gulf live Broadcasting

ദിലീഷ് പോത്തന് കുവൈറ്റിൽ ഊഷ്മള വരവേൽപ്

മലയാള സിനിമയുടെ ഹിറ്റുകളുടെ ശില്പി  ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരം ദീലീഷ് പോത്തന് ഊഷ്മമളമായ സ്വാഗതം, കുവൈറ്റ് ക്നാനായ കൾചറൽ അസോസിയേഷൻ ഒരുക്കുന്ന ഓണത്തനിമ 2017 ന്റെ മുഖ്യാതിഥിയായി എത്തിച്ചേർന്നതാണ് അദ്ദേഹം. കെ കെ സി  എ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ  സ്വീകരിച്ചു.

Read more

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി

ഖത്തർ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി. മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന ആഘോഷമായ ഓണം ഖത്തറിലെ ക്നാനായക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ എട്ടാം തീയതി വൈകിട്ട്, അബുഹമൂറിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്.QKCA യുടെ സ്ഥാപക അംഗമായ സൈമൺ പതിയിൽ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ്ബിജുസ്റ്റീഫൻ കണ്ടച്ചാംകുന്നേൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബൈജു പുളിവേലിൽ സ്വാഗതം ആശംസിച്ചു. മാവേലിക്ക് വരവേൽപ്പ്, വഞ്ചിപ്പാട്ട്, പുലികളി, തിരുവാതിര, നൃത്തങ്ങൾ, സ്കിറ്റുകൾ മുതലായ കുട്ടികളുടെയും മുതിർന്നവരുടെയും വർണ്ണശബളമായ കലാ പരിപാടികൾ കൾച്ചറൽ സെക്രട്ടറി ജിജോയ്ജോർജ്ജിന്റെ നേതൃത്വത്തിൽ അരങ്ങേറി. QKCA ഈ വർഷം പുറത്തിറക്കിയ "ഊയലാടാൻവാ" എന്ന ഓണപ്പാട്ടിന്റെ നൃത്താ വിഷ്ക്കാരം പ്രധാന ആകർഷണമായിരുന്നു. അംഗങ്ങളുടെ കൂട്ടായ്മയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു. നാട്ടിൽ നിന്ന്ഖത്തറിലെത്തിയ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ ബിനോയ്ജോൺ, കമ്മറ്റി അംഗങ്ങളായ സജി ജോസഫ്, ബിജു ജെയിംസ്, ജോഷി കെ.ജോസഫ്, തോമസ്സ്റ്റീഫൻ, ജസ്റ്റിൻ ജെയിംസ്എന്നിവർ ഓണാഘോഷ പരിപാടികൾക്ക്നേതൃത്വം നൽകി.

Read more

സെപ്റ്റംബർ 22 ന് നടക്കുന്ന കെ.കെ.സി.എ ഓണത്തനിമ 2017 ന് ആശംസകളുമായി ആഗോള ക്നാനായ സംഘടനാ പ്രതിനിധികൾ | Video Available

കുവൈറ്റ്‌: ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22 ന് സംഘടിപ്പിക്കുന്ന "എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017"ന്, ആശംസകളുമായി ആഗോള ക്നാനായ സംഘടനാ പ്രതിനിധികൾ.

Read more

സെപ്‌തംബര്‍ 22ന് അബുദാബി "ക്നാനായ ഓണം 2017"

അബുദാബി: അബുദാബി "ക്നാനായ ഓണം 2017" സെപ്‌തംബര്‍ 22ന്. അബുദാബി ക്നാനായ കുടുംബയോഗം ഓണാഘോഷവും അബുദാബി കെസിവൈഎൽ ന്റെ ഒന്നാം വാര്‍ഷികവും സംമുക്തമായി ആഘോഷിക്കുന്നു. അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷവും അബുദാബി കെസിവൈഎൽ ന്റെ ഒന്നാം വാര്‍ഷികവും സംമുക്തമായി സെപ്‌തംബര്‍ 22ന് രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ & കൾച്ചർൽ സെന്ററിൽ (ISC, Abu Dhabi) വെച്ച് വളരെ വിപുലമായ രീതിയില്‍ നടത്തുന്നു. പ്രസ്തുത ചടങ്ങിലേയ്ക്കായി അബുദാബിലെ ഓരോ കുടുംബയോഗങ്ങളെയും അബുദാബി ക്നാനായ കുടുംബയോഗം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Read more

KKCA ഓണത്തനിമ 2017 സെപ്റ്റംബർ 22 ന് ആശംസകളുമായി കൂടാരയോഗ കൺവീനർമാർ | Video Available

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22 ന് സംഘടിപ്പിക്കുന്ന "എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017"ന്, ആശംസകളുമായി കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷനിലെ കൂടാരയോഗ കൺവീനർമാർ.

