gulf live Broadcasting

യു എ ഇ ക്‌നാനായ കുടുംബസംഗമം നവംബര്‍ 24 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യുഎ ഇ യിലെ ക്നാനായ കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണർവ്വ് - 2017 വാർഷിക സംഗമത്തിനു ഇനിയും ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.നവംബര് 24 വെള്ളിയാഴ്ച്ച അജ്‌മാൻ റമദാ ഹോട്ടലിൽ വെച്ചു നടക്കുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തി ആയതായി സംഘാടകരായ ഷാർജ യൂണിറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഷിജോ കുരിയൻ    ഓലിക്കുന്നേൽ  അറിയിച്ചു.
ഷാർജാ കുടുംബ യോഗത്തിന്റെ ആതിഥേയത്വത്തിൽ കെസിസി യുഎ ഇ നടത്തുന്ന വാർഷിക സംഗമം  യുണൈറ്റഡ് അറബ് എമിരേറ്റ്സ്ലെ ആറു യൂണിറ്റു അംഗങ്ങളുടെ  സംഗമ വേദിയാണ്.
ഷാർജ കുടുംബ നാഥൻ ഷിബു സ്റ്റീഫൻ കിഴക്കേ പനന്താനത്ത് അദ്ധ്യക്ഷത വഹിക്കും.അഭിവന്ദ്യ മൂലക്കാട്ടു പിതാവ് സംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും. അറേബ്യൻ വികാരിയാത്തു ബിഷപ്പ് പോൾ ഹിൻഡർ, ഷാർജ പള്ളി വികാരി ഫാദർ വർഗീസ് ചെമ്പോല,ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്സ് MLA, മോൻസ് ജോസഫ് MLA ,ബിസിഎം കോളേജ് പ്രിൻസിപ്പാൾ Dr .Sr ബെറ്റസി,കെസിസി  മിഡിൽ ഈസ്റ്റ് ചെയര്മാന് റ്റോമി പ്രാലടിയിൽ,DKCC ജോയിന്റ് സെക്രട്ടറിയും കെസിസി യുഎ ഇ ചെയർമാനും ആയ വിൻസെന്റ് വലിയവീട്ടിൽ അബുദാബി പ്രസിഡന്റ് ബിജി കണ്ടോത്തു,ദുബായ് പ്രസിഡന്റ് റെജി വടകര,അലൈൻ പ്രസിഡന്റ് ജോബി കൂവകാട്ടിൽ ,റാസ് അൽ ഖൈമ പ്രസിഡന്റ് ബിനോ സ്റ്റീഫൻ പഴുക്കത്താറായിൽ ,ഫുജൈറ പ്രസിഡന്റ് ഫിലിപ്പ് 
കദളിക്കാട്ടിൽ എന്നിവരും പങ്കെടുക്കും.

യുഎ ഇ യിലെ ക്നാനായ കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണർവ്വ് - 2017 വാർഷിക സംഗമത്തിനു ഇനിയും ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.നവംബര് 24 വെള്ളിയാഴ്ച്ച അജ്‌മാൻ റമദാ ഹോട്ടലിൽ വെച്ചു നടക്കുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തി ആയതായി സംഘാടകരായ ഷാർജ യൂണിറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഷിജോ കുരിയൻ    ഓലിക്കുന്നേൽ  അറിയിച്ചു.ഷാർജാ കുടുംബ യോഗത്തിന്റെ ആതിഥേയത്വത്തിൽ കെസിസി യുഎ ഇ നടത്തുന്ന വാർഷിക സംഗമം  യുണൈറ്റഡ് അറബ് എമിരേറ്റ്സ്ലെ ആറു യൂണിറ്റു അംഗങ്ങളുടെ  സംഗമ വേദിയാണ്.

ഷാർജ കുടുംബ നാഥൻ ഷിബു സ്റ്റീഫൻ കിഴക്കേ പനന്താനത്ത് അദ്ധ്യക്ഷത വഹിക്കും.അഭിവന്ദ്യ മൂലക്കാട്ടു പിതാവ് സംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും. അറേബ്യൻ വികാരിയാത്തു ബിഷപ്പ് പോൾ ഹിൻഡർ, ഷാർജ പള്ളി വികാരി ഫാദർ വർഗീസ് ചെമ്പോല,ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്സ് MLA, മോൻസ് ജോസഫ് MLA ,ബിസിഎം കോളേജ് പ്രിൻസിപ്പാൾ Dr .Sr ബെറ്റസി,കെസിസി  മിഡിൽ ഈസ്റ്റ് ചെയര്മാന് റ്റോമി പ്രാലടിയിൽ,DKCC ജോയിന്റ് സെക്രട്ടറിയും കെസിസി യുഎ ഇ ചെയർമാനും ആയ വിൻസെന്റ് വലിയവീട്ടിൽ അബുദാബി പ്രസിഡന്റ് ബിജി കണ്ടോത്തു,ദുബായ് പ്രസിഡന്റ് റെജി വടകര,അലൈൻ പ്രസിഡന്റ് ജോബി കൂവകാട്ടിൽ ,റാസ് അൽ ഖൈമ പ്രസിഡന്റ് ബിനോ സ്റ്റീഫൻ പഴുക്കത്താറായിൽ ,ഫുജൈറ പ്രസിഡന്റ് ഫിലിപ്പ് കദളിക്കാട്ടിൽ എന്നിവരും പങ്കെടുക്കും.

