gulf live Broadcasting

കുവൈറ്റില്‍ "ഞാനും എന്റെ സമുദായവും " എന്ന സെമിനാറിന് തുടക്കം കുറിച്ചു.

കുവൈറ്റ്: കുവൈറ്റിലെ ക്നാനായ കുട്ടികൾക്കായി കുവൈറ്റ് കെ സി വൈ എൽ അണിയിച്ചു ഒരുക്കുന്ന "ഞാനും എന്റെ സമുദായവും " എന്ന സെമിനാറിനു സാൽമിയ സെന്റ്. തെരേസാ കൂടരയോഗത്തിൽ ആവേശഭരിതമായ തുടക്കം.38 കുട്ടികളോട് കൂടി തുടങ്ങിയ സാല്‍മിയയിലെ സെമിനാര്‍ ക്നാനായ കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ ഫാഹീല്‍ പ്രദേശങ്ങളിലേക്ക് എത്തുമ്പോള്‍ ഈ സെമിനാറുകള്‍ പ്രതീഷക്കപ്പുറത്തേക്ക് എത്തുന്ന വിജയമായി തീരും എന്നതില്‍ സംശയം വേണ്ട എന്ന് ഭാരവാഹികള്‍ അറിയിച്ചു. വളരെ ആവേശത്തോടെ പങ്കെടുത്ത കുട്ടികള്‍ സമുദായത്തിന് മുതല്‍ക്കൂട്ടാകും എന്നുള്ളത്തിന്റെ ഉദാഹരണമാണ്.

Read more

കുവൈറ്റില്‍ കെ കെ സി എ യുടെ പിക്ക്നിക്ക് ഏപ്രില്‍ 8ന് കബാദ് ഷാലെയില്‍

കുവൈറ്റ്‌: കുവൈറ്റ് ക്നാനായ കള്ച്ചറല്‍ അസോസിയേഷന്റെ (KKCA) 2016 ലെ ആദ്യ കൂട്ടായ്മ ഏപ്രിൽ മാസം 8-)0 തിയതി രാവിലെ 9.30 മുതൽ കബ്ദ് ഷാലെയിൽ വച്ച് പിക്ക്നിക്ക് ആയി നടത്തപ്പെടുന്നു. കുവൈറ്റിൽ ഉള്ള എല്ലാ ക്നാനായ അംഗങ്ങളെയും പിക്നിക്‌ പരിപാടിയിലേക്ക് പ്രത്യേകം ക്ഷെണിക്കുന്നതായി കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രായഭേദമന്യേ ആസ്വദിക്കുവാനും പങ്കു ചേരുവാനും സാധിക്കത്തക്ക വിധത്തില്‍ വൈവിധ്യങ്ങളായ നിരവധി കലാ കായിക പരിപാടികള്‍ പിക്ക്നിക്കിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു.എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേര്ന്നു എല്ലാ പ്രോഗ്രാമുകളിലും സഹകരിച്ചു പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read more

പ്രതീക്ഷ ഒമാൻ -അഞ്ചാംവാർഷിക ദിനാഘോഷം

മസ്കറ്റ്, ഒമാൻ: - ഒമാന്റെ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിദ്ധ്യമായ പ്രതീക്ഷ ഒമാന്റെ അഞ്ചാം വാർഷിക ദിനാഘോഷ പരിപാടികൾ വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ 02.04.2016 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് റൂവി അൽഫലാജ് ഹോട്ടലിൽ വച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചതായി പ്രതീക്ഷ ഒമാൻ പ്രസിഡന്റ് പത്മകുമാർ ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ 25.03.2016ന് അസൈബ ഓഷ്യൻ റസ്റ്റോറന്റിൽ വച്ച് വിളിച്ചുകൂട്ടിയ പത്രസമ്മേളത്തിൽ അറിയിച്ചു. അവയവ ദാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് നേതൃത്വം ഏറ്റെടുക്കുക വഴി, സാമൂഹിക പ്രതിബദ്ധതയിൽ എന്നും തികച്ചും വ്യത്യസ്ഥവും വേറിട്ടതുമായ പാത തിരഞ്ഞെടുത്തീട്ടുള്ള പ്രതീക്ഷ ഒമാൻ, അവരുടെ അവയവദാന ക്യാന്പയിന്റെ നാളിതുവരെ പ്രവർത്തനങ്ങളെ കുറിച്ച് അവയവദാന പ്രോഗ്രാം കൺവീനർ ഇക്ബാൽ ഒരുമനയൂർ വിശദീകരിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ഡ്യേ, കേരള ഗവർമെന്റ് നേതൃത്വത്തിൽ നടപ്പിലാക്കുന്ന മസ്തിഷ്ക മരണാനന്തര പദ്ധതി(മൃതസജ്ജീവനി)യുടെ ചീഫ് കോർഡിനേറ്റർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോക്ടർ തോമാസ് മാത്യു; ഈ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ ഫിലീം അവാർഡ് ജേതാവ്, മികച്ച സംഗീത സംവിധായകന് കേരള സംസ്ഥാന ഫിലീം അവാർഡ് കമ്മറ്റി ഏർപ്പടുത്തിയ പുരസ്കാരം 6 തവണ കരസ്ഥമാക്കി എന്ന ബഹുമതിയ്ക്ക് ഉടമ, മികച്ച ഗാന രചയിതാവ്, സ്വരമാധുര്യം കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനേടിയ അനുഗ്രഹിത ഗായകൻ, സംഗീതം ചിട്ടപ്പെടുത്തുന്നതിൽ അസാധാരണമായ വൈഭവപാടവം കാഴ്ചവച്ച വ്യക്തിത്വത്തിനുടമ എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക് അവസാനവാക്കായ എം. ജയചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമായ വേദിയിൽ കോമഡിരംഗത്തെ നിറസാനിദ്ധ്യമായ കലാഭവൻ രാഖേഷ് അടങ്ങുന്ന ഏഴോളം സംഘം അവതരിപ്പിക്കുന്ന കോമഡിഷോ, പ്രശസ്ത ടെലിവിഷൻ പരിപാടിയായ ഉഗ്രം ഉജ്ജലം അവസാനഘട്ടത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷക കയ്യടി വാങ്ങിയ ആർട്ടിസ്റ്റ് കാഴ്ച വയ്ക്കുന്ന നൃത്തപരിപാടി, ഒമാനിലെ കലാകാരൻമാർ കാഴ്ച വയ്ക്കുന്ന വ്യത്യസ്ഥവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ ഇനം പരിപാടികൾകൊണ്ട് ആസ്വാദക ഹൃദയങ്ങൾക്ക് പുതുമ ഉള്ളതായിരിക്കും ഈ പരിപാടി എന്ന് പ്രോഗ്രാം കൺവീനർ ജയശങ്കർ അറിയിച്ചു. അവയവദാനത്തിന് മുൻകൂട്ടി സന്നദ്ധത അറിയിച്ച്, പേര് രജിസ്റ്റർ ചെയ്തവർക്ക് കേരള ഗവർമെന്റിന്റെ ഡോണർ കാർഡ് വേദിയിൽ വച്ച് വിതരണം ചെയ്യുന്നതായിരിക്കും. മരണാനന്തര അവയവദാനത്തിന് കേരളാ സംസ്ഥാന സർക്കാരുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 97265050, 9699 5260, 9123 4507, 98420564 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സെക്രട്ടറി ബിനോയ് കുര്യൻ, ട്രഷറർ വിനീഷ് കണ്ണൂർ, പ്രോഗ്രാം കോ കോർഡിനേറ്റർ നെജീബ് കെ. മൊയ്തീൻ, റെജി കെ തോമാസ് , മീഡിയ കോർഡിനേറ്റർ ശശി, കമ്മറ്റി അംഗങ്ങളായ മൊയ്തു വെങ്ങിലാട്ട്, ശരത്, ഷിബു, ബഷീർ ചാവക്കാട്, സുരേഷ്, അഫ്സൽ, ദിനേഷ്, വിജീവ്, വിപിൻ, പത്മനാഭൻ നന്പ്യാർ, രാജീവ് ഉമ്മൻ, സണ്ണി, യുബീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read more

