gulf live Broadcasting

ഖത്തര്‍ കെ.സി.വൈ.എല്‍ CATALYST 2K18 വിപുലമായി നടത്തി.

ദോഹ ; ഖത്തര്‍ കെ.സി.വൈ.എല്‍ ന്റെ 2018 ലെ പ്രവര്‍ത്തനോദ്ഘാടനമായ CATALYST 2K18 വിപുലമായ പരിപാടികളോടെ നടത്തി. ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഖത്തറിലെ എല്ലാ ക്‌നാനായ യുവജനങ്ങലളും പങ്കെടുത്തു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ QKCA  പ്രസിഡന്റ് ബിജു കെ. സ്റ്റീഫന്‍ ഉദ്ഘാചനം നിര്‍വഹിച്ചു. QKCA ജനറല്‍ സെക്രട്ടറി ബൈജു പി.മൈക്കിള്‍ ,പയസ്‌ടെന്റ് കുടുംബയൂണിറ്റ് പ്രസിഡന്റ് സജി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷോണിമോന്‍ സണ്ണി സ്വാഗതവും ഇമ്മാനുവല്‍ കൃതജ്ഞതയും പറഞ്ഞു. QKCA കള്‍ച്ചറല്‍ സെക്രട്ടറി  ജിജ്ജോയ് ജോര്‍ജ്ജ് "ക്‌നാനായസമുദായ ചരിത്രവും ആചാരങ്ങളും " എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കോട്ടയം ACT റിസോഴ്‌സ് ടിം കോഓര്‍ഡിനേറ്റര്‍ അജീഷ് അബ്രാഹത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വിനോദപരിപാടികളും നടന്നു. QKCYL അംഗങ്ങളായിരുന്ന ദമ്പതികളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പ്രവര്‍ത്തനാരംഭത്തിന്റെ ഭാഗമായി കോട്ടയം നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ തിരുമാനിച്ചു. QKCYL സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തില്‍ സമ്മാനര്‍ഹമായ " ക്‌നാനായ പ്രഭ ചൊരിയും ഖത്തറില്‍ പ്രവാസ യുവരക്തം നമ്മള്‍ " എന്ന  ആപ്തവാക്യം രജിച്ച നീതു ജെയിംസിന് സമ്മാനം നല്‍കി. പരിപാടികള്‍ക്ക്  ടോം ബേബി, ഐബി ബാബു , ഇമ്മാനുവല്‍ അബ്രാഹം, എമില്‍ ജെ.മാത്യു, ഷോണിമോന്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഔട്ട്‌ഡോര്‍ പിക്‌നിക്ക് സംഘടിപ്പിച്ചു.

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍  ഏപ്രില്‍ 20നു ഔട്ട്‌ഡോര്‍ പിക്‌നിക്ക് കബ്ദ് ശാലയില്‍ സംഘടിപ്പിച്ചു.രാവിലെ 9.30 നുവിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങളുടെ  മാര്‍ച്ച്ഫാസ്റ്റോടുകൂടി  പ്രോഗ്രാമിന് തുടക്കം കുറിച്ചു. കെ.കെ. സി എ പ്രസിഡന്റ് ശ്രീ റിനോ തെക്കേടത്തു ക്‌നാനായ പ്രതിജ്ഞ ചൊല്ലുകയും, സമാദാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തി പ്രോഗ്രാം ഉല്‍ക്കാടനം ചെയ്തു. അബ്ബാസിയ വികാരി  ഫാ. ജോണി ദീപശിഖയ്ക്ക് തിരി കോളുത്തി കെ.കെ. സി എ എക്‌സിക്യൂട്ടിവിന്  കൈമാറ്റം ചെയ്തു. സെക്രട്ടറി ശ്രീ അനില്‍ തേക്കുംകാട്ടില്‍ കാലം ചെയ്ത അഭിവന്ദ്യവിരുത്തിക്കുളങ്ങര പിതാവിന് കെ.കെ.സി എ യുടെ ആദരാഞ്‌ലികള്‍ അര്‍പ്പിക്കുകയും എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുകയും ചെ യ്തു. പ്രസിഡന്റ് ശ്രീ  റിനോ തെക്കേടത്തു അംഗങ്ങളെ അഭിസംബോധന ചെ യ്തു സംസാരിക്കുകയും, ഫാ. ജോണി, ഫാ. പോള്‍, ഫാ. സെബാസറ്റിയന്‍എന്നിവര്‍  ആശംസകള്‍ അറിയിക്കുകയും, ട്രഷര്‍  ശ്രീ സജി തോട്ടിക്കാട്ട് നന്ദ്ി അറിയിക്കുകയും ചെയ്തു. ആര്‍ട്‌സ് & ്‌സ്‌പോഴ്‌സ് കമ്മറ്റി കണ്‍വീനര്‍ ശ്രീ ജെയ്‌സണ്‍ മേലടത്തിന്‌ലറ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Read more

ഖത്തർ KCYL ന്റെ പ്രവർത്തനോ ൽഘാടനം "CATALYST 2K18 " April 27 ന്

ഖത്തർ  KCYL ന്റെ പ്രവർത്തനോ ൽഘാടനം "CATALYST 2K18 " April 27 ന്
ഖത്തർ KCYL ന്റെ 2018 വർഷത്തെ പ്രവർത്തനോത്ഘാടനം CATALYST 2K18
ഈ മാസം 27 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ
വച്ച് നടത്തപ്പെടുന്നു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ QKCA പ്രസിഡന്റും QKCYL ഡയറക്ടറുമായ ബിജു കെ. സ്റ്റീഫൻ ഉൽഘാടനം ചെയ്യും. തുടർന്ന് ക്നാനായ സമുദായ പഠന ശിൽപ്പശാല, പൊതുചർച്ച, Young Couples" Meet, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
ഖത്തറിലെ ക്നാനായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച Caption Competition ന്റെ വിജയിയെ അന്ന് പ്രഖ്യാപിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യും. ക്നാനായ യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ഖത്തറിലെ ക്നാനായ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ഖത്തർ KCYL സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന CATALYST 2K18 വളരെ പുതുമ നിറഞ്ഞ സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരഭാഹികൾ അറിയിച്ചു.

ഈ മാസം 27 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ QKCA പ്രസിഡന്റും QKCYL ഡയറക്ടറുമായ ബിജു കെ. സ്റ്റീഫൻ ഉൽഘാടനം ചെയ്യും. തുടർന്ന് ക്നാനായ സമുദായ പഠന ശിൽപ്പശാല, പൊതുചർച്ച, Young Couples" Meet, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

ഖത്തറിലെ ക്നാനായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച Caption Competition ന്റെ വിജയിയെ അന്ന് പ്രഖ്യാപിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യും. ക്നാനായ യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ഖത്തറിലെ ക്നാനായ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ഖത്തർ KCYL സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന CATALYST 2K18 വളരെ പുതുമ നിറഞ്ഞ സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരഭാഹികൾ അറിയിച്ചു.