Read more

കെ.കെ.ബി സ്പോർട്സ് ക്ലബ്ബിന് നവനേതൃത്വം

കെ.കെ.ബി സ്പോർട്സ് ക്ലബ്ബിന് നവനേതൃത്വം

കുവൈത്ത് സിറ്റി: അബ്ബാസ്സിയ ഹൈഡേൻ ഓഡിറ്റോറിയത്തില്‍ ഒക്ടോബർ 26 ന് ചേര്‍ന്ന കെ കെ ബി വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ 2017-2018 വര്‍ഷത്തേക്കുള്ള കെ.കെ.ബി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി തോമസ് ജേക്കബ്ബ് അരീക്കര ,സെക്രട്ടറിയായി ബിനോ ജോർജ്ജ് പയ്യാവൂർ, ട്രഷറാർ ആയി രെഞ്ജു ജോൺ കരിപ്പാടം, P R O ആയി ബിനോയി മുട്ടം എന്നിവരേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കെ.കെ.ബി പ്രസിഡന്റ് രെഞ്ചു തോമസ് ഉദ്ഘാടനം നിര്‍വഹിച്ച ജനറല്‍ ബോഡിയില്‍ സെക്രട്ടറി മനു ജോസ് സ്വാഗതവും മെജിത്ത് ജേക്കബ്ബ്, ബിനോയി ജോൺ എന്നിവർ ആശംസയും നേർന്നു.ശബ്ദ വിസ്മയം കൊണ്ട് വടംവലി രംഗത്ത് അവിസ്മരണീയമായ പ്രകടനം കാഴ്ച്ചവയ്ക്കുന്ന അവാസ് കടവല്ലൂരിനെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.

കുവൈറ്റിലെ സീസണിലെ രണ്ടു മൽസരങ്ങളിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ച വച്ച ക്ലബ്ബിലെ എല്ലാ വലിക്കാരേയും ചടങ്ങിൽ മെഡൽ നൽകി ആദരിച്ചു. പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുകയും തോമസ് അരീക്കര മുന്നോട്ടുള്ള കെ കെ ബി യുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുയേയും സഹകരണങ്ങൾ ആവശ്യപ്പെടുകയും തുടർന്നുള്ള കെ കെ ബി യുടെ വളർച്ചയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അംഗങ്ങളിൽ നിന്നും സ്വീകരിക്കുകയും ചെയ്തു.

ഡിലൈറ്റ് ഓർക്കസ്ട്ര നടത്തിയ സംഗീത വിരുന്നും സ്വാദിഷ്ടമായ സദ്യയ്ക്കും ശേഷമാണ് യോഗം അവസാനിച്ചത്. ജോബി കുളക്കാട്ട് ചടങ്ങുകൾ നിയന്ത്രിക്കുകയും ബിനു ജോസഫ് നന്ദിയും പറഞ്ഞു.

Read more

ബിനീഷ് ഉഴവൂർ അവതരിപ്പിക്കുന്ന മാഷപ്പ് വീഡിയോ നവംബർ 24 ന് റിലീസ്

ബിനീഷ് ഉഴവൂർ ഇറക്കുന്ന മാഷപ്പ് വീഡിയോ നവംബർ 24 നെ റിലീസ് ചെയുവാൻ പോകുന്നവെന്ന കാര്യം നിങ്ങളെ എല്ലാവരെയും വളരെ സന്തോഷത്തോടെ അറിയിക്കുന്നു ആയതിനാൽ നിങ്ങളുടെ എല്ലാ സപ്പോർട്ടും പ്രാത്ഥനയും അദ്ദേഹത്തിന്റെ ഉണ്ടായിയിരിക്കണമെന്നു വിനീതമായി അപേഷിക്കുന്നു.
സോണൽ ചേലമലയിൽ 

ബിനീഷ് ഉഴവൂർ ഇറക്കുന്ന മാഷപ്പ് വീഡിയോ നവംബർ 24 നെ റിലീസ് ചെയുവാൻ പോകുന്നവെന്ന കാര്യം നിങ്ങളെ എല്ലാവരെയും വളരെ സന്തോഷത്തോടെ അറിയിക്കുന്നു ആയതിനാൽ നിങ്ങളുടെ എല്ലാ സപ്പോർട്ടും പ്രാത്ഥനയും അദ്ദേഹത്തിന്റെ ഉണ്ടായിയിരിക്കണമെന്നു വിനീതമായി അപേഷിക്കുന്നു.

സോണൽ ചേലമലയിൽ 

Read more

അൽമാസ്സ്‌ കുവൈറ്റ് മെഗാ ഇവന്റ് | Now Live on Knanayavoice

കുവൈറ്റ്: അലുംനി അസോസിയേഷന് ഓഫ് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂര് കുവൈറ്റ് ചാപ്റ്റർ (അൽമാസ്സ്‌ കുവൈറ്റ്) ന്റെ 2017 ലെ മെഗാ ഇവന്റ് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ റിട്ടയേർഡ് പ്രിൻസിപ്പാൾ പ്രൊഫസർ ഫ്രാൻസിസ് സിറിയക് ഉദ്‌ഘാടനം ചെയ്യും.

ജനനം താമര കുളത്തിനായതിനാൽ മുത്തച്ഛനാൽ ചെന്താമര എന്ന പേര് ലഭിക്കുകയും, കലാഭവൻ മണിക്ക് "ആരാരും ആവാത്ത കാലത്തു ഞാനന്ന് ഓട്ടി നടന്നു വണ്ടീ" എന്ന സൂപ്പർ ഹിറ്റ് ഗാനം രചിച്ചു നൽകി മണിച്ചേട്ടന്റെ ഇഷ്ട തോഴനായി മാറുകയും, നിരവധി നാടൻ പാട്ടുകൾ രചിക്കുകയും, ആലപിക്കുകയും ചെയ്ത ചെന്താമര മണിത്താമരയായി കുവൈറ്റിൽ അൽമാസിന്റെ വേദിയിലേക്ക് നവംബർ 17 നു എത്തുന്നു.