കെ സി സി - യു എ ഈ യുടെ മൂന്നാമത് വടംവലി മത്സരം ഏപ്രില്‍ 8ന്

കെ സി സി - യു എ ഈ യുടെ മൂന്നാമത് വടംവലി മത്സരം ഏപ്രില്‍ 8ന് 
ഷാര്‍ജ: ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് - യൂ എ ഈ യുടെ മൂന്നാമത് വടംവലി മത്സരം ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 8 വെള്ളിയാഴ്ച്ച അല ക്വാസിസിലെ അല കുലാഫാ അല റഷീദെന്‍ സ്കൂളില്‍ വച്ചാണ് വടം വലി മത്സരങ്ങള്‍ നടത്തപെടുക. യൂ എ ഈ യിലെ വിവിധ ക്നാനായ യൂണിറ്റുകള്‍ അണിനിരക്കുന്ന വാശിയേറിയ വടംവലി മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഷാര്‍ജ: ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് - യൂ എ ഈ യുടെ മൂന്നാമത് വടംവലി മത്സരം ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 8 വെള്ളിയാഴ്ച്ച അല ക്വാസിസിലെ അല കുലാഫാ അല റഷീദെന്‍ സ്കൂളില്‍ വച്ചാണ് വടം വലി മത്സരങ്ങള്‍ നടത്തപെടുക. യൂ എ ഈ യിലെ വിവിധ ക്നാനായ യൂണിറ്റുകള്‍ അണിനിരക്കുന്ന വാശിയേറിയ വടംവലി മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കെ സി സി - യു എ ഈ ചെയര്‍മാന്‍ വിന്‍സന്റ് വലിയവീട്ടില്‍, സെക്രട്ടറി മനോജ്‌ മരുത്തൂര്‍, ട്രഷറര്‍ ഷാജി നെടുംതോട്ടിയില്‍ എന്നിവര്‍ പരിപാടികള്‍ ഷാര്‍ജ ക്നാനായ യൂണിറ്റിനൊപ്പം എകോപ്പിക്കും.

Read more

കുവൈറ്റില്‍ സിറോ മലബാർ ക്രമത്തിലുള്ള ദുഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ 14,000 ത്തോളം പേർ പങ്കെടുത്തു

കുവൈറ്റ്: അബ്ബാസിയ സെ. ഡാനിയേൽ കംബോണി ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ രാവിലെ 10.30 ന് നടന്ന ദുഖവെള്ളി ശുശ്രൂഷകളിൽ 14,000 ത്തോളം പേർ പങ്കെടുത്തു. ശുശ്രൂഷകൾക്ക് സിറോ മലബാർ വിശ്വാസികളുടെ ചാർജുള്ള വൈദികരായ ഫാ. പ്രകാശ്‌ കാഞ്ഞിരത്തിങ്കൽ, ഫാ. ജോണി മഴുവഞ്ചേരിൽ എന്നിവർ നേതൃത്വം കൊടുത്തു. ശുശ്രൂഷകൾക്ക് ശേഷം നടത്തിയ കഞ്ഞി വീഴ്ത്തൽ ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ട് 14,000 പേരാണ് കഞ്ഞി കുടിച്ചത്. ഒരു മണിക്കൂർ സമയത്തിനുള്ളിലാണ് ഇത്രയധികം പേർക്ക് കഞ്ഞി കൊടുക്കുവാൻ സാധിച്ചത്. സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA) അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് SMCA പ്രവർത്തകർ ആഴ്ചകളായി നടത്തിയ പ്രവർത്തന ഫലമായിട്ടാണ് ഇതയധികം പേർക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് കഞ്ഞി കൊടുക്കാൻ സാധിച്ചത്. വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞു 2 മണി മുതൽ SMCA പ്രവർത്തകർ വിവിധ സമയക്രമങ്ങളിലായി നടത്തിയ കഠിനാധ്വാനതിന്റെ ഫലമായിട്ടാണ് ഏകദേശം 15,000 പേർക്കായി കഞ്ഞി തയ്യാറാക്കിയത്. വിവിധ സമയക്രമങ്ങളിലായി 400 ഓളം പേരും തുടർച്ചയായി മറ്റൊരു 100 ഓളം പേരും കഞ്ഞി ഉണ്ടാക്കുവാൻ അധ്വാനിച്ചു. 900 കിലോ അരിയുടെ കഞ്ഞി തയ്യാറാക്കിയതും 15,000 പപ്പടം വറുത്തതും സ്കൂളിൽ തന്നെയാണ്. 650 കിലോ പയറും 500 കിലോ അച്ചാറും SMCA അംഗങ്ങളുടെ വീടുകളിൽ തയ്യാറാക്കുകയായിരുന്നു. കഞ്ഞി വിതരണത്തിന് SMCA യുടെ 25 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ 40 കൌണ്ടറുകളാണ് സജ്ജീകരിച്ചത്.

