gulf live Broadcasting

ദുബായ് KCYL ന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു.

ദുബായ്: ദുബായ് KCYL ന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. ‘രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള മൂന്നാമത് രക്തദാന ക്യാമ്പ് 2018 ജൂൺ മാസം 1 തീയതി രാവിലെ 11 മണിക്ക് ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ടു. ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും ഉൾപ്പെടെ 50 ഓളം പേർ ഈ സത്കർമ്മത്തിൽ പങ്കുചേർന്നു.

രക്തദാനത്തിനു ശേഷം കെസിസി ദുബായ് കുടുംബനാഥൻ ശ്രീ. മനു എബ്രഹാം നടുവത്തറ ആശംസകൾ അറിയിച്ചു സംസാരിക്കുകയും തുടർച്ചയായി മൂന്നാം വർഷവും തുടർന്നുവരുന്ന ഈ പ്രവർത്തനത്തിന് ദുബായ് KCYL നു പ്രത്യക അഭിനന്ദനം അറിയിക്കുകയും ചെയ്തു.

തുടർന്ന് KCYL പ്രസിഡന്റ് ശ്രീ ജിക്കു ജോൺ പുതിയവീട്ടിൽ എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷങ്ങളിൽ ഇതുപോലുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് 2 മണിയോട് കൂടി ക്യാമ്പയിൻ അവസാനിക്കുകയും ചെയ്തു.

Read more

ഖത്തർ ക്നാനായ അസോസിയേഷൻ വനിതാസംഗമം നടത്തി

ഖത്തർ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ അംഗങ്ങളായ സ്ത്രീകൾക്കായി കൂട്ടായ്മ സംഘടിപ്പിച്ചു. മെയ് 17 വ്യാഴാഴ്ച വൈകുന്നേരം ബർവാ സിറ്റിയിലെ പാർക്കിൽ നടത്തിയ സംഗമത്തിൽ വിവിധ വിനോദപരിപാടികളുമായി നിരവധി സ്ത്രീകൾ പങ്കെടുത്തു. ഖത്തറിലെ ക്നാനായ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധം വളർത്തുന്നതിൽ സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടത്തിയ ഈ സംഗമത്തെ സംഘടനയിലെ വനിതകൾ അത്യധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിപാടികൾക്ക് QKCA വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു എന്നിവർ നേതൃത്വം നൽകി.

Read more

അല്‍മാസ് കുവൈറ്റ് ഓണാഘോഷവും ഔട്ട്‌ഡോര്‍ പിക്‌നിക്കും ആഗസ്റ്റ് 31ന്‌

കുവൈറ്റ് : അല്‍മാസ് കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് 31-ാം തീയതി Kabd Chalet -ല്‍ വച്ച്  ഔട്ട്്‌ഡോര്‍ പിക്‌നിക്കും,  മാവേലിയോടൊപ്പമുള്ള ഘോഷയാത്രയും, വിവിധങ്ങളായ ഓണക്കളികളും, വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുന്നു.
അല്‍മാസ് കുവൈറ്റ് ഓണാഘോഷവും ഔട്ട്‌ഡോര്‍ പിക്‌നിക്കും ആഗസ്റ്റ് 31ന്‌

കുവൈറ്റ് : അല്‍മാസ് കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് 31-ാം തീയതി Kabd Chalet -ല്‍ വച്ച്  ഔട്ട്‌ഡോര്‍ പിക്‌നിക്കും,  മാവേലിയോടൊപ്പമുള്ള ഘോഷയാത്രയും, വിവിധങ്ങളായ ഓണക്കളികളും, വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുന്നു.

Read more

കെ.സി.എസ്‌.എല്‍. സ്റ്റുഡന്‍സ്‌ ക്യാമ്പ്‌ "ജനറേഷന്‍ 2018" സംഘടിപ്പിച്ചു

യു.എ.ഇ: കെ.സി.സി. യു.എ.ഇ. യുടെ നേതൃത്വത്തില് ക്നാനായ വിദ്യാര്ത്ഥികള്ക്കായി നടത്തി വരുന്ന യു.എ.ഇ. തലത്തിലുള്ള 14-ാം വാര്ഷിക ക്യാമ്പ് "ജനറേഷന് 2018"  റാസ് അല് ഖൈമയില് നടത്തപ്പെട്ടു. കെ.സി.സി. യു.എ.ഇ. യിലെ അബുദാബി, ഷാര്ജ, ദുബായ്, അല് ഐന്, റാസ് അല് ഖൈമ, ഫുജൈറ തുടങ്ങിയ ആറു യൂണിറ്റുകളില് നിന്നുള്ള അഞ്ചാം ക്ലാസ്സ് മുതല് 12-ാം ക്ലാസ്സ് വരെയുള്ള 120 ഓളം കുട്ടികളാണ് ക്യാമ്പില് പങ്കെടുത്തത്. കെ.സി.സി. യു.എ.ഇ ചെയര്മാന് ജോയി ആനാലില് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എം.ഇ. ചെയര്മാന് ടോമി സൈമണ് നെടുങ്ങാട്ട്, കെ.സി.സി. യു.എ.ഇ അഡൈ്വസര് & ഡി.കെ.സി.സി. ജോയിന്റ് സെക്രട്ടറി വിന്സെന്റ് വലിയവീട്ടില്, കെ.സി.സി. യു.എ.ഇ സെക്രട്ടറി ബെന്നി ലൂക്കോസ് ഒഴുങ്ങാലില് എല്ലാവരെയും സ്വാഗതം ചെയ്തു. ക്യാമ്പ് ഡയറക്ടര് തോമസ് സ്റ്റീഫന്, കെ.സി.സി. യു.എ.ഇ. ഖജാന്ജി പ്രിന്സ് പുതിയകുന്നേല് എന്നിവര് പരിപാടികള് നിയന്ത്രിച്ചു.

