gulf live Broadcasting

അല്മാസ് കുവൈറ്റ് നാലാമത് വാർഷികം LIVE on KNANAYAVOICE

കുവൈറ്റ്: ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിന്റെ അലുംനി സംഘടനായ അല്മാസിന്റെ കുവൈത്ത് ചാപറ്റാറിന്റെ നാലാമത് വാര്ഷികാഘോഷങ്ങളിൽ പങ്കു ചേരുവാൻ എത്തിയ വിശിഷ്ടാഥി മുൻ പ്രിൻസിപ്പാൾ പ്രൊഫ. ജോസഫ് ജോർജ്ജ് കാനാട്ടിന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വച്ച് നടത്തപെടുന്ന നാലാമത് വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.കണ്ണിനും കാതിനും ഇമ്പമേകുന്ന നിരവധി കലാ പരിപാടികൾകൊണ്ട് സമ്പന്നമാകുന്ന ഒരു കലാ സന്ധ്യ ഒരുക്കിക്കൊണ്ടാണ് അല്മാസ് കുവൈറ്റ് നാലാം വർഷത്തിലേക്ക് കടക്കുന്നത്. ചെയർമാൻ നിബിൻ ലൂക്കോസിന്റെയും സെക്രട്ടറി ജിജോ തോമസിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന വാർഷികാഘോഷങ്ങളിലേക്ക് ഉഴവൂർ കോളേജിന്റെ സുഹൃത്തുക്കളായ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Read more

കുവൈറ്റിലെ പ്രഥമ സമ്പൂര്‍ണ്ണ ക്നാനായ സംഗമം ചരിത്ര താളുകളിലേക്ക്

കുവൈറ്റ്: ക്നാനായ സമൂഹത്തിന്റെ കുവൈറ്റിലെ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ക്നാനായ കത്തോലിക്കാ - യാക്കോബായ സമൂഹങ്ങളുടെ ഒരുമിച്ചുള്ള സംഗമം ഉജ്ജ്വലമായി പര്യവസാനിച്ചു. കുവൈറ്റിലെ കേരളം എന്നറിയപ്പെടുന്ന അബ്ബാസ്സിയയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിന്റെ അങ്കണത്തില്‍ വച്ച് അരങ്ങേറിയ സംഗമം ജന സാഗരം കൊണ്ട് ചരിത്ര വിജയമായി മാറി. ക്നാനായ അതിഭദ്രാസനാധിപൻ കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ, ബാലസോർ രൂപതയുടെ മെത്രാനും കണ്ണങ്കര ഇടവക അംഗവുമായ അഭി ബിഷപ്പ് സൈമൺ കായിപ്പുറം, മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് ശ്രീ സിറിയക് ജോസഫ് തുടങ്ങിയ വിശിഷ്ടാതിഥികളാല്‍ സമ്പന്നമായ സംഗമം രാവിലെ 10.30 ന് താളമേളങ്ങളുടെയും താലപ്പൊലിയുടേയുടെയും അതിലെല്ലാമുപരി ക്നാനായ സമുദായത്തിന്റെ തനതായ നാടവിളികളുടെയും അകമ്പടിയോടെയുള്ള റാലിയോടെയാണ് ആരംഭിച്ചത്. ഭാരതത്തിന്റെയും കുവൈത്തിന്റെയും ദേശീയഗാനം ആലപിച്ച വേദിയില്‍ ജനസാഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപിച്ച സ്വാഗത നൃത്തം പരിപാടിയുടെ കലാ സമ്പന്നതയുടെ ഉത്തമ ഉദാഹരണമായി മാറി. തുടര്‍ന്ന് പരിപാടിയുടെ എം സി മാരായ ജെയിന്‍ തോമസും ജിബില്‍ ഫിലിപ്പും അതിഥികളെ വേദിയിലേക്ക് ആനയിച്ചു. പ്രിൻസി മനോജ്ഉം ടീമും ആലപിച്ച മാർത്തോമൻ നന്മയായാൽ എന്ന ക്നാനായ സമുദായത്തിന്റെ പ്രാർത്ഥനാഗാനം സമ്മേളനത്തിൽ എത്തിയ ക്നാനായ സമൂഹങ്ങൾക്ക് സമുദായ സ്നേഹത്തിന്റെയും ഒരുമയുടെയും ഹൃദ്യമായ അനുഭവം സമ്മാനിച്ചു. കെ കെ സി എ ജനറൽ സെക്രട്ടറി ബിനീഷ് കെ ബേബി സ്വാഗതം ആശംസിക്കുകയും തുടർന്ന് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ. കൊച്ചുമോൻ തോമസും കെ കെ സി ഏ പ്രസിഡണ്ട് സിബി കുര്യനും അദ്യക്ഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് ക്നാനായ യാക്കോബായ അതിഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായും ബാലസോർ രൂപതാധ്യക്ഷൻ മാർ. സൈമൺ കായിപ്പുറവും ചേർന്ന് ഭദ്രദീപം കൊളുത്തി പ്രഥമ ക്നാനായ കത്തോലിക്കാ - യാക്കോബായ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അനുഗ്രഹ പ്രഭാക്ഷണത്തിൽ ഇരുവരും ഈ മഹത്തായ സംഗമത്തിന് ചുക്കാൻ പിടിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സംഘാടകരെ അകമഴിഞ്ഞ് അഭിനന്ദിച്ചു. ലോകത്തെവിടെയാണ് എങ്കിലും ഒരുമയിലും സാഹോദര്യത്തിലും ഇപ്പോഴും ക്നാനായക്കാർ മറ്റാരേക്കാളും ഒരുപടി മുന്നിലാണ് എന്ന് അവർ അനുസ്മരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും മുൻ സുപ്രീം കോടതി ജസ്റ്റിസും കൂടിയായ ക്നാനായ സമുദായത്തിന്റെ അഭിമാനം റിട്ട. ജസ്റ്റിസ്. സിറിയക്ക് ജോസഫ് തുടർന്ന് മുഖ്യ പ്രഭാക്ഷണം നടത്തി. ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പും സാഹോദര്യവും സഭാപരമായും രാജ്യാന്തരമായും ഭാഷാപരമായും ഒക്കെയുള്ള അതിർ വരമ്പുകൾക്ക് അതീതമായി സാഹോദര്യത്തിലും ഒരുമയിലും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം അനുസ്മരിപ്പിച്ചു. തുടർന്ന് കൗവൈത്തിലെ ലത്തീന്‍ രൂപതയുടെ കീഴിൽ സീറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന ഫാ. മാത്യു കുന്നേൽപുരയിടം, അബ്ബാസിയ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ തോമസ് കെ തോമസ്, സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളി സെക്രട്ടറി റോബി തോമസ്, കെ കെ സി എ ട്രഷറർ ടിജി തോമസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം റിട്ട. ജസ്റ്റിസ്. സിറിയക്ക് ജോസഫ് നിര്‍ഹിച്ചു. വിശിഷ്ടാതിഥികളെ മൊമെന്റോ നൽകി ആദരിച്ചതിനു ശേഷം സെന്റ് പീറ്റേഴ് ക്നാനായ യാക്കോബായ പള്ളിയുടെ ട്രസ്റ്റി സജി പുന്നൂസിന്റെ നന്ദി പ്രകാശനത്തോടെ പൊതു സമ്മേളനത്തിന് വിരാമമായി.