കഞ്ഞി വീഴ്ത്തൽ വിജയകരമായി നടത്തുന്നതിന് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടികൊണ്ടുള്ള 25 മണിക്കൂർ അഖണ്ട ജപമാലയും നടത്തിയിരുന്നു. SMCA അബ്ബാസിയ ഏരിയ കൺവീനർ റജിമോൻ ഇടമന, സെക്രട്ടറി ടോം വയലിൽ, ട്രഷറർ മഹേഷ്‌ കേളഞ്ചേരി, ജനറൽ സെക്രട്ടറി ബിജോയ്‌ പാലാക്കുന്നേൽ, സോഷ്യൽ കൺവീനർ സാബു സെബാസ്റ്റ്യൻ, തോമസ്‌ കുരുവിള, ഡിജേഷ് നെടിയാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

KCC UAE (2016) ക്കു പുതിയ നേതൃത്വം

യു എ ഇ യിലെ ക്നാനായ കൂട്ടായ്മക്ക് പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു. അലൈൻ കുടുംബ നാഥൻ പ്രിൻസ്പുതിയകുന്നേലിന്റെ ഭവനത്തിൽ വെച്ചു കൂടിയ യോഗത്തിലാണ്മുൻ ചെയർമാൻ ഡോ. ജിനോയ് കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ തിരഞ്ഞെടുപ്പു നടന്നത്‌.ദുബായിൽ നിന്നുള്ള വി.സി .വിൻസന്റ് വലിയവീട്ടിൽ ചെയർമാൻ,അബുധാബിയിൽ നിന്നുള്ള മനോജ്‌ തോമസ്‌ മരുതൂർ സെക്രട്ടറി,ഷാർജയിൽ നിന്നുള്ള ഷാജി സൈമൺ (സജി നെടുംതൊട്ടിയിൽ) ഖജാൻജി എന്നിവരാണ് അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .മുൻ ചെയർമാൻ ഡോ.ജിനോയ് കവലയ്ക്കൽ അഡ്വൈസർ ആയി തുടരും.യു എ ഇ യിലെ അബുദാബി, ദുബൈ, ഷാർജ, അലൈൻ, റാസ്‌അൽ ഖൈമ, ഫുജൈറ എന്നീ ആറു ക്നാനായ കുടുംബ യോഗങ്ങളുടെ കോഓർഡിനേഷൻ കമ്മിറ്റിയാണ് കെ സി സി യു എ ഇ.  

Read more

ദുബായിൽ കിഡ്സ്‌ ഫൺ ഡേയ് ഉജ്ജ്വലമായി.

ദുബായ് KCC യുടെ ആഭിമുഖ്യത്തില് 10 വയസ്സില് താടെയുള്ള കുട്ടികള്ക്കായി കഴിഞ്ഞ വർഷം  മുതൽ  നടത്തി  വരുന്ന  KIDS FUNDAY മാർച്ച്  18 ന്  ദുബായ് ക്രീക്ക് പാർക്കിൽ  വച്ച്  നടത്തു കയുണ്ടായി . മുൻ  മന്ത്രിയും , MLA യുമായ ശ്രീ മോൻസ് ജോസഫ് കുട്ടികൾക്ക് ഫുഡ്ബോൾ നല്കി പരിപാടികൾക്ക്  തുടക്കം കുറിച്ചു.. ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ അവർക്കായി  വിവിധങ്ങളായ കായിക മത്സരങ്ങളും ഫേസ് പെയിന്റിങ്ങും ഒരുക്കിയിരുന്നു.  ദുബായ് ക്നാനായ കുടുംബയോഗം ജിയോജി തോമസ്‌ ചൂളപറമ്പിൽ പരിപാടികളുടെ നടത്തിപ്പിന് ആതിഥ്യം അരുളുകയും ഫ്ലാറ്റുകളിൽ താമസിക്കുന്ന നമ്മുടെ കുട്ടികളുടെ സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കുവനായി ഇതുപോലെയുള്ള പ്രോഗ്രാമുകൾ വേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  KCC UAE ചെയർമാൻ  ശ്രീ വി സി വിൻസന്റ്  , KCC ദുബായ് പ്രസിഡണ്ട്‌ ശ്രീ റെജി വടകര, DKCC ഡെലഗെറ്റ് ശ്രീ ജോപ്പൻ മണ്ണാട്ട്പറമ്പിൽ എന്നിവരും മാതാപിതാക്കളും സന്നിഹിതരായിരുന്നു. പരിപാടി അതി വിജയകരമാക്കി തീർത്തതിൽ   യുണിറ്റ് സെക്രട്ടറി ശ്രീ ലൂക്കോസ് എരുമെലിക്കര ലിനറ്റ് ടോമി നെടുങ്ങാട്ട്, ബിജുമോൻ ചാക്കോ, ജെനിൻ ജോസ്, എബി തോമസ്‌ നെല്ലിക്കൽ, റൂത്ത്  റെജി വടകര, അജ്ഞലി ചൂരപ്പാടത്ത് എന്നിവരുടെ പങ്ക് ശ്ലാഘനീയമായിരുന്നു. കുട്ടികളിൽ സന്ധ്യാ പ്രാർഥനയുടെ പ്രാധാന്യം മനസ്സിലാക്കുവനായി നെറ്റിയിൽ കുരിശു വരപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തിരശ്ശീല വീണു.

Read more

ദുബൈയില്‍ ക്നാനായ കിഡ്സ്‌ ഫണ്‍ ഡേയ് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച.