നികിത വിന്സെന്റ് വലിയവീട്ടില്, ലിനിറ്റ് റ്റോമി നെടുങ്ങാട്ട് എന്നിവര് ക്യാമ്പിന്റെ അവതാരകര് ആയിരുന്നു. യൂണിറ്റ് കുടുംബനാഥന്മാരായ ജോസഫ് മാത്യു അബുദാബി, കൊച്ചുമോന് ഷാര്ജ, മനു നടുവത്ര ദുബായ്, ജോബി ജോര്ജ് അല് ഐന്, ജോര്ജി ജോസ് ഫുജൈറ, പ്രൊഫസര് റ്റി.സി. ചാക്കോ റാസ്തു അല് ഖൈമ തുടങ്ങിയവര് സന്നിഹിതര് ആയിരുന്നു.

ഫ്രഡറിക്ക് റാഫേല് ഇന്ത്യന് സ്കൂള് ഷാര്ജ, തോമസ് പടിഞ്ഞാട്ടുമ്യാലില്, റോയ് റാഫേല് ദുബായ് ഗോള്ഡ് എഫ്.എം. റേഡിയോ എന്നിവര് വിവിധ വിഷയങ്ങളില് ക്ലാസുകള് നയിച്ചു. സ്റ്റെബി എലിസബത്ത്, റോണ് ജിജി, ശ്രദ്ധ മനോജ്, എമില് മാണി, നേഹാ ജിന്റോ, മാത്യു ജോബി എന്നിവര് വിവിധ വിഭാഗങ്ങളില് ബെസ്റ്റ് ക്യാമ്പേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. യു.എ.ഇ. ചെയര്മാനായി ജോയി ആനാലില്, സെക്രട്ടറി ബെന്നി ഒഴുങ്ങാലില്, ട്രഷറര് പ്രിന്സ് ലൂക്കോസ്, ക്യാമ്പ് ഡയറക്ടര് തോമസ് സ്റ്റീഫന്, തമ്പി മുണ്ടക്കല്, ബിന്സ്മോന് മാത്യു, സ്റ്റീഫന് പാറടിയില്, ജോളിന് ജോസ്, ബിനോയ് തോമസ്, ലൂക്കോസ് എരുമേലിക്കര, ബിജി കണ്ടോത്ത്, ടിറ്റോ ജേക്കബ്, ജോയി പുന്നമറ്റത്തില്, ബിജു കുരുവിള, ജയ്മോന് ജേക്കബ് തുടങ്ങിയവര് ക്യാമ്പിനു നേതൃത്വം നല്കി.

Read more

ജൂൺ 1 ന് ദുബായ് KCYL ന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ്

ദുബായ്: ദുബായ് KCYL ന്റെ നേതൃത്വത്തിൽ ജൂൺ 1 ന്  ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച്  മൂന്നാമത് രക്തദാന ക്യാമ്പ്  നടത്തപെടുന്നു. ‘രക്തദാനം മഹാദാനം’ എന്ന ആപ്തവാക്യം നെഞ്ചിലേറ്റി, രക്തദാനം എന്നത് ഓരോ പൗരന്റെയും കടമയും അവകാശവും ഉത്തരവാദിത്വവും ആണ് എന്ന് വീണ്ടും സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട്  ജൂൺ 1 ന് രാവിലെ 11 മണി മുതൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് ദുബായ് KCYL ന്റെ നേതൃത്വത്തിൽ   നടത്തപെടുന്ന മൂന്നാമത് Blood Donataion Campaign 2018 ലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും, ഈ പുണ്ണ്യകർമ്മത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന് ഈ അവസരം എല്ലാവരും പൂർണമായും വിനയോഗിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്​തു.  

For more details please contact:

Jikku : 0529771255

Githin : 0556589352

"Let us together donate our blood to help the others. A little kind act goes a long way"

Read more

ഫ്രണ്ട്സ് ഓഫ് ഉഴവൂര്‍ 2018- 20 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫ്രണ്ട്സ് ഓഫ് ഉഴവൂര്‍ 2018- 20 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ദോഹ: ഖത്തറിലെ ഉഴവൂര്‍ പ്രവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് ഉഴവൂര്‍ ഖത്തര്‍ 2018- 20 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഉഴവൂര്‍ താഴത്തുകണ്ടത്തില്‍ ഷിന്‍സ് സ്റ്റീഫനെയാണ് തെരഞ്ഞെടുത്തത്. മറ്റുഭാരവാഹികളായി സൈമണ്‍ ജോസ് കോയിത്തറ, സെക്രട്ടറി, സ്മിതു ജോസ് മേനമറ്റത്തില്‍ര്‍ ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി റെയ്സണ്‍ കെ. തോമസ് കല്ലടയില്‍, പ്രശാന്ത് മോഹന്‍ പൊരുന്നക്കോട്ട്, നിഖില്‍ തോമസ് തൈപുരയിടത്തില്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഉഴവൂരും പരിസര പ്രദേശങ്ങളായ മോനിപ്പള്ളീ, പയസ്മൗണ്ട്, അരീക്കര, പുതുവേലി, വെളിയന്നൂര്‍, താമരക്കാട്, കൊണ്ടാട്, ഇടക്കോലി, കുടക്കച്ചിറ, കുറിച്ചിത്താനം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

#കുവൈറ്റ്_കെ_സി_വൈ_എല്‍_യുവജന_സംഗമം #AGAPE_2018 ( Love & Charity )

