india live Broadcasting

കുടുംബശാക്തീകരണ പദ്ധതി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു.

കുടുംബശാക്തീകരണ പദ്ധതി
സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം ഓഫീസര്‍ ആള്‍ട്ടോ ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര സ്വയം തൊഴില്‍ സംരംഭങ്ങള്‍, നൂതന വിപണന സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്‌സായ ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം ഓഫീസര്‍ ആള്‍ട്ടോ ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര സ്വയം തൊഴില്‍ സംരംഭങ്ങള്‍, നൂതന വിപണന സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്‌സായ ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Read more

ഒളിമ്ബിക്സ് കാണാന്‍ സൈക്കിളില്‍ മൂവര്‍ സംഘം ജപ്പാനിലേക്ക്​

പൊ​ന്നാ​നി: ഒ​ളി​മ്ബി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ മൂ​ന്നം​ഗ സം​ഘം സൈ​ക്കി​ളി​ല്‍ ജ​പ്പാ​നി​ലേ​ക്ക്. പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഹ​സീ​ബ് അ​ഹ്സ​ന്‍, കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ക്ലി​ഫി​ന്‍ ഫ്രാ​ന്‍​സി​സ്, കോ​ട്ട​യ​ത്തു​കാ​രി ഡോ​ണ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 10,500 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​യാ​ണ്​ ഏ​ഴ​ര മാ​സം​കൊ​ണ്ട്​ ഇ​വ​ര്‍ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ എ​ത്തു​ക. ഡി​സം​ബ​ര്‍ 15ന് ​കൊ​ച്ചി​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ജൂ​ലൈ 24ന് ​ടോ​ക്കി​യോ​യി​ല്‍ അ​വ​സാ​നി​ക്കും. ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്‍​മ​ര്‍, താ​യ്​​ല​ന്‍​ഡ്​, ലാ​വോ​സ്, വി​യ​റ്റ്നാം വ​ഴി ചൈ​ന​യി​ലെ​ത്തു​ന്ന സം​ഘം ഷാ​ങ്ങ്ഹാ​യി​ല്‍ നി​ന്ന് ക്രൂ​യി​സ് ബോ​ട്ടി​ല്‍ ടോ​ക്കി​യോ​യി​ലെ​ത്തും.
സം​ഘാം​ഗ​മാ​യ ക്ലി​ഫി​ന്‍ ആ​ദ്യ​മാ​യ​ല്ല ദീ​ര്‍​ഘ​ദൂ​ര സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന​ത്. ദു​ബൈ​യി​ല്‍​നി​ന്ന്​ ഇ​റാ​ന്‍, അ​സ​ര്‍​ബൈ​ജാ​ന്‍ വ​ഴി ലോ​ക​ക​പ്പ് ഫു​ട്​​ബാ​ള്‍ കാ​ണാ​ന്‍ റ​ഷ്യ​യി​ലെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ക്യൂ​ബ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം 80 മു​ത​ല്‍ 100 വ​രെ കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ടാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ക്ലി​ഫി​ന്‍ പ​റ​ഞ്ഞു. മെ​ക്സി​ക്കോ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ണ​യും ദീ​ര്‍​ഘ​ദൂ​ര സൈ​ക്കി​ള്‍ സ​വാ​രി ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്നു.
ക്യൂ​ബ​യി​ലും മെ​ക്സി​ക്കോ​യി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യ ഇ​വ​ര്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശ​മാ​ണ് ത​​െന്‍റ യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
സൈ​ക്ലി​ങ്​ ല​ഹ​രി​യാ​ക്കി​യ ഹ​സീ​ബ് ബം​ഗ​ളൂ​രു​വി​​ലും മൈ​സൂ​രു​വി​ലു​മാ​യി നി​ര​വ​ധി ത​വ​ണ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ ലോ​ക​സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തി​​െന്‍റ ത്രി​ല്ലി​ലാ​ണ് ഹ​സീ​ബ്. എ​റ​ണാ​കു​ള​ത്ത് ക​മ്ബ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നി​ടെ​യാ​ണ്​ മൂ​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​യ ഇ​വ​ര്‍ ജോ​ലി രാ​ജി​വെ​ച്ചാ​ണ് ഒ​ളി​മ്ബി​ക്​​സി​ന്​ തി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക്​ മു​ന്നോ​ടി​യാ​യി പൊ​ന്നാ​നി​യി​ലെ​ത്തി​യ മൂ​വ​ര്‍​ക്കും പൊ​ന്നാ​നി സൈ​ക്ലി​ങ്​ ക്ല​ബ്​ സ്വീ​ക​ര​ണം ന​ല്‍​കി. രാ​വി​ലെ വെ​ളി​യ​ങ്കോ​ട് നി​ന്നാ​രം​ഭി​ച്ച സൈ​ക്ലി​ങ്​ പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്​​ഷ​നി​ല്‍ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ സി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ്​ ടി.​എം. സി​ദ്ദീ​ഖ്​ എ​ന്നി​വ​ര്‍ ആ​ശം​സ നേ​രാ​നെ​ത്തി.

പൊ​ന്നാ​നി : ഒ​ളി​മ്ബി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ മൂ​ന്നം​ഗ സം​ഘം സൈ​ക്കി​ളി​ല്‍ ജ​പ്പാ​നി​ലേ​ക്ക്. പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഹ​സീ​ബ് അ​ഹ്സ​ന്‍, കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ക്ലി​ഫി​ന്‍ ഫ്രാ​ന്‍​സി​സ്, കോ​ട്ട​യ​ത്തു​കാ​രി ഡോ​ണ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 10,500 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​യാ​ണ്​ ഏ​ഴ​ര മാ​സം​കൊ​ണ്ട്​ ഇ​വ​ര്‍ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ എ​ത്തു​ക. ഡി​സം​ബ​ര്‍ 15ന് ​കൊ​ച്ചി​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ജൂ​ലൈ 24ന് ​ടോ​ക്കി​യോ​യി​ല്‍ അ​വ​സാ​നി​ക്കും. ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്‍​മ​ര്‍, താ​യ്​​ല​ന്‍​ഡ്​, ലാ​വോ​സ്, വി​യ​റ്റ്നാം വ​ഴി ചൈ​ന​യി​ലെ​ത്തു​ന്ന സം​ഘം ഷാ​ങ്ങ്ഹാ​യി​ല്‍ നി​ന്ന് ക്രൂ​യി​സ് ബോ​ട്ടി​ല്‍ ടോ​ക്കി​യോ​യി​ലെ​ത്തും.

