india live Broadcasting

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് വിദ്യാമന്ദിരം ഉദ്ഘാടനം ചെയ്തു.

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് വിദ്യാമന്ദിരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി പണികഴിപ്പിച്ച രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറിയുടെ പുതിയ കെട്ടിടസമുച്ചയത്തിൻറ ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശാന്തമ്മ ഫിലിപ്പ് നിർവഹിച്ചു. കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കോർപറേറ്റ് സെക്രട്ടറി വെരി റവ ഫാദർ സ്റ്റാനി എടത്തി പറമ്പിൽ അധ്യക്ഷപദം അലങ്കരിക്കുകയും ദീർഘകാല സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാശ്ചാദനം കർമ്മം നിർവ്വഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ വെരി റവ ഫാദർ ഷാജി വടക്കേതൊട്ടി അനുഗ്രഹ പ്രഭാഷണം നടത്തി എൻഡോവ്മെൻറ് വിതരണം ചെയ്യുകയും ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി രാജൻ, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം സൈമൺ, , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ജയരാജ് പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ വിജയൻ വി കെ , പിടിഎ പ്രസിഡണ്ടുമാരായ ശ്രീ ഒ ജെ മത്തായി, ശ്രീ സജി മണ്ണൂർ, അധ്യാപക പ്രതിനിധി ശ്രീ എസ് എം തോമസ്, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ജോബ് മാർക്കോസ് തുടങ്ങി സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്തുള്ളവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യുവിൻറ നന്ദിയോടെ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Read more

ഭക്തലക്ഷങ്ങള്‍ സാക്ഷി; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകീട്ട് 6.35ഓടെ ഭക്തസഹസ്രങ്ങള്‍ ശരണം വിളികളോടെ മകരജ്യോതി ദര്‍ശിച്ചു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനുശേഷം ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ തീര്‍ഥാടകര്‍ക്ക് ഇനി മലയിറക്കം.

പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. തൊട്ടുപിന്നാലെയാണ് മൂന്നു തവണ മകരജ്യോതി തെളിഞ്ഞത്.

സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുമടക്കാന്‍ നിരവധി തീര്‍ഥാടകര്‍ വൈകിയും സന്നിധാനത്ത് കാത്തുനില്‍ക്കുന്നുണ്ട്. ഭക്തര്‍ തിരിച്ചിറങ്ങുന്ന സമയത്ത് അപകടങ്ങള്‍ അടക്കമുള്ള ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയും ദ്രുതകര്‍മ്മസേനയും ജാഗ്രത പാലിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.

പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ എത്തിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസും അതീവ ജാഗ്രത പാലിച്ചിരുന്നു. അയ്യായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഈമാസം 20 വരെ കര്‍ശന സുരക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ തീരുമാനം. ഭക്തര്‍ക്ക് സുരക്ഷിതമായ മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഞായറാഴ്ചയോടെ തിരക്ക് വര്‍ധിച്ചിരുന്നു.

ഞായറാഴ്ച മുതല്‍ സന്നിധാനത്തെത്തിയ ഭക്തരില്‍ നിരവധി പേരാണ് മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിനായി കാത്തുനിന്നത്. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്പ് തിങ്കളാഴ്ച വൈകീട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയത്

Read more

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ : പ്രമുഖ സംവിധായകനും കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (65) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ ശസ്ത്രക്രിയയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

ഭാര്യ: ഡോ. രമണി, മക്കള്‍: ഡോ. പാര്‍വതി, ഗൗതമന്‍.

1953 ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്. എം.വേലുക്കുട്ടി–ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍െ്രെപസില്‍ പ്രവര്‍ത്തിക്കവേ അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയത്. ‘ഉണര്‍ത്തുപാട്ട്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981–ല്‍ ‘വേനല്‍’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

‘ദൈവത്തിന്റെ വികൃതികളും’ ‘മഴ’യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍. ആ ചുവന്നകാലത്തിന്റെ ഓര്‍മയ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

1991–ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തുനിന്നു സിപിഎം സ്ഥാനാര്‍ഥിയായി കെ.ആര്‍.നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

Read more

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 105-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും ജനുവരി 18 മുതല്‍ 26 വരെ .

