gulf live Broadcasting

കെ.കെ.സി.എ വാര്‍ഷികാഘോഷം 2019 ജനുവരി 4 ന്. ക്‌നാനായവോയ്‌സിലും KVTV-യിലും തല്‍സമയ സംപ്രേഷണം

കുവൈറ്റ്:കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2018 വർഷത്തെവാർഷിക പൊതുയോഗവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും 2019 ജനുവരി 4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള സബഹിയ ടെന്റിൽ വെച്ച് നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മുഖ്യാതിഥി ആയിരിക്കും. കടുത്തുരുത്തി എം എൽ എ മോൻസ്ജോസഫ് പങ്കെടുക്കും. സിനി ആർട്ടിസ്റ്റുകളായ കലാഭവൻ നവാസ്, പ്രശാന്ത് എന്നിവരുടെ കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷകമായിരിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളുടെയും മുതിർന്നവരുടെയും  കലാപരിപാടികൾ അരങ്ങേറും. .
2.30 നു മാർത്തോമ്മൻ ആലപിച്ചു ആരംഭിക്കുന്ന പരിപാടിയിൽ, 15യൂണിറ്റുകളിൽ നിന്നുമുള്ള  കലാകാരൻമാർ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും, പൊതുസമ്മേളനവും, 2019 ഭരണസമിതിയുടെ സത്യപ്രതിഞ്ജയും,കലാകാരന്മാരായ ശ്രീ.കലാഭവൻ നവാസ്, ശ്രീ.പ്രശാന്ത് എന്നിവർ അണിയിച്ചൊരുക്കുന്ന വ്യത്യസ്തങ്ങളായ മിമിക്സ് ഗാനമേളയും,കഴിഞ്ഞ വർഷം ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, കയ്യെഴുത്തു മാസികാ മത്സര പ്രഖ്യാപനവും സമ്മാന വിതരണവും, റാഫിൾ നറുക്കെടുപ്പും, നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്നിരിക്കുന്ന മാതാപിതാക്കന്മാരെ ആദരിക്കലും ഉണ്ടായിരിക്കുന്നതാണ് എന്ന് ശ്രീ. റിനോ തെക്കേടത്തു (കെ കെ സി എ പ്രസിഡന്റ് ), ശ്രീ. അനിൽ തേക്കുംകാട്ടിൽ (ജെ. സെക്രട്ടറി), ശ്രീ . സജി തോട്ടിക്കാട്ടു (ട്രഷറാർ)എന്നിവർ അറിയിച്ചു.
കെ.കെ.സി.എ വാര്‍ഷികാഘോഷം 2019 ജനുവരി 4 ന്.

Read more

കുവൈറ്റ് : കെ.കെ.ബി സ്പോർട്സ് ക്ലബ്ബിന് നവനേതൃത്വം.

കുവൈറ്റ് : കെ കെ ബി സ്പോർട്സ് ക്ലബ്ബിന് നവ നേതൃത്വം.
കെ കെ ബി സ്പോർട്സ് ക്ലബ്ബ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അബ്ബാസിയ ഹൈഡേൻ ഹോട്ടലിൽ ആഘോഷപൂർവ്വം കൊണ്ടാടി. തദവസരത്തിൽ 2019 ലേക്ക് കെ കെ ബി യെ നയിക്കുവാൻ കരുത്തുറ്റ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : ബിനോ ജോർജ് കൊച്ചുവെട്ടിക്കൽ 
സെക്രട്ടറി : റെനീസ് മോനിപ്പള്ളി 
ട്രഷറർ : പ്രിൻസ് തോമസ് പയ്യാവൂർ
പിആർഒ : സിജോ ജോയ് അരീക്കര 
വൈസ് പ്രസിഡണ്ട്: ജിതിൻ സിറിയക്ക് 
ജോയിൻ സെക്രട്ടറി: സിജിൻ ചാക്കോ 
ജോയിൻ ട്രഷറർ : ജോഷി ജോസ് 
രക്ഷാധികാരി : ഫിലിപ്പ് അരീക്കര 
പ്രോഗ്രാം കൺവീനർ : മെജിറ്റ് ചമ്പക്കര 
ഓഡിറ്റർ : ബിജോയ് ലൂക്കോസ് 
അഡ്വൈസറി ബോർഡ് മെമ്പേഴ്സ്: തോമസ് അരീക്കര ,ബിനോയ് മുട്ടം ,രഞ്ജു ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസ്തുത പരിപാടിയിൽ തോമസ് അരീക്കര അധ്യക്ഷപ്രസംഗം നടത്തുകയും, സെക്രട്ടറി ബിനോ ജോർജ് എല്ലാവരേയുംസ്വാഗതം ചെയ്യുകയും ,ബിനോയ് മുട്ടം ,ഫിലിപ്പ് അരീക്കര ,മെജിറ്റ് ചമ്പക്കര, ബിനു അബ്രാഹം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു . ട്രഷറർ രഞ്ജു ജോൺ 2018ലെ കണക്കുകൾ അവതരിപ്പിച്ചു .
പുതുതായി കെ കെ ബി യിലേക്ക് കടന്നുവന്നു കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ലെനീഷ് കേസരി , റ്റിൻസ് ജോസഫ് ,ജിഷ്ണു മോഹൻ, നിതിൻ ജോയി ,ഷൈൻ ഷാജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
പുതിയ ഭാരവാഹികളായ ബിനോ ജോർജ്ജ്, റെനീസ് ,പ്രിൻസ് ,സിജോ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും 2019 ലേക്ക് എല്ലാവരുടെയും സപ്പോർട്ടും സഹകരണവും ആവശ്യപ്പെടുകയും ചെയ്തു.
കൃത്യം 12 മണിക്ക് ന്യൂ ഇയർ കേക്ക് മുറിച്ച് പുതുവൽസരാഘോഷങ്ങൾ ഭംഗിയായി കൊണ്ടാടി. രഞ്ജു ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു . ആഘോഷമായ ഗാനമേളയും സ്നേഹവിരുന്നിനും ശേഷമാണ് പരിപാടികൾ സമാപിച്ചത്.

കുവൈറ്റ്:കെ കെ ബി സ്പോർട്സ് ക്ലബ്ബ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അബ്ബാസിയ ഹൈഡേൻ ഹോട്ടലിൽ ആഘോഷപൂർവ്വം കൊണ്ടാടി. തദവസരത്തിൽ 2019 ലേക്ക് കെ കെ ബി യെ നയിക്കുവാൻ കരുത്തുറ്റ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് : ബിനോ ജോർജ് കൊച്ചുവെട്ടിക്കൽ, സെക്രട്ടറി : റെനീസ് മോനിപ്പള്ളി, ട്രഷറർ : പ്രിൻസ് തോമസ് പയ്യാവൂർ,പി.ആർ.ഒ : സിജോ ജോയ് അരീക്കര, വൈസ് പ്രസിഡണ്ട്: ജിതിൻ സിറിയക്ക്, ജോയിൻ സെക്രട്ടറി: സിജിൻ ചാക്കോ, ജോയിൻ ട്രഷറർ : ജോഷി ജോസ്, രക്ഷാധികാരി : ഫിലിപ്പ് അരീക്കര, പ്രോഗ്രാം കൺവീനർ : മെജിറ്റ് ചമ്പക്കര ,ഓഡിറ്റർ : ബിജോയ് ലൂക്കോസ്. അഡ്വൈസറി ബോർഡ് മെമ്പേഴ്സ്: തോമസ് അരീക്കര ,ബിനോയ് മുട്ടം ,രഞ്ജു ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസ്തുത പരിപാടിയിൽ തോമസ് അരീക്കര അധ്യക്ഷപ്രസംഗം നടത്തുകയും, സെക്രട്ടറി ബിനോ ജോർജ് എല്ലാവരേയുംസ്വാഗതം ചെയ്യുകയും ,ബിനോയ് മുട്ടം ,ഫിലിപ്പ് അരീക്കര ,മെജിറ്റ് ചമ്പക്കര, ബിനു അബ്രാഹം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു . ട്രഷറർ രഞ്ജു ജോൺ 2018ലെ കണക്കുകൾ അവതരിപ്പിച്ചു. .പുതുതായി കെ കെ ബി യിലേക്ക് കടന്നുവന്നു കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ലെനീഷ് കേസരി , റ്റിൻസ് ജോസഫ് ,ജിഷ്ണു മോഹൻ, നിതിൻ ജോയി ,ഷൈൻ ഷാജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.പുതിയ ഭാരവാഹികളായ ബിനോ ജോർജ്ജ്, റെനീസ് ,പ്രിൻസ് ,സിജോ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും 2019 ലേക്ക് എല്ലാവരുടെയും സപ്പോർട്ടും സഹകരണവും ആവശ്യപ്പെടുകയും ചെയ്തു.