തുടർന്ന് ആയിരക്കണക്കിന് വരുന്ന ക്നാനായ ജനതയെ പുളകം കൊള്ളിച്ച് കൊണ്ട് ഒരു കലാ വിസ്ഫോടനത്തിന് വേദിയാകുകയായിരുന്നു അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയം. സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയിലെ ടീം അവതരിപ്പിച്ച ക്നാനായ സമുദായത്തിന്റെ അഭിമാനമായ മാർഗ്ഗംകളിയോടെ കലാവിരുന്നിന്‌ തിരിതെളിഞ്ഞു. ക്നാനായ സാമൂഹത്തിന്റെ അഭിമാനമായി വളർന്നുകൊണ്ടിയിരിക്കുന്ന പ്രശസ്ത ഗായകൻ സിജിന്‍ ഒളശ്ശയെ ജോബി ജോസും ടീമും നിറഞ്ഞ സദസ്സിനെ പരിചയപ്പെടുത്തിയപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ആവേശ തിരമാലകൾക്ക് സാക്ഷിയായി. സെന്റ് മേരീസ് അബ്ബാസിയ ടീം അവതരിപ്പിച്ച തിരുവാതിര, സെന്റ് തെരേസാ അസാല്മിയ ടീം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ ഡാൻസ്, അബ്ബാസിയ സെന്റ് സ്റ്റീഫൻസ് ടീമിന്റെ സംഘനൃത്തം, അബ്ബാസിയ സെന്റ് ജോസഫ് ടീമിന്റെ സിനിമാറ്റിക് ഡാൻസ്, അബ്ബാസിയ & റിഗ്ഗയി ടീമിന്റെ ഫിലിമി ഫാസ്റ് നമ്പർ, സെന്റ് പീറ്റേഴ്സ് പള്ളി ടീമിന്റെ ഫ്യൂഷൻ ഡാൻസ്, OLA ടീം അവതരിപ്പിച്ച ബോളിവുഡ് ദമാക്ക, അബ്ബാസിയ സെന്റ് മേരീസ് ടീം അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയവ ക്നാനായ സമൂഹത്തിന്റെ കലാപരമായ കഴിവിന്റെ നേർക്കാഴ്ചയായി മാറി. ഗിന്നസ് പക്രുവും ടീമും സ്കിറ്റുകളും ഡാൻസുകളുമൊക്കെയായി വേദിയിൽ എത്തിയപ്പോൾ കുവൈത്ത് കണ്ടതിൽ വച്ച് ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു കലാസന്ധ്യയായി ക്നാനായ സംഗമ വേദി മാറി. അനുഗ്രഹീത ഗായകൻ സിജിൻ ഒളശ്ശയോടൊപ്പം കുവൈത്ത് ക്നാനായ സമൂഹത്തിന്റെ അഭിമാനനമായ ജോയൽ & ജോബിയും ചേർന്ന് ഗാനമേളയോടെ തിരി കൊളുത്തുകകൂടി ചെയ്തപ്പോൾ, ആദ്യത്തെ ക്നാനായ കത്തോലിക്കാ - യാക്കോബായ സംഗമം ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു പരിപാടിയായി മാറി.

Read more

യു.എ.ഇ വാര്‍ഷിക ക്നാനായ കുടുംബ സംഗമം അബുദാബിയിൽ വർണാഭമായി

അബുദാബി: യൂണൈറ്റഡഡ് അറബ് എമിരേറ്റ്സ് ക്നാനായ വാർഷിക കുടുംബ സംഗമം നവംബർ 18 വെള്ളിയാഴ്ച രാവിലെ പത്തു മണിമുതൽ വൈകുന്നേരം 6 മണി വരെ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ ഇൽ വെച്ച്  നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യ അതിഥി സംഗമം ഉദ്‌ഘാടനം ചെയ്തു .കെ സി സി യു എ  യുടെ ആഭിമുഖ്യത്തിൽ അബുദാബി കുടുംബ യോഗം സംഘടിപ്പിച്ച സംഗമത്തിൽ കുടുംബ നാഥൻ റോയ് കെ തോമസ് അധ്യക്ഷത വഹിച്ചു. kcc uae ചെയര്‍മാൻ വി സി വിൻസെന്റ് വലിയവീട്ടിൽ മറ്റു വിശിഷ്ട അതിഥികൾ മോൻസ് ജോസഫ് എം എൽ എ, സിസ്റ്റർ ആനി ജോസ് വിസ്‌റ്റേഷൻ മദർ ജനറൽ, ഡോക്ടർ ജോസ് ജെയിംസ് (മുൻ ഗാന്ധിജി യൂണിവേഴ്സിറ്റി റെജിസ്ട്രർ ആൻഡ് ഇപ്പോഴത്തെ അതി രൂപത എഡ്യൂക്കേഷൻ കമ്മിഷൻ ചെയര്‍മാൻ),നാട്ടിൽ നിന്നെത്തിയ ഫാദർ തോമസ് കരിമ്പിൻ കാലായിൽ,അബുദാബി ഇടവക അച്ചന്മാർ ഫാദർ  അനി , ഫാദർ ജോണി  തുടങ്ങിയവർ  ആശംസ അർപ്പിച്ചു. ഷാജി ജേക്കബ് സ്വാഗതവും ജോസഫ് മാത്യു നന്ദിയും അറിയിച്ചു. കെസിസി യുഎഇ സെക്രട്ടറി മനോജ് മരുതൂർ അബുദാബിബിഷപ്പ് പോൾ ഹിൻഡർ ന്റെ മെസ്സേജ് വായിച്ചു.ആറു യൂണിറ്റ് കളുടെയും കുടുംബ നാഥന്മാർ അബുദാബി റോയി തോമസ് , റെജിവടകര ദുബായ്,തോമസ് സ്റ്റീഫൻ ഷാർജ,പ്രിൻസ് ലൂക്കോസ് അൽ ഐൻ, ബിനോ റാസ് അൽ ഖൈമ, അനീഷ് ഫുജൈറ എന്നിവർ ആശംസകൾ നേർന്നു. ബിജോ പാറശ്ശേരിൽ പരിപാടികൾക്ക് അവതാരകൻ ആയിരുന്നു. യുഎ ഇ  ക്നാനായ ഡയറക്ടറി  പ്രകാശനം കമ്മിറ്റ കൺവീനർ സ്റ്റീഫൻ paradi യിൽ നേതൃത്വം നൽകി. അബുദാബിയുടെ വെൽക്കം സ്കിറ് കാണികളുടെ  മനം കവർന്നു. ക്നായി തൊമ്മന്റെ വരവും ചരിത്ര മുഹൂർത്തങ്ങളും ക്നാനായ പാരമ്പര്യം പകർത്തിയെടുത്ത അനുഭവം ആയിരുന്നു. വിവിധ യൂണിറ്റുകളുടെ കലാ പരിപാടികളും ദുബായ്, അബുദാബി kcyl  അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കുടുംബ സംഗമത്തിന്റെ മാറ്റു കൂട്ടി. അവതാരകർ ബിജോ പാറശ്ശേരിൽ,കരോളിൻ ജെയിംസ്,മിസ്റ്റി ബിൻറോ,സ്റ്റെബി സ്റ്റീഫൻ& രോഹിത് ബിനോയ് എന്നിവര്‍ ആയിരുന്നു. അടുത്ത വര്ഷം ഷാർജ നടത്തുന്ന സംഗമത്തിന്റെ ഫലകം അബുദാബി കുടുംബ നാഥൻ റോയി തോമസ് ഷാർജ പ്രസിഡന്റ് തോമസ് സ്റ്റീഫന് കൈമാറി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു

Read more

കുവൈറ്റ്‌ കരിങ്കുന്നം അസ്സോസിയേഷന്റെ കുടുംബ സംഗമവും ഫാമിലി ഹെഡ്‌ മീറ്റിങ്ങും ഉജ്ജ്വലമായി.

കുവൈറ്റ്‌ കരിങ്കുന്നം അസ്സോസിയേഷന്റെ 2016 വർഷത്തെ കുടുംബ സംഗമവും ഫാമിലി ഹെഡ്‌ മീറ്റിങ്ങും Nov 10,11 ( വ്യാഴം, വെള്ളി) ദിവസങ്ങളിൽ കബദ്‌ ഷാലയിൽ വെച്ച്‌ നടത്തപ്പെട്ടു.