Read more

ഖത്തര്‍ ക്‌നാനായ അസോസിയേഷന്‍ പിക്‌നിക് സംഘടിപ്പിച്ചു.

ഖത്തര്‍ : ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്  ഏപ്രില്‍ 6 -ാം തിയതി വെള്ളിയാഴ്ച ഉംസലാലിലെ അല്‍ബിന്‍ ജാസിം പാര്‍ക്കില്‍ വച്ച് നടത്തി. 230 അംഗങ്ങള്‍ പങ്കെടുത്ത പിക്‌നികില്‍ ഉല്ലാസകരമായ നിരവതി കളികളും മത്സരങ്ങളും നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നാട്ടില്‍ നിന്നും ഖത്തറില്‍ എത്തിയ മാതാപിതാക്കളെ ആദരിച്ചു. പ്രസിഡന്റ് ബിജു സ്റ്റീഫന്‍ ,ജനറല്‍ സെക്രട്ടറി ബൈജു മൈക്കിള്‍ , കോഓര്‍ഡിറ്റേഴ്, സ്വരൂണ്‍ ജെയ്ക്കബ്, ഷിന്‍ന്റോ ഫിലിപ്പ്,ജോബി കെ.ജോണ്‍, ചാക്കോ പി. ജോണി, ടോം ബേബി, സജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ദോഹയില്‍ നിന്നും ഉംസലാലിലേക്ക് അംഗങ്ങള്‍ ഒന്നിച്ചു നടത്തിയ യാത്രയും തോമസ് സ്റ്റീഫന്റെ നേത്യത്വത്തില്‍ അറേഞ്ജുചെയ്ത ഭക്ഷണവും പിക്‌നിക്കിന് ക്‌നാനായ ഒരുമയുടെയും സ്‌നേഹത്തിന്റെയും മാധുര്യം പകര്‍ന്നു.

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ പിക്‌നിക് | Live Braodcast Available now

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഔറ്റ് ഡോര്‍ പിക്‌നിക് ഏപ്രില്‍ 20ന്‌

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

പ്രവാസ ലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ക്‌നാനായക്കാരനും | Live Telecast Avaialble

പ്രവാസ ലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ക്‌നാനായക്കാരനും
കുവൈറ്റ്: മുട്ടം സെന്റ് മേരീസ് പള്ളി ഇടവകാംഗമായ നെല്ലിക്കുഴിയില്‍ ബിനോയി ആണ് ഈ വരുന്ന ഏപ്രില്‍ 20 ന് കുവൈറ്റ് ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമായാണ് ഒരു ക്‌നാനായക്കാരന്‍ പ്രവാസലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കുന്നത്. വാദ്യകലാക്ഷേത്രം ഗുരു ചേര്‍ത്തല ശ്രീനാഥിന്റെ ശിക്ഷണത്തില്‍ 8 വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. കെ. വി. ടി. വിയുടെയും ലോകമെമ്പാടുമുള്ള എല്ലാ ക്‌നാനായക്കാരുടേയും പ്രാര്‍ത്ഥനയും ആശംസകളും ബിനോയ് മുട്ടത്തിന് നേര്‍ന്നുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 5.30 മുതല്‍ കെ. വി. ടി.വിയില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

https://www.facebook.com/kvtvusa/

https://www.youtube.com/channel/UCT2FQjbYmY9IfKyXV_8VzSw

http://knanayavoice.in/index.php?menu=media&cat=kvtv

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഔറ്റ് ഡോര്‍ പിക്‌നിക് ഏപ്രില്‍ 20ന്‌

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

Read more

കുവൈറ്റിൽ "ഞങ്ങൾ ഉഴവൂർക്കാർ " സംഗമം നടത്തി.

രണ്ടാമത് കുവൈറ്റ് "ഞങ്ങൾ ഉഴവൂർക്കാർ " സംഗമം നടത്തി. 
----------------------------------------
കുവൈറ്റ് സിറ്റി : രണ്ടാമത് "ഞങ്ങൾ ഉഴവൂർക്കാർ" കുവൈറ്റിലെ ഉഴവൂർ പഞ്ചായത്തു കൂട്ടായ്മ കുവൈറ്റിലെ കബ്ദ് റിസോർട്ടിൽ  വച്ച് ഏപ്രിൽ 12, 13 തീയതികളിൽ  നടത്തപ്പെട്ടു.  തദവസരത്തിൽ കൺവീനർ ശ്രീ ടൈറ്റസ് പടപ്പൻമകീൽ പരിപാടികൾ ഉൽഘാടനം ചെയ്യുകയും ശ്രീ.ജോസ് ടോം പറാത്തതു, റിനോ തെക്കേടത്തു,മധു കപ്പടയിൽ, റ്റിജി ഇലവുംഗൽ,അനൂപ് കരമാലിൽ അതോടൊപ്പം തന്നെ സെന്റ് ജോവാനസ് സ്കൂളിലെ റിട്ടയേർഡ് ടീച്ചർ അച്ചാമ്മ ഇലവുങ്കൽ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി സംസാരിക്കുകയുണ്ടായി. കുട്ടികളും മുതിർന്നവരും അടക്കം അറുപതിൽ പരം പേർ പരുപാടിയിൽ പങ്കെടുത്തു . ശ്രീ സുജിത് മുരിങ്ങോലത്തു,ജോമോൻ ഒള്ളെതാഴ്ത്,ജെയിംസ് കുടിലിൽ, മനു പ്ലാത്തോട്ടത്തിൽ, മനീഷ് എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. തുടർന്ന് എല്ലാവരും ഒത്തുകൂടി ആഹാരം പാകം ചെയുകയും അതുപോലെ തന്നെ പഴ് യാ കാലാ ഓർമ്മകൾ തമ്മിൽ പങ്കുവെക്കുകയും ചെയ്‌തു.നാട്ടിൽ നിന്ന് വന്ന മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം ആയിരുന്നു. കളിയും ചിരിയും മത്സരങ്ങളും  ആയി സ്ത്രീപുരുഷഭേദമന്യേ രണ്ടു ദിവസം എല്ലാവരും  ആഘോഷിച്ചു. ഈ ഒത്തുചേരൽ എല്ലാവർക്കും തമ്മിൽ കാണാനും പരിചയപ്പെടാനും ഉഴവൂരിലെ ഓർമ്മകൾ പുതുക്കുവാനും ഉപകാരപ്പെട്ടു.  വരും നാളുകളിൽ വീണ്ടും ഇതുപോലെ ഒത്തുകൂടണം എന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. ഈ സംഗമം ഒരു വൻ വിജയം ആക്കി തീർക്കാൻ രാപ്പകൽ അധ്വാനിച്ച സംഘാടകരോട് കൺവീനർ ശ്രീ ടൈറ്റസ് പടപ്പമ്മാക്കിൽ നന്ദി രേഖപ്പെടുത്തി.