#കുവൈറ്റ്_കെ_സി_വൈ_എല്‍_യുവജന_സംഗമം 
#AGAPE_2018
( Love & Charity )
ഏറ്റവും സ്‌നേഹം നിറഞ്ഞ ക്‌നാനായ യുവജനങ്ങളെ, 
വ്യത്യസ്തത നിറഞ്ഞ പ്രോഗ്രാമുകളോടുകൂടി നടത്തപ്പെട്ട 2018 പ്രവര്‍ത്തനവര്‍ഷ ഉല്‍ഘാടനത്തിനുശേഷം, മറ്റൊരു പുത്തന്‍ ആശയവുമായി കുവൈറ്റ് കെ.സി.വൈ.എല്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ യുവജന സംഗമത്തിന് വേദിയൊരുക്കുകയാണ്. #"AGAPE_2018" എന്ന പേരില്‍ #ജൂണ്‍_10 ന് വൈകുന്നേരം 5 മണിക്ക് അബ്ബാസിയ #ഓര്‍മ്മ_ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ യുവജന സംഗമത്തിന്റെ പ്രധാന ലക്ഷ്യം ആതുരസേവന രംഗത്ത് കുവൈറ്റ് കെ.സി.വൈ.എല്‍ ന്റെ പ്രാധിനിത്യം കൂടുതല്‍ ശക്തമാക്കുക എന്നതാണ്. #AGAPE എന്ന പേരിന്റെ അര്‍ത്ഥം ( LOVE & CHARITY ) ഉള്‍ക്കൊണ്ട് സാധിക്കുന്ന രീതിയില്‍ നമ്മുടെ നാട്ടില്‍ സാമ്പത്തികമായും അല്ലാതെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയുവാന്‍ ഉതകുന്ന പുതിയ ചാരിറ്റി പദ്ധതികള്‍ക്ക് അന്നേദിവസം രൂപകല്‍പ്പന ചെയ്തു തിരിതെളിയിക്കുക എന്നതാണ് ഈ യുവജന സംഗമത്തിന്റ പ്രത്യേകത. ആയതിനാല്‍ #ജൂണ്‍_10 വൈകുന്നേരം #5_മണിക്ക് നടത്തപ്പെടുന്ന #"AGAPE _2018" എന്ന ക്‌നാനായ യുവജനസംഗമത്തിലേക്കും, ഈ മീറ്റിങ്ങിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തിലേക്കും, കള്‍ച്ചറല്‍ പ്രോഗ്രാമുകളിലേക്കും, സംഗീതവിരുന്നിലേക്കും, സ്‌നേഹവിരുന്നിലേക്കുംകുവൈറ്റിലുള്ള എല്ലാ ക്‌നാനായ യുവജനങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...

KCYL അബുദാബിയുടെ വെല്ലുവിളി ഏറ്റെടുത്തു മുംബൈ KCYL

അബുദാബി: KCYL അബുദാബി മുൻപോട്ടുവെച്ച BLOOD DONATION CHALLENGE മുംബൈ KCYL ഏറ്റെടുത്തു നടത്തുമെന്ന് പ്രസിഡന്റ് രൂപേഷ് അറിയിച്ചു. രക്തദാനത്തിനു കൂടുതൽ ആളുകൾ മുൻപോട്ടു വരുന്നതിനും രക്തദാനത്തെ പറ്റി ആളുകൾക്കിടയിലുള്ള അജ്ഞത മാറ്റുവാൻ മുംബൈ KCYL അംഗങ്ങളെ സംഘടിപ്പിച്ചു ജൂൺ മാസം ആദ്യത്തെ ആഴ്ച്ചയിൽ BLOOD DONATION CAMPAIGN നടത്തുമെന്നും മുംബൈയിൽ ഉള്ള എല്ലാ യുവജനങ്ങളെയും ഇ മഹത്തായ CAMPAIGN യിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

പുതിയ നേതൃത്വത്തിന്റെ ആദ്യത്തെ സംരംഭമായ Blood Donation Campaign വിജയകരമായി പൂർത്തിയാക്കുവാൻ എല്ലാ യുവജനങ്ങളുടെയും സഹകരണവും പ്രാത്ഥനയും കൂടെ വേണമെന്നും മുംബൈ KCYL കമ്മിറ്റി ആവിശ്യപെട്ടു

Read more

JUNIOR KKA MEET മെയ് 11 ന് അബ്ബാസിയ ഹൈഡന്‍ ഹോട്ടലില്‍

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി അസോസിയേഷനിലെ കുട്ടികളുടെ ഒരു സംഗമം JUNIOR KKA MEET എന്ന പേരില്‍ മെയ് 11 -)o തീയതി വെള്ളിയാഴ്ച്ച അബ്ബാസിയയില്‍ വെച്ചു വൈകുന്നേരം 3.30 മുതല്‍ നടത്തുന്നു. കുട്ടികള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ മികച്ചതാക്കുവാനും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമായി ഈ വേദിയെ മാറ്റിയെടുക്കുവാന്‍ എല്ലാ കുട്ടികളെയും ഈ സംഗമവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി 2018 എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കുവൈറ്റിലെ ബാലവേദി ക്ലാസുകളില്‍ സുപരിചിതനായ ശ്രീ ബിജോയ് പാലക്കുന്നേല്‍ നയിക്കുന്ന ക്ലാസും കൂടാതെ  ഒരു ഇന്ററാക്ടിവ് സെക്ഷന്‍ & ഗെയിംസ്, എന്റെര്‍റ്റൈന്മെന്റ്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ഏരിയായില്‍ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.  ഹോട്ടലില്‍