കോട്ടയം; ചങ്ങനാശ്ശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശിയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 105-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും 2019 ജനുവരി 18 വെളളിയാഴ്ച മുതല്‍ 26 ശനി വരെ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വച്ച് ഭക്തിപുരസ്സരം ആചരിക്കുന്നു. ജനുവരി 18 മുതല്‍ ജനുവരി 25 വരെ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക് ജപമാല, ആരാധന, വി.കുര്‍ബാന, വചനസന്ദേശം ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ.ജിബില്‍ കുഴിവേലില്‍ (ഡയറക്ടര്‍ തുവാനീസ), റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ (സെക്രട്ടറി വിദ്യാഭ്യാസ കമ്മീഷന്‍), റവ.ഫാ.എബ്രഹാം മണ്ണില്‍ (വികാരി ജനറാള്‍ ക്‌നാനായ മലങ്കര റീജിയന്‍), റവ.ഫാ.സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില്‍ (സുപ്പീരിയര്‍ ജനറല്‍ ഒ.എസ്.എച്ച്), റവ.ഫാ.സന്തോഷ് മുല്ലമംഗലത്ത് (ചാപ്‌ളൈന്‍ കെ.സി.വൈ.എല്‍), റവ.ഫാ.ബിബി തറയില്‍ (ചെയര്‍മാന്‍ ദൈവവിളി കമ്മീഷന്‍), റവ.ഫാ.ബ്രസന്‍ ഒഴുങ്ങാലില്‍ (ചെയര്‍മാന്‍ ഫാമിലി കമ്മീഷന്‍), റവ.ഫാ.തോമസ് ആനിമൂട്ടില്‍ (ചെയര്‍മാന്‍ ഹെല്‍ത്ത് കമ്മീഷന്‍). എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.ജനുവരി 26 ശനിയാഴ്ച ചരമവാര്‍ഷികദിനത്തില്‍ രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത വി.കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ഊട്ടുനേര്‍ച്ച. വിവിധ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിതൃസന്നിധിലേക്ക് തീര്‍ത്ഥയാത്രകളും ഉണ്ടായിരിക്കും.

Read more

പ്രളയ പുനരധിവാസം വാള്‍ പെയിന്റിഗ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്

പ്രളയ പുനരധിവാസം
വാള്‍ പെയിന്റിഗ് ബോധവല്‍ക്കരണ 
ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വാള്‍ പെയിന്റിഗ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലകളിലെ 50-ാംതോളം സ്ഥലത്താണ് വാള്‍ പെയിന്റിഗ്  ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നടപ്പിലാക്കുന്നത്. നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രളയദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം നല്‍കി സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് വാള്‍ പെയിന്റിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.

മോനിപ്പളളി KCC, KCWA, KCYL സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.

മോനിപ്പളളി;ഫെബ്രുവരിയിൽ കൈപ്പുഴയിൽ നടക്കുന്ന കോട്ടയം അതിരൂപത K C C 80-മത് ജന്മദിനഘോഷത്തിന്റെ മുന്നോടിയായി മോനിപ്പള്ളി ഇടവകതലത്തിൽ നടത്തിയ കുടുംബസംഗമം ഇടവകവികാരി സ്റ്റീഫൻ മുരിയംകോട്ട് അദ്യക്ഷത വഹിച്ചു സ്റ്റീഫൻ ജോർജ് KCCരൂപത പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. ആശംസപ്രസഗം ജോസ് തൊട്ടിയിൽ, മേഴ്‌സി ടീച്ചർ, സ്റ്റീഫൻ ചെട്ടിക്കാൻ എന്നിവർ നടത്തി. ജോർജ് കളപ്പുരക്കൽ സെമിനാർ നടത്തി. കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവ നടത്തി.

മോനിപ്പളളി KCC, KCWA, KCYL സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.
മുരിയംകോട്ടിന്റെ
Read more

കെ.സി.സി. 80-ാം വാർഷികത്തോടനുബന്ധിച്ച് അതിരൂപതാതല വോളിബോൾ ടൂർണ്ണമെൻറ്റിന്റെയും, കിടങ്ങൂർ ഫൊറോനതല ആഘോഷ പരിപാടിക്കൾക്കും തുടക്കം കുറിച്ചു.

കെ.സി.സി. 80-ാം വാർഷികത്തോടനുബന്ധിച്ച് കൂടല്ലുരിൽ  നടത്തപ്പെടുന്ന അതിരൂപതാതല വോളിബോൾ ടൂർണ്ണമെൻറ്റിന്റെയും, കിടങ്ങൂർ ഫൊറോനതല ആഘോഷ പരിപാടിക്കൾക്കും തുടക്കം കുറിച്ചു.
കിടങ്ങൂർ: കെ.സി.സി. 80-ാം വർഷികത്തിന്റെയും അതോടനുബന്ധിച്ച് നടക്കുന്ന ക്നാനായ കുടുംബ സംഗമത്തിന്റെയും,  കൂടല്ലുരിൽ  നടത്തപ്പെടുന്ന അതിരൂപതാതല വോളിബോൾ ടൂർണ്ണമെൻറ്റിന്റെയും, കിടങ്ങൂർ ഫൊറോനതല ആഘോഷ പരിപാടിക്കൾക്കു  കിടങ്ങൂർ സെന്റ്.മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയങ്കണത്തിൽ ഫൊറോന പ്രസിഡന്റ് ശ്രീ.ഷോണി പുത്തൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തുടക്കം കുറിച്ചു. അതിരൂപതാ പ്രസിഡൻറ് ശ്രീ.സ്റ്റീഫൻ ജോർജ്ജ് എക്സ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി, അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. ഷൈജി ഒട്ടപ്പള്ളി, ശ്രീ.ജോസ് തൊട്ടിയിൽ, ശ്രീ.ബേബി മുളവേലിപ്പുറം, കിടങ്ങൂർ  ഫൊറോന വികാരി റവ.ഫാ.എൻ.ഐ. മൈക്കിൾ, കൂടല്ലൂർ പള്ളി വികാരി ഫാ.ജോസ് പാട്ടക്കണ്ടം, ഫൊറോനാ സെക്രട്ടറി ശ്രീ.ജോസ് തടത്തിൽ, സ്പോർട്സ് കമ്മിറ്റി കൺവീനർ 
ശ്രീ. സ്റ്റീഫൻ കുന്നുംപുറം, കെ.സി.വൈ.എൽ.
ഫൊറോന പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിൽ, കെ.സി.ഡബ്ലൂ.എ. ഫൊറോന സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു ചർച്ചകൾക്ക് നേതൃത്വംനൽകി പരിപാടികൾ വിലയിരുത്തി.