ദുബായ് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന് നവസാരഥികള്‍.

ദുബായ്; ദുബായ് ക്‌നാനായ കുടുംബയോഗത്തിന് മനു ഏബ്രാഹം നടുവത്തറയുടെ നേതൃത്വത്തില്‍ പുതിയകമ്മിറ്റി നിലവില്‍ വന്നു. കത്തോലിക്ക കോണ്‍ഗ്രസിന് നവസാരഥികള്‍.

ദുബായ്; ദുബായ് ക്‌നാനായ കുടുംബയോഗത്തിന് മനു ഏബ്രാഹം നടുവത്തറയുടെ നേതൃത്വത്തില്‍ പുതിയകമ്മിറ്റി നിലവില്‍ വന്നു. 

Read more

ഷാര്‍ജാ ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി.

ഷാര്‍ജാ; ഷാര്‍ജാ ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2018 ഏപ്രില്‍ 6 ന് റാസല്‍ ഖൈയ്മയിലെ അല്‍മസ്രൂകി ഫാമിലേയ്ക്ക് യൂണിറ്റ് പ്രസിഡന്റ് ശ്രീ കൊച്ചുമോന്‍ ചിറ്റക്കാട്ടിന്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ പിക്‌നിക്ക് നടത്തി. 120 തോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്ക് വിവിധതരം കളികളാലും സ്വിമ്മിങ്ങും മറ്റുമായി ഏവര്‍ക്കും വളരെ ആനന്ദകരമായിരുന്നു. കുടുംബ യൂണിറ്റിലെ ആണുങ്ങള്‍ ഒത്തൊരുമിച്ചുളള പാചകങ്ങള്‍ ഒരു നവാനുഭൂതിയും വളരെ ആസ്വാദകരവും ആയിരുന്നു. പുരാതനപ്പാട്ടുകളുമറ്റുമായി ഇതുപോലുളള ഒത്തുചേരലുകള്‍ കുട്ടികളുടെ ഇടയില്‍ ക്‌നാനായ സംസ്‌കാരം വളര്‍ത്തികൊണ്ടുവരാന്‍ സാധിക്കും.

Read more

ദുബായ് KCC യുടെ ആഭിമുഖ്യത്തിൽ പിക്നിക് & സ്പോർട്സ് ഡേ നടത്തി

ദുബായ് KCC യുടെ ആഭിമുഖ്യത്തിൽ പിക്നിക് & സ്പോർട്സ് ഡേ നടത്തി
ദുബായ്: ദുബായ് KCC യുടെ ആഭിമുഖ്യത്തിൽ പിക്നിക് & സ്പോർട്സ് ഡേ ദൈറ ക്രീക്ക് പാര്‍ക്കില്‍ വച്ച് നടത്തി. കടുത്തുരുത്തി എം എൽ എ മോന്‍സ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. മനു എബ്രഹാം നടുവത്തറ ആമുഖ സന്ദേശം നല്കി.
രണ്ടു മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്കായി നടത്തിയ വിവിധമത്സരങ്ങളില്‍ നിരവധി പേര്‍ സംബന്ധിച്ചു. സോണല്‍ ചേലമലയിലിന്‍െറനേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒന്നാം സ്ഥാനവും ലുുക്കോസ് എരുമേലിക്കരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് രണ്ടാംസ്ഥാനവും ജോബി വള്ളീനായുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മൂന്നാംസ്ഥാനവും നേടി.

ദുബായ് ക്നാനായ കുടുംബയോഗം പെസഹാ ആചരിച്ചു .

സ്നേഹവും എളിമയും ആയിരിക്കണം ഒരു യതാർത്ഥ ക്രസ്ഥവന്റെ മുഖമുദ്രയെന്നു നമുൾപ്പെടുന്ന സമൂഹത്തിനെ ഓർമപ്പെടുത്തുന്ന പെസഹാതിരുന്നാൾ ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ടോമി നെടുങ്ങാട്ടിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു ജോലിയുടെ ഭാഗമായി ദുബായിൽ തനിയേ താമസിക്കുന്ന ആളുകൾക്കും പ്രത്യേകിച്ചും KCYL സംഘടനിയിൽ പ്രവർത്തിക്കുന്നവർക്കും പെസഹാ വിരുന്നിൽ പങ്കുചേരുന്നതിനുള്ള അവസരം ഒരുക്കുന്നതിനായിട്ടാണ് വർഷങ്ങളായി ദുബായ് ക്നാനായ കുടുംബയോഗം ഇത്തരത്തിൽ പെസഹാ ആചരിച്ചു വരുന്നത്. പല കുടുംബാങ്ങൾ ചേർന്നൊരുക്കിയ സ്നേഹവിരുന്നിനു ശേഷം ദുബായ് കുടുംബ നാഥൻ ശ്രീ മനു എബ്രഹാം നടുവത്തരയുടെ നേത്യത്വത്തിൽ പെസഹാ വ്യാഴാഴ്ച് പ്രാർത്ഥനകൾക്ക് തുടക്കംകുറിച്ചു. ഏവരും കുടുംബയോഗത്തിന്റെ മുതിർന്ന അംഗം ശ്രീ ടോമി നെടുങ്ങാട്ടിന്റെ കയ്യിൽ നിന്നും പെസഹാ അപ്പവും പാലും ഏറ്റുവാങ്ങി. തുടർന്ന് കുടുംബയോഗം സെക്രട്ടറി ശ്രീ ലൂക്കോസ് എരുമേലിക്കര ഈ ഒരു സംരഭത്തിനായി സഹകരിച്ചവർക്കും വന്നുചേർന്നവർക്കും നന്ദിയർപ്പിക്കുകയും ശേഷം ദുഖവെള്ളിയാഴ്ച്ച പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഏവരും യാത്രയാവുകയും ചെയ്തു.ഭക്തിസാന്ദ്രമായ പ്രാർഥനയിലും വിരുന്നിലും ദുബായ് KCYL ന്റെ പങ്കാളിത്തം പ്രശംസനീയമായിരുന്നു. ലൂക്കോസ് എരുമേലിക്കര സെക്രട്ടറി ദുബായ് ക്നാനായ കുടുംബയോഗം
</p>