Read more

കുവൈറ്റില് വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി | KVTV യിൽ തൽസമയസംപ്രേഷണം ഇന്ന് ഉണ്ടായിരിക്കും

കുവൈറ്റ്: കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില് കുവൈറ്റില് അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള് ഭക്തിനിര്‍ഭരമായി ഇന്ന് ഡിസംബര് 28 വെളളിയാഴ്ച ആഘോഷിക്കുന്നു.നാട്ടിലെ തിരുനാളുകളുടെ അതെ ആഘോഷ പ്രതിതീ പുന:സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് തിരുനാൾ കമ്മറ്റി അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അറിയിച്ചു.

രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന് സ്‌കൂളില് വച്ച് വി.ദാനിയേല് കമ്പോണി ഇടവക വികാരി ഫാ.ജോണി ലോണീസ് തിരിനാളിന് കൊടിയേറ്റി തിരുകര്‍മ്മങ്ങള് ആരംഭിക്കും. ആഘോഷമായ തിരുനാള് പാട്ടുകുര്‍ബനയ്ക്കു കോട്ടയം അതിരൂപതയിലെ കുമരകം പളളി വികാരി റവ. ഫാ. ജെയിംസ് പോങ്ങാനായില് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള് പ്രദക്ഷിണം. സ്നേഹവിരുന്ന്". വാദ്യാമേളങ്ങൾ, കുട്ടികളുടെ പങ്കെടുക്കുന്ന ശിങ്കാരിമേളം. തുടങ്ങിയ ഭക്തി സാന്ദ്രമായ ഒരു തിരുനാൾ നേരിൽ കാണുവാനും വിശുദ്ധന്റെ അനുഗ്രഹങ്ങൾ നേടുവാനും എല്ലാ ദൈവ വിശ്വാസികളെയും പ്രത്യേകം സ്വാഗതം ചെയ്യുന്നു.

വികാരി. ഫാ.ജോണി ലോണീസ്, ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്, റിനോ ജോസഫ് (കെ.കെ.സി.എ പ്രസിഡന്റ്), കണ്‍വീനര്‍ ടൈറ്റസ് തോമസ് എന്നിവര് തിരുനാള് ആഘോഷങ്ങള്ക്കു നേതൃത്വം വഹിക്കും. തിരുനാൾ തിരുകർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ക്നാനായ വോയ്സിലും KVTV യിലും തിരുനാളിന്റെ തൽസമയസംപ്രേഷണം ഉണ്ടായിരിക്കും.

https://sites.google.com/knanayavoice.com/kvtv

https://gaming.youtube.com/channel/UCsmrVkTlMfE4ykrQer0giuA/live

https://www.facebook.com/kvtvusa/videos/335131160548189/

Read more

റവ.ഫാ.ജെയിംസ് പോങ്ങാനായിൽന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില്‍ സ്വീകരണം നല്കി

റവ. ഫാ. ജെയിംസ്  പോങ്ങാനായിൽന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില് സ്വീകരണം നല്കി
 
കുവൈറ്റ്: വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളില് മുഖ്യ കാര്മ്മികത്വം വഹിക്കുന്നതിന് കുവൈറ്റില് എത്തിച്ചേര്ന്ന കോട്ടയം അതിരൂപതയിലെ കുമരകം പളളി വികാരി റവ. ഫാ. ജെയിംസ്  പോങ്ങാനായിൽന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില് തിരുനാള് കണ് വീനര്  ടൈറ്റസ്തോമസ്ന്റെയും തിരുനാള് കമ്മിറ്റിയുടെയും നേതൃത്വത്തില് ഊഷ്മളമായ സ്വീകരണം നല്കി. തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയും അത്ഭുതപ്രവത്തകനുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള് ഡിസംബര് 28 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ഡ്യന് സ്കൂളില് വച്ച് ഭക്തിനിര്ഭരമായി ആഘോഷിക്കുന്നു.
കുവൈറ്റ്: വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതിന് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതയിലെ കുമരകം പളളി വികാരി റവ.ഫാ.ജെയിംസ്  പോങ്ങാനായിൽന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില്‍ തിരുനാള്‍ കണ്‍വീനര്‍ ടൈറ്റസ്തോമസ്ന്റെയും തിരുനാള്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയും അത്ഭുതപ്രവത്തകനുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 28 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ഡ്യന് സ്കൂളില്‍ വച്ച് ഭക്തിനിര്ഭരമായി ആഘോഷിക്കുന്നു.

Read more

ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റായ ക്രിസ്തുമസ് ഗാനം മഞ്ഞുപെയ്യും രാത്രിയിൽ.. ക്‌നാനായകാരിയുടെ രചനയില്‍

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ… രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ആന്റൊ പള്ളിയാൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ അഭിജിത് കൊല്ലം ആണ്. വിപിൻ തോമസ് വർഗീസും ബിബിൻ ബെഞ്ചമിനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് അനൂപ് തൊടുപുഴയാണ്. കോറസ് ആലപിച്ചിരിക്കുന്നത് വിപിൻ, ആന്റൊ, ബിബിൻ, ഷിജി, മേബിൾ, റിൻസി എന്നിവർ ചേർന്നാണ്. ഇതിന്റെ എഡിറ്റിംഗ് മനീഷ് മോഹനും ഗ്രാഫിക്സ് സ്റ്റീഫൻ ജോർജ് തിരുവല്ലയുമാണ് നിർവഹിച്ചിരിക്കുന്നത്.
ഗാനം കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://youtu.be/Pu9fljRTX7M

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ… രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ  ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ആന്റൊ പള്ളിയാൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ അഭിജിത് കൊല്ലം ആണ്. വിപിൻ തോമസ് വർഗീസും ബിബിൻ ബെഞ്ചമിനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് അനൂപ് തൊടുപുഴയാണ്. കോറസ് ആലപിച്ചിരിക്കുന്നത് വിപിൻ, ആന്റൊ, ബിബിൻ, ഷിജി, മേബിൾ, റിൻസി എന്നിവർ ചേർന്നാണ്. ഇതിന്റെ എഡിറ്റിംഗ് മനീഷ് മോഹനും ഗ്രാഫിക്സ് സ്റ്റീഫൻ ജോർജ് തിരുവല്ലയുമാണ് നിർവഹിച്ചിരിക്കുന്നത്.

മഞ്ഞുപെയ്യും രാത്രിയിൽ “എന്ന ഏറ്റവും മികച്ച ക്രിസ്തുമസ് ഗാനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read more