സം​ഘാം​ഗ​മാ​യ ക്ലി​ഫി​ന്‍ ആ​ദ്യ​മാ​യ​ല്ല ദീ​ര്‍​ഘ​ദൂ​ര സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന​ത്. ദു​ബൈ​യി​ല്‍​നി​ന്ന്​ ഇ​റാ​ന്‍, അ​സ​ര്‍​ബൈ​ജാ​ന്‍ വ​ഴി ലോ​ക​ക​പ്പ് ഫു​ട്​​ബാ​ള്‍ കാ​ണാ​ന്‍ റ​ഷ്യ​യി​ലെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ക്യൂ​ബ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം 80 മു​ത​ല്‍ 100 വ​രെ കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ടാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ക്ലി​ഫി​ന്‍ പ​റ​ഞ്ഞു. മെ​ക്സി​ക്കോ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ണ​യും ദീ​ര്‍​ഘ​ദൂ​ര സൈ​ക്കി​ള്‍ സ​വാ​രി ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്നു.ക്യൂ​ബ​യി​ലും മെ​ക്സി​ക്കോ​യി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യ ഇ​വ​ര്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശ​മാ​ണ് ത​​െന്‍റ യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൈ​ക്ലി​ങ്​ ല​ഹ​രി​യാ​ക്കി​യ ഹ​സീ​ബ് ബം​ഗ​ളൂ​രു​വി​​ലും മൈ​സൂ​രു​വി​ലു​മാ​യി നി​ര​വ​ധി ത​വ​ണ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ ലോ​ക​സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തി​​െന്‍റ ത്രി​ല്ലി​ലാ​ണ് ഹ​സീ​ബ്. എ​റ​ണാ​കു​ള​ത്ത് ക​മ്ബ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നി​ടെ​യാ​ണ്​ മൂ​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​യ ഇ​വ​ര്‍ ജോ​ലി രാ​ജി​വെ​ച്ചാ​ണ് ഒ​ളി​മ്ബി​ക്​​സി​ന്​ തി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക്​ മു​ന്നോ​ടി​യാ​യി പൊ​ന്നാ​നി​യി​ലെ​ത്തി​യ മൂ​വ​ര്‍​ക്കും പൊ​ന്നാ​നി സൈ​ക്ലി​ങ്​ ക്ല​ബ്​ സ്വീ​ക​ര​ണം ന​ല്‍​കി. രാ​വി​ലെ വെ​ളി​യ​ങ്കോ​ട് നി​ന്നാ​രം​ഭി​ച്ച സൈ​ക്ലി​ങ്​ പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്​​ഷ​നി​ല്‍ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ സി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ്​ ടി.​എം. സി​ദ്ദീ​ഖ്​ എ​ന്നി​വ​ര്‍ ആ​ശം​സ നേ​രാ​നെ​ത്തി.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു നടന്ന  ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു നടന്ന  ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

Read more

ഇന്ധനം വീട്ടുപടിക്കല്‍ ; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച്‌ ഭാരത് പെട്രോളിയം

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്പെന്‍സര്‍ സേവനത്തിന് തുടക്കം കുറിച്ച്‌ രാജ്യത്തെ മുന്‍നിര എണ്ണക്കമ്ബനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍. നോയിഡയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച്‌ ഭാരത് പെട്രോളിയം
ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ഭവന സൊസൈറ്റികള്‍, മാളുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, നിര്‍മ്മാണ സൈറ്റുകള്‍ എന്നിവയ്ക്ക് ഈ സേവനം ഗുണം ചെയ്യുമെന്ന് ബിപിസിഎല്‍ (BPCL) പറയുന്നു. നോയിഡയിലെ സെക്ടര്‍ -95 ലെ ഷഹീദ് രമേന്ദ്ര പ്രതാപ് സിംഗ് പെട്രോള്‍ പമ്ബില്‍ നിന്ന് കമ്ബനി ഇന്ധനം വിതരണം ആരംഭിച്ചു.

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്പെന്‍സര്‍ സേവനത്തിന് തുടക്കം കുറിച്ച്‌ രാജ്യത്തെ മുന്‍നിര എണ്ണക്കമ്ബനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍. നോയിഡയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച്‌ ഭാരത് പെട്രോളിയം ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ഭവന സൊസൈറ്റികള്‍, മാളുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, നിര്‍മ്മാണ സൈറ്റുകള്‍ എന്നിവയ്ക്ക് ഈ സേവനം ഗുണം ചെയ്യുമെന്ന് ബിപിസിഎല്‍ (BPCL) പറയുന്നു. നോയിഡയിലെ സെക്ടര്‍ -95 ലെ ഷഹീദ് രമേന്ദ്ര പ്രതാപ് സിംഗ് പെട്രോള്‍ പമ്ബില്‍ നിന്ന് കമ്ബനി ഇന്ധനം വിതരണം ആരംഭിച്ചു.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച്‌ ഭാരത് പെട്രോളിയം ആദ്യഘട്ടത്തില്‍ ഡീസല്‍ മാത്രമാകും ഇത്തരത്തില്‍ ലഭിക്കുക. ഇതിനായി ഫില്‍നൗ (FillNow) എന്നൊരു മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഡീസല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തുടക്കത്തില്‍ ചെന്നൈയില്‍ മാത്രമായിരുന്നു സേവനം ലഭ്യമാക്കിയിരുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു എണ്ണക്കമ്ബനി മൊബൈല്‍ ഡിസ്പെന്‍സര്‍ അവതരിപ്പിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഇതിനായി 4,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ പെട്രോള്‍ പമ്ബുകളില്‍ ചെന്ന് വലിയ കണ്ടെയ്നറുകളില്‍ ഇന്ധനം നിറച്ച്‌ കൊണ്ടുവരികയാണ് പതിവ്. ഇത് പലപ്പോഴും ഇന്ധനം പാഴായിപ്പോകാനും മറ്റും ഇടവരുത്താറുണ്ട്. 