കൂടാതെ വയലിൻ കൊണ്ട് മാസ്മരികത തീർക്കുന്ന യുവ പ്രതിഭ, റ്റി.വി ഷോകളിലെ രോമാഞ്ചം, യുവ ഹൃദയങ്ങൾ മുതൽ സംഗീതം ആസ്വദിക്കാൻ കഴിയുന്ന ഏവരിലും നക്ഷത്ര ശോഭ ചൊരിയാൻ കെൽപ്പുള്ള അതുല്യ പ്രതിഭ ശബരീഷ് പ്രഭാകരോടൊപ്പം വേദികൾ പങ്കിടുന്ന കീ ബോർഡിസ്റ്റും സന്തത സഹചാരിയും, മാന്ത്രിക വിരലുകൾ കൊണ്ട് ആസ്വാദകരെ ആനന്ദ നിർവൃതിയണിയുക്കുന്ന അതുല്യ പ്രതിഭയായ സുമേഷ് ആനന്തും അൽമാസിന്റെ വേദികളെ പുളകമണിയ്ക്കാൻ എത്തുന്നു.

കുവൈറ്റിൽ നിന്നുള്ള എവർ ഗ്രീൻ പ്രതിഭകൾ അരുൺ നായരും, സിജിതാ രാജേഷും മൃതങ്കവും, വീണയായും ഒരുമിച്ചു സംവദിക്കുന്നു. കൂടാതെ കൊച്ചു കലാകാരൻമാരുടെ പ്രതിഭാ വൈഭവും കൂടി അൽമാസ്സ്‌ 2017 ന്റെ വേദികളെ പുളകമണിയ്ക്കുന്ന അവസരത്തിൽ വൈവിധ്യമാർന്ന ഈ കലാവിരുന്ന് ആസ്വദിക്കുവാൻ കുവൈത്തിലെ എല്ലാ കുടുംബങ്ങളുടെയും ക്ഷണിക്കുന്നതായി അൽമാസ് ഭാരവാഹികൾ അറിയിച്ചു

Read more

നാലാമത് ജിമ്മി ജോർജ്ജ് വോളി 2017 യിൽ അൽമാസ്സ് കുവൈറ്റിന് തകർപ്പൻ വിജയം

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത നാലാമത്ത് ജിമ്മി ജോർജ്ജ് വോളി 2017 യിൽ അൽമാസ്സ് കുവൈറ്റന് തകർപ്പൻ വിജയം. കുവൈറ്റ് ഇന്ത്യൻ വോളിബോൾ അസോസിയേഷനും ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ കുവൈത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത്ത് ജിമ്മി ജോർജ്ജ് 2017 വോളിബോൾ മൽസരത്തിൽ അൽമാസ്സ് കുവൈത്ത് (അലുംനി അസോസിയേഷന് ഓഫ് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂര് കുവൈറ്റ് ചാപ്റ്റർ) ടീം മൂന്നാം സ്ഥാനം നേടി.

ഉഴവൂർ ഇടവക അംഗമായ ടീജി ഇലവുങ്കൽ ക്യാപ്റ്റനായുള്ള അൽമാസ്സ് ടീം റോയൽ അബ്ബാസിയ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മൂന്നാം സ്ഥാനത്തിന്റെ വിജയ കീരീടം സ്വന്തമാക്കിയത്. ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച്, കുവൈറ്റ് ഇന്ത്യൻ വോളിബോൾ അസോസിയേഷനും ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികൾക്കും പ്രമുഖ വോളിബോൾ ക്ലബുകൾക്കും വേണ്ടി സംഘടിപ്പിച്ച വാശിയേറിയ നാലാമത്ത് ജിമ്മി ജോർജ്ജ് വോളിബോൾ മത്സരം നേരിട്ട് കാണാനും പ്രോൽസാഹിപ്പിക്കാനും കൈ പന്ത് പ്രേമികളുടെ വൻനിര തന്നെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു കേരളത്തിൽ നിന്ന് എത്തിയ മികച്ച താരങ്ങൾ ടൂർണ്ണമെൻറിലെ പ്രധാന സാന്നിധ്യമായത് കാണികളിൽ ആവേശത്തിര ഉണർത്തി.