ഗൾഫിലാദ്യമായി ഖത്തറിൽ ക്നാനായ സമുദായ പാഠ്യപദ്ധതി ഒരുങ്ങുന്നു

ഗൾഫിലാദ്യമായി ഖത്തറിൽ ക്നാനായ സമുദായ പാഠ്യപദ്ധതി ഒരുങ്ങുന്നു 
ആഗോള ക്നാനായ സമൂഹത്തിന് മാതൃകയായി ഖത്തറിലെ ക്നാനായക്കാരായ കുട്ടികൾക്ക് സാമുദായിക അവബോധം നൽകുന്നതിനായി QKCA തയ്യാറാക്കുന്ന ക്നാനായ സമുദായ പാഠ്യപദ്ധതിയുടെ ഉൽഘാടനം ഡിസംബർ 20 വ്യാഴം 6:00 pm ന് ICC മുംബൈ ഹാളിൽ വച്ച് QKCA പ്രസിഡന്റ് ബിജു കെ. സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ജെ. ത്രേസ്യ തുരുത്തുവേലിൽ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ്), ചിന്നമ്മ ചാക്കോ (റിട്ട. ടീച്ചർ, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, കല്ലറ) എന്നിവർ ചേർന്ന് നിർവഹിച്ചു. എം. ജെ. സിറിയക്ക് മാമ്പിള്ളിൽ 
(റിട്ട. L. l.C: ഡിവിഷണൽ മാനേജർ, KCC കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ്), വി. ജെ. അബ്രാഹം ചാത്തമ്പടത്തിൽ 
(റിട്ട. മാനേജർ, SBT) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗതവും പയസ് ടെൻത് വാർഡ് യൂണിറ്റ് പ്രസിഡന്റ് സൂരജ് തോമസ് കൃതജ്ഞതയും പറഞ്ഞു. യോഗനടപടികൾ കമ്മറ്റി അംഗം ബിജു ജെയിംസ് നിയന്ത്രിച്ചു.
തുടർന്ന് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി "ക്നാനായ സമുദായ ചരിത്രവും ആചാരങ്ങളും" എന്ന വിഷയത്തിൽ കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ്, "സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികൾ" കമ്മറ്റി അംഗം സ്വരൂൺ ജേക്കബ് എന്നിവർ ക്ലാസുകൾ എടുത്തു. തുടർന്ന് പാഠ്യപദ്ധതി തയ്യാറാകുന്നതിനായി സ്വരൂൺ ജേക്കബ്, ജിജോയ് ജോർജ്ജ്, ബിജു ജെയിംസ്, സൂരജ് തോമസ്, സജിമോൻ പീറ്റർ, സജി ജോസഫ്, സ്റ്റീസൺ മാത്യു, ഷിൻസ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, ലിജി ബൈജു, ലിറ്റി കുര്യൻ എന്നിവരടങ്ങുന്ന കരിക്കുലം കമ്മറ്റിയെ തിരഞ്ഞെടുത്തു.
പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ബിനോയി ജോൺ, ജോസഫ് സിറിയക്ക്, ജസ്റ്റിൻ ജെയിംസ്, തോമസ് സ്റ്റീഫൻ, ജോഷി കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
ആഗോള ക്നാനായ സമൂഹത്തിന് മാതൃകയായി ഖത്തറിലെ ക്നാനായക്കാരായ കുട്ടികൾക്ക് സാമുദായിക അവബോധം നൽകുന്നതിനായി QKCA തയ്യാറാക്കുന്ന ക്നാനായ സമുദായ പാഠ്യപദ്ധതിയുടെ ഉൽഘാടനം ഡിസംബർ 20 വ്യാഴം 6:00 pm ന് ICC മുംബൈ ഹാളിൽ വച്ച് QKCA പ്രസിഡന്റ് ബിജു കെ. സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ജെ. ത്രേസ്യ തുരുത്തുവേലിൽ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ്), ചിന്നമ്മ ചാക്കോ (റിട്ട. ടീച്ചർ, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, കല്ലറ) എന്നിവർ ചേർന്ന് നിർവഹിച്ചു. എം. ജെ. സിറിയക്ക് മാമ്പിള്ളിൽ  (റിട്ട. L. l.C: ഡിവിഷണൽ മാനേജർ, KCC കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ്), വി. ജെ. അബ്രാഹം ചാത്തമ്പടത്തിൽ  (റിട്ട. മാനേജർ, SBT) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗതവും പയസ് ടെൻത് വാർഡ് യൂണിറ്റ് പ്രസിഡന്റ് സൂരജ് തോമസ് കൃതജ്ഞതയും പറഞ്ഞു.
യോഗനടപടികൾ കമ്മറ്റി അംഗം ബിജു ജെയിംസ് നിയന്ത്രിച്ചു. തുടർന്ന് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി "ക്നാനായ സമുദായ ചരിത്രവും ആചാരങ്ങളും" എന്ന വിഷയത്തിൽ കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ്, "സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികൾ" കമ്മറ്റി അംഗം സ്വരൂൺ ജേക്കബ് എന്നിവർ ക്ലാസുകൾ എടുത്തു. തുടർന്ന് പാഠ്യപദ്ധതി തയ്യാറാകുന്നതിനായി സ്വരൂൺ ജേക്കബ്, ജിജോയ് ജോർജ്ജ്, ബിജു ജെയിംസ്, സൂരജ് തോമസ്, സജിമോൻ പീറ്റർ, സജി ജോസഫ്, സ്റ്റീസൺ മാത്യു, ഷിൻസ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, ലിജി ബൈജു, ലിറ്റി കുര്യൻ എന്നിവരടങ്ങുന്ന കരിക്കുലം കമ്മറ്റിയെ തിരഞ്ഞെടുത്തു. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ബിനോയി ജോൺ, ജോസഫ് സിറിയക്ക്, ജസ്റ്റിൻ ജെയിംസ്, തോമസ് സ്റ്റീഫൻ, ജോഷി കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി..
Read more

അല്‍മാസ്‌ കുവൈറ്റിന്റെ ആറാമത് വാര്‍ഷികവും, ജനറല്‍ബോഡി മീറ്റിംഗും ചലച്ചിത്ര,ടിവി താരം ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്തു.

അല്‍മാസ്‌ കുവൈറ്റിന്റെ ആറാമത് വാര്‍ഷികവും, ജനറല്‍ബോഡി മീറ്റിംഗും ചലച്ചിത്ര,ടിവി താരവും കോളജിലെ  പൂര്‍വ്വ വിദ്യാർത്ഥിനിയുമായ ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്തു.
 
കുവൈത്ത് സിറ്റി: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ അല്‍മാസ് കുവൈത്തിന്റെ ആറാമത് വാര്‍ഷികവും, ജനറല്‍ബോഡി മീറ്റിംഗും   ഖെയ്ത്താന്‍   കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്   ചെയര്‍മാന്‍ ടിജി തോമസ് ഇലവിങ്കലിന്‍റെ അധ്യക്ഷതയില്‍ നടന്നു യോഗത്തില്‍ പ്രശസ്ത ചലച്ചിത്ര, ടിവി താരവും കോളജിലെ പൂര്‍വ്വ വിദ്യാർത്ഥിനിയുമായ ഗായത്രി വർഷ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാദ്യമേളങ്ങളുടെയും വര്‍ണ്ണകുടകളുടെയും താലപ്പൊലിയേന്തിയ ബാലികാ ബാലന്‍മാരുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്റ്റേജിലേയ്ക്ക് ആനയിച്ചു.   വൈസ് ചെയർമാൻ അജിത്ത് കുമാർ വിശിഷ്ടാതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്യ്തു. ചെയർമാൻ ശ്രീ. ടിജി തോമസിന്റെ അദ്ധ്യക്ഷപ്രസംഗത്തെ തുടർന്ന് കോളേജ് കാല പഠനാനുഭവങ്ങള്‍  ഗായത്രി വർഷ ഉദ്ഘാടനം പ്രസംഗത്തില്‍  സദസിലിരുന്നവരുമായി പങ്കുവെച്ചു. ഇംഗ്ലീഷ് വിഭാഗം റിട്ടേയര്‍ഡ് പ്രൊഫസര്‍ മത്തായി  സാറിന്റെ സാന്നിദ്ധ്യം പൂര്‍വ്വവിദ്ധ്യാര്‍ത്ഥികളില്‍ ഒരാവേശമായ്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജോസ് മൂക്കൻച്ചാത്തിയേൽ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു .
അല്‍മാസിന്റെ ഈ വര്‍ഷത്തെ മാഗസിനായ "പ്രയാണം" എഡിറ്റര്‍ വിനോദ് ജേക്കബിന്‍റെ ആമുഖ പ്രസംഗത്തോടെ മത്തായി സാർ   ഗായത്രി വർഷക്ക് നൽകി പ്രകാശനം ചെയ്തു .   മത്തായി സാർ, ശ്രീ.ചെസില്‍ രാമപുരം എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ട്രഷറർ ജോജി തോമസ് ഒരു വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോബി ജോസും, ജെസ്സി ജെയേഷും  ചേർന്ന്‌ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
സംഘടനയുടെ പുതിയ ഭാരവാഹികളായി അനിൽ ജോയി (ചെയര്‍മാന്‍), സിബി കുര്യന്‍  (ജനറല്‍ സെക്രട്ടറി), ഷിനോയ് കുര്യൻ (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു.  സിബി കുര്യന്റെ  നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
       തുടര്‍ന്ന് അല്‍മാസ് അംഗളുടെ കലാപരിപാടികളോടൊപ്പം നാട്ടിൽ നിന്നെത്തിയ പ്രശസ്ത കോമഡി ആർട്ടിസ്റ്റുകളായ ഗിന്നസ് മനോജ് , ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന മെഗാഷോ അഞ്ഞൂറിലധികം വരുന്ന സദസ്സിനെ ആനന്ദലഹരിയിലാഴ്ത്തി. കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ് ഗാനാലാപനം തുടങ്ങിയവ പരിപാടിയുടെ നിറക്കൂട്ടുകളായി. തുടര്‍ന്ന്‍ ശ്രുതിലായ ഇവന്‍മെന്റിന്റെ ഗാനമേളയോടു കൂടി പൊതുയോഗം അവസാനിച്ചു.