ഫില്‍നൗ ആപ്പ് ഗുഗുള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഡെലിവറി ലൊക്കേഷന്‍ തിരഞ്ഞെടുക്കാനാകും. അതിനുശേഷം, ഉപഭോക്താവിന്റെ ലൊക്കേഷന്‍ കമ്ബനിയുടെ സെര്‍വറുമായി ബന്ധിപ്പിക്കും. ഉപഭോക്താവ് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍, എല്ലാ വിശദാംശങ്ങളും (പേര്, ഫോണ്‍ നമ്ബര്‍, ആവശ്യമായ അളവ്, വിലാസം, ഡെലിവറി സമയം) ബന്ധപ്പെട്ട ബിപിസിഎല്‍ ഡീലര്‍ക്ക് ലഭിക്കും. ഓര്‍ഡറിന്റെ രസീത് ലഭിച്ച ശേഷം, വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുകയും ഓട്ടോമേഷന്‍ വഴി വിതരണം ആരംഭിക്കുകയും ചെയ്യും. 

Read more

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം

തിരുവനന്തപുരം: (www.kasargodvartha.com 06.12.2019) എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം കടക്കുന്നു. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി. 4,752 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കൈറ്റ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ ക്ലാസ്സ്‌റൂമുകള്‍ ഹൈടെക് ആക്കാനു പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി. കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച്‌ ഫലപ്രദമായി വിനിമയം നടത്താനായി "സമഗ്ര" പോര്‍ട്ടലും സജ്ജമാക്കി.
ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച്‌ 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം : എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം കടക്കുന്നു. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി. 4,752 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കൈറ്റ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ ക്ലാസ്സ്‌റൂമുകള്‍ ഹൈടെക് ആക്കാനു പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി. കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച്‌ ഫലപ്രദമായി വിനിമയം നടത്താനായി "സമഗ്ര" പോര്‍ട്ടലും സജ്ജമാക്കി.

ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച്‌ 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read more

ആമോസ് സെന്ററില്‍ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ആമോസ് സെന്ററില്‍ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം : കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്റെ കേന്ദ്ര ഓഫീസായ അടിച്ചിറ ആമോസ് സെന്ററില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ തോമാസ് മാര്‍ കൂറീലോസ് മെത്രപ്പോലീത്ത പരിശീലന കേന്ദ്രത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ജോയിന്റ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സി. ജോസീന, ജോബി ജോസഫ് തുടങ്ങി ആമോസ് സെന്ററിലെ പ്രവര്‍ത്തകരും പ്രതിനിധികളും സന്നിഹതരായിരുന്നു.

കോട്ടയം : കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്റെ കേന്ദ്ര ഓഫീസായ അടിച്ചിറ ആമോസ് സെന്ററില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ തോമാസ് മാര്‍ കൂറീലോസ് മെത്രപ്പോലീത്ത പരിശീലന കേന്ദ്രത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ജോയിന്റ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സി. ജോസീന, ജോബി ജോസഫ് തുടങ്ങി ആമോസ് സെന്ററിലെ പ്രവര്‍ത്തകരും പ്രതിനിധികളും സന്നിഹതരായിരുന്നു.

Read more

വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു ; സ്മാര്‍ട്ട് ക്യാമറകള്‍" വരുന്നു

കൊല്ലം: റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. "സ്മാര്‍ട്ട് ക്യാമറകള്‍" എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു.
153 കോടിയുടെ പദ്ധതി "സേഫ് കേരള"യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പദ്ധതി നടപ്പായാല്‍ കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല്‍ ഓഫീസര്‍ ഷിബു കെ. ഇട്ടി പറഞ്ഞു.
100 വയര്‍ലെസ് ക്യാമറകള്‍ ജില്ലകള്‍തോറും സ്ഥാപിക്കും. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള്‍ മാനേജ്മെന്റ് സംവിധാനത്തില്‍ ഇത് പ്രവര്‍ത്തിക്കും.
4-ജി നെറ്റ് വര്‍ക്കിലുള്ള പ്രവര്‍ത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കും.
24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയില്‍ പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും. ക്യാമറയില്ലാത്ത ഇടറോഡുകളില്‍ നാലുവശത്തും ക്യാമറകള്‍ സ്ഥാപിച്ച്‌ വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും.
വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കല്‍, കൂടുതല്‍ യാത്രക്കാര്‍, വണ്ടിനമ്ബര്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, സീബ്രാലൈന്‍ ലംഘനം, ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തല്‍, അമിതമായ ഹോണ്‍ തുടങ്ങിയവ. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം.
നിയമം ലംഘിക്കുന്നവരെ കരമ്ബട്ടികയില്‍പ്പെടുത്തും. തുടര്‍നടപടിക്കായി സേഫ് കേരള, ആര്‍.ടി.ഒ., ജോയന്റ് ആര്‍.ടി.ഒ., പോലീസ് സ്റ്റേഷന്‍ എന്നിവയിലൊരിടത്ത് ഹാജരാകണം.

കൊല്ലം : റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. "സ്മാര്‍ട്ട് ക്യാമറകള്‍" എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു. 153 കോടിയുടെ പദ്ധതി "സേഫ് കേരള"യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പദ്ധതി നടപ്പായാല്‍ കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല്‍ ഓഫീസര്‍ ഷിബു കെ. ഇട്ടി പറഞ്ഞു. 100 വയര്‍ലെസ് ക്യാമറകള്‍ ജില്ലകള്‍തോറും സ്ഥാപിക്കും. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള്‍ മാനേജ്മെന്റ് സംവിധാനത്തില്‍ ഇത് പ്രവര്‍ത്തിക്കും.

4-ജി നെറ്റ് വര്‍ക്കിലുള്ള പ്രവര്‍ത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കും. 24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയില്‍ പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും. ക്യാമറയില്ലാത്ത ഇടറോഡുകളില്‍ നാലുവശത്തും ക്യാമറകള്‍ സ്ഥാപിച്ച്‌ വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും. വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കല്‍, കൂടുതല്‍ യാത്രക്കാര്‍, വണ്ടിനമ്ബര്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, സീബ്രാലൈന്‍ ലംഘനം, ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തല്‍, അമിതമായ ഹോണ്‍ തുടങ്ങിയവ. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം. നിയമം ലംഘിക്കുന്നവരെ കരമ്ബട്ടികയില്‍പ്പെടുത്തും. തുടര്‍നടപടിക്കായി സേഫ് കേരള, ആര്‍.ടി.ഒ., ജോയന്റ് ആര്‍.ടി.ഒ., പോലീസ് സ്റ്റേഷന്‍ എന്നിവയിലൊരിടത്ത് ഹാജരാകണം.