വ്യാഴാഴ്ചയുടെ സായാഹ്നത്തിൽ ഞങ്ങള്‍ കുവൈത്തിലെ എല്ലാ കരിങ്കുന്നം കാരും കബദ്‌ ഷാലയിൽ ഒത്തുകൂടിയപ്പൊൾ ഓർമ്മകളിലേക്ക്‌ കരിങ്കുന്നത്തെ ഗ്രാമാന്തരീക്ഷവും, സായന്തനത്തിലെ ഒരു പഴയകാല കരിങ്കുന്നം കവലയും. സൗഹ്രദ സല്ലാപങ്ങളും, നാടൻ കളികളും, തട്ടുകടയിലെ വിഭവസമ്രദ്ധ്യങ്ങളുമായി ഒരു രാത്രി.

നവംബർ മാസത്തെ വെള്ളിയാഴ്ചയുടെ ചെറുകുളിരുള്ള ഒരു പ്രഭാതത്തിൽ ഉറക്കമുണർന്ന് കരിങ്കുന്നം കവലയിലേക്ക്‌. കരിങ്കുന്നം പള്ളിയിൽനിന്നും, മണ്ഡലകാല പരിശുദ്ധിയിൽ ശാസ്താംപാറ അബലത്തിൽ നിന്നുമുള്ള ഉണർത്തു പാട്ടുകളുടെ ഇടകലർന്ന സംഗീതത്തോടൊപ്പം, ദിനപത്രവും വായിച്ച്‌ ചായയുംകുടിച്ചിരുന്ന പഴയകാല ഓര്‍മകൾ. കാലചക്രങ്ങളെ പിറകോട്ടുരുട്ടി കുവൈറ്റിലെ കബദ് ഷാലെയിൽ, ഞങ്ങൾ കരിങ്കുന്നം കവലയയെ പുന:സ്രഷ്ടിക്കുകയായിരുന്നു

ഇഷ്ടനുസരണം തിരഞ്ഞടുത്ത ആവി പറക്കുന്ന പ്രതലിനുശേഷം, ബാല്യകാല സ്മരണകൾ തൊട്ടുണർത്തിയ നാടൻ കളികളുമായി ഇത്തിരിനേരം. വിഭവ സമ്രദ്ധമായ ഉച്ചയൂണിനുശേഷം, ചായയും കുടിച്ചു സൊറ പറഞ്ഞിരുന്നപ്പോൾ മടക്കയാത്രയ്‌ക്കുള്ള സമയമായതറിഞ്ഞില്ല. പിരിഞ്ഞു പോകുവാൻ മനസുണ്ടായിരുന്നട്ടല്ല എങ്കിലും ഈ മടക്കം അനിവാര്യമാണു. ഡിസംബർ 29 നു ആനുവൽ ജനറൽ ബോഡി മീറ്റിങ്ങിൽ വീണ്ടും കാണാമെന്ന ആഹ്വാനത്തോടെ സ്വഭവനങ്ങളിലേക്ക്‌. പ്രാവസത്തിന്റെ അനന്തമായ യാത്രയിലാണെങ്കിലും കരിങ്കുന്നം കൂട്ടായ്മകൾ ഞങ്ങൾക്കന്യമല്ല. 2004-ൽ തുടങ്ങി ദശാംബ്ദം പിന്നിട്ട്‌ അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്ന കൂട്ടായ്മകൾ, ഞങ്ങൾ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും.

Read more

പാത്രീയാർക്കീസ് ബാവ ഇന്ന് മുതൽ കുവൈത്തിൽ

കുവൈത്ത്: ക്നാനായ യാക്കോബായ സഭ ഉള്‍പ്പെടുന്ന ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷനായ പരിശുദ്ധ ഇഗ്നത്തീയോസ് അപ്രേം ദ്വീതിയൻ പാത്രീയാർക്കീസ് ബാവ ഇന്ന് (നവംബർ 17) മുതൽ 19 വരെ കുവൈത്തിൽ ശ്ലൈഹീക സന്ദർശനം നടത്തുന്നു. കുവൈത്തിലെ മൂന്ന് യാക്കോബായ ഇടവകകളും സംയുക്‌തമായി നടത്തുന്ന അപ്പോസ്തോലിക സന്ദർശനത്തിന് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ചർച്ച് നേതൃത്വം നൽകും.

17ന് കുവൈത്തിൽ എത്തിച്ചേരുന്ന പരി. പാത്രിയർക്കീസ് ബാവായ്ക്കും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കും പിതാക്കന്മാർക്കും 17ന് വൈകിട്ട് 6.30ന് NECK യിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന വിശുദ്ധകുർബാനയിൽ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വവും ശ്രേഷ്ഠ കാതോലിക്കാ ബാവാ സഹകാർമികത്വവും വഹിക്കും.

18 ന് വൈകുന്നേരം നാലിന് അബാസിയായിലെ മെറീനാ ഹാളിൽ ഇടവകയുടെ പതിനെട്ടാമത് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ പൊതുസമ്മേളനം പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഇടവക മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോർ സേവേറിയോസ്, ജോസഫ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ സേവേറിയോസ്, മാത്യൂസ് മോർ അപ്രേം, ഡോ. ഗീവർഗീസ് മോർ കൂറിലോസ്, മാത്യൂസ് മോർ തീമോത്തിയോസ്, നെക്ക് ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ്, സഹോദര സഭകളുടെ പിതാക്കന്മാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങിയവർ സംബന്ധിക്കും. രാത്രി 7.30ന് NECK യുടെ 85–ാം വാർഷികത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പാത്രിയർക്കീസ് ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. 19ന് പരിശുദ്ധ ബാവ മടങ്ങിപോകും.

Read more

സേവേറിയോസ് തിരുമേനിക്ക് കുവൈറ്റിൽ ഹൃദ്യമായ സ്വീകരണം.

കുവൈറ്റ്: "കുവൈറ്റ് ക്നാനായ സംഗമം 2016" നു കുവൈറ്റില് എത്തിയക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ തിരുമേനിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. ക്നാനായ കത്തോലിക്കാ - യാക്കോബായ സമൂഹങ്ങൾ സംയുക്തമായി ഇദംപ്രഥമമായി നടത്തുന്ന ക്നാനായ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ തിരുമേനിയെ കുവൈറ്റ് ക്നാനായ യാക്കോബായ പള്ളിയുടെ ട്രസ്റ്റി സജി പുന്നൂസ്, സെക്രട്ടറി റോബി തോമസ്, മുൻ ട്രസ്റ്റി ഷിബു തുണ്ടത്തിൽ, ജേക്കബ് മാത്യു, സുനിൽ കാടക്കയത്ത്, സ്കറിയ ജോസഫ്, KKCA പ്രസിഡണ്ട് സിബി ചെറിയാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

നവംബര്‍ 18 വെള്ളിയാഴ്ച്ച അബ്ബാസിയ ഇന്റ്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കുവൈറ്റിലെ ക്നാനായ ചരിത്രത്തില്‍ ആദ്യമായി ക്നാനായ സംഗമം 2016 എന്ന പേരില്‍ നൂതനമായ സംരംഭം ആരംഭിക്കുന്നത്. കത്തോലിക്കാ - യാക്കോബായ സഭകളുടെ കീഴില്‍ നില്‍ക്കുന്ന എല്ലാ ക്നാനായക്കാരെയും അണിനിരത്തികൊണ്ട് ഇരു കൂട്ടര്‍ക്കും പൊതുവായുള്ള ക്നാനായത്വം എന്ന സത്തയെ ഉജ്ജ്വലിപ്പിച്ചുകൊണ്ട്‌ പരസപരം അടുത്തറിയുവാനും ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനും വേണ്ടിയാണ് ഇങ്ങനെയൊരു സംരഭത്തിന് തുടക്കം കുറിക്കുന്നത്.