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി അസോസിയേഷനിലെ കുട്ടികളുടെ ഒരു സംഗമം JUNIOR KKA MEET എന്ന പേരില്‍ മെയ് 11 -)o തീയതി വെള്ളിയാഴ്ച്ച അബ്ബാസിയയില്‍ വെച്ചു വൈകുന്നേരം 3.30 മുതല്‍ നടത്തുന്നു. കുട്ടികള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ മികച്ചതാക്കുവാനും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമായി ഈ വേദിയെ മാറ്റിയെടുക്കുവാന്‍ എല്ലാ കുട്ടികളെയും ഈ സംഗമവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി 2018 എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കുവൈറ്റിലെ ബാലവേദി ക്ലാസുകളില്‍ സുപരിചിതനായ ശ്രീ ബിജോയ് പാലക്കുന്നേല്‍ നയിക്കുന്ന ക്ലാസും കൂടാതെ  ഒരു ഇന്ററാക്ടിവ് സെക്ഷന്‍ & ഗെയിംസ്, എന്റെര്‍റ്റൈന്മെന്റ്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ഏരിയായില്‍ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.  

Read more

പഞ്ചാരിമേളം കൊട്ടിക്കയറി ചരിത്രം കുറിച്ച് കുവൈറ്റിൽ നിന്നും ക്നാനായക്കാരനും.

പഞ്ചാരിമേളം കൊട്ടിക്കയറി ചരിത്രം കുറിച്ച് ക്നാനായക്കാരനും.
കുവൈറ്റ്: വാദ്യകലാക്ഷേത്രം ഗുരു ശ്രീ ചേർത്തല ശ്രീനാഥിന്റെ ശിഷണത്തിൽ വിദ്യ അഭ്യസിച്ച് പഞ്ചാരിമേളത്തിൽ മൂന്നാം കാലവും നാലാം കാലവും അഞ്ചാം കാലവും കൊട്ടിക്കയറി അരങ്ങേറ്റം കുറിച്ചു കൊണ്ട് ആദ്യ പ്രവാസി ക്നാനായ പഞ്ചാരിമേളക്കാരനായിരിക്കുകയാണ് മുട്ടം ഊരുക്കുന്നു പള്ളി ഇടവകാംഗമായ നെല്ലിക്കുഴിയിൽ ബിനോയി.
ഏപ്രിൽ 20-ന് ഭാരതീയ വിദ്യാഭവൻ ആഡിറ്റോറിയത്തിലാണ് കുവൈറ്റിലെ പ്രമുഖരുടെയെല്ലാം സാന്നിധ്യത്തിൽ നിറഞ്ഞ സദസിനു മുന്നിൽ മറ്റ് ഏഴ് വിദ്യാർത്ഥികളോടൊപ്പം 27 -ൽ പരം മേളകലാകാരന്മാർ അണിനിരന്ന മേളപ്പെരുക്കത്തിൽ അരങ്ങേറ്റം കുറിച്ചത്.
സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ആയ ഫാദർ ജോണി ലോണിസിൽ നിന്നും പ്രത്യേകം അനുഗ്രഹം വാങ്ങിയാണ് അരങ്ങേറ്റത്തിനു കയറിയത്. കഴിഞ്ഞ നാലുവർഷമായി കുവൈറ്റിലെ ആദ്യ ശിങ്കാരിമേളം ടീമായ (KBK )ക്നാനായ ബീറ്റ്സ് -കുവൈറ്റിൽ നിറസാന്നിധ്യമാണ് ബിനോയി മുട്ടം.
വടംവലിയിലും അതീവ തൽപരനായ ബിനോയി (KKB) കുവൈറ്റ് ക്നാനായ ബ്രദർസിന്റെ  അമരക്കാരനും ചിക്കാഗോ സോഷ്യൽ ക്ലബ്ബ് നടത്തിയ അന്താരാഷ്ട്ര വടംവലിയിൽ പങ്കെടുത്ത് കുവൈറ്റ് ക്നാനായ ബ്രദേർസിനെ കഴിഞ്ഞ രണ്ടു തവണയും ലോക ചാമ്പ്യൻപട്ടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമാണ്.
ബിനോയി മുട്ടത്തിന് എല്ലാവിത ആശംസകളും നേർന്നു കൊണ്ട്.
ക്നാനായ വോയ്സ് ചീഫ് എഡിറ്റർ.

ക്നാനായ വോയ്സ് 

Read more

QKCA മ്യുസിക്ക്് ക്ലബ് സംഗീതനിശയും കുടുംബസംഗമവും നടത്തി.