കിടങ്ങൂർ: കെ.സി.സി. 80-ാം വർഷികത്തിന്റെയും അതോടനുബന്ധിച്ച് നടക്കുന്ന ക്നാനായ കുടുംബ സംഗമത്തിന്റെയും,  കൂടല്ലുരിൽ  നടത്തപ്പെടുന്ന അതിരൂപതാതല വോളിബോൾ ടൂർണ്ണമെൻറ്റിന്റെയും, കിടങ്ങൂർ ഫൊറോനതല ആഘോഷ പരിപാടിക്കൾക്കു  കിടങ്ങൂർ സെന്റ്.മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയങ്കണത്തിൽ ഫൊറോന പ്രസിഡന്റ് ശ്രീ.ഷോണി പുത്തൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തുടക്കം കുറിച്ചു. അതിരൂപതാ പ്രസിഡൻറ് ശ്രീ.സ്റ്റീഫൻ ജോർജ്ജ് എക്സ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി, അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. ഷൈജി ഒട്ടപ്പള്ളി, ശ്രീ.ജോസ് തൊട്ടിയിൽ, ശ്രീ.ബേബി മുളവേലിപ്പുറം, കിടങ്ങൂർ  ഫൊറോന വികാരി റവ.ഫാ.എൻ.ഐ. മൈക്കിൾ, കൂടല്ലൂർ പള്ളി വികാരി ഫാ.ജോസ് പാട്ടക്കണ്ടം, ഫൊറോനാ സെക്രട്ടറി ശ്രീ.ജോസ് തടത്തിൽ, സ്പോർട്സ് കമ്മിറ്റി കൺവീനർ  ശ്രീ. സ്റ്റീഫൻ കുന്നുംപുറം, കെ.സി.വൈ.എൽ.ഫൊറോന പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിൽ, കെ.സി.ഡബ്ലൂ.എ. ഫൊറോന സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു ചർച്ചകൾക്ക് നേതൃത്വംനൽകി പരിപാടികൾ വിലയിരുത്തി.

Read more

കെ. സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് മലങ്കര ഫൊറോനയിലെ യുവജനങ്ങളോടൊപ്പം

കെ. സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ മലങ്കര ഫൊറോനയിലെ യുവജനങ്ങളോടൊപ്പം
🌹VISTA🌹
VISTA-യുടെ നാലാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ മലങ്കര ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2019 ജനുവരി 13- ന്‌ ഉച്ചകഴിഞ്ഞ് 03 മണിക്ക് കുറ്റൂർ മലങ്കര ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് ഫൊറോനയിലെ മുഴുവൻ വൈദികരുടെയും സിസ്റ്റർ അഡ്വൈസർമാരുടെയും 100 ഓളം യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെട്ടു

വീട്ടുപകരണ കിറ്റുകള്‍ വിതരണം ചെയ്തു

വീട്ടുപകരണ കിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: പ്രളയദുരിതാശ്വസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെ സഹകരണത്തോടെ വീട്ടുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച  കിറ്റുവിതരണ ചടങ്ങിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഹാബിറ്റാറ്റിന്റെ സഹകരണത്തോടെ പള്ളം, കടുത്തുരുത്തി, ഉഴവൂര്‍ ബ്ലോക്കുകളില്‍പ്പെട്ട 250 കുടുംബങ്ങള്‍ക്കാണ് പതിനായിരം രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്തത്. ടാര്‍പോളിന്‍ ഷീറ്റ് , നൈലോണ്‍ കയര്‍, ഹാന്‍ഡ് ടൂള്‍, കത്തി, കറികത്തി, ചുറ്റിക, ഡ്രില്ലര്‍, പ്ലാസ്റ്റിക് മാറ്റുകള്‍, കമ്പിളി പുതപ്പ്, ബെഡ് ഷീറ്റുകള്‍, വാട്ടര്‍ ഫില്‍ട്ടര്‍, കിച്ചണ്‍ സെറ്റ്, കൊതുക് വലകള്‍, ബക്കറ്റ്, ടൗവ്വലുകള്‍, കുളി സോപ്പുകള്‍, അലക്ക് സോപ്പുകള്‍, ടൂത്ത് ബ്രഷ്, പേസ്റ്റ്, സാനിറ്ററി നാപ്കിനുകള്‍, വസ്ത്രങ്ങള്‍ കഴുകുന്ന ബ്രഷ്, സോപ്പ് പൊടി തുടങ്ങിയവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. 

