gulf live Broadcasting

കുവൈറ്റിൽ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബർ 28 ന് | Live on KnanayaVoice

കുവൈറ്റ് : കുവൈറ്റ് അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതങ്കങ്ങളുടെ ആഭിമുക്യത്തിൽ അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്ത സാക്ഷിയുമായ "വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന് വെള്ളിയഴ്ച രാവിലെ 9:30 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു റവ. ഫാ. ജെയിംസ് പോങ്ങാനായിൽ അച്ചന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബാനയോടെ നടത്തപ്പെടുന്നു. തിരുനാൾ ആഘോഷങ്ങൾ ക്‌നാനായവോയ്‌സില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും , അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ദൈവം ഒരുക്കിയിരിക്കുന്ന വിശുദ്ധന്റെ തിരുനാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കുവൈറ്റിലെ ക്‌നാനായ സമൂഹത്തിന്റെ ആഭിമുക്യത്തിൽ നടത്തപെടുന്ന വി. എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഗംബീരമാക്കൂന്നതിനു എല്ലാവരുടേയു സഹകരണം പ്രദീഷീക്കുന്നു.

തിരുനാൾ തിരുകർമ്മങ്ങൾ

    * തിരുനാള്‍ കൊടിയേറ്റ്

    * പ്രെസുദേന്തി വാഴ്ച 

    * രൂപവും രൂപകൂടും വെഞ്ചിരിപ്പ്

    * ലദിഞ്ഞു

    * ആഘോഷമായ തിരുനാൾ പാട്ടുകുർബാന

    * തിരുന്നാൾ സന്ദേശം

    * പരിശുദ്ധ കുർബാനയുടെ ആശിർവാദം

    * തിരുന്നാൾ പ്രദിക്ഷണം

    * വാദൃമേളംങ്ങൾ

Read more

കെ.കെ.സി.എ വാര്‍ഷികാഘോഷം 2019 ജനുവരി 4 ന്‌.

കുവൈറ്റ്: കുവൈറ്റ് ക്നാനായ
കൾച്ചറൽ അസോസിയേഷൻ
2018 വർഷത്തെവാർഷിക പൊതു
യോഗവും ക്രിസ്തുമസ് ന്യൂ ഇയർ
ആഘോഷങ്ങളും 2019 ജനുവരി
4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള
സബഹിയ ടെന്റിൽ വെച്ച് നടക്കും.
ഉച്ചകഴിഞ്ഞു കൃത്യം രണ്ടിന് പരി
പാടികൾ ആരംഭിക്കും. കോട്ടയം
അതിരൂപത സഹായ മെത്രാൻ
മാർ ജോസഫ് പണ്ടാരശ്ശേരിൽ
പിതാവ് മുഖ്യാതിഥി ആയിരിക്കും. കടു
ത്തുരുത്തി എം എൽ എ മോൻസ്
ജോസഫ് പങ്കെടുക്കും. സിനി ആ ർ
ട്ടിസ്റ്റുകളായ കലാഭവൻ നവാസ്,
പ്രശാന്ത് എന്നിവരുടെ കലാവിരു
ന്ന് പരിപാടിയുടെ മുഖ്യ ആകർഷക
മായിരിക്കും. വിവിധ യൂണിറ്റുകളിൽ
നിന്നുള്ള കുട്ടികളുടെയും മുതിർന്ന
വരുടെയും കലാപരിപാടികൾ അര
ങ്ങേറും. പരിപാടിക്ക് മുന്നോടിയായി
ഇറക്കിയ പോസ്റ്ററിന്റെ പ്രകാശന
കർമ്മം പ്രസിഡന്റ് റെനോ തെ
ക്കേടത്ത്‌ നവംബർ 24 ശനിയാഴ്ച
അബ്ബാസിയ ഓർമ ഓഡിറ്റോറിയ
ത്തിൽ വെച്ച് നടന്ന സംഘടനയുടെ
പ്രവർത്തക സമിതി യോഗത്തിൽ
വെച്ച് നിർവഹിച്ചു.

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2018 വർഷത്തെവാർഷിക പൊതുയോഗവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും 2019 ജനുവരി 4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള സബഹിയ ടെന്റിൽ വെച്ച് നടക്കും.ഉച്ചകഴിഞ്ഞു കൃത്യം രണ്ടിന് പരിപാടികൾ ആരംഭിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മുഖ്യാതിഥി ആയിരിക്കും. കടുത്തുരുത്തി എം എൽ എ മോൻസ്ജോസഫ് പങ്കെടുക്കും. സിനി ആർട്ടിസ്റ്റുകളായ കലാഭവൻ നവാസ്, പ്രശാന്ത് എന്നിവരുടെ കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷകമായിരിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളുടെയും മുതിർന്നവരുടെയും  കലാപരിപാടികൾ അരങ്ങേറും. പരിപാടിക്ക് മുന്നോടിയായി ഇറക്കിയ പോസ്റ്ററിന്റെ പ്രകാശന കർമ്മം പ്രസിഡന്റ് റെനോ തെക്കേടത്ത്‌ നവംബർ 24 ശനിയാഴ്ച അബ്ബാസിയ ഓർമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ പ്രവർത്തക സമിതി യോഗത്തിൽ വെച്ച് നിർവഹിച്ചു.

Read more

കുവൈറ്റ് KCYL മൂന്നാമത് വാർഷികാഘോഷം “ഓർമ്മ 2018” നടത്തി

കുവൈറ്റ് KCYL മൂന്നാമത് വാർഷികാഘോഷം “ഓർമ്മ 2018” നടത്തി
കുവൈറ്റ്‌ : കുവൈറ്റ്‌ കെ സി വൈ എൽ മൂന്നാമത് വാർഷിക ആഘോഷം “ഓർമ്മ- 2018” അബാസിയ ഹൈ -ഡേൻ ഹോട്ടലിൽവച്ച് നടത്തി. സെന്റ്. പീറ്റേഴ്സ് ക്നാനായ യാക്കോബായ വികാരി ഫാ. തോമസ് ആഞ്ഞിലിമുട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. മഹാസമ്മേളത്തിനു കുവൈറ്റ്‌ കെ സി വൈ എൽ പ്രസിഡന്റ്‌ ലിജു ജോസഫ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ മാത്യു റിപ്പോർട്ടും, ട്രെഷറർ ജെറിൻ ജെയിംസ് കണക്കും അവതരിപ്പിച്ചു. കെ കെ സി എ പ്രസിഡന്റ്‌ ശ്രീ റിനോ ജോസഫ് തെക്കേടത്, സെക്രട്ടറി ശ്രീ അനിൽ തെക്കുംകാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ സി വൈ എൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഫിമിൽ ഫിലിപ്പ് സ്വാഗതവും, ശ്രിമതി ചിഞ്ചു മാനുവൽ നന്ദിയും പറഞ്ഞു. പ്രോഗ്രാമിനോടനുബദ്ധിച്ച് ജപമാല, ശ്രുതി മധുരമായ ഗാനമേള , സ്‌നേഹവിരുന്ന് എന്നിവ പ്രോഗ്രാമിന് മികവേകി.