Read more

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും!

തിരുവനന്തപുരം. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദ മുഖ്യാതിഥിയാകും. തുര്‍ക്കിയില്‍ നിന്നുളള പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാവിലെ 10 മാണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങും.
മലയാളിക്ക് ഇനി സിനിമാ കാഴ്ചയുടെ നാളുകള്‍. ഡിസംബര്‍ പന്ത്രണ്ടു വരെയാണ് സിനിമാ പ്രേമികളുടെ കാഴ്ചയുടെ പൂരം തലസ്ഥാനത്ത് നടക്കും.73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം.
ഇത്തവണ 14 മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് സിനിമകള്‍ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകള്‍ "മലയാളം സിനിമ ഇന്ന്" എന്ന വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജല്ലിക്കട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദര്‍ശന വേദി.ബാര്‍ക്കോ ഇലക്‌ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. 10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തതത്. ഒമ്ബതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം.

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദ മുഖ്യാതിഥിയാകും. തുര്‍ക്കിയില്‍ നിന്നുളള പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാവിലെ 10 മാണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങും. മലയാളിക്ക് ഇനി സിനിമാ കാഴ്ചയുടെ നാളുകള്‍. ഡിസംബര്‍ പന്ത്രണ്ടു വരെയാണ് സിനിമാ പ്രേമികളുടെ കാഴ്ചയുടെ പൂരം തലസ്ഥാനത്ത് നടക്കും.73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം.

ഇത്തവണ 14 മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് സിനിമകള്‍ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകള്‍ "മലയാളം സിനിമ ഇന്ന്" എന്ന വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജല്ലിക്കട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദര്‍ശന വേദി.ബാര്‍ക്കോ ഇലക്‌ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. 10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തതത്. ഒമ്ബതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം.

Read more

ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​ൽ തൈക്വാന്‍ഡോയില്‍ സ്വ​ർ​ണം നേ​ടി​യ മാ​ർ​ഗ​ര​റ്റ് മ​രി​യ റെ​ജി

കല്ലറ: കാ​ഠ്മ​ണ്​​ഡു​വി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​ൽ (സാ​ഗ്-​പ​ഴ​യ സാ​ഫ് ഗെ​യിം​സ്) ഇ​ന്ത്യ​ക്ക്​ വേ​ണ്ടി തൈക്വാന്‍ഡോയില്‍ സ്വ​ർ​ണം നേ​ടി​യ മാ​ർ​ഗ​ര​റ്റ് മ​രി​യ റെ​ജി (23) ക്നാനായ സമുദായത്തിന്​ അഭി​മാ​ന​മാ​യി. 73 കി​ലോ​ഗ്രാം വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​ർ​ഗ​ര​റ്റ് മ​രി​യ സ്വ​ർ​ണം നേ​ടി​യ​ത്. ക​ല്ല​റ പ​ഴു​ക്കാ​ത്ത​റ​യി​ൽ റെ​ജി കു​ര്യ​ൻ-​ജെ​യ്മോ​ൾ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​യ മാ​ർ​ഗ​ര​റ്റ് മ​രി​യ തി​രു​വ​ന​ന്ത​പു​ര​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​ണ്. ക​ല്ല​റ സെൻറ്​ തോ​മ​സ് സ്കൂ​ളി​ൽ പ​ഠ​നം ന​ട​ത്തു​മ്പോ​ഴാ​ണ് തായ്ക്കോണ്ട​ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ൽ പ്ര​വേ​ശ​നം നേ​ടി. സാ​യി​യി​ൽ ദ​മ്പ​തി​ക​ളാ​യ ബാ​ല​ഗോ​പാ​ലും ക​നോ​ൻ ബാ​ലാ ദേ​വി​യു​മാ​ണ് പ​രി​ശീ​ല​ക​ർ. 2016ൽ ​സാ​ഫ് ​െഗ​യിം​സി​ൽ തായ്ക്കോണ്ട​യി​ൽ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ മാ​ർ​ഗ​ര​റ്റ് മ​രി​യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ ടോ​ൺ എ​ബ്രാ​ഹം, ഡൊ​മി​നി​ക് എ​ബ്രാ​ഹം.

തൈക്വാന്‍ഡോയില്‍


Read more

ഡല്‍ഹിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൗരന്മാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 16 നായിരിക്കും.
മികച്ച വേഗതയിലുള്ള ഇന്റര്‍നെറ്റ് നഗരത്തില്‍ ഉടനീളം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 11,000 ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയതായി കെജ്‌രിവാള്‍ അറിയിച്ചു.
സൗജന്യ വൈഫൈ പദ്ധതി വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പൂര്‍ത്തിയാക്കുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആവശ്യകത മനസിലാക്കി രണ്ടാം ഘട്ടം കൂടുതല്‍ സൗജന്യ വൈ-ഫൈ സോണുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ പദ്ധതിക്കുമായി സര്‍ക്കാര്‍ 99 കോടി രൂപയാണ് ചിലവാകുന്നത്. ഓരോ ഉപയോക്താവിനും പ്രതിമാസം 15 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരാള്‍ക്ക് പ്രതിദിനം 1.5 ജിബി വരെ ഉപയോഗിക്കാം.

ഡല്‍ഹിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൗരന്മാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 16 നായിരിക്കും. മികച്ച വേഗതയിലുള്ള ഇന്റര്‍നെറ്റ് നഗരത്തില്‍ ഉടനീളം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 11,000 ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയതായി കെജ്‌രിവാള്‍ അറിയിച്ചു. സൗജന്യ വൈഫൈ പദ്ധതി വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പൂര്‍ത്തിയാക്കുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആവശ്യകത മനസിലാക്കി രണ്ടാം ഘട്ടം കൂടുതല്‍ സൗജന്യ വൈ-ഫൈ സോണുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ പദ്ധതിക്കുമായി സര്‍ക്കാര്‍ 99 കോടി രൂപയാണ് ചിലവാകുന്നത്. ഓരോ ഉപയോക്താവിനും പ്രതിമാസം 15 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരാള്‍ക്ക് പ്രതിദിനം 1.5 ജിബി വരെ ഉപയോഗിക്കാം.