ദുബായ്. ദുബൈയില്‍ ക്നാനായ കുടുംബ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കിഡ്സ്‌ ഫണ്‍ ഡേയ് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു. ദുബായ് കരീക് പാര്‍ക്കിലെ രണ്ടാം നമ്പര്‍ ഗേറ്റിന്റെ ഭാഗത്ത് വൈകുന്നേരം നാലുമണി മുതല്‍ എട്ടുമണി വരെയാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബിജു 0504969447 ജെനിന്‍ 0502092708

Read more

സ്നേഹവും സൗഹൃദവും വിളിച്ചോതി വിണ്ടും ഒരു കുവൈറ്റ് കെ സി വൈ എൽ യുവജനസംഗമം

കുവൈറ്റ് : കുവൈറ്റിലെ നൂര്കണക്കിന്‌ വരുന്ന ക്നാനായ യുവതിയുവക്കളുടെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിർത്തി ഞായറാഴ്ച്ച വയികിട്ടു 5 മണിക്ക് അബാസിയ SMCA ഹാളിൽ വച്ചു കുവൈറ്റ് ക്നാനായ യുവജനസംഗമം നടത്തി .നോമ്പിന്റെ നാളുകളിലൂടെ കടന്നു പോകുന്നതിനാൽ കുരിശിന്റെ വഴിലൂടെ പ്രോഗ്രാം ആരഭികുകയും , തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ കുവൈറ്റിലെ 2015 കമ്മറ്റിക്കു നന്ദി പ്രകാശനവും,2016 കമ്മറ്റിക്കു സ്വീകരണവും നൽകി. തുടർന്നു കുവൈറ്റ് കെ സി വൈ എൽ ചെയർമാൻ ശ്രീ ജിബിൻ ജോസഫ് പന്നിമറ്റത്തിൽ ന്റെ അധ്യഷതയിൽ കുടിയ യോഗത്തിൽ KCYL ട്രെഷർ ശ്രീ തോമസ് ബാബു മാലേപ്പറമ്പിൽ സ്വാഗതം ആശംസിച്ചു . KKCA പ്രസിഡന്റ ശ്രീ സിബി ചെറിയാൻ മറ്റത്തിൽ ഉൽഘാടനം നിർവഹിച്ചു . KKCA 2015 പ്രസിഡന്റ് ശ്രീ റിനോ ജോസഫ് തെക്കെടത്ത് മുഖ്യ പ്രഭാഷണം നടത്തി ,ശ്രീ ബിനീഷ് കന്നുവെട്ടിയെൽ, ശ്രീ റ്റിജി ഇലവുങ്കൽ ,ശ്രീ ടോമി പ്രാലടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ,KCYL സെക്രട്ടി ശ്രീ ലിജു ജോസഫ്‌ റിപ്പോട്ട് അവതരിപ്പിച്ചു മീറ്റിങ്ങിൽ ശ്രീ സാലസ് എവർക്കും നന്ദി അർപ്പിച്ചു... തുടർന്നു ഈ വരും മാസങ്ങളിൽ കുവൈറ്റ് കെ സി വൈ എൽ നിന്നും വിവാഹിതരാകുന്ന ശ്രീ ജിബിൻ ജോണി, ശ്രീ എബിൻ ലുക്കൊസ് എന്നിവർക്ക് കുവൈറ്റ് കെ സി വൈ എൽ മെംബെർസ് നൽകിയ ചന്തം ചാർത്ത് പ്രോഗ്രാമിനെ കുടുതൽ മനോഹരമാക്കി. തുടർന്നു ശ്രുതിലയ ഒര്കസ്ട്രയുടെ ഗാനമേളയും , തുടർന്ന് സ്നേഹവിരുന്നോടും കൂടി പരിപാടികൾ സമാപിച്ചു.

പ്രതികൂല സാഹചരിയങ്ങൾ അനുകുലമാക്കി മാറ്റി ഈ മീടിങ്ങിലേക്ക് കടന്നു വന്ന് ഇതു ഒരു വൻ വിജയമാക്കി മാറ്റുവാൻ സഹകരിച്ച എല്ലാവർക്കും കുവൈറ്റ് കെ സി വൈ എൽ ന്റെ നന്ദിയും കടപാടും അറിയിച്ചു.

Read more

പ്രവാസി വോട്ട്: ഇത്തവണയും ഫലം നിരാശ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് നാട്ടില്‍വന്ന് വോട്ടുചെയ്യാന്‍ നിലവിലുള്ള സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഇ-വോട്ട് ഈ തെരഞ്ഞെടുപ്പിലും യാഥാര്‍ഥ്യമാകില്ലന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അറിയിച്ചത്.

ഇതോടെ വോട്ടുചെയ്യാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുമെന്ന് വ്യക്തമായി. പ്രവാസിസമൂഹത്തിന് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി ഒന്നര വര്‍ഷം മുന്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സംസ്ഥാന ഭരണം നിര്‍ണയിക്കുന്നതില്‍ പ്രവാസി വോട്ട് സുപ്രധാന ഘടകമാകുന്ന സാഹചര്യത്തിലാണ് പ്രവാസി വോട്ടിന് വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാറും ഈ ആവശ്യം അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തതോടെ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ അടുത്തകാലംവരെയുണ്ടായിരുന്നു.

ഇലക്ട്രോണിക് തപാല്‍ വോട്ടുവഴി വോട്ടുചെയ്യാമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. വിദേശത്തുള്ള ഒരു വോട്ടര്‍ അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട പ്രദേശത്തെ റിട്ടേണിങ് ഓഫിസര്‍ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇന്‍റര്‍നെറ്റ് വഴി അയച്ചുകൊടുക്കുകയാണ് ആദ്യപടി.  ഇതിന് ഇ-മെയില്‍ വിലാസം നേരത്തെ നല്‍കണം. മൊബൈല്‍ ഫോണിലേക്ക് റിട്ടേണിങ് ഓഫിസര്‍ അയച്ചുകൊടുക്കുന്ന രഹസ്യകോഡ് ഉപയോഗിച്ചെങ്കിലേ കന്പ്യൂട്ടറില്‍നിന്നും ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

ഇങ്ങനെ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍െറടുത്താണ് വോട്ട് രേഖപ്പെടുത്തുക. ഫെബ്രുവരി ആദ്യവാരത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലും പ്രവാസി വോട്ട് സാധ്യമാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. പ്രവാസികളുടെ പ്രതിനിധികള്‍ക്ക് വോട്ടുചെയ്യാനുള്ള പ്രോക്സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍ അന്ന് പറഞ്ഞത്. ഈ നിയമം പാസാകുന്ന മുറക്ക് നടപ്പാക്കുമെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു.

Read more

കൂവൈറ്റില്‍ നിന്നു ഒഴിവാക്കുന്നത് രണ്ടു ലക്ഷം മലയാളികളെ

കുവൈറ്റ് സിറ്റി: ഏറ്റവുമധികം മലയാളികള്‍ ജോലിചെയ്യുന്ന ഗള്‍ഫ് സാമ്രാജ്യമായ കുവൈറ്റില്‍ നിന്നും രണ്ടുലക്ഷത്തോളം കേരളീയരെ കുടിയിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷത്തിനു താഴെയുള്ള കാലയളവില്‍ കുവൈറ്റിലെത്തി ജോലി ചെയ്യുന്ന മലയാളികളെയാകും തിരിച്ചയക്കുക. 33 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റില്‍ മൂന്നില്‍ രണ്ടു ഭാഗം വിദേശികളാണ്. ഇവരില്‍ മുന്നില്‍ നില്‍ക്കുന്ന ഈജിപ്റ്റുകാര്‍ ഏഴു ലക്ഷവും ഇന്ത്യാക്കാര്‍ 6.8 ലക്ഷവുമാണ്. ഇന്ത്യാക്കാരില്‍ നാലരലക്ഷത്തോളം കേരളീയരാണ്.