Read more

ഉണർവ്വ് -2017 U A E ക്നാനായ കുടുംബ സംഗമം നവംബർ 24ന്

ഉണർവ്വ് -2017 U A E ക്നാനായ കുടുംബ സംഗമം 

യുഎ ഈ ക്‌നാനായ കുടുംബ സംഗമം ഉണർവ്വ് - 2017 നവംബർ 
24 നു വെള്ളിയാഴ്ച്ച അജ്‌മാൻ റമദാ ഹോട്ടലിൽ വെച്ചു നടത്തപ്പെടും എന്ന് കെസിസി യുഎ ഇ ചെയര്മാന് വി.സി.വിൻസെന്റ് വലിയവീട്ടിൽ അറിയിച്ചു..
ഷാർജാ കുടുംബ യോഗത്തിന്റെ ആതിഥേയത്വത്തിൽ 
കെസിസി യുഎ ഇ നടത്തുന്ന വാർഷിക സംഗമം  
യുണൈറ്റഡ് അറബ് എമിരേറ്റ്സ്ലെ ആറു യൂണിറ്റു അംഗങ്ങളുടെ  
സംഗമ വേദിയാണ്.
ഷാർജ കുടുംബ നാഥൻ ഷിബു സ്റ്റീഫൻ കിഴക്കേപനന്താനത്ത് അദ്ധ്യക്ഷത വഹിക്കും.അഭിവന്ദ്യ മൂലക്കാട്ടു പിതാവ് സംഗമത്തിന്റെ ഉദ്‌ഘാടനം 
നിർവഹിക്കും. അറേബ്യൻ വികാരിയാത്തു ബിഷപ്പ് പോൾ 
ഹിൻഡർ, ഷാർജ പള്ളി വികാരി ഫാദർ വർഗീസ് ചെമ്പോല,ക്നാനായ 
കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ് 
എക്സ് MLA,മോൻസ് ജോസഫ് MLA ,ബിസിഎം കോളേജ് പ്രിൻസിപ്പാൾ 
Dr .Sr ബെറ്റസി,കെസിസി Middle ഈസ്റ്റ് ചെയര്മാന് റ്റോമി പ്രാലടിയിൽ,DKCC ജോയിന്റ് സെക്രട്ടറിയും കെസിസി യുഎ ഇ ചെയർമാനും ആയ വിൻസെന്റ് വലിയവീട്ടിൽ അബുദാബി പ്രസിഡന്റ് ബിജി കണ്ടോത്തു,ദുബായ് പ്രസിഡന്റ് റെജി 
വടകര,അലൈൻ പ്രസിഡന്റ് ജോബി കൂവതടത്തിൽ,റാസ് അൽ 
ഖൈമ പ്രസിഡന്റ് ബിനോ സ്റ്റീഫൻ,ഫുജൈറ പ്രസിഡന്റ് ഫിലിപ്പ് 
കദളിക്കാട്ടിൽ എന്നിവരും പങ്കെടുക്കും.സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നു എന്ന് പ്രോഗ്രാം  കമ്മിറ്റി  കൺവീനർ ഷിജോ കുരിയൻ ഒലിക്കുന്നേൽ അറിയിച്ചു.

Read more

സമുദായ ബോധവൽക്കരണസെമിനാറും, പ്രത്യേകജനറൽ ബോർഡ് മീറ്റിങ്ങും "

> സമുദായ ബോധവൽക്കരണ
> സെമിനാറും, പ്രത്യേക
> ജനറൽ ബോർഡ്
> മീറ്റിങ്ങും "
> കെ.കെ.സി.എ
> പ്രത്യേക ജനറൽ ബോർഡ്
> മീറ്റിങ്ങും, ബൈബിൾ
> അധിഷ്ഠിതമായ
> ക്ലാസും, സമുദായ
> ബോധവൽക്കരണ ക്ലാസും
> നവംബർ 24 ന് ഉച്ചകഴിഞ്ഞ്
> 3 മണിമുതൽ സാൽമിയ
> ഇന്ത്യൻ
> കമ്മ്യൂണിറ്റി
> സ്കൂളിൽ വച്ച്
> നടത്തപ്പെടുന്നു. 
> കപ്പൂച്ചിൻ
> സഭാംഗവും, കരിങ്കുന്നം
> ഇടവകാംഗവുമായ ഫാ.ജോൺ
> ചോള്ളാനിയിൽ നയിക്കുന്ന
> ക്ലാസ്സിലേക്കും,
> കെ.കെ.സി.എ യുടെ
> പ്രത്യേക ജനറൽ ബോർഡ്
> മീറ്റിങ്ങിലേക്കും എല്ലാവരേയും
> സ്വാഗതം
> ചെയ്യുന്നു

കെ.കെ.സി.എപ്രത്യേക ജനറൽ ബോർഡ് മീറ്റിങ്ങും, ബൈബിൾഅധിഷ്ഠിതമായക്ലാസും, സമുദായബോധവൽക്കരണ ക്ലാസും നവംബർ 24 ന് ഉച്ചകഴിഞ്ഞ്3 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റിസ്കൂളിൽ വച്ച്നടത്തപ്പെടുന്നു. കപ്പൂച്ചിൻസഭാംഗവും, കരിങ്കുന്നം ഇടവകാംഗവുമായ ഫാ.ജോൺചോള്ളാനിയിൽനയിക്കുന്ന ക്ലാസ്സിലേക്കും,കെ.കെ.സി.എ യുടെപ്രത്യേക ജനറൽ ബോർഡ്മീറ്റിങ്ങിലേക്കും എല്ലാവരേയും സ്വാഗതംചെയ്യുന്നു.

Read more

ക്നാനായ യുവജന സംഗമത്തിന് വേദിയോരുക്കി കുവൈറ്റ്‌ കെ.സി.വൈ.എൽ

കുവൈറ്റ് : മാമലയോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ചു ലോകത്തിന്റെ നാനാവശങ്ങളിൽ പൂർണ വംശശുദ്ധിയോടെ സ്വവംശ വിവാഹദിഷ്ഠിതമായ പൈതൃക പാരമ്പര്യത്തിൽ അടിയുറച്ചു, നിറഞ്ഞ തേജസോടെ പ്രയാണം തുടരുന്ന ക്നാനായ സമുദായത്തിന്റെ നട്ടെല്ലായി നിലനിൽക്കുന്ന കെ.സി.വൈ.ൽ ന്റെ യശസ് വാനോളം ഉയർത്തുവനായി കുവൈറ്റ് കെ.സി.വൈ.ൽ നന്മയുടെ നിലാവിൽ അറുന്നൂറ്റിമംഗലം പള്ളിയുടെ അങ്കണത്തിൽ അണിയിച്ചൊരുക്കുന്ന ക്നാനായ യുവജന സൗഹൃദ സംഗമ സന്ധ്യ " തൊമ്മനും മക്കളും " ,( Kuwait KCYL Event Night 2K17).