സ്നേഹവും എളിമയും ആയിരിക്കണം ഒരു യതാർത്ഥ ക്രസ്ഥവന്റെ മുഖമുദ്രയെന്നു നമുൾപ്പെടുന്ന സമൂഹത്തിനെ ഓർമപ്പെടുത്തുന്ന പെസഹാതിരുന്നാൾ ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ടോമി നെടുങ്ങാട്ടിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. ജോലിയുടെ ഭാഗമായി ദുബായിൽ തനിയേ താമസിക്കുന്ന ആളുകൾക്കും പ്രത്യേകിച്ചും KCYL സംഘടനിയിൽ പ്രവർത്തിക്കുന്നവർക്കും പെസഹാ വിരുന്നിൽ പങ്കുചേരുന്നതിനുള്ള അവസരം ഒരുക്കുന്നതിനായിട്ടാണ് വർഷങ്ങളായി ദുബായ് ക്നാനായ കുടുംബയോഗം ഇത്തരത്തിൽ പെസഹാ ആചരിച്ചു വരുന്നത്. പല കുടുംബാങ്ങൾ ചേർന്നൊരുക്കിയ സ്നേഹവിരുന്നിനു ശേഷം ദുബായ് കുടുംബ നാഥൻ ശ്രീ മനു എബ്രഹാം നടുവത്തരയുടെ നേത്യത്വത്തിൽ പെസഹാ വ്യാഴാഴ്ച് പ്രാർത്ഥനകൾക്ക് തുടക്കംകുറിച്ചു. ഏവരും കുടുംബയോഗത്തിന്റെ മുതിർന്ന അംഗം ശ്രീ ടോമി നെടുങ്ങാട്ടിന്റെ കയ്യിൽ നിന്നും പെസഹാ അപ്പവും പാലും ഏറ്റുവാങ്ങി. തുടർന്ന് കുടുംബയോഗം സെക്രട്ടറി ശ്രീ ലൂക്കോസ് എരുമേലിക്കര ഈ ഒരു സംരഭത്തിനായി സഹകരിച്ചവർക്കും വന്നുചേർന്നവർക്കും നന്ദിയർപ്പിക്കുകയും ശേഷം ദുഖവെള്ളിയാഴ്ച്ച പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഏവരും യാത്രയാവുകയും ചെയ്തു.ഭക്തിസാന്ദ്രമായ പ്രാർഥനയിലും വിരുന്നിലും ദുബായ് KCYL ന്റെ പങ്കാളിത്തം പ്രശംസനീയമായിരുന്നു. 

Read more

ദുബായ് KCC സംഘടിപ്പിക്കുന്ന പിക്നിക് & സ്പോട്സ് ഡേ - 2018

ദുബായ് KCC സംഘടിപ്പിക്കുന്ന പിക്നിക് & സ്പോട്സ് ഡേ - 2018 , ഏപ്രിൽ 6 വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെ ദുബായ് ക്രീക്ക് പാർക്കിൽ വച്ച് നടത്തപ്പെടുന്നു.

Read more

വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ദുബായ് KCYL -“ആദ്യ ദിനം മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം”

വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ദുബായ് KCYL -“ആദ്യ ദിനം മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം”
കെ.സി.വൈ.എൽ ദുബായ് 2018 വർഷത്തെ പ്രവർത്തനത്തിന് വളരെ വ്യത്യസ്തമായ രീതിയിൽ ആരംഭം കുറിച്ചു. ജീവിതയാത്രയിൽ അവരുടേതല്ലാത്ത കാരണങ്ങളാൽ മനോബലം നഷ്ട്ടപ്പെട്ട എന്നാൽ സ്വന്തം കഴിവുകളെ മറ്റുള്ളവരുടെ മുൻപിൽ ഒരു കുറവുകളും കൂടാതെ തുറന്ന് കാട്ടുന്ന ഒരു കൂട്ടം കുരുന്നുകൾക്കൊപ്പം ആയിരുന്നു ഇന്നത്തെ സായംസന്ധ്യ അവർ ചിലവഴിച്ചത് .
ശ്രീ ജെന്നി ജോസഫിന്റെ ഭവനത്തിൽ നടന്ന വളരെ വ്യത്യസ്ത്തമായ ഒരു ജന്മദിനാഘോഷമാണ് ഇതിനായ് കെ.സി.വൈ.എൽ കണ്ടെത്തിയത്.
ദിരൻ എന്ന കുട്ടിയുടെ ജന്മദിനം ആണ് വളരെ പുതുമ നിറഞ്ഞ രീതിയിൽ ആഘോഷിച്ചത്. മധുരം പങ്കുവെച്ചും ആഹാര പദാർത്ഥങ്ങൾ കൈമാറിയും ആടിയും പാടിയും ഒരു പുതുമ നിറഞ്ഞ സായംസന്ധ്യയായി മാറി...
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഭാവിയിൽ ഇനിയും സംഘടിപ്പിക്കുമ്മെന്ന് സംഘാടകർ അറിയിച്ചു... 
ദിരന് സ്നേഹ സമ്മാനം നൽകിക്കൊണ്ട് മനോഹരമായ സായം സന്ധ്യയ്ക്ക് തിരശീല വീഴുകയുണ്ടായി...
📝: Sonal Philip Chelamalayil

കെ.സി.വൈ.എൽ ദുബായ് 2018 വർഷത്തെ പ്രവർത്തനത്തിന് വളരെ വ്യത്യസ്തമായ രീതിയിൽ ആരംഭം കുറിച്ചു. ജീവിതയാത്രയിൽ അവരുടേതല്ലാത്ത കാരണങ്ങളാൽ മനോബലം നഷ്ട്ടപ്പെട്ട എന്നാൽ സ്വന്തം കഴിവുകളെ മറ്റുള്ളവരുടെ മുൻപിൽ ഒരു കുറവുകളും കൂടാതെ തുറന്ന് കാട്ടുന്ന ഒരു കൂട്ടം കുരുന്നുകൾക്കൊപ്പം ആയിരുന്നു ഇന്നത്തെ സായംസന്ധ്യ അവർ ചിലവഴിച്ചത് .ശ്രീ ജെന്നി ജോസഫിന്റെ ഭവനത്തിൽ നടന്ന വളരെ വ്യത്യസ്ത്തമായ ഒരു ജന്മദിനാഘോഷമാണ് ഇതിനായ് കെ.സി.വൈ.എൽ കണ്ടെത്തിയത്.ദിരൻ എന്ന കുട്ടിയുടെ ജന്മദിനം ആണ് വളരെ പുതുമ നിറഞ്ഞ രീതിയിൽ ആഘോഷിച്ചത്. മധുരം പങ്കുവെച്ചും ആഹാര പദാർത്ഥങ്ങൾ കൈമാറിയും ആടിയും പാടിയും ഒരു പുതുമ നിറഞ്ഞ സായംസന്ധ്യയായി മാറി...