*ഖത്തര്‍ കെ. സി. വൈ. എല്‍. മാര്‍. കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി*

*????? ??. ??. ??. ??. ???. ???????????? ??????????? ?????????? ?????????? ?????????? ??????* 
????? ??.??. ??. ??. ???????????????? ???????? ??? ???????????? ??????????? ?????????? ?????????? ?????? 7 ????????????? ???????? ??? ????? ?????? ??????? ????? ??????. ???????? 6:30?? ഝഗഇഅ ??????? ?????????? ?????? ??????? ?????????? ??????? ??????. ?????? ????????? ????? ?????????????? ?????? ???????? ??????? ?????????. ????????????? ?????? ??????? ???? ????, ??????????? ??????????? ??????? ?????? ????????? ഝഗഇഅ ?????????? ??????????? ??????? ????? ??????? ??????? ????? 501 ????????? ???????. ???? ???????, ???? ???????? ??????? ?????? ????????? ഝഗഇഥഘ ?????????? ????????? ?????????? ?????????, ????? ??????? ????? 301 ???????, ?????? ????, ???? ??? ??????? ??????? ????????? ????????? ??? ????? ??????? ????? 201 ???????, ????, ???? ??????? ????? ????????? ???????????. ???????? ????????? ?????? ????????? ???????? ????????????? ???? ??. ????????? ??????????? ??????? ??????? ?????? ?????? ????????? ????? ?????? ?????? ????????? ????.
????? ???????????? ????? ഝഗഇഅ ?????????? ???? ??. ????????, ???? ?????????? ???? ??. ???????, ?????? ?????? ???, ???? ?????????? ???? ???, ??????????? ?????????? ????? ????????, ???????? ???? ?????? ???????? ??????? ??????????? ?????????? ?????? ??????. ????????????? ഝഗഇഥഘ ?????????? ??? ???? ??????????????????, ?????????? ?????????? ???????, ??? ?????????? ?????? ??. ????, ???????? ??????, ?????? ???????, ???????? ???? ??????? ???????? ????. ????? ?????????? ??????? ?????, ????????, ?????, ??? ??????? ??????? ??????
*ഖത്തര്‍ കെ. സി. വൈ. എല്‍. മാര്‍. കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി* 
ഖത്തര്‍ കെ.സി. വൈ. എല്‍. സംഘടിപ്പിക്കുന്ന രണ്ടാമത് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 7 വെള്ളിയാഴ്ച്ച ഖത്തറിലെ ദോഹ മോഡേണ്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് നടത്തി. വൈകിട്ട് 6:30ന് QKCA കള്‍ച്ചറല്‍ സെക്രട്ടറി ജിജോയ് ജോര്‍ജ്ജ് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്തു. പാത്ത് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ഗ്രാന്റ് സ്‌പോണ്‍സര്‍ ആയിരുന്നു. പുരുഷന്മാരുടെ ഡബിള്‍സ് ഇനത്തില്‍ സൈമണ്‍ ജോസ്, തോമസുകുട്ടി മച്ചാനിക്കല്‍ എന്നിവര്‍ ഒന്നാം സമ്മാനമായ QKCA എവര്‍റോളിംഗ് ട്രോഫിക്കും ഫെന്‍സിസ് മിഡില്‍ ഈസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത 501 റിയാലിനും അര്‍ഹരായി. സിബി അബ്രഹാം, ബിനു സ്റ്റീഫന്‍ എന്നിവര്‍ രണ്ടാം സമ്മാനമായ QKCYL എവര്‍റോളിംഗ് ട്രോഫിയും ബാഡ്മിന്റണ്‍ ഫ്രണ്ട്‌സ്, ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്ത 301 റിയാലും, സ്മിതു ജോസ്, ജോബി ജോണ്‍ എന്നിവര്‍ മൂന്നാം സമ്മാനമായ ഫ്രണ്ട്‌സ് ഓഫ് ഉഴവൂര്‍ സ്‌പോണ്‍സര്‍ ചെയ്ത 201 റിയാലും, റോണി, ജിജോ എന്നിവര്‍ നാലാം സമ്മാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ലേയറായി സ്മിതു ജോസിനെയും ബെസ്റ്റ് സപ്പോര്‍ട്ടറായി ഷോണി പി. ജോസിനെയും കുട്ടികളുടെ ഇനത്തില്‍ ബഞ്ചമിന്‍ സ്മിതു ഒന്നാം സമ്മാനവും സോളമന്‍ സ്മിതു രണ്ടാം സമ്മാനവും നേടി.
സമാപന സമ്മേളനത്തില്‍ വച്ച് QKCA പ്രസിഡന്റ് ബിജു കെ. സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ബൈജു പി. മൈക്കിള്‍, ട്രഷറര്‍ ബിനോയി ജോണ്‍, വൈസ് പ്രസിഡന്റ് ജിനു പോള്‍, സ്‌പോര്‍ട്ട്‌സ് സെക്രട്ടറി തോമസ് സ്റ്റീഫന്‍, കമ്മറ്റി അംഗം പിന്റോ ഫിലിപ്പ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് QKCYL പ്രസിഡന്റ് ടോം ബേബി മടപ്പള്ളിക്കുന്നേല്‍, സെക്രട്ടറി ഇമ്മാനുവേല്‍ അബ്രഹാം, മുന്‍ പ്രസിഡന്റ് ചാക്കോ പി. ജോണി, സ്റ്റീസണ്‍ മാത്യു, അലക്‌സ് ജേക്കബ്, ഫിലിപ്പ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. മറ്റു സമ്മാനങ്ങള്‍ ക്‌നാനായ പത്രം, ഡെറിക്ക്, എയ്ഡന്‍, ഏബല്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു

കുവൈറ്റിൽ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബർ 28 ന് | Live on KnanayaVoice

കുവൈറ്റ് : കുവൈറ്റ് അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതങ്കങ്ങളുടെ ആഭിമുക്യത്തിൽ അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്ത സാക്ഷിയുമായ "വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന് വെള്ളിയഴ്ച രാവിലെ 9:30 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു റവ. ഫാ. ജെയിംസ് പോങ്ങാനായിൽ അച്ചന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബാനയോടെ നടത്തപ്പെടുന്നു. തിരുനാൾ ആഘോഷങ്ങൾ ക്‌നാനായവോയ്‌സില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും , അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ദൈവം ഒരുക്കിയിരിക്കുന്ന വിശുദ്ധന്റെ തിരുനാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കുവൈറ്റിലെ ക്‌നാനായ സമൂഹത്തിന്റെ ആഭിമുക്യത്തിൽ നടത്തപെടുന്ന വി. എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഗംബീരമാക്കൂന്നതിനു എല്ലാവരുടേയു സഹകരണം പ്രദീഷീക്കുന്നു.

തിരുനാൾ തിരുകർമ്മങ്ങൾ

    * തിരുനാള്‍ കൊടിയേറ്റ്

    * പ്രെസുദേന്തി വാഴ്ച 

    * രൂപവും രൂപകൂടും വെഞ്ചിരിപ്പ്

    * ലദിഞ്ഞു

    * ആഘോഷമായ തിരുനാൾ പാട്ടുകുർബാന

    * തിരുന്നാൾ സന്ദേശം

    * പരിശുദ്ധ കുർബാനയുടെ ആശിർവാദം

    * തിരുന്നാൾ പ്രദിക്ഷണം

    * വാദൃമേളംങ്ങൾ

Read more

കെ.കെ.സി.എ വാര്‍ഷികാഘോഷം 2019 ജനുവരി 4 ന്‌.

കുവൈറ്റ്: കുവൈറ്റ് ക്നാനായ
കൾച്ചറൽ അസോസിയേഷൻ
2018 വർഷത്തെവാർഷിക പൊതു
യോഗവും ക്രിസ്തുമസ് ന്യൂ ഇയർ
ആഘോഷങ്ങളും 2019 ജനുവരി
4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള
സബഹിയ ടെന്റിൽ വെച്ച് നടക്കും.
ഉച്ചകഴിഞ്ഞു കൃത്യം രണ്ടിന് പരി
പാടികൾ ആരംഭിക്കും. കോട്ടയം
അതിരൂപത സഹായ മെത്രാൻ
മാർ ജോസഫ് പണ്ടാരശ്ശേരിൽ
പിതാവ് മുഖ്യാതിഥി ആയിരിക്കും. കടു
ത്തുരുത്തി എം എൽ എ മോൻസ്
ജോസഫ് പങ്കെടുക്കും. സിനി ആ ർ
ട്ടിസ്റ്റുകളായ കലാഭവൻ നവാസ്,
പ്രശാന്ത് എന്നിവരുടെ കലാവിരു
ന്ന് പരിപാടിയുടെ മുഖ്യ ആകർഷക
മായിരിക്കും. വിവിധ യൂണിറ്റുകളിൽ
നിന്നുള്ള കുട്ടികളുടെയും മുതിർന്ന
വരുടെയും കലാപരിപാടികൾ അര
ങ്ങേറും. പരിപാടിക്ക് മുന്നോടിയായി
ഇറക്കിയ പോസ്റ്ററിന്റെ പ്രകാശന
കർമ്മം പ്രസിഡന്റ് റെനോ തെ
ക്കേടത്ത്‌ നവംബർ 24 ശനിയാഴ്ച
അബ്ബാസിയ ഓർമ ഓഡിറ്റോറിയ
ത്തിൽ വെച്ച് നടന്ന സംഘടനയുടെ
പ്രവർത്തക സമിതി യോഗത്തിൽ
വെച്ച് നിർവഹിച്ചു.