കുവൈറ്റ്‌ കെ.സി.വൈ.ൽ അണിയിച്ചൊരുക്കുന്ന ക്നാനായ യുവജന സൗഹൃദ സംഗമ സന്ധ്യയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ യുവജനങ്ങളും ഡിസംബർ 5 ന് മുൻപ് ഫൊറാന പ്രസിഡന്റ്‌മാരുടെ കൈയിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്,

Sibin Abraham : +96550394945

Thomas Babu : +96567687183

Jince George :+919656642293

Cyriac Raju : +917560914199

Jini Jijo : +918606176292

Read more

കുവൈറ്റ്‌ കെ.സി.വൈ.എൽ "യുവശക്തി 2017" ഡിസംബർ 3 ന്

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികം "യുവശക്തി 2017" ഡിസംബർ 3 വൈകുന്നേരം 5.30 ന് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു.
കുവൈറ്റിലുള്ള ക്നാനായ യുവജനങ്ങളെ ഒരു കുടക്കിഴിൽ അണിയിച്ചു നിർത്തുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാര്ഷികത്തിലേക്കു കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജങ്ങളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു...

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികം "യുവശക്തി 2017" ഡിസംബർ 3 വൈകുന്നേരം 5.30 ന് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു.കുവൈറ്റിലുള്ള ക്നാനായ യുവജനങ്ങളെ ഒരു കുടക്കിഴിൽ അണിയിച്ചു നിർത്തുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാര്ഷികത്തിലേക്കു കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജങ്ങളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു...

Read more

കെ.സി.സി ഒമാന്‍ ഒാണാഘോഷവും വാര്‍ഷിക കായിക മത്സരങ്ങളും പ്രൗഡഗംഭീരമാക്കി

ഒമാൻ: കെ.സി.സി ഒമാന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മാസം 15-ാം തീയതി ബര്‍ക്കയിലെ അല്‍ അസ്മിഫാമില്‍ വച്ച് ഒമാനിലെ തനിമയില്‍ വളരുന്ന ക്‌നാനായ മക്കള്‍ ഒാണാഘോഷവും വാര്‍ഷിക കായിക മത്സരങ്ങളും നടത്തി. പ്രൗഡഗംഭീരമായ ആഘോഷങ്ങള്‍, ഒട്ടനവധി ക്‌നാനായ സഹോദരങ്ങളുടെ കുടുംബസംഗമമാക്കി മാറ്റി. തനിമയും ഒരുമയും നിറഞ്ഞുനിന്ന ആഘോഷപരിപാടികള്‍ക്ക് കെ.സി.സി ഒമാന്‍ പ്രസിഡന്റ് ശ്രീ ജോഷി എബ്രഹാം തറയില്‍ നേതൃത്വം നല്കി.വൈസ്.പ്രസിഡന്റ ശ്രീ ഷാന്റു ജോസഫ് കോച്ചാപ്പളളില്‍, ജോയിന്റ് സെക്രട്ടറി ശ്രീമതി ജിന്റു സഹീഷ് എന്നിവര്‍ യഥാക്രമം സ്വാഗതവും, നന്ദിയും പറഞ്ഞ് സംസാരിച്ചു. ആഘോഷ ചടങ്ങില്‍ സെക്രട്ടറി ശ്രീ ബിജു പുളിയംതൊട്ടിയില്‍, ശ്രീ ഷാജു ജോസഫ് പനങ്ങാട്ട് എന്നിവര്‍ സംഘടനാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മുതിര്‍ന്നവരുടേയും ,കെ.സി.വൈ.എല്‍ യുവതിയുവാക്കളുടേയും വിവിധ കലാപരിപാടികളും കായിക മത്സരവും വടംവലി മത്സരവും നടത്തപ്പെട്ടു.

 പ്രൗഡഗംഭീരമാക്കി ഒമാന്‍

Read more

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ചിൽഡ്രൻസ് ക്ലബ് ആരംഭിച്ചു

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ചിൽഡ്രൻസ് ക്ലബ് ആരംഭിച്ചു
>
> കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസുകൾ സംഘടിപ്പിക്കുക, അവരുടെ വിവിധങ്ങളായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായി ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ രൂപം കൊടുത്ത ക്യു. കെ. സി. എ. ചിൽഡ്രൻസ് ക്ലബ്ബിന്റെ ഉൽഘാടനവും ആദ്യ പ്രവർത്തനവും ഇൻഡ്യൻ കൾച്ചറൽ സെന്റർ ഹാളിൽ വച്ച് നടത്തപ്പെട്ടു. മുഖ്യാതിഥി ഖത്തർ ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ എം.പി. ഫിലിപ്പ് ചിൽഡ്രൻസ് ക്ലബ്ബിന്റെ ഉൽഘാടനം നിർവ്വഹിക്കുകയും തുടർന്ന് ഏഴു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യതയെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ  അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗതവും കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മുഖ്യാതിഥി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടികൾക്ക് സംഘാടകരായ സിറിയക് ജോസഫ്, സജിമോൾ ഷിബു എന്നിവരും, കമ്മറ്റി അംഗങ്ങൾ  സജി ജോസഫ്, ബിനോയ് ജോൺ, ജോഷി കെ. ജോസഫ്, പിന്റോ ഫിലിപ്പ്, തോമസ് സ്റ്റീഫൻ, ജിനു പോൾ എന്നിവരും നേതൃത്വം നൽകി

കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസുകൾ സംഘടിപ്പിക്കുക, അവരുടെ വിവിധങ്ങളായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായി ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ രൂപം കൊടുത്ത ക്യു. കെ. സി. എ. ചിൽഡ്രൻസ് ക്ലബ്ബിന്റെ ഉൽഘാടനവും ആദ്യ പ്രവർത്തനവും ഇൻഡ്യൻ കൾച്ചറൽ സെന്റർ ഹാളിൽ വച്ച് നടത്തപ്പെട്ടു. മുഖ്യാതിഥി ഖത്തർ ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ എം.പി. ഫിലിപ്പ് ചിൽഡ്രൻസ് ക്ലബ്ബിന്റെ ഉൽഘാടനം നിർവ്വഹിക്കുകയും തുടർന്ന് ഏഴു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യതയെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ  അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗതവും കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മുഖ്യാതിഥി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടികൾക്ക് സംഘാടകരായ സിറിയക് ജോസഫ്, സജിമോൾ ഷിബു എന്നിവരും, കമ്മറ്റി അംഗങ്ങൾ  സജി ജോസഫ്, ബിനോയ് ജോൺ, ജോഷി കെ. ജോസഫ്, പിന്റോ ഫിലിപ്പ്, തോമസ് സ്റ്റീഫൻ, ജിനു പോൾ എന്നിവരും നേതൃത്വം നൽകി

Read more

ദുബായ് കെ.സി.വൈ.എൽ. രക്തദാന ക്യാപ് നടത്തി.

രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം പൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ട് ദുബായ് കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ രക്തദാന ക്യാംപ് ഈ മാസം 27 തിയതി വെള്ളിയാഴ്ച (OCTOBER 27) 11 Am ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ ഉള്ള ബ്ലഡ് ബാങ്കിൽ നടത്തപ്പെട്ടു. KCC UAE ചെയർമാൻ ശ്രീ.വിൻസന്റ് വലിയവീട്ടിൽ മറ്റ് ദുബായ് ക്നാനായ കുടുംബാഗങ്ങൾ ഉൾപ്പെടെ അൻപത്തിയഞ്ചോളം പേർ ഈ പുണ്ണ്യകർമ്മത്തിൽ പങ്കുചേരുകയുണ്ടായി. രക്തദാനത്തിന് ശേഷം ശ്രീ .വിൻസൻറ് വലിയവീട്ടിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ഇനിയും ഇതുപോലുള്ള പുണ്ണ്യകർമ്മങ്ങൾ ദുബായ് കെ.സി.വൈ.എൽ. ന്റെ നേതൃത്വത്തിൽ നടത്തുവാൻ മുൻകൈയെടുക്കണമെന്ന് അദ്ധേഹം ഓർമ്മപ്പെടുത്തി.. ദുബായ് കെ.സി.വൈ.എൽ പ്രസിഡന്റ് സോണൽ ഫിലിപ്പ് ചേലമലയിൽ  നന്ദി പ്രസംഗം നടത്തി.

Read more

കുവൈറ്റ് കെ കെ ബി ക്ക് പുതിയ സാരഥികൾ.

അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ ഒക്ടോബർ 19 വ്യാഴാഴ്ച നടന്ന ജനൽ ബോഡി മീറ്റിംങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തോമസ് ജേക്കബ് പ്രസിഡന്റ്  ബിനോ ജോർജ്ജ് സെക്ക്രട്ടറി  രഞ്ചു ജോൺ ട്രഷറർ  ബിനോയി ജോൺ പി ആർ ഓ 2018 കമ്മറ്റി യിലേക്ക് തിരഞ്ഞെടുത്തു. കുവൈറ്റിലും അമേരിക്കയിലും മികച്ച മൽസരങ്ങൾ കാഴ്ചവെക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത ടീം മാണ് കെ കെ ബി കുവൈറ്റ്  .. കേരളത്തിലെ മികച്ച ടീമുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയും സ്പോൺസർഷിപ്പ് നൽകുന്നതിൽ പ്രാധാന പങ്ക് വഹിക്കാറുണ്ട് കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് കെ കെ ബി. 2018 സീസണിലെ മൽസരങ്ങളിൽ തങ്ങളുടെ ശക്തമായ തിരിച്ചുവരവ് നടത്താൻ നവീന ആശയങ്ങൾക്ക് പ്രസ്തുത യോഗത്തിൽ തിരുമാനമായി. കെ കെ ബി പങ്കെടുത്ത മൽസരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് സമ്മാനങ്ങളും നൽകി തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാവണമെന്ന് പുതിയ കമ്മറ്റിക്കാർ പ്രസ്താവനയിൽ പറഞ്ഞു ജോയൽ  leadership ഡി ലൈറ്റിന്റെ ഗാനമേള ചടങ്ങിന് കൂടുതൽ കൊഴുപ്പേകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടു കൂടി പരിപാടിക്ക് സമാപനമായി.

Read more

കുവൈറ്റ് കോട്ടയം ജില്ലാ ഓണാഘോഷം ഇന്ന് | Live on KVTV.com

കുവൈറ്റ് കോട്ടയം ജില്ലാ ഓണാഘോഷം ഇന്ന് |
അബാസിയ : കുവൈറ്റിൽ ഇനിയും ഓണാഘോഷങ്ങൾ തീരുന്നില്ല. കോട്ടയം ജില്ലാ കാരുടെ ഓണാഘോഷം ഇന്ന് രാവിലെ 9 മുതൽ നടക്കുന്നു. കോട്ടയം ജില്ലക്കാരായ മനോജ് കെ ജയനും കടുത്തുരുത്തി MLA  മോൻസ് ജോസഫും മുഖ്യാതിഥികളാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷം വൈകുന്നേരം 4 മണിവരെ അബാസിയയിലെ ന്യൂ ഭവൻസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. 
ഓണാഘോഷം തത്സമയം KVTV കാണാവുന്നതാണ് 

അബാസിയ : കുവൈറ്റിൽ ഇനിയും ഓണാഘോഷങ്ങൾ തീരുന്നില്ല. കോട്ടയം ജില്ലാ കാരുടെ ഓണാഘോഷം ഇന്ന് രാവിലെ 9 മുതൽ നടക്കുന്നു. കോട്ടയം ജില്ലക്കാരായ മനോജ് കെ ജയനും കടുത്തുരുത്തി MLA  മോൻസ് ജോസഫും മുഖ്യാതിഥികളാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷം വൈകുന്നേരം 4 മണിവരെ അബാസിയയിലെ ന്യൂ ഭവൻസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. 