സംഗമത്തിൽ ചിങ്ങവനം ഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് പുറമെ, ബാലസോർ കത്തോലിക്കാ രൂപതയുടെ മെത്രാനും കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയിലെ കണ്ണങ്കര ഇടവക അംഗവുമായ അഭി  ബിഷപ്പ് സൈമൺ കായിപ്പുറം, മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് ശ്രീ സിറിയക് ജോസഫ് എന്നിവർ വിശിഷ്‌ടാഥികളായി പങ്കെടുക്കും. കൂടാതെ ഗിന്നസ് പക്രുവും, ക്നാനായ കല്യാണ വേളകളില് നിറ  സാന്നിധ്യവുമായ പ്രസിദ്ധ ഗായകൻ സിജിൻ ഒളശ്ശയും ചേർന്ന് നയിക്കുന്ന കലാ സന്ധ്യയും ഉണ്ടായിരിക്കും.

Read more

ദുബായ് ക്നാനായ വിമൻസ് ഡേയ് നടത്തി

ദുബായ് ക്നാനായ വിമൻസ് ഡേയ് 
വനിതകൾക്കായി ഒരു ദിവസം എന്ന ആശയത്തെ മുൻനിർത്തി കെ സി സി യു എ ഈ യുടെ ചരിത്രത്തിൽ ആദ്യമായി ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ Wonen"s Day -2016ഒക്ടോബർ 21 ന് ദുബായ് ഖിസൈസ് Tulip Inn Hotel Apartment ൽ വച്ച് നടത്തി. ദുബായ് കെ സി സി കമ്മറ്റി അംഗങ്ങളായ ശ്രീമതി സിനു അലക്‌സാണ്ടർ ശ്രീമതി നിഷ ജോബി വള്ളീന എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുപ്പതോളം വനിതകൾ പങ്കെടുത്തു. കെ സി സി യു എ ഈ ചെയർമാൻ ശ്രീ വി സി വിൻസന്റ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ദുബായ് കുടുംബനാഥൻ ശ്രീ റെജി വടകര ആശംസകൾ അർപ്പിച്ചു.
സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള ആയുർവേദ പ്രതിവിധികളെക്കുറിച്ചും ഡോ. ഷമീമ നാസിർ (ഒന്റാറിയോ മെഡിക്കൽ സെന്റർ, ദുബായ്), modern Parenting എന്ന വിഷയത്തെ കുറിച്ച് റാഫിൾ ഇന്റർനാഷണൽ സ്‌കൂളിലെ അധ്യാപികയായ ശ്രീമതി ഡൈസമ്മ രാജീവ് എന്നിവർ ക്ളാസുകൾ എടുത്തു.
ദുബായ് ക്നാനായ കുടുംബ യോഗത്തിലെ സ്ത്രീകൾക്ക് പരസ്പരം അടുത്തറിയുവാനും, പരിചയങ്ങൾ പുതുക്കുവാനും അവരമൊരുക്കിയ വേദിയിൽ പുതു തലമുറയിലെയും പഴയ തലമുറയിലെയും അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് ചടങ്ങിനെ കൂടുതൽ അർത്ഥവത്താക്കി.
കെ സി സി ദുബായിലെ അംഗങ്ങളായ ശ്രീമതി കുഞ്ഞുമോൾ ജോസഫ്, ആണ് തോമസ്, നീതു ലൂക്കോസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗെയിംസുകളും, ആൻസി ജോളിൻ, ജബ തോമസ്, ദീപ ജോൺസൻ എന്നിവർ അവതരിപ്പിച്ച കലാ പരിപാടികളും പരിപാടിക്ക് കൂടുതൽ ഉണർവ്വേകുകയുണ്ടായി 

വനിതകൾക്കായി ഒരു ദിവസം എന്ന ആശയത്തെ മുൻനിർത്തി കെ സി സി യു എ ഈ യുടെ ചരിത്രത്തിൽ ആദ്യമായി ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ Women"s Day -2016ഒക്ടോബർ 21 ന് ദുബായ് ഖിസൈസ് Tulip Inn Hotel Apartment ൽ വച്ച് നടത്തി. ദുബായ് കെ സി സി കമ്മറ്റി അംഗങ്ങളായ ശ്രീമതി സിനു അലക്‌സാണ്ടർ ശ്രീമതി നിഷ ജോബി വള്ളീന എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുപ്പതോളം വനിതകൾ പങ്കെടുത്തു. കെ സി സി യു എ ഈ ചെയർമാൻ ശ്രീ വി സി വിൻസന്റ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ദുബായ് കുടുംബനാഥൻ ശ്രീ റെജി വടകര ആശംസകൾ അർപ്പിച്ചു.

സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള ആയുർവേദ പ്രതിവിധികളെക്കുറിച്ചും ഡോ. ഷമീമ നാസിർ (ഒന്റാറിയോ മെഡിക്കൽ സെന്റർ, ദുബായ്), modern Parenting എന്ന വിഷയത്തെ കുറിച്ച് റാഫിൾ ഇന്റർനാഷണൽ സ്‌കൂളിലെ അധ്യാപികയായ ശ്രീമതി ഡൈസമ്മ രാജീവ് എന്നിവർ ക്ളാസുകൾ എടുത്തു.

ദുബായ് ക്നാനായ കുടുംബ യോഗത്തിലെ സ്ത്രീകൾക്ക് പരസ്പരം അടുത്തറിയുവാനും, പരിചയങ്ങൾ പുതുക്കുവാനും അവരമൊരുക്കിയ വേദിയിൽ പുതു തലമുറയിലെയും പഴയ തലമുറയിലെയും അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് ചടങ്ങിനെ കൂടുതൽ അർത്ഥവത്താക്കി.

കെ സി സി ദുബായിലെ അംഗങ്ങളായ ശ്രീമതി കുഞ്ഞുമോൾ ജോസഫ്, ആണ് തോമസ്, നീതു ലൂക്കോസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗെയിംസുകളും, ആൻസി ജോളിൻ, ജബ തോമസ്, ദീപ ജോൺസൻ എന്നിവർ അവതരിപ്പിച്ച കലാ പരിപാടികളും പരിപാടിക്ക് കൂടുതൽ ഉണർവ്വേകുകയുണ്ടായി

Read more

അതിരൂപത സമിതിയോടു കൈകോർത്തു ദുബായ് കെ.സി.വൈ.എൽ

കെ.സി.വൈ.എൽ അതിരൂപത സമിതിയോടു കൈകോർത്തു ദുബായ് കെ.സി.വൈ.എൽ. ഒക്ടോബര്‍ ഒന്നാം തിയതി ദുബായ് യിലും ജപമാല ദിനമായി ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക് ജിബി ജോണിന്‍റെ വസതിയില്‍ നൂറോളം ക്നാനായ യുവജനങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 