ഖത്തര്‍ KCYL സംഘടിപ്പിക്കുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 7 ന്

ഖത്തര്‍; ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭ്യമുഖ്യത്തില്‍ നടത്തപ്പെടുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് 2018 ഡിസംബര്‍ 7 ന് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു. ഒന്നാം സമ്മാനം Fensys Middle East LLC സ്‌പോണ്‍സര്‍ ചെയ്യുന്ന 501 QR യും, ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ടോ്രഫിയും, രണ്ടാം സമ്മാനം ബാഡ്മിന്റണ്‍ ഫ്രണ്‍സ് ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 301 QR യും ഖത്തര്‍ കെ.സി.വൈ.എല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ഉഴവൂര്‍ ഫ്രണ്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 201 QR യും നല്‍കുന്നു. കൂടാതെ Best Player & Best Supporter പ്രത്യേക സമ്മാനം നല്‍കപ്പെടുന്നു. കുറഞ്ഞത് 6 ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം ഫാമിലി ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
 സംഘടിപ്പിക്കുന്ന 

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചു

*ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചു.* 
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്ട്സ് ഡേ നവംബർ 23 വെള്ളിയാഴ്ച ദോഹയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അബുനക്കല സ്പോർട്ട്സ് പാർക്കിൽ വച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ച പരിപാടിയിൽ എല്ലാ പ്രായത്തിലുള്ളവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഖത്തറിൽ നിന്ന് തിരിച്ചു പോകുന്ന സ്റ്റീഫൻ ജോണിന് (പയ്യാവൂർ) യാത്രയയപ്പ് നൽകി. പരിപാടികൾക്ക് പ്രസിഡൻറ് ബിജു സ്റ്റീഫൻ, സെക്രട്ടറി ബൈജു മൈക്കിൾ, ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ-ഓർഡിനേറ്റർമാരായ, ജോസഫ് സിറിയക്,സൂരജ് തോമസ്,ജസ്റ്റിൻ ജെയിംസ്, സ്വരൂൺ ജേക്കബ്, ജോഷി കെ. ജോസഫ്, സജി ജോസഫ്, സ്റ്റീസൺ മാത്യു, അലക്സ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്ട്സ് ഡേ നവംബർ 23 വെള്ളിയാഴ്ച ദോഹയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അബുനക്കല സ്പോർട്ട്സ് പാർക്കിൽ വച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ച പരിപാടിയിൽ എല്ലാ പ്രായത്തിലുള്ളവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഖത്തറിൽ നിന്ന് തിരിച്ചു പോകുന്ന സ്റ്റീഫൻ ജോണിന് (പയ്യാവൂർ) യാത്രയയപ്പ് നൽകി. പരിപാടികൾക്ക് പ്രസിഡൻറ് ബിജു സ്റ്റീഫൻ, സെക്രട്ടറി ബൈജു മൈക്കിൾ, ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ-ഓർഡിനേറ്റർമാരായ, ജോസഫ് സിറിയക്, സൂരജ് തോമസ്, ജസ്റ്റിൻ ജെയിംസ്, സ്വരൂൺ ജേക്കബ്, ജോഷി കെ. ജോസഫ്, സജി ജോസഫ്, സ്റ്റീസൺ മാത്യു, അലക്സ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Read more

ക്‌നാനായ പെണ്ണ് പാട്ട് ജനം നെഞ്ചിലേറ്റി ബിജുവിനും ജെറ്റിക്കും അഭിനന്ദന പ്രവാഹം

ക്നാനായ സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ല് ആണ് നഴ്സുമാർ എന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ആർദ്രതയുടെയും അവതാരവും നിറകുടവും ഫ്ലോറെൻസ് നെറ്റിങ്ങലിന്റെ പിൻഗാമികൾ എന്നും വേദികളിൽ വാഴ്ത്തപ്പെടുന്നവർ ആണെങ്കിലും നമ്മളിൽ എത്ര പേര് അതിനെ ആൽമർഥതയോടെ അംഗീകരിക്കുന്നു ? അല്ലെങ്കിൽ എവിടെയെൻകിലും ഒന്നുറക്കെ പറയുന്നു ? തങ്ങളുടെ പ്രിയപ്പെട്ടവരേ പരിചരിക്കാൻ പോലും സമയവും അവസരവും കിട്ടാതെ മറ്റു പലരുടെയും പ്രിയപ്പെട്ടവരേ പരിചരിച്ചു ജീവിതം തള്ളി നീക്കുന്ന ഈ ഭൂമിയിലെ മലാലാഖാമാരുടെ ജീവിത ദുഃഖങ്ങൾ ആര് കേൾക്കുന്നു? 
ഇതാ ഒരു നേഴ്സ്, ഭാര്യ, സ്നേഹിതാ, എന്നിങ്ങനെയൊക്കെ മനസ്സോടു ചേർത്ത് സ്നേഹം നൽകി ദുഖങ്ങൾക്കു അൽപ നേരം അവധി നൽകി ഈ മാലാഖാമാർക്കായി സ്നേഹത്തിന്റെ നറു മലരുകളും ആയി നീണ്ടൂർ നിന്നൊരു സമുദായ സ്‌നേഹി ഒരു സ്നേഹിതൻ . അറക്കൽ ബിജുവും തന്റെ പ്രേയസി ഒരു നേഴ്സ് കൂടി ആയ ജെറ്റി മോളും ചേർന്ന് എഴുതി ജിന്റോ ഈണം പകർന്നു പിറവം വിത്സനും അന്നയും ചേർന്ന് പാടിയ മനോഹരമായ ഈ മൈലാഞ്ചി പാട്ടു ലോകത്തിലെ എല്ലാ നഴ്സുമാർക്കുമായി സമർപ്പിക്കുന്നു...
ഇതിന്റെ റിലീസിംഗ് നവംബര് 23 നു കെസിസി യുഎഈ & മിഡ്‌ഡിലെ ഈസ്റ്റ് സംഗമ വേദിയിൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസ്ഫ്ണ് നൽകി നിര്വഹിച്ചു. കെസിസി യൂ എ ഈ അഡ്വൈസറും DKCC ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയുമായ ശ്രീ വീ സി വിൻസെന്റ് വലിയവീട്ടിൽ ഇത് സദസ്സിനു പരിചയപ്പെടുത്തി ഒരു സംക്ഷിപ്ത വിവരണം നടത്തി. താളത്തോടെ ഒന്ന് ചേർന്ന് മൈലാഞ്ചി പരിപാടികളിലും കല്യാണ വേദികളിലും ആലപിക്കാവുന്ന ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു .....

ക്നാനായ സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ല് ആണ് നഴ്സുമാർ എന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ആർദ്രതയുടെയും അവതാരവും നിറകുടവും ഫ്ലോറെൻസ് നെറ്റിങ്ങലിന്റെ പിൻഗാമികൾ എന്നും വേദികളിൽ വാഴ്ത്തപ്പെടുന്നവർ ആണെങ്കിലും നമ്മളിൽ എത്ര പേര് അതിനെ ആൽമർഥതയോടെ അംഗീകരിക്കുന്നു ? അല്ലെങ്കിൽ എവിടെയെൻകിലും ഒന്നുറക്കെ പറയുന്നു ? തങ്ങളുടെ പ്രിയപ്പെട്ടവരേ പരിചരിക്കാൻ പോലും സമയവും അവസരവും കിട്ടാതെ മറ്റു പലരുടെയും പ്രിയപ്പെട്ടവരേ പരിചരിച്ചു ജീവിതം തള്ളി നീക്കുന്ന ഈ ഭൂമിയിലെ മലാലാഖാമാരുടെ ജീവിത ദുഃഖങ്ങൾ ആര് കേൾക്കുന്നു? 

ഇതാ ഒരു നേഴ്സ്, ഭാര്യ, സ്നേഹിതാ, എന്നിങ്ങനെയൊക്കെ മനസ്സോടു ചേർത്ത് സ്നേഹം നൽകി ദുഖങ്ങൾക്കു അൽപ നേരം അവധി നൽകി ഈ മാലാഖാമാർക്കായി സ്നേഹത്തിന്റെ നറു മലരുകളും ആയി നീണ്ടൂർ നിന്നൊരു സമുദായ സ്‌നേഹി ഒരു സ്നേഹിതൻ .നീണ്ടൂർ ഇടവകാംഗമായ അറക്കൽ ബിജുവും തന്റെ പ്രേയസി ഒരു നേഴ്സ് കൂടി ആയ ജെറ്റി മോളും ചേർന്ന് എഴുതി ജിന്റോ ഈണം പകർന്നു പിറവം വിത്സനും അന്നയും ചേർന്ന് പാടിയ മനോഹരമായ ഈ മൈലാഞ്ചി പാട്ടു ലോകത്തിലെ എല്ലാ നഴ്സുമാർക്കുമായി സമർപ്പിക്കുന്നു...