 () മ്യുസിക്ക്് ക്ലബ് സംഗീതനിശയും കുടുംബസംഗമവും നടത്ത്ി.   ദോഹ: ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഗായകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന ()മ്യുസിക്ക്് ക്ലബിന്റെ സംഗീതനിശയും കുടുംബസംഗമവും ഹിലാലിലുള്ള സ്‌കൈ മീഡിയയില്‍ വച്ചു നടന്നു. () പ്രസിഡന്റ ്ബിജു കെ.സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യാതിഥിയായി ചെന്നൈ വി.ജി.പി സൗണ്ട് റെക്കോഡിംഗ് സ്റ്റ്ഡിയോയിലെ സീനിയര്‍ എഞ്ചിനീയറും () യുടെ ജൂബിലി ഗാനത്തിന്റെ സംഗീതസംവിധായകനും പിന്നണിഗായകനുമായ കുറുമുള്ളൂര്‍ ഇടവകാംഗം പാറ്റിയാല്‍ ബിജു ജെയിംസിനെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ബൈജു പി. മൈക്കിള്‍ മുഖ്യപ്രഭാക്ഷണം നടത്തി. കള്‍ച്ചറല്‍ സെക്രട്ടറി ജിജോയി ജോര്‍ജ്ജ് സ്വാഗതവും കമ്മറ്റി അംഗം സൂരജ് തോമസ് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന ് () യിലെ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും കാരള്‍ ജോസഫ് അവതരിപ്പിച്ച മോണോഡ്രാമയും അരങ്ങേറി. കോട്ടയം () റിസോഴ്‌സ് ടീമിന്റെ  കോ-ഓര്‍ഡിനേറ്റര്‍ അജിഷ് എബ്രാഹം നടത്തിയ വിനോദപരിപാടികള്‍ സദസ്സിനെ ഇളക്കിമറിച്ചു. കുടുംബങ്ങളും കുട്ടികളും ചേര്‍ന്ന പരിപാടി എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവമായിമാറി. പരി്പാടികള്‍ക്ക് ജോഷി കെ.ജോസഫ് ,ബിജു ജെയിംസ്, ജോസഫ് സിറിയ്ക്ക് ബിനു സ്റ്റീഫന്‍, ജോബിന്‍ കൈതാരം, ബിനോയി ജോണ്‍, തോമസ് സ്റ്റീഫന്‍, സ്‌നേഹ ബിനു, ജിഷ ബിനോയി, എന്നിവര്‍ നേതൃത്വം നല്‍കി.

 ദോഹ: ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഗായകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന QKCA മ്യുസിക്ക്് ക്ലബിന്റെ സംഗീതനിശയും കുടുംബസംഗമവും ഹിലാലിലുള്ള സ്‌കൈ മീഡിയയില്‍ വച്ചു നടന്നു.QKCA പ്രസിഡന്റ ്ബിജു കെ.സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യാതിഥിയായി ചെന്നൈ വി.ജി.പി സൗണ്ട് റെക്കോഡിംഗ് സ്റ്റ്ഡിയോയിലെ സീനിയര്‍ എഞ്ചിനീയറും QKCA യുടെ ജൂബിലി ഗാനത്തിന്റെ സംഗീതസംവിധായകനും പിന്നണിഗായകനുമായ കുറുമുള്ളൂര്‍ ഇടവകാംഗം പാറ്റിയാല്‍ ബിജു ജെയിംസിനെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ബൈജു പി. മൈക്കിള്‍ മുഖ്യപ്രഭാക്ഷണം നടത്തി. കള്‍ച്ചറല്‍ സെക്രട്ടറി ജിജോയി ജോര്‍ജ്ജ് സ്വാഗതവും കമ്മറ്റി അംഗം സൂരജ് തോമസ് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന ് QKCA യിലെ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും കാരള്‍ ജോസഫ് അവതരിപ്പിച്ച മോണോഡ്രാമയും അരങ്ങേറി. കോട്ടയം ACT റിസോഴ്‌സ് ടീമിന്റെ  കോ-ഓര്‍ഡിനേറ്റര്‍ അജിഷ് എബ്രാഹം നടത്തിയ വിനോദപരിപാടികള്‍ സദസ്സിനെ ഇളക്കിമറിച്ചു. കുടുംബങ്ങളും കുട്ടികളും ചേര്‍ന്ന പരിപാടി എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവമായിമാറി. പരി്പാടികള്‍ക്ക് ജോഷി കെ.ജോസഫ് ,ബിജു ജെയിംസ്, ജോസഫ് സിറിയ്ക്ക് ബിനു സ്റ്റീഫന്‍, ജോബിന്‍ കൈതാരം, ബിനോയി ജോണ്‍, തോമസ് സ്റ്റീഫന്‍, സ്‌നേഹ ബിനു, ജിഷ ബിനോയി, എന്നിവര്‍ നേതൃത്വം നല്‍കി.

Read more

കെ.സി.സി ഒമാന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഡഗംഭിരമായി.