Arun - 050 981 5461

Read more

ഫാ. ജേക്കബ് കല്ലുകുളം ദുബായ് യാക്കോബായ ക്ലര്‍ജി ഫെല്ലോഷിപ്പ് പ്രസിഡണ്ട്‌

ദുബായ്: ദുബായിലെ യാക്കോബായ ക്ലർജി ഫെലോഷിപ്പിന്റെ പ്രസിഡണ്ട്‌ ആയി ഷാര്‍ജ സെന്റ്‌ മേരീസ് ക്നാനായ പള്ളി വികാരി ഫാ. ജേക്കബ് കല്ലുകുളം തെരെഞ്ഞെടുക്കപെട്ടു. ദുബായ് മോർ ഇഗ്നത്തിയോസ് പള്ളിയിൽ വെച്ച് ആഗസ്റ്റ് 15 ന് നടത്തപെട്ട ഫെല്ലോഷിപ്പിന്റെ വാർഷിക യോഗത്തില്‍ വച്ചാണ് അദ്ദേഹം തെരെഞ്ഞെടുക്കപെട്ടത്‌. ഫാ: മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ: എൽദോസ് ബൈബിൾ ക്ലാസ് എടുക്കുകയും ഫാ: രജീഷ് സ്ക്റിയാ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പുതിയതായി ദുബായിലേക്ക് വന്ന വൈദികർ ഫാ: ജോസഫ് വാഴയിൽ, ഫാ: ഇമ്മാനുവേൽ കുന്നുകണ്ടത്തിൽ, ഫാ: റോബിൻ തോമസ്, ഫാ: നിധിൻ വാലയിൽ, ഫാ: ജോർജ് പെരും പട്ടോത്ത്, എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ വർഷത്തെ ഭാരവാഹികൾ ഇവര്‍. ഫാ: ജേക്കബ് കല്ലകുളം (ഷാർജ സെന്റ് മേരീസ് ക്നാനായ പള്ളി വികാരി) പ്രസിഡന്റ്, ഫാ: രജീഷ് സക്റിയ സെക്രട്ടറി. ഡീക്കൻ ജോൺ കാട്ടി പറമ്പിൽ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു.

Read more

എസ്തപ്പാന്‍ കോളേജിന്‍ മക്കളല്ലോ നമ്മള്‍ .....അന്യം നിന്ന വില്ലുപാട്ടിന് ഉണര്‍ത്തുപാട്ടുമായി ഉഴവൂര്‍ കോളേജിന്റെ മക്കള്‍ യു എ ഇ ല്‍

UAE: പുത്യ തലമുറയ്ക്ക് അന്യമായ, പുതിയ സംസ്കാരത്തിന്റെ കുത്തൊഴുക്കില്‍ ഒളിച്ചു പോയ്ക്കൊണ്ടിരിക്കുന്ന വില്ലുപാട്ട് എന്ന മലയാള കലാ രൂപത്തെ വീണ്ടും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഉഴവൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. യു എ ഇ ലെ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് അലുംനി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമം ആണ് ഈ അപൂര്‍വ്വമായ കലാ വിരുന്നിന് വേദിയായത്. വി സി വിന്സന്റ് ഉഴവൂര്‍ കോളേജിനെ പറ്റി രചിച്ച വരികളാണ് വേദിയില്‍ വില്ലുപാട്ടായി അവതരിപ്പിച്ചത്. അവതരണത്തിലും വേഷവിതാനത്തിലും പരമ്പരാഗത വെക്ഷങ്ങള്‍ അണിഞ്ഞു ഷാജി നാരായണന്‍, ബിജു സ്കറിയ, വി സി വിന്സന്റ്, സ്റ്റീഫന്‍ കരിംതൊട്ടിയില്‍, രെന്ജു ജോസ്, കുര്യന്‍ വര്‍ഗീസ്‌, ഷിജിത്ത് അരവിന്ദ് എന്നിവര്‍ അവതരിപ്പിച്ച വില്ലു പാട്ട് കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു. ഒരു കലാ പരിപാടി എന്നതിലുപരി, അന്യം നിന്ന് പോകുന്ന ഈ കലാ രൂപത്തെ പുതിയ തലമുറക്ക് പരിചയ പെടുത്തുകകൂടി ചെയ്യുക എന്ന ദൌത്യം പൂര്‍ത്തീകരിച്ചത്തിന്റെ സന്തോഷത്തിലാണ് വി സി വിന്സന്റിന്റെ നേതൃത്വത്തിലുള്ള യു എ ഇ യിലെ എസ്തപ്പാന്‍ കോളേജിന്റെ മക്കള്‍. കാണാം ഈ വില്ലുപാട്ട് ഇവിടെ.

Read more

ഒമാൻ: അൽഗോബ്ര: പ്രതീക്ഷ ഒമാന്‍ രക്തദാന ദിനാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

പ്രതീക്ഷ ഒമാന്റെ "രക്തദാനം മഹാദാനം" എന്ന സന്ദേശ പ്രചരാണാർത്ഥം തുടച്ചയായി നടത്താറുള്ള രക്തദാന ക്യാമ്പിന് ഭാഗമായി, അറ്റ്ലസ് ആശുപത്രിയുമായി സഹകരിച്ച് ഈ വരുന്ന വെള്ളിയാഴ്ച(27-05-2016) ഗോബ്ര അറ്റ്ലസ് ആശുപത്രിയിൽ വച്ച് രക്തദാന - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 9:30 മുതൽ ഉച്ചക്ക് 1:00 മണി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ രക്തദാനത്തിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത്; രക്ത സമ്മര്‍ദ്ദ തോത് എന്നിവ പരിശോധിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സൗജന്യമായി നൽകുന്നതായിരിക്കും. കൂടാതെ പ്രമുഖ ഭക്ഷണക്രമ നിർണ്ണയ വിദഗ്ദയുടെ സൗജന്യ സേവനവും ലഭ്യമായിരിക്കും. ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ശശി കുമാര്‍: 9935 6704 ശരത്ത് ചന്ദ്രന്‍: 9744 2012 ഷിബു ഹമീദ്: 9985 7115 വിനേഷ്: 9939 1231 നെജീബ് കെ. മൊയ്തീന്‍ എടത്തിരുത്തി: 9858 0475 pratheekshaoman@gmail.com കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.facebook.com/pratheekshaoman

Read more

കുവൈത്തില്‍ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനായുള്ള വിദേശികളുടെ പ്രതിമാസ വേതന പരിധി ഉയര്‍ത്താന്‍ നീക്കം. വിദേശികളുടെ എണ്ണം നിയന്ത്രിക്കന്നതിന്റെ ഭാഗമായാണ് ആശ്രിത വിസ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്.

ഭാര്യ, കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് നിലവില്‍ ആവശ്യമായ പ്രതിമാസ വേതനം 250 ദിനാറാണ്. ഇത് 450 ദിനാറാക്കാനാണ് നിര്‍ദേശമുള്ളത്. കേന്ദ്ര സ്റ്റാറ്റസ്റ്റിക്കല്‍ ബ്യൂറോയുടെ കണക്കനുസരിച്ച് സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശിക്ക് ലഭിക്കുന്ന പ്രതിമാസ വേതനം ശരാശരി 251 ദിനാറാണ്. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവരില്‍ 95 ശതമാനവും വിദേശികളാണ്. ഇപ്രകാരമുള്ള വര്‍ധന നടപ്പാക്കിയാല്‍ നിരവധിപേര്‍ക്കാവും ആശ്രിതവിസ നഷ്‌ടപ്പെടും.

എന്നാല്‍ പൊതുമേഖലയിലുള്ള 94 ശതമാനം വിദേശ തൊഴിലാളികളും 600 ദിനാറോളം സമ്പാദിക്കുന്നുണ്ട്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി നല്‍കിയിട്ടുള്ള കേസ് ഉള്ളവരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടു ദിനാര്‍ പിഴയുള്ളത് നാലു ദിനാറായി വര്‍ധിപ്പിക്കും. കൂടിയ തുക 600 ല്‍നിന്നും ആയിരം ദിനാറാക്കുകയും ചെയ്യും.

Read more

പ്രതീക്ഷ ഒമാന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വ്യത്യസ്തവും വിപുലമായ കലാപരിപാടികളോടെ ബർക്ക അൽമാസ്സ ഫാം ഫൗസ്സിൽ വച്ച് ആഘോഷിച്ചു.