ഇതിന്റെ റിലീസിംഗ് നവംബര് 23 നു കെസിസി യുഎഈ & മിഡ്‌ഡിലെ ഈസ്റ്റ് സംഗമ വേദിയിൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസ്ഫ്ണ് നൽകി നിര്വഹിച്ചു. കെസിസി യൂ എ ഈ അഡ്വൈസറും DKCC ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയുമായ ശ്രീ വീ സി വിൻസെന്റ് വലിയവീട്ടിൽ ഇത് സദസ്സിനു പരിചയപ്പെടുത്തി ഒരു സംക്ഷിപ്ത വിവരണം നടത്തി. താളത്തോടെ ഒന്ന് ചേർന്ന് മൈലാഞ്ചി പരിപാടികളിലും കല്യാണ വേദികളിലും ആലപിക്കാവുന്ന ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു .

Click the link below to Watch the Song in YOu Tube 

https://youtu.be/DgqAGNz0nd4

Read more

കുവൈറ്റ് കെ.കെ.ബി വടംവലി മത്സരത്തില്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .

കുവൈറ്റ്:  കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വാട്ടർ ലെവൽ സ്ലാബ് കോർട്ടിലാണ് ഇത്തവണ വടംവലി നടന്നത്. കാൽക്കരുത്തിന്റെ മാന്ത്രിക ബലവും, കൈക്കരുത്തിന്റെ ശക്തിയും മെയ് വഴക്കത്തിന്റെ മനോഹാരിതയും ഒത്ത് ചേർന്ന് താരങ്ങൾ വടം കൈയ്യിലെടുത്തതോടെ ,കുവൈറ്റിൽ തുടർച്ചയായി പെയ്യുന്ന മഴ പോലും പെയ്യാൻ മടിച്ച് നിന്നു.
പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ആയിരങ്ങളാണ് മത്സരം കാണുന്നതിനായി എത്തിയത്. കനത്ത പോരാട്ടത്തിനൊടുവിൽ ശക്തരായ K KB എ ടീമിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് രജീഷ് എ ടീം കപ്പെടുത്തു.
നാട്ടിലെ പ്രളയം മൂലം സ്ഥിരം നടക്കുന്ന മത്സരം ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായതോടെയാണ് കെ കെ ബി മത്സരം സംഘടിപ്പിച്ചത്.
ഫ്രണ്ട്സ് ഓഫ് രജീഷ് ബി ടീം മൂന്നാം സ്ഥാനവും രാജു ചലഞ്ചേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. രാജു ചലഞ്ചേഴ്സിന്റെ ജയ്സൺ ആണ് മികച്ച പരിശീലകൻ.
ഇടുക്കി അസോസിയേഷൻ ടീമിന്റെ ബി ജോ ജോൺ മികച്ച മുൻ വലികാരനുള്ള സമ്മാനം കരസ്തമാക്കി. വിജയികൾക്ക് ട്രാഫികൾക്ക് പുറമെ കാട, താറാവ്, കോഴി, മുട്ടനാട് തുടങ്ങിയവയും സമ്മാനങ്ങളായി നല്കി.

കുവൈറ്റ്:  കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വാട്ടർ ലെവൽ സ്ലാബ് കോർട്ടിലാണ് ഇത്തവണ വടംവലി നടന്നത്. കാൽക്കരുത്തിന്റെ മാന്ത്രിക ബലവും, കൈക്കരുത്തിന്റെ ശക്തിയും മെയ് വഴക്കത്തിന്റെ മനോഹാരിതയും ഒത്ത് ചേർന്ന് താരങ്ങൾ വടം കൈയ്യിലെടുത്തതോടെ ,കുവൈറ്റിൽ തുടർച്ചയായി പെയ്യുന്ന മഴ പോലും പെയ്യാൻ മടിച്ച് നിന്നു.പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ആയിരങ്ങളാണ് മത്സരം കാണുന്നതിനായി എത്തിയത്. കനത്ത പോരാട്ടത്തിനൊടുവിൽ ശക്തരായ K KB എ ടീമിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് രജീഷ് എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .നാട്ടിലെ പ്രളയം മൂലം സ്ഥിരം നടക്കുന്ന മത്സരം ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായതോടെയാണ് കെ കെ ബി മത്സരം സംഘടിപ്പിച്ചത്.ഫ്രണ്ട്സ് ഓഫ് രജീഷ് ബി ടീം മൂന്നാം സ്ഥാനവും രാജു ചലഞ്ചേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. രാജു ചലഞ്ചേഴ്സിന്റെ ജയ്സൺ ആണ് മികച്ച പരിശീലകൻ.ഇടുക്കി അസോസിയേഷൻ ടീമിന്റെ ബി ജോ ജോൺ മികച്ച മുൻ വലികാരനുള്ള സമ്മാനം കരസ്തമാക്കി. വിജയികൾക്ക് ട്രാഫികൾക്ക് പുറമെ കാട, താറാവ്, കോഴി, മുട്ടനാട് തുടങ്ങിയവയും സമ്മാനങ്ങളായി നല്കി.

വടംവലി മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ലോകമെമ്പാടും KVTV-യിലൂടെ ആയിരങ്ങള്‍ക്കു കാണുവാന്‍ സാധിച്ചു.

Read more

കെസിസി UAE വാർഷികം & മിഡ്‌ഡിൽ ഈസ്റ്റ് സംഗമം നവംബർ 23 വെള്ളിയാഴ്ച

കെസിസി UAE വാർഷികം & മിഡ്‌ഡിൽ ഈസ്റ്റ് സംഗമം 
യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ   ക്നാനായ കുടുംബാംഗങ്ങൾ പതിവായി നടത്തുന്ന വാർഷിക കുടുംബ സംഗമം നവംബർ 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ ദുബായിലെ ജബൽ അലി ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
പ്രളയ ദുരിതത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്കു സാവധാനം മടങ്ങിയെത്തുന്ന നമ്മുടെ നാട്ടിലെ സഹോദരങ്ങളോട് ഐക്യ ദാർട്യം പ്രകടിപ്പിച്ചു കൊണ്ട് തണൽ 2018 എന്ന പേരിൽ നടത്തുന്ന വാര്ഷികത്തോടൊപ്പം മിഡ്‌ഡിലെ ഈസ്റ്റ് ക്നാനായ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തി KCC ME സംഗമം കൂടി നടത്തപ്പെടുന്നു.
KCC UAE യുടെ സംഘാടനത്തിൽ KCC ദുബായ് ആതിഥേയത്വം വഹിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.UAE യിലെ ആറു യൂണിറ്റുകൾ ആയ അബുധാബി,ഷാർജ,ദുബായ്,അൽഐൻ,ഫുജൈറ,& റാസൽഖൈമ എന്നിവയുടെ സംയുക്ത കൂട്ടായ്മയാണ് KCC UAE.
കോട്ടയം അതി രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥി ആയിരിക്കും.ദുബായ് കുടുംബ നാഥൻ മനു നടുവത്രയുടെ അദ്ധ്യക്ഷതയില് ചേരുന്ന യോഗത്തിൽ KCC UAE ചെയര്മാന് ജോയി അനാലിൽ,കടുത്തുരുത്തി MLA മോൻസ് ജോസഫ് , കെസിസി  ME ചെയര്മാന് ടോമി നെടുങ്ങാട്ട്,KCC UAE അഡ്വൈസർ & DKCC ജോയിന്റ്‌ സെക്രട്ടറി വിന്സന്റ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും,ആറു യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം ദുബായ് യൂണിറ്റ് സെക്രട്ടറി ലൂക്കോസ് എരുമേലിക്കര,കോർഡിനേറ്റർ ജോളിൻ പ്ലാതാനത്തു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും .
സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി KCC ME അഡ്വൈസർ &സംഗമം കൺവീനർ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ അറിയിച്ചു,

ദുബായ്;യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ  ക്നാനായ കുടുംബാംഗങ്ങൾ പതിവായി നടത്തുന്ന വാർഷിക കുടുംബ സംഗമം നവംബർ 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ ദുബായിലെ ജബൽ അലി ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.പ്രളയ ദുരിതത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്കു സാവധാനം മടങ്ങിയെത്തുന്ന നമ്മുടെ നാട്ടിലെ സഹോദരങ്ങളോട് ഐക്യ ദാർട്യം പ്രകടിപ്പിച്ചു കൊണ്ട് തണൽ 2018 എന്ന പേരിൽ നടത്തുന്ന വാര്ഷികത്തോടൊപ്പം മിഡ്‌ഡിലെ ഈസ്റ്റ് ക്നാനായ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തി KCC ME സംഗമം കൂടി നടത്തപ്പെടുന്നു.