Read more

മാതൃവിദ്യാലയത്തിൽ തോമസ് ചാഴികാടൻ എം.പി. ക്ക് സ്വീകരണം നൽകി.

മാതൃവിദ്യാലയത്തിൽ തോമസ് ചാഴികാടൻ എം.പി. ക്ക് സ്വീകരണം നൽകി.
അരീക്കര: സെന്റ് റോക്കീസ് യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടന് സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്വീകരണം നൽകി. ഇൻഡ്യൻ ഭരണ ഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടി നൈതികത്തിന്റേയും, സ്കൂളിലെ ശിശുദിനാഘോഷങ്ങളുടേയും ഉദ്ഘാടനം ബഹു. എം.പി. തോമസ് ചാഴികാടൻ നിർവ്വഹിച്ചു. ഉപജില്ലാതലത്തിൽ നടന്ന വിവിധ മേളകളിലെ ഓവറോൾ ചാമ്പ്യൻഷിപ്പിന്റെ ട്രോഫികൾ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനിച്ചു.
സ്കൂൾ ബുള്ളറ്റിൻ "റോക്കീസ് ശബ്ദ"ത്തിന്റെ പ്രകാശന കർമ്മവും തോമസ് ചാഴികാടൻ എം.പി. നിർവ്വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത് ബുള്ളറ്റിൻ ഏറ്റുവാങ്ങി.
നൈതികം സെമിനാറിന് നിയമ വിദഗ്ധൻ അഡ്വ. സാം സണ്ണി നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി പുതിയിടം, ജിൻസൺ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീബ എസ്.ജെ.സി, ജെസബെൽ ജിൻസൺ, സി. കരുണ എസ്.ജെ.സി. എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാതലത്തിലെ പ്രവർത്തി പരിചയ മേള, ശാസ്ത്ര മേള , ഐടി മേള, സോഷ്യൽ സയൻസ് മേള, കായിക മേള, കലാമേള എന്നിവയിൽ ഉജ്ജ്വല വിജയം സ്കൂളിന് സമ്മാനിച്ച ഓരോ കുട്ടികൾക്കും ഫാ. ഡാലിഷ് കൊച്ചേരിയിൽ ട്രോഫികൾ നൽകി ആദരിച്ചു. തുടർന്ന് അരീക്കര ടൗൺ ചുറ്റി ട്രോഫികളും കൈകളിലേന്തി വിദ്യാർത്ഥികൾ വിജയാഘോഷ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ നാസിക്ക് ഡോൾ ഘോഷയാത്രയുടെ മാറ്റുകൂട്ടി.
പരിപാടികൾക്ക് അബിളി ജോസ്, സിന്ധു കെ.എം., ദീപ്തി തോമസ്, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ, ജിൻസ് ഫിലിപ്പ്, സി. കാരുണ്യ എസ്.ജെ.സി. എന്നിവർ നേതൃത്വം നൽകി.

അരീക്കര: സെന്റ് റോക്കീസ് യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടന് സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്വീകരണം നൽകി. ഇൻഡ്യൻ ഭരണ ഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടി നൈതികത്തിന്റേയും, സ്കൂളിലെ ശിശുദിനാഘോഷങ്ങളുടേയും ഉദ്ഘാടനം ബഹു. എം.പി. തോമസ് ചാഴികാടൻ നിർവ്വഹിച്ചു. ഉപജില്ലാതലത്തിൽ നടന്ന വിവിധ മേളകളിലെ ഓവറോൾ ചാമ്പ്യൻഷിപ്പിന്റെ ട്രോഫികൾ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനിച്ചു.സ്കൂൾ ബുള്ളറ്റിൻ റോക്കീസ് ശബ്ദത്തിന്റെ പ്രകാശന കർമ്മവും തോമസ് ചാഴികാടൻ എം.പി. നിർവ്വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത് ബുള്ളറ്റിൻ ഏറ്റുവാങ്ങി.

നൈതികം സെമിനാറിന് നിയമ വിദഗ്ധൻ അഡ്വ. സാം സണ്ണി നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി പുതിയിടം, ജിൻസൺ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീബ എസ്.ജെ.സി, ജെസബെൽ ജിൻസൺ, സി. കരുണ എസ്.ജെ.സി. എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാതലത്തിലെ പ്രവർത്തി പരിചയ മേള, ശാസ്ത്ര മേള , ഐടി മേള, സോഷ്യൽ സയൻസ് മേള, കായിക മേള, കലാമേള എന്നിവയിൽ ഉജ്ജ്വല വിജയം സ്കൂളിന് സമ്മാനിച്ച ഓരോ കുട്ടികൾക്കും ഫാ. ഡാലിഷ് കൊച്ചേരിയിൽ ട്രോഫികൾ നൽകി ആദരിച്ചു. തുടർന്ന് അരീക്കര ടൗൺ ചുറ്റി ട്രോഫികളും കൈകളിലേന്തി വിദ്യാർത്ഥികൾ വിജയാഘോഷ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ നാസിക്ക് ഡോൾ ഘോഷയാത്രയുടെ മാറ്റുകൂട്ടി.പരിപാടികൾക്ക് അബിളി ജോസ്, സിന്ധു കെ.എം., ദീപ്തി തോമസ്, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ, ജിൻസ് ഫിലിപ്പ്, സി.കരുണ എസ്.ജെ.സി.എന്നിവർ നേതൃത്വം നൽകി.