Read more

ബാംഗ്ലൂർ കെ സി വൈ എൽ പൊന്നോണം 2017 സെപ്റ്റംബർ 9ന്

ബാംഗ്ലൂർ കെ സി വൈ എൽ പൊന്നോണം 2017 സെപ്റ്റംബർ 9ന് 
ബാംഗ്ലൂർ : കെ സി വൈ എൽ ബാംഗ്ലൂർ ഒരുക്കുന്ന  "പൊന്നോണം 2017"  സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 മാണി വരെ മാർ മാക്കിൽ ഗുരുകുലം ഓഡിറ്റോറിയത്തിൽ നടത്ത പ്പെടുന്നു. 
അത്തപൂക്കളം, ഓണപ്പാട്ടുകൾ , ഓണക്കളികൾ , ഓണസദ്യ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഈ ഓണ പരിപാടിയിലേക്ക് ഏവരെയും കെ വൈ എൽ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

ബാംഗ്ലൂർ : കെ സി വൈ എൽ ബാംഗ്ലൂർ ഒരുക്കുന്ന  "പൊന്നോണം 2017"  സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 മാണി വരെ മാർ മാക്കിൽ ഗുരുകുലം ഓഡിറ്റോറിയത്തിൽ നടത്ത പ്പെടുന്നു. 

അത്തപൂക്കളം, ഓണപ്പാട്ടുകൾ , ഓണക്കളികൾ , ഓണസദ്യ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഈ ഓണ പരിപാടിയിലേക്ക് ഏവരെയും കെ വൈ എൽ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

Read more

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2017 വർഷത്തെ ഓണാഘോഷം സെപ്തംബർ 8നു നടത്തപ്പെടും

കുവൈറ്റ്:സാഹോദര്യാത്തിന്റെയും സമ്പൽസമർഥിയുടെയും ഓർമ്മകൾ ഉണർത്തി ഒരു ഓണവും കൂടി വന്നുചേരുമ്പോൾ, പ്രവാസത്തിന്റെ മണലാരണ്യത്തില് ജന്മനാടിന്റെ ആഘോഷത്തിൽ പങ്കുചേരാൻ കരിങ്കുന്നത്തിന്റെ കുവൈറ്റിലെ പ്രവാസ സംഘടനയായ KKA വർണ്ണാഭമായ പരിപാടികളോടെ ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബർ 8നു അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ രാവിലെ 10 മുതലാണ് ഓണപരിപാടികൾ ഒരുക്കിയിരിക്കുന്നതു. ആഘോഷപരിപാടികളോട് അനുബന്ധിച്ചു അസോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസന്ധ്യയും അരങ്ങേറും . രാവിലെ മുതൽ തുടങ്ങുന്ന പരുപാടികളിൽ എല്ലാ അംഗങ്ങളുടെയും സഹകരണവും പങ്കളിത്തവും പ്രതിഷിക്കുന്നതായി 2017 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Read more

ക്നാനായ ഓണത്തനിമ 2017" ന് ആശംസകളുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ | Video Available

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22ന് അണിയിച്ചൊരുക്കുന്ന "എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017" ന് ആശംസകളുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ. 

Read more

ഖത്തറിൽ നിന്ന് ഇതാ ആവേശമുണർത്തുന്ന ഓണപ്പാട്ട് | Video Available

ഖത്തറിൽ നിന്ന് ഇതാ ആവേശമുണർത്തുന്ന ഒരു അടിപൊളി ഓണപ്പാട്ട്. ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ അതരിപ്പിക്കുന്ന ഈ ഗാനം ജിജോയ് ജോർജ്ജിന്റെ രചനയിൽ കോളിൻസ് തോമസ് സംഗീതം നൽകി ജോബിൻ കൈതാരം, സ്നേഹ ബിനു എന്നിവർ ആലപിക്കുന്നു. 

Read more

2017 ലെ എറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.സി.വൈ.എല്‍ യൂണിറ്റിനെ ഡിസംബറിൽ തിരഞ്ഞെടുക്കുന്നു.