ഇവരില്‍ രണ്ടുലക്ഷത്തോളം പേരെ കുടിയിറക്കുന്നതോടെ കേരളത്തിലെ സമ്പദ്ഘടനയില്‍ തൊഴില്‍രഹിതരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്ന ആശങ്ക കുവൈറ്റിലെ മലയാളി സംഘടനകള്‍ക്കുണ്ട്. മൂന്നു ലക്ഷത്തോളം ഈജിപ്റ്റുകാരെയും പിരിച്ചുവിടും. എണ്ണവിലത്തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ആശങ്കയിലാഴ്ത്തിയ ഗള്‍ഫിലെ മലയാളി സമൂഹത്തിന് മാനസിക സംഘര്‍ഷമൊഴിഞ്ഞ നേരമില്ലെന്ന നിലയാണിപ്പോഴെന്ന് മലയാളി സംഘടനകള്‍ പറയുന്നത്.

എണ്ണ ഉല്‍പാദനം, മെഡിക്കല്‍ എന്‍ജിനീയറിങ് മേഖലകളെ വിദേശികളുടെ സംഖ്യ വെട്ടിച്ചുരുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായാണ് വിദേശികളുടെ വെട്ടിച്ചുരുക്കലെന്ന് ഇതുസംബന്ധിച്ച് കുവൈറ്റ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെടുന്ന മലയാളികളില്‍ മഹാഭൂരിപക്ഷവും നാമമാത്ര വേതനം കൊണ്ടു നാട്ടിലെ കുടുംബങ്ങളെ പുലര്‍ത്തുന്ന സാധാരണ തൊഴിലാളികളാണ്. ഓഫീസുകളിലെ ചെറുകിട, ഇടത്തരം ജീവനക്കാരും തിരിച്ചയക്കപ്പെടുന്നവരില്‍ ഉള്‍പ്പെടും.

ഈ വിഭാഗങ്ങള്‍ ജനസംഖ്യാ സന്തുലിതാവസ്ഥ തകര്‍ക്കുകയും കുവൈറ്റില്‍ സാമൂഹ്യ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വളര്‍ത്തുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് വിദേശികള്‍ക്ക് പുതുതായി നിയമനങ്ങള്‍ നല്‍കരുതെന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ അധ്യാപക ജോലിക്കെത്തുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. വിദ്യാഭ്യാസ മേഖലയിലും നിയമന നിരോധനം ബാധകമായതിനാല്‍ ആ കവാടവും അടയുന്നു. ഇന്ത്യാക്കാരുടെ പുതിയ നിയമനങ്ങള്‍ ഉന്നതസാങ്കേതിക മേഖലകളില്‍ മാത്രമായി ഒതുക്കിനിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുവൈറ്റിനു പുറമേ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ അടങ്ങുന്ന തുടങ്ങിയ ഗള്‍ഫ് സഹകരണ യൂണിയന്‍ രാജ്യങ്ങളിലും സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശ ജോലിക്കാരെ പിരിച്ചുവിടുമെന്ന സൂചനകളുമുണ്ട്. കുവൈറ്റിലും റാസല്‍ഖൈമയിലും പതിനായിരത്തോളം പേരെ പിടികൂടി നാട്ടിലേക്ക് കയറ്റിവിട്ടു. ഇവരില്‍ നാലായിരത്തില്‍പ്പരം മലയാളികളുമുണ്ട്.

Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ 6-8 ബില്യണ്‍ ഡോളര്‍ വിദേശ ബാങ്ക് വായ്പ എടു­ക്കു­ന്നു

ദുബായ് : ഗള്‍ഫിലെ സമ്പന്ന രാജ്യമായ സാദി അറേബ്യ എണ്ണ വില തകര്‍ച്ചയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആറു മുതല്‍ എട്ടു വരെ ബില്യണ്‍ ഡോളറിന്റെ വിദേശ ബാങ്ക് വായ്പ എടുക്കുന്നു. ഒരു പതിറ്റാണ്ടനിടെ സൗദി നടത്തുന്ന ആദ്യത്തെ വിദേശ വായ്പയാണിത്. അഞ്ചു വര്‍ഷം വരെ കാലവധിയുള്ളതും, വായ്പപാ തുക വര്‍ധിപ്പിക്കാവുന്നതും, അമേരിക്കന്‍ ഡോളറില്‍ ലഭ്യമാകുന്നതുമായ വായ്പയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് വായ്പാദാതാക്കളോട് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വായ്പ എടുക്കുന്നതിനെപ്പറ്റി സൗദി, ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നുവെന്ന് ഏതാനും ദിവസം മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 100 ബില്യണ്‍ ഡോളറിന്റെ കമ്മിയാണുണ്ടായത്. വിദേശത്തുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചും, ആഭ്യന്തര തലത്തില്‍ ബോണ്ടുകള്‍ ഇറക്കിയും ഈ കുറവ് പരിഹരിക്കാന്‍ സൗദി ശ്രമിച്ചു വരികയാണ്. ഇപ്പോഴത്തെ നിലയില്‍ എണ്ണ വില ഇടിവു നിലനിന്നാല്‍ വിദേശ ആസ്തികള്‍ ഏതാനും വര്‍ഷം കൊണ്ട് ശൂന്യമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള വേര്‍സസ് പാര്‍ട്ട്‌­ണേഴ്‌­സ് എന്ന കമ്പനിയാണ് വിദേശ വായ്പാ കാര്യത്തില്‍ സൗദിയെ സഹായിക്കുന്നത്. സിറ്റിഗ്രൂപ്പ് ബാങ്കിന്റെ മുന്‍ മേധാവികളായ മാര്‍ക് ആപ്ലിന്‍, ആന്‍ഡ്രു എലിയട്ട് എന്നവര്‍ സ്ഥാപിച്ച കമ്പനിയാണിത്. സൗദി ധനാകാര്യമന്ത്രാലയത്തിനു വേണ്ടി ഏതാനും ബാങ്കുകളെ മാത്രം തെരഞ്ഞെടുത്ത് ഈ കമ്പനി നിര്‍ദേശങ്ങള്‍ അയച്ചു കഴിഞ്ഞു. സൗദി അറേബ്യ ഈ വര്‍ഷം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്റര്‍നാഷണല്‍ ബോണ്ടിന്റെ കാര്യം ക്രമീകരിക്കുവാന്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്ക് ഇതുവരെ പണം അങ്ങോട്ട് കൊടുത്തു കൊണ്ടിരുന്ന ഗള്‍ഫിലെ ആറ് സമ്പന്ന രാജ്യങ്ങള്‍ ഈ വര്‍ഷം മൊത്തത്തില്‍ 20 ബില്യണ്‍ ഡോളര്‍ വായ്പ വാങ്ങിയേക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. എണ്ണ വില കുറഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വായ്പ എടുക്കുന്നതിനെപ്പറ്റിയുള്ള ആലചന എല്ലാ രാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്.