പ്രസിഡന്റ് റെജി കെ. തോമാസ്സിന്റെ അദ്ധ്യക്ഷതയിൽ തുടക്കം കുറിച്ച ഔദ്യോഗിക പരിപാടിക്ക് ഇന്ത്യൻ സ്കൂള്‍ ഡയറക്ടര്‍  ബോര്‍ഡ് അംഗം ബേബി സാമുവല്‍ മുഖ്യ അതിഥി ആയിരുന്നു. സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതവും വിഷു ഈസ്റ്റർ പ്രോഗ്രാം കൺവീനർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ട്രഷറർ ജയശങ്കർ, ജോയിന്റ് സെക്രട്ടറി വിനേഷ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം വഹിച്ച, പ്രതീക്ഷ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികൾ, പ്രശസ്ത ഗായകരായ റിഷാദ്, ധന്യ എന്നിവര്‍‍ അവതരിപ്പിച്ച ഗാനങ്ങള്‍, പ്രശസ്ത മെജീഷ്യൻ വക്കീല്‍ ഖാന്‍ അവതരിപ്പിച്ച മായാജാല പ്രകടനങ്ങൾ തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മികവ് കൂട്ടി. ഈസ്റ്റര്‍ വിഭവങ്ങള്‍ കൂടി ഉൾപ്പെടുത്തിയ വിപുലമായ വിഷുസദ്യ ആഘോഷപരിപാടികളിൽ പങ്കെടുത്തവർക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിച്ചു. കാലത്ത് 9 മണിക്ക് തുടങ്ങിയ ആഘോഷപരിപാടികൾ വൈകീട്ട് 6 മണിയോട് കൂടിയാണ് സമാപിച്ചത്.  വൈസ് പ്രസിഡന്റ്മാരായ പത്മനാഭൻ നന്പ്യാർ, ശശികുമാര്‍, ജോയിന്റ് സെക്രട്ടറി ഷിബു, ജോയ്ന്റ് ട്രഷറർ രാജീവ്‌ ഉമ്മന്‍,  ജനറൽ കൺവീനർ നെജീബ് കെ. മൊയ്തീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിത ടീച്ചർ, ബാലൻ, പ്രഭാ സുരേഷ്, വിശ്വനാഥൻ, ഹേമ വിശ്വനാഥൻ, അഫ്സൽ, വിനീത ശരത്ത്, ബഷീര്‍ ചാവക്കാട്, ജിഷ വിനേഷ്, വിപിന്‍, ഗോകില വിപിൻ, ദിനേഷ്, താര ജയശങ്കർ, അഷ്റഫ് അലി, ഫസ്ന അഷ്റഫ് അലി, യുബീഷ്,  ഷീബ ഷിബു, അമീറ ബിന്നി നെജീബ്, സജിത ദിനേഷ്, വിജീവ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Read more

ആകാശത്തു വന്‍ കവര്‍ച്ച; എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനു നഷ്‌ട്ടമായതു രണ്ടരലക്ഷം ഡോളര്‍

ദുബായ്‌: ആകാശത്തു വച്ചു നടന്ന വന്‍ കവര്‍ച്ചയില്‍ യാത്രക്കാരനു നഷ്‌ട്ടമായതു രണ്ടരലക്ഷം ഡോളര്‍. ദുബായില്‍ നിന്നു ഹോങ്‌കോങിലേയ്‌ക്കു പോയ എമിറേറ്റസ്‌ വിമാനത്തില്‍ നിന്ന്‌ തുര്‍ക്കി സ്വദേശിയായ വ്യാപാരിക്കാണ്‌ രണ്ടര ലക്ഷം ഡോളര്‍ നഷ്‌ട്ടമായത്‌. സീറ്റിനു മുകളിലെ ലഗേജ്‌ സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണു പണവും വിലയേറിയ വാച്ചും കവര്‍ന്നത്‌. വിമാനം, ഇറങ്ങി പുറത്തെത്തിയ ശേഷം മാത്രമായയിരുന്നു കവര്‍ച്ച ശ്രദ്ധിയില്‍ പെട്ടത്‌. യാത്രക്കാരന്‍ ഉടന്‍ തന്നെ എമിറേറ്റസ്‌ എയര്‍വേസിനെ വിവരം അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ എമിറേറ്റസ്‌ പോലീസിന്‌ കൈമാറിട്ടുണ്ട്‌. വിമാനത്തില്‍ കവര്‍ച്ച പതിവായിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നു പോലീസ്‌ സംശയിക്കുന്നു.

Read more

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മസ്കറ്റ്: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുവരും. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ഭര്‍ത്താവ് ലിന്‍സണ്  മൃതദേഹത്തിനൊപ്പം വരാനാവില്ല. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കറ്റ് വഴി നെടുമ്പാശേരിയിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റോയല്‍  ഒമാന്‍ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് അറിയിച്ചു.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തും. മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ലിന്‍സണെ ഉടന്‍ നാട്ടിലേക്ക് വിടില്ലെന്ന് ഒമാന്‍ പൊലിസ് അറിയിച്ചു. കേസില്‍ തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസമാകുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ലിന്‍സണ്‍ തോമസിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെങ്കിലും നടപടി ക്രമങ്ങള്‍ തുടരുന്നതിനാലാണ് പുറത്തു വിടാത്തത്. സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ  ഒമ്പത്  ദിവസം മുന്‍പ്   താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്.

പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി ആര്‍ ഒ  ആയ ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ഫ്‌ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍  ചിക്കുവിനെ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാല് മാസം ഗര്‍ഭിണിയായിരുരുന്ന് ചിക്കുവിന്റെ അടിവയറ്റിലും കുത്തേറ്റിരിന്നു. കാതുകളും അറുത്ത നിലയിലായിരുന്നു.

മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അയല്‍വാസിയായ പാകിസ്ഥാന്‍ പൗരനായ യുവാവിനെയും പൊലീസ് ചോദ്യംചെയ്ത് വരുന്നു. ഇതുകൂടാതെ ചിക്കുവും ഭര്‍ത്താവ് ലിന്‍സനുമായും അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ആശുപത്രിയിലെ പുരുഷ ജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.

Read more

സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു

റിയാദ്: ഗള്‍ഫിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളിലൊന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ ശമ്പള കുടിശ്ശികക്കായി ബിന്‍ ലാദിന്‍ ഗ്രൂപ്പിന്‍റെ രാജ്യത്തെ വിവിധ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

സൗദി അറേബ്യയിലെ മാത്രമല്ല ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയാണ് ബിന്‍ ലാദിന്‍ കമ്പനി. വിവിധ പദ്ധതികള്‍ മുടങ്ങിയതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കമ്പനി അമ്പതിനായിരം പേരെ പിരിച്ചു വിട്ടത്. വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസയും നല്‍കി.

എന്നാല്‍ തങ്ങളുടെ ശമ്പളകുടിശ്ശിക കിട്ടാതെ രാജ്യം വിടില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നാലുമാസത്തെ ശമ്പളവും ആനുകൂല്യവുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുള്ളത്.  ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനുമുന്നിലടക്കം രാജ്യത്തെ വിവിധ മേഖലകളിലുള്ള ഓഫീസുകളുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

രണ്ടാഴ്ചക്കുള്ളില്‍ ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കാമെന്ന് കമ്പനി അധികൃതര്‍ വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാന്‍ ഏകദേശം പത്ത് മില്യണ്‍ സൗദി റിയാല്‍ വേണ്ടിവരുമെന്ന് കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.

Read more

ഒമാനിൽ, ഗർഭിണിയായ മലയാളി നേഴ്സിന്റെ കൊലപാതകി പാക്‌ സ്വദേശി. കൊലക്ക് കാരണം മുൻ വൈരാഗ്യം എന്ന് സൂചന.

സലാല: മലയാളി നേഴ്സ് ചിക്കു റോബർട്ട്‌ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അയൽവാസിയായ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞതായി സൂചന. പ്രതി കസ്റ്റടിയിൽ ആയെന്നാണ് ലഭ്യമായ വിവരം. പ്രതിയും ചിക്കുവിന്റെ കുടുംബവുമായി ഏതെങ്കിലും തരത്തിൽ അടുപ്പമോ ബന്ധമോ ഉണ്ടോ എന്നറിയാനാണ് ഭർത്താവ് ലിൻസനെ പോലീസ് കസ്റ്റടിയിൽ എടുത്തിരിക്കുന്നത്.