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2018 വർഷത്തെവാർഷിക പൊതുയോഗവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും 2019 ജനുവരി 4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള സബഹിയ ടെന്റിൽ വെച്ച് നടക്കും.ഉച്ചകഴിഞ്ഞു കൃത്യം രണ്ടിന് പരിപാടികൾ ആരംഭിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മുഖ്യാതിഥി ആയിരിക്കും. കടുത്തുരുത്തി എം എൽ എ മോൻസ്ജോസഫ് പങ്കെടുക്കും. സിനി ആർട്ടിസ്റ്റുകളായ കലാഭവൻ നവാസ്, പ്രശാന്ത് എന്നിവരുടെ കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷകമായിരിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളുടെയും മുതിർന്നവരുടെയും  കലാപരിപാടികൾ അരങ്ങേറും. പരിപാടിക്ക് മുന്നോടിയായി ഇറക്കിയ പോസ്റ്ററിന്റെ പ്രകാശന കർമ്മം പ്രസിഡന്റ് റെനോ തെക്കേടത്ത്‌ നവംബർ 24 ശനിയാഴ്ച അബ്ബാസിയ ഓർമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ പ്രവർത്തക സമിതി യോഗത്തിൽ വെച്ച് നിർവഹിച്ചു.

Read more

കുവൈറ്റ് KCYL മൂന്നാമത് വാർഷികാഘോഷം “ഓർമ്മ 2018” നടത്തി

കുവൈറ്റ് KCYL മൂന്നാമത് വാർഷികാഘോഷം “ഓർമ്മ 2018” നടത്തി
കുവൈറ്റ്‌ : കുവൈറ്റ്‌ കെ സി വൈ എൽ മൂന്നാമത് വാർഷിക ആഘോഷം “ഓർമ്മ- 2018” അബാസിയ ഹൈ -ഡേൻ ഹോട്ടലിൽവച്ച് നടത്തി. സെന്റ്. പീറ്റേഴ്സ് ക്നാനായ യാക്കോബായ വികാരി ഫാ. തോമസ് ആഞ്ഞിലിമുട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. മഹാസമ്മേളത്തിനു കുവൈറ്റ്‌ കെ സി വൈ എൽ പ്രസിഡന്റ്‌ ലിജു ജോസഫ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ മാത്യു റിപ്പോർട്ടും, ട്രെഷറർ ജെറിൻ ജെയിംസ് കണക്കും അവതരിപ്പിച്ചു. കെ കെ സി എ പ്രസിഡന്റ്‌ ശ്രീ റിനോ ജോസഫ് തെക്കേടത്, സെക്രട്ടറി ശ്രീ അനിൽ തെക്കുംകാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ സി വൈ എൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഫിമിൽ ഫിലിപ്പ് സ്വാഗതവും, ശ്രിമതി ചിഞ്ചു മാനുവൽ നന്ദിയും പറഞ്ഞു. പ്രോഗ്രാമിനോടനുബദ്ധിച്ച് ജപമാല, ശ്രുതി മധുരമായ ഗാനമേള , സ്‌നേഹവിരുന്ന് എന്നിവ പ്രോഗ്രാമിന് മികവേകി.

ഖത്തര്‍ KCYL സംഘടിപ്പിക്കുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 7 ന്

ഖത്തര്‍; ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭ്യമുഖ്യത്തില്‍ നടത്തപ്പെടുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് 2018 ഡിസംബര്‍ 7 ന് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു. ഒന്നാം സമ്മാനം Fensys Middle East LLC സ്‌പോണ്‍സര്‍ ചെയ്യുന്ന 501 QR യും, ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ടോ്രഫിയും, രണ്ടാം സമ്മാനം ബാഡ്മിന്റണ്‍ ഫ്രണ്‍സ് ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 301 QR യും ഖത്തര്‍ കെ.സി.വൈ.എല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ഉഴവൂര്‍ ഫ്രണ്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 201 QR യും നല്‍കുന്നു. കൂടാതെ Best Player & Best Supporter പ്രത്യേക സമ്മാനം നല്‍കപ്പെടുന്നു. കുറഞ്ഞത് 6 ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം ഫാമിലി ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
 സംഘടിപ്പിക്കുന്ന 

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചു

*ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചു.* 
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്ട്സ് ഡേ നവംബർ 23 വെള്ളിയാഴ്ച ദോഹയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അബുനക്കല സ്പോർട്ട്സ് പാർക്കിൽ വച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ച പരിപാടിയിൽ എല്ലാ പ്രായത്തിലുള്ളവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഖത്തറിൽ നിന്ന് തിരിച്ചു പോകുന്ന സ്റ്റീഫൻ ജോണിന് (പയ്യാവൂർ) യാത്രയയപ്പ് നൽകി. പരിപാടികൾക്ക് പ്രസിഡൻറ് ബിജു സ്റ്റീഫൻ, സെക്രട്ടറി ബൈജു മൈക്കിൾ, ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ-ഓർഡിനേറ്റർമാരായ, ജോസഫ് സിറിയക്,സൂരജ് തോമസ്,ജസ്റ്റിൻ ജെയിംസ്, സ്വരൂൺ ജേക്കബ്, ജോഷി കെ. ജോസഫ്, സജി ജോസഫ്, സ്റ്റീസൺ മാത്യു, അലക്സ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്ട്സ് ഡേ നവംബർ 23 വെള്ളിയാഴ്ച ദോഹയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അബുനക്കല സ്പോർട്ട്സ് പാർക്കിൽ വച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ച പരിപാടിയിൽ എല്ലാ പ്രായത്തിലുള്ളവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഖത്തറിൽ നിന്ന് തിരിച്ചു പോകുന്ന സ്റ്റീഫൻ ജോണിന് (പയ്യാവൂർ) യാത്രയയപ്പ് നൽകി. പരിപാടികൾക്ക് പ്രസിഡൻറ് ബിജു സ്റ്റീഫൻ, സെക്രട്ടറി ബൈജു മൈക്കിൾ, ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ-ഓർഡിനേറ്റർമാരായ, ജോസഫ് സിറിയക്, സൂരജ് തോമസ്, ജസ്റ്റിൻ ജെയിംസ്, സ്വരൂൺ ജേക്കബ്, ജോഷി കെ. ജോസഫ്, സജി ജോസഫ്, സ്റ്റീസൺ മാത്യു, അലക്സ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Read more