ഒമാന്‍ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്  ഒമാന്റെ 2018 ലെ ഈസ്റ്റര്‍  Gettogether ഏപ്രില്‍ 30-ാെം തീയതി മസ്‌ക്കറ്റിലെ ഗ്രില്‍ ഹൗസ് റസ്റ്റോറന്റില്‍ വച്ച് നടത്തി. തിരുനാളുകളുടെ തിരുനാളായ ഉയര്‍പ്പുതിരുനാള്‍ ആഘോഷങ്ങള്‍ ആഷരാര്‍ത്ഥത്തില്‍ ക്‌നാനായക്കാരുടെ സ്‌നേഹസംഗമമായി മാറി. രാവിലെ 11 മണിക്ക് പര്‌സിഡന്റ് ശ്രീ ജോഷി എബ്രാഹാം തറയില്‍ ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ കെ.സി.സി  വൈസ് പ്രസിഡന്റ് ശ്രീഷാന്റു ജോസഫ് കോച്ചാപ്പിളഌല്‍ സ്വാഗതവും ശ്രീമതി ജിന്റു സഹീഷ് നന്ദിയും പറഞ്ഞു. കെ.സി.സി ജനറല്‍ സെക്രട്ടറി ശ്രീ സിജു മാത്യു പുളിയന്‍തൊട്ടിയില്‍ ,ശ്രീ ഷാജു ജോസഫ് പനങ്ങാട്ട് തറയില്‍ യഥാക്രമം പ്രവര്‍ത്തന ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. കെ.സി.സി വൈസ് ചെയര്‍മാന്‍ ശ്രി. ജോസുകുട്ടി ജോണ്‍  ആശംസ പറഞ്ഞു. പ്രൗഡഗംഭിരമായ ആഘോഷങ്ങളില്‍ ഒമാന്റെ നിരവധി ഗ്രാമപ്രദേശങ്ങളിലും മറ്റുമായി ജോലി ചെയുന്ന ക്‌നാനായ മക്കളുടെ സാിദ്ധ്യം തനിമയില്‍ വളരുന്ന ഒരു ജനതയുടെ ഐക്യത്തിന്റെ പുനരവതരണമായി മാറുകയായിരുന്നു. ക്‌നാനായക്കാരന്റെ ആദ്യ മിഷ്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രാഹം വിരുത്തികുളങ്ങര പിതാവിന്റെ അപ്രതീക്ഷീതവിയോഗത്തില്‍ അഗാതമായ ദുഖം രേഖപ്പെടുത്തി. ഒരു മിനിറ്റ് മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച കെ.സി.സി ഒമാന്റെ Gettogether വച്ച് കെ.സി.സി വൈസ് പ്രസിഡന്റ് ശ്രീ ഷാന്റു ജോസഫ് കോച്ചാപ്പിളഌല്‍ പിതാവിന്റെ വേര്‍പാടില്‍ കെ.സി.സി ഒമാന്റെ ്അനുശോചന പ്രമേയം അവതരിപ്പിക്കുകയും സംഘടനയുടെ കണ്ണീല്‍ കുതിര്‍ത്ത ആദാരജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ജനറല്‍ ബോഡി മീറ്റിംഗിനെ തുടര്‍്ന്ന് കെ.സി.സി ഒമാന്റെ കുട്ടികള്‍ അവതരിപ്പിച്ച കര്‍ണ്ണാനന്ദകരമായനിരവധി കലാപരിപാടികള്‍ 2018 ലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഹൃദ്യമാക്കുകയുമ്ടായി. ലോകത്തെവിടെയായാലും തങ്ങള്‍ ഒന്നാണെന്നും ഒരു ശക്തിക്കും ക്‌നാനായ ഐക്യത്തെ തകര്‍ക്കാനാവകില്ലെന്നും ഏതു പ്രതികൂല സാഹചര്യങ്ങളെയും മറികടക്കുവാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നുള്ള പ്രഖായപനം തെന്നയായിരുന്നു.കെ.സി.സി യുടെ ആഘോഷങ്ങളില്‍ നിറഞ്ഞുനിന്നത്. കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. 2018 ലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ കെ.സി.സി ഒമാന്‍ പ്രസിഡന്റ് ശ്രീ ജോഷി എബ്രാഹാം തറയില്‍  മറ്റു ഭാരവാഹികള്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more

ഖത്തര്‍ കെ.സി.വൈ.എല്‍ CATALYST 2K18 വിപുലമായി നടത്തി.

ദോഹ ; ഖത്തര്‍ കെ.സി.വൈ.എല്‍ ന്റെ 2018 ലെ പ്രവര്‍ത്തനോദ്ഘാടനമായ CATALYST 2K18 വിപുലമായ പരിപാടികളോടെ നടത്തി. ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഖത്തറിലെ എല്ലാ ക്‌നാനായ യുവജനങ്ങലളും പങ്കെടുത്തു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ QKCA  പ്രസിഡന്റ് ബിജു കെ. സ്റ്റീഫന്‍ ഉദ്ഘാചനം നിര്‍വഹിച്ചു. QKCA ജനറല്‍ സെക്രട്ടറി ബൈജു പി.മൈക്കിള്‍ ,പയസ്‌ടെന്റ് കുടുംബയൂണിറ്റ് പ്രസിഡന്റ് സജി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷോണിമോന്‍ സണ്ണി സ്വാഗതവും ഇമ്മാനുവല്‍ കൃതജ്ഞതയും പറഞ്ഞു. QKCA കള്‍ച്ചറല്‍ സെക്രട്ടറി  ജിജ്ജോയ് ജോര്‍ജ്ജ് "ക്‌നാനായസമുദായ ചരിത്രവും ആചാരങ്ങളും " എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കോട്ടയം ACT റിസോഴ്‌സ് ടിം കോഓര്‍ഡിനേറ്റര്‍ അജീഷ് അബ്രാഹത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വിനോദപരിപാടികളും നടന്നു. QKCYL അംഗങ്ങളായിരുന്ന ദമ്പതികളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പ്രവര്‍ത്തനാരംഭത്തിന്റെ ഭാഗമായി കോട്ടയം നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ തിരുമാനിച്ചു. QKCYL സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തില്‍ സമ്മാനര്‍ഹമായ " ക്‌നാനായ പ്രഭ ചൊരിയും ഖത്തറില്‍ പ്രവാസ യുവരക്തം നമ്മള്‍ " എന്ന  ആപ്തവാക്യം രജിച്ച നീതു ജെയിംസിന് സമ്മാനം നല്‍കി. പരിപാടികള്‍ക്ക്  ടോം ബേബി, ഐബി ബാബു , ഇമ്മാനുവല്‍ അബ്രാഹം, എമില്‍ ജെ.മാത്യു, ഷോണിമോന്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഔട്ട്‌ഡോര്‍ പിക്‌നിക്ക് സംഘടിപ്പിച്ചു.