KCC UAE യുടെ സംഘാടനത്തിൽ KCC ദുബായ് ആതിഥേയത്വം വഹിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.UAE യിലെ ആറു യൂണിറ്റുകൾ ആയ അബുധാബി,ഷാർജ,ദുബായ്,അൽഐൻ,ഫുജൈറ,& റാസൽഖൈമ എന്നിവയുടെ സംയുക്ത കൂട്ടായ്മയാണ് KCC UAE.കോട്ടയം അതി രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥി ആയിരിക്കും.ദുബായ് കുടുംബ നാഥൻ മനു നടുവത്രയുടെ അദ്ധ്യക്ഷതയില് ചേരുന്ന യോഗത്തിൽ KCC UAE ചെയര്മാന് ജോയി അനാലിൽ,കടുത്തുരുത്തി MLA മോൻസ് ജോസഫ് , കെസിസി  ME ചെയര്മാന് ടോമി നെടുങ്ങാട്ട്,KCC UAE അഡ്വൈസർ & DKCC ജോയിന്റ്‌ സെക്രട്ടറി വിന്സന്റ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും,ആറു യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം ദുബായ് യൂണിറ്റ് സെക്രട്ടറി ലൂക്കോസ് എരുമേലിക്കര,കോർഡിനേറ്റർ ജോളിൻ പ്ലാതാനത്തു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും .

സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി KCC ME അഡ്വൈസർ &സംഗമം കൺവീനർ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ അറിയിച്ചു,

Read more

തബൂക്ക്‌ ക്‌നാനായ ഒന്നാം വാര്‍ഷികവും കുടിയേറ്റ ക്‌നാനായ ആല്‍ബം റിലീസിംഗും നടത്തി

തബൂക്ക്‌ ക്‌നാനായ ഒന്നാം വാര്‍ഷികവും കുടിയേറ്റം ക്‌നാനായ ആല്‍ബം റിലീസിംഗും നടത്തി
കുടിയേറ്റത്തിന്റെ ചരിത്രം ആത്മാവില്‍ ഒരു വികാരമായി കൊണ്ടു നടക്കുന്ന ക്‌നാനായ ജനതയുടെ പൂര്‍വ്വസ്‌മരണകള്‍ സംഗീതത്തിന്റെ പല്ലവികളില്‍ ഒരുക്കി ചേര്‍ത്ത്‌ സൗദി – തബൂക്ക്‌ ക്‌നാനായ കൂട്ടായ്‌മയോട്‌ ചേര്‍ന്ന്‌ ഒരുക്കിയ കുടിയേറ്റം എന്ന ക്‌നാനായ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ജോബിന്‍സ്‌ പുളിക്കപ്പനാട്ടിന്റെ വരികള്‍ക്ക്‌ ബിനീഷ്‌ ഉഴവൂര്‍ ആണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. പൂവത്തെല്‍ എന്റര്‍ടൈന്‍മെന്റ്‌ മീഡിയയുടെ ബാനറില്‍ ജെറീഷ്‌ ജോണ്‍ ആന്‍ഡ്‌ ഫാമിലിയാണ്‌ ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌. ബിനീഷ്‌ ഉഴവൂര്‍, ലിപ്‌സാ ആല്‍വിന്‍ ജോണി, സംഗീതാ രാജു, ജോവാന്‍ ജോസ്‌ എന്നിവരാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ടോം പാലാ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്‌തിരിക്കുന്നത്‌. ക്‌നാനായക്കാരുടെ ചരിത്രവും ലോകമെമ്പാടുമുള്ള ക്‌നാനായ സമൂഹത്തിന്റെ ഒത്തൊരുമയുമാണ്‌ ഈ ഗാനത്തില്‍ വരച്ചുകാട്ടുന്നത്‌. നവംബര്‍ രണ്ടാം തീയതി സൗദി – തബൂക്ക്‌ ക്‌നാനായ കൂട്ടായ്‌മയുടെ ഒന്നാം വാര്‍ഷികത്തില്‍ ഫാ. ടോണി കുഴിപ്പിള്ളില്‍ ആല്‍ബം റിലീസ്‌ ചെയ്‌തു.
https://youtu.be/lmacOPH454U

കുവൈറ്റ് കെ.സി.വൈ.എല്‍ 3-ാംമത് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 25 ന്.

 കുവൈറ്റ്;കഴിഞ്ഞ 3 വർഷങ്ങൾക്ക് മുൻപ് കുവൈറ്റിലെ യുവജനങ്ങൾക്കായി രൂപംകൊണ്ട KCYL ഇന്ന് അതിന്റെ മൂന്നാമത് വാര്‍ഷികത്തിലേക്ക് പ്രേവേശിക്കുകയാണ്. കഴിഞ്ഞ നാളുകളിൽ കുവൈറ്റിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഓരോ യുവജനങ്ങളും നൽകിയ സപ്പോർട്ടിന് നന്ദി അറിയിച്ചുകൊണ്ട്, ഈ മാസം 25 ന് വൈകുനേരം 5 മണിക്ക് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്ന വാര്‍ഷികാഘോഷത്തിലേക്ക് എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുകയാണ്.

വാര്‍ഷികാ   കുവൈറ്റ് കെ.സി.വൈ.എല്‍ 3-ാംമത് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 25 ന്.
Read more

UAE K.C.C ഷാര്‍ജ കുടുംബസംഗമം 2018 പ്രൗഡോജ്വലമായി നടത്തപ്പെട്ടു.