ഓണാഘോഷം തത്സമയം KVTV.com കാണാവുന്നതാണ് . 

For watching Facebook please click the link below

https://www.facebook.com/kvtvusa/  

Read more

ലളിതഗാനത്തിൽ അജയ്യനായി 15-ാം തവണയും തടത്തിൽ അലക്സ്

കല്ലറ : മിഷന്‍ലീഗ് കോട്ടയം അതിരൂപത കലോത്സവത്തില്‍ തുടർച്ചയായ 15-ാം തവണയും ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടി അലക്‌സ് ചാക്കോ തടത്തിൽ... ഇക്കുറി സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലാണ് വിജയം നേടിയത്. കോട്ടയം അതിരൂപത ബൈബിള്‍ കലോത്സവത്തില്‍ മുന്നു പ്രാവശ്യം കലാപ്രതിഭയായ അലക്സ് സംസ്ഥാന ബൈബിള്‍ കലോത്സവത്തിലും മുന്നു തവണ ലളിതഗാനത്തില്‍ വിജയിയായിട്ടുണ്ട്. സംസ്ഥാന ബൈബിള്‍ കലോത്സവത്തിൽ നമ്മുടെ അതിരൂപത്ക്കായി ലളിതഗാനം, ശാസ്ത്രീയ സംഗീതം, സങ്കീര്‍ത്തനാലാപനം എന്നിവയ്ക്കും‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അലക്‌സ് കല്ലറ പഴയ പള്ളി ഇടവകാംഗമായ തടത്തിൽ ചാക്കോ & ആനി ദമ്പതികളുടെ മകനാണ്.

Read more

കുവൈറ്റിൽ തനിമയുടെ വടംവലി വെള്ളിയാഴ്ച | Live on KVTV.com

കുവൈറ്റ്: മറയില്ലാത്ത മലയാളീ കൂട്ടായ്മ എന്നറിയപ്പെടുന്ന തനിമ യുടെ 13 മത് ദേശിയ വടംവലി മത്സരം ഇന്ന്‌ വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും. പ്രസ്‌തുത വടംവലി മത്സരം തത്സമയം കെ വി ടി വി യിൽ കാണാവുന്നതാണ്.

തത്സമയ സംപ്രേഷണ ത്തിനായി കെ വി ടി വി അംഗങ്ങൾ തയാറായി കഴിഞ്ഞു. കുവൈറ്റ് ക്നാനായ ബ്രെദേഴ്‌സ്‌ 3 ടീമിനെയാണ് മത്സരത്തിനായി അണിനിരത്തുന്നത്. KKB യുടെ കരുത്തന്മാരായ ബി ടീം KVTV ജേഴ്‌സി അണിഞ്ഞായിരിക്കും കളത്തിൽ ഇറങ്ങുക.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വടംവലി മാമാങ്കം keralavoice.in kvtv.com KVTV app in I phone and Andriod, Roku Box IPTV തൽ സമയം കാണാവുന്നതാണ്

Read more

കുവൈറ്റിൽ തനിമയുടെ വടംവലി വെള്ളിയാഴ്ച | Live on KVTV.com

കുവൈറ്റിൽ തനിമയുടെ വടംവലി  വെള്ളിയാഴ്ച 
അബ്ബാസിയ : മറയില്ലാത്ത മലയാളീ കൂട്ടായ്മ എന്നറിയപ്പെടുന്ന തനിമ യുടെ 13 മത് ദേശിയ വടംവലി മത്സരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും . പ്രസ്‌തുത വടംവലി മത്സരം തത്സമയം കെ വി ടി വി യിൽ കാണാവുന്നതാണ്. 
തത്സമയ സംപ്രേഷണ ത്തിനായി കെ വി ടി വി അംഗങ്ങൾ തയാറായി കഴിഞ്ഞു. കുവൈറ്റ് ക്നാനായ ബ്രെദേഴ്‌സ്‌ 3 ടീമിനെയാണ് മത്സരത്തിനായി അണിനിരത്തുന്നത്. KKB യുടെ കരുത്തന്മാരായ ബി ടീം KVTV ജേഴ്‌സി അണിഞ്ഞായിരിക്കും കളത്തിൽ ഇറങ്ങുക. 
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വടംവലി മാമാങ്കം    ളുടെ തൽ സമയം കാണാവുന്നതാണ് 

അബ്ബാസിയ : മറയില്ലാത്ത മലയാളീ കൂട്ടായ്മ എന്നറിയപ്പെടുന്ന തനിമ യുടെ 13 മത് ദേശിയ വടംവലി മത്സരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും . പ്രസ്‌തുത വടംവലി മത്സരം തത്സമയം കെ വി ടി വി യിൽ കാണാവുന്നതാണ്. 

തത്സമയ സംപ്രേഷണ ത്തിനായി കെ വി ടി വി അംഗങ്ങൾ തയാറായി കഴിഞ്ഞു. കുവൈറ്റ് ക്നാനായ ബ്രെദേഴ്‌സ്‌ 3 ടീമിനെയാണ് മത്സരത്തിനായി അണിനിരത്തുന്നത്. KKB യുടെ കരുത്തന്മാരായ ബി ടീം KVTV ജേഴ്‌സി അണിഞ്ഞായിരിക്കും കളത്തിൽ ഇറങ്ങുക. 

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വടംവലി മാമാങ്കം keralavoice.in kvtv.com KVTV app in I phone and Andriod, Roku Box IPTV  തൽ സമയം കാണാവുന്നതാണ് 

Read more

ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.