കെ സി വൈ എൽ- ന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കെ സി വൈ എൽ- ന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
           കേരളം വെള്ളത്തിൽ താഴ്ന്നപ്പോൾ നാടും, വീടും നോക്കാതെ ആദ്യം വള്ളം എടുത്ത് പുറപ്പെട്ടവർ ആണ് കരുനാഗപ്പള്ളി ആലപ്പാടുകാർ! സ്വന്തം നാട് തുരന്ന് നശിപ്പിക്കുന്ന അവസ്ഥയിലും അവർ ഒന്നും ചിന്തിച്ചില്ല, കാരണം ഒരു നാട് നശിക്കുന്ന അവസ്ഥ അവർക്ക് മനസിലാകും. അത്കൊണ്ട് അവരുടെ ജീവിത മാർഗ്ഗമായ ബോട്ടുകൾ കൊണ്ട് ദുരന്തമുഖത്തേക്ക് ഓടിയെത്തി, കേരളത്തെ കൈപിടിച്ച് ഉയർത്തി. ആ ജനതയ്ക്കൊപ്പം നാം ഇപ്പോൾ നിന്നേ മതിയാകൂ...
ആലപ്പാട് പഞ്ചായത്തിന്റെ നിലനില്പ് വളരെ അപകടത്തിലാണ്. 
   *ഈ അനീതിക്കെതിരെ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ, ഈ വിഷയത്തിന്റെ ഗൗരവം  ജനങ്ങളിലേക്ക് എത്തിക്കുവാൻ   യുവജനങ്ങളെ ഒരുമിച്ചുചേർത്ത് വൈകുന്നേരം 04:00 മണിക്ക് കുറ്റൂർ ടൗണിൽ  വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു.അതിരൂപത ചാപ്ലയിൻ  ഫാ സന്തോഷ്‌ മുല്ലമംഗലത്തു,  അതിരൂപത  പ്രസിഡന്റ്  ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, സെക്രട്ടറി  ശ്രീ. ജോമി കൈപ്പാറേട്ട്    ശ്രീ.സ്റ്റെഫി കപ്പളങ്ങാട്ടു,ജോണിസ്  പി  സ്റ്റീഫൻ,  ജിനി ജിജോ, സിസ്റ്റർ ലേഖ sjc, ശ്രീ ഷെല്ലി ആലപ്പാട്ട്‌, ശ്രീ അനിറ്റ് ചാക്കോ എന്നിവർ പ്രതിഷേധകൂട്ടായ്മക്ക്  നേതൃത്വം നൽകി.  പങ്കെടുത്ത  എല്ലാ യുവജനങ്ങളോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു  

കേരളം വെള്ളത്തിൽ താഴ്ന്നപ്പോൾ നാടും, വീടും നോക്കാതെ ആദ്യം വള്ളം എടുത്ത് പുറപ്പെട്ടവർ ആണ് കരുനാഗപ്പള്ളി ആലപ്പാടുകാർ! സ്വന്തം നാട് തുരന്ന് നശിപ്പിക്കുന്ന അവസ്ഥയിലും അവർ ഒന്നും ചിന്തിച്ചില്ല, കാരണം ഒരു നാട് നശിക്കുന്ന അവസ്ഥ അവർക്ക് മനസിലാകും. അത്കൊണ്ട് അവരുടെ ജീവിത മാർഗ്ഗമായ ബോട്ടുകൾ കൊണ്ട് ദുരന്തമുഖത്തേക്ക് ഓടിയെത്തി, കേരളത്തെ കൈപിടിച്ച് ഉയർത്തി. ആ ജനതയ്ക്കൊപ്പം നാം ഇപ്പോൾ നിന്നേ മതിയാകൂ...ആലപ്പാട് പഞ്ചായത്തിന്റെ നിലനില്പ് വളരെ അപകടത്തിലാണ്. 

ഈ അനീതിക്കെതിരെ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ, ഈ വിഷയത്തിന്റെ ഗൗരവം  ജനങ്ങളിലേക്ക് എത്തിക്കുവാൻ   യുവജനങ്ങളെ ഒരുമിച്ചുചേർത്ത് വൈകുന്നേരം 04:00 മണിക്ക് കുറ്റൂർ ടൗണിൽ  വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു.അതിരൂപത ചാപ്ലയിൻ  ഫാ സന്തോഷ്‌ മുല്ലമംഗലത്തു,  അതിരൂപത  പ്രസിഡന്റ്  ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, സെക്രട്ടറി  ശ്രീ. ജോമി കൈപ്പാറേട്ട്    ശ്രീ.സ്റ്റെഫി കപ്പളങ്ങാട്ടു,ജോണിസ്  പി  സ്റ്റീഫൻ,  ജിനി ജിജോ, സിസ്റ്റർ ലേഖ sjc, ശ്രീ ഷെല്ലി ആലപ്പാട്ട്‌, ശ്രീ അനിറ്റ് ചാക്കോ എന്നിവർ പ്രതിഷേധകൂട്ടായ്മക്ക്  നേതൃത്വം നൽകി.  പങ്കെടുത്ത  എല്ലാ യുവജനങ്ങളോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു.  

