ്മികത്വം വഹിക്കും.24-ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന ഫാ.സജി മെത്താനത്ത് കാർമ്മികത്വം വഹിക്കും.വൈകീട്ട് അഞ്ചിന് കൂടാരയോഗാടിസ്ഥാനത്തിൽ ക്രിസ്തുമസ് കരോൾ. രാത്രി 10 ന് പിറവിയുടെ തിരുക്കർമ്മങ്ങൾ .25-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ പാട്ടുകുർബാന ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ കാർമ്മികത്വം വഹിക്കും. 6.15ന് ഫാ.ജോഷി കൂട്ടുങ്കലിന്റെ നേതൃത്വത്തിൽ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. 7.15ന് നടക്കുന്ന ലദീഞ്ഞിന് ഫാ.ബേബി പാറ്റ്യാൻ കാർമ്മികത്വം വഹിക്കും. 7.30 ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം.റവ.ഡോ.തോമസ് കൊച്ചുകരോട്ട് തിരുനാൾ സന്ദേശം നൽകും. ഫാ.ജോർജ് കപ്പുകാലായിൽ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് മേള വിസ്മയം. 26 ന് രാവിലെ 6.30. ന് ഫാ.ജോസ് വട്ടുകുളത്തിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 7.30 ന് വിശുദ്ധ കുർബാന. പത്തിന് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ. ലൂയിമരിയ ദാസ് മേനാച്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും ഫാ.ജേക്കബ് മുരിക്കുന്നേൽ, ഫാ.ജോബി മുപ്രാപള്ളിൽ, ഫാ.ജോൺസൺ നീലാനിരപ്പേൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.ഫാ.ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും.ഫാ.ജോർജ് ഊന്നുകല്ലേൻ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് പ്രദക്ഷിണം.

Read more

വര്‍ഗ്ഗീയ ഫാസിസ പ്രവണതകളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി കെ.സി.ബി.സി. കോട്ടയം മേഖല സമ്മേളനം

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ അജപാലനകേന്ദ്രമായ പി.ഒ.സിയുടെ സുവര്‍ണ്ണജൂബിലി  ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖല സമ്മേളനം വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയ ഫാസിസ പ്രവണതകളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി.കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയില്‍ ചേര്‍ന്ന കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെ.സി.ബി.സി. ജനറല്‍ സെക്രട്ടറി മാര്‍ മാത്യു മൂലക്കാട്ട് ഉത്ഘാടനം ചെയ്തു. സഭയുടെയും പൊതുസമൂഹത്തിന്റെയും സമഗ്രവളര്‍ച്ചയില്‍ കത്തോലിക്ക സഭ കാലകാലങ്ങളില്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സുവിശേഷ ചൈതന്യത്തിന് സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു. വ്യക്തിഗത സഭകള്‍ തനിമയും പാരമ്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായപ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരമ്പര്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും  പറഞ്ഞു.
"സഭയുടെ അജപാലന സാക്ഷ്യം ഒരു അവലോകനം" എന്ന വിഷയത്തെക്കുറിച്ച് ജേക്കബ് പുന്നൂസ് ഐ.പി.എസും കേരള സഭയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ഷാജി ജോര്‍ജും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരി, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമതി സെക്രട്ടറിമാരും നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനറും കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പി.ഒ.സി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മതനിരപേക്ഷതക്കും സ്വാതന്ത്രത്തിനും എതിരായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അനിഷ്ഠ സംഭവങ്ങളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി ജോളി ചെരുവില്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. വിവിധ രൂപതകളില്‍ നിന്നും 300 - ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഡോ. ജോളി വടക്കന്‍, ഡോ. സാജു കുത്തോടിപുത്തെന്‍പുരക്കല്‍, ഫാ. സുനില്‍ പെരുമാനൂര്‍, കേരള കാത്തോലിക് കൗണ്‍സില്‍ സെക്രട്ടറി ജോജി ചെരുവില്‍, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, സി. റോസി, എന്നിവര്‍ നേതൃത്വം നല്‍കി.

മോനിപ്പള്ളി തിരുഹൃദയ ദേവാലത്തിൽ പ്രധാന തിരുനാൾ 25, 26, 27 തീയതികളില്‍.