Read more

കല്ലറയിൽ എയ്‌ഡ്‌സ്‌ ദിനാചരണം നടത്തി

കല്ലറയിൽ എയ്‌ഡ്‌സ്‌ ദിനാചരണം നടത്തി
കല്ലറ: കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക എയ്‌ഡ്‌സ്‌ ദിനാചരണം കല്ലറ പഞ്ചായത്ത്‌ ജംഗ്‌ഷനില്‍ നടത്തി. സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലെ എസ്‌.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തിയ ഫ്‌ളാഷ്‌മോബും എയ്‌ഡ്‌സ്‌ രോഗത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുലേഖ വിതരണവും ഹെഡ്‌മാസ്റ്റര്‍ മാത്യൂസ്‌ ജെറി ഉദ്‌ഘാടനം ചെയ്‌തു. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍ കുമാര്‍ അവബോധന പ്രസംഗം നടത്തി.

കല്ലറ: കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിന്റെയും  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക എയ്‌ഡ്‌സ്‌ ദിനാചരണം കല്ലറ പഞ്ചായത്ത്‌ ജംഗ്‌ഷനില്‍ നടത്തി. സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലെ എസ്‌.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തിയ ഫ്‌ളാഷ്‌മോബും എയ്‌ഡ്‌സ്‌ രോഗത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുലേഖ വിതരണവും ഹെഡ്‌മാസ്റ്റര്‍ മാത്യൂസ്‌ ജെറി ഉദ്‌ഘാടനം ചെയ്‌തു. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍ കുമാര്‍ അവബോധന പ്രസംഗം നടത്തി.

Read more

പാലായില്‍ ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം ആരംഭിച്ചു

പാലാ: ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം പാലായില്‍ ആരംഭിച്ചു. നിലവിലെ ഇസാഫ് ബാങ്ക് ശാഖയുടെ മുകളിലെ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ളാലം പഴയ പള്ളി അസി. വികാരി ഫാദര്‍ ജോണ്‍സന്‍ പാക്കരമ്ബേല്‍ ആശിര്‍വദിച്ചു.ഇസാഫ് കോ ഓപ്പറേറ്റീവ് റീജ. മാനേജര്‍ വിമല്‍ ഡേവിസ്, ഏരിയ മാനേജര്‍ ജോബി വി സുകുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പാലാ : ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം പാലായില്‍ ആരംഭിച്ചു. നിലവിലെ ഇസാഫ് ബാങ്ക് ശാഖയുടെ മുകളിലെ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ളാലം പഴയ പള്ളി അസി. വികാരി ഫാദര്‍ ജോണ്‍സന്‍ പാക്കരമ്ബേല്‍ ആശിര്‍വദിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് റീജ. മാനേജര്‍ വിമല്‍ ഡേവിസ്, ഏരിയ മാനേജര്‍ ജോബി വി സുകുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വനിതകളുടെ ഉന്നമനവും സാമ്ബത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഇസാഫ് മൈക്രോ ബാങ്കിംഗ് പ്രവര്‍ത്തനം പാലായ്ക്ക് മികച്ച നേട്ടമാകുമെന്ന് ബ്രാഞ്ച് ഹെഡ് സോണി മാത്യു പറഞ്ഞു

പാലാ : ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം പാലായില്‍ ആരംഭിച്ചു. നിലവിലെ ഇസാഫ് ബാങ്ക് ശാഖയുടെ മുകളിലെ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ളാലം പഴയ പള്ളി അസി. വികാരി ഫാദര്‍ ജോണ്‍സന്‍ പാക്കരമ്ബേല്‍ ആശിര്‍വദിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് റീജ. മാനേജര്‍ വിമല്‍ ഡേവിസ്, ഏരിയ മാനേജര്‍ ജോബി വി സുകുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വനിതകളുടെ ഉന്നമനവും സാമ്ബത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഇസാഫ് മൈക്രോ ബാങ്കിംഗ് പ്രവര്‍ത്തനം പാലായ്ക്ക് മികച്ച നേട്ടമാകുമെന്ന് ബ്രാഞ്ച് ഹെഡ് സോണി മാത്യു പറഞ്ഞു

Read more

പൃഥ്വി-2 മിസൈലിന്‍റെ രാത്രി പരീക്ഷണം വിജയകരം

ബാലസ്വോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 രാത്രി വിക്ഷേപണ പരീക്ഷണം വിജയകരം. ഒഡീഷയിലെ ബാലസ്വോര്‍ തീരത്ത് നിന്നാണ് പൃഥ്വി സൈനിക പതിപ്പ് പരീക്ഷിച്ചത്. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്.
350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യമായി തകര്‍ത്തെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. ഇത് നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇരട്ട ദ്രവീകൃത എഞ്ചിനുകളുള്ള മിസൈലിന് 500 മുതല്‍ 1000 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്.
2003ല്‍ ഡി.ആര്‍.ഡി.ഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പൃഥ്വി മിസൈലിന് രൂപം നല്‍കിയത്. ഒറ്റഘട്ട ദ്രവീകൃത എഞ്ചിന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒമ്ബത് മീറ്റര്‍ നീളമുള്ളതായിരുന്നു ആദ്യ മിസൈല്‍.

ബാലസ്വോര്‍ : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 രാത്രി വിക്ഷേപണ പരീക്ഷണം വിജയകരം. ഒഡീഷയിലെ ബാലസ്വോര്‍ തീരത്ത് നിന്നാണ് പൃഥ്വി സൈനിക പതിപ്പ് പരീക്ഷിച്ചത്. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്. 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യമായി തകര്‍ത്തെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. ഇത് നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇരട്ട ദ്രവീകൃത എഞ്ചിനുകളുള്ള മിസൈലിന് 500 മുതല്‍ 1000 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. 2003ല്‍ ഡി.ആര്‍.ഡി.ഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പൃഥ്വി മിസൈലിന് രൂപം നല്‍കിയത്. ഒറ്റഘട്ട ദ്രവീകൃത എഞ്ചിന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒമ്ബത് മീറ്റര്‍ നീളമുള്ളതായിരുന്നു ആദ്യ മിസൈല്‍.