2017 വർഷം ഏറ്റവും നല്ല പ്രവർത്തങ്ങൾ കാഴച്ച വെച്ച കെ.സി.വൈ.എൽ യൂണിറ്റിനെ കുവൈറ്റ്‌ കെ.സി.വൈ.എൽ തിരഞ്ഞെടുക്കുന്നു. ഡിസംബറിൽ നടക്കുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികആഘോഷ ദിനത്തിൽ ആണ് മികച്ച കെ.സി.വൈ.എൽ യൂണിറ്റിനെ തിരഞ്ഞെടുക്കുക. സമുദായപരമായ പ്രവർത്തങ്ങൾ കാഴ്ച വെച്ച യൂണിറ്റുകൾക്കാണ് മുൻഗണന. ഒപ്പം മികച്ച പ്രവർത്തനങ്ങൾ കാഴച്ച വെച്ചിട്ടുള്ളതും, മറ്റു യൂണിറ്റുകൾ സംഘടിപ്പിച്ച പ്രോഗ്രാമുകളിലെ പങ്കാളിത്തവും പരിഗണിക്കുന്നതാണ്.
ഇതിനായി ഓരോ കെ.സി.വൈ.എൽ യൂണിറ്റുകളും ചെയേണ്ടത്,
നവംബർ 20 ന് മുൻപ് ഓരോ യൂണിറ്റിന്റെയും പ്രവർത്തങ്ങൾ അടങ്ങുന്ന റിപ്പോർട്ട്‌ യൂണിറ്റ് ചാപ്ലിന്റെയോ, പ്രസിഡന്റിന്റെയോ ഒപ്പോടു കൂടി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ മെയിൽ ഐഡിയിൽ അയച്ചു തരിക.
വിജയിക്കുന്ന യൂണിറ്റിന് 10001 രൂപയും ട്രോഫിയും നൽകുന്നതായിരിക്കും.🏆
കൂടുതൽ വിവരങ്ങൾക്ക്, 👇
kuwaitkcyl@gmail.com

2017 വർഷം ഏറ്റവും നല്ല പ്രവർത്തങ്ങൾ കാഴച്ച വെച്ച കെ.സി.വൈ.എൽ യൂണിറ്റിനെ കുവൈറ്റ്‌ കെ.സി.വൈ.എൽ തിരഞ്ഞെടുക്കുന്നു. ഡിസംബറിൽ നടക്കുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികആഘോഷ ദിനത്തിൽ ആണ് മികച്ച കെ.സി.വൈ.എൽ യൂണിറ്റിനെ തിരഞ്ഞെടുക്കുക. സമുദായപരമായ പ്രവർത്തങ്ങൾ കാഴ്ച വെച്ച യൂണിറ്റുകൾക്കാണ് മുൻഗണന. ഒപ്പം മികച്ച പ്രവർത്തനങ്ങൾ കാഴച്ച വെച്ചിട്ടുള്ളതും, മറ്റു യൂണിറ്റുകൾ സംഘടിപ്പിച്ച പ്രോഗ്രാമുകളിലെ പങ്കാളിത്തവും പരിഗണിക്കുന്നതാണ്.ഇതിനായി ഓരോ കെ.സി.വൈ.എൽ യൂണിറ്റുകളും ചെയേണ്ടത്,നവംബർ 20 ന് മുൻപ് ഓരോ യൂണിറ്റിന്റെയും പ്രവർത്തങ്ങൾ അടങ്ങുന്ന റിപ്പോർട്ട്‌ യൂണിറ്റ് ചാപ്ലിന്റെയോ, പ്രസിഡന്റിന്റെയോ ഒപ്പോടു കൂടി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ മെയിൽ ഐഡിയിൽ അയച്ചു തരിക.വിജയിക്കുന്ന യൂണിറ്റിന് 10001 രൂപയും ട്രോഫിയും നൽകുന്നതായിരിക്കും.🏆

കൂടുതൽ വിവരങ്ങൾക്ക്, 👇kuwaitkcyl@gmail.com

Read more

ദോഹ ക്‌നാനായ യൂത്ത് അസോസിയേഷന്റെ ഓണാഘോഷം

ദോഹ ക്‌നാനായ യൂത്ത് അസോസിയേഷന്റെ നേത്യത്വത്തില്‍ 2017 സെപ്റ്റംബര്‍ 15 ാം തീയതി വെളളിയാഴ്ച്ച രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നു.സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പളളിയിലെ എല്ലാ ഇടവക ജനങ്ങളെയും പരിപാടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഓണാഘോഷം

ദോഹ ക്‌നാനായ യൂത്ത് അസോസിയേഷന്റെ നേത്യത്വത്തില്‍ 2017 സെപ്റ്റംബര്‍ 15 ാം തീയതി വെളളിയാഴ്ച്ച രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നു.സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പളളിയിലെ എല്ലാ ഇടവക ജനങ്ങളെയും പരിപാടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Read more

കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന "മണർക്കോലം 2017 "