Read more

ദുബായിൽ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ചു.

ദുബായ്: ദുബായിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ വർധിപ്പിച്ചു. റോഡരികിലെ പാർക്കിങ്, പ്രത്യേക പാർക്കിങ് മേഖലകൾ എന്നിവിടങ്ങളിൽ വർധനയുണ്ടാകും. റോഡരികിലെ പാർക്കിങ്ങുകളിൽ അരമണിക്കൂറിനു രണ്ടു ദിർഹമാക്കി. നിലവിൽ ഒരുമണിക്കൂറിനാണ് ഇത്രയും ഈടാക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരുമണിക്കൂർ പാർക്കിങ്ങിനു നാലു ദിർഹം, രണ്ടു മണിക്കൂറിന് എട്ടു ദിർഹം, മൂന്നു മണിക്കൂറിനു 12 ദിർഹം, നാലു മണിക്കൂറിനു 16 ദിർഹം എന്നിങ്ങനെയാക്കി. പാർക്കിങ് ലോട്ടുകളിൽ മണിക്കൂറിനു മൂന്നു ദിർഹം, രണ്ടു മണിക്കൂറിന് ആറു ദിർഹം. മൂന്നു മണിക്കൂറിന് എട്ടു ദിർഹം, നാലു മണിക്കൂറിനു 12 ദിർഹം, അഞ്ചുമണിക്കൂറിനു 15 ദിർഹം, 24 മണിക്കൂറിന് 20 ദിർഹം എന്നിങ്ങനെയാണു പുതിയനിരക്ക്.

നിശ്‌ചിത കാലയളവിലേക്കുള്ള പാർക്കിങ്ങിന് ഈടാക്കുന്ന നിരക്കിലും ഭേദഗതിവരുത്തി. റോഡരികിൽ മൂന്നു മാസത്തേക്ക് 1400 ദിർഹം, ആറുമാസത്തേക്ക് 2500 ദിർഹം, ഒരുവർഷത്തേക്ക് 4500 ദിർഹം. പാർക്കിങ് ലോട്ടുകളിൽ മൂന്നുമാസം 700 ദിർഹം, ആറുമാസം 1300 ദിർഹം, ഒരുവർഷം 2500 ദിർഹം. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ മൂന്നുമാസം 2000 ദിർഹം, ആറുമാസം 4000 ദിർഹം, ഒരുവർഷം 8000 ദിർഹം. വിദ്യാർഥികൾക്ക് മൂന്നുമാസത്തേക്ക് 300 ദിർഹം ആയിരിക്കും.

1.3 ലക്ഷം പെയ്‌ഡ് പാർക്കിങ് മേഖലകളാണു ദുബായിലുള്ളത്. ഒൻപതു പാർക്കിങ് പായ്‌ക്കേജുകളാണ് ഉള്ളത്. സ്വദേശികൾക്കുള്ള പെയ്‌ഡ് പെർമിറ്റ് ‘എൽ’ ആണ് ആദ്യത്തേത്. വില്ലാ പാർക്കിങ് – പെയ്‌ഡ് പാർക്കിങ് വി, മറ്റു താമസമേഖലകൾ – പെയ്‌ഡ് പാർക്കിങ് ആർ എന്നിങ്ങനെയും. തിരക്ക് ഒഴിവാക്കാനും ഗതാഗതസംവിധാനം കൂടുതൽ ശാസ്‌ത്രീയമാക്കാനുമുള്ള നടപടികളുടെ ഭാഗമാണിത്.താമസക്കാരെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രോൽസാഹിപ്പിക്കും.

77 ശതമാനത്തോളം വരുന്ന മറ്റു മേഖലകളിൽ നിലവിലുള്ള നിരക്കു തുടരും. തിരക്കൊഴിഞ്ഞ ഈ മേഖലകളിൽ മണിക്കൂറിനു രണ്ടു ദിർഹവും രണ്ടു മണിക്കൂറിന് അഞ്ചുദിർഹവും. മൂന്നുമണിക്കൂറിന് എട്ടു ദിർഹവും നാലു മണിക്കൂറിനു 11 ദിർഹവും ആയിരിക്കും. യാത്ര സുഗമമാക്കാനും ചെലവും അന്തരീക്ഷ മലിനീകരണവും കുറയ്‌ക്കാനും നിരക്ക് വർദ്ധന സഹായകമാകും. ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌ത് 60 ദിവസത്തിനുശേഷം പുതിയ നിരക്കു നിലവിൽ വരും.

Read more

20 വർഷത്തിനിടെ ഏറ്റവും ശക്‌തമായ മഴ. ജനജീവിതം സ്തംഭിച്ചു.