Read more

പ്രോട്ടോ ടൈപ്പ് ടോയ്‌ലറ്റുകളുമായി കെ.എസ്.എസ്.എസ്

പ്രോട്ടോ ടൈപ്പ് ടോയ്‌ലറ്റുകളുമായി
കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയ പുനരധിവാസ പ്രര്‍ത്തനങ്ങളുടെ ഭാഗമായി  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രോട്ടോ ടൈപ്പ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാം എന്ന സംഘടനയുമായി സഹകരിച്ചാണ്  പ്രളയ ദുരന്തത്തില്‍ ടോയ്‌ലറ്റ് നഷ്ടപ്പെട്ട ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രോട്ടോ ടൈപ്പ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 50 തോളം ടോയ്‌ലറ്റുകളാണ് പ്രദേശത്ത് നിര്‍മ്മിക്കുന്നത്. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിവിധങ്ങളായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.

രാജപുരം;ഹോളിഫാമിലി എല്‍.പി.എസ്,എച്ച്.എസ്, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സംയുക്ത വാര്‍ഷിക സമ്മേളനം ജനുവരി 15ന്‌

രാജപുരം; ഹോളിഫാമിലി എ.എല്‍.പി.എസ,്.എച്ച്.എസ്, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സംയുക്ത വാര്‍ഷികവും, അധ്യാപക- രക്ഷാകര്‍ത്ത്യദിനവും, പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനവും, ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകശ്രേഷ്ഠര്‍ക്കുളള യാത്രയയപ്പും സംയുക്തമായി 15.01.2019 ചൊവ്വാഴ്ച വൈകുന്നേരം 4.30ന് രാജപുരം ഹോളിഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത വിദ്യാഭ്യാസ എജന്‍സി കോര്‍പ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ വെരി.റവ.ഫാ.ഷാജി വടക്കേത്തൊട്ടി അനുഗ്രഹ പ്രഭാഷണം നടത്തും.സാമുദായിക, രാഷ്ട്രീയ, സാസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ആശംസകള്‍ അര്‍പ്പിക്കും.സമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യ നടത്തപ്പെടുന്നു.
വും ജനുവരി 15ന്‌

രാജപുരം;ഹോളിഫാമിലി എല്‍.പി.എസ്,എച്ച്.എസ്, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സംയുക്ത വാര്‍ഷികവും, അധ്യാപക- രക്ഷാകര്‍ത്ത്യദിനവും, പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനവും, ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകശ്രേഷ്ഠര്‍ക്കുളള യാത്രയയപ്പും സംയുക്തമായി 15.01.2019 ചൊവ്വാഴ്ച വൈകുന്നേരം 4.30ന് രാജപുരം ഹോളിഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത വിദ്യാഭ്യാസ എജന്‍സി കോര്‍പ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ വെരി.റവ.ഫാ.ഷാജി വടക്കേത്തൊട്ടി അനുഗ്രഹ പ്രഭാഷണം നടത്തും.സാമുദായിക, രാഷ്ട്രീയ, സാസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ആശംസകള്‍ അര്‍പ്പിക്കും.സമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യ നടത്തപ്പെടുന്നു.

Read more

KART ന്റെ നേതൃത്വത്തില്‍ ഏകദിന കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു

KART ന്റെ നേതൃത്വത്തില്‍ 
ഏകദിന കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം:  ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി( KART) ന്റെ നേതൃത്വത്തില്‍ അപ്നാദേശിന്റെ സഹകരണത്തോടെ ഏകദിന കരിയര്‍ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംഘടിപ്പിച്ച സെമിനാര്‍ കോട്ടയം അതിരൂപതാ വികാരിജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. യു.എല്‍. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ ക്ലാസ്സ് നയിച്ചു. 10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും മാതാപിതാക്കളും സെമിനാറില്‍ പങ്കെടുത്തു. ഡോ. ജോസ് ജെയിംസ്, പ്രൊഫ. മേഴ്‌സി ജോണ്‍, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍, ഫാ. ജിക്കു തൈത്തറപ്പേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