▪▪▪▪▪▪▪▪▪▪▪
" മണർക്കോലം 2017 "
▪▪▪▪▪▪▪▪▪▪▪
" ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ " എന്ന ആപ്ത വാക്യവുമായി മുന്നോട്ട് പോകുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ, അഭി.കുന്നശ്ശേരി പിതാവിനോടുള്ള അനുസ്മരണാർത്ഥം ലോകമെമ്പാടുമുള്ള കെ.സി.വൈ.എൽ യൂണിറ്റുകൾക്കായി " മണർക്കോലം 2017 " എന്ന പേരിൽ ക്നാനായ സമുദായ വിവാഹാചാര വീഡിയോ ആവിഷ്കാര മത്സരം സംഘടിപ്പിക്കുന്നു.
വളർന്ന് വരുന്ന പുത്തൻ യുവതലമുറയിൽ കണ്ടുവരുന്ന ന്യുജനറേഷൻ സിനിമകളുടെയും അനുകരണ മാധ്യമത്തിന്റെയും തനി ആവർത്തനവും, പലപ്പോഴും നമ്മളോടൊപ്പം സഞ്ചരിക്കുന്ന മദ്യ സംസ്ക്കാരവും നമ്മുടെ വിവാഹ ആചാരങ്ങളിൽ കൂട്ടിക്കലർത്തി ദിനം തോറും നമ്മുടെ തനിമയും പാരമ്പര്യവും നഷ്ടപ്പെട്ടുപോകുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ തനതായ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരുക, അത്‌ വഴി നമ്മുടെ വിവാഹ ആചാരങ്ങളിലെ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ ഇങ്ങനെ ഒരു മത്സരത്തിന് രൂപം നൽകുന്നത്.
കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന "മണർക്കോലം 2017 " എന്ന ക്നാനായ സമുദായ വിവാഹാചാര വീഡിയോ ആവിഷ്കാര മത്സരത്തിൽ എല്ലാ യൂണിറ്റുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

" ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ " എന്ന ആപ്ത വാക്യവുമായി മുന്നോട്ട് പോകുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ, അഭി.കുന്നശ്ശേരി പിതാവിനോടുള്ള അനുസ്മരണാർത്ഥം ലോകമെമ്പാടുമുള്ള കെ.സി.വൈ.എൽ യൂണിറ്റുകൾക്കായി " മണർക്കോലം 2017 " എന്ന പേരിൽ ക്നാനായ സമുദായ വിവാഹാചാര വീഡിയോ ആവിഷ്കാര മത്സരം സംഘടിപ്പിക്കുന്നു.വളർന്ന് വരുന്ന പുത്തൻ യുവതലമുറയിൽ കണ്ടുവരുന്ന ന്യുജനറേഷൻ സിനിമകളുടെയും അനുകരണ മാധ്യമത്തിന്റെയും തനി ആവർത്തനവും, പലപ്പോഴും നമ്മളോടൊപ്പം സഞ്ചരിക്കുന്ന മദ്യ സംസ്ക്കാരവും നമ്മുടെ വിവാഹ ആചാരങ്ങളിൽ കൂട്ടിക്കലർത്തി ദിനം തോറും നമ്മുടെ തനിമയും പാരമ്പര്യവും നഷ്ടപ്പെട്ടുപോകുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ തനതായ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരുക, അത്‌ വഴി നമ്മുടെ വിവാഹ ആചാരങ്ങളിലെ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ ഇങ്ങനെ ഒരു മത്സരത്തിന് രൂപം നൽകുന്നത്.കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന "മണർക്കോലം 2017 " എന്ന ക്നാനായ സമുദായ വിവാഹാചാര വീഡിയോ ആവിഷ്കാര മത്സരത്തിൽ എല്ലാ യൂണിറ്റുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Read more

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ആദ്യമായി അവതരിപ്പിക്കുന്ന ഓണപ്പാട്ട്.

QKCA യുടെ ഈ വർഷത്തെ ഓണസമ്മാനം. എന്റെ രചനയിൽ യുവസംഗീത സംവിധായകൻ കോളിൻസ് തോമസ് സംഗീതം നൽകി ജോബിൻ കൈതാരം, സ്നേഹ ബിനു എന്നിവർ ചേർന്ന് ആലപിച്ച ഓണപ്പാട്ട്. ഉടൻ റിലീസ് ചെയ്യുന്നു.