ക്‌നാനായ പെണ്ണ് പാട്ട് ജനം നെഞ്ചിലേറ്റി ബിജുവിനും ജെറ്റിക്കും അഭിനന്ദന പ്രവാഹം

ക്നാനായ സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ല് ആണ് നഴ്സുമാർ എന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ആർദ്രതയുടെയും അവതാരവും നിറകുടവും ഫ്ലോറെൻസ് നെറ്റിങ്ങലിന്റെ പിൻഗാമികൾ എന്നും വേദികളിൽ വാഴ്ത്തപ്പെടുന്നവർ ആണെങ്കിലും നമ്മളിൽ എത്ര പേര് അതിനെ ആൽമർഥതയോടെ അംഗീകരിക്കുന്നു ? അല്ലെങ്കിൽ എവിടെയെൻകിലും ഒന്നുറക്കെ പറയുന്നു ? തങ്ങളുടെ പ്രിയപ്പെട്ടവരേ പരിചരിക്കാൻ പോലും സമയവും അവസരവും കിട്ടാതെ മറ്റു പലരുടെയും പ്രിയപ്പെട്ടവരേ പരിചരിച്ചു ജീവിതം തള്ളി നീക്കുന്ന ഈ ഭൂമിയിലെ മലാലാഖാമാരുടെ ജീവിത ദുഃഖങ്ങൾ ആര് കേൾക്കുന്നു? 
ഇതാ ഒരു നേഴ്സ്, ഭാര്യ, സ്നേഹിതാ, എന്നിങ്ങനെയൊക്കെ മനസ്സോടു ചേർത്ത് സ്നേഹം നൽകി ദുഖങ്ങൾക്കു അൽപ നേരം അവധി നൽകി ഈ മാലാഖാമാർക്കായി സ്നേഹത്തിന്റെ നറു മലരുകളും ആയി നീണ്ടൂർ നിന്നൊരു സമുദായ സ്‌നേഹി ഒരു സ്നേഹിതൻ . അറക്കൽ ബിജുവും തന്റെ പ്രേയസി ഒരു നേഴ്സ് കൂടി ആയ ജെറ്റി മോളും ചേർന്ന് എഴുതി ജിന്റോ ഈണം പകർന്നു പിറവം വിത്സനും അന്നയും ചേർന്ന് പാടിയ മനോഹരമായ ഈ മൈലാഞ്ചി പാട്ടു ലോകത്തിലെ എല്ലാ നഴ്സുമാർക്കുമായി സമർപ്പിക്കുന്നു...
ഇതിന്റെ റിലീസിംഗ് നവംബര് 23 നു കെസിസി യുഎഈ & മിഡ്‌ഡിലെ ഈസ്റ്റ് സംഗമ വേദിയിൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസ്ഫ്ണ് നൽകി നിര്വഹിച്ചു. കെസിസി യൂ എ ഈ അഡ്വൈസറും DKCC ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയുമായ ശ്രീ വീ സി വിൻസെന്റ് വലിയവീട്ടിൽ ഇത് സദസ്സിനു പരിചയപ്പെടുത്തി ഒരു സംക്ഷിപ്ത വിവരണം നടത്തി. താളത്തോടെ ഒന്ന് ചേർന്ന് മൈലാഞ്ചി പരിപാടികളിലും കല്യാണ വേദികളിലും ആലപിക്കാവുന്ന ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു .....

ക്നാനായ സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ല് ആണ് നഴ്സുമാർ എന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ആർദ്രതയുടെയും അവതാരവും നിറകുടവും ഫ്ലോറെൻസ് നെറ്റിങ്ങലിന്റെ പിൻഗാമികൾ എന്നും വേദികളിൽ വാഴ്ത്തപ്പെടുന്നവർ ആണെങ്കിലും നമ്മളിൽ എത്ര പേര് അതിനെ ആൽമർഥതയോടെ അംഗീകരിക്കുന്നു ? അല്ലെങ്കിൽ എവിടെയെൻകിലും ഒന്നുറക്കെ പറയുന്നു ? തങ്ങളുടെ പ്രിയപ്പെട്ടവരേ പരിചരിക്കാൻ പോലും സമയവും അവസരവും കിട്ടാതെ മറ്റു പലരുടെയും പ്രിയപ്പെട്ടവരേ പരിചരിച്ചു ജീവിതം തള്ളി നീക്കുന്ന ഈ ഭൂമിയിലെ മലാലാഖാമാരുടെ ജീവിത ദുഃഖങ്ങൾ ആര് കേൾക്കുന്നു? 

ഇതാ ഒരു നേഴ്സ്, ഭാര്യ, സ്നേഹിതാ, എന്നിങ്ങനെയൊക്കെ മനസ്സോടു ചേർത്ത് സ്നേഹം നൽകി ദുഖങ്ങൾക്കു അൽപ നേരം അവധി നൽകി ഈ മാലാഖാമാർക്കായി സ്നേഹത്തിന്റെ നറു മലരുകളും ആയി നീണ്ടൂർ നിന്നൊരു സമുദായ സ്‌നേഹി ഒരു സ്നേഹിതൻ .നീണ്ടൂർ ഇടവകാംഗമായ അറക്കൽ ബിജുവും തന്റെ പ്രേയസി ഒരു നേഴ്സ് കൂടി ആയ ജെറ്റി മോളും ചേർന്ന് എഴുതി ജിന്റോ ഈണം പകർന്നു പിറവം വിത്സനും അന്നയും ചേർന്ന് പാടിയ മനോഹരമായ ഈ മൈലാഞ്ചി പാട്ടു ലോകത്തിലെ എല്ലാ നഴ്സുമാർക്കുമായി സമർപ്പിക്കുന്നു...

ഇതിന്റെ റിലീസിംഗ് നവംബര് 23 നു കെസിസി യുഎഈ & മിഡ്‌ഡിലെ ഈസ്റ്റ് സംഗമ വേദിയിൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസ്ഫ്ണ് നൽകി നിര്വഹിച്ചു. കെസിസി യൂ എ ഈ അഡ്വൈസറും DKCC ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയുമായ ശ്രീ വീ സി വിൻസെന്റ് വലിയവീട്ടിൽ ഇത് സദസ്സിനു പരിചയപ്പെടുത്തി ഒരു സംക്ഷിപ്ത വിവരണം നടത്തി. താളത്തോടെ ഒന്ന് ചേർന്ന് മൈലാഞ്ചി പരിപാടികളിലും കല്യാണ വേദികളിലും ആലപിക്കാവുന്ന ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു .

Click the link below to Watch the Song in YOu Tube 

https://youtu.be/DgqAGNz0nd4

Read more

കുവൈറ്റ് കെ.കെ.ബി വടംവലി മത്സരത്തില്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .

കുവൈറ്റ്:  കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വാട്ടർ ലെവൽ സ്ലാബ് കോർട്ടിലാണ് ഇത്തവണ വടംവലി നടന്നത്. കാൽക്കരുത്തിന്റെ മാന്ത്രിക ബലവും, കൈക്കരുത്തിന്റെ ശക്തിയും മെയ് വഴക്കത്തിന്റെ മനോഹാരിതയും ഒത്ത് ചേർന്ന് താരങ്ങൾ വടം കൈയ്യിലെടുത്തതോടെ ,കുവൈറ്റിൽ തുടർച്ചയായി പെയ്യുന്ന മഴ പോലും പെയ്യാൻ മടിച്ച് നിന്നു.
പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ആയിരങ്ങളാണ് മത്സരം കാണുന്നതിനായി എത്തിയത്. കനത്ത പോരാട്ടത്തിനൊടുവിൽ ശക്തരായ K KB എ ടീമിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് രജീഷ് എ ടീം കപ്പെടുത്തു.
നാട്ടിലെ പ്രളയം മൂലം സ്ഥിരം നടക്കുന്ന മത്സരം ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായതോടെയാണ് കെ കെ ബി മത്സരം സംഘടിപ്പിച്ചത്.
ഫ്രണ്ട്സ് ഓഫ് രജീഷ് ബി ടീം മൂന്നാം സ്ഥാനവും രാജു ചലഞ്ചേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. രാജു ചലഞ്ചേഴ്സിന്റെ ജയ്സൺ ആണ് മികച്ച പരിശീലകൻ.
ഇടുക്കി അസോസിയേഷൻ ടീമിന്റെ ബി ജോ ജോൺ മികച്ച മുൻ വലികാരനുള്ള സമ്മാനം കരസ്തമാക്കി. വിജയികൾക്ക് ട്രാഫികൾക്ക് പുറമെ കാട, താറാവ്, കോഴി, മുട്ടനാട് തുടങ്ങിയവയും സമ്മാനങ്ങളായി നല്കി.

കുവൈറ്റ്:  കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വാട്ടർ ലെവൽ സ്ലാബ് കോർട്ടിലാണ് ഇത്തവണ വടംവലി നടന്നത്. കാൽക്കരുത്തിന്റെ മാന്ത്രിക ബലവും, കൈക്കരുത്തിന്റെ ശക്തിയും മെയ് വഴക്കത്തിന്റെ മനോഹാരിതയും ഒത്ത് ചേർന്ന് താരങ്ങൾ വടം കൈയ്യിലെടുത്തതോടെ ,കുവൈറ്റിൽ തുടർച്ചയായി പെയ്യുന്ന മഴ പോലും പെയ്യാൻ മടിച്ച് നിന്നു.പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ആയിരങ്ങളാണ് മത്സരം കാണുന്നതിനായി എത്തിയത്. കനത്ത പോരാട്ടത്തിനൊടുവിൽ ശക്തരായ K KB എ ടീമിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് രജീഷ് എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .നാട്ടിലെ പ്രളയം മൂലം സ്ഥിരം നടക്കുന്ന മത്സരം ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായതോടെയാണ് കെ കെ ബി മത്സരം സംഘടിപ്പിച്ചത്.ഫ്രണ്ട്സ് ഓഫ് രജീഷ് ബി ടീം മൂന്നാം സ്ഥാനവും രാജു ചലഞ്ചേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. രാജു ചലഞ്ചേഴ്സിന്റെ ജയ്സൺ ആണ് മികച്ച പരിശീലകൻ.ഇടുക്കി അസോസിയേഷൻ ടീമിന്റെ ബി ജോ ജോൺ മികച്ച മുൻ വലികാരനുള്ള സമ്മാനം കരസ്തമാക്കി. വിജയികൾക്ക് ട്രാഫികൾക്ക് പുറമെ കാട, താറാവ്, കോഴി, മുട്ടനാട് തുടങ്ങിയവയും സമ്മാനങ്ങളായി നല്കി.