ദുബായ്: "നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല" എന്ന പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ വ്യാക്യം ഉള്കൊണ്ട് ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു. ശ്രീ ജെന്നി ജോസഫ് മാക്കീൽ ന്റെ ഭവനത്തിൽവെച്ചു കഴിഞ്ഞ വെള്ളിയാഴ്ച്ച (13-10-2017) നടന്ന ജപമാല സമർപ്പണത്തിന് മുപ്പത്തഞ്ചോളം കെ.സി.വൈ.എൽ അംഗങ്ങളും ദുബായ് ക്നാനായ കുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും ശ്രീമതി സിനി നയിച്ച ക്ലാസ് ജപമാലെയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് സഹായകമായി. ആത്മീയ വളർച്ചയ്ക്ക് സഹായകമാകുന്ന ഇത്തരം പരിപാടികൾ ഇനിയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശേഷം സ്നേഹവിരുന്നോടും പാച്ചോർ നേർച്ചയോടും കൂടി ജപമാല ദിനം അവസാനിച്ചു.

Read more

KCC ഷാര്‍ജ ഓണാഘോഷം ഉജ്വലമായി

KCC ഷാര്‍ജയുടെ നേതൃത്വത്തില്‍ 20-) മത് ഓണാഘോഷം EZRA ക്നാനായ സിറ്റിക്കൊപ്പം 29/09/2017 വെള്ളിയാഴ്ച ക്രൌണ്‍ പാലസ് ഹോട്ടല്‍, അജ്മാനില്‍വച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുകയുണ്ടായി. ദിവംഗതനായ കുര്യാക്കോസ്‌ കുന്നശ്ശേരി വലിയ പിതാവിന്‍റെ അനുസ്മരണത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ഷാര്‍ജ കുടുംബനാഥന്‍ ശ്രീ ഷിബു സ്റ്റീഫന്‍ കിഴക്കേപനന്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗം സെക്രട്ടറി ശ്രീ അബി കാക്കനംകാട്ടില്‍ ജോണ്‍ എല്ലാവരെയും സ്വാഗതം ചെയ്തു. KCC UAE ചെയര്‍മാന്‍ ശ്രീ വിന്‍സന്‍റെ വലിയവീട്ടില്‍ മുഖ്യ അതിഥിയായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ നമ്മുടെ സമുദായം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് വിവരിക്കുകയുണ്ടായി.

തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷം 10th & 12th ല്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് കുടുംബനാഥന്‍ ട്രോഫി വിതരണം ചെയ്തു. ഈ വര്‍ഷം Grandparents ആയവര്‍ക്ക് മോമെന്ടോ നല്‍കി ആദരിച്ചു.

ശേഷം തിരുവാതിരയിലൂടെ ആരംഭിച്ച വിവിധ കലാപരിപാടികളില്‍ പ്രായഭേദമന്യേ മുഴുവന്‍ കലാകാരന്മാരും പങ്കെടുത്തു. കുടുംബംഗങ്ങള്‍ നടത്തിയ ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എതിരേറ്റു. പ്രോഗ്രാം കോര്‍ഡിനേറ്ററുമ്മാരായ ശ്രീ ജോര്‍ലിന്‍ തോമസ്‌ ആനക്കല്ലാമലയില്‍ ശ്രീമതി ലീനാ ജോസഫ്‌ കുന്നശ്ശേരി എന്നിവരോടൊപ്പം ശ്രീ ഷിജോ കുര്യന്‍ ഓലിക്കുന്നേല്‍, ശ്രീമതി അനു സ്റ്റീഫന്‍ കിഴക്കേപനന്താനത്ത് കൂടി കൈകോര്‍ത്തപ്പോള്‍ എല്ലാ പരിപാടികളും ഉന്നത നിലവാരം പുലര്‍ത്തി.

തൂശന്‍ ഇലയില്‍ വിളമ്പിയ ഓണസദ്യകൂടിയായപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത തിരുവോണനാളുകളില്‍ ഒന്നായി 350 തോളം വരുന്ന ജനഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടു. ഷാരോണ്‍ സജി, റൂത്ത് ഷാജി, ഏബല്‍ സജി എന്നിവരുടെ പ്രോഗ്രാമിന്‍റെ അവതരണ ശൈലി വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ ജോര്‍ലിന്‍ തോമസ്‌ എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.

മാവേലി തമ്പുരാന്‍റെ നല്ലകാലത്തെ അനുസ്മരിപ്പിക്കും വിധം അത്യുഗ്രമായ ഒരു ഓണാഘോഷത്തില്‍ കൂടി ഷാര്‍ജ കുടുംബയോഗം പങ്കാളികളായി.

എസ്രാ ക്നാനായ സിറ്റി മുഖ്യ പ്രായോജകര്‍ ആയിരുന്നു.

 

Read more

രക്തദാനം മഹാദാനം - ദുബായ് കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ്

രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം പൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ട് ദുബായ് കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ രക്തദാന ക്യാംപ് ഈ മാസം 27 തിയതി വെള്ളിയാഴ്ച (OCTOBER 27) 11 Am ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ ഉള്ള ബ്ലഡ് ബാങ്കിൽ നടത്തപ്പെടുന്ന വിവരം നിങ്ങളെ എല്ലാവരെയും സ്നേഹത്തോടെ അറിയിക്കുന്നു ... നിങ്ങൾ എല്ലാവരും ഈ അവസരം പൂർണ്ണമായി

വിനയോഗിക്കണമെന്നും ഈ പുണ്ണ്യകർമ്മത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരണമ്മെന്നും വിനീതമായി അപേക്ഷിക്കുന്നു.... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സോണൽ-055 662 7452 ജിക്കു- 052 977 1255 ജോസ് -055 33 46 222 NB-EMIRATES ID Must Required for Donating Blood

Read more

Copyrights@2016.