അബുദാബി: രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്‌തമായ കൊടുങ്കാറ്റിനും മഴയ്ക്കുമാണ് ഇന്നലെ അബുദാബി സാക്ഷ്യം വഹിച്ചത്. അരമണിക്കൂറാണ് ശക്‌തമായ മഴയോടൊപ്പം കാറ്റ് വീശിയടിച്ചത്. ഒട്ടേറെ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. കാലാവസ്‌ഥാ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ അബുദാബിയിലെ എല്ലാ സ്‌കൂളുകൾക്കും എജ്യൂക്കേഷൻ കൗൺസിൽ അവധി. ഇന്നും മഴ തുടരുമെന്ന് റിപ്പോർട്ട്‌ ഉള്ളതിനാൽ രാജ്യം മുഴുവനുള്ള സ്കൂളുകൾക്ക് അവധി നല്കിയിരിക്കുകയാണ്. 12 മണിയോടെ ആരംഭിച്ച ശക്തമായ കാറ്റിൽ നൂറുകണക്കിനു വൃക്ഷങ്ങൾ ഒടിഞ്ഞും കടപുഴകിയും നിലംപൊത്തി. കെട്ടിടത്തിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കും ഡിഷ് ആന്റിനകളും ഉയരമുള്ള ഫ്‌ളാറ്റുകളുടെ ചില്ലു ജനലുകളുമെല്ലാം കാറ്റിൽ പറന്നു നിലത്തുവീണു. റോഡു വക്കിലെയും കെട്ടിടത്തിന്റെ മേൽക്കൂരയിലെയും പരസ്യ ബോർഡുകൾ വീണ് ഒട്ടേറെ കാറുകൾ തകർന്നു. സിഗ്നലുകൾ പണി മുടക്കി. അബുദാബി ടാക്‌സി സ്‌റ്റാൻഡിലും ബസ് സ്റ്റേഷനിലും വൻ തോതിൽ നാശനഷ്‌ടമുണ്ടായി.

ദുബായ് അൽഖൂസിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഓഫിസുകളിലും ഗോഡൗണുകളിലും വെള്ളം കയറി. കാലാവസ്‌ഥാമാറ്റം കണക്കിലെടുത്തു പല ഓഫിസുകൾക്കും അവധിനൽകി. വീട്ടിലേക്കു മടങ്ങാൻ പാർക്കിങ്ങിൽ എത്തിയവർ കണ്ടത് വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ. ഷാർജയിൽ നിന്നു രാവിലെ ദുബായിലെ ഓഫിസിലെത്തിയവർ  അവധികിട്ടിയതിനെ തുടർന്നു ടാക്‌സികളിൽ മടങ്ങിയെങ്കിലും ഗതാഗതക്കുരുക്കിൽ കുടുങ്ങി. മെട്രോയിൽ വൻതിരക്ക് അനുഭവപ്പെട്ടു. ഗ്ലോബൽവില്ലേജ് ഇന്നലെ അടച്ചിട്ടു.

അബുദാബി വിമാനത്താവളത്തിൽ പല സർവീസുകളും വൈകിയെങ്കിലും വൈകിട്ടോടെ സാധാരണ നിലയിലായി. രാവിലെ പുറപ്പെടേണ്ട പത്തു സർവീസുകളാണു വൈകിയത്. ഇവിടെയിറങ്ങേണ്ട ഏഴുവിമാനങ്ങൾ അൽഐൻ വിമാനത്താവളത്തിലേക്കും മൂന്നുവിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും ഒരെണ്ണം മസ്‌കറ്റിലേക്കും തിരിച്ചുവിട്ടു. ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകി. ദുബായ് ഡിസ്‌കവറി ഗാർഡൻസ്, ജബൽഅലി വ്യവസായമേഖല, അറേബ്യൻ റേഞ്ചസ്, അൽഖൂസ്, ഷാർജ വ്യവസായ മേഖലകൾ എന്നിവിടങ്ങളെല്ലാം വെള്ളത്തിലായി.

Read more

കുവൈറ്റിലും ഉഴവൂര്‍ കൂട്ടായ്മ ആരംഭിക്കുന്നു.

കുവൈറ്റിലും ഉഴവൂര്‍ കൂട്ടായ്മ ആരംഭിക്കുന്നു.കുവൈറ്റിലെ ഉഴവൂര്‍ പഞ്ചായത്ത് നിവാസികള്‍ ഒരുമിച്ചുകൂടുവാനും, സൗഹൃദം പുതുക്കാനുമായി ഞങ്ങള്‍ ഉഴവൂര്‍ക്കാര്‍ എന്ന ഒരു കൂട്ടായ്മ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പൊതുയോഗം ഏപ്രില്‍ 1ാം തിയതി രാവിലെ 11 മണിക്ക് കുവൈറ്റിലെ അബ്ബാസിയ ഹൈ ഡൈന്‍ ഹോട്ടലില്‍ വച്ച് ഒന്നിച്ചുകൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ചെറിയ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മെംമ്പേഴ്‌സിനെ ഒന്നിപ്പിക്കുകയും, പ്രാരംഭ നടപടികളുടെ ഭാഗമായി റോബിന്‍ വെട്ടത്തുകണ്ടത്തിലിന്റെ ഭവനത്തില്‍ ഒരു ആലോചന യോഗം ചേരുകയും 15ല്‍ പരം ഉഴവൂര്‍ സ്വദേശികള്‍ പങ്കെടുക്കുകയും ചെയ്തു. ഈ ആലോചനാ യോഗ തീരുമാന പ്രകാരമാണ് ഏപ്രില്‍ 1ന് ആദ്യ സംഗമം നടത്തുക. ഈ സംഗമത്തിലേയ്ക്ക് മുഴുവന്‍ ഉഴവൂര്‍ പഞ്ചായത്ത് നിവാസികളായ കുവൈറ്റിലെ താമസക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തിന്റെ പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായി ആദ്യ ആലോചന യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. സംഗമത്തിലേയ്ക്ക് ഉഴവൂരുകാരായവരാണെങ്കിലും മറ്റു സ്ഥലങ്ങളിലേയ്ക്ക് കെട്ടിച്ചയയ്ക്കപെട്ടവരായി കുവൈറ്റില്‍ താമസിക്കുന്നവരേയും ക്ഷണിക്കുന്നതിനും തീരുമാനിച്ചു.സംഗത്തിന് ഉചിതമായ ഒരു പേര് നിര്‍ദേശിക്കണമെന്ന് അംഗങ്ങളോട് കോര്‍ഡിനേറ്റേഴ്‌സ് അഭ്യര്‍ത്ഥിച്ചു. സംഗമത്തിന് ഒരു ലോഗോ തയ്യാറാക്കുന്നതിന് അനീഷ് സ്റ്റീഫന്‍ പറത്താത്തിനേയും, അംഗങ്ങളുടെ ലിസ്റ്റ തയ്യാറാക്കുന്നതിന് അനൂപ് കരമ്യാലിനേയും,അംഗത്വ ഫോം തയ്യാറാക്കുന്നതിന് മധു കപ്പടയിലിനേയുംചുമതലപെടുത്തി. റിനോ തെക്കേടത്ത്, ജോസ് ടോം പറത്താത്ത്, റ്റിജി ഇലവുങ്കല്‍, ജെയിംസ് കുടിലില്‍, ടൈറ്റസ് പടപ്പംമാക്കീല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Read more

കനത്ത മഴ; അബുദാബി വിമാനത്താവളം അടച്ചു. സ്കൂളുകൾക്ക് അവധി.