വടംവലി മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ലോകമെമ്പാടും KVTV-യിലൂടെ ആയിരങ്ങള്‍ക്കു കാണുവാന്‍ സാധിച്ചു.

Read more

കെസിസി UAE വാർഷികം & മിഡ്‌ഡിൽ ഈസ്റ്റ് സംഗമം നവംബർ 23 വെള്ളിയാഴ്ച

കെസിസി UAE വാർഷികം & മിഡ്‌ഡിൽ ഈസ്റ്റ് സംഗമം 
യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ   ക്നാനായ കുടുംബാംഗങ്ങൾ പതിവായി നടത്തുന്ന വാർഷിക കുടുംബ സംഗമം നവംബർ 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ ദുബായിലെ ജബൽ അലി ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
പ്രളയ ദുരിതത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്കു സാവധാനം മടങ്ങിയെത്തുന്ന നമ്മുടെ നാട്ടിലെ സഹോദരങ്ങളോട് ഐക്യ ദാർട്യം പ്രകടിപ്പിച്ചു കൊണ്ട് തണൽ 2018 എന്ന പേരിൽ നടത്തുന്ന വാര്ഷികത്തോടൊപ്പം മിഡ്‌ഡിലെ ഈസ്റ്റ് ക്നാനായ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തി KCC ME സംഗമം കൂടി നടത്തപ്പെടുന്നു.
KCC UAE യുടെ സംഘാടനത്തിൽ KCC ദുബായ് ആതിഥേയത്വം വഹിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.UAE യിലെ ആറു യൂണിറ്റുകൾ ആയ അബുധാബി,ഷാർജ,ദുബായ്,അൽഐൻ,ഫുജൈറ,& റാസൽഖൈമ എന്നിവയുടെ സംയുക്ത കൂട്ടായ്മയാണ് KCC UAE.
കോട്ടയം അതി രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥി ആയിരിക്കും.ദുബായ് കുടുംബ നാഥൻ മനു നടുവത്രയുടെ അദ്ധ്യക്ഷതയില് ചേരുന്ന യോഗത്തിൽ KCC UAE ചെയര്മാന് ജോയി അനാലിൽ,കടുത്തുരുത്തി MLA മോൻസ് ജോസഫ് , കെസിസി  ME ചെയര്മാന് ടോമി നെടുങ്ങാട്ട്,KCC UAE അഡ്വൈസർ & DKCC ജോയിന്റ്‌ സെക്രട്ടറി വിന്സന്റ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും,ആറു യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം ദുബായ് യൂണിറ്റ് സെക്രട്ടറി ലൂക്കോസ് എരുമേലിക്കര,കോർഡിനേറ്റർ ജോളിൻ പ്ലാതാനത്തു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും .
സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി KCC ME അഡ്വൈസർ &സംഗമം കൺവീനർ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ അറിയിച്ചു,

ദുബായ്;യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ  ക്നാനായ കുടുംബാംഗങ്ങൾ പതിവായി നടത്തുന്ന വാർഷിക കുടുംബ സംഗമം നവംബർ 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ ദുബായിലെ ജബൽ അലി ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.പ്രളയ ദുരിതത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്കു സാവധാനം മടങ്ങിയെത്തുന്ന നമ്മുടെ നാട്ടിലെ സഹോദരങ്ങളോട് ഐക്യ ദാർട്യം പ്രകടിപ്പിച്ചു കൊണ്ട് തണൽ 2018 എന്ന പേരിൽ നടത്തുന്ന വാര്ഷികത്തോടൊപ്പം മിഡ്‌ഡിലെ ഈസ്റ്റ് ക്നാനായ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തി KCC ME സംഗമം കൂടി നടത്തപ്പെടുന്നു.

KCC UAE യുടെ സംഘാടനത്തിൽ KCC ദുബായ് ആതിഥേയത്വം വഹിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.UAE യിലെ ആറു യൂണിറ്റുകൾ ആയ അബുധാബി,ഷാർജ,ദുബായ്,അൽഐൻ,ഫുജൈറ,& റാസൽഖൈമ എന്നിവയുടെ സംയുക്ത കൂട്ടായ്മയാണ് KCC UAE.കോട്ടയം അതി രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥി ആയിരിക്കും.ദുബായ് കുടുംബ നാഥൻ മനു നടുവത്രയുടെ അദ്ധ്യക്ഷതയില് ചേരുന്ന യോഗത്തിൽ KCC UAE ചെയര്മാന് ജോയി അനാലിൽ,കടുത്തുരുത്തി MLA മോൻസ് ജോസഫ് , കെസിസി  ME ചെയര്മാന് ടോമി നെടുങ്ങാട്ട്,KCC UAE അഡ്വൈസർ & DKCC ജോയിന്റ്‌ സെക്രട്ടറി വിന്സന്റ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും,ആറു യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം ദുബായ് യൂണിറ്റ് സെക്രട്ടറി ലൂക്കോസ് എരുമേലിക്കര,കോർഡിനേറ്റർ ജോളിൻ പ്ലാതാനത്തു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും .

സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി KCC ME അഡ്വൈസർ &സംഗമം കൺവീനർ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ അറിയിച്ചു,

Read more

തബൂക്ക്‌ ക്‌നാനായ ഒന്നാം വാര്‍ഷികവും കുടിയേറ്റ ക്‌നാനായ ആല്‍ബം റിലീസിംഗും നടത്തി

തബൂക്ക്‌ ക്‌നാനായ ഒന്നാം വാര്‍ഷികവും കുടിയേറ്റം ക്‌നാനായ ആല്‍ബം റിലീസിംഗും നടത്തി
കുടിയേറ്റത്തിന്റെ ചരിത്രം ആത്മാവില്‍ ഒരു വികാരമായി കൊണ്ടു നടക്കുന്ന ക്‌നാനായ ജനതയുടെ പൂര്‍വ്വസ്‌മരണകള്‍ സംഗീതത്തിന്റെ പല്ലവികളില്‍ ഒരുക്കി ചേര്‍ത്ത്‌ സൗദി – തബൂക്ക്‌ ക്‌നാനായ കൂട്ടായ്‌മയോട്‌ ചേര്‍ന്ന്‌ ഒരുക്കിയ കുടിയേറ്റം എന്ന ക്‌നാനായ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ജോബിന്‍സ്‌ പുളിക്കപ്പനാട്ടിന്റെ വരികള്‍ക്ക്‌ ബിനീഷ്‌ ഉഴവൂര്‍ ആണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. പൂവത്തെല്‍ എന്റര്‍ടൈന്‍മെന്റ്‌ മീഡിയയുടെ ബാനറില്‍ ജെറീഷ്‌ ജോണ്‍ ആന്‍ഡ്‌ ഫാമിലിയാണ്‌ ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌. ബിനീഷ്‌ ഉഴവൂര്‍, ലിപ്‌സാ ആല്‍വിന്‍ ജോണി, സംഗീതാ രാജു, ജോവാന്‍ ജോസ്‌ എന്നിവരാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ടോം പാലാ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്‌തിരിക്കുന്നത്‌. ക്‌നാനായക്കാരുടെ ചരിത്രവും ലോകമെമ്പാടുമുള്ള ക്‌നാനായ സമൂഹത്തിന്റെ ഒത്തൊരുമയുമാണ്‌ ഈ ഗാനത്തില്‍ വരച്ചുകാട്ടുന്നത്‌. നവംബര്‍ രണ്ടാം തീയതി സൗദി – തബൂക്ക്‌ ക്‌നാനായ കൂട്ടായ്‌മയുടെ ഒന്നാം വാര്‍ഷികത്തില്‍ ഫാ. ടോണി കുഴിപ്പിള്ളില്‍ ആല്‍ബം റിലീസ്‌ ചെയ്‌തു.
https://youtu.be/lmacOPH454U

കുവൈറ്റ് കെ.സി.വൈ.എല്‍ 3-ാംമത് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 25 ന്.