ഷാർജ ക്നാനായ കൂട്ടായ്മയുടെ Family Get together 2018 സെപ്റ്റംബർ 28 വെള്ളിയാഴ്ച അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു കുടുംബനാഥൻ ശ്രീ കൊച്ചുമോൻ ചിറ്റക്കാട്ട്  അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീ.ബിജു കുരുവിള സ്വാഗത പ്രസംഗം നടത്തുകയും KCC UAE  ചെയർമാൻ ശ്രീ. ജോയി സി ആനാലി  മുഖ്യാതിഥിയും KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് വിശിഷ്ട സാന്നിദ്ധ്യമായിരുന്നു. കേരളത്തിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടും   ദുരിതബാധിതർക്ക് അതിജീവനത്തിന് കൈത്താങ്ങ് ആകണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യോഗം ആരംഭിച്ചു. അഡ്വൈസർ ശ്രീ. ഷിബു സ്റ്റീഫൻ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. UAE യിലെ സാമൂഹികപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ശ്രീ അഷറഫ് താമരശ്ശേരി യെ യോഗത്തിൽ വച്ച് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. 10, 12 ക്ലാസുകളില്‍ വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.  കേരളത്തിലും യു.എ.ഇ യിലും വെച്ച് നടത്തിയ കെ.സി.എസ്.എല്‍ ക്യാമ്പിന് ആത്മാർത്ഥമായ സേവനം നൽകിയ ലിന  ജോസഫിനെ അഭിനന്ദിച്ചു. എഴുപതോളം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് നിറപ്പകിട്ടേകി. ഫാമിലി ഗെയിമുകളും കുസൃതി ചോദ്യങ്ങളുമായി സദസിനെ ഉണർത്താൻ തോമസ് സ്റ്റീഫൻ, ശ്രീ. ഷിജോ ഒലിക്കുന്നില്‍,ശ്രീ. ജോബിറ്റ് ജോൺ, ശ്രീ. അലക്സ്  ഒറവണകളം എന്നിവർ നേതൃത്വം നൽകി. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ശ്രീ.ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍ രചനയും സംവിധാനവും നിർവഹിച്ച്  മുതിർന്ന കുടുംബാംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളില്‍ ചിന്തയും സ്നേഹവും വളർത്തി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക്Mementos സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.റിയ അച്ചു  അലക്സ് ഒറവണകളം നന്ദി അർപ്പിക്കുകയും ചെയ്തു. മനസ്സിൽ എന്നും സൂക്ഷിക്കാൻ നല്ല ഓർമ്മകളുമായി വൈകുന്നേരം 5 മണിയോടുകൂടി സംഗമത്തിന് തിരശീലവീണു.
ചിറ്റക്കാട്ട് ജോയി സി ആനാലി  ഷിബു ആശംസകള്‍ അര്‍പ്പിക്കുകയും യെ ല്‍ എല്‍ ലിന കിട്ടേകി ഷിജോ ഒലിക്കുന്നില്‍ ജോബിറ്റ് ഒറവണകളം ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍  ച്ച് കാണികളില്‍ ചിന്തയും  റിയ അച്ചു 
 UAE  K.C.C ഷാര്‍ജ കുടുംബസംഗമം 2018 പ്രൗഡോജ്വലമായി നടത്തപ്പെട്ടു.

ഷാർജ ക്നാനായ കൂട്ടായ്മയുടെ Family Get together 2018 സെപ്റ്റംബർ 28 വെള്ളിയാഴ്ച അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു കുടുംബനാഥൻ ശ്രീ കൊച്ചുമോൻ ചിറ്റക്കാട്ട്  അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീ.ബിജു കുരുവിള സ്വാഗത പ്രസംഗം നടത്തുകയും KCC UAE  ചെയർമാൻ ശ്രീ. ജോയി സി ആനാലി  മുഖ്യാതിഥിയും KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് വിശിഷ്ട സാന്നിദ്ധ്യമായിരുന്നു. കേരളത്തിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടും   ദുരിതബാധിതർക്ക് അതിജീവനത്തിന് കൈത്താങ്ങ് ആകണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യോഗം ആരംഭിച്ചു. അഡ്വൈസർ ശ്രീ. ഷിബു സ്റ്റീഫൻ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. UAE യിലെ സാമൂഹികപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ശ്രീ അഷറഫ് താമരശ്ശേരി യെ യോഗത്തിൽ വച്ച് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. 10, 12 ക്ലാസുകളില്‍ വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.  കേരളത്തിലും യു.എ.ഇ യിലും വെച്ച് നടത്തിയ കെ.സി.എസ്.എല്‍ ക്യാമ്പിന് ആത്മാർത്ഥമായ സേവനം നൽകിയ ലിന  ജോസഫിനെ അഭിനന്ദിച്ചു. എഴുപതോളം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് നിറപ്പകിട്ടേകി. ഫാമിലി ഗെയിമുകളും കുസൃതി ചോദ്യങ്ങളുമായി സദസിനെ ഉണർത്താൻ തോമസ് സ്റ്റീഫൻ, ശ്രീ. ഷിജോ ഒലിക്കുന്നില്‍,ശ്രീ. ജോബിറ്റ് ജോൺ, ശ്രീ. അലക്സ്  ഒറവണകളം എന്നിവർ നേതൃത്വം നൽകി. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ശ്രീ.ജയ്‌മോന്‍ മണ്ണാത്തുമാക്കില്‍ രചനയും സംവിധാനവും നിർവഹിച്ച്  മുതിർന്ന കുടുംബാംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളില്‍ ചിന്തയും സ്നേഹവും വളർത്തി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക്Mementos സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.റിയ അച്ചു  അലക്സ് ഒറവണകളം നന്ദി അർപ്പിക്കുകയും ചെയ്തു. മനസ്സിൽ എന്നും സൂക്ഷിക്കാൻ നല്ല ഓർമ്മകളുമായി വൈകുന്നേരം 5 മണിയോടുകൂടി സംഗമത്തിന് തിരശീലവീണു.

Read more

KKCA പ്രളയ ദുരിതം അനുഭവിച്ച 94 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.

കുവൈറ്റ്; പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ച അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) സമാഹരിച്ച തുക 24.10.2018 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അരിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ജാതി മത ഭേദമില്ലാതെ അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ചൈതന്യാ ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുവൈറ്റ്; പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ച അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) സമാഹരിച്ച തുക 24.10.2018 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അരിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ജാതി മത ഭേദമില്ലാതെ അര്‍ഹരായ 94 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ചൈതന്യാ ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ.സേവ്യര്‍ സെബാസ്റ്റ്യന്‍ (DYSP Crime Branch കോട്ടയം), ശ്രീ.കിഷോര്‍ (Joint RTO ചങ്ങനാശേരി), ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (KCC പ്രസിഡന്റ്),ഫാ.ബിബിന്‍ കണ്ടോത്ത്,KKCA പ്രസിഡന്റ് റീനോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു .KKCA സെക്രട്ടറി അനില്‍ തേക്കുംകാട്ടില്‍ സ്വാഗതം ആശംസിക്കുകയും, ട്രഷറര്‍ സജി തോട്ടികാട്ട് ഏവര്‍ക്കും നന്ദി പറയുകയും ചെയ്തു.  ഈ കാരുണ്യപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയ കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസേസിയേഷന് ക്‌നാനായവോയ്‌സ് & KVTV ടീമിന്റെ അഭിനന്ദനങ്ങള്‍.

Read more

KKCA സഹായഹസ്തവുമായി 94 കുടുംബങ്ങളിലേക്ക്...ക്‌നാനായവോയ്‌സില്‍ തല്‍സമയം

കുവൈറ്റ്; പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച 94 കുടുംബങ്ങള്‍ക്ക് സഹായഹസ്തമൊരുക്കി കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(KKCA). കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 24.10.2018 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് KKCA സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ച അര്‍ഹരായ 94 കുടുംബംഗങ്ങള്‍ക്ക് KKCA സമാഹരിച്ച തുക വിതരണം ചെയ്യും. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ശ്രീ.സേവ്യര്‍ സെബാസ്റ്റ്യന്‍ (DYSP Crime Branch കോട്ടയം), ശ്രീ.കിഷോര്‍ (Joint RTO ചങ്ങനാശേരി), ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (KCC പ്രസിഡന്റ്) എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേരും.KKCA പ്രസിഡന്റ് റീനോ ജോസഫ്, KKCA സെക്രട്ടറി അനില്‍ തേക്കുംകാട്ടില്‍, ട്രഷറര്‍ സജി തോട്ടികാട്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിക്കും.