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍  ഏപ്രില്‍ 20നു ഔട്ട്‌ഡോര്‍ പിക്‌നിക്ക് കബ്ദ് ശാലയില്‍ സംഘടിപ്പിച്ചു.രാവിലെ 9.30 നുവിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങളുടെ  മാര്‍ച്ച്ഫാസ്റ്റോടുകൂടി  പ്രോഗ്രാമിന് തുടക്കം കുറിച്ചു. കെ.കെ. സി എ പ്രസിഡന്റ് ശ്രീ റിനോ തെക്കേടത്തു ക്‌നാനായ പ്രതിജ്ഞ ചൊല്ലുകയും, സമാദാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തി പ്രോഗ്രാം ഉല്‍ക്കാടനം ചെയ്തു. അബ്ബാസിയ വികാരി  ഫാ. ജോണി ദീപശിഖയ്ക്ക് തിരി കോളുത്തി കെ.കെ. സി എ എക്‌സിക്യൂട്ടിവിന്  കൈമാറ്റം ചെയ്തു. സെക്രട്ടറി ശ്രീ അനില്‍ തേക്കുംകാട്ടില്‍ കാലം ചെയ്ത അഭിവന്ദ്യവിരുത്തിക്കുളങ്ങര പിതാവിന് കെ.കെ.സി എ യുടെ ആദരാഞ്‌ലികള്‍ അര്‍പ്പിക്കുകയും എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുകയും ചെ യ്തു. പ്രസിഡന്റ് ശ്രീ  റിനോ തെക്കേടത്തു അംഗങ്ങളെ അഭിസംബോധന ചെ യ്തു സംസാരിക്കുകയും, ഫാ. ജോണി, ഫാ. പോള്‍, ഫാ. സെബാസറ്റിയന്‍എന്നിവര്‍  ആശംസകള്‍ അറിയിക്കുകയും, ട്രഷര്‍  ശ്രീ സജി തോട്ടിക്കാട്ട് നന്ദ്ി അറിയിക്കുകയും ചെയ്തു. ആര്‍ട്‌സ് & ്‌സ്‌പോഴ്‌സ് കമ്മറ്റി കണ്‍വീനര്‍ ശ്രീ ജെയ്‌സണ്‍ മേലടത്തിന്‌ലറ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Read more

ഖത്തർ KCYL ന്റെ പ്രവർത്തനോ ൽഘാടനം "CATALYST 2K18 " April 27 ന്

ഖത്തർ  KCYL ന്റെ പ്രവർത്തനോ ൽഘാടനം "CATALYST 2K18 " April 27 ന്
ഖത്തർ KCYL ന്റെ 2018 വർഷത്തെ പ്രവർത്തനോത്ഘാടനം CATALYST 2K18
ഈ മാസം 27 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ
വച്ച് നടത്തപ്പെടുന്നു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ QKCA പ്രസിഡന്റും QKCYL ഡയറക്ടറുമായ ബിജു കെ. സ്റ്റീഫൻ ഉൽഘാടനം ചെയ്യും. തുടർന്ന് ക്നാനായ സമുദായ പഠന ശിൽപ്പശാല, പൊതുചർച്ച, Young Couples" Meet, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
ഖത്തറിലെ ക്നാനായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച Caption Competition ന്റെ വിജയിയെ അന്ന് പ്രഖ്യാപിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യും. ക്നാനായ യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ഖത്തറിലെ ക്നാനായ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ഖത്തർ KCYL സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന CATALYST 2K18 വളരെ പുതുമ നിറഞ്ഞ സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരഭാഹികൾ അറിയിച്ചു.

ഈ മാസം 27 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. QKCYL പ്രസിഡന്റ് ടോം ബേബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ QKCA പ്രസിഡന്റും QKCYL ഡയറക്ടറുമായ ബിജു കെ. സ്റ്റീഫൻ ഉൽഘാടനം ചെയ്യും. തുടർന്ന് ക്നാനായ സമുദായ പഠന ശിൽപ്പശാല, പൊതുചർച്ച, Young Couples" Meet, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

ഖത്തറിലെ ക്നാനായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച Caption Competition ന്റെ വിജയിയെ അന്ന് പ്രഖ്യാപിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യും. ക്നാനായ യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ഖത്തറിലെ ക്നാനായ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ഖത്തർ KCYL സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന CATALYST 2K18 വളരെ പുതുമ നിറഞ്ഞ സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരഭാഹികൾ അറിയിച്ചു.

Read more

ഖത്തര്‍ ക്‌നാനായ അസോസിയേഷന്‍ പിക്‌നിക് സംഘടിപ്പിച്ചു.

ഖത്തര്‍ : ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്  ഏപ്രില്‍ 6 -ാം തിയതി വെള്ളിയാഴ്ച ഉംസലാലിലെ അല്‍ബിന്‍ ജാസിം പാര്‍ക്കില്‍ വച്ച് നടത്തി. 230 അംഗങ്ങള്‍ പങ്കെടുത്ത പിക്‌നികില്‍ ഉല്ലാസകരമായ നിരവതി കളികളും മത്സരങ്ങളും നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നാട്ടില്‍ നിന്നും ഖത്തറില്‍ എത്തിയ മാതാപിതാക്കളെ ആദരിച്ചു. പ്രസിഡന്റ് ബിജു സ്റ്റീഫന്‍ ,ജനറല്‍ സെക്രട്ടറി ബൈജു മൈക്കിള്‍ , കോഓര്‍ഡിറ്റേഴ്, സ്വരൂണ്‍ ജെയ്ക്കബ്, ഷിന്‍ന്റോ ഫിലിപ്പ്,ജോബി കെ.ജോണ്‍, ചാക്കോ പി. ജോണി, ടോം ബേബി, സജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ദോഹയില്‍ നിന്നും ഉംസലാലിലേക്ക് അംഗങ്ങള്‍ ഒന്നിച്ചു നടത്തിയ യാത്രയും തോമസ് സ്റ്റീഫന്റെ നേത്യത്വത്തില്‍ അറേഞ്ജുചെയ്ത ഭക്ഷണവും പിക്‌നിക്കിന് ക്‌നാനായ ഒരുമയുടെയും സ്‌നേഹത്തിന്റെയും മാധുര്യം പകര്‍ന്നു.