Read more

സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു

സംസ്ഥാനതല  ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ചാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിനി സിനു ജോര്‍ജ്ജ് പേങ്ങാട്ടിന്   ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അവാര്‍ഡ് സമ്മാനിച്ചു. ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും  അടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബോസ് ജോസഫ്, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രതിദിനം 500 ലിറ്ററോളം പാല്‍ ഉല്‍പ്പാദിപ്പിച്ച് പേങ്ങാട്ട് ഡയറിഫാമിന്റെ ഔട്ട് ലെറ്റ് വഴി വിപണനം ചെയ്യുന്നതോടൊപ്പം പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദത്തിനും പ്രോത്സാഹനം നല്‍കി വരുന്നു സിനു ജോര്‍ജ്ജ്. കൂടാതെ ബയോഗ്യാസ് പ്ലാന്റിന്റെ ഉപയോഗവും, കോഴി വളര്‍ത്തല്‍ യൂണിറ്റും അവാര്‍ഡ് ജേതാവിന് ഉണ്ട്, സംസ്ഥാന കൃഷി വകുപ്പിലെയും ഡയറി വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉന്നതരായ ഉദ്യോഗസ്ഥതര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവിനെ  തെരഞ്ഞെടുത്തത്.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ചാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിനി സിനു ജോര്‍ജ്ജ് പേങ്ങാട്ടിന്   ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അവാര്‍ഡ് സമ്മാനിച്ചു. ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും  അടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബോസ് ജോസഫ്, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രതിദിനം 500 ലിറ്ററോളം പാല്‍ ഉല്‍പ്പാദിപ്പിച്ച് പേങ്ങാട്ട് ഡയറിഫാമിന്റെ ഔട്ട് ലെറ്റ് വഴി വിപണനം ചെയ്യുന്നതോടൊപ്പം പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദത്തിനും പ്രോത്സാഹനം നല്‍കി വരുന്നു സിനു ജോര്‍ജ്ജ്. കൂടാതെ ബയോഗ്യാസ് പ്ലാന്റിന്റെ ഉപയോഗവും, കോഴി വളര്‍ത്തല്‍ യൂണിറ്റും അവാര്‍ഡ് ജേതാവിന് ഉണ്ട്, സംസ്ഥാന കൃഷി വകുപ്പിലെയും ഡയറി വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉന്നതരായ ഉദ്യോഗസ്ഥതര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവിനെ  തെരഞ്ഞെടുത്തത്.

Read more

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മറ്റ് ; പിഴ ഇന്നുമുതല്‍

കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തിയെങ്കിലും പിഴയീടാക്കാതെ ബോധവത്കരണം നല്‍കുകയായിരുന്നു.
പി​ന്‍​സീ​റ്റ് യാത്രികന് ഹെ​ല്‍​മ​റ്റി​ല്ലെ​ങ്കി​ല്‍ 500 രൂ​പ​യാ​ണ്​ പി​ഴ. വാഹനം ഓടിക്കുന്നയാള്‍ക്കും ഹെല്‍മറ്റില്ലെങ്കില്‍ പിഴസംഖ്യ ഉയരും. വാഹനഉടമയാണ് പിഴ നല്‍കേണ്ടത്.
നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും.
ഹൈ​കോ​ട​തി വി​ധിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് സംസ്ഥാനത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റി​ലും ഹെ​ല്‍​മ​റ്റ്​ ക​ര്‍​ശ​ന​മാ​ക്കി​യത്.

കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തിയെങ്കിലും പിഴയീടാക്കാതെ ബോധവത്കരണം നല്‍കുകയായിരുന്നു. പി​ന്‍​സീ​റ്റ് യാത്രികന് ഹെ​ല്‍​മ​റ്റി​ല്ലെ​ങ്കി​ല്‍ 500 രൂ​പ​യാ​ണ്​ പി​ഴ. വാഹനം ഓടിക്കുന്നയാള്‍ക്കും ഹെല്‍മറ്റില്ലെങ്കില്‍ പിഴസംഖ്യ ഉയരും. വാഹനഉടമയാണ് പിഴ നല്‍കേണ്ടത്. നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹൈ​കോ​ട​തി വി​ധിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് സംസ്ഥാനത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റി​ലും ഹെ​ല്‍​മ​റ്റ്​ ക​ര്‍​ശ​ന​മാ​ക്കി​യത്.

Read more

മ​ട​മ്പം മേ​രി​ലാ​ൻഡ് ഹൈ​സ്കൂ​ളിൽ നടന്ന രാ​ജ്യാ​ന്ത​ര ദ്വി​ദി​ന ശി​ല്പ​ശാ​ല സ​മാ​പി​ച്ചു

മടമ്പം: മേ​രി​ലാ​ൻഡ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി തിരുവനന്തപുരം, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്‌പേസ്‌ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന ശില്‍പശാല (ഐ.ഐ.എസ്‌.ടി. @ സ്‌കൂള്‍ 2019) "ബിയോണ്ട്‌ ദ ഹൊറൈസണ്‍" സമാപിച്ചു. ശില്‍പശാലക്ക്‌ പ്രമുഖ ശാസ്‌ത്രജ്ഞനായ പ്രൊഫ. കുരുവിള ജോസഫ്‌, ഡോ. ഗോവിന്ദന്‍കുട്ടി, ഡോ. വി.ജെ. രാജേഷ്‌ തുടങ്ങിയവരും ജൂനിയര്‍ സയന്റിസ്റ്റുകളായ ജീവന്‍ഫിലിപ്പ്‌, ദയാല്‍ ജി, തെസ്‌നിയ പി.എം, ലക്ഷ്‌മി മോഹന്‍, ആര്യ മോഹന്‍ എന്നിവരും നേതൃത്വം നല്‍കി. വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികള്‍ക്ക്‌ നവ്യാനുഭൂതി നല്‍കി. ശില്‍പശാലയില്‍ സോയാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍പേഴ്‌സണ്‍ ഡോ. ഷമാ മുഹമ്മദ്‌ ആശംസകള്‍ അര്‍പ്പിച്ചു. കെ.സി. ജോസഫ്‌ എം.എല്‍.എ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മാനേജര്‍ ഫാ. ലൂക്ക്‌ പൂതൃക്കയില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. കുരുവിള ജോസഫ്‌ ആമുഖപ്രഭാഷണവും മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. രാഘവന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഹെഡ്‌മാസ്റ്റര്‍ ബിനോയ്‌ കെ, രാജേഷ്‌ കെ.എ. (ഡയറ്റ്‌ ഫാക്കല്‍റ്റി), യു.പി. അബ്‌ദുള്‍ റഹ്മാന്‍ (പി.ടി.എ. പ്രസിഡന്റ്‌), ലീസ കെ.യു (സീനിയര്‍ അസിസ്റ്റന്റ്‌), പ്രോഗ്രാം കണ്‍വീനര്‍ ലിജോ പുന്നൂസ്‌ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ്‌ യു.പി. അബ്‌ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ലൂക്ക്‌ പൂതൃക്കയില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ശില്‍പശാലയില്‍ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ ഡോ. ഗോവിന്ദന്‍കുട്ടി, ഡോ. വി.ജെ. രാജേഷ്‌ തുടങ്ങിയവര്‍ വിതരണം ചെയ്‌തു.