അല്‍മാസ് കുവൈത്തിന്റെ ആറാമത് വാര്‍ഷിക ആഘോഷം നവംബര്‍ 22 ന്

അല്‍മാസ് കുവൈത്തിന്റെ ആറാമത് വാര്‍ഷിക ആഘോഷം നവംബര്‍ 22 ന്
കുവൈത്ത് സിറ്റി: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അല്‍മാസ് കുവൈത്തിന്‍റെ ആറാമത് വാര്‍ഷികവും, ജനറല്‍ബോഡി മീറ്റിംഗും നവംബര്‍ 22 ന് വൈകുന്നേരം 4 മണിക്ക് കൈത്താന്‍ കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പ്രസ്തുത പരിപാടിയില്‍ ഉഴവൂര്‍കോളേജിലെ പൂര്‍വ്വവിദ്യാർത്ഥിനിയുംസിനി ആർട്ടിസ്റ്റും ആയ ഗായത്രി വർഷ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.പ്രശസ്ത കോമഡി ആർട്ടിസ്റ്റുകളായ ഗിന്നസ് മനോജ് , ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാഷോ വാർഷികാഘോഷത്തിന്റെ മുഖ്യാകർഷണമായിരിക്കും.കൂടാതെ വിവിധ വിനോദ ,വിജ്ഞാന കലാപരിപാടികളും ചടങ്ങിനു മോടി കൂട്ടാനായി അവതരിപ്പിക്കുന്നതാണ്.കുവൈത്തിലെ എല്ലാ പൂര്‍വ്വവിദ്യാര്തികളെയും അവരുടെ കുടുംബങ്ങങ്ങളെയും,അഭ്യുദയകാംക്ഷികളെയും അല്‍മാസ് ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 66801932, 66599521,50378855

ഖത്തർ ക്നാനായ കൾച്ചറൽ ചിൽഡ്രൻസ് ക്ലബ്ബ് കുട്ടികൾക്കായി മോട്ടിവേഷണൽ ഗെറ്റ് റ്റുഗതർ സംഘടിപ്പിച്ചു.

*QKCA ചിൽഡ്രൻസ് ക്ലബ്ബ് കുട്ടികൾക്കായി മോട്ടിവേഷണൽ ഗെറ്റ് റ്റുഗതർ നടത്തി* 
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ചിൽഡ്രൻസ് ക്ലബ്ബ് KG 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി മോട്ടിവേഷണൽ ഗെറ്റ് റ്റുഗതർ സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വ്യാഴാഴ്ച്ച വൈകിട്ട് ബിൻ ഒമ്റാനിലെ അൽ ഹിത്മി പാർക്കിൽ നടത്തിയ പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. പ്രോഗ്രാം കോ ഓർഡിനേറ്റമാരായ ബിജു ജെയിംസ് ആമുഖപ്രസംഗവും ജസ്റ്റിൻ ജെയിംസ് കൃതജ്ഞതാ പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ പരിപാടി ഉത്ഘാടനം ചെയ്തു. കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ് കുട്ടികളോട് അച്ചടക്കത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. സജി ജോസഫ്, നിഷ ബിജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ ഗെയിംസ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടികളിൽ ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, പയസ് ടെൻത് ഫാമിലി യൂണിറ്റ് പ്രസിഡന്റ് സൂരജ് തോമസ്, ഖത്തർ കെ.സി.വൈ.എൽ പ്രസിഡന്റ് ടോം ബേബി, കമ്മറ്റി അംഗങ്ങളായ ജോഷി കെ. ജോസഫ്, സ്വരൂൺ ജേക്കബ്, ജോബി കെ. ജോസ്, ജോസഫ് സിറിയക്ക്, പിന്റോ ഫിലിപ്പ് എന്നിവർ പരിപാടികളിൽ സഹകരിച്ചു.

ഖത്തർ; ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ചിൽഡ്രൻസ് ക്ലബ്ബ് KG 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി മോട്ടിവേഷണൽ ഗെറ്റ് റ്റുഗതർ സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വ്യാഴാഴ്ച്ച വൈകിട്ട് ബിൻ ഒമ്റാനിലെ അൽ ഹിത്മി പാർക്കിൽ നടത്തിയ പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. പ്രോഗ്രാം കോ ഓർഡിനേറ്റമാരായ ബിജു ജെയിംസ് ആമുഖപ്രസംഗവും ജസ്റ്റിൻ ജെയിംസ് കൃതജ്ഞതാ പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ പരിപാടി ഉത്ഘാടനം ചെയ്തു. കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ് കുട്ടികളോട് അച്ചടക്കത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. സജി ജോസഫ്, നിഷ ബിജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ ഗെയിംസ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടികളിൽ ട്രഷറർ ബിനോയ് ജോൺ, വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു, സ്പോർട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, പയസ് ടെൻത് ഫാമിലി യൂണിറ്റ് പ്രസിഡന്റ് സൂരജ് തോമസ്, ഖത്തർ കെ.സി.വൈ.എൽ പ്രസിഡന്റ് ടോം ബേബി, കമ്മറ്റി അംഗങ്ങളായ ജോഷി കെ. ജോസഫ്, സ്വരൂൺ ജേക്കബ്, ജോബി കെ. ജോസ്, ജോസഫ് സിറിയക്ക്, പിന്റോ ഫിലിപ്പ് എന്നിവർ പരിപാടികളിൽ സഹകരിച്ചു.

Read more

തണൽ 2018- കെസിസി യുഎഇ & കെ സി സി മിഡിൽ ഈസ്റ്റ് സംഗമം

തണൽ 2018- കെസിസി യുഎഇ & കെ സി സി മിഡിൽ ഈസ്റ്റ് സംഗമം 
രണ്ടര ദശാബ്ദങ്ങൾക്ക് മുൻപ് ദുബായിലുള്ള ക്നാനായ സമൂഹത്തിന്റെ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതിനായി കുറച്ചു കുടുംബങ്ങൾ ചേർന്ന് രൂപം കൊടുത്ത ദുബായ് ക്നാനായ കുടുംബയോഗം ഇന്ന് വളരെ ശക്തമായ ഒരു നിലയിൽ എത്തിച്ചേർന്നിരിക്കുകയാണ്.
സഭാ ചൈതന്യവും വിശ്വാസ പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് യുഎഇയിലുള്ള ക്നാനായ മക്കളെ ഒന്നിച്ചുനിർത്തി പോരുന്ന കെ സി സി യുഎഇയുടെ ഭാഗഭാക്കായി നിലനിന്നുകൊണ്ട്  സ്നേഹത്തിനെയും സാഹോദര്യത്തെയും  പാതയിലൂടെ ഐക്യത്തിൽ മുന്നേറുന്നതിനായി സംഘടന എന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
വർഷംതോറും വ്യത്യസ്തമായ സംഗമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ,നമ്മുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ക്യാമ്പുകൾ എന്നിവ നടത്തിയും മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരേപോലെ പ്രാധിനിധ്യം നൽകുന്ന കമ്മിറ്റികൾക്ക് രൂപം കൊടുത്തും മറ്റേതൊരു സംഘടനയ്ക്കും മാതൃകയാക്കാവുന്ന രീതിയിലുള്ള പ്രവർത്തനവുമായി ദുബായ് കെസിസി മുന്നോട്ടു പോകുന്നു.
കേരളത്തിൽ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി ഓണാഘോഷം പോലുള്ള പരിപാടികൾ മാറ്റിവച്ച് നമ്മുടെ അംഗങ്ങൾ നേരിട്ട് ദുരിതബാധിത മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു.
കിഡ്സ് ക്ലബ് ,KCYL, ക്നാനായ വിമൻസ് അസോസിയേഷൻ എന്നിവ യൂണിറ്റിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.
ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ സ്വപ്നനഗരമായ ദുബായ് ,ഈ വർഷം "തണൽ 2018 " എന്ന് നാമകരണം ചെയ്ത കെസിസി യുഎഇ ആനുവലിന് ആതിഥ്യമരുളുമ്പോൾ മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഓരോ യൂണിറ്റിന്റെയും പ്രാതിനിധ്യം ഉറപ്പുവരുത്തി ബൃഹത്തായ മിഡിൽ ഈസ്റ്റ് സംഗമത്തിന് കൂടി വേദിയാവുകയാണ് .
നവംബർ മാസം 23-ാം തീയതി ദുബായ് DPS ഓഡിറ്റോറിയത്തിൽ ദുബായ് ക്നാനായ കുടുംബനാഥൻ ശ്രീ മനു എബ്രഹാം നടുവത്തറയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് മുഖ്യാതിഥിത്വം വഹിക്കും. 
ശ്രീ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ ജനറൽ കൺവീനറായ മിഡിൽ ഈസ്റ്റ് സംഗമവേദിയിൽ KCC UAE ചെയർമാൻ ശ്രീ ജോയി ആനാലിൽ,KCCME  ചെയർമാൻ ശ്രീ ടോമി സൈമൺ നെടുങ്ങാട്ട്, മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യൂണിറ്റ് കുടുംബനാഥന്മാർ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ ആശംസകളർപ്പിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
                 ലൂക്കോസ് എരുമേലിക്കര
സെക്രട്ടറി ദുബായ് ക്നാനായ കുടുംബയോഗം

രണ്ടര ദശാബ്ദങ്ങൾക്ക് മുൻപ് ദുബായിലുള്ള ക്നാനായ സമൂഹത്തിന്റെ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതിനായി കുറച്ചു കുടുംബങ്ങൾ ചേർന്ന് രൂപം കൊടുത്ത ദുബായ് ക്നാനായ കുടുംബയോഗം ഇന്ന് വളരെ ശക്തമായ ഒരു നിലയിൽ എത്തിച്ചേർന്നിരിക്കുകയാണ്.