അബുദാബി​∙ കനത്ത മഴയെത്തുടർന്ന് അബുദാബി വിമാനത്താവളം അടച്ചു. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ട നിലയിലാണ്. കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും നാളെ (വ്യാഴം) ഗവൺമെന്റ്  അവധി പ്രഖ്യാപിച്ചു.

അബുദാബിയിൽ മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ, മേഖലകളിൽ ദിവസങ്ങളായി മഴ തുടരുകയാണ്. മുസഫയിലും മഫറഖിലും കനത്ത മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഈ മേഖലകളിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ള ഫാക്ടറികളുടെ പ്രവര്‍ത്തനം കനത്ത മഴയെ തുടര്‍ന്ന് നിർത്തി വച്ചു. രാജ്യത്തെ മിക്ക എമിറേറ്റുകളിലും വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയെ തുടർന്ന് ദുബായിലും ഷാർജയിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പല ഇടങ്ങളിൽ നിന്നും റോഡ്‌ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more

ദുബായ് ക്നാനായ കുടുംബയോഗത്തിന് പുതു നേതൃത്വം

ദുബായ്: ദുബായ് ക്നാനായ കുടുംബയോഗത്തിന് പുതു നേതൃത്വം. റെജി തോമസ്‌ വടകര പ്രസിഡണ്ടായും, ലൂക്കോസ് എരുമെലിക്കര സെക്രട്ടറിയായും, ബിജിമോന്‍ അറക്കല്‍ ട്രഷററായും തെരെഞ്ഞെടുക്കപെട്ടു. മനു നടുവത്ര വൈസ് പ്രസിഡണ്ടായും അലക്സാണ്ടര്‍ മേരിവില്ല ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപെട്ടു.

Read more

അബുദാബിയിൽ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി.

അബുദാബി: യുഎഇ തലസ്‌ഥാന നഗരിയിലും പരിസരങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി ഇടിമിന്നല്ലോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. നഗരത്തിനകത്തും പുറത്തും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവുമുണ്ടായി. മുസഫ വ്യവസായ നഗരിയിലെ ചില വെയർഹൗസുകളും ഓഫിസ് മന്ദിരങ്ങളും മഴയിൽ ചോർന്നൊലിച്ചു. അണ്ടർഗ്രൗണ്ട് കാർ പാർക്കുകളിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയതിനെ തുടർന്ന് നഗരാതിർത്തിയിലെ പല കെട്ടിടങ്ങളിലെയും ഭൂഗർഭ പാർക്കിങ് സംവിധാനം തകരാറിലായി. രാജ്യത്താകമാനം മൂടിക്കീട്ടിയ അന്തരീക്ഷമാണ്. അലൈനിലും, ദുബായിലും, വടക്കൻ എമിരേറ്റുകളിലും നല്ല മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ അബുദാബിയിലെ എല്ലാ സ്കൂളുകൾക്കും അബുദാബി എട്യുക്കെഷൻ കൌൺസിൽ ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് രൂപപ്പെട്ട ന്യൂനമർദമാണ് ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴക്ക് കാരണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ ഈ അവസ്ഥ തുടരുമെന്നും വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്നും തിരമാലകൾ ഉയർന്നു അടിക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ കടലിൽ ഇറങ്ങരുതെന്നും, മീൻ പിടിക്കാൻ പോകരുതെന്നും അധികൃതർ അറിയിച്ചു.

Read more

കടുവയിറങ്ങിയ ദോഹ.

ദോഹ: ദോഹയില്‍ അല്‍ റയാന്‍ മേഖലക്കടുത്തുള്ള ഹൈവേയില്‍ ഇറങ്ങിയ കടുവ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹൈവേയിലെ കാറുകള്‍ക്കിടയിലൂടെ ഓടുന്ന കടുവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതോടെ നിരവധി പേര്‍ കടുവക്കായി തിരിച്ചലിനിറങ്ങി. 

തിരച്ചിലാരംഭിച്ചിട്ടും കടുവയെ കണ്ടെത്താന്‍ കഴിയാതെ തിരച്ചിലുകാര്‍ക്ക് മടങ്ങേണ്ടി വന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയുമായി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു ട്വീറ്റെത്തി. നാലഞ്ചുപേര്‍ ചേര്‍ന്ന് കടുവയെ ചങ്ങലക്കിട്ട് വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ചിത്രമായിരുന്നു അത്. കടുവയെ ഉടമ കണ്ടെത്തിയെന്ന സമാധാനത്തോടെ ദോഹയില്‍ ജനജീവിതം വീണ്ടും സാധാരണമായി. പക്ഷെ ഹൈവേയിലൂടെയുള്ള കടുവയുടെ സൈ്വരവിഹാരവും പൂച്ചയെപ്പോലെയുള്ള നടത്തവുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. കടുവയെ ചങ്ങലക്കിട്ട് ഹൈവേക്ക് അരികില്‍ നില്‍ക്കുന്ന ഉടമസ്ഥന്റെ ചിത്രവും ഇതിലുണ്ട്.

കടുവയെയും സിംഹത്തെപ്പോലെയുമുള്ള വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണെങ്കിലും ചിലരൊക്കെ ഇത്തരം മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ചീറ്റപ്പുലിക്കുട്ടിയും ഉടമസ്ഥന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ നിരത്തിലിറങ്ങിയിരുന്നു. ഖത്തറിലെ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ആറ് മാസം തടവും 1000 ഖത്തര്‍ റിയാല്‍ മുതല്‍ 10000 ഖത്തര്‍ റിയാല്‍ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്.

Read more

ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് മലയാളികളടക്കം ആയിരത്തോളം ആളുകളെ പിരിച്ചു വിട്ടു

ദോഹ: ഖത്തറിലെ ദേശീയ കന്പനിയായ ഖത്തർ പെട്രോളിയത്തിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാരെ പിരിച്ചു വിട്ടതായി വിദേശ കാര്യ സഹമന്ത്രി ജന. വി.കെ. സിംഗ് രാജ്യസഭയെ അറിയിച്ചു. എണ്ണ വിലയിടിവ് കാരണം ഗൾഫ്‌ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ഗവന്മേന്റുകളും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായത്.

Read more

Copyrights@2016.