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ആദ്യമായി അവതരിപ്പിക്കുന്ന ഓണപ്പാട്ട്.
Read more

ദോഹ ക്നാനായ യാക്കോബായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി

ദോഹ ക്നാനായ യാക്കോബായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി 
ഖത്തർ : ദോഹ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ക്നാനായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു . ഫാ കുറിയാക്കോസ് ഫിലിപ്പ് വികാരിയായ ഇടവകയുടെ സെക്രട്ടറി യായി ഷൈൻ സ്കറിയയെയും , ട്രസ്റ്റി യായി ജേക്കബ് അബ്രഹാമിനെയും തിരഞ്ഞെടുത്തു. 
റോബി വാണിയേടത്ത്  

ഖത്തർ : ദോഹ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ക്നാനായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു . ഫാ കുറിയാക്കോസ് ഫിലിപ്പ് വികാരിയായ ഇടവകയുടെ സെക്രട്ടറി യായി ഷൈൻ സ്കറിയയെയും , ട്രസ്റ്റി യായി ജേക്കബ് അബ്രഹാമിനെയും തിരഞ്ഞെടുത്തു. 

Read more

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഫിലിപ്പ് ഇടാട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എം. സ്വരാജ് എം.എല്‍.എ

ഷിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അശരണരെ സഹായിക്കുന്നതിലും ഫിലിപ്പ് ഇടാട്ട് ട്രസ്റ്റും, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ധ്വനി സാംസ്കാരിക വേദിയും കൂടി നടത്തിയ പ്രവര്‍ത്തനം മഹത്തരമാണെന്നു എം. സ്വരാജ് എം.എല്‍.എ "ആദരവ് 2017" ഉദ്ഘാടം ചെയ്തുകൊണ്ടു പറഞ്ഞു. 

ധ്വനി സാംസ്കാരികവേദി പ്രസിഡന്റ് വി.എ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ഫിലിപ്പ് ഇടാട്ടിന്റെ ഓര്‍മ്മയ്ക്കായി വിദ്യാഭ്യാസ ധനസഹായ വിതരണവും കലാ-കായിക സേവന മേഖലയിലെ പ്രതിഭകളെ ആദരിക്കലും നടന്നു. 

കേരള ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമന്‍ അവാര്‍ഡ് വിതരണം ചെയ്തു. കലാ-കായിക പ്രതിഭകളെ സിനിമാതാരം വിനയ് ഫോര്‍ട്ട് ആദരിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണം ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് നിര്‍വഹിച്ചു. ഫാ. റാഫി പരിയാരത്തുശേരി, രാജം ടീച്ചര്‍, മുഹമ്മദ് ബഷീര്‍, കെ. സുരേഷ്, എ.പി റഷീദ്, ചന്ദ്രബാബു മാസ്റ്റര്‍, ആര്‍.സി അരുണ്‍കുമാര്‍, ടി.പി പ്രവീണ്‍കുമാര്‍ എന്നവര്‍ പ്രസംഗിച്ചു. വി.എം. ധനീഷ് നന്ദി പ്രകാശിപ്പിച്ചു. 

Read more

കുവൈറ്റ് കെ കെ ബി ഇക്കുറിയും ചിക്കാഗോ വടംവലിയിൽ ജോതാക്കളാകുമോ ???

കുവൈറ്റ് കെ കെ ബി ഇക്കുറിയും ചിക്കാഗോ വടംവലിയിൽ ജോതാക്കളാകുമോ ??? 
ചിക്കാഗോ : തിരുവോണ നാളിൽ ചിക്കാഗോ യിൽ നടക്കുന്ന ആഗോള വടംവലി മത്സരത്തിൽ ഇക്കുറി മത്സരം തീ പാറും, കഴിഞ്ഞ വർഷത്തെ ജേതാക്കളായ കുവൈറ്റ് കെ കെ ബി ഇക്കുറിയും മത്സരത്തിന് തയ്യാറായി ചിക്കാഗോയിലെക്കെ തിരിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിത ടീമുകൾ മാറ്റുരക്കുന്ന മത്സരം എല്ലാ വടംവലി പ്രേമികളും കാത്തിരിക്കുകയാണ്. തത്സമയം ലോകം മുഴുവൻ എത്തിക്കാനായി കെ വി ടി വിയും തയാറായിക്കഴിഞ്ഞു . 
അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ടി വി യിലും മറ്റുളരാജ്യങ്ങളിൽ ഫേസ്ബുക് യുട്യൂബ് കെ വി ടി വി ആപ്പിലും  കാണാവുന്നതാണ്.
കുവൈറ്റ് കെ കെ ബി ഇക്കുറിയും ചിക്കാഗോ വടംവലിയിൽ ജോതാക്കളാകുമോ ??? 