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഭാവിയിൽ ഇനിയും സംഘടിപ്പിക്കുമ്മെന്ന് സംഘാടകർ അറിയിച്ചു... 

l

Read more

കുവൈറ്റ് കല്പകിന്റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് വില്ല്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം "ഒഥല്ലോ"

Turn off for: Malayalam
കുവൈറ്റ്‌: 1989-ല്‍ സ്ഥാപിതമായ കല്പക് ഇന്ന് 29 ആം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അഭിമാന പുരസരം കുവൈറ്റിലെ മലയാളി പ്രേഷകരുടെ മുന്‍പിലേക്ക് വില്യം ഷേക്ക്‌സ്പിയറിന്‍റെ വിശ്വവിഘ്യാത നാടകം ഒഥല്ലോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 13 വെള്ളി , 14 ശനി ദിവസ്സങ്ങളില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ വൈകുന്നേരം 7pm നു ഓരോ പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്സുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.
ലോക നാടക ദിനമായ മാര്‍ച്ച്‌ 27നു united Indian School ഓഡിറ്റോറിയത്തില്‍ കല്പക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഥിതികളായി കുവൈറ്റിലെ പ്രമുഘ മാധ്യമസുഹൃത്തുക്കള്‍, കുവൈറ്റിലെ മുഖ്യധാര ഗായകര്‍, ക്ഷണിക്കപ്പെട്ട വിവിധ സംഘടന നേതാക്കളും, അഭ്യുധേയ കാംക്ഷികളും പങ്കെടുത്തു. കല്പക് ഉപദേഷ്ടാവ് ശ്രി. ജോണ്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയ കൺവിനർ ശ്രി. സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ നാടക ചരിത്രത്തില്‍  ആദ്യമായി ഒരു നാടകത്തിന്നായി തയ്യാറാക്കിയ  ഓഡിയോ CD യുടെ പ്രകാശനം വാര്‍ത്താസമ്മേളനതോടനുബന്ധിച്ചു നടത്തുന്നതായി ശ്രി. സിജോ സദസ്സിനെ അറിയിച്ചു. കല്പക് അവതരിപ്പിക്കുന്ന ഒഥല്ലോ നാടകത്തെക്കുറിച്ചും കല്പക് മുന്‍വര്‍ഷങ്ങളില്‍ കുവൈറ്റിലെ നാടക രംഗത്ത്‌ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ശ്രി. ജോണ്‍ തോമസ്‌ സദസ്സുമായ് പങ്കുവെച്ചു. കല്പകിന്‍റെ 29-ആം നാടകമായ ഒഥല്ലോ  കുവൈറ്റിലെ കലാ, സാംസ്കാരിക മേഘലകളില്‍ വ്യെക്തിമുദ്ര പഠിപ്പിച്ചിട്ടുള്ള ശ്രി. ബാബുജി ബത്തേരിയെ ഏല്‍പ്പിക്കാന്‍ കല്പക് തീരുമാനിച്ച സാഹചര്യവും സന്തോഷവും തദവസരത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ പങ്കുവെച്ചു. കുവൈറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു നാടകത്തിന്‍റെ എല്ലാ മേഘലയും  പൂര്‍ണമായും കുവൈറ്റില്‍ തന്നെ കല്പകിന്‍റെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നതിലെ വെല്ലുവിളി സംവിധായകന്‍ ശ്രി. ബാബുജി ബത്തേരി വിശദീകരിച്ചു. ശ്രി. വേണുക്കുട്ടന്‍ നായരുടെ സ്ക്രിപ്റ്റ് കല്പക് അംഗം ശ്രി. അജിത്തിന്‍റെ സഹായത്തോടെ വിവര്‍ത്തനം ചെയ്തു, 
ശ്രി. ബാബുജി ബത്തേരി യുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം നൽകി. കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്ററുടെ രംഗസംവിധാനവും,  ശ്രി. പൂജപ്പുര ശശി യുടെ വസ്ത്രലങ്കാരവും, ശ്രി. അലക്സ്‌ സണ്ണി (സ്കൂള്‍ ഓഫ് ഡ്രാമ) വെളിച്ച നിയന്തണവും, ശ്രി.ഉദയന്‍ അഞ്ചലും, ശ്രി. മനോജ്‌ മാവേലിക്കര എന്നിവർ പശ്ചാത്തല സംഗീതവും, ശ്രി. ശശി കോഴഞ്ചേരി സഹ സംവിധാനവും  നിർവ്വഹിച്ചു സാധാരണ അവതരണ രീതിയില്‍നിന്നും വെത്യസ്തമായി വളരെ വലിയ ഒരു ഓപ്പണ്‍ സ്റ്റേജില്‍ ഈ നാടകം അവതരിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ശ്രി. ബാബുജി സദസ്സിനോട് പങ്കുവെച്ചു. തുടര്‍ന്ന് കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്റര്‍   നാടകത്തിന്‍റെ രംഗ സജ്ജികരണങ്ങളെ കുറിച്ചും അതിലെ വെത്യസ്തതകളെ കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആകാംഷകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ വിശദീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് കുവൈറ്റിലെ പ്രശസ്ത ഗായകരുടെ സാന്നിധ്യത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ നാടകത്തിന്‍റെ ഓഡിയോ CD പിന്നണി ഗായികയും കുവൈറ്റിലെ സുപ്രസിദ്ധ സംഗീത ആധ്യാപികയുമായ ശ്രിമതി. സിന്ദുവിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കല്പക് ജനറല്‍ സെക്രട്ടറി ശ്രി. പ്രദീപ്‌ മേനോന്‍, വനിത സെക്രട്ടറി ശ്രിമതി. അംബിക മുകുന്ദന്‍, ട്രെഷറർ ശ്രി. ജോസഫ്‌ കണ്ണങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ   ശ്രി. വത്സന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. കല്പക് ഒരുക്കിയ അത്താഴ വിരുന്നോടെ വാര്‍ത്താ സമ്മേളനം അവസാനിക്കുകയും നാടകത്തിന്‍റെ റിഹേര്‍സല്‍ സജീവമായി തുടരുകയും ചെയ്തു.
For Passes: Green leaf Restaurant – 97441227, 66575965
Poppins Auditorium – 97441667
Ovenfresh Bakery – 60430294
Civilized Store – 66193470
For more information Contact: Sijo Valyaparambil - 65148762

കുവൈറ്റ്‌: 1989-ല്‍ സ്ഥാപിതമായ കല്പക് 29 ആം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അഭിമാന പുരസരം കുവൈറ്റിലെ മലയാളി പ്രേഷകരുടെ മുന്‍പിലേക്ക് വില്യം ഷേക്ക്‌സ്പിയറിന്‍റെ വിശ്വവിഘ്യാത നാടകം ഒഥല്ലോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 13 വെള്ളി , 14 ശനി ദിവസ്സങ്ങളില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ വൈകുന്നേരം 7pm നു ഓരോ പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്സുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.