 മോനിപ്പള്ളി : തിരുഹൃദയ ദേവാലത്തിൽ ഡിസംമ്പർ 25 ന് കൊടിയേറ്റ് കർമ്മത്തോടെ ഈ വർഷത്തെ തിരുനാളിന് തുടക്കമാകുന്നു ശാന്തശീലനും വിനീത ഹ്യദയനുമാായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ 25ന് തുടങ്ങി 28 ന് അവസാനിയ്ക്കും  ഡിസംബർ 25 തിങ്കൾ രാവിലെ 7ന്‌  കൊടിയേറ്റ് വി . കുർബാന (  വികാരി) 26 ചൊവ്വ രാവിലെ 6 .45ന്‌ ആഘോഷമായ വി.കുർബാന (മലങ്കര റീത്തിൽ)റവ. ഫാ. അബ്രാഹം കൊച്ചുപറമ്പിൽ വൈകുന്നേരം 6.15ന്‌ ലദീഞ്ഞ് കല്ലിടുക്കി കുരിശടിൽ .റവ. ഫാ. ജിബിൻ കീച്ചേരിൽ OSB.തുടര്‍ന്ന്പ്രദക്ഷിണം പള്ളിയിലേക്ക് ലദീഞ്ഞ് ടൗൺ : കുരിശുപള്ളി; റവ. ഫാ .ജോസഫ് വടക്കേമംഗലത്ത് (വികാരി സെന്റ് തോമസ് ചർച്ച് ചീങ്കല്ലേൽ  ) തിരുനാൾ പ്രസംഗം  റവ. ഫാ. ജോസഫ് ഈഴാറാത്ത് (വികാരി സെന്റ്  സെബാസ്റ്റ്യൻസ് ചർച്ച്    പേരൂർ ) 9.30 ന്‌പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ .തോമസ് പ്രാലേൽ ( ഉഴവൂർ ഫൊറോന പള്ളിവികാരി). 27 ബുധൻ: 7 am വി.കുർബാന 9.45 AM: തിരുനാൾ റാസ: റവ. ഫാ. സജി പനങ്കാലയിിൽ OSH (മുഖ്യകാർമികൻ) റവ. ഫാ.സൈമൺ പുല്ലാട്ട്,റവ. ഫാ. വിൻസൺ  പുളിവേലിൽ,റവ. ഫാ. ജോമി പതീപ്പറമ്പിൽ , റവ. ഫാ. ജിബിൻ കീച്ചേരിൽ,റവ. ഫാ.സൈമൺ പുല്ലാട്ട്എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും തിരുന്നാാൾ സന്ദേേശം : റവ. ഫാ . സൈമൺ   പുല്ലാട്ട്(സെന്റ് മേരീസ് ചർച്ച് ചേറ്റുകുളം)പരി. കുർബാനയുടെ ആശീർവാദംറവ. ഫാ. ബിജു താഴത്ത് ചെരുവിൽ ( പ്രിയോർ OSB) തിരുന്നാൾ പ്രദക്ഷിണം 7PM:    കായംകുളം  ദേവ   കമ്മൂണിക്കേഷൻന്റെ ചാറ്റൽ മഴയത്ത് 

 മോനിപ്പള്ളി : തിരുഹൃദയ ദേവാലത്തിൽ ഡിസംമ്പർ 25 ന് കൊടിയേറ്റ് കർമ്മത്തോടെ ഈ വർഷത്തെ തിരുനാളിന് തുടക്കമാകുന്നു ശാന്തശീലനും വിനീത ഹ്യദയനുമാായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ 25ന് തുടങ്ങി 28 ന് അവസാനിക്കും  ഡിസംബർ 25 തിങ്കൾ രാവിലെ 7ന്‌  കൊടിയേറ്റ് വി . കുർബാന (  വികാരി) 26 ചൊവ്വ രാവിലെ 6 .45ന്‌ ആഘോഷമായ വി.കുർബാന (മലങ്കര റീത്തിൽ)റവ. ഫാ. അബ്രാഹം കൊച്ചുപറമ്പിൽ വൈകുന്നേരം 6.15ന്‌ ലദീഞ്ഞ് കല്ലിടുക്കി കുരിശടിൽ .റവ. ഫാ. ജിബിൻ കീച്ചേരിൽ OSB.തുടര്‍ന്ന്പ്രദക്ഷിണം പള്ളിയിലേക്ക് ലദീഞ്ഞ് ടൗൺ : കുരിശുപള്ളി; റവ. ഫാ .ജോസഫ് വടക്കേമംഗലത്ത് (വികാരി സെന്റ് തോമസ് ചർച്ച് ചീങ്കല്ലേൽ  ) തിരുനാൾ പ്രസംഗം  റവ. ഫാ. ജോസഫ് ഈഴാറാത്ത് (വികാരി സെന്റ്  സെബാസ്റ്റ്യൻസ് ചർച്ച്    പേരൂർ ) 9.30 ന്‌പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ .തോമസ് പ്രാലേൽ ( ഉഴവൂർ ഫൊറോന പള്ളിവികാരി). 27 ബുധൻ: 7 am വി.കുർബാന 9.45 AM: തിരുനാൾ റാസ: റവ. ഫാ. സജി പനങ്കാലയിിൽ OSH (മുഖ്യകാർമികൻ) റവ. ഫാ.സൈമൺ പുല്ലാട്ട്,റവ. ഫാ. വിൻസൺ  പുളിവേലിൽ,റവ. ഫാ. ജോമി പതീപ്പറമ്പിൽ , റവ. ഫാ. ജിബിൻ കീച്ചേരിൽ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും തിരുന്നാാൾ സന്ദേേശം : റവ. ഫാ . സൈമൺ   പുല്ലാട്ട്(സെന്റ് മേരീസ് ചർച്ച് ചേറ്റുകുളം)പരി. കുർബാനയുടെ ആശീർവാദംറവ. ഫാ. ബിജു താഴത്ത് ചെരുവിൽ ( പ്രിയോർ OSB) തിരുന്നാൾ പ്രദക്ഷിണം 7PM:    കായംകുളം  ദേവ   കമ്മൂണിക്കേഷൻന്റെ ചാറ്റൽ മഴയത്ത് 