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ പിക്‌നിക് | Live Braodcast Available now

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഔറ്റ് ഡോര്‍ പിക്‌നിക് ഏപ്രില്‍ 20ന്‌

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

പ്രവാസ ലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ക്‌നാനായക്കാരനും | Live Telecast Avaialble

പ്രവാസ ലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ക്‌നാനായക്കാരനും
കുവൈറ്റ്: മുട്ടം സെന്റ് മേരീസ് പള്ളി ഇടവകാംഗമായ നെല്ലിക്കുഴിയില്‍ ബിനോയി ആണ് ഈ വരുന്ന ഏപ്രില്‍ 20 ന് കുവൈറ്റ് ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമായാണ് ഒരു ക്‌നാനായക്കാരന്‍ പ്രവാസലോകത്തുനിന്നും പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കുന്നത്. വാദ്യകലാക്ഷേത്രം ഗുരു ചേര്‍ത്തല ശ്രീനാഥിന്റെ ശിക്ഷണത്തില്‍ 8 വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. കെ. വി. ടി. വിയുടെയും ലോകമെമ്പാടുമുള്ള എല്ലാ ക്‌നാനായക്കാരുടേയും പ്രാര്‍ത്ഥനയും ആശംസകളും ബിനോയ് മുട്ടത്തിന് നേര്‍ന്നുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 5.30 മുതല്‍ കെ. വി. ടി.വിയില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

https://www.facebook.com/kvtvusa/

https://www.youtube.com/channel/UCT2FQjbYmY9IfKyXV_8VzSw

http://knanayavoice.in/index.php?menu=media&cat=kvtv

Read more

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഔറ്റ് ഡോര്‍ പിക്‌നിക് ഏപ്രില്‍ 20ന്‌

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

കുവൈറ്റ്; കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഔറ്റ് ഡോര്‍ പിക്‌നിക് 2018 ഏപ്രില്‍ 20 -ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ ദീപശിഖാ പ്രയാണം, സ്‌പോര്‍ട്‌സ്, പ്ലബിക്ക് മീറ്റിംഗ്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും.

Read more

കുവൈറ്റിൽ "ഞങ്ങൾ ഉഴവൂർക്കാർ " സംഗമം നടത്തി.

രണ്ടാമത് കുവൈറ്റ് "ഞങ്ങൾ ഉഴവൂർക്കാർ " സംഗമം നടത്തി. 
----------------------------------------
കുവൈറ്റ് സിറ്റി : രണ്ടാമത് "ഞങ്ങൾ ഉഴവൂർക്കാർ" കുവൈറ്റിലെ ഉഴവൂർ പഞ്ചായത്തു കൂട്ടായ്മ കുവൈറ്റിലെ കബ്ദ് റിസോർട്ടിൽ  വച്ച് ഏപ്രിൽ 12, 13 തീയതികളിൽ  നടത്തപ്പെട്ടു.  തദവസരത്തിൽ കൺവീനർ ശ്രീ ടൈറ്റസ് പടപ്പൻമകീൽ പരിപാടികൾ ഉൽഘാടനം ചെയ്യുകയും ശ്രീ.ജോസ് ടോം പറാത്തതു, റിനോ തെക്കേടത്തു,മധു കപ്പടയിൽ, റ്റിജി ഇലവുംഗൽ,അനൂപ് കരമാലിൽ അതോടൊപ്പം തന്നെ സെന്റ് ജോവാനസ് സ്കൂളിലെ റിട്ടയേർഡ് ടീച്ചർ അച്ചാമ്മ ഇലവുങ്കൽ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി സംസാരിക്കുകയുണ്ടായി. കുട്ടികളും മുതിർന്നവരും അടക്കം അറുപതിൽ പരം പേർ പരുപാടിയിൽ പങ്കെടുത്തു . ശ്രീ സുജിത് മുരിങ്ങോലത്തു,ജോമോൻ ഒള്ളെതാഴ്ത്,ജെയിംസ് കുടിലിൽ, മനു പ്ലാത്തോട്ടത്തിൽ, മനീഷ് എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. തുടർന്ന് എല്ലാവരും ഒത്തുകൂടി ആഹാരം പാകം ചെയുകയും അതുപോലെ തന്നെ പഴ് യാ കാലാ ഓർമ്മകൾ തമ്മിൽ പങ്കുവെക്കുകയും ചെയ്‌തു.നാട്ടിൽ നിന്ന് വന്ന മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം ആയിരുന്നു. കളിയും ചിരിയും മത്സരങ്ങളും  ആയി സ്ത്രീപുരുഷഭേദമന്യേ രണ്ടു ദിവസം എല്ലാവരും  ആഘോഷിച്ചു. ഈ ഒത്തുചേരൽ എല്ലാവർക്കും തമ്മിൽ കാണാനും പരിചയപ്പെടാനും ഉഴവൂരിലെ ഓർമ്മകൾ പുതുക്കുവാനും ഉപകാരപ്പെട്ടു.  വരും നാളുകളിൽ വീണ്ടും ഇതുപോലെ ഒത്തുകൂടണം എന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. ഈ സംഗമം ഒരു വൻ വിജയം ആക്കി തീർക്കാൻ രാപ്പകൽ അധ്വാനിച്ച സംഘാടകരോട് കൺവീനർ ശ്രീ ടൈറ്റസ് പടപ്പമ്മാക്കിൽ നന്ദി രേഖപ്പെടുത്തി.

Copyrights@2016.