 കുവൈറ്റ്;കഴിഞ്ഞ 3 വർഷങ്ങൾക്ക് മുൻപ് കുവൈറ്റിലെ യുവജനങ്ങൾക്കായി രൂപംകൊണ്ട KCYL ഇന്ന് അതിന്റെ മൂന്നാമത് വാര്‍ഷികത്തിലേക്ക് പ്രേവേശിക്കുകയാണ്. കഴിഞ്ഞ നാളുകളിൽ കുവൈറ്റിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഓരോ യുവജനങ്ങളും നൽകിയ സപ്പോർട്ടിന് നന്ദി അറിയിച്ചുകൊണ്ട്, ഈ മാസം 25 ന് വൈകുനേരം 5 മണിക്ക് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്ന വാര്‍ഷികാഘോഷത്തിലേക്ക് എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുകയാണ്.

വാര്‍ഷികാ   കുവൈറ്റ് കെ.സി.വൈ.എല്‍ 3-ാംമത് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 25 ന്.
Read more

UAE K.C.C ഷാര്‍ജ കുടുംബസംഗമം 2018 പ്രൗഡോജ്വലമായി നടത്തപ്പെട്ടു.

ഷാർജ ക്നാനായ കൂട്ടായ്മയുടെ Family Get together 2018 സെപ്റ്റംബർ 28 വെള്ളിയാഴ്ച അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു കുടുംബനാഥൻ ശ്രീ കൊച്ചുമോൻ ചിറ്റക്കാട്ട്  അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീ.ബിജു കുരുവിള സ്വാഗത പ്രസംഗം നടത്തുകയും KCC UAE  ചെയർമാൻ ശ്രീ. ജോയി സി ആനാലി  മുഖ്യാതിഥിയും KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് വിശിഷ്ട സാന്നിദ്ധ്യമായിരുന്നു. കേരളത്തിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടും   ദുരിതബാധിതർക്ക് അതിജീവനത്തിന് കൈത്താങ്ങ് ആകണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യോഗം ആരംഭിച്ചു. അഡ്വൈസർ ശ്രീ. ഷിബു സ്റ്റീഫൻ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. UAE യിലെ സാമൂഹികപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ശ്രീ അഷറഫ് താമരശ്ശേരി യെ യോഗത്തിൽ വച്ച് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. 10, 12 ക്ലാസുകളില്‍ വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.  കേരളത്തിലും യു.എ.ഇ യിലും വെച്ച് നടത്തിയ കെ.സി.എസ്.എല്‍ ക്യാമ്പിന് ആത്മാർത്ഥമായ സേവനം നൽകിയ ലിന  ജോസഫിനെ അഭിനന്ദിച്ചു. എഴുപതോളം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് നിറപ്പകിട്ടേകി. ഫാമിലി ഗെയിമുകളും കുസൃതി ചോദ്യങ്ങളുമായി സദസിനെ ഉണർത്താൻ തോമസ് സ്റ്റീഫൻ, ശ്രീ. ഷിജോ ഒലിക്കുന്നില്‍,ശ്രീ. ജോബിറ്റ് ജോൺ, ശ്രീ. അലക്സ്  ഒറവണകളം എന്നിവർ നേതൃത്വം നൽകി. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ശ്രീ.ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍ രചനയും സംവിധാനവും നിർവഹിച്ച്  മുതിർന്ന കുടുംബാംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളില്‍ ചിന്തയും സ്നേഹവും വളർത്തി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക്Mementos സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.റിയ അച്ചു  അലക്സ് ഒറവണകളം നന്ദി അർപ്പിക്കുകയും ചെയ്തു. മനസ്സിൽ എന്നും സൂക്ഷിക്കാൻ നല്ല ഓർമ്മകളുമായി വൈകുന്നേരം 5 മണിയോടുകൂടി സംഗമത്തിന് തിരശീലവീണു.
ചിറ്റക്കാട്ട് ജോയി സി ആനാലി  ഷിബു ആശംസകള്‍ അര്‍പ്പിക്കുകയും യെ ല്‍ എല്‍ ലിന കിട്ടേകി ഷിജോ ഒലിക്കുന്നില്‍ ജോബിറ്റ് ഒറവണകളം ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍  ച്ച് കാണികളില്‍ ചിന്തയും  റിയ അച്ചു 
 UAE  K.C.C ഷാര്‍ജ കുടുംബസംഗമം 2018 പ്രൗഡോജ്വലമായി നടത്തപ്പെട്ടു.

ഷാർജ ക്നാനായ കൂട്ടായ്മയുടെ Family Get together 2018 സെപ്റ്റംബർ 28 വെള്ളിയാഴ്ച അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു കുടുംബനാഥൻ ശ്രീ കൊച്ചുമോൻ ചിറ്റക്കാട്ട്  അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീ.ബിജു കുരുവിള സ്വാഗത പ്രസംഗം നടത്തുകയും KCC UAE  ചെയർമാൻ ശ്രീ. ജോയി സി ആനാലി  മുഖ്യാതിഥിയും KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് വിശിഷ്ട സാന്നിദ്ധ്യമായിരുന്നു. കേരളത്തിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടും   ദുരിതബാധിതർക്ക് അതിജീവനത്തിന് കൈത്താങ്ങ് ആകണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യോഗം ആരംഭിച്ചു. അഡ്വൈസർ ശ്രീ. ഷിബു സ്റ്റീഫൻ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. UAE യിലെ സാമൂഹികപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ശ്രീ അഷറഫ് താമരശ്ശേരി യെ യോഗത്തിൽ വച്ച് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. 10, 12 ക്ലാസുകളില്‍ വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.  കേരളത്തിലും യു.എ.ഇ യിലും വെച്ച് നടത്തിയ കെ.സി.എസ്.എല്‍ ക്യാമ്പിന് ആത്മാർത്ഥമായ സേവനം നൽകിയ ലിന  ജോസഫിനെ അഭിനന്ദിച്ചു. എഴുപതോളം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് നിറപ്പകിട്ടേകി. ഫാമിലി ഗെയിമുകളും കുസൃതി ചോദ്യങ്ങളുമായി സദസിനെ ഉണർത്താൻ തോമസ് സ്റ്റീഫൻ, ശ്രീ. ഷിജോ ഒലിക്കുന്നില്‍,ശ്രീ. ജോബിറ്റ് ജോൺ, ശ്രീ. അലക്സ്  ഒറവണകളം എന്നിവർ നേതൃത്വം നൽകി. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ശ്രീ.ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍ രചനയും സംവിധാനവും നിർവഹിച്ച്  മുതിർന്ന കുടുംബാംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളില്‍ ചിന്തയും സ്നേഹവും വളർത്തി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക്Mementos സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.റിയ അച്ചു  അലക്സ് ഒറവണകളം നന്ദി അർപ്പിക്കുകയും ചെയ്തു. മനസ്സിൽ എന്നും സൂക്ഷിക്കാൻ നല്ല ഓർമ്മകളുമായി വൈകുന്നേരം 5 മണിയോടുകൂടി സംഗമത്തിന് തിരശീലവീണു.

Read more

KKCA പ്രളയ ദുരിതം അനുഭവിച്ച 94 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.

കുവൈറ്റ്; പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ച അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) സമാഹരിച്ച തുക 24.10.2018 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അരിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ജാതി മത ഭേദമില്ലാതെ അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ചൈതന്യാ ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുവൈറ്റ്; പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ച അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) സമാഹരിച്ച തുക 24.10.2018 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അരിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ജാതി മത ഭേദമില്ലാതെ അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ചൈതന്യാ ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ.സേവ്യര്‍ സെബാസ്റ്റ്യന്‍ (DYSP Crime Branch കോട്ടയം), ശ്രീ.കിഷോര്‍ (Joint RTO ചങ്ങനാശേരി), ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (KCC പ്രസിഡന്റ്),ഫാ.ബിബിന്‍ കണ്ടോത്ത്,KKCA പ്രസിഡന്റ് റീനോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു .KKCA സെക്രട്ടറി അനില്‍ തേക്കുംകാട്ടില്‍ സ്വാഗതം ആശംസിക്കുകയും, ട്രഷറര്‍ സജി തോട്ടികാട്ട് ഏവര്‍ക്കും നന്ദി പറയുകയും ചെയ്തു.  ഈ കാരുണ്യപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയ കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസേസിയേഷന് ക്‌നാനായവോയ്‌സ് & KVTV ടീമിന്റെ അഭിനന്ദനങ്ങള്‍.

Read more

Copyrights@2016.