ലോക നാടക ദിനമായ മാര്‍ച്ച്‌ 27നു united Indian School ഓഡിറ്റോറിയത്തില്‍ കല്പക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഥിതികളായി കുവൈറ്റിലെ പ്രമുഘ മാധ്യമസുഹൃത്തുക്കള്‍, കുവൈറ്റിലെ മുഖ്യധാര ഗായകര്‍, ക്ഷണിക്കപ്പെട്ട വിവിധ സംഘടന നേതാക്കളും, അഭ്യുധേയ കാംക്ഷികളും പങ്കെടുത്തു. കല്പക് ഉപദേഷ്ടാവ് ശ്രി. ജോണ്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയ കൺവിനർ ശ്രി. സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ നാടക ചരിത്രത്തില്‍  ആദ്യമായി ഒരു നാടകത്തിന്നായി തയ്യാറാക്കിയ  ഓഡിയോ CD യുടെ പ്രകാശനം വാര്‍ത്താസമ്മേളനതോടനുബന്ധിച്ചു നടത്തുന്നതായി ശ്രി. സിജോ സദസ്സിനെ അറിയിച്ചു. കല്പക് അവതരിപ്പിക്കുന്ന ഒഥല്ലോ നാടകത്തെക്കുറിച്ചും കല്പക് മുന്‍വര്‍ഷങ്ങളില്‍ കുവൈറ്റിലെ നാടക രംഗത്ത്‌ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ശ്രി. ജോണ്‍ തോമസ്‌ സദസ്സുമായ് പങ്കുവെച്ചു. കല്പകിന്‍റെ 29-ആം നാടകമായ ഒഥല്ലോ  കുവൈറ്റിലെ കലാ, സാംസ്കാരിക മേഘലകളില്‍ വ്യെക്തിമുദ്ര പഠിപ്പിച്ചിട്ടുള്ള ശ്രി. ബാബുജി ബത്തേരിയെ ഏല്‍പ്പിക്കാന്‍ കല്പക് തീരുമാനിച്ച സാഹചര്യവും സന്തോഷവും തദവസരത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ പങ്കുവെച്ചു. കുവൈറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു നാടകത്തിന്‍റെ എല്ലാ മേഘലയും  പൂര്‍ണമായും കുവൈറ്റില്‍ തന്നെ കല്പകിന്‍റെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നതിലെ വെല്ലുവിളി സംവിധായകന്‍ ശ്രി. ബാബുജി ബത്തേരി വിശദീകരിച്ചു. ശ്രി. വേണുക്കുട്ടന്‍ നായരുടെ സ്ക്രിപ്റ്റ് കല്പക് അംഗം ശ്രി. അജിത്തിന്‍റെ സഹായത്തോടെ വിവര്‍ത്തനം ചെയ്തു, 

ശ്രി. ബാബുജി ബത്തേരി യുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം നൽകി. കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്ററുടെ രംഗസംവിധാനവും,  ശ്രി. പൂജപ്പുര ശശി യുടെ വസ്ത്രലങ്കാരവും, ശ്രി. അലക്സ്‌ സണ്ണി (സ്കൂള്‍ ഓഫ് ഡ്രാമ) വെളിച്ച നിയന്തണവും, ശ്രി.ഉദയന്‍ അഞ്ചലും, ശ്രി. മനോജ്‌ മാവേലിക്കര എന്നിവർ പശ്ചാത്തല സംഗീതവും, ശ്രി. ശശി കോഴഞ്ചേരി സഹ സംവിധാനവും  നിർവ്വഹിച്ചു സാധാരണ അവതരണ രീതിയില്‍നിന്നും വെത്യസ്തമായി വളരെ വലിയ ഒരു ഓപ്പണ്‍ സ്റ്റേജില്‍ ഈ നാടകം അവതരിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ശ്രി. ബാബുജി സദസ്സിനോട് പങ്കുവെച്ചു. തുടര്‍ന്ന് കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്റര്‍   നാടകത്തിന്‍റെ രംഗ സജ്ജികരണങ്ങളെ കുറിച്ചും അതിലെ വെത്യസ്തതകളെ കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആകാംഷകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ വിശദീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് കുവൈറ്റിലെ പ്രശസ്ത ഗായകരുടെ സാന്നിധ്യത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ നാടകത്തിന്‍റെ ഓഡിയോ CD പിന്നണി ഗായികയും കുവൈറ്റിലെ സുപ്രസിദ്ധ സംഗീത ആധ്യാപികയുമായ ശ്രിമതി. സിന്ദുവിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കല്പക് ജനറല്‍ സെക്രട്ടറി ശ്രി. പ്രദീപ്‌ മേനോന്‍, വനിത സെക്രട്ടറി ശ്രിമതി. അംബിക മുകുന്ദന്‍, ട്രെഷറർ ശ്രി. ജോസഫ്‌ കണ്ണങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ   ശ്രി. വത്സന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. കല്പക് ഒരുക്കിയ അത്താഴ വിരുന്നോടെ വാര്‍ത്താ സമ്മേളനം അവസാനിക്കുകയും നാടകത്തിന്‍റെ റിഹേര്‍സല്‍ സജീവമായി തുടരുകയും ചെയ്തു.

For Passes: Green leaf Restaurant – 97441227, 66575965

Poppins Auditorium – 97441667

Ovenfresh Bakery – 60430294

Civilized Store – 66193470

For more information Contact: Sijo Valyaparambil - 65148762

Read more

കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻറെ 15-ാംമത് വാര്‍ഷികം ആഘോഷിച്ചു.

കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻറെ ഔട്ട്ഡോർ പിക്‌നിക്കും പതിനഞ്ചാമത് വാർഷിക ആഘോഷവും കബദ് ഷാലയിൽ വച്ച് മാർച്ച് 23ന് നടത്തപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡൻറ് ജിൽ പാറടിയിൽ അധ്യക്ഷനും പേട്രൺ ടിറ്റോ കറുത്തേടം ഉദ്ഘാടകനുമായിരുന്നു. 15 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി മുൻകാല പ്രസിഡൻറുമാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. കരിങ്കുന്നം അസോസിയേഷൻറെ ആദ്യത്തെ ട്രെഷറർ സലിമോൻ വേണാട്ട് അസോസിയേഷൻറെ രൂപീകരണവും ആദ്യ സമ്മേളനത്തെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചത് പുതിയ അംഗങ്ങൾക്ക് നവ്യാനുഭവമായി. പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ ഗെയിംസും കായികമത്സരങ്ങളും പ്രോഗ്രാം കൂടുതൽ ആസ്വാദ്യകരമാക്കി. വിവിധ ഗ്രൂപ്പുകളിലായി നടത്തപ്പെട്ട വടംവലി മത്സരം അംഗങ്ങളുടെ വാശിയേറിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജോലിയും മറ്റ് തിരക്കുകളും മാറ്റിവച്ചും അസോസിയേഷന്റെ ആദ്യപരിപാടി വമ്പിച്ച വിജയമാക്കിയ എല്ലാവർക്കും 2018 കമ്മിറ്റി നന്ദി അറിയിച്ചു.

Read more

ദുബായ് KCYLന്റെ പ്രവർത്തനവർഷ ഉദ്ഘാടനം "മാറാനരുൾ 2018" നടത്തി

ദുബായ് KCYLന്റെ പ്രവർത്തനവർഷ ഉദ്ഘാടനം "മാറാനരുൾ 2018" നടത്തി
KCYL ദുബായിയുടെ 2018 വർഷത്തെ പ്രവർത്തന വർഷ ഉൽഘാടനം മാറാനരുൾ 2018 ദുബൈ കരാമ്മയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച 23-03-2017 ന് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. KCYL മുൻ പ്രസിഡന്റ് ശ്രീ.അരുൺ തോമസ്സ് ഏവർക്കും സ്വാഗതം അർപ്പിച്ചു. KCYL ദുബായിയുടെ പ്രസിഡന്റ് ശ്രീ.. സോണൽ ഫിലിപ്പ് ചേലമലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ KCC ME CHAIRMAN ശ്രീ.ടോമി സൈമൺ നെടുങ്ങാട്ടിൽ ഉൽഘാടന കർത്തവ്യം നിർവഹിച്ച് സംസാരിച്ചു.KCC UAE ചെയർമാൻ ശ്രീ.ജോയി അനാലിൽ ദുബായ് ക്നാനായ കുടുംബയോഗം പ്രസിഡന്റ് ശ്രീ.മനു നടുവത്തറ KCC UAE സെക്രട്ടറി ശ്രീ.ബെന്നി ഒഴുങ്ങാലിൽ KCC അംഗമായ ശ്രീ.ജെന്നി ജോസഫ് DKCC JOINT SECRETARY ആയ ശ്രീ.വിൻസന്റ് വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.
കെ.സി.വൈ.എൽ സെക്രട്ടറി ശ്രീ.ജിക്കു ജോൺ 2017 വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിച്ച് സമർപ്പിക്കുകയുണ്ടായി. ഈ വർഷത്തെ ASIA VISION BEST HUMANITARIAN AWARD ജേതാവും KCC ദുബായ് അംഗവും ആയ ശ്രീ.ജെന്നി ജോസഫിനെയും , KCC ME ചെയർമാൻ ശ്രീ.ടോമി സൈമൺ നെടുങ്ങാടിനെയും ഈ അവസരത്തിൽ DUBAI KCYL പൊന്നാട അണിയിച്ച് adharichu. 2018 വർഷത്തെ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കുകയുണ്ടായി. President -Mr.Jikku John Puthiyaveetil Vice President :Ms.Anitta Tomy Secretary-Mr. Githin Mampuzhakkal Joint Secretary-Mr.Shebin Mathew Treasurer -Mr.Jose Tom Makil കൂടാതെ ഇരുപതോളം അംഗങ്ങളെയും KCYL Advisors ആയി ശ്രീ.ടോമി സൈമൺ ശ്രീ.ബെന്നി എന്നിവരെയും 2018 KCYL കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു
, തുടർന്ന് KCYL ദുബായിയുടെ നിയുക്ത പ്രസിഡന്റ് ശ്രീ.ജിക്കു ജോൺ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ. തുഷാർ ശ്രീമതി. എൽവി തുഷാർ എന്നിവരുടെ പുതുമ നിറഞ്ഞ അവതാരക മികവും പരുപാടികൾക്കു കൊഴുപ്പേകി. മാറാനരുൾ 2018 ന് എത്തിച്ചേർന്ന മുഴുവൻ അംഗങ്ങളെയും നാല് ഗ്രൂപ്പുകളായ്തിരിച്ച് നടത്തിയ പുതുമ നിറഞ്ഞ ഗെയിംസ് മാറാനരുളിന് മാറ്റൊലി നൽകി. KCC ദുബായിലെ കുഞ്ഞുമക്കളുടെ വെൽക്കം ഡാൻസ് ,KCYL അംഗങ്ങൾ അവതരിപ്പിച്ച മാർഗ്ഗംകളി മറ്റു ഗ്രൂപ്പ് ഡാൻസുകൾ എന്നിവയോടെപ്പം ദുബായിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ബീറ്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും മാറാനരുളിനെ ആഹ്ളാദത്തിന്റെ ഉച്ചസ്ത്തായിൽ എത്തിച്ചു. KCYL നിയുക്ത സെക്രട്ടറി ശ്രീ. ജിതിന്റെ നന്ദി പ്രസംഗത്തോടൊപ്പം ക്നാനായ ആചാരമായ നടവിളിയോടും കൂടി മാറാനരുൾ 2018 ന് തിരശ്ശീല വീഴുകയുണ്ടായി.

"സ്വന്തം ചോരയ്ക്ക്" പിന്തുയുമായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ.