Read more

കാനാംവയൽ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി മുട്ടക്കോഴികളെ വിതരണം ചെയ്തു

MASSS ന്റെ ആഭിമുഖ്യത്തിൽ കാനാംവയലിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു
കാനാംവയൽ: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി LACIM സഹായത്തോടെ കാനാംവയലില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയസംഘാംഗങ്ങള്‍ക്ക്‌ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കാനാംവയല്‍ പള്ളിയില്‍ വികാരി ഫാ. സ്റ്റീഫന്‍ കുളക്കാട്ടുകുടി നിര്‍വ്വഹിച്ചു. MASSS പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി സ്വാശ്രയസംഘം അംഗങ്ങള്‍ക്ക്‌ BV380 ഇനത്തില്‍പ്പെട്ട 24 കോഴികള്‍, ഹൈടെക്‌ കൂട്‌, കോഴിത്തീറ്റ, മെഡിസിന്‍ എന്നിവ വിതരണം ചെയ്‌തു. പ്രോഗ്രാമില്‍ വനിതാ ഫെഡറേഷന്‍ പ്രസിഡന്റ്‌ ഷേര്‍ളി മുതുകാട്ടില്‍ സ്വാഗതവും ജിനി വില്‍സണ്‍ നന്ദിയും പറഞ്ഞു. സി.സ്റ്റെല്ലാ എസ്‌.വി.എം, മി.മനോജ്‌ വി. എന്നിവര്‍ നേതൃത്വം നല്‍കി.

ഐത്തല -സെന്റ് കുറിയാക്കോസ് ക്നാനായ സിറിയൻ പളളിയില്‍ ഏക ദിനധ്യാനവും ബൈബിൾ ക്ലാസ്സും ഡിസംബർ 15 ഇന്ന്

സെന്റ് കുറിയാക്കോസ്  ക്നാനായ സിറിയൻ പള്ളി ഐത്തല - റാന്നി
  ഏക ദിനധ്യാനവും  ബൈബിൾ ക്ലാസ്സും 2017 ഡിസംബർ 15-)0 തീയതി , വെള്ളി  രാവിലെ 10.00 AM   മുതൽ 4.00 PM വരെ.
കർത്താവിൽ പ്രിയരെ, 
ഐത്തല  പള്ളിയുടെയും  റാന്നി മേഖലാ  വനിതാ  സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 15- ആം തീയതി വെള്ളിയാഴ്ച ഒരു ഏകദിന ധ്യാനം നടത്തുവൻ കർത്താവിൽ പ്രത്യാശക്കുന്നു. പ്രസ്തുത കുട്ടായ്മയിൽ നിങ്ങൾ എവരുടെയു സഹകരണവും പ്രാർത്ഥനയും  പ്രതീക്ഷിച്ചു കൊണ്ട് സ്നേഹ പൂർവ്വം,  
കർത്തൃ ശുശ്രുഷയിൽ,  
ഫാ. ജെയിൻ തോമസ് കുളത്തുങ്കൽ ( വികാരി)
പ്രോഗ്രാo      
 