ചിക്കാഗോ : തിരുവോണ നാളിൽ ചിക്കാഗോ യിൽ നടക്കുന്ന ആഗോള വടംവലി മത്സരത്തിൽ ഇക്കുറി മത്സരം തീ പാറും, കഴിഞ്ഞ വർഷത്തെ ജേതാക്കളായ കുവൈറ്റ് കെ കെ ബി ഇക്കുറിയും മത്സരത്തിന് തയ്യാറായി ചിക്കാഗോയിലെക്കെ തിരിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിത ടീമുകൾ മാറ്റുരക്കുന്ന മത്സരം എല്ലാ വടംവലി പ്രേമികളും കാത്തിരിക്കുകയാണ്. തത്സമയം ലോകം മുഴുവൻ എത്തിക്കാനായി കെ വി ടി വിയും തയാറായിക്കഴിഞ്ഞു . 

അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ടി വി യിലും മറ്റുളരാജ്യങ്ങളിൽ ഫേസ്ബുക് യുട്യൂബ് കെ വി ടി വി ആപ്പിലും  കാണാവുന്നതാണ്.
Read more

മികച്ച കെ സി വൈ എൽ യൂണിറ്റാകാൻ എല്ലാ യൂണിറ്റുകൾക്കും സുവർണ്ണാവസരമൊരുക്കി കെ സി വൈ എൽ കുവൈറ്റ്

2017 വർഷം ഏറ്റവും നല്ല പ്രവർത്തങ്ങൾ കാഴച്ച വെച്ച കെ.സി.വൈ.എൽ യൂണിറ്റിനെ കുവൈറ്റ്‌ കെ.സി.വൈ.എൽ തിരഞ്ഞെടുക്കുന്നു. ഡിസംബറിൽ നടക്കുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികആഘോഷ ദിനത്തിൽ ആണ് മികച്ച കെ.സി.വൈ.എൽ യൂണിറ്റിനെ തിരഞ്ഞെടുക്കുക.
സമുദായപരമായ പ്രവർത്തങ്ങൾ കാഴ്ച വെച്ച  യൂണിറ്റുകൾക്കാണ് മുൻഗണന. ഒപ്പം മികച്ച പ്രവർത്തനങ്ങൾ കാഴച്ച വെച്ചിട്ടുള്ളതും, മറ്റു യൂണിറ്റുകൾ സംഘടിപ്പിച്ച പ്രോഗ്രാമുകളിലെ  പങ്കാളിത്തവും പരിഗണിക്കുന്നതാണ്.

*ഇതിനായി ഓരോ കെ.സി.വൈ.എൽ യൂണിറ്റുകളും ചെയേണ്ടത്,*👇🏻

നവംബർ 20 ന് മുൻപ് ഓരോ യൂണിറ്റിന്റെയും പ്രവർത്തങ്ങൾ അടങ്ങുന്ന റിപ്പോർട്ട്‌ യൂണിറ്റ് ചാപ്ലിന്റെയോ,  പ്രസിഡന്റിന്റെയോ ഒപ്പോടു കൂടി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ  മെയിൽ ഐഡിയിൽ അയച്ചു തരിക.