കെ.എസ്.എസ്.എസ് ഔഷധ ഉദ്യാനം പദ്ധതിക്ക് പേരൂര്‍ സ്‌കൂളില്‍ തുടക്കമായി

കെ.എസ്.എസ്.എസ് ഔഷധ ഉദ്യാനം പദ്ധതിക്ക് 
പേരൂര്‍ സ്‌കൂളില്‍  തുടക്കമായി
കോട്ടയം: പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് യു. പി സ്‌കൂളില്‍ ഔഷധ ഉദ്യാനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സിമോള്‍ ബാബു നിര്‍വ്വഹിച്ചു. സ്‌കൂള്‍ അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍, നെയ്ച്ചര്‍ ക്ലബ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ കരിനെച്ചി, മുറികൂട്ടി, രാമച്ചം, വിഷപ്പച്ച. ഇന്‍സുലിന്‍ ചെടി, ഉമ്മം, ആര്യവേപ്പ്, രക്തചന്ദനം, നെല്ലി, നീര്‍മരുത്, ആരോഗ്യ പച്ച, കര്‍പ്പൂര തുളസി, കറ്റാര്‍ വാഴ, ചിറ്റാടലോടകം, ബ്രഹ്മി, വാതം കൊല്ലി, കുടങ്ങല്‍, ആനച്ചുവടി, താന്നി, കൂവളം, ഇലഞ്ഞി, പലകപയ്യാനി, സര്‍വ്വ സുഗന്തി, ലക്ഷ്മിത്തരു, മുള്ളാത്ത, കണിക്കൊന്ന, തിപ്പലി, ഗ്രാമ്പു, അകില്‍, കറുവ, ഏനായകം, ഉങ്ങ്, കരിംങ്കോത, ബുഷ്‌പെപ്പര്‍ തുടങ്ങിയ എണ്‍പതില്‍പ്പരം ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഔഷധ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്. 

കെ.സി.സി 80-ാം ജന്മദിനാഘോഷം പടുമുഖം ഫൊറോന കലാ-കായിക മത്സരങ്ങള്‍ നടത്തി

കെ.സി.സി 80ാംജന്മദിനാഘോഷം പടുമുഖം ഫൊറോന കലാ-കായിക മത്സരങ്ങള്‍ നടത്തി
പടമുഖം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍്റെ 80- ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപത തലത്തില്‍ നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളിലെ ഫൊറോനതല അര്‍ഹരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി യൂണിറ്റ്തല മത്സരങ്ങള്‍ പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ ഓഡിറ്റോറിയം , സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വെച്ച് നടത്തി . കലാകായിക മത്സരങ്ങളുടെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം പടമുഖം ഫൊറോന വികാരി ഫാ.ബെന്നി കന്നുവെട്ടിയേല്‍ നിര്‍വഹിച്ചു.വിവിധ മത്സരങ്ങള്‍ക്ക് കെ.സി.സി പടമുഖം ഫെറോന പ്രസിഡന്റ് ഷാജി തോമസ് കണ്ടശാംകുന്നേല്‍, ഫാ.മിഥുന്‍ വലിയപുളിംചാക്കില്‍, ഫാ .ബെന്നി ചേരിയില്‍ , സി. പീറ്റര്‍ , സി. പുഷ്പ , സി. റോസ്മി , സി. മോളി , സി. ഷിജി , ജോസ് കുടുബക്കുഴി , റെജി കപ്ലങ്ങാട്ട് തുടങ്ങിയവര്‍ നേത്യത്വം നല്‍കി . മത്സരങ്ങളില്‍ പടമുഖം യുണിറ്റ് ഒന്നാം സ്ഥാനവും , തെളളിത്തോട് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി യഥാക്രമം മറിയാമ്മ ചാക്കോ നാക്കോലികരയില്‍, മേരി മാത്യു പൂവേലില്‍ , മെമ്മോറിയല്‍ എവറോളിംഗ് ട്രോഫികള്‍ കരസ്ഥമാക്കി

പടമുഖം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍്റെ 80-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപത തലത്തില്‍ നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളിലെ ഫൊറോനതല അര്‍ഹരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി യൂണിറ്റ്തല മത്സരങ്ങള്‍ പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ ഓഡിറ്റോറിയം , സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വെച്ച് നടത്തി . കലാകായിക മത്സരങ്ങളുടെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം പടമുഖം ഫൊറോന വികാരി ഫാ.ബെന്നി കന്നുവെട്ടിയേല്‍ നിര്‍വഹിച്ചു.വിവിധ മത്സരങ്ങള്‍ക്ക് കെ.സി.സി പടമുഖം ഫെറോന പ്രസിഡന്റ് ഷാജി തോമസ് കണ്ടശാംകുന്നേല്‍, ഫാ.മിഥുന്‍ വലിയപുളിംചാക്കില്‍, ഫാ .ബെന്നി ചേരിയില്‍ , സി. പീറ്റര്‍ , സി. പുഷ്പ , സി. റോസ്മി , സി. മോളി , സി. ഷിജി , ജോസ് കുടുബക്കുഴി , റെജി കപ്ലങ്ങാട്ട് തുടങ്ങിയവര്‍ നേത്യത്വം നല്‍കി . മത്സരങ്ങളില്‍ പടമുഖം യുണിറ്റ് ഒന്നാം സ്ഥാനവും , തെളളിത്തോട് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി യഥാക്രമം മറിയാമ്മ ചാക്കോ നാക്കോലികരയില്‍, മേരി മാത്യു പൂവേലില്‍ , മെമ്മോറിയല്‍ എവറോളിംഗ് ട്രോഫികള്‍ കരസ്ഥമാക്കി

Read more

കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

കണ്ണങ്കര; സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി. ജില്ലാ P.S.C ഓഫീസര്‍ T.O  Anil Kumar ക്ലാസിന് നേത്യത്വം നല്‍കി. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അഭിരുചികളെ കുറിച്ചും തൊഴില്‍ അവസരങ്ങളെ കുറിച്ചും അത് എങ്ങനെ പ്രയോജനപ്രദമാക്കാം എന്നും ക്ലാസ് എടുത്തു. കുട്ടികള്‍ക്ക് ഇത് വളരെ ഫലപ്രദമായിരുന്നു.