സഭാ ചൈതന്യവും വിശ്വാസ പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് യുഎഇയിലുള്ള ക്നാനായ മക്കളെ ഒന്നിച്ചുനിർത്തി പോരുന്ന കെ സി സി യുഎഇയുടെ ഭാഗഭാക്കായി നിലനിന്നുകൊണ്ട്  സ്നേഹത്തിനെയും സാഹോദര്യത്തെയും  പാതയിലൂടെ ഐക്യത്തിൽ മുന്നേറുന്നതിനായി സംഘടന എന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

വർഷംതോറും വ്യത്യസ്തമായ സംഗമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ,നമ്മുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ക്യാമ്പുകൾ എന്നിവ നടത്തിയും മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരേപോലെ പ്രാധിനിധ്യം നൽകുന്ന കമ്മിറ്റികൾക്ക് രൂപം കൊടുത്തും മറ്റേതൊരു സംഘടനയ്ക്കും മാതൃകയാക്കാവുന്ന രീതിയിലുള്ള പ്രവർത്തനവുമായി ദുബായ് കെസിസി മുന്നോട്ടു പോകുന്നു.

കേരളത്തിൽ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി ഓണാഘോഷം പോലുള്ള പരിപാടികൾ മാറ്റിവച്ച് നമ്മുടെ അംഗങ്ങൾ നേരിട്ട് ദുരിതബാധിത മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു.കിഡ്സ് ക്ലബ് ,KCYL, ക്നാനായ വിമൻസ് അസോസിയേഷൻ എന്നിവ യൂണിറ്റിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.

ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ സ്വപ്നനഗരമായ ദുബായ് ,ഈ വർഷം "തണൽ 2018 " എന്ന് നാമകരണം ചെയ്ത കെസിസി യുഎഇ ആനുവലിന് ആതിഥ്യമരുളുമ്പോൾ മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഓരോ യൂണിറ്റിന്റെയും പ്രാതിനിധ്യം ഉറപ്പുവരുത്തി ബൃഹത്തായ മിഡിൽ ഈസ്റ്റ് സംഗമത്തിന് കൂടി വേദിയാവുകയാണ് .

നവംബർ മാസം 23-ാം തീയതി ദുബായ് DPS ഓഡിറ്റോറിയത്തിൽ ദുബായ് ക്നാനായ കുടുംബനാഥൻ ശ്രീ മനു എബ്രഹാം നടുവത്തറയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് മുഖ്യാതിഥിത്വം വഹിക്കും. 

ശ്രീ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ ജനറൽ കൺവീനറായ മിഡിൽ ഈസ്റ്റ് സംഗമവേദിയിൽ KCC UAE ചെയർമാൻ ശ്രീ ജോയി ആനാലിൽ,KCCME  ചെയർമാൻ ശ്രീ ടോമി സൈമൺ നെടുങ്ങാട്ട്, മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യൂണിറ്റ് കുടുംബനാഥന്മാർ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ ആശംസകളർപ്പിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Read more

ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു

ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു
ദുബായ് : നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല (പന്ത്രണ്ടാം പീയൂസ് മാർപാപ്പ ) ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.ശ്രീ ജെന്നി ജോസഫ് മാക്കീൽ ന്റെ ഭവനത്തിൽവെച്ചു കഴിഞ്ഞ വെള്ളിയാഴ്ച്ച (5-10-2018) നടന്ന ജപമാല സമർപ്പണത്തിന് മുപ്പത്തഞ്ചോളം കെ.സി.വൈ.എൽ അംഗങ്ങളും ദുബായ് ക്നാനായ കുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും ശ്രീ നിതിൻ ജോസഫ് രാമംഗലം നയിച്ച ക്ലാസ് ജപമാലെയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് സഹായകമായി. ആത്മീയ വളർച്ചയ്ക്ക് സഹായകമാകുന്ന ഇത്തരം പരിപാടികൾ ഇനിയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശേഷം സ്നേഹവിരുന്നോടും പാച്ചോർ നേർച്ചയോടും കൂടി ജപമാല ദിനം അവസാനിച്ചു

ദുബായ് : നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല (പന്ത്രണ്ടാം പീയൂസ് മാർപാപ്പ ) ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.ശ്രീ ജെന്നി ജോസഫ് മാക്കീൽ ന്റെ ഭവനത്തിൽവെച്ചു കഴിഞ്ഞ വെള്ളിയാഴ്ച്ച (5-10-2018) നടന്ന ജപമാല സമർപ്പണത്തിന് മുപ്പത്തഞ്ചോളം കെ.സി.വൈ.എൽ അംഗങ്ങളും ദുബായ് ക്നാനായ കുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും ശ്രീ നിതിൻ ജോസഫ് രാമംഗലം നയിച്ച ക്ലാസ് ജപമാലെയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് സഹായകമായി. ആത്മീയ വളർച്ചയ്ക്ക് സഹായകമാകുന്ന ഇത്തരം പരിപാടികൾ ഇനിയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശേഷം സ്നേഹവിരുന്നോടും പാച്ചോർ നേർച്ചയോടും കൂടി ജപമാല ദിനം അവസാനിച്ചു.

Read more

കെ കെ സി എ കുവൈറ്റ്, ക്നാനായ സമുദായ ചരിത്ര പഠന പുസ്തകം വിതരണം ചെയ്തു.

കെ കെ സി എ കുവൈറ്റ്, ക്നാനായ സമുദായ ചരിത്ര പഠന പുസ്തകം വിതരണം ചെയ്തു.
കുവൈറ്റ്: കെ കെ സി എ 2018  സംഘടനയുടെ നേതൃത്വത്തിൽ ക്നാനായ സമുദായ ചരിത്ര പഠന പുസ്തകം  ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘടനാ കമ്മിറ്റിയിൽ വെച്ച് എല്ലാ  യൂണിറ്റ് കൺവീനർമാർക്കും   ഒന്നാം ക്‌ളാസ്സുമുതൽ പത്താം ക്‌ളാസ്സുവരെയുള്ള  ഓരോ ഗ്രൂപ്പ് പുസ്തകങ്ങൾ  എക്സികുട്ടീവ് അംഗങ്ങൾ കൈമാറി. അടുത്ത കൂടാരയോഗങ്ങളിൽ ക്ലാസ്സു തിരിച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി

കുവൈറ്റ്: കെ കെ സി എ 2018  സംഘടനയുടെ നേതൃത്വത്തിൽ ക്നാനായ സമുദായ ചരിത്ര പഠന പുസ്തകം  ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘടനാ കമ്മിറ്റിയിൽ വെച്ച് എല്ലാ  യൂണിറ്റ് കൺവീനർമാർക്കും   ഒന്നാം ക്‌ളാസ്സുമുതൽ പത്താം ക്‌ളാസ്സുവരെയുള്ള  ഓരോ ഗ്രൂപ്പ് പുസ്തകങ്ങൾ  എക്സികുട്ടീവ് അംഗങ്ങൾ കൈമാറി. അടുത്ത കൂടാരയോഗങ്ങളിൽ ക്ലാസ്സു തിരിച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി.