10.00 AM -  ഗാന ശുശ്രുഷ 
10.15 AM - പ്രാർത്ഥന     
സ്വാഗതം - റവ. ഫാ. ജെയിൻ തോമസ്   കുളത്തങ്കൽ ( വികാരി)
ധ്യാന പ്രസംഗം - റവ. ഫാ. യൽദോസ് മാത്യൂ  കുറ്റി ശ്രക്കുടിയിൽ, ആരക്കുന്നo  
1. 00 PM - ഉച്ച നമസ്കാരം , ഭക്ഷണം   
2.00 PM - ബൈബിൾ ക്ലാസ്സ് നയിക്കുന്നത്  റവ. ഫ. തോമസ് ഏബ്രഹാം  മലയ ശ്ശേരിൽ.
കൃതജ്ഞത
ആശീർവാദം

ഐത്തല - റാന്നി സെന്റ് കുറിയാക്കോസ്  ക്നാനായ സിറിയൻ പളളിയില്‍ ഏക ദിനധ്യാനവും  ബൈബിൾ ക്ലാസ്സും 2017 ഡിസംബർ 15 ഇന്ന്  രാവിലെ 10.00 AM   മുതൽ 4.00 PM വരെ.ഐത്തല  പള്ളിയുടെയും  റാന്നി മേഖലാ  വനിതാ  സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ധ്യാനം നടത്തപ്പെടുന്നു.ധ്യാന പ്രസംഗം നയിക്കുന്നത് - റവ. ഫാ. യൽദോസ് മാത്യൂ  കുറ്റിശ്രക്കുടിയിൽ, ആരക്കുന്നo ബൈബിൾ ക്ലാസ്സ് നയിക്കുന്നത്  റവ. ഫ. തോമസ് ഏബ്രഹാം  മലയശ്ശേരിൽ. 

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയിലെ പ്രധാന തിരുനാള്‍ ഡിസംബര്‍ 25, 26 Live Telecast Available

ഉഴവൂര്‍; ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ 2017 ഡിസംബര്‍ 25, 26 തീയതികളില്‍ ആഘോഷിക്കുന്നു.25 തിങ്കളാഴ്ച രാവിലെ 6 മണിക്കും 8 മണിക്കും വി.കുര്‍ബാന.വൈകുന്നേരം 6 മണിക്ക് പളളിയില്‍ ലദീഞ്ഞ് തുടര്‍് പ്രദക്ഷിണം ടൗണ്‍ കുരിശുപളളിയിലേക്ക് 7 മണിക്ക് ടൗണ്‍ കുരിശുപളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം പളളിയിലേക്ക്.9 മണിക്ക് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും.9.30ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം-റവ.ഫാ സണ്ണി വേങ്ങച്ചേരിയില്‍.പ്രധാന തിരുനാള്‍ ദിവസമായ ഡിസംബര്‍ 26 ചൊവ്വാഴ്ച രാവിലെ 5.30നും 6.30 നും വി.കുര്‍ബാന.7.15 ന് ഇടവകയില്‍ നിന്നുളള വൈദികര്‍ വി.കുര്‍ബാന അര്‍പ്പിക്കും.10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ റവ.ഫാ.ബിനീഷ് മാങ്കോട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.റവ.ഫാ.സാബു മാലിത്തുരുത്തേല്‍ തിരുനാള്‍ സന്ദേശം നല്‍കും.12.30ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.വൈകിട്ട് 7മണിക്ക് ഉഴവൂര്‍ ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കു കലാസന്ധ്യ യും നടത്തപ്പെടും.പളളിയില്‍
ഉഴവൂര്‍; ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ 2017 ഡിസംബര്‍ 25, 26 തീയതികളില്‍ ആഘോഷിക്കുന്നു.25 തിങ്കളാഴ്ച രാവിലെ 6 മണിക്കും 8 മണിക്കും വി.കുര്‍ബാന.വൈകുന്നേരം 6 മണിക്ക് പളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന്‌പ്രദക്ഷിണം ടൗണ്‍ കുരിശുപളളിയിലേക്ക് 7 മണിക്ക് ടൗണ്‍ കുരിശുപളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം പളളിയിലേക്ക്.9 മണിക്ക് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും.9.30ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം-റവ.ഫാ സണ്ണി വേങ്ങച്ചേരിയില്‍.
പ്രധാന തിരുനാള്‍ ദിവസമായ ഡിസംബര്‍ 26 ചൊവ്വാഴ്ച രാവിലെ 5.30നും 6.30 നും വി.കുര്‍ബാന.7.15 ന് ഇടവകയില്‍ നിന്നുളള വൈദികര്‍ വി.കുര്‍ബാന അര്‍പ്പിക്കും.10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ റവ.ഫാ.ബിനീഷ് മാങ്കോട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.റവ.ഫാ.സാബു മാലിത്തുരുത്തേല്‍ തിരുനാള്‍ സന്ദേശം നല്‍കും.12.30ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.വൈകിട്ട് 7മണിക്ക് ഉഴവൂര്‍ ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കു കലാസന്ധ്യ യും നടത്തപ്പെടും.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കാപ്പി കൃഷി കർഷകർക്കായി ഏകദിനസെമിനാർ നടത്തി