പാഴുത്തുരുത്ത്; സെന്റ് കുര്യാക്കോസ് ക്‌നാനായ പളളിയില്‍ പ്രധാന തിരുനാള്‍ ജനുവരി 12,13 തീയതികളില്‍

പാഴുത്തുരുത്ത്; സെന്റ് കുര്യാക്കോസ് ക്‌നാനായ പളളിയില്‍ വി.കുര്യാക്കോസിന്റെ പ്രധാന തിരുനാള്‍ 2019 ജനുവരി 12,13 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. 12 ശനിയാഴ്ച വൈകുന്നേരം 5.30 ന് ആഘോഷമായ പാട്ടുകുര്‍ബാന റവ.ഫാ.ലിജോ കൊച്ചുപറമ്പില്‍. തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണം പളളിയില്‍ നിന്നും മഠത്തിപ്പറമ്പ് സെന്റ് സ്റ്റീഫന്‍സ് കുരിശുപളളിയിലേയ്ക്ക്. 7.30 ന് ലദീഞ്ഞ് കുരിശുപളളിയില്‍ റവ.ഫാ.ജോസ് കുറുപ്പന്തറ. തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8.45 ന് പളളിയില്‍ റവ.ഫാ. ഷാജി മുകളേല്‍ വചനസന്ദേശം നല്‍കും. 9.15 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ. ബിബിന്‍ അഞ്ചമ്പില്‍. പ്രധാന തിരുനാള്‍ ദിനമായ 13 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ റാസ റവ.ഫാ.അനീഷ് കളപ്പുരയില്‍ OSB മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ബിജു താഴത്തുചെരുവില്‍ OSB, റവ.ഫാ. ടോമി തേര്‍വാലക്കട്ടയില്‍ OSB, റവ.ഫാ. ജിന്‍ഷോ തോട്ടത്തിക്കുഴിയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തൂവാനീസ ഡയറക്ടര്‍ റവ.ഫാ.ജിബില്‍ കുഴിവേലില്‍ തിരുനാള്‍ സന്ദേശം നല്‍കും. രുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.അബ്രാഹം പറമ്പേട്ട്.

പയ്യാവൂരിൽ BCM ജേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം

പയ്യാവൂരിൽ BCM ജേതാക്കൾക്ക് സ്വീകരണം
കോട്ടയം കിടങ്ങൂരിൽ നടന്ന ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കിരീടങ്ങൾ ചൂടിയ പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ ടീമുകൾക്ക് പയ്യാവൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. കോട്ടയം അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ പെട്ട 22 ടീമുകൾ മാറ്റുരച്ച ഫുട്‌ബോൾ മത്സരത്തിലാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ ടീം ഈ അത്യപൂർവ നേട്ടം കൊയ്തത്.
 പയ്യാവൂർ ടൗണിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടീം അംഗങ്ങളെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ ആനയിച്ചു കൊണ്ട് സ്‌കൂളിലേക്ക് ആഹ്ലാദ പ്രകടനം നടന്നു. ടൗണിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പിൽ, വാർഡ് മെമ്പർ  സുഷ ബെന്നി ചെട്ടിയാത്ത് എന്നിവർ ചേർന്ന് ടീമംഗങ്ങളെ ഹാരാർപ്പണം നടത്തി. സ്‌കൂളിൽ ചേർന്ന അനുമോദന സമ്മേളനം പയ്യാവൂർ പോലീസ്  സബ്ബ് ഇൻസ്‌പെക്ടർ ജോൺസൺ ടി. സഖറിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സജി പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
 ജേതാക്കൾക്ക് ട്രോഫികൾ, അനുമോദന പത്രം, ക്യാഷ് അവാർഡ് എന്നിവ സമ്മാനിച്ചു. ടീമംഗങ്ങളുടെ രക്ഷിതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. മികച്ച ടീമുകളുടെ കോച്ച് ഫിലിപ്പ് തോമസ്, ടീമുകളുടെ  മാനേജർമാർ സുനിൽ ഫിലിപ്പ്, സാനു അബ്രഹാം എന്നിവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.  പ്രിൻസിപ്പൽ കെ.സി. റെജിമോൻ , പ്രധാനാധ്യാപകൻ പി.എം. ബെന്നി , പി ടി എ പ്രസിഡന്റ് സോജൻ തട്ടായത്ത്, സേക്രഡ് ഹാർട്ട് എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ ടി.കെ. ഷാജിമോൻ , ഹയർ സെക്കൻഡറി സ്‌കൂൾ ചെയർമാൻ ടി.ബി. ജസ്റ്റിൻ , ഹൈസ്‌കൂൾ ലീഡർ നോയൽ ഷാജി എന്നിവർ പ്രസംഗിച്ചു. 