മോഷണത്തിനായി നടത്തുന്ന കൊലപാതകത്തിനപ്പുറമുള്ള ക്രൂരത കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹത്തോട് പ്രതി കാണിചിട്ടുണ്ടെന്നതാണ് സംഭവത്തിന്‌ പിന്നിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നാ സംശയത്തിലേക്ക് പോലിസിനെ എത്തിച്ചിരിക്കുന്നത്. 5 മാസം ഗർഭിണി ആയിരുന്ന ചിക്കുവിന്റെ അടിവയറ്റിലും നെഞ്ചിലും മുതുകിലും മാരകമായ മുറിവുകൾ ഉൾപ്പെടെ ആകെ 7 മുറിവുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ചെവി അറത്തുമാറ്റിയിരുന്നു. ആഭരണങ്ങൾ കവർന്നിരുന്നു.

സംഭവ ദിവസം 6 മണി വരെ ഭർത്താവ് ലിൻസൺ ചിക്കുവിനോടൊപ്പം ഉണ്ടായിരുന്നു. ലിൻസൺ പുറത്തു പോയി 7 മണിയോടെ മരണവും നടന്നു എന്നാണ് പോലിസ് ഭാഷ്യം. ഇവരുടെ അയൽവക്കത്ത്‌ താമസമായിരുന്ന പ്രതിക്ക് ചിക്കവുമായോ ലിൻസനുമായൊ എന്തെകിലും മുൻപരിചയമൊ വൈരാഗ്യമോ ഉണ്ടായിരുന്നോ എന്നറിയാനാണ് ലിൻസനെ പോലിസ് കസ്റ്റടിയിൽ വെച്ചിരിക്കുന്നത്.

അതെ സമയം, ഇന്നസെന്റ് എം.പി. യുടെ അഭ്യർധന മാനിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ട് ചിക്കുവിന്റെ മൃതദേഹം ചൊവാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അറിയാൻ കഴിയുന്നു. അന്വേഷണം പൂർത്തിയാകും മുന്നേ ലിൻസനു രാജ്യത്തിന് പുറത്തു പോകാൻ തടസ്സമുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നും ഉന്നതതല ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ ലിൻസനു യാത്രാനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ പോലീസിന്റെ തീരുമാനം ഉടനുണ്ടാകും.

Read more

കുവൈറ്റില്‍ നിന്നും ബാസ്ക്കറ്റ്ബോളില്‍ താരമാകുന്നു ക്നാനായ സമുദായംഗം സനു ബെന്നി

കുവൈറ്റില്‍ നിന്നും ബാസ്ക്കറ്റ്ബോളില്‍ താരമാകുന്നു ക്നാനായ സമുദായംഗം സനു ബെന്നി
അനില്‍ മറ്റത്തിക്കുന്നേല്‍
കുവൈറ്റ്: കായിക രംഗത്ത് അഭിമാനമായ നിരവധി ക്നാനായ സമുദായാംഗങ്ങളെ ക്നാനായ വോയിസ് ഈയിടെ പരിചയപ്പെടുത്തിയിരുന്നു. ഇത്തവണ ക്നാനായ സമുദായത്തിന് അഭിമാനവുകായാണ് കുവൈറ്റിലെ ക്നാനായ സമുദായംഗമായ സനു ബെന്നി. കുവൈറ്റില്‍ വച്ച് സംഘടിപ്പിച്ച  ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്റെ നാലാമത് ഇന്‍റര്‍ സ്കൂള്‍ മെഗാ ബാസ്ക്കറ്റ് ബോളില്‍ 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ടൂര്‍ണമെന്റിന്റെ താരമായി (Player of the tournament) തെരെഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് ക്നാനായ സമുദായത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നത്.കുവൈറ്റില്‍ ജലീബിലെ യുണെറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ 11 ഗ്രേഡില്‍ പഠിക്കുന്ന സനു കല്ലറ പുത്തെന്‍പള്ളി ഇടവക ആശാരികുറ്റെല്‍ ബെന്നി സിറിയക്ക് & ലൌസിമോള്‍ ബെന്നിയുടെയും പുത്രനാണ്.  യുണെറ്റഡ് ഇന്ത്യന്‍ സ്കൂളിലെ  സനു ഉള്‍പ്പെട്ട ടീം 19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓപ്പണ്‍ ടൂര്‍ണമെന്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. തുടക്കം മുതല്‍ ഫൈനല്‍ വരെ എല്ലാ ഘട്ടത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് സനു വഹിച്ചത്. അതിനുള്ള അംഗീകാരം കൂടിയായിരുന്നു Player of the Tournament പുരസ്കാരം. മികച്ച ഷൂട്ടര്‍ എന്നത് കൂടാതെ മികച്ച ടീം വര്‍ക്കോടുകൂടി ഏവര്‍ക്കും മാതൃകയായ സനു, അര്‍ഹിച്ച അംഗീകാരം കൂടിയായി പുരസ്കാരം മാറി. എതിരാളികളെ അതിശയിപ്പിക്കുന്ന പന്തടക്കത്തോടെ മുന്നേറിയ സനു ചില ഘട്ടങ്ങളില്‍ എതിര്‍ ടീമിനെ നിഷ്പ്രഭരാക്കിമാറ്റുകയായിരുന്നു. കുവൈറ്റിലെ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷനിലും കുവൈറ്റ് കെ സി വൈ എല്‍ ലും പ്രവര്‍ത്തിക്കുന്ന സനുവിന്റെ ഏക സഹോദരി ശ്രുതി ബെന്നി പൂനയില്‍ ബി എ ആര്‍ക്കിടെക്കിന് പഠിക്കുന്നു.

കുവൈറ്റ്: കായിക രംഗത്ത് അഭിമാനമായ നിരവധി ക്നാനായ സമുദായാംഗങ്ങളെ ക്നാനായ വോയിസ് ഈയിടെ പരിചയപ്പെടുത്തിയിരുന്നു. ഇത്തവണ ക്നാനായ സമുദായത്തിന് അഭിമാനവുകായാണ് കുവൈറ്റിലെ ക്നാനായ സമുദായംഗമായ സനു ബെന്നി. കുവൈറ്റില്‍ വച്ച് സംഘടിപ്പിച്ച  ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്റെ നാലാമത് ഇന്‍റര്‍ സ്കൂള്‍ മെഗാ ബാസ്ക്കറ്റ് ബോളില്‍ 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ടൂര്‍ണമെന്റിന്റെ താരമായി (Player of the tournament) തെരെഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് ക്നാനായ സമുദായത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നത്.കുവൈറ്റില്‍ ജലീബിലെ യുണെറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ 11 ഗ്രേഡില്‍ പഠിക്കുന്ന സനു കല്ലറ പുത്തെന്‍പള്ളി ഇടവക ആശാരികുറ്റെല്‍ ബെന്നി സിറിയക്ക് & ലൌസിമോള്‍ ബെന്നിയുടെയും പുത്രനാണ്.  യുണെറ്റഡ് ഇന്ത്യന്‍ സ്കൂളിലെ  സനു ഉള്‍പ്പെട്ട ടീം 19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓപ്പണ്‍ ടൂര്‍ണമെന്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. തുടക്കം മുതല്‍ ഫൈനല്‍ വരെ എല്ലാ ഘട്ടത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് സനു വഹിച്ചത്. അതിനുള്ള അംഗീകാരം കൂടിയായിരുന്നു Player of the Tournament പുരസ്കാരം. മികച്ച ഷൂട്ടര്‍ എന്നത് കൂടാതെ മികച്ച ടീം വര്‍ക്കോടുകൂടി ഏവര്‍ക്കും മാതൃകയായ സനു, അര്‍ഹിച്ച അംഗീകാരം കൂടിയായി പുരസ്കാരം മാറി. എതിരാളികളെ അതിശയിപ്പിക്കുന്ന പന്തടക്കത്തോടെ മുന്നേറിയ സനു ചില ഘട്ടങ്ങളില്‍ എതിര്‍ ടീമിനെ നിഷ്പ്രഭരാക്കിമാറ്റുകയായിരുന്നു. കുവൈറ്റിലെ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷനിലും കുവൈറ്റ് കെ സി വൈ എല്‍ ലും പ്രവര്‍ത്തിക്കുന്ന സനുവിന്റെ ഏക സഹോദരി ശ്രുതി ബെന്നി പൂനയില്‍ ബി എ ആര്‍ക്കിടെക്കിന് പഠിക്കുന്നു.