Read more

ഖത്തർ പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സെപ്റ്റംബർ മാസത്തിലെ യോഗം നടത്തി

ഖത്തർ പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സെപ്റ്റംബർ മാസത്തിലെ യോഗം നടത്തി
ഖത്തർ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ക്നാനായ കത്തോലിക്കരുടെ പ്രാർത്ഥനാ കൂട്ടായ്മയായ സെന്റ് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ 2018-20 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൂരജ് തോമസ് കരോട്ടുകുന്നേൽ (പ്രസിഡന്റ്), സജിമോൻ പീറ്റർ ഉരുളുപടിക്കൽ (വൈസ് പ്രസിഡന്റ്), അനില ജെയ്സൺ പാരിപ്പള്ളിൽ (സെക്രട്ടറി), സ്നേഹ ബിനു തോട്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഷിജു ജോർജ്ജ് കാട്ടിപ്ലാക്കിൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 
ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തിലെ യോഗം ചേർന്നു. ക്നാനായ കത്തോലിക്കരുടെ ആദ്ധ്യാത്മിക വളർച്ചയ്ക്കായി രൂപീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന പയസ് ടെൻത് വാർഡ് യൂണിറ്റ് എല്ലാ മാസങ്ങളിലും ആദ്യ ശനിയാഴ്ച ഓരോ ഫൊറോനയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. 
കേരളത്തിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി പയസ് ടെൻത് അംഗങ്ങൾ എല്ലാവരും ചേർന്ന് രണ്ട് ലക്ഷം രൂപയോളം സമാഹരിച്ച് നേരിട്ട് എത്തിച്ചിരുന്നു. അതിനായി സഹകരിച്ച അംഗങ്ങൾക്ക് പ്രസിഡന്റ് സൂരജ് തോമസ് നന്ദി അറിയിച്ചു. സെന്റ് തോമസ് ദേവാലത്തിൽ കഴിഞ്ഞ നാലു വർഷങ്ങൾ സേവനം നടത്തിയ അസിസ്റ്റന്റ് വികാരി ഫാ. ജയ്സൺ പെരുമാടന് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സ്നേഹോപകാരം കൈമാറുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. എന്റെ കവിതകൾ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ച പയസ് ടെൻത് അംഗം ജിജോയ് ജോർജ്ജിനെ ആദരിക്കുകയും ഒരു കോപ്പി ജെയ്സൻ അച്ചന് നൽകിക്കൊണ്ട് പുസ്തകത്തെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
ഏകദേശം 150 ഓളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു. സെക്രട്ടറി അനില ജെയ്സൺ റിപ്പോർട്ട് വായിച്ചു. പ്രസിഡന്റ് സൂരജ് തോമസ് അദ്ധ്യക്ഷ പ്രസംഗവും, ഫാ. ജെയ്സൺ പെരുമാടൻ അനുഗ്രഹ പ്രഭാഷണവും, QKCA പ്രസിഡന്റ് ബിജു സ്റ്റീഫൻ, QKCA സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ എന്നിവർ ആശംസാ പ്രസംഗവും, ജിജോയ് ജോർജ്ജ് കൃതജ്ഞതാ പ്രസംഗവും നടത്തി. തുടർന്ന് സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു

ഖത്തർ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ക്നാനായ കത്തോലിക്കരുടെ പ്രാർത്ഥനാ കൂട്ടായ്മയായ സെന്റ് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ 2018-20 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൂരജ് തോമസ് കരോട്ടുകുന്നേൽ (പ്രസിഡന്റ്), സജിമോൻ പീറ്റർ ഉരുളുപടിക്കൽ (വൈസ് പ്രസിഡന്റ്), അനില ജെയ്സൺ പാരിപ്പള്ളിൽ (സെക്രട്ടറി), സ്നേഹ ബിനു തോട്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഷിജു ജോർജ്ജ് കാട്ടിപ്ലാക്കിൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 

ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തിലെ യോഗം ചേർന്നു. ക്നാനായ കത്തോലിക്കരുടെ ആദ്ധ്യാത്മിക വളർച്ചയ്ക്കായി രൂപീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന പയസ് ടെൻത് വാർഡ് യൂണിറ്റ് എല്ലാ മാസങ്ങളിലും ആദ്യ ശനിയാഴ്ച ഓരോ ഫൊറോനയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. 

കേരളത്തിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി പയസ് ടെൻത് അംഗങ്ങൾ എല്ലാവരും ചേർന്ന് രണ്ട് ലക്ഷം രൂപയോളം സമാഹരിച്ച് നേരിട്ട് എത്തിച്ചിരുന്നു. അതിനായി സഹകരിച്ച അംഗങ്ങൾക്ക് പ്രസിഡന്റ് സൂരജ് തോമസ് നന്ദി അറിയിച്ചു. സെന്റ് തോമസ് ദേവാലത്തിൽ കഴിഞ്ഞ നാലു വർഷങ്ങൾ സേവനം നടത്തിയ അസിസ്റ്റന്റ് വികാരി ഫാ. ജയ്സൺ പെരുമാടന് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സ്നേഹോപകാരം കൈമാറുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. എന്റെ കവിതകൾ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ച പയസ് ടെൻത് അംഗം ജിജോയ് ജോർജ്ജിനെ ആദരിക്കുകയും ഒരു കോപ്പി ജെയ്സൻ അച്ചന് നൽകിക്കൊണ്ട് പുസ്തകത്തെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഏകദേശം 150 ഓളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു. സെക്രട്ടറി അനില ജെയ്സൺ റിപ്പോർട്ട് വായിച്ചു. പ്രസിഡന്റ് സൂരജ് തോമസ് അദ്ധ്യക്ഷ പ്രസംഗവും, ഫാ. ജെയ്സൺ പെരുമാടൻ അനുഗ്രഹ പ്രഭാഷണവും, QKCA പ്രസിഡന്റ് ബിജു സ്റ്റീഫൻ, QKCA സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ എന്നിവർ ആശംസാ പ്രസംഗവും, ജിജോയ് ജോർജ്ജ് കൃതജ്ഞതാ പ്രസംഗവും നടത്തി. തുടർന്ന് സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.

Read more

കെ.സി.വൈ.എൽ ദുബായ് ഒക്ടോബര്‍ 5 ന് ജപമാല ദിനം ആചരിക്കുന്നു.

കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു
ദുബായ്; നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല
(പന്ത്രണ്ടാം പീയൂസ് മാർപാപ്പ )
ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു.
വെള്ളിയാഴ്ച OCTOBER 5 ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് ശ്രീ.ജെന്നി ജോസഫിന്റെ ഭവനത്തിൽ ആണ് ജപമാല ദിനം ആചരിക്കുന്നത്
ഈ ദിനത്തിലേക്ക് മുഴുവൻ യുവജനങ്ങളെയും മറ്റ് അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു...
എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും
പ്രതീക്ഷിച്ചു കൊള്ളുന്നു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജിക്കു- 052 977 1255
ജിതിൻ - 0556589352 — wit

ദുബായ്; നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല (പന്ത്രണ്ടാം പീയൂസ് മാർപാപ്പ )ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു.വെള്ളിയാഴ്ച ഒക്ടോബര്‍ 5 ന് മൂന്ന് മണിക്ക് ശ്രീ.ജെന്നി ജോസഫിന്റെ ഭവനത്തിൽ ആണ് ജപമാല ദിനം ആചരിക്കുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജിക്കു- 052 977 1255.

ജിതിൻ - 0556589352.   

Read more

Copyrights@2016.