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുധാനന്തര ബിരുധ ശില്പശാല ആരംഭിച്ചു.

ബിരുധാനന്തര ബിരുധ ശില്പശാല
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജനുവരി 10, 11, 12 തീയതികളില്‍ കായികവിഭാഗം ബിരുദാനന്തര ബിരുദ സിലബസ് പരിഷ്‌കരണം ശില്പശാല ആരംഭിച്ചു. പാഠ്യപദ്ധതി തികച്ചും ഫലപ്രാപ്തിയിലെത്തുന്നതിനുള്ള പരിഷ്‌കരണ ചര്‍ച്ചകളാണ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകളിലെ വിദഗ്ധരായ കായികവിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. സിലബസ് പരിഷ്‌കരണ ശില്പശാലയുടെ ഉദ്ഘാടനം എം.ജി. സര്‍വ്വകലാശാല മുന്‍ രജിസ്ട്രാറും കായിക വിഭാഗം മേധാവിയുമായ ഡോ. ജോസ് ജയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ.പ്രവീകുമാര്‍ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ആമുഖ പ്രഭാഷണം നടത്തി. എം.ജി. സര്‍വ്വകലാശാല എക്‌സ്പര്‍ട്ട"് കമ്മറ്റി ചെയര്‍മാനും, കോളേജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ബെന്നി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ഡോ. അനില്‍ രാമചന്ദ്രന്‍, ഡോ. ജയകുമാര്‍, ശ്രീ. ജിജോ എം. ജോസഫ് എിവര്‍ സംസാരിച്ചു. 
അമ്പതോളം പ്രതിനിധികള്‍ ശില്പശായില്‍ പങ്കെടുക്കുന്നു. 

ക്‌നാനായ സമുദായ സംരക്ഷണ സമിതി(KSSS) ന്‌ പുതുനേതൃത്വം.

ക്‌നാനായ സമുദായ സംരക്ഷണ സമിതി(KSSS) പുതിയ ഭാരവാഹികളായി പ്രസിഡന്റ് എബ്രഹാം നടുവത്തറ, ജനറല്‍ സെക്രട്ടറിയായി ഷിബി പഴയംമ്പളളില്‍, വൈസ് പ്രസിഡന്റ് മോന്‍സി കുടിലില്‍, ജോയിന്റ് സെക്രട്ടറി എബ്രഹാം വെളിയത്ത്, ജോയിന്റ് സെക്രട്ടറി ജെറി കണിയാംപറമ്പില്‍, ട്രഷറര്‍ ബേബി പുത്തന്‍പുരയില്‍, ജോയിന്റ് ട്രഷറര്‍ ജെയിന്‍ പെരുമ്പലത്ത് എന്നിവരെ തെരഞ്ഞെടുത്തു. ക്‌നാനായ സമുദായ സംരക്ഷണ സമിതി രക്ഷാധികാരികളായി ഫ്രൊഫ.ബേബി കാനാട്ട്, ഫ്രൊഫ.ബാബു പൂഴിക്കുന്നേല്‍, ഫ്രൊഫ.മാത്യു പ്രാലേല്‍, ഫ്രൊഫ.തോമസ് വടത്തല, ജോയി തോമസ് പുല്ലാനപ്പളളില്‍.
പുതുനേതൃത്വം ന്‌

കോട്ടയം;ക്‌നാനായ സമുദായ സംരക്ഷണ സമിതി(KSSS) പുതിയ ഭാരവാഹികളായി പ്രസിഡന്റ് എബ്രഹാം നടുവത്തറ, ജനറല്‍ സെക്രട്ടറിയായി ഷിബി പഴയംമ്പളളില്‍, വൈസ് പ്രസിഡന്റ് മോന്‍സി കുടിലില്‍, ജോയിന്റ് സെക്രട്ടറി എബ്രഹാം വെളിയത്ത്, ജോയിന്റ് സെക്രട്ടറി ജെറി കണിയാംപറമ്പില്‍, ട്രഷറര്‍ ബേബി പുത്തന്‍പുരയില്‍, ജോയിന്റ് ട്രഷറര്‍ ജെയിന്‍ പെരുമ്പലത്ത് എന്നിവരെ തെരഞ്ഞെടുത്തു. ക്‌നാനായ സമുദായ സംരക്ഷണ സമിതി രക്ഷാധികാരികളായി ഫ്രൊഫ.ബേബി കാനാട്ട്, ഫ്രൊഫ.ബാബു പൂഴിക്കുന്നേല്‍, ഫ്രൊഫ.മാത്യു പ്രാലേല്‍, ഫ്രൊഫ.തോമസ് വടത്തല, ശ്രീ.ജോയി തോമസ് പുല്ലാനപ്പളളില്‍.

Read more

Copyrights@2016.