*വിജയിക്കുന്ന യൂണിറ്റിന് 10001 രൂപയും ട്രോഫിയും നൽകുന്നതായിരിക്കും.🏆*

കൂടുതൽ വിവരങ്ങൾക്ക്, 👇🏻

kuwaitkcyl@gmail.com

Salas :      +96569661519
Thomas : +96567687183
Stinu :      +96566819950

Read more

ഡൽഹി ക്നാനായ സോക്കർ ലീഗും ക്നാനായ വനിതാ സംഗമവും ഉജ്വലമായി

ഡൽഹി ക്നാനായ സോക്കർ ലീഗും ക്നാനായ വനിതാ സംഗമവും ഉജ്വലമായി സമാപിച്ചു. സ്റ്റെഫാൻ സ്‌ട്രൈക്കേഴ്‌സ്, മയൂർ വിഹാർ ജേതാക്കൾ. ന്യൂഡൽഹി:ക്നാനായ കാത്തോലിക് യൂത്ത് ലീഗ് ഡൽഹി റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ DKSL ഫുട്ബോൾ മാമാങ്കത്തിൽ സ്റ്റെഫാൻ സ്‌ട്രൈക്കേഴ്‌സ് മയൂർ വിഹാർ ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ ഡൽഹി റീജിയൻ സ്പോൺസർ ചെയ്ത പ്രൈസ് മണിയും ട്രോഫിയും കരസ്ഥമാക്കി . ഓഖല, ശ്രീനിവാസ് പുരി മേഖലയിലെ kcyl അംഗങ്ങളുടെ നേതൃത്വത്തിലുള്ള എസ്രാ FC റണ്ണേഴ്‌സ് ആപ്പായി. നേരത്തെ ക്നാനായ വനിതാ സംഗമത്തിൽ ഏകദേശം 250 ഓളം വനിതകൾ പങ്കെടുത്തു. ഡോ.ഗ്രേസ് ലാൽ നയിച്ച സെമിനാർ വനിതകളിൽ വേറിട്ട അനുഭവം സൃഷ്ട്ടിച്ചു.ഫുട്ബോൾ മാമാങ്കത്തിന് kcyl ഡൽഹി റീജിയൻ പ്രസിഡന്റ്‌ ശ്രീ. തോമസ്കുട്ടി കല്ല്‌ വെട്ട്കുഴി,ഷാന്റോ, ചിഞ്ചു, ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴി, ഫാ. ഷിനോജ് വെള്ളാനിയങ്കാൽ, ദിൽഷാദ് ഗാർഡൻ കൂടാരയോഗം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.ഡൽഹി കെ സി സി സ്പോൺസർ ചെയ്ത എവർറോളിങ് ട്രോഫിയും 5000ക്യാഷ് പ്രൈസ് ഉം മയൂർവിഹാർ stephan strikers സ്വന്തമാക്കി. ബഹു.Fr ആന്റണി കച്ചിപ്പള്ളി CMI സുപ്പീരിയർ ഖാസിയാബാദ് ബോൾ കിക്ക് ചെയ്തു മത്സരം ഉത്ഘാടനം ചെയ്തു. തുടർന്നു നടന്ന മത്സരങ്ങളിൽ stephan strikers ഒന്നാം സമ്മാനം നേടി. രണ്ടാം സ്ഥാനം കരസ്ഥമാക്കി ഓഖ്‌ല ആശ്രമം ടീം ezra fc diaspora knanaya catholic congress സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ട്രോഫി യും കരസ്ഥമാക്കി.

DKSL ഫൈനൽ  മത്സരത്തിൽ നിർണായക ഗോൾ നേടി നവ പ്രതിഭ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെസ്വിൻ പട്ടർ പറമ്പിൽ കല്ലറ ഏവരുടെയും അഭിന്ദനം ഏറ്റു വാങ്ങുകയും അതോടപ്പം KCYL ഡൽഹി റീജിയൻ സ്പോട്ടിൽ അറേഞ്ച് ചെയ്ത പ്രത്യേക   ക്യാഷ് പ്രൈസിന്  അർഹനായി.  

Read more

കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 ചരിത്രത്തിലെ നാഴിക്കലായി | Video Available

കുവൈറ്റ്‌ : കെ.സി.വൈ.എൽ ന്റെ ചരിത്രത്തിലെ തന്നെ നാഴിക്കലായി കുവൈറ്റിലെ ക്നാനായ കാത്തലിക് /യാക്കോബായ യുവജങ്ങൾ " കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 " എന്ന പ്രോഗ്രാമിലൂടെ ഒന്ന്‌ ചേർന്നു.  കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ  കുവൈറ്റ്‌ കെ.സി.വൈ.എൽ കമ്മറ്റി മെംബർ ജെറിൻ ആലപ്പാട്ട്‌  സ്വാഗതം നേര്ന്നു. കുവൈറ്റ്‌ കെ.സി.വൈ.എൽപ്രസിഡന്റ്‌ ശ്രീ.സാലസ് ഏബ്രാഹം തൊട്ടിയിൽ  അധ്യക്ഷപ്രസംഗം നടത്തി.തുടർന്ന്  ഫാ.കൊച്ചുമോൻ ഉൽഘാടന കർമ്മം നിർവഹിക്കുകയും, കെ.സി.വൈ.എൽ ഡയറക്ടറും കെ.കെ.സി.എ പ്രെസിഡന്റുമായ ശ്രീ.ജോബി പുളിക്കോലിൽ, കെ.കെ.സി.എ സെക്രട്ടറി ശ്രീ.ജയേഷ് ഓണശ്ശേരി എന്നിവർ ആശംസകൾ നേരുകയും, കുവൈറ്റ്‌ കെ.സി.വൈ.എൽ സെക്രട്ടറി ശ്രീ.തോമസ് ബാബു റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ട്രെഷറർ സ്റ്റിനു സ്റ്റീഫൻ കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുവൈറ്റിലെ പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ മുൻ പ്രസിഡന്റ്‌ ജിബിൻ ജോസഫിന് മൊമെന്റോ നൽകി ആദരിച്ചു. കെ.സി.വൈ.എൽ കമ്മറ്റി അംഗം ഷിന്റു തോമസ് എല്ലാവർക്കും നന്ദി പറഞ്ഞ് സമ്മേളനം അവസാനിച്ചു. 