Read more

കോട്ടയം എസ്.എച്ച് പബ്ളിക്ക് സ്കൂളിന് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(BITS)യുടെ അവാര്‍ഡ്

കോട്ടയം എസ്.എച്ച് പബ്ളിക്ക് സ്കൂളിന് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(BITS)യുടെ അവാര്‍ഡ്
കോട്ടയം: പ്രവര്‍ത്തനമികവിന് കോട്ടയം എസ്.എച്ച് പബ്ളിക്ക് സ്കൂളിന് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(BITS)യുടെ അവാര്‍ഡ്. സ്കൂളില്‍ നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ദുബായ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ബര്‍സാര്‍ ഫാ.രൂപേഷ് മുട്ടത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.

കോട്ടയം: പ്രവര്‍ത്തനമികവിന് കോട്ടയം എസ്.എച്ച് പബ്ളിക്ക് സ്കൂളിന് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(BITS)യുടെ അവാര്‍ഡ്. സ്കൂളില്‍ നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ദുബായ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ബര്‍സാര്‍ ഫാ.രൂപേഷ് മുട്ടത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.

Read more

ചൈതന്യ കാര്‍ഷികമേള സമ്മാനകൂപ്പണ്‍ വിജയികള്‍

ചൈതന്യ കാര്‍ഷികമേള
സമ്മാനകൂപ്പണ്‍ വിജയികള്‍
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുറത്തിറക്കിയ ചൈതന്യ ജീവകാരുണ്യനിധി സമ്മാന കൂപ്പണ്‍  നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ ഡ്യുയറ്റ് സ്‌കൂട്ടറിന് കൂപ്പണ്‍ നമ്പര്‍ 743769  ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കൂപ്പണ്‍ നമ്പര്‍ 471640 ഉം മൂന്നാം സമ്മാനമായ വാഷിംഗ് മെഷീന് കൂപ്പണ്‍ നമ്പര്‍ 624109 ഉം നാലാം സമ്മാനമായ സ്റ്റീല്‍ അലമാരയ്ക്ക്് കൂപ്പണ്‍ നമ്പര്‍ 570372 ഉം   അഞ്ചാം സമ്മാനമായ  നാച്ചുറല്‍ റബര്‍ ഫോം മെത്തയ്ക്ക് കൂപ്പണ്‍ നമ്പര്‍ 667993 ഉം ആറാം സമ്മാനമായ  എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിളക്കുകള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 220880 ഉം 226774 ഉം ഏഴാം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍  484500 ഉം 548386 ഉം, 320495 ഉം, 234337 ഉം, 586799 ഉം അര്‍ഹരായി. വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൗണ്ടര്‍ ഫോയിലുകളുമായി കെ.എസ്.എസ്.എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് 9744682133 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുറത്തിറക്കിയ ചൈതന്യ ജീവകാരുണ്യനിധി സമ്മാന കൂപ്പണ്‍  നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ ഡ്യുയറ്റ് സ്‌കൂട്ടറിന് കൂപ്പണ്‍ നമ്പര്‍ 743769  ഉം, രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കൂപ്പണ്‍ നമ്പര്‍ 471640 ഉം, മൂന്നാം സമ്മാനമായ വാഷിംഗ് മെഷീന് കൂപ്പണ്‍ നമ്പര്‍ 624109 ഉം, നാലാം സമ്മാനമായ സ്റ്റീല്‍ അലമാരയ്ക്ക്് കൂപ്പണ്‍ നമ്പര്‍ 570372 ഉം,അഞ്ചാം സമ്മാനമായ  നാച്ചുറല്‍ റബര്‍ ഫോം മെത്തയ്ക്ക് കൂപ്പണ്‍ നമ്പര്‍ 667993 ഉം, ആറാം സമ്മാനമായ  എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിളക്കുകള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 220880 ഉം 226774 ഉം, ഏഴാം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍  484500 ഉം 548386 ഉം, 320495 ഉം, 234337 ഉം, 586799 ഉം അര്‍ഹരായി. വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൗണ്ടര്‍ ഫോയിലുകളുമായി കെ.എസ്.എസ്.എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് 9744682133 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Read more

മെൽബ മേരിക്ക് സ്കൂൾ കായികമേളയിൽ സ്വർണ്ണം.

മെൽബ മേരിക്ക് സ്കൂൾ കായികമേളയിൽ സ്വർണ്ണം.
ഏറ്റുമാനൂർ. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 80 മീറ്റർ ഹർഡിൽസിൽ മെൽബ മേരീ സാബു സ്വർണ്ണം നേടി. 
ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് ക്നാനായ പള്ളി ഇടവക കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീജയുടെയും മകളായ മെൽബ ഭരണങ്ങാനം GHSS എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. 
മെൽബക്ക് ഇടവകയുടെയും KCC യൂണിറ്റിന്റെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഡിസംബർ നാലു മുതൽ എട്ടുവരെ പഞ്ചാബിൽ നടക്കുന്ന നാഷണൽ സ്കൂൾ മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കി.

ഏറ്റുമാനൂർ: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 80 മീറ്റർ ഹർഡിൽസിൽ മെൽബ മേരീ സാബു സ്വർണ്ണം നേടി. ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് ക്നാനായ പള്ളി ഇടവക കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീജയുടെയും മകളായ മെൽബ ഭരണങ്ങാനം GHSS എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മെൽബക്ക് ഇടവകയുടെയും KCC യൂണിറ്റിന്റെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഡിസംബർ നാലു മുതൽ എട്ടുവരെ പഞ്ചാബിൽ നടക്കുന്ന നാഷണൽ സ്കൂൾ മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കി.

Read more

Copyrights@2016.