കാപ്പി കൃഷി കർഷകർക്കായി ഏകദിനസെമിനാർ നടത്തി
പുളിഞ്ഞാൽ: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ട്‌ വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്കില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാലില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാപ്പി കൃഷി പുനരുദ്ധാരണ പരിപാടിയുടെ ഭാഗമായി പുളിഞ്ഞാല്‍ ക്രിസ്‌തുരാജ പാരീഷ്‌ഹാളില്‍ വച്ച്‌ കര്‍ഷകര്‍ക്കായി ഏകദിനസെമിനാര്‍ സംഘടിപ്പിച്ചു. പ്രോഗ്രാമില്‍ ആനിമേറ്റര്‍ ഷാജി സജി സ്വാഗതം പറഞ്ഞു. MASSS പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. MASSSപ്രോജക്‌റ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ റിങ്കു സെജിന്‍ കാപ്പി വിളവെടുപ്പ്‌, സംസ്‌കരണം എന്നിവയില്‍ ക്ലാസ്സ്‌ നയിച്ചു. കാപ്പി കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചും വിപണിയില്‍ കാപ്പിക്ക്‌ നല്ല വില ലഭ്യമാകണമെങ്കില്‍ ഗുണമേന്മയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാപ്പിയുടെ ശാസ്‌ത്രീയമായ വിളവെടുപ്പ്‌, സംസ്‌കരണം എന്നിവയെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു. ശ്രീമതി ലിസ്സി കുളങ്ങരാത്ത്‌ നന്ദി പറഞ്ഞു. സെമിനാറില്‍ 78 വനിതാ കര്‍ഷകര്‍ പങ്കെടുത്തു.

ചുള്ളിയോട്‌ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം നടത്തി

MASSS ന്റെ നേതൃത്വത്തിൽ പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം നടത്തി
ചുള്ളിയോട്‌: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നബാര്‍ഡിന്റെ ധനസഹായത്തോടെ മലപ്പുറം ജില്ലയിലെ ചുള്ളിയോട്‌ കേന്ദ്രീകരിച്ച്‌ 5 ദിവസം നീണ്ടുനില്‍ക്കുന്ന പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം നടത്തി. പ്രസ്‌തുത പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നബാര്‍ഡ്‌ മലപ്പുറം ജില്ലാ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ജെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. ചുള്ളിയോട്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാ. സജി ചാഴിശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു.MASSS പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം പറഞ്ഞു. അമരമ്പലം ഗ്രാമപഞ്ചായത്ത്‌ 5-ാം വാര്‍ഡ്‌ മെമ്പര്‍ അജീഷ, സി. മാഗി എസ്‌.ജെ.സി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആനിമേറ്റര്‍ ലാലി ജോയി നന്ദി പറഞ്ഞു. സി. സ്‌നേഹ എസ്‌.ജെ.സി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പരിശീലന പരിപാടിയില്‍ 30 സ്‌ത്രീകള്‍ പങ്കെടുത്തു. ഒരു സംരംഭം എങ്ങനെ തിരഞ്ഞെടുക്കാം, സംരഭകന്‌ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍, എങ്ങനെ വിപണനം നടത്താം എന്നീ കാര്യങ്ങളെക്കുറിച്ച്‌ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ലാസ്സെടുത്തു. സംരഭകര്‍ക്ക്‌ ലഭ്യമാകുന്ന ലോണ്‍ സംവിധാനങ്ങള്‍, ലോണ്‍ സബ്‌സിഡി, ബാങ്കിംഗ്‌ തുടങ്ങിയ കാര്യങ്ങള്‍ നിലമ്പൂര്‍ FLC മെമ്പര്‍ വിദ്യാവതി ക്ലാസ്സെടുത്തു.

Copyrights@2016.