Read more

കരുണയുടെ തൂവൽ സ്പർശമായി കുവൈറ്റ് KCYL ന്റെ "കാരുണ്യ സ്പർശത്തിനു" തുടക്കം

കരുണയുടെ തൂവൽ സ്പർശമായി കുവൈറ്റ് KCYL ന്റെ "കാരുണ്യ സ്പർശത്തിനു" തുടക്കം 
കുവൈറ്റ്: കുവൈറ്റ്‌, അറുനുറ്റിമംഗലം KCYL യുണിറ്റുകൾ ചേർന്ന് നടത്തിയ ഫുട്ബോൾ ടൂർണമെന്റ് വൻ വിജയമായി തീർന്നപ്പോൾ, ആ കൂട്ടായ്മയുടെ വിജയം നന്മയിലേക്ക്. ടൂർണമെന്റിന്റെ രജിസ്ട്രഷൻ തുക മുഴുവനും കുവൈറ്റ്‌ KCYL ന്റെ ചാരിറ്റി പദ്ധതിയായ കാരുണ്യ സ്പരർശത്തിലൂടെ, രൂപതയിൽ നിന്നും തിരഞെടുക്കപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്കുന്ന 5 കുട്ടികൾക്ക് 5000 രൂപ വീതം നൽകി കാരുണ്യ സ്പർശത്തിന്റെ കൈത്താങ്ങാവുകയാണ് കുവൈറ്റ് കെ സി വൈ എല്‍. KCYL അതിരൂപത ചാപ്ലെയിന്‍ ഫാ. സൈമൺ പുല്ലാട്ടിന്റെ കയ്യില്‍ നിന്നും കരിപ്പാടം , പുഴിക്കോല്‍ ,ഞീഴൂർ , തോട്ടറ , അറുനൂറ്റിമംഗലം എന്നി ഇടവകകളിലെ KCYL പ്രസിഡന്റ്, ഇടവക വികാരി എന്നിവർ കുട്ടികൾക്കായി തുക ഏറ്റുവാങ്ങി. ക്നാനായ സമുദായത്തിലെ സാധാരണ യുവജനങ്ങളുടെ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ടുള്ള കരുണയുടെ തൂവൽ സ്പർശമായ "കാരുണ്യ സ്പർശം "എന്ന പദ്ധതിക്ക് അങ്ങിനെ മികച്ച തുടക്കമായി.

കുവൈറ്റ്: കുവൈറ്റ്‌, അറുനുറ്റിമംഗലം KCYL യുണിറ്റുകൾ ചേർന്ന് നടത്തിയ ഫുട്ബോൾ ടൂർണമെന്റ് വൻ വിജയമായി തീർന്നപ്പോൾ, ആ കൂട്ടായ്മയുടെ വിജയം നന്മയിലേക്ക്. ടൂർണമെന്റിന്റെ രജിസ്ട്രഷൻ തുക മുഴുവനും കുവൈറ്റ്‌ KCYL ന്റെ ചാരിറ്റി പദ്ധതിയായ കാരുണ്യ സ്പരർശത്തിലൂടെ, രൂപതയിൽ നിന്നും തിരഞെടുക്കപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്കുന്ന 5 കുട്ടികൾക്ക് 5000 രൂപ വീതം നൽകി കാരുണ്യ സ്പർശത്തിന്റെ കൈത്താങ്ങാവുകയാണ് കുവൈറ്റ് കെ സി വൈ എല്‍. KCYL അതിരൂപത ചാപ്ലെയിന്‍ ഫാ. സൈമൺ പുല്ലാട്ടിന്റെ കയ്യില്‍ നിന്നും കരിപ്പാടം , പുഴിക്കോല്‍ ,ഞീഴൂർ , തോട്ടറ , അറുനൂറ്റിമംഗലം എന്നി ഇടവകകളിലെ KCYL പ്രസിഡന്റ്, ഇടവക വികാരി എന്നിവർ കുട്ടികൾക്കായി തുക ഏറ്റുവാങ്ങി. ക്നാനായ സമുദായത്തിലെ സാധാരണ യുവജനങ്ങളുടെ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ടുള്ള കരുണയുടെ തൂവൽ സ്പർശമായ "കാരുണ്യ സ്പർശം "എന്ന പദ്ധതിക്ക് അങ്ങിനെ മികച്ച തുടക്കമായി.

Read more

നഴ്‌സിങ് ജോലി: വിദേശികളെ ഒഴിവാക്കാൻ യുഎഇ

ദുബായ്∙ നഴ്‌സിങ് ജോലിയിലേക്കു സ്വദേശികളെ ആകർഷിക്കാനുള്ള കർമപരിപാടികൾ ഊർജിതമാക്കാൻ യുഎഇ തീരുമാനം. യോഗ്യതയും മികച്ച പരിശീലനവും നേടിയ സ്വദേശി നഴ്‌സുമാരെ കൂടുതലായി നിയമിച്ച് ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കാമെന്നാണു പ്രതീക്ഷ. ഇതിനായി മികച്ച വിദ്യാഭ്യാസസ്‌ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും സജ്‌ജമാക്കുകയും രാജ്യാന്തര തലത്തിൽ സഹകരിക്കുകയും ചെയ്യും. രാജ്യത്തിനകത്തുതന്നെ മികച്ച വിദ്യാഭ്യാസ–പരിശീലന സംവിധാനമൊരുക്കി അതിന്റെ നേട്ടം പൂർണമായും രാജ്യത്തിനു സംവിധാനമുണ്ടാക്കാനും യുഎഇ വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നഴ്‌സിങ് മേഖലയിൽ വൻസാധ്യതകൾ തുറന്നുകിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. നിലവിൽ സർക്കാർ ആശുപത്രികളിലെ സ്വദേശി നഴ്‌സുമാരുടെ എണ്ണം ആകെയുള്ളതിന്റെ അഞ്ചുശതമാനം മാത്രമാണ്.  ഇതു വർധിപ്പിക്കും.  ചികിൽസയ്‌ക്കും മറ്റുമായി യുഎഇയിൽ  വരുന്നവരിൽ ഭൂരിഭാഗവും അറബ് മേഖലയിൽ നിന്നുള്ളവരാണ്. കൂടുതൽ സ്വദേശി നഴ്‌സുമാരുണ്ടാകുന്നതു രോഗികൾക്കു സഹായകമാകും എന്നാണു വിലയിരുത്തൽ. നഴ്‌സിങ്‌ ജോലി എല്ലാ അർഥത്തിലും കൂടുതൽ ആകർഷകമാക്കുക എന്നതാണു നയം. ഇതര ജിസിസി–പാശ്‌ചാത്യ രാജ്യങ്ങളിലേക്കാൾ സേവന–വേതന വ്യവസ്‌ഥകൾ കൂടുതൽ ആകർഷകമാക്കും. സ്വകാര്യമേഖലയിലും ധാരാളം അവസരങ്ങളുണ്ടാകും.

Read more

Copyrights@2016.