പൊതു സമ്മേളനനത്തിനു ശേഷം കുവൈറ്റ്‌ സെന്റ്‌.പീറ്റേഴ്‌സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ.കൊച്ചുമോൻ തോമസ് നയിച്ച സമുദായ അവബോധന സെമിനാർ യുവജങ്ങൾക്കു സമുദായത്തെ പറ്റി കൂടുതൽ അറിവ് ലഭിക്കാൻ ഇടയായി. അച്ചന്റെ ക്ലാസിന് ശേഷം ക്നാനായ കാത്തലിക് /യാക്കോബായ കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാം നടത്തപ്പെട്ടു. തുടർന്ന് ജോബി പുളിക്കോലിയുടെ നേതൃത്വത്തിൽ ക്യിസ് മത്സരം നടത്തപ്പെട്ടു. ക്യിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ആൻ സൂസൻ, നേഹ ചാക്കോ, ആൻഡ്രാ ബെൻസൺ എന്നിവർക്ക് ലഭിച്ചു. ക്രിസ് വിനോദ്, ജെസ്വിൻ മാത്യു, ജോബിൻ ജോസഫ് എന്നിവർക്ക് രണ്ടാം സ്ഥാനവും, മരിയ ടൈറ്റസ്, തോംസൺ റെജി, കെവിൻ റെജി എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. തുടർന്ന് നടന്ന ക്നാനായ പാട്ടുകളും, ഗാനമേളയും പ്രോഗ്രാം കൂടുതൽ മനോഹരമാക്കി 

All Videos available on KCYL Kuwait Facebook account.

https://www.facebook.com/pg/Kuwait-KCYL-858008897619423/videos/?ref=page_internal

Read more

കെ.കെ.സി.എ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനിനെ സന്ദർശിച്ചു

കെ.കെ.സി.എ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനിനെ സന്ദർശിച്ചു... 
കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനിനെ സന്ദർശിച്ചു. 
സെപ്റ്റംബർ 22ന് നടക്കുന്ന എസ്രാ ക്നാനായ സിറ്റി - ക്നാനായ ഓണത്തനിമ 2017 എന്ന പ്രോഗ്രാമിന്റെ ഉൽഘാടകനായി ക്ഷണിക്കുന്നതിനാണ് സ്ഥാനപതിയേ സന്ദർശിച്ചത്. പ്രോഗ്രാമിന്റെ ഉൽഘാടകനായി അദ്ദേഹം എത്തുമെന്ന് ഭാരവാഹികളെ അറിയിച്ചു.
തുടർന്ന് കുവൈറ്റിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ,ഇന്ത്യക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ, നേഴ്സസ് റിക്രൂട്ട്മെന്റ്, പ്രവാസികൾക്കുള്ള വോട്ടവകാശം എന്നി വിഷയങ്ങൾ സ്ഥാനപതി സുനിൽ ജെയിനിന്റെ ശ്രേദ്ധയിൽ പെടുത്തി. കെ കെ സി എ ഭാരവാഹികളായ ജോബി പുളിക്കോലിൽ, ജയേഷ് ഓണശ്ശേരിൽ, മെജിത്ത് ചെമ്പക്കര, സജി കല്ലു കീറാപറമ്പിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനിനെ സന്ദർശിച്ചു. സെപ്റ്റംബർ 22ന് നടക്കുന്ന എസ്രാ ക്നാനായ സിറ്റി - ക്നാനായ ഓണത്തനിമ 2017 എന്ന പ്രോഗ്രാമിന്റെ ഉൽഘാടകനായി ക്ഷണിക്കുന്നതിനാണ് സ്ഥാനപതിയേ സന്ദർശിച്ചത്. പ്രോഗ്രാമിന്റെ ഉൽഘാടകനായി അദ്ദേഹം എത്തുമെന്ന് ഭാരവാഹികളെ അറിയിച്ചു. തുടർന്ന് കുവൈറ്റിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ,ഇന്ത്യക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ, നേഴ്സസ് റിക്രൂട്ട്മെന്റ്, പ്രവാസികൾക്കുള്ള വോട്ടവകാശം എന്നി വിഷയങ്ങൾ സ്ഥാനപതി സുനിൽ ജെയിനിന്റെ ശ്രേദ്ധയിൽ പെടുത്തി. കെ കെ സി എ ഭാരവാഹികളായ ജോബി പുളിക്കോലിൽ, ജയേഷ് ഓണശ്ശേരിൽ, മെജിത്ത് ചെമ്പക്കര, സജി കല്ലു കീറാപറമ്പിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Read more

Copyrights@2016.