"സ്വന്തം ചോരയ്ക്ക്" പിന്തുയുമായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ. ഡൽഹി ജി ബി പന്ത്‌ എൻജിനീയറിങ് കോളേജിന് മുൻപിൽ നിരാഹാരം അനുഷ്ഠിക്കുന്ന ജോഷിലിനു ധാർമിക  പിന്തുണ അറിയിക്കുവാനായി  ഡൽഹി ക്നാനായ കാത്തലിക് മിഷൻ ഭാരവാഹികളും അഭിവന്ദ്യ വൈദികരും ഇന്ന്‌ (22-03-2018) സമരപ്പന്തലിൽ എത്തിയപ്പോൾ.DKCM പ്രസിഡന്റ് ശ്രീ ജോസഫ് കെ സി, സെക്രട്ടറി രാജു പി ജെ, മിഷൻ ചാപ്ലിൻ ഫാ. കുര്യൻ വെള്ളായിക്കൽ, കോട്ടയം രൂപതാ ഡയസ്പോറ ഇൻചാർജ് ഫാ. ചാക്കോ വണ്ടൻകുഴി, ഫാ. മാത്യു പാര്ടിയില് എന്നിവരാണ് ജോഷിലിനെ സന്ദർശിച്ചത്.

Read more

അബുദാബി CHILDRENS PICNIC -2018 യും ക്ലാസും മാർച്ച് 23 ന്

അബുദാബി ക്‌നാനായ കുടുംബയോഗവും,അബുദാബി കെ.സി.വൈ.എല്‍-യും ചേർന്ന് നടത്തപെടുന്ന CHILDRENS PICNIC -2018 നും ക്നാനായ സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുവാൻ പ്രവാസികളായ കുട്ടികൾക്ക്അബുദാബി  കെ.സി.വൈ.എല്‍ നേതൃത്വം കൊടുക്കുന്ന ക്ലാസും 2018 മാർച്ച് 23 വെളളിയാഴ്ച 12 മണിക്ക്,#KFC PARK, അബുദാബിയിൽ വെച്ച് നടത്തപെടുന്നതാണ് . ഇനിയും പേര് രജിസ്റ്റർ ചെയ്യാനുള്ളവർ ദയവായി നിങ്ങളുടെ presence കുടുംബയോഗം whatsapp group യിൽ confirm ചെയ്യുക.

ക്‌നാനായ കുടുംബയോഗവും അബുദാബി കെ.സി.വൈ.എല്‍-യും  2018 23 വെളളിയാഴ്ച 12 മണിക്ക് ന് 
Read more

അബുദാബി ക്‌നാനായ കുടുംബയോഗത്തിന്റെ 2018-19 ലെ ഭാരവാഹികള്‍.

അബുദാബി ക്‌നാനായ കുടുംബയോഗത്തിന്റെ ഈ വര്‍ഷത്തെ കുടുംബനാഥനായി ജോസഫ്‌ മാത്യു പ്ലാമ്പറമ്പിലിനെ (ജോമോന്‍) തെരഞ്ഞെടുത്തു. ബിജി കണ്ടോത്തിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്‍ഡ്യാ സോഷ്യല്‍ ആന്റ്‌ കള്‍ച്ചറല്‍ സെന്ററില്‍ (ISC) നടന്ന പൊതുയോഗത്തില്‍ ബിബി പീറ്റര്‍ പരപ്പനാട്ട്‌ സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്റ്റീഫന്‍ മാണി കളപ്പുരയ്‌ക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും പയസ്‌ കക്കാട്ട്‌ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റോയ്‌ കെ. തോമസ്‌ മരതൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനോയ്‌ തോമസ്‌ പാറയില്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് സ്റ്റീഫന്‍ തോമസ്‌ പാറടിയുടെയും റോബിന്‍ ജോര്‍ജ്‌ കവലക്കലിന്റെയും നേതൃത്വത്തില്‍ കെ.സി.വൈ.എല്‍ അബുദാബി യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ആയി റ്റിജോ കുരിയന്‍ ചെട്ടിക്കാത്തോട്ടത്തിലിനെയും, സെക്രട്ടറിയായി മെല്‍ബിന്‍ ജോസഫ്‌ കൈതമലയെയും ട്രഷററായി ഷോം തോമസ്‌ ഈരംകുളത്തെയും തെരഞ്ഞെടുത്തു. 

അബുദാബി കുടുംബയോഗത്തിന്റെ 2018 -19 ലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കുടുംബനാഥന്‍ ജോസഫ്‌ മാത്യു പ്ലാമ്പറമ്പില്‍ ചാമക്കാല ,സെക്രട്ടറി  റോബിന്‍ കവലക്കല്‍ വെളിയനാട്‌ ,വൈസ്‌ പ്രസിഡന്റ്‌ സജി മുളവനാല്‍ രാജപുരം ,ജോ. സെക്രട്ടറി  മാത്യു തടത്തില്‍ ഞീഴൂര്‍ .എന്റര്‍ടെയ്‌ന്‍മെന്റ്‌ കോര്‍ഡിനേറ്റേഴ്‌സ്‌ -സ്റ്റീഫന്‍ കളപ്പുരക്കല്‍ സംക്രാന്തി, നീനാ പയസ്‌ കക്കാട്ട്‌ ഉഴവൂര്‍ ,മിനി തോമസ്‌ കറ്റുവീട്ടില്‍ നീറിക്കാട്‌. ഡെലിഗേറ്റ്‌ ഡി.കെ.സി.സി.-സ്റ്റീഫന്‍ പാറടിയില്‍ മോനിപ്പള്ളി ,കോ-ഓര്‍ഡിനേറ്റര്‍ കെ.സി.സി. - യു.എ.ഇ. ബിജി കണ്ടോത്ത്‌ വാരപ്പെട്ടി, കോ-ഓര്‍ഡിനേറ്റര്‍ കെ.സി.സി. യു.എ.ഇ.ബിനോയ്‌ പാറയില്‍ തോട്ടറ. അഡൈ്വസര്‍ കെ.സി.വൈ.എല്‍ ഷാജി കണിയാമ്പറമ്പില്‍ കല്ലറ പഴയപള്ളി, പ്രസിഡന്റ്‌ കെ.സി.വൈ.എല്‍  റ്റിജോ ചെട്ടിക്കത്തോട്ടത്തില്‍ ചുള്ളിക്കര. കമ്മിറ്റി മെമ്പര്‍- ബന്നി പൂക്കരയില്‍ ഒടയഞ്ചാല്‍, സജി കുവക്കാട വാകത്താനം. തുടര്‍ന്ന് മനോജ്‌ തോമസ്‌ മരതൂരിന്റെയും എന്റര്‍റ്റെയിന്റമെന്റ്‌ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് 10 മണിയോടു കൂടി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ അവസാനിച്ചു. 

തുടര്‍ന്ന് വൈകിട്ട് 10 മണിയോടു കൂടി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ അവസാനിച്ചു. 
അബുദാബി ക്‌നാനായ കുടുംബയോഗത്തിന്റെ 2018-19 ലെ ഭാരവാഹികള്‍.
Read more